Skip to content

കടലാഴങ്ങൾ – 13

kadalazhangal

“ആരവൂട്ടന് ആക്സിഡൻ്റ്….””

കേട്ടതും

എൻ്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞ് പോയി……

രാവിലെ തന്ന ചുംബനങ്ങൾ ദേഹത്തെ ചുട്ടുപൊള്ളിക്കുന്നതായി തോന്നി….

“”കണ്ണേട്ടന്… കണ്ണേട്ടൻ ….””

കണ്ണിലൊക്കെ ഇരുട്ടു കയറി മറിഞ്ഞു വീഴുമ്പോൾ ശേഷിയില്ലാത്ത രണ്ട് കൈകൾ താങ്ങാൻ ശ്രമിക്കുന്നത്, മാത്രം അറിഞ്ഞു,

പിന്നെ പതുക്കെ നനുത്ത പഞ്ഞിക്കെട്ട് പോലെ ഞാൻ ഒഴുകി നടക്കുകയായിരുന്നു….

കണ്ണു തുറന്നപ്പോൾ വല്ലാത്ത ശബ്ദത്തിൽ നിലവിളിച്ച് കറങ്ങുന്ന ഒരു ഫാനാണ് കണ്ടത്…

വെളുത്ത ഡ്രസ്സിട്ട ഒരു ദുഷ്ട ദേവത നക്ഷത്ര ദണ്ഡ് കൊണ്ട് എൻ്റെ കയ്യിനിട്ട് കുത്തി,

“”ബാല വീർ…. രക്ഷിക്കൂ””

എന്നും പറഞ്ഞ് ചാടി എണീറ്റപ്പോൾ കണ്ടു താടിക്ക് കയ്യും കൊടുത്ത് എൻ്റെ ചുറ്റിനും ഇരിക്കുന്ന ചിത്രേച്ചിയും ശാന്തേച്ചിയും,

“ചിത്രേച്ചി:… ൻ്റെ കണ്ണേട്ടൻ !! അയ്യോ ?ൻ്റെ കണ്ണേട്ടൻ….””

“”അയ്യോ ഒന്ന് മിണ്ടാണ്ടിരിക്ക് കൊച്ചേ, നിൻ്റെ കണ്ണേട്ടൻ ദാ ബാത്ത് റൂമിൽ; “”

“” ബാത്ത് റൂമിലോ? അപ്പോ ആക്സിഡൻ്റ് ??””

“ആ ! വലത്തേ കയ്യിൽ മൂന്ന് പൊട്ടലുണ്ട് തലയിൽ ചെറിയ ഒരു മുറിവും, “”

“”അയ്യോ തലയിൽ മുറിവോ?? ഇനി നമ്മളെ തിരിച്ചറിയില്ല ചിത്രേച്ചി, തലക്ക് അല്ലെങ്കിലേ സ്ഥിരതയില്ലാത്ത മനുഷ്യനാ “”

“എന്തൊക്കെയാ നന്ദ മോളെ നീ പറയണേ?””

“സത്യാ ശാന്തേച്ചി, ടി വീൽ കണ്ടിട്ടില്ലേ തലക്ക് പരിക്ക് പറ്റിയാ മെമ്മറി ലോസ് ഉണ്ടാവും.., ആൾക്കാരെ ഒക്കെ മറക്കും… അങ്ങനാ കീഴ്വഴക്കം….” “

“”ദേ ഇപ്പോ ബാത്ത് റൂമിൽ കുഞ്ഞ് പോണവരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല ഇനി അതിനുള്ളിൽ പോയി വല്ല ലോസും ഉണ്ടായാലേ ഉള്ളൂ””

അപ്പോ കണ്ടു കയ്യൊക്കെ ഒരു ബാഗിൽ ഇട്ട് ബാത്ത് റൂമിൻ്റെ വാതിൽ അടച്ച് പുറത്തിറങ്ങുന്ന ആരവിനെ….

” “എന്താ ഇവിടെ ഒരു ബഹളം ??””

നന്ദയെ ഒന്ന് നോക്കിക്കൊണ്ട് ചിത്രച്ചിയോട് ചോദിച്ചു ആരവ്,

“”അത് മോനെ ഈ നന്ദ മോള് പറയുവാ കുഞ്ഞിന് മെമ്മറിലോസ് ഉണ്ടായിട്ടുണ്ടാവും എന്ന് … തലക്ക് എന്തേലും പറ്റിയാൽ അങ്ങനാ ത്രെ കീഴ് വഴക്കം “”

“” ആ ! എൻ്റെ മെമ്മറി കുറച്ച് ലോസ് ആയിട്ടുണ്ട്, അത് ഞാൻ നോക്കിക്കോളാം… നിങ്ങളാരും ഭയപ്പെടണ്ട ഇവളുടെ പോയ കിളിയെ ഒക്കെ പിടിച്ച് കൊടുക്കാൻ നോക്ക് നിങ്ങൾ “”

എന്നും പറഞ്ഞ് പുറത്തിറങ്ങി പോയി,

“”ദേ കുഞ്ഞേ ഞങ്ങൾ വീട്ടിൽ പോയി ഡ്രസ്സും ഭക്ഷണവുമൊക്കെ എടുത്തിട്ട്  വരാട്ടോ…. “”.

” ” അ ….. അത് “”

“”എന്തിനാ പേടിക്കണേ ആരവട്ടേൻ ഇല്ലേ ഇവിടെ….?” “

ശാന്തേച്ചി കാര്യായിട്ട് പറഞ്ഞു….

” അത് തന്നെയാ എൻ്റെ പേടി എന്ന് ഉള്ളിൽ പറഞ്ഞ് പുറമേക്ക് ഒന്ന് ചിരിച്ച് കാണിച്ചു.

രണ്ടു പേരും കൂടി പോവാൻ ഇറങ്ങി…

പെട്ടെന്ന് ചിത്രേച്ചി തിരിച്ച് വന്ന് എന്നെ ഒന്ന് തോണ്ടിയിട്ട് ചോദിച്ചു

“ആരാ ഈ ബാല വീരൻ “”

“” അതോ യെവൾടെ വല്യ അമ്മാവൻ ” “

കണ്ണേട്ടനാണ്,

ഞാൻ ചുണ്ട് കൂർപ്പിച്ച് നോക്കിയപ്പോ ഉത്തരത്തിലേക്ക് നോക്കി നിന്നു….

” ” അതായിരുന്നോ? ഞാനേതോ ഭഗവാനാ ന്ന് വിചാരിച്ചു “”

ചിത്രേച്ചിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ട്രോളിയതല്ല ശരിക്കും പറഞ്ഞതാ ന്ന് മനസിലായി,

ഞാൻ മുഖത്ത് ഇത്തിരി പുച്ഛം വാരി വിതറി…..

അവര് രണ്ട് പേര് പോയതും കണ്ണേട്ടൻ വാതിൽ അടച്ച് കുറ്റിയിട്ടു ….

അത് കണ്ടതും ടീച്ചർ അറ്റൻഷൻ എന്ന് പറയുമ്പോ കുട്ടികൾ എണീറ്റ് നിക്കും പോലെ ഞാൻ നിന്നു,

“” എ… എന്തിനാ വാതില് കുറ്റിയിടണേ?””

ഒന്നും മിണ്ടാതെ കശ്മലൻ എന്നെ ഒരു നോട്ടം നോക്കി……

പകച്ച് താഴേക്ക് നോക്കിപ്പോയി….

“എനിക്ക് ആക്സിഡൻ്റായി എന്ന് പറഞ്ഞപ്പോൾ നീയെന്തിനാ ബോധം കെട്ട് വീണേ?””

തൊട്ടടുത്ത് വന്ന് ചോദിച്ചപ്പോ ഞെട്ടി പിടഞ്ഞ് ആ മുഖത്തേക്ക് നോക്കി,

ആകെ ഒരു വിറയൽ ബാധിച്ചിരുന്നു,

പെട്ടെന്നറിഞ്ഞു അരക്കെട്ടിൽ ചുറ്റിപ്പിടിച്ച ബലിഷ്ഠമായ കരങ്ങളുടെ ചൂട്,

മെല്ലെ ആ നെഞ്ചോട് ചേർത്തു,

നെഞ്ചോട് പിണച്ച് വച്ച കൈയ്യിൽ തട്ടി നിന്നു ,

കണ്ണുകൾ ഇറുക്കി അടച്ച് മെല്ലെ നിന്നപ്പോൾ കണ്ണിന്നു മുകളിലേക്ക് മെല്ലെ ചുംബിച്ചു,

“” എന്നെ ഇഷ്ടാണോ നിനക്ക് “”

നിറഞ്ഞ കണ്ണോടെ അതെ”” എന്ന് തലയാട്ടി….

അപ്പോഴറിഞ്ഞു, ഇണയെ തേടി വന്ന അധരങ്ങളുടെ നനവ്….

ഒന്നൂടെ ഇറുക്കി പുണർന്നതും കൈ വേദനിച്ച്

” ആ ‘” എന്ന് പറഞ്ഞ് കണ്ണേട്ടൻ കൈ ഒന്നയച്ചു,

കണ്ണട്ടനെ ക്കാൾ എനിക്ക് വേദനിച്ചു എന്ന് പെട്ടെന്ന് ഭാവം മാറിയ എൻ്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു…

വേഗം എന്നെ വിട്ട് മാറി….

തിരിഞ്ഞ് നിന്നയാളോട് വിറച്ചിട്ടാണെങ്കിലും മോദിച്ചു,

“” എ…. എന്നെ ഇഷ്…. ടാണോ ??”

മറുപടി പ്രതീക്ഷിച്ച് നിന്ന എന്നോട് ഒന്നും മിണ്ടാതെ വാതിൽ തുറന്ന് പുറത്തേക്ക് യിരുന്നു,

താങ്ങാവുന്നതിലും അപ്പുറമായിരുന്നത്, മെല്ലെ ഇരു കണ്ണും നിറഞ്ഞ് വന്നു,

എന്താ കണ്ണേട്ടാ ഇതിൻ്റെ അർത്ഥം? എനിക്ക് മനസിലാവണില്ല !! ഞാൻ കണ്ണേട്ടൻ പോയ വഴിയിലേക്ക് നോക്കി ചോദിച്ചു……

ഇത്തിരി നേരം കഴിഞ്ഞപ്പോൾ എല്ലാം എടുത്ത് ചിത്രേച്ചി വന്നിരുന്നു, കൂടെ വാശി പിടിച്ച് മുത്തശ്ശിയും..

വരാൻ ആഗ്രഹമുണ്ടെങ്കിലും കണ്ണേട്ടന്നെ പേടിച്ചാണ് അരുന്ധതി അമ്മ വരാത്തതെന്ന് മനസിലായി,

മുത്തശ്ശി വന്നതും കണ്ണേട്ടന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി,

“”എൻ്റെ മുത്തശ്ശി എനിക്ക് ഒന്നുല്യ, കണ്ടില്ലേ?

എന്ന് പറഞ് മുത്തശ്ശിയെ ആശ്വസിപ്പിക്കാൻ നോക്കി,

മുത്തശ്ശി അപ്പഴും എന്തൊക്കെയോ പതം പറഞ്ഞ് കരയുകയായിരുന്നു,

എന്നെയും കെട്ടിപ്പിടിച്ച് ക ര ഞ്ഞു…

പിന്നെ കണ്ണട്ടനെ ഉപദേശിക്കാൻ തുടങ്ങി,

ഇടക്കിടക്ക് ഞാൻ കണ്ണേട്ടനെ നോക്കി,

ആ മുഖത്ത് നേരത്തെ എനിക്കായി വിരിഞ്ഞ പ്രണയം മുഴുവൻ പോയിരിക്കുന്നു പകരം ഗൗരവം മാത്രം,

എന്തൊക്കെയോ മറച്ചു പിടിക്കാനുള്ള മുഖം മൂടിയാണീ ഗൗരവം എന്നെനിക്ക് തോന്നി,

ഒരു കാര്യം ഉറപ്പായിരുന്നു,

ആ മനസിൽ ഇപ്പോ ഞാനുണ്ട് …..

കൊത്തിവച്ചതു പോലെ……

എന്നാലും ഈ മാറ്റം….

ഓന്ത് ഇതിലും ഭേദാ ന്ന് കരുതി ഇരിക്കുമ്പോഴാ,

ചിത്രേച്ചിയും മുത്തശ്ശിയും പോവാൻ ഇറങ്ങിയത്,

“”അയ്യോ ഇവര് പോയാൽ ഞാനും കണ്ണേട്ടനും വീണ്ടും ഒറ്റക്ക്…..

ഇതു വരെ ഉള്ള പോലെ അല്ല ശരിക്ക് പേടിയാവുന്നുണ്ടായിരുന്നു എനിക്ക്

ദേവ്യേ….. പതിവ് പോലെ എന്നെ മാത്രം …………

(തുടരും)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

3.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “കടലാഴങ്ങൾ – 13”

Leave a Reply

Don`t copy text!