Skip to content

കടലാഴങ്ങൾ – 6

  • by
kadalazhangal

കണ്ണേട്ടൻ കഴിച്ചു എന്ന് വരുത്തി എഴുന്നേറ്റ് മുകളിലേക്ക് പോയി,

ഞങ്ങൾ പിന്നീട് കഴിച്ചു….

അത് കഴിഞ്ഞ് ഞാൻ മുറിയിൽ എത്തി,

വാതിൽ തുറന്നതും ഒരു കൈ വന്നെന്നെ വലിച്ച് നെഞ്ചോട് ചേർത്തിരുന്നു,

മറു കൈ എൻ്റെ ഇടുപ്പിൽ അമരുന്നത് ഞാനറിഞ്ഞു.

മുഖത്തേക്കടുക്കുന്ന ആ മുഖം കാൺകെ എൻ്റെ ഉടൽ ആകെ വിറച്ചു, മിഴികൾ അടഞ് വന്നു…..

.

അപ്പഴേക്കും എൻ്റെ അധരങ്ങൾ കണ്ണേട്ടൻ സ്വന്തമാക്കിയിരുന്നു ……

അറിയാതെ വിധേയയായി നിന്നപ്പോൾ ആ അധരങ്ങൾ എൻ്റെ കാതോരം എത്തിയിരുന്നു ….

മെല്ലെ കാതോരം ചുണ്ടമർത്തി ഒരു മന്ത്രണം പോലെ പറഞ്ഞു,

“”” നിയതി ….. മിസ് യൂ ബാഡ്ലി”””

എന്ന് തേങ്ങലോടെ പറഞ്ഞതും ഞാനാ മനുഷ്യനെ തള്ളി മാറ്റിയിരുന്നു ……

നിയതി “”””

ആ പേര് നെഞ്ചിൽ ഒരു കൂരമ്പ് കൊള്ളും പോലെ വന്ന് കൊണ്ടു,

മറ്റേതോ പെണ്ണിനായുള്ള നീക്കിയിരുപ്പാണ് തനിക്ക് ഇപ്പോൾ കിട്ടിയത് ….

തള്ളി നീക്കിയതും ഒന്നും മിണ്ടാതെ അയാൾ ധൃതിയിൽ ബാൽക്കണിയിലേക്ക് നടന്നു,

പൊട്ടിക്കരയാൻ തോന്നി….

എന്തിനാ എന്നറിയാത്ത സങ്കടം:…

ഉള്ളാകെ മുറിഞ്ഞ് നീറും പോലെ……

ഞാൻ….. ഞാൻ…….ഞാനിയാളെ ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു ……

ഓർക്കും തോറും സങ്കടവും ഒപ്പം ആത്മനിന്ദയും തോന്നി….

ആരുമില്ലാത്ത ഒരു പെണ്ണിൻ്റെ നിസ്സാ ഹാ യാവസ്ഥയിൽ എപ്പഴൊക്കെയോ ചേർത്ത് പിടിച്ചപ്പോൾ …. അറിയാതെ,

അറിഞ്ഞില്ല ആ മനസിൽ…..

നിയതി”” എന്ന പേര് ഒരു കനൽ പോലെ ഉള്ളിൽ കിടന്നു നീറി…..

എപ്പഴോ മിഴികൾ അടഞ്ഞു വന്നു……

******************************************

രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചു,

തണുത്ത വെള്ളം ദേഹത്ത് വീഴുമ്പോ ഒരു സുഖം, ഒന്നു കുളിർന്ന ആശ്വസം കണ്ണേട്ടനെ പറ്റി ഓർത്തെങ്കിലും പെട്ടെന്ന് ചിന്തകൾ മാറ്റി

“ഇനിയും മനസ് കൈവിട്ട് പോകാതിരിക്കാൻ

ൻ്റെ കൂടെ നിക്കണേ ദേവി…. ഉള്ളു പൊളിച്ച് നോക്കിയാ ഈ നന്ദ വെറും പാവാന്ന് നിനക്കറിയാലോ, സന്തോഷിക്കാൻ ഒന്നും ഇല്യാത്തവൾ, അതിനോട് പൊരുത്തപ്പെട്ടിരിക്കുന്നു, പക്ഷെ ഇനീം സങ്കടം തരല്ലേ !! ഞാൻ ചത്തുപോവും ഇനി, “”

ഷവറിൽ നിന്നും വീഴുന്ന വെള്ളത്തിൽ അവളുടെ കണ്ണുനീരും ഒഴുകി ഇല്ലാതായിരുന്നു,

വീണ്ടും ആ വിഡ്ഡിത്തം വിളിച്ച് പറയുന്ന പൊട്ടി പെണ്ണിൻ്റെ മുഖം മൂടി എടുത്തണിഞ്ഞു

നേരെ താഴേക്ക് പോയി, ഇന്ന് പറയാതെ തന്നെ വിളക്ക് കൊളുത്തി,

വീണ അടുത്തിരിക്കുന്നത് കണ്ടപ്പോ ഒരു മോഹം- …..

കെയ്യിലെടുത്ത് ശ്രുതിയിട്ട്  അമൃതവർഷിണിയിൽ ഒരു കീർത്തനം മൂളി…..

സങ്കടങ്ങൾ പെയ്ത് തെളിമാനം പോലെ മനസ് മാറാൻ അത് മതിയായിരുന്നവൾക്ക്..

അവളുടെ സ്വരമാധുരിയിൽ ചിറ്റേടത്ത് തറവാട് മുഴുവൻ ഉണരുകയായിരുന്നു,

” ഹിമഗിരി തനയേ ഹേമലതേ

ഹിമഗിരി തനയേ ഹേമലതേ….

                   അംബ

ഈശ്വരി ശ്രീ ലളിതേ……… മാമവ

ഹിമഗിരി തനയേ ഹേമലതേ……

ര മാ വാണി സംസേവിതേ സകലേ…..

ര മാ വാണി സംസേവിതേ സകലേ…

രാജരാജേശ്വരി രാമസഹോദരി:…

ഹിമഗിരി തനയേ ഹേമലതേ അംബ

ഈശ്വരി ശ്രീ ലളിതേ….. മാമവ ,

ഹിമഗിരി തനയേ ഹേമലതേ…..

പാ ശാംങ്കു ശേഷു ദണ്ഡ കരേ അംബ,

പരാത്പരേ നിജ ഭക്ത പരേ…..

പാശാംബരഹരി കേശ വിലാസ,

ആനന്ദരൂപേ അമിത പ്രഭാവേ….

ഹിമഗിരി തനയേ ഹേ മലതേ ……..

പാടിക്കഴിഞ്ഞപ്പോൾ വല്ലാത്ത ആശ്വാസം തോന്നിയിരുന്നു….

തിരിഞ്ഞെഴുന്നേറ്റപ്പോൾ കണ്ടു,

എല്ലാവരും തന്നെ മാത്രം ശ്രദ്ധിച്ച്, നിൽക്കുന്നത്,

“”ൻ്റ നന്ദമോള് ഇത്രേം നന്നായി പാടുമോ ??””

മുത്തശ്ശി ചേർത്ത് പിടിച്ച് പറഞ്ഞു,

“ഉം …..””

ന്ന് വച്ച് അതിൻ്റെ അഹങ്കാരം ഒന്നൂല്യട്ടോ !!

മൂളൽ മാത്രം പുറത്തേക്ക് കേൾപ്പിച്ചു….

ചിത്രേച്ചി ഏതോ അത്ഭുത ജീവി കണക്കെ നോക്കുന്നുണ്ട്,

വെറുതേ ഒരു കാര്യോം ഇല്ലാണ്ട് ഞാനൊന്ന് ഇളിച്ച് കാണിച്ചു

അരുന്ധതി അമ്മ ഓടി വന്ന് കഴുത്തിലെ ഒരു മാല ഊരി എൻ്റെ കഴുത്തിലിട്ട് തന്നു….

പണ്ട് മഹാരാജാവിൻ്റെ കൈയ്യിൽ നിന്ന് പട്ടും വളയും വാങ്ങിയിട്ടുണ്ട് മുത്തശ്ശൻ എന്ന് പറയുന്നത് കേട്ടിട്ടുണ്ട്….

എനിക്ക് പുട്ടും കടലേം മാത്രേ കിട്ടു ന്ന് കരുതി ഇരിക്കുമ്പഴാ അരുന്ധതി അമ്മ ഈ മാല എൻ്റെ കഴുത്തിൽ ഇട്ട് തന്നത് ..

കണ്ണുകൾ പെയ്യുമ്പോൾ കവിളിൽ ആ അമ്മ സ്നേഹത്തിൻ്റെ ചുണ്ടുകൾ പതിയുന്നുണ്ടായിരുന്നു …..

ഇടക്കെപ്പഴോ കണ്ണേട്ടൻ സ്റ്റെയർകേസിന് മുകളിൽ പ്രത്യക്ഷപ്പെട്ട് ജിറാഫിനെ പോലെ തലയിട്ട് നോക്കണത് കണ്ടിരുന്നു,

തിരിച്ചെൻ്റ മിഴികൾ ആ വഴിക്ക് എത്തിയത് കണ്ടിട്ടാവണം പെട്ടെന്ന് അപ്രത്യക്ഷമായത്…..

“”ദാ ആരവ് കുട്ടൻ്റെ ചായകൊണ്ട് കൊടുക്ക് “”

ചിത്രേച്ചിയാണ്,

അയാൾടെ നിയതി യെ വിളിച്ചോളാൻ പറയണം എന്നുണ്ടായിരുന്നു പക്ഷെ ഒന്ന് മടിച്ചിട്ടാണെങ്കിലും മെല്ലെ കൊണ്ട് പോയി,

കുളിച്ചിട്ട് വന്ന് മുടി ഒതുക്കാണ് അങ്ങേര്,

എന്നെ കണ്ണാടിയിലൂടെ കണ്ടെന്ന് തോന്നുന്നു തിരിഞ്ഞ് തലയും താഴ്ത്തി നിൽക്കുന്നുണ്ട്

ഇയാളെന്തിനാ നാണിച്ച് നിക്കണേ ഇയാളെ ഞാൻ പെണ്ണ് കാണാൻ വന്നതാണോ ??

“”ചായ !!””

“”ഐ ആം എക്സ്ട്രീമിലി സോറി “”

ഈ നാട്ടിലൊക്കെ ചായകൊടുത്താ ഇതാണോ പറയാ…..

പിന്നേം പുള്ളീടെ വായിൽ നിന്ന് മൊഴിമുത്തുകൾ വരാൻ തുടങ്ങി…..

“”ദേവനന്ദ ഇന്നലെ ഞാനൽപം…. സോറി, ഇനി… ഇനിയുണ്ടാവില്ല പ്രോമിസ്”””

അല്ലേലും ഇനി ഉണ്ടായാൽ തൻ്റെ ചിരിക്കുന്ന പടം ഞാൻ ചരമ കോളത്തിൽ വരുത്തും, കിലുക്കത്തിലെ രേവതിയാ എൻ്റെ റോൾ മോഡൽ…..

“”താൻ വേഗം റെഡിയായിക്കോ ഞാൻ കൊണ്ടാക്കാം “””

“”എങ്ങട് “”

മിഴിച്ച് ചോദിച്ചു….

ഞാൻ പോവൂല ഇനി ചെന്നാ ചെറിയമ്മ എന്നെ പിടിച്ച് പോലീസിൽ ചേർക്കും…..

“”എൻട്രൻസ് കോച്ചിംഗിന്””

ഹോ അതായിരുന്നോ……

വേഗം റെഡിയായി താഴേക്ക് ചെന്നപ്പോൾ മുത്തശ്ശി സോഫയിൽ ഇരിക്കുന്നത് കണ്ടു,

വേഗം കാലിൽ വീണ് അനുഗ്രഹം വാങ്ങി,

“”ഇന്ന് മുതൽ നന്ദ മോൾ പൂവാൻ തുടങ്ങാന്ന്  കണ്ണൻ പറഞ്ഞു, നന്നായി വരട്ടെ….. എന്തേലും കഴിച്ചു വോ നീയ്യ് “””

“”വേണ്ട മുത്തശ്ശി, കണ്ണേട്ടന് ഇപ്പത്തന്നെ വൈകിയിട്ടുണ്ടാവും, “”

“”ന്നാ ഇതേലും കുടിക്കൂ കുട്ടി””

തിരിഞ്ഞു നോക്കിയപ്പോ അരുന്ധതി അമ്മയാണ്,

കൈയ്യിൽ ഒരു ഗ്ലാസ് പാലും ആയി,

വേഗം ചെന്ന് അനുഗ്രഹത്തിനായി ആ കാലിൽ വീണു, പിടിച്ച് എണീപ്പിച്ച് കണ്ണ് തുടച്ചു തന്നപ്പഴാ അറിഞ്ഞത് ഞാൻ കരയുകയായിരുന്നു എന്ന്…..

ആ മിഴികളും നനഞ്ഞിറങ്ങിയിരുന്നു,

കയ്യിലെ പാൽ തന്ന് നിർബന്ധിച്ച് കുടിപ്പിക്കുമ്പോൾ,

സന്തോഷം കാരണം ഇറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ……

അപ്പഴേക്കും പുറത്തെ കാറിൻ്റെ ഹോൺ കൂവി വിളിച്ച് തെറി പറയാൻ തുടങ്ങിയിരുന്നു

ഇറുക്കെ കെട്ടിപ്പിടിച്ച് ആ കവിളിൽ അമർത്തി ഒന്ന് മുത്തിയപ്പോൾ ഉള്ളിലെ ഏങ്ങൽ അരുന്ധതി അമ്മ അറിയാതെ പുറത്തേക്ക് വന്നിരുന്നു,

ഞാനും കരഞ്ഞ് പുറത്തേക്കോടി,

ഇതു വരത്തെ പോലെ മനസ് നൊന്തല്ല,

മനസ് നിറഞ്ഞ്……

(തുടരും)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!