കടലാഴങ്ങൾ – 7

  • by

1273 Views

kadalazhangal

വേഗം ചെന്ന് അനുഗ്രഹത്തിനായി ആ കാലിൽ വീണു, പിടിച്ച് എണീപ്പിച്ച് കണ്ണ് തുടച്ചു തന്നപ്പഴാ അറിഞ്ഞത് ഞാൻ കരയുകയായിരുന്നു എന്ന്…..

ആ മിഴികളും നനഞ്ഞിറങ്ങിയിരുന്നു,

കയ്യിലെ പാൽ തന്ന് നിർബന്ധിച്ച് കുടിപ്പിക്കുമ്പോൾ,

സന്തോഷം കാരണം ഇറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ……

അപ്പഴേക്കും പുറത്തെ കാറിൻ്റെ ഹോൺ കൂവി വിളിച്ച് തെറി പറയാൻ തുടങ്ങിയിരുന്നു

ഇറുക്കെ കെട്ടിപ്പിടിച്ച് ആ കവിളിൽ അമർത്തി ഒന്ന് മുത്തിയപ്പോൾ ഉള്ളിലെ ഏങ്ങൽ അരുന്ധതി അമ്മ അറിയാതെ പുറത്തേക്ക് വന്നിരുന്നു,

ഞാനും കരഞ്ഞ് പുറത്തേക്കോടി,

ഇതു വരത്തെ പോലെ മനസ് നൊന്തല്ല,

മനസ് നിറഞ്ഞ്……

“”കുട്ടി ഒന്ന് നിന്നേ ??””

നിന്നപ്പോൾ മുത്തശ്ശി അടുത്തേക്ക് വന്നു,

ഒരു നുള്ള് സിന്ദൂരം എൻ്റെ സീമന്തരേഖയിൽ തൊട്ട് തന്നു,

കല്യാണം കഴിഞ്ഞ കുട്യോൾക്ക് ഇത് നിർബന്ധാ…

ഇപ്പോഴത്തെ കാലത്ത് വിശ്വാസ ണ്ടാവില്ല…..

ന്നാലും ഞാൻ ഇല്യാണ്ടാവണ വരെ എങ്കിലും ഇതിങ്ങനെ തന്നെ വേണം…. ഇനി കുട്ടി പൊയ്ക്കോളൂ,

എല്ലാം ശ്രദ്ധിക്കാൻ ഒക്കെ പറഞ്ഞ് ‘ തരാൻ ഈ പെണ്ണിനും ആളുണ്ടായിരിക്കുന്നു

കാറിൽ വന്നിരിക്കുമ്പോഴും കണ്ണ് തോർന്നില്ലായിരുന്നു …..

കണ്ണേട്ടൻ കാണാതിരിക്കാൻ പുറത്തേക്ക് നോക്കി,

കാർ മുന്നോട്ടു പോകുന്നതിനിടക്ക് ഇടക്കെപ്പഴൊക്കെയോ ആ നോട്ടം എൻ്റെ നേർക്ക് പാളി വീണിരുന്നു,

“”ദേവ കരയാണോ ??””

“”അല്ലാതെ പിന്നെ കണ്ണിൽ നിന്ന് കണ്ണിർ വരുന്നത് ചിരിക്കുമ്പഴാണോ ??””

സഡൻ ബ്രെക്കിട്ട് വണ്ടി നിന്നപ്പഴാ പറഞ്ഞതിത്തിരി ഉച്ചത്തിലായെന്ന് മനസിലായത്,

പെട്ടെന്ന് നകുലേട്ടൻ്റെ ഗംഗയായി….

“”ഞാനിപ്പോ എന്തോ പറഞ്ഞു, അയ്യോ ഞാനിപ്പോ എന്തോ പറഞ്ഞു …..”””

“”ഹാ! പറഞ്ഞു, അപ്പൊ താനത്ര പാവമൊന്നും അല്ല ലേ…..!!””

ചോദിക്കുമ്പോ ആ മുഖത്ത് ഒരു കുസൃതി ചിരിയുടെ ലാഞ്ചനയുള്ളത് പോലെ എനിക്ക് തോന്നി,

“” എന്നെ? എന്നെയെന്താ വിളിച്ചേ?””

“”ദേവ….. ദേവ നന്ദ അങ്ങനല്ലേ തൻ്റെ പേര് ?? എനിക്കത് നീട്ടി വിളിക്കാനൊന്നും വയ്യ അതാ…… എന്തേ?””

“”എൻ്റെ അച്ഛനും എന്നെ……. “”

ബാക്കി തൊണ്ടയിൽ നിന്നും വരുന്നില്ലായിരുന്നു,

പുറത്തേക്ക് നോക്കിയിരുന്നു വേഗം,

പിന്നെ ഇൻസ്റ്റിറ്റ്യൂട്ട് എത്തും വരെ രണ്ടാളും ഒന്നും മിണ്ടിയില്ല…..

കാറിൻ്റെ ഡോർ തുറന്ന് പുറത്തിറങ്ങിയ എനിക്കായി ഒരു പൊതി നീട്ടിയിരുന്നു,

തുറന്ന് നോക്കിയപ്പോൾ ഒരു മൊബൈൽ ഫോൺ, രണ്ട് പുസ്തകം ഒരു പേന, മൈാബൈൽ കണ്ട് പകച്ചുപോയി, ആരാണ്ടോ കടിച്ച ആപ്പിളിൻ്റെ ചിഹ്നം ഇതിലും,

“”കണ്ണേട്ടാ എനിക്കിത് ……??””

“”എന്താ എന്നെ വിളിച്ചേ??” “

അപ്പഴാണ് ഞാനും അത് ശ്രദ്ധിക്കുന്നത്

ചമ്മലുകൾ ഏറ്റുവാങ്ങാൻ ചന്തു ൻ്റെ ജീവിതം പിന്നേം ബാക്കി……

“” അത് …… അച്ഛമ്മ…. കണ്ണൻ…. കണ്ണേട്ടൻ””

“”എന്തോന്നാ ?? നീയെന്താ പിച്ചും പേയും പറയാണോ ??””

“” അതേ എനിക്കീ സാധനം ഓണാക്കാൻ കൂടി അറിയില്ല !!””

ധൈര്യം സംഭരിച്ചങ്ങ് പറഞ്ഞു, അല്ല പിന്നെ

“” ഹോ!! ഇങ്ങനേം ഒന്ന്…. ക്ലാസിലെ ഏതേലും കുട്ടിയോട് ചോദിക്ക്, എനിക്കിപ്പോ പറഞ്ഞ് തരാൻ നേരല്യ, പിന്നെ എല്ലാരുടെയും നമ്പർ അതിൽ സേവ് ചെയ്തിട്ടുണ്ട് ….. ക്ലാസ് ഉച്ചവരെ കാണു ശേഷം ഭാസ്കരേട്ടനെ വിളിച്ചാൽ മതി””

മെല്ലെ ഒന്ന് തലയാട്ടി,

കാറ് അകന്ന് പോവുമ്പോൾ എന്തോ ഒരു സങ്കടം,

എത്ര പറഞ്ഞാലും മനസിലാവാത്ത ഒരു വൃത്തികെട്ട സാധനാ ഈ മനസ് എന്ന് പറയുന്നത്,

ട് ർ ർ ർ ർ ……..

ഇൻസ്റ്റിട്യൂട്ടിൻ്റെ ഉള്ളിൽ നിന്നാണ്,

“”അടുത്ത ബെല്ലോ ട് കൂടി നാടകം ആരംഭിക്കുന്നതാണ് “”

ഇവിടെ നാടകവും കളിക്കുന്നുണ്ടോ? “

എന്നും ചിന്തിച്ച് നിക്കുമ്പഴാ ബോൾ പോലൊരു സാധനം എന്നെയും തട്ടിയിട്ട് ഉരുണ്ട് മേലേക്ക് കയറി പോയത്,

നെലത്ത് നിന്ന് മൂഡൊക്കെ തട്ടി വെടിപ്പാക്കി ഞാൻ എണീറ്റു നിന്നു,

“എന്താ പ്പ ണ്ടായേ, ആരാ പടക്കം പൊട്ടിച്ചേ??

ക്ലാസ് ഏതാ എന്നറിയാത്തോണ്ട് നേരെ ഓഫീസ് റൂമിൽ കയറിച്ചെന്നു..

ഇന്നലെ കണ്ട മാഡം എനിക്ക് ക്ലാസ് കാണിച്ച് തന്നു….

അവിടെ ഒരു ബഞ്ചിൽ ചെന്നിരുന്നപ്പഴാ കണ്ടത് നേരത്തെ വന്ന റോഡ് റോളർ അവിടെ ഇരിപ്പുണ്ട് …..

ഞാൻ തറപ്പിച്ച് നോക്കുന്നത് കണ്ടിട്ടാവണം

ചെറുവിരൽ ഉയർത്തിക്കാട്ടി,

ആരോടെന്നില്ലാതെ പറയുന്നുണ്ട്,

“”” ഇതിന് ധൃതി പിടിച്ചു വരുമ്പോ വഴീൽ ആരെ കണ്ടാലും ഞാൻ തട്ടിടും “””

വന്ന ദേഷ്യം ഒക്കെ ആവിയായി പോയി എനിക്ക് ചിരി വന്നിരുന്നു,

“”അങ്ങനെ തട്ടിയിടുന്നോര് ടെ  കാല് ഞാൻ തല്ലി ഒടിക്കേം ചെയ്യും””

ഞാനും ആരോടെന്നില്ലാതെ പറഞ്ഞു….

ഒരു ഇളിഞ്ഞ ചിരി സമ്മാനിച്ച് ഉണ്ടക്കയ്യും നീട്ടി പറഞ്ഞു,

“”ഭുവന …… ഭുവീന്ന് വിളിക്കും””

ചിരിച്ച് കൈ കൊടുത്ത് ഞാനും പറഞ്ഞു

ദേവനന്ദ, നന്ദ ന്ന് വിളിക്കും,

“”തൻ്റെ കല്യാണം കഴിഞ്ഞതാ ലേ ?? “”

നെറുകിൽ കിടക്കുന്ന സിന്ദൂരവും മാറിലെ താലിയും കണ്ട് അവൾ ചോദിച്ചു,

അത്ര ഉറപ്പില്ലാതെ ഞാനും ഒന്ന് മൂളി ……

“”അപ്പോ ചില ഡൗട്ട്സ് ഒന്ന് ക്ലിയർ ചെയ്ത് തരേണ്ടി വരും “”

ഞാൻ മിഴിച്ച് അവളെ തന്നെ നോക്കി ‘

“”ഹാ ഇപ്പ വേണ്ട ന്നേ, പിന്നെ മതി, “”

നഖം കടിച്ച്  മസാലദോശേടെ ഭാവം വരുത്തി അവൾ പറഞ്ഞു,

കണക്കിൻ്റെ സർ ക്ലാസിൽ വന്നു കയറി,

ഡിഫറൻസിയേഷൻ എടുക്കാൻ തുടങ്ങി,

കുറേ നാളായതോണ്ട് ടെൻഷൻ ഉണ്ടായിരുന്നു പക്ഷെ തുടങ്ങിയപ്പോ മനസിലായി ഒന്നും മറന്നു പോയിട്ടില്ല എന്ന്,

അന്ന് ആ വിഷയം മാത്രേ എടുത്തുള്ളൂ,

പ്രീവിയസ് റിപ്പീറ്റിങ് ക്വസ്റ്റിയൻസ് ആൻസർ ചെയ്തു,

അന്നത്തെ ക്ലാസ് കഴിഞ്ഞു പുറത്തേക്കിറങ്ങി,

അപ്പഴേക്കും ഞാനും ഭുവിയും വല്യേ കൂട്ടായിരുന്നു,

അവളോട് പറഞ്ഞ് ഭാസ്കരേട്ടൻ്റെ നമ്പറിൽ വിളിച്ച് വരാൻ പറയാൻ ഉള്ള പ്ലാനായിരുന്നു…

അവളോട് ഫോണിനെ കുറിച്ച് ചോദിക്കാനും ഒരു മടി…..

ഇത്രേം നേരം കണ്ടത് വച്ച് അവള് ഫോണിനെ പറ്റി  അറിഞ്ഞുടന്ന് പറഞ്ഞാ പൊങ്കാലയിടും എന്ന് മനസിലായി….

അതോണ്ട് കുറുക്കന് ആമയെ കിട്ടിയ പോലെ അതും പിടിച്ച് മേലോട്ടും നോക്കി നിക്കാരുന്നു,

“” ടീ നന്ദേ…. ചിറ്റേടത്തെ രൺബീർ, ഛെ ആരവ് കൃഷ്ണൻ””

“”ഞാനും ഞെട്ടി അവളെ നോക്കി, “”

“”ഇവിടല്ലടി അവിടെ, ഹോ! എന്നാ ഗ്ലാമറാന്നറിയാവോ?? കെട്ടുന്നേൽ ഇങ്ങേരെ പോലെ ഉള്ളോരെ കെട്ടണം…. എതാണാവോ ആ ഭാഗ്യവതി… “”

അപ്പഴേക്കും കേട്ടു ഹോണടിച്ച് പൊട്ടിക്കുന്നത്,

“”ഇങ്ങേർക്കെന്താടി വട്ടായാ, ഇതിൻ്റെ മുന്നിൽ വന്ന് ഹോണടിച്ച് പൊട്ടിക്കാൻ “”

“”ഭുവീ….. അതാ എൻ്റെ ഹസ്…””

അവൾ തുറിച്ച് നോക്കി എന്നെ,

“”പ്രാക്ക് ണ്ടാവുടീ…. ഞങ്ങടെ ഒക്കെ പ്രാക്ക് ണ്ടാവും…… ” “

എന്തിന് എന്ന മട്ടിൽ ഞാൻ നിന്നു അപ്പഴേക്കും കാറിനുള്ളിൽ രണ്ട് കണ്ണുകൾ ഇരുന്ന് കത്താൻ തുടങ്ങിയിരുന്നു,

വേഗം കാറിനടുത്തേക്ക് ഓടി,

ഒപ്പം ആ സാധനവും ഉണ്ടായിരുന്നു,

ഭുവന”””

(തുടരും)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

3.5/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply