Skip to content

കടലാഴങ്ങൾ – 9

  • by
kadalazhangal

“”ദാ ……””

ഞാൻ നേരെ മുന്നിൽ ചെന്ന് ഇലയsയുടെ പാത്രോം നീട്ടി പിടിച്ച് പറഞ്ഞു…

“”എന്താ ഇത്??””

“”ഏ!! ഇലയട അല്ലേ?? ഞാൻ കണ്ണ് കൂർപ്പിച്ച് ഒന്നൂടെ നോക്കി,

ആണല്ലോ””

“”ഇലയട !! ഇത് ഇലയടയാ കണ്ണേട്ടാ…..””

അപ്പഴാണ് ആ മുഖം ശ്രദ്ധിച്ചത്….

ദേഷ്യം പിടിച്ചിരുന്നു,

മിഴികൾ കൂർപ്പിച്ച് എന്നെ നോക്കുന്നുണ്ട്,

“”ഇനി ഇലയട”” എന്നെങ്ങാനും ആണോ ഇയാൾടെ ഇരട്ടപ്പേര്?? ഇരട്ടപ്പേര് ഉള്ള സാധനം കണ്ടാ ചിലര് വയലൻ്റ് ആവും അങ്ങനെ ചരിത്രണ്ടേ…. “””

യ്യോ….. ദേവീ എന്നെ മാത്രം കാത്തോണേ !!

“” നിന്നോട് ഞാൻ പറഞ്ഞോ എനിക്ക് ഇലയട വേണംന്ന്… ??””

വല്ലാതെ നോക്കി പേടിപ്പിക്കല്ലേ ഉണ്ടക്കണ്ണാ,

“” ചോദിച്ചത് കേട്ടില്ലേടി??””

“” അ ….. അത് താഴെ ഉണ്ടാക്കിയപ്പോൾ മുകളിൽ കണ്ണേട്ടൻ… അല്ല കണ്ണേട്ടൻ കഴിച്ചോട്ടെ എന്ന് വച്ചപ്പോ””

“” മതി…. മതി നിർത്ത്…. അവൾടെ ഒരു കന്നേട്ടൻ, ദേ എൻ്റെ മുന്നിൽ വേഷം കെട്ടുമായി വന്നാലുണ്ടല്ലോ????””

ഇങ്ങേരുടെ കലിപ്പ് മോഡ് ഓൺ ആണ്…

നന്ദ കിട്ടിയ ഇലയടേം എടുത്ത് എസ്കേപ്പ്,

വേഗം പാത്രോം എടുത്തു തിരിഞ്ഞു,

“” ടീ നിക്കടി അവിടെ “”

ഈ കാലമാടൻ ഇനി എന്തിനാ വിളിക്കണേ,

ഈ ഇലയട കൊടുക്കുന്നത് ഇത്ര വല്യ തെറ്റാ….

“”ഞാ ……. ഞാൻ അറിയാതെ … ഇനി… ഇനി ണ്ടാവില്ല…. “”

അടുത്തേക്ക് നടന്നു വരുന്നതാ കണ്ടത്!!

കണ്ണടച്ച് തല്ലാൻ സൗകര്യത്തിന് കവിളും കാണിച്ചു നിന്നു,

ഇപ്പ ഗാന്ധിമാർഗ്ഗാ നല്ലത്, അല്ലേ ഒന്ന് തരാൻ വച്ചവര് രണ്ടെണ്ണം തരും,

മെല്ലെ ഒരു കണ്ണ് ഇത്തിരി തുറന്നപ്പോ കണ്ടു ഒരു ഇലയടയുമെടുത്ത് പോവുന്നയാളെ: …

“”അയ്യേ!!! “”

പറഞ്ഞത് ഉച്ഛത്തിലായത് എൻ്റെ തെറ്റാണോ?

“”എന്താടി എന്ന് ചോദിച്ച് തിരിഞ്ഞതും,

“”അയ്യോ ൻ്റമ്മേ എന്നെ തല്ലല്ലേ..!!””

എന്നു പറഞ്ഞ് ഞാൻ ഓടിയതും ഒരുമിച്ചായിരുന്നു.

ആ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നിരുന്നു ……

*******************************************

രാത്രി ഭക്ഷണവും കഴിച്ച് റൂമിലെത്തിയപ്പോ കണ്ണ് തള്ളിപ്പോയിരുന്നു,

റൂമിലെ സകലമാന സാധനങ്ങളും വലിച്ച് പുറത്തിട്ടിട്ടുണ്ട് ….

എന്നിട്ടും നിർത്താതെ പിന്നെം എവിടന്നൊക്കെയോ മാന്തിപ്പറിക്കുന്നുമുണ്ട്,

മാടമ്പള്ളിയിലെ മനോരോഗി ഇങ്ങേരാണല്ലേ,

“”എന്താ പോയത്??””

വിനീത കുനീതയായി ഞാൻ ചോദിച്ചു,

“” പോയതെന്താന്ന് പറഞ്ഞാ നീ കണ്ടു പിടിച്ച് തര്യോ??”””

“”അതിപ്പോ ഞാൻ…..”””

“”നാളെക്കൊ ള്ളൊരു പ്രസൻ്റേഷൻ ഞാൻ പ്രിപ്പയർ ചെയ്ത് വച്ചിരുന്നു, ആ ഫയൽ എടുത്തോണ്ട് വാ….. അവൾ വന്നേക്കുവാ പോയതന്വേഷിച്ച് “”

ഈ മനുഷ്യൻ ഇത്തിരി മുമ്പല്ലേ താഴെ കുറേ ഫയൽസ് കൊണ്ട് വച്ചേ,

വേഗം താഴേക്കോടി അതും എടുത്ത് വന്നു,

“”ദേ ഇതാണോ കണ്ണേട്ടാ ??””

എന്നും ചോദിച്ചു മുന്നിലേക്ക് വന്നതും നേരത്തെ വലിച്ചിട്ടതിൽ ഉരുണ്ട് വന്ന് ബോധംകെട്ട് കിടന്നിരുന്ന ഒരു ബീർ കുപ്പിയിൽ ചവിട്ടി , ദേ പോയി….. കണ്ണിറുക്കി അടച്ചു …. ഭൂമിദേവി ഞാൻ ഇതാ വരുന്നു….

ഇടുപ്പിൽ എന്തോ അമരുന്ന പോലെ, വീണതും ഇല്ല,

മെല്ലെ കണ്ണു തുറന്നപ്പോ കണ്ടത് കണ്ണേട്ടനെയാ…

എന്നെ വീഴാതിരിക്കാൻ വട്ടം പിടിച്ചിട്ടുണ്ട്,

ആ മിഴികൾ എൻ്റെ മിഴികളിൽ ഉടക്കി …….

“”ഫ…. ഫയൽ “”

വിക്കി പറഞ്ഞതും നല്ല കലക്കനൊരു ചിരി ,

ഹോ! എന്ത് ഭംഗിയാ ഈ ചിരി- കാണാൻ,

ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴി….

എൻ്റെ ഉള്ളിലെ സകലമാന കോഴികളും എണീറ്റ് നിന്ന് സല്യൂട്ടിക്കാൻ തുടങ്ങി……

പെട്ടെന്ന് എന്നെ നേരെ നിർത്താൻ നോക്കിയതും കാല് തെറ്റി രണ്ടും കൂടെ നിലത്ത്,

ഹെൻ്റെ അമ്മച്ചീ……..

പവീഴ്ചയിൽ ആ പിടി ഒന്നുകൂടി മുറുകിയിരുന്നു,

എൻ്റെ മേലെ വന്നു വീണു പഹയൻ,

നല്ല തറവാടിയാ മുടിഞ്ഞ വെയിറ്റ്,

.

എന്താണ്ടായേ എന്നറിയാതെ രണ്ട് മിനിട്ട് അങ്ങനെ തന്നെ തുടർന്നു….

പിന്നെ പുള്ളി എഴുന്നേറ്റു,

ഫയലും വാങ്ങി  പോയി ….

“” ഛെ എത്ര നേരാ ഞാൻ നോക്കി നിന്നത്, എന്ത് തോന്നിക്കാണും എന്തോ?””

റൂം ഒക്കെ ഒതുക്കി വന്നപ്പോഴേക്ക് സമയം ഒത്തിരി ആയിരുന്നു…..

കണ്ണേട്ടനെ ഫേസ് ചെയ്യാൻ ഇപ്പോ ഒരു മടി,

ഇപ്പോ റൂമിലേക്ക് വരല്ലേ എന്നായിരുന്നു മനസ്സിൽ,

അത് പോലെ തന്നെ നടന്നു,

ഞാൻ ഉറക്കത്തിലേക്ക് വീഴും വരെയും പുള്ളി എത്തിയില്ല,

*******************************************

രാവിലെ എണീറ്റ് വേഗം കുളിച്ച് അടുക്കളയിലേക്കോടി,

ജോഗിങിന് പോയതാവും കണ്ണേട്ടൻ, മുന്നിൽ ചെന്ന് പെടാതിരുന്നാൽ മതിയാരുന്നു,

ചിത്രേച്ചി ചായ ഇടുന്നുണ്ട്,

ഞാൻ ഒരു ഇളി ഇളിച്ച് അടുത്ത് പോയി നിന്നു,

“”എന്താ …. ഉം….മ്??””

“”മ്…ചും., ചുമൽ കൂച്ചി ഒന്നൂല്യ എന്ന് കാണിച്ചു “””

പെട്ടെന്ന് പുറത്ത് നിന്ന് കണ്ണേട്ടൻ്റെ സ്വരം കേട്ടു,

ഒപ്പം എൻ്റെ  കവിളിൽ എന്തിനോ ചുവപ്പ് രാശി പടരുന്നു…. മെല്ലെ ചിത്രേച്ചിയുടെ അപ്പുറത്ത് വന്ന് നിന്നു,

“” ആരവ് കുട്ടൻ വന്നെന്നാ തോന്നണേ,

ദാ ഈ ചായകൊണ്ട് കൊടുത്തോളൂ നന്ദ മോളെ “””

ജാങ്കോ ഞാൻ പെട്ടു,

“”അയ്യോ!! ചിത്രേച്ചി കൊണ്ട് കൊടുത്തോ…എൻ്റെ കൈക്ക് വേദനയാ സ്റ്റെപ്പ് കേറാൻ വയ്യാ!! “”

“” അതിന് നീയിപ്പോ കയ്യോണ്ടാ സ്റ്റെപ്പ് കേറാറ് ?? “”

“”എന്താ ഇങ്ങനെ ഒക്കെ ൻ്റെ ചിത്രേച്ചി ഒന്നൂല്യങ്കിലും നമ്മളൊക്കെ പിള്ളേരല്ലേ ??””

“”എന്താ??””

“അല്ല നമുക്കൊക്കെ പിളേളരില്ലേന്ന് “”

“” അതേ എനിക്ക് സിനിമ ഡയലോഗ് പറഞ്ഞ് നിക്കാൻ നേരല്യ ഞാനിത് അവന് കൊണ്ട് കൊടുക്കട്ടെ …..”””

ദോശമാവ് കണ്ടു വേഗം തവ എടുത്ത് ഗ്യാസിൽ വച്ച് ദോശ ചുട്ട് കാസറോളിൽ അടുക്കാൻ തുടങ്ങി….

“” ആഹാ കൈയ്യോണ്ട് വയ്യാത്ത ആളാ ഇപ്പ പണി ചെയ്യണേ, നിൻ്റെ വയ്യായ്ക എനിക്ക് മനസിലായി….. രണ്ടും കൂടി തെറ്റി കാണും””

അരുന്ധതി അമ്മയാണ്

“”ഏയ് അങ്ങനെ ഒന്നൂല്യ””

“”ഇല്യ… ഇല്യ…. ന്നട്ട് ഭർത്താവിൻ്റെ വക ഭാര്യേ ഒരന്വേഷണവും, “”

അതും പറഞ്ഞോണ്ട് ചിത്രേച്ചി വന്നു

“”ഏ!! എന്നെ ചോദിച്ചോ??ചിത്രേച്ചി എന്താ പറഞ്ഞെ “”

“” അപ്പഴക്കും പെണ്ണിൻ്റെ മുഖത്ത് പൂത്തിരി കത്തിയോ ??””

അരുന്ധതി അമ്മ കവിളത്ത് നുളളി ചോദിച്ചു,

“”പോ അരുന്ധതി അമ്മേ…., എന്താ പറഞ്ഞേ ചിത്രേച്ചി??””

ഞാൻ ചിത്രേച്ചിടെ ഡ്രസ്സിൽ തിരുപ്പിടിച്ച് ചോദിച്ചു,

“”ദേവ എവിടെ ന്ന് ??””

“”എന്നിട്ട് “”

“”എന്നിട്ടെന്താ ഞാൻ പറഞ്ഞു കയ്യ് വേദന കാരണം സ്റ്റെപ്പ് കേറാൻ പറ്റാതെ അടുക്കളയിൽ നിൽപ്പുണ്ട് ന്ന് “”

“”അതെന്തിനാ അങ്ങനെ പറഞ്ഞെ??””

“”ദേ പെണ്ണേ പോയി റെഡി ആയിക്കോ ക്ലാസില്ലേ ഇന്ന്?””

അരുന്ധതി അമ്മ ചെവിയിൽ പിടിച്ച് ചോദിച്ചു,

ചിരിച്ച് അവിടെ ഒക്കെ ചുറ്റിപ്പറ്റി കണ്ണേട്ടൻ താഴെ ഇറങ്ങിയ തക്കം നോക്കി കാണാതെ മേലെ ചെന്ന് റെഡിയായി ഇറങ്ങി വന്നു

അപ്പഴേക്കും കണ്ടു പുള്ളി മേലേക്ക് കയറി പോണത്,

“”കണ്ണൻ ഇപ്പോ ചായ കുടിക്കാൻ എത്തും “”

അരുന്ധതി അമ്മ പറഞ്ഞു

നന്ദ വീണ്ടും എസ്കേപ്പ് “”

മെല്ലെ പുറത്തേക്ക് വലിഞ്ഞു

“” ടീ നടക്കടി ചായ കുടിക്കാൻ എന്നു പറഞ്ഞ് ചിത്രേച്ചി എന്നെ പിടിച്ച് വലിച്ച് ആ കശ്മലൻ്റെ മുന്നിൽ കൊണ്ടിരുത്തി,

യൂ ടൂ ബ്രൂട്ടസി….

പുളളിയെ നോക്കാതെ ഇരുന്നു….

ചെ ആകെഎന്തോ ഒരു ചമ്മൽ,

മെല്ലെ ദോശയിൽ ചട്നി ഒഴിച്ച് അങ്ങേരെ ഒന്ന് പാളി നോക്കി,

ഇടംകണ്ണിട്ട് എന്നെ നോക്കുന്നുണ്ട്…. ചുണ്ടിലാണേ ഒരു കള്ളച്ചിരിയും…

ഒരു കഷണം പോലും കഴിക്കാൻ പറ്റണില്ല!!

ദേവ്യേ…….

മെല്ലെ എണീറ്റ്  കൈ കഴുകി അവിടെ ഒക്കെ താളം ചവിട്ടി നിന്നു ….

നടന്നു പോയാലും ഇന്നങ്ങേരുടെ കൂടെ വയ്യ!

പെട്ടെന്ന് കാറ് പോണ ശബ്ദം കേട്ടു……

ഹോ ആശ്വാസം ഉണ്ടക്കണ്ണൻ പോയീന്നാ തോന്നണേ…..

“”വേം ചെല്ലൂകുട്ട്യേ നേരം വൈകും!! “”

മുത്തശ്ശി പറഞ്ഞപ്പോഴാ

നേരം നോക്കിയേ…..

യ്യോ!!

വേഗം ഓടി പോയി പുസ്തകങ്ങളും എടുത്ത് ……

അപ്പോ കണ്ടു സാക്ഷാൽ ആരവ് കൃഷ്ണൻ”””

സ്റ്റിയറിങ്ങിൽ താളം പിടിച്ച്, എന്നേം കാത്ത്,

“”ദേവ്യേ….. ഇത്തവണയും എന്നെ മാത്രം……………………..?????????

(തുടരും)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

4.4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!