ഞാൻ ഫോൺ എടുത്ത അടുത്തു തന്നെ വച്ചു.അവൾക്കു നേരെ കൈയും കെട്ടി ദേഷ്യത്തോടെ നോക്കി നിന്നു.
എടി നീ വീണ്ടും ജയിച്ചു എന്നു വിചാരികണ്ട.അതിനു നിന്നെ ഞാൻ സമ്മതിക്കില്ല.
അതിനു ഞാൻ നിന്നോട് പറഞ്ഞോടി ഞാൻ ജയിച്ചു എന്നു.
പിന്നെ ഞാൻ ജയിച്ചു എന്നു നിനക്കു തോന്നുന്നതിനു കാരണം. ഒന്നു ഞാൻ വിളിക്കുന്ന നാരായണന്റെ കളി.പിന്നെ എന്റെ ഈ കഴുത്തിൽ കിടക്കുന്ന താലിയുടെ ശക്തി.അതു രണ്ടും മതിയാടി എനിക്കു നിന്റെ മുന്നിൽ ജയിക്കാൻ.
നിന്റെ ഒരു താലി.താമസിക്കാതെ ഞാൻ അതു പൊട്ടിച്ചേറിയും നീ നോക്കിക്കോ.നിനക്കു അറിയില്ല ആർഷ ഷേണായി ആരാണെന്നു
നിനക്കു ഞാൻ ആരാണെന്നു അറിയില്ലടി.
പെട്ടെന്ന് എന്റെ നിയന്ത്രണം വിട്ടു പോയി.ഞാൻ അമ്മുമോൾളുടെ അടുത്തേക്ക് പാഞ്ഞടുത്തു
അവളുടെ കഴുത്തിൽ എന്റെ കൈ പിടിത്തം ഇട്ടു
വേണ്ടാ വേണ്ടാന്നു വച്ചപ്പോൾ നീ തലയിൽ കയറുന്നോടി.നീ പറഞ്ഞില്ലേ നിന്നെ എനിക്കു അറിയില്ല എന്ന്.എന്നാൽ നീ ഇപ്പോൾ അറിഞ്ഞോ ഞാൻ ആരാണെന്നു.
എന്റെ ദേഷ്യത്തോടോപ്പം എന്റെ കൈ യുടെ ബലം കുടി വന്നു.
അമ്മു ശ്വാസം വിടാൻ അകത്തെ ബുദ്ധി മുട്ടുന്നുണ്ട്.അവളുടെ കണ്ണുകൾ പുറത്തേക്കു തള്ളി വന്നു.മരണവെപ്രാളം പോല്ലേ അവളുടെ കൈ കൊണ്ട് എന്നെ തള്ളി മറ്റുന്നുണ്ട്.
പെട്ടെന്ന് ഞാൻ കൈ അവളുടെ കഴുത്തിൽ നിന്നും എടുത്തു.
അമ്മു പെട്ടെന്ന് അവളുടെ കഴുത്തിൽ കൈ വച്ചു തടവി. വളരെയധികം ബുദ്ധിമുട്ടി ചുമച്ചു.കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി.
എടി നീ എന്നെ……..
നീ എന്നെ ഇപ്പോൾ ഇങ്ങനെ ചെയ്‌തത് ഓർത്തു ദുഃഖിക്കും ഓർത്തോ
ശെടാ…… വേണ്ടാന്നു വകുമ്പോൾ ഇവൾ ചോദിച്ചു വാങ്ങാൻ നില്കുവാണല്ലോ.
ഞാൻ അവളുടെ മുടിക്ക് കുത്തി പിടിച്ചു.
എടി എന്റെ ഈ മുട്ടു മടക്കി നിന്റെ അടിനാഭിക്കു ഒരണം തന്നാൽ ഉണ്ടല്ലോ.അടുത്ത പള്ളിപെരുന്നാള്ളിനു മാത്രമേ നിനക്കു നേരെ ചോവേ എഴുന്നേറ്റു നടക്കാൻ പറ്റു. പിന്നെ എങ്ങനെ നീ ഞാൻ ദുഃഖിക്കുന്നത് കാണുന്നെ.നിനക്കു അങ്ങനെ ഒരണം തരട്ടെടി.
വേണ്ട plz ലീവ് മീ plz
അങ്ങനെ വഴിക്കു വാ നിന്നെ ഇപ്പോൾ ഈ വീട്ടിൽ നിന്നും ഇറക്കി വിടാൻ എനിക്കു പറ്റും.എന്നാൽ ഞാൻ അതു ചെയില്ലാ എന്താണെന്ന് അറിയാമോ.
നിന്നെ അന്ന് രാത്രി എന്റെ വിധുവേട്ടൻ ആണ് ഞങ്ങളുടെ റൂമിലേക്ക് കൊണ്ട് വന്നത്.അപ്പോൾ വിധുവേട്ടൻ തന്നെ നിന്നെ ഇവിടുന്നു ഇറക്കാൻ ഉള്ള വഴി കണ്ടെത്തണം.അതുകൊണ്ടു മാത്രം ആണ് ഞാൻ അടങ്ങി ഒതുങ്ങി നിൽകുന്നേ.
ദേഷ്യത്തോടെ എന്നെ നോക്കി നിൽക്കുക മാത്രമേ അവ്ളു ചെയ്തുള്ളൂ.ഒന്നും എതിർത്തു സംസാരിച്ചില്ല.
ഇനി എന്റെ അമ്മുമോൾ വാതിൽ തുറന്നു ഇറങ്ങി പൊടി പുറത്തു.
അവൾ വാതിൽ തുറക്കാൻ ആഞ്ഞതും
ഞാൻ അവളെ വിളിച്ചു.
നിക്കാടി അവിടെ.നിന്റെ ബാഗ് വേറെ ആരേലും എടുത്തു കൊണ്ട് തരുമോ. വന്നു എടുത്തോണ്ട് പൊടി.’അമ്മ കാണിച്ച മുറിയിൽ ആണ് ഇനി നിന്റെ സ്ഥാനം
അവൾ ബാഗും ആയി പുറത്തേക്കു ഇറങ്ങും മുന്നേ എന്നെ ഒന്ന് നോക്കി.എന്നിട്ടു അവൾ ഇറങ്ങി പോയി.
പാവം പേടിച്ചു സുരേഷ്‌ഗോപി സിനിമ കാണുന്നതിന്റെ ഒരു ഗുണമേ നല്ല തകർപ്പൻ ഡയലോഗു പറയാൻ പറ്റി.
അവൾ ഇതു കൊണ്ട് ഒന്നും അടങ്ങി ഇരിക്കില്ല ഞാൻ വളരെ സൂക്ഷിക്കണം.ഞാൻ മനസിൽ പറഞ്ഞു.
അപ്പോഴേക്കും ആരോ വാതിൽ അടച്ചു കുറ്റി ഇട്ടിരുന്നു.
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ വിധുവേട്ടൻ.ഒരു ചിരിയോടെ എന്നെ നോക്കി നില്കുവാണ്.
ഞാൻ എന്താ എന്നു എന്റെ പുരികം പൊക്കി കൊണ്ടു ചോദിച്ചു.
ഏയ്….ഒന്നൂല്യ. അപ്പോൾ നിനക്കു എന്നെ ഇഷ്ടം ആണ് ഇപ്പോഴും അല്ലെ.നിന്റെ മനസിൽ ഇപ്പോഴും എന്നോട് സ്നേഹം ഉണ്ട് അല്ലെ.ഞാൻ എല്ലാം കേട്ടു
ഇല്ല വെറുപ്പ് മാത്രമേ ഉള്ളു. എനിക്കു നിങ്ങൾളോട്.
ഓഹോ എങ്കിൽ എനിക്കു നിന്നോട് സ്നേഹം മാത്രമേ ഉള്ളു.നീ ഒരു കാര്യം മാത്രം അറിയുക.ഞാനിന്നെ ചതിച്ചട്ടില്ല ഇനി ഒരിക്കലും ചതിക്കില്ല.
വർഷവർദ്ധൻ ഒരു പെണ്ണിനെ സ്നേഹിച്ചിട്ടുള്ളൂ.അതു നിന്നെ മാത്രം ആണ്.
നിങ്ങളുടെ ഈ പഞ്ചാര വാക്കിൽ മയങ്ങിയട്ടു ഒന്നും അല്ല.
എന്തോ നിങ്ങളുടെ ഭാഗത്തു ശരി ഉണ്ടെന്നു തോന്നി.തെറ്റൊന്നും ചെയിതട്ടില്ല എന്നു എന്റെ മനസ് പറയുന്നു അതു കൊണ്ടു മാത്രം.
സിദ്ധു എനിക്കു അവളെ ഇപ്പോൾ ഇവിടുന്നു ഇറക്കി വിടാം.എന്നാൽ അവൾ നമ്മൾ സുഖം ആയി ജീവിക്കാൻ അനുവദിക്കില്ല.അവളെ എന്റെ ജീവിതത്തിൽ നിന്നും വേരോടെ പറിച്ചു എറിയണം
സിദ്ധു ഞാൻ എല്ലാം നിന്നോട് പറയാം നീ കേൾക്കാൻ തയ്യാറാണെങ്കിൽ.
വേണ്ടാ……..
അതു വിധുവേട്ടനെ വിശ്വാസം ഇല്ലാത്തതു കൊണ്ടല്ല.
ഇവിടെ ഉള്ള ഈ മാരണം എന്നു ഇവിടെ നിന്നും ഇറങ്ങുന്നോ അന്ന് ഞാൻ ചോദിക്കും അപ്പോൾ പറഞ്ഞാൽ മതി.
അത്രയും പറഞ്ഞു ഞാൻ വിധുവേട്ടനെ മറികടന്നു വാതിലിനു അടുത്തേക്ക് നടന്നതും. അപ്പോഴേക്കും എന്റെ കൈയിൽ പിടുത്തം വീണു
അങ്ങനെ അങ്ങു പോകാതെഡോ കുറച്ചു നേരം എന്നോട് സ്നേഹത്തോടെ എന്തേലും മിണ്ടിയും പറഞ്ഞു ഇരികടോ plz
സ്നേഹം അതു മനസിൽ ഉണ്ട് ഒരുപാട് എന്നാൽ അതു പുറമേ പ്രകടിപ്പിക്കാൻ പറ്റില്ല.അവൾ ഇവിടെ ഉള്ളഇടത്തോളം എനിക്കു അതിനു കഴിയില്ല.
അതും പറഞ്ഞു ഞാൻ പുറത്തേക്കു ഇറങ്ങി.
സമയം പെട്ടന്ന് കടന്നു പോകുന്നു. എന്റെ മനസ് എത്രമാത്രം വേഗത്തിൽ സഞ്ചരിക്കുന്നോ അത്ര വേഗത്തിൽ സഞ്ചരിക്കുന്ന പോല്ലേ.
അമ്മുമോൾക് ഇന്ന് കൊടുത്ത ഡോസ് കാരണം മുറിക്കു പുറത്തു ഇറങ്ങില്ല.അതു നന്നായി എനിക്കു അല്പം സമാധാനം ഉണ്ട് അതു കൊണ്ടു.
രാത്രി ആഹാരം ഒക്കെ എല്ലാരുംകഴിച്ചു പാത്രം ഒക്കെ കഴുകി റൂമില്ലേക് പോയി.ഫോൺ എടുത്തു വിട്ടില്ലേക് വിളിക്കാൻ ആയി .റൂമിനു പുറത്തേക്കു ഇറങ്ങിയപ്പോൾ ആണ് ഞാൻ അതു കണ്ടത്.
വിധുവേട്ടന്റെ കൂടെ അമ്മുമോൾ നടന്നു പുറത്തെക്ക് പോകുന്നു
അവരുടെ കൂടെ അവരറിയാതെ ഞാനും പോയി.ആരും കാണാതെ ഒളിച്ചു നിന്നു അവര് പറയുന്നത് കേട്ടു.
ആർഷ ഇപ്പോൾ നീ ഇങ്ങോട്ടു വന്നതിന്റെ ഉദ്ദേശം എന്താ.
എന്റെ ജീവിതം നശിപ്പിക്കാൻ ആണോ.
വർഷൻ മൈ സ്വീറ്റി നിന്നെ വേദനിപ്പിക്കുമോ ഞാൻ .നോ നെവേർ അതിനു കാരണം അറിയണ്ടേ.ഞാൻ നിന്നെ സ്നേഹിക്കുന്നു ഒരുപാട്.
നിന്നെ ഇപ്പോൾ എനിക്കു ഇവിടെ നിന്നും ഇറക്കി വിടാം ആരും അതിന് കാരണം ചോദിക്കില്ല. പിന്നെ നിന്റെ അച്ഛനെ ഓർത്തു മാത്രം ആണ് അത് വേണ്ടാന്നു വെക്കുന്നത്.
അതു എനിക്കു നന്നായി അറിയാം വർഷൻ
പക്ഷേ എനിക്കു വേണ്ടത് നിന്നെ ആണ് നിന്നെ മാത്രം .അതും ഒരു ദിവസം എങ്കിൽ ഒരു ദിവസം
ആർഷ……..നിന്നെ ഞാൻ…….
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission