Skip to content

ദേവാമൃത – 22

devamrutha

എന്റെ നിലവിളി കേട്ട് അമ്മയും രാഖി ഏട്ടത്തിയും മുറിയിലേക്ക് ഓടി വന്നു.

ആയോ ……സിദ്ധു എന്നു പറഞ്ഞു  രാഖി ഏട്ടത്തി എന്നെ വന്ന് താങ്ങി എഴുന്നേൽപ്പിച്ചു.

അമ്മ അപ്പോഴേക്കും വിമൽ ഏട്ടനെ വിളിക്കാൻ പോയി .അപ്പോഴാണ് ഞാൻ കണ്ടത് ബാത്റൂമിൽ തറയിൽ  വീണുകിടക്കുന്ന ഷാംപൂ .ഞാനിന്ന് കുളിച്ചപ്പോൾ ഷാംപൂ ഉപയോഗിച്ച് ഇല്ലല്ലോ എന്ന് മനസ്സിൽ ഓർത്തു. ചിലപ്പോൾ വിധുവേട്ടന്റെ കൈയിൽ നിന്നും വീണതാവും എന്നു വിചാരിച്ചു.

അപ്പോഴേക്കും അമ്മ പോയി വിമൽ ഏട്ടനെ കൂട്ടിക്കൊണ്ട് വന്നിരുന്നു

ഹോസ്പിറ്റലിൽ പോയേ പറ്റൂ എന്ന് അമ്മയ്ക്ക് ഒരേ നിർബന്ധം. വേണ്ട എന്ന് പലയാവർത്തി പറഞ്ഞിട്ടും അമ്മയ്ക്ക് ഹോസ്പിറ്റലിൽ പോയേ പറ്റൂ .ഞാനും അമ്മയും വിമൽ ഏട്ടനും കൂടി ഹോസ്പിറ്റലിലേക്ക് പോകാൻ ആയി താഴേക്ക് ചെന്നു.

അപ്പോഴും അമ്മുമോൾ  അവിടെയിരുന്ന് ഫോണിൽ കുത്തുവാണ്. ഞാനവളെ മൈൻഡ് ചെയ്യാതെ രാഖി ഏട്ടത്തിയുടെ സഹായത്തോടെ പുറത്തേക്ക് നടന്നു. അസഹനീയമായ വേദനയുണ്ടെങ്കിലും ഞാനത് പുറത്തുകാണിച്ചില്ല.

നീ ഒരു മനുഷ്യ സ്ത്രീ ആണോ.ഇത്രയും നടന്നിട്ടും ഒരു അനക്കവും ഇല്ലാതെ ഇരിക്കുന്നത് കണ്ടില്ലേ എന്നും പറഞ്ഞു ‘അമ്മ പുറത്തേക്കു നടന്നു.

പോകുംവഴി വിമൽഏട്ടൻ വിധുവേട്ടനെ ഫോണിൽ ട്രൈ ചെയ്തെങ്കിലും പരിധിക്ക് പുറത്തായിരുന്നു .ഞങ്ങൾ വീടിന് അടുത്തായുള്ള ഒരു  ഹോസ്പിറ്റലിൽ വണ്ടി ചെന്ന് നിന്നു.

അമ്മയുടെ സഹായത്തോടെ ഞാൻ  അകത്തേക്ക് കയറി. പരിശോധിച്ച ഡോക്ടർ എക്സറേ എടുത്താൽ മാത്രമേ എന്തേങ്കിലും പറയാൻ പറ്റൂ എന്ന് പറഞ്ഞു. കാൽമുട്ടിന്റെയും കൈയുടെയും എക്സ്-റേ എടുത്തു ഡോക്ടറെ കാണിച്ചു അതിൽ പ്രത്യേകിച്ച് പ്രോബ്ലംസ് ഒന്നുമില്ലായിരുന്നു .

കൈയിൽ നല്ല വേദനയുണ്ടെന്നു പറഞ്ഞപ്പോൾ തൽക്കാലം നമുക്ക് കയ്യിൽ ബാൻഡേജ് ചുറ്റാം .വേദന കൂടുതലുണ്ടെങ്കിൽ പ്ലാസ്റ്റർ ഇടാമെന്നു ഡോക്ടർ പറഞ്ഞു. വേദന കുറയ്ക്കാൻ പെയിൻ കില്ലർ കഴിക്കാൻ എഴുതി തന്നു ഞങ്ങൾ വീട്ടിലേക്ക് തിരികെപോയി.

വീട്ടിൽ ചെന്നു കയറുമ്പോഴേക്കും വിധുവേട്ടൻ വന്നിരുന്നു .അമ്മ എന്നെ താങ്ങി അകത്തേക്ക് കൊണ്ട് പോകുന്നത് കണ്ടപ്പോഴേ വിധുവേട്ടൻ എന്റെഅടുത്തേക്ക് ഓടിവന്നു .

എന്തു പറ്റിയെടൊ.?

എന്താ അമ്മേ .

എന്തുപറ്റി സിദ്ധുവിനു നേരത്തെ വരെ ഒരു കുഴപ്പവുമില്ലായിരുന്നു .

അത് മോനേ വന്നതിനുശേഷം മോൾ ഫ്രഷ് ആവാൻ വേണ്ടി ബാത്റൂമിൽ കയറിയത് ആണ്. കാൽ തെന്നി വീണു ഞങ്ങൾ പെട്ടെന്ന് തന്നെ മാതാ ഹോസ്പിറ്റലിൽ എത്തിച്ചു. എക്സറേ എടുത്തു. പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. വേദന നാളെ കുറഞ്ഞില്ലെങ്കിൽ പ്ലാസ്റ്റർ ഇടാം എന്നാണ് ഡോക്ടർ പറഞ്ഞത്.

അമ്മേ അകത്തേക്ക് ഞാൻ കൊണ്ടു പൊയ്ക്കോളാം അമ്മ പൊയ്ക്കോ.

അങ്ങനെ വിധുവേട്ടൻ എന്നെ താങ്ങിപ്പിടിച്ച് അകത്തേക്ക് നടന്നു.

ആ രംഗം കണ്ടപ്പോൾ ഇത്രെയും പ്രശ്നം നടന്നിട്ടും അവിടുന്നു ഒന്നു എഴുന്നേൽകുകയോ എന്തു പറ്റി എന്നു ചോദിക്കുകയോ ചെയ്യാത്ത ശവം ദേഷ്യത്തോടെ  ചാടിയെഴുന്നേറ്റു

ഇത് കണ്ട വിധുവേട്ടൻ അവളെ കാണിക്കാൻ വേണ്ടി ആണെന്ന് തോന്നുന്നു  എന്നെ കൈകൊണ്ട് കോരിയെടുത്ത് സ്റ്റെയർ കയറി മുകളിലേക്ക് നടന്നു .അപ്പോഴും പകയോടെ തീ പാറുന്ന അവളുടെ കണ്ണുകൾ എന്നിൽ ആഴത്തിൽ പതിക്കുന്നുണ്ടായിരുന്നു

എന്താ സിദ്ധു ഒന്ന് സൂക്ഷിച്ചു നടന്നുടയോ. ഇപ്പോൾ ഭാഗ്യത്തിന് ഇത്രയേ പറ്റിയുള്ളൂ .അതുതന്നെ താൻ വിളിക്കുന്ന ദൈവത്തിൻറെ അനുഗ്രഹം.

അതുകൊള്ളാം തറയിൽ ഷാംപൂ എടുത്ത് ഒഴിച്ചിട്ട് അതിൽ അറിയാതെ ഞാൻ ചവിട്ടി വീണപ്പോൾ എന്നെ കുറ്റം പറയുന്നു വിധുവേട്ടൻ കൊള്ളാല്ലോ.

ആര് shampoo എടുത്തതെന്ന് ഞാൻ ഇന്ന് ഷാംപൂ യൂസ് ചെയ്തില്ല. സാധാരണ ഞാൻ ഉപയോഗിക്കുന്നതാണ് എന്നാലിന്ന് ഞാൻ ഷാംപൂ എടുത്തില്ല. താനായിരിക്കും എടുത്തത്

ഞാനും ഇന്ന് ഷാംപൂ എടുത്തില്ല

പിന്നെങ്ങനെ ബാത്റൂമിൽ ഷാംപൂ വീണു.

ഓ…. ഇതെന്താ വിധുവെട്ടാ കോടതിയാണോ ഇത്രയും ക്രോസ് വിസ്താരം ചെയ്യാൻ

ഞാനൊന്നും പറയുന്നില്ല ഇവിടെ കിടക്കു ഞാൻ ഈ ഡ്രസ്സ് ഒന്നു മാറ്റി ഫ്രഷ് ആവട്ടെ .

വിധുവേട്ടൻ ബാത്ത്റൂമിലേക്ക് കയറിയ തക്കത്തിന് ഫോണെടുത്ത് ഞാൻ ധനുവിന് വിളിച്ചു. ആദ്യം ബെല്ലടിച്ചു ഫോൺ നിന്നെങ്കിലും പലയാവർത്തി വിളിച്ചപ്പോൾ അവൾ കോൾ അറ്റൻഡ് ചെയ്തു .ആദ്യമൊക്കെ സംസാരിക്കാൻ വലിയ മടിയായിരുന്നു ഒരു നൂറായിരം സോറി പറഞ്ഞതിനു ശേഷമാണ് അവളൊന്ന് മയപ്പെട്ടു വന്നത് .പിന്നെ ഓരോ വിശേഷങ്ങളും ചോദിച്ചു എല്ലാത്തിനും തൃപ്തികരമായ മറുപടി ആയിരുന്നു ഞാൻ നൽകിയത്. അവസാനം ഫസ്നൈറ്റ് വിശേഷങ്ങൾ ചോദിച്ചു .ചെറിയ നാണത്തോടെ ഒന്നു പോടി ഞാൻ പിന്നെ വിളിക്കാം എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു.

അപ്പോഴേക്കും വിധുവേട്ടൻ കുളികഴിഞ്ഞ് ഇറങ്ങിയിരുന്നു

ഞാൻ എപ്പോൾ ധനുവിന് വിളിച്ചിരുന്നു ആള് വലിയ പിണക്കത്തിൽ ആയിരുന്നു ഒരുപാട് സോറി പറഞ്ഞതിനു ശേഷമാണ് മായപെട്ടത്.

എല്ലാം പറഞ്ഞു എന്നാൽ പൊന്നുമോൾ വീണ കാര്യം പറഞ്ഞോ.?

അത് പറഞ്ഞില്ല.

അതെന്തേ പറയാഞ്ഞേ ?

അവൾ അറിഞ്ഞാൽ എങ്ങനെയും എൻറെ വീട്ടിൽ അറിയും പിന്നെ അവരു ടെൻഷനാകും അതുകൊണ്ട് മനപ്പൂർവ്വം പറയാതിരുന്നതാണ്

മം…ശരി ഞാൻ പോയി കഴിക്കാനെന്തെങ്കിലും കൊണ്ടുവരാം താൻ ഇവിടെ കിടക്കു

എന്നും പറഞ്ഞ് വിധുവേട്ടൻ പുറത്തേക്ക് പോയി

വിധുവേട്ടൻ പുറത്തേക്കുപോയ നേരത്തിന് അകത്തേക്ക് അമ്മുമോള് കയറിവന്നു.

എങ്ങനുണ്ടെടി വേദനാ കുറവുണ്ടോ.?

ഇല്ലെങ്കിൽ നീ മാറ്റിതരുമോ.?

മാറ്റിത്തരാൻ എന്നെക്കൊണ്ട് പറ്റില്ല. എന്നാൽ ഇതിന് ഇരട്ടി വേദന തരാൻ എനിക്ക് പറ്റും. നിനക്ക് ഇപ്പോൾ തന്ന വേദനയേക്കാൾ ഇരട്ടി. ഇതിൽനിന്ന് നീ ഒന്ന് റിക്കവർ ആയിട്ട് ഇരട്ടി വേദന തരാം. എന്താ അത് മതിയോ .

അപ്പോൾ നീ ആണോ ഈ ക്രൂരത എന്നോട് കാണിച്ചതു.

അതേ ഞാൻ തന്നെ .ഇന്നലെ എന്നെ തല്ലിയതിനു പ്രതികാരം ആണെന്ന് കരുതിക്കോ .

എനിക്ക് അപ്പോഴേ സംശയമുണ്ടായിരുന്നു നീ ആയിരിക്കുമെന്ന് എന്നാൽ തെളിവില്ലാതെ അതിനെതിരെ പ്രതികരിക്കാൻ ഞാൻ വെറും വിഡ്ഢി അല്ല.

ഇപ്പോൾ നിനക്ക് ഇതു മാത്രമേ പറ്റിയുള്ളൂ .ഇനി ചിലപ്പോൾ നിൻറെ മരണമായിരിക്കും നടക്കുക. ഞാൻ പറഞ്ഞില്ലേ വർഷനെ സ്വന്തമാക്കാൻ ഞാൻ എന്തും ചെയ്യുമെന്നു എന്നെക്കൊണ്ട് നീ ഒരു കൊലപാതകം ചെയ്യിപ്പിക്കലും

ഇതൊക്കെ കേട്ടപ്പോ എനിക്ക് എൻറെ ദേഷ്യം നിയന്ത്രിക്കാനായില്ല സങ്കടവും ദേഷ്യവും എല്ലാം ഒത്തു വന്നു.

എനിക്കു വർഷനെ ജീവിത കാലം മുഴുവനും വേണ്ട ഒരു ദിവസം ഒരേയൊരു ദിവസം എനിക്കു വർഷന്റെ ഭാര്യ ആയി ജീവിക്കണം അത്ര മാത്രം.

എന്റെ കിടക്കയുടെ അടുത്തുവന്ന് ഇത്രയും ഡയലോഗ് അടിച്ചു പോകാൻ ഞാനവളെ സമ്മതിക്കില്ല.അതും എന്റെ വിധുവേട്ടാനെ ഒരു ദിവസത്തേക്ക് വേണ്ടി മാത്രം .   എനിക്കു ദേഷ്യം ഇരച്ചു കയറി.ഇവളെ വെറുതെ വിടില്ല ഞാൻ മനസ്സിൽ പറഞ്ഞു

എന്റെ വലത്തേ കാല് പൊക്കി ആഞ്ഞൊരു ചവിട്ടു അവളുടെ വയറിനു തന്നെ കൊടുത്തു അപ്രതീക്ഷമായി  കിട്ടിയ ചവിട്ട് ആയതിനാൽ അവൾ തെറിച്ചു ടേബിൾ ചെന്ന് ഇടിച്ചുനിന്നു .

വേദന കാരണം അവൾ അടിവയർ താങ്ങിപ്പിടിച്ചു .നീ എനിക്ക് തന്ന വേദനയേക്കാൾ മൂന്നിരട്ടി വേദന ഞാൻ നിനക്ക് തിരിച്ചു തന്നിട്ടുണ്ട് .ഇത് നിനക്കു ജീവിത കാലം മുഴുവനും വേണ്ടി ഡെപ്പോസിറ്റ് ചെയ്തുതന്നത് ആണ്

ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ എന്നെ വേദനിപ്പിച്ചാൽ അതിനേക്കാൾ ഇരട്ടിയായി തിരിച്ചടി കിട്ടുംമെന്നു ഇനിയെങ്കിലും കളംമറിഞ്ഞു കളിക്കണം

അവൾ വയറിൽ കൈ വച്ചു രൂക്ഷം ആയി എന്നെ നോക്കി നിൽക്കുക മാത്രമേ ചെയ്തുള്ളൂ.

പിന്നെ നീ ഒരു ദിവസത്തേക്ക് എൻറെ ഭർത്താവിനെ ക്ഷണിക്കുന്നില്ലേ. ഒരു നാണവും മാനവുമില്ലാതെ. ഒരു സ്ത്രീയാണ് എന്നുപോലും ഓർമ്മയില്ലാതെ ഈ ചെറ്റത്തരം പറയുന്നില്ലേ.

ഒരുപക്ഷേ ഇത് ഒരിക്കലും നടക്കില്ല എന്നറിഞ്ഞിട്ടും നീ എന്റെ വിധുവേട്ടന് പുറവെ നടക്കുന്നത് നിൻറെ ഒരു വാശി പുറത്താണ്.

അവിടെയൊക്കെ ഒരു തടസ്സമായി ഈ സിദ്ധൂ ഉണ്ടാകും.ഇതു എൻറെ വാശിയല്ല .എൻറെ താലി എനിക്ക് ഈ ആയുഷ് കാലം മുഴുവൻ വേണം എന്നുള്തു കൊണ്ടു ആണെന്നു കൂട്ടിയാൽ മതി .ഇറങ്ങിപ്പോടി റൂമിന് പുറത്ത് സ്ത്രീകൾക്ക് കൂടി നാണക്കേടുണ്ടാക്കുന്ന ജന്മമേ

അപ്പോഴേക്കും വിനുവേട്ടൻ ആഹാരവുമായി റൂമിലേക്ക് കയറി വന്നു

വിധുവേട്ടനെ കണ്ട അമ്മുമോൾ ദേഷ്യത്തോടെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോയി

ആഹാരം ഞാൻ കഴിക്കാം എന്ന് പറഞ്ഞിട്ട് വധുവേട്ടൻ സമ്മതിച്ചില്ല എനിക്ക് ആഹാരം വാരി വായിൽ വെച്ചുതന്നു ഒരു കുഞ്ഞിനെ പരിപാലിക്കുന്ന പോലെ .

സങ്കടം കൊണ്ടോ സന്തോഷംകൊണ്ടോ എന്തോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി

സിദ്ധു കൈ നല്ല വേദനയുണ്ടോ .?

എന്ന് ചോദിച്ചു വിധുയവേട്ടൻ.

എന്നെ കണ്ണുനീർ തുടച്ചു മാറ്റി

ഉണ്ടെന്ന് ഞാൻ പറഞ്ഞു

വിധുവേട്ടാ ഇത്രയൊക്കെ ആയിട്ടും വിജി ചേച്ചിക്ക് എന്നോട് ഇപ്പോഴും ദേഷ്യം തന്നെ ഒന്നു കാണാൻകൂടി വന്നില്ല .

അതുപോട്ടെ എന്നോട് ഒന്ന് സംസാരിച്ചിട്ട് പോലുമില്ല .അത്രയും ദേഷ്യം  എന്തിനാ എന്നോട് .അവളുടെ കാര്യം എന്തിനാ നോക്കുന്നതു.  അച്ഛനും അമ്മയും  ചേട്ടനു ചേട്ടതിയും തന്നോട് സ്നേഹമായി പെരുമാറുന്നില്ലേ. ഇപ്പോൾ അതൊന്നും എന്റെ മോൾ ആലോചിക്കണ്ട മരുന്നുകഴിച്ച് ഒന്നുറങ്ങൂ അപ്പോഴേക്കും വേദനയൊക്കെ പമ്പകടക്കും.

എന്തിനായിരുന്നു എന്റെ സിദ്ധു ആ ശകുനിയുടെ വയറ്റിൽ ആഞ്ഞു ചവിട്ടിയത്

അയ്യോ അപ്പോൾ വിധുവേട്ടൻ എല്ലാം കേട്ടോ

എല്ലാം കേട്ടത് ഒന്നും ഇല്ല .താൻ ചവിട്ടി സമയത്ത് ഞാനവിടെ ഉണ്ടായിരുന്നു എനിക്ക് അവളെ അടിക്കാൻ പറ്റില്ല.

അത് അവളോടുള്ള സ്നേഹംകൊണ്ട് അല്ല മറിച്ച് അവളുടെ അച്ഛനെ ഓർത്താണ്.ഇങ്ങനെ എങ്കിലും രണ്ടു കിട്ടട്ടെ എന്നു കരുതി.

അപ്പോഴേക്കും വിധുവേട്ടന്റെ അച്ഛനും അമ്മയും അങ്ങോട്ടേക്ക് വന്നു .അച്ഛൻ പുറത്തുപോയിരുന്നു ഇപ്പോൾ വന്നതെ  ഉള്ളൂ .അതു അറിഞ്ഞത് കൊണ്ട് ഓടി വന്നതാണ് .അച്ഛനുമമ്മയും കുറച്ചുനേരം ഞങ്ങളോട് സംസാരിചു ഇരുന്നതിനുശേഷം പുറത്തേക്കുപോയി

എന്നെ ചേർത്തുപിടിച്ച് തലയിൽ തലോടി കൊണ്ടിരുന്നു വിധുവേട്ടൻ ആ സുഖത്തിൽ ഞാൻ എപ്പോഴും എൻറെ വേദന മറന്നു.

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

4/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!