Skip to content

സ്നേഹബന്ധനം – 4

snehabandanm

മായേച്ചി അല്ലേ ഇത്……. ഈശ്വരാ…… മീന ഓടി ചെന്നു…… ചാരി ഇരിക്കുവാണ്…… പാതി ഷീറ്റുകൊണ്ട് പുതച്ചിട്ടുണ്ട്…… മുടി വിടർത്തി ഇട്ടിരിക്കുന്നു…….. മുടിയിലേക്ക് അടിക്കുന്ന രീതിയിലാണ് ആ പുകച്ചുരുൾ ഉയരുന്നത്….. നെറ്റിയിൽ ഭസ്മം തൊട്ടിട്ടുണ്ട്…… മുഖത്തു ചെറിയ ഉണങ്ങിയ പാടുകൾ…….

മായ കൈനീട്ടി വിളിച്ചു ……. മീനു…..

മീന മായയുടെ നെഞ്ചിലേക്ക് വീണു….. രണ്ടാളും നിശബ്ദം കരഞ്ഞു……. പെറ്റമ്മയെ നഷ്ടമായെങ്കിലും പോറ്റമ്മയെ തിരിച്ചു കിട്ടിയിരിക്കുന്നു….. മീന ഓർത്തു…….

തുമ്പിയെവിടെ…….. മായ ചോദിച്ചു….

അപ്പോളേക്കും അച്ഛന്റെ കൈ പിടിച്ചു അകത്തേക്ക് വന്നു….. തുമ്പിയെ അടുത്തിരുത്തി ആ കുഞ്ഞുമുഖം കയ്യിലെടുത്തു ഒരുപാട് ഉമ്മ

കൊടുത്തു…..

ദാ…… ഇതു കഴിക്ക്….. ജയദേവിന്റെ ശബ്ദമാണ് മീനയെ മായയിൽ നിന്നും മാറ്റിയത്……

രണ്ടു മൂന്നു കറുത്ത ടാബ്ലറ്റും വെളളവും അയാൾ കയ്യിൽ കൊടുത്തു…. മായയുടെ ചുണ്ടിൽ നിന്നും ഒലിച്ചിറങ്ങിയ വെള്ളം മുണ്ടിന്റെ അറ്റം കൊണ്ട് തുടച്ചുകൊടുത്തു ജയദേവ്…… മായ അയാളെ സ്നേഹത്തോടെ നോക്കി…….

ഞാൻ പൊക്കോട്ടെ…… മീനയുണ്ടല്ലോ ഇവിടെ….. എന്തെങ്കിലും കൊണ്ടുവരണോ…. അയാൾ മായയുടെ കവിളിൽ തട്ടി ചോദിച്ചു…..

മ്മ്….. വേണ്ട…. മായ തലയാട്ടി….. അയാൾ മുറി വിട്ടുപോകും വരെ മീന അയാളെ തന്നെ നോക്കിയിരുന്നു…….

മീനയ്ക്ക് കഴുത്തിൽ എന്തോ പൊള്ളുന്നതുപോലെ തോന്നി….. അയാളുടെ താലി…… ഇത്രയും നേരം സന്തോഷത്തോടെ ഇരുന്ന മുഖം പെട്ടെന്നു മങ്ങി…… ഒരിക്കലും അനുഭവിക്കാത്ത ഒരു വികാരം മനസ്സിലേക്ക് വന്നു….. സ്വന്തം ഭർത്താവ് അനിയത്തിക്കും കൂടി അവകാശപ്പെട്ടതാണെന്ന് ചേച്ചി അറിഞ്ഞാൽ…….. ഒരു ഭാര്യക്കും സഹിക്കാൻ പറ്റാത്ത കാര്യം…….

മീന പെട്ടെന്നു അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്കു പോയി…… മായ അപ്പോഴും തുമ്പിയെ സ്നേഹിക്കുന്ന തിരക്കിലായിരുന്നു….. എന്തു ചെയ്യണമെന്നറിയാതെ ഇരുന്ന മീനയുടെ തോളിൽ ആരോ പിടിച്ചു തിരിച്ചു നിർത്തി….

അയാളുടെ കൈ തട്ടി മാറ്റി മീന…..

എന്തായിത്….. എന്താ ഇവിടെ നടക്കുന്നത്….. മായേച്ചി എങ്ങനെ……. പിന്നെന്തിനാ എന്നെ ഇങ്ങോട്ടേക്കു കൊണ്ടുവന്നത്…… കരച്ചിൽ തൊണ്ടയിൽ കുരുങ്ങി ശബ്ദം വെളിയിലേക്കു വന്നില്ല…… ഒന്നു കണ്ണടച്ച് നിന്നിട്ട് പറഞ്ഞു….

എന്നെക്കൊണ്ടാവില്ല ആ പാവത്തിനെ വിഷമിപ്പിക്കാൻ…… എല്ലാം അറിഞ്ഞാൽ ചേച്ചി ക്ഷമിക്കില്ല എന്നോട്……

അതിനു മായ അറിയാതിരുന്നാൽ പോരേ മീനമ്മ…… അയാൾ ചോദിച്ചു…..

നിങ്ങൾ എന്ത് ദുഷ്ടനാ….. എങ്ങനെ തോന്നുന്നു ഭാര്യയെ ഇങ്ങനെ വഞ്ചിക്കാൻ…….

അതേ…… ഞാൻ ദുഷ്ടനാ….. ദുഷ്ടൻ അല്ല… ക്രൂരൻ… ഈ പേരാണ്  എനിക്കിഷ്ടം…..  മായയും…… എന്റെ ഭാര്യയും…. ഒരുമിച്ച് ഒരു വീട്ടിൽ……. എന്തു രസമാ…. അല്ലേ മീനമ്മാ……

അയാളൊരു ചിരി ചിരിച്ചു…….

മീനയുടെ തോളിൽ പിടിച്ചു ചേർത്തു നിർത്തി…..

മാറി നില്ക്കു….. തൊടരുത് എന്നെ….

ഓ.. പിന്നേ… ഞാനിപ്പോ നിന്നെ പേടിച്ചു അനുസരിക്കാം…..പറഞ്ഞതും അയാൾ പിടി മുറുക്കി….

നിനക്ക് ടെൻഷൻ അടിക്കാൻ ഞാനൊരു കാര്യം പറയട്ടെ…….  ഞാൻ നിന്നെ കെട്ടുമ്പോൾ എനിക്ക് അറിയാമായിരുന്നു മായ ജീവിച്ചിരുപ്പുണ്ടെന്ന കാര്യം … എങ്ങനുണ്ട്…… അടിപൊളി അല്ലേ….. ഒന്നു ഞെട്ടിയില്ലേ…..

കൈ വീശി ഒരടിയായിരുന്നു മീന അയാളെ….. വീണ്ടും ദേഷ്യത്തിൽ കൈ വീശിയപ്പോൾ അയാൾ കൈ രണ്ടും കൂട്ടി പിടിച്ചു……

ഒരടി ഞാൻ കൊള്ളും…… കാരണം നീയെനിക്കു പ്രിയപ്പെട്ടവൾ ആയതുകൊണ്ട്……. രണ്ടാമത്തെ അടി കൈ കൊണ്ടാവരുത്….. ചുണ്ടു കൊണ്ടാവുന്നതാണ് എനിക്കേറെയിഷ്ടം……

എന്താ നിങ്ങളുടെ ഉദ്ദേശം…… ചേച്ചിക്കും  എനിക്കും ഒപ്പം  ഒരുമിച്ച് ജീവിക്കാനാണോ….. ഞാൻ സമ്മതിക്കില്ല……

അതിനു നിന്റെ സമ്മതം ആരെങ്കിലും ചോദിച്ചോ മീനമ്മാ…… നീയാണ് എന്റെ ഭാര്യ….. ഇനിയങ്ങോട്ട് അങ്ങനെ തന്നെയാവും……

നടക്കില്ല…..

അതു മാത്രമേ നടക്കു….

മീന എന്തോ പറയാൻ തുടങ്ങവേ തുമ്പി അകത്തേക്ക് കയറി വന്നു….. അവളെ എടുത്തു അയാളുടെ നേരെ നിന്നു…..

ഇത് നിങ്ങളുടെ കുഞ്ഞല്ലേ……. അകത്തു വയ്യാതെ കിടക്കുന്നത് സ്വന്തം ഭാര്യയല്ലേ….. അല്ലാന്നു പറയാൻ കഴിയുമോ നിങ്ങൾക്ക്…..

അയാൾ മിണ്ടാതെ നിന്നു……

ഒരിക്കലും പറയാൻ പറ്റില്ല നിങ്ങളെക്കൊണ്ട്…… അപ്പോൾ പിന്നെ ഞാൻ എന്തിനാ നിങ്ങൾക്കിടയിൽ….. എന്നെ വെറുതെ വിട്ടുകൂടെ….. ഇല്ലെങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകും…. എന്താ വേണ്ടതെന്നു എനിക്കറിയാം…… മീന പറഞ്ഞു…… തുമ്പി മീനയുടെ ദേഷ്യം കണ്ടു പേടിച്ചിരിക്കുവാ……

ഇല്ല മീനമ്മാ…… നിന്റെ ജീവനും ജീവിതവും എന്റെ കയ്യിലാ….. വിടില്ല ഞാൻ…… നീ എന്തൊക്കെ പറഞ്ഞാലും എന്റെ അടുത്തുനിന്നൊരു ഒളിച്ചോട്ടം ഇനി നിനക്ക് സാധ്യമല്ല…… അങ്ങനെ എന്തെങ്കിലും നിന്റെ ഭാഗത്തു നിന്നും ഉണ്ടായാൽ…… അയാൾ ചൂണ്ടു വിരൽ ചൂണ്ടി പറഞ്ഞു….. എന്നിട്ട് മീനയുടെ കയ്യിലിരുന്ന തുമ്പിമോളുടെ രണ്ടു കവിളിലും ഉമ്മ

വച്ചു…. ആ വഴി മീനയെ ചേർത്തു പിടിച്ചു പറഞ്ഞു…..

ഹ….. പിടക്കാതെ മീനമ്മാ…… ഇതുമാത്രം ഓർത്തുവച്ചോ ….. നിന്റെയും തുമ്പിയുടെയും ഇപ്പോൾ മായയുടെയും ജീവനും ജീവിതവും എന്റെ ഈ കൈക്കുള്ളിലാ…..എങ്കിൽ ഞാൻ പോയിട്ടു വരാം….. നിന്റെ ചേച്ചിയെ നന്നായിട്ടു നോക്കിക്കോണം കേട്ടോ…. അവളെ തന്റെ കയ്യിൽ നിന്നും മോചിപ്പിച്ചിട്ട് അയാൾ വെളിയിലേക്കു പോയി……

കുറച്ചു നേരം തുമ്പിയുമായി മുറിയിൽ ഇരുന്നു……. പിന്നെ അച്ഛന്റെ അടുത്തേക്ക് നടന്നു…..

അച്ഛാ….. ചേച്ചി എങ്ങനെ ഇവിടെ….. എന്താ ചേച്ചിക്ക് പറ്റിയത്……

അവളെ കൊണ്ടുവന്നത് ജയദേവ് ആണ്…….. ആരോ അവനെ വിളിച്ചറിയിച്ചു എന്നാ പറഞ്ഞത്….. ഏതോ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു….. നാവനക്കാൻ ആയപ്പോൾ ജയദേവിന്റെ പേരാണ് പറഞ്ഞത്….. ഇവിടെ വരുമ്പോൾ ഇങ്ങനെ ആയിരുന്നില്ല…. കാലുകൾ പതിയെ അനക്കിത്തുടങ്ങണം ഇനി…… ദേവനാണ് ആയുർവേദം മതിയെന്ന് പറഞ്ഞത്….. അതാവും അലോപ്പതിയെക്കാൾ നല്ലതെന്ന് എനിക്കും തോന്നി…… വേഗം സുഖമാവില്ലെങ്കിലും……. സുഖമാവുമ്പോൾ പൂർണ്ണ ആരോഗ്യം ഉണ്ടാവും….. ഡോക്ടർ ആഴ്ചയിൽ വരും…… വൈദ്യർ ന്നു വിളിക്കുന്നതാ അദ്ദേഹത്തിന് ഇഷ്ടം….. നല്ല മനുഷ്യനാ…. ഇനിയിപ്പോൾ നീയുണ്ടാവുമല്ലോ അവളുടെ കൂടെ…..

അച്ഛനിപ്പോൾ ഷോപ്പിലേക്കൊന്നും പോകാറില്ലേ……

ഇടയ്ക്കു മാത്രം…… ജയദേവ് ഉണ്ടല്ലോ…… എല്ലാം നല്ല രീതിയിൽ അവൻ നോക്കിക്കൊള്ളും…..

അയാളുടെ പേരുപോലും കേൾക്കാൻ ഇഷ്ടപ്പെടാത്തതുപോലെ അവൾ വിഷയം മാറ്റി……

ഹരിയേട്ടൻ വരാറുണ്ടോ അച്ഛാ….. എനിക്കൊന്നു കാണണം…..

എന്തിനു….. ഇത്രയും നേരം സൗമ്യമായിരുന്ന അച്ഛന്റെ മുഖം പെട്ടെന്ന് കറുത്തു……

എനിക്കൊന്നു സംസാരിക്കണമായിരുന്നു……

നീയിപ്പോൾ ആ പഴയ മീനു അല്ല….. ജയദേവിന്റെ ഭാര്യ ആണ്…. ഓർമ്മയുണ്ടാവണം……

നല്ല ഓർമയുണ്ട് അച്ഛാ…… അപ്പോൾ അകത്തു കിടക്കുന്ന മായേച്ചി ആരുടെ ഭാര്യ ആണ്….. അതുകൂടി പറഞ്ഞുതരൂ……

അച്ഛൻ ഒന്നും മിണ്ടാതെ തിരിഞ്ഞു പോയി……

ചേച്ചിയുടെ കാര്യങ്ങൾ എല്ലാം ഞാൻ ഏറ്റെടുത്തു…… ആ വർത്തമാനത്തിൽ നിന്നും മനസ്സിലാവും….. ഭർത്താവിനെ എത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്…….. എന്റെയും അയാളുടെയും കല്യാണം നടന്ന കാര്യമൊന്നും ആരും പറഞ്ഞിട്ടില്ല ചേച്ചിയോട്….. മുടി മാറ്റി നെറ്റിയിലെ സിന്ദൂരം പാടേ മായിച്ചു കളഞ്ഞു….. എങ്കിലും ഒരു ചുവപ്പ് അവിടെയുണ്ടായിരുന്നു…..താലിയെടുത്തു സാരിക്കുള്ളിലിട്ടു…… അയാളെപ്പറ്റി വാ തോരാതെ ചേച്ചി പറഞ്ഞുകൊണ്ടിരിക്കുമ്പോളും ഇഷ്ടമില്ലെങ്കിൽ കൂടി കേട്ടിരുന്നു…….. കിടപ്പ് ചേച്ചിയുടെ മുറിയിലേക്കാക്കി….. തുമ്പിയെ പിരിഞ്ഞു കിടക്കാൻ വയ്യ……അടുത്ത കട്ടിലിൽ അവളുണ്ടല്ലോന്ന് സമാധാനിക്കും……

അച്ഛനും അയാളും ഇല്ലാതിരുന്ന നേരം തുമ്പിയെ ചേച്ചിയെ ഏല്പിച്ചിട്ട് ഹരിയേട്ടനെ കാണാൻ പോയി….. അച്ഛന്റെ മൊബൈലിൽ നിന്നും നമ്പർ കാണാതെ എടുത്തു വിളിച്ചു പറഞ്ഞിരുന്നു…… തന്നെ കണ്ടപ്പോൾ ആ മുഖം ഒന്നുകൂടി തെളിഞ്ഞു…… കുറച്ചു നേരം രണ്ടാളും ഒന്നും മിണ്ടിയില്ല……. മീനു തന്നെ തുടക്കമിട്ടു…..

ഒരുപാട് ക്ഷീണിച്ചു ഹരിയേട്ടൻ……

അലച്ചിലാണ് മീനുട്ടി…….. സുഖമാണോ നിനക്ക്…….

മ്മ്…… സുഖം… പരമസുഖം…..

എന്നെ ഒരിക്കൽ പോലും ഒന്നു വിളിച്ചില്ല ഹരിയേട്ടൻ…… ഞാൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയാൻ പോലും…..

എന്നും ഓർക്കും മീനു…… പിന്നെ വിളിച്ചിട്ട് എന്തു പറയാൻ….. നിനക്ക് സന്തോഷം തരാൻ പറ്റുന്ന ഒരു കാര്യവും ഉണ്ടായിരുന്നില്ല….. നീയെങ്കിലും സുഖമായി ഇരിക്കട്ടെന്നു വിചാരിച്ചു…… ഒരു ജോലി കിട്ടിയിട്ട് കുറച്ചായി…. പക്ഷേ….. ഒന്നുമങ്ങ് എത്തുന്നില്ല…… കഷ്ടിച്ച് ഒരു മാസം തികയ്ക്കാൻ കിട്ടും….. ഇതിനിടയിലേക്ക് നിന്നെ വിളിക്കാനും പറ്റിയില്ല……

മ്മ്….. വീട്ടിലെ കാര്യങ്ങൾ അറിഞ്ഞോ……

അറിഞ്ഞു…… അമ്മയും അച്ഛനും വന്ന കൂടെ ഞാനും വന്നിരുന്നു……. എന്താ സംഭവിച്ചതെന്ന് മായയോട് ഒന്ന് ചോദിക്കാൻ കൂടി പറ്റിയില്ല….. ജയദേവ് കൂടെയുണ്ടായിരുന്നു…… തുമ്പി എവിടെ……

മായേച്ചിയുടെ അടുത്ത്….. അവളെ കാണാതിരിക്കാൻ പറ്റില്ലെന്നായി ചേച്ചിക്ക്…… ഞാൻ ഒരു കാര്യം അറിയാൻ വന്നതാ ഹരിയേട്ടാ…….

എന്താ…..

എനിക്കു അയാളുടെ ഭാര്യാ പദവി വേണ്ട….. പറ്റില്ല എനിക്കു ചേച്ചിയെ മണ്ടിയാക്കാൻ….. ഒന്നുമറിയാതെ പാവം ഇപ്പോളും അയാളെ സ്നേഹിച്ചുകൊണ്ടിരിക്കുവാണ്…… എന്താ ഞാൻ ചെയ്യേണ്ടത് അയാളിൽ നിന്നും പിരിയാൻ……

ഇത്രയും പെട്ടെന്നു വേണോ മീനു…… മായ എഴുന്നേറ്റിട്ടു പോരേ……

പറ്റില്ല ഹരിയേട്ടാ…… മടുത്തു……. ഉടനെ ഒന്നും ഞാൻ ഹരിയേട്ടനോട് എന്നെ ഏറ്റെടുക്കാൻ പറയില്ല…….. അതോർത്തിട്ടാണെങ്കിൽ പേടിക്കണ്ട….

അതുകൊണ്ടല്ല മീനു……. നീയിങ്ങനെ ചെയ്തുന്നറിഞ്ഞാൽ അയാൾ വെറുതെ ഇരിക്കില്ല…..

പേടിച്ചോടാൻ ഇനി വയ്യ….. ഹരിയേട്ടൻ ഇതിനെപ്പറ്റി അറിഞ്ഞിട്ട് എന്നെ അറിയിക്കണം….. ഞങ്ങൾ രെജിസ്റ്റർ ചെയ്തിട്ടില്ല….. പക്ഷേ ഇവിടെ അമ്പലത്തിൽ അതിനുള്ള രേഖകളുമുണ്ട്….. പിന്നെ കുറച്ചു ഫോട്ടോസ് ഉണ്ട് അന്നെടുത്തത് …. അത് അയാളുടെ കയ്യിലാ…… ഇത്രയുമേ എനിക്കറിയൂ…… എനിക്ക് ഇനി എന്ന് വെളിയിൽ ഇറങ്ങാൻ പറ്റുമെന്ന് അറിയില്ല….. അയാളുടെ കണ്ണുകൾ എന്റെ പിറകെ ഉണ്ടെന്നറിയാം എനിക്ക്….. ഞാൻ എപ്പോഴെങ്കിലും വിളിച്ചോളാം……..

തന്നെ നോക്കിനിൽക്കുന്ന ഹരിയോട് മീന പറഞ്ഞു……. മടുത്തു ഹരിയേട്ടാ…… എന്നെ ഇതിൽ നിന്നും ഒന്നു രക്ഷിക്കുവോ പ്ലീസ്…….

നിന്റെ ഈ അവസ്ഥ ക്കു ഞാനും കാരണക്കാരനാ….. സാരമില്ല…… കരയണ്ട…… എല്ലാം ശരിയാകും…… ആരെങ്കിലും കാണും… വാ.. പോകാം…… എല്ലാം ഞാൻ തിരക്കിയിട്ടു പറയാം…..എത്രയും പെട്ടെന്ന് …… നിന്നെ ഞാൻ കൊണ്ടു വിടട്ടേ മീനു….

വേണ്ട ഹരിയേട്ടാ…… ഞാൻ പൊയ്ക്കോളാം….. ഇനി ഇത് അറിഞ്ഞാൽ അയാൾ എന്തു ഭൂകമ്പം ഉണ്ടാക്കുമെന്ന് അറിയില്ല…..

മീന ഒരു ഓട്ടോ യിൽ കയറി അത് മറയുംവരെ ഹരി നോക്കി നിന്നു………

ചേച്ചിയുടെയും തുമ്പിയുടെയും ഉറക്കം കാണാൻ തന്നെ ഒരു ഭംഗിയാണ്….. അവരെയും നോക്കി ഇരിക്കുമ്പോഴാണ് കതകു തുറന്നു അയാൾ കയറി വന്നത്…… അയാൾ വന്നു മീനയുടെ കയ്യിൽ പിടിച്ചു വലിച്ചു….. അവൾ തിരിച്ചും……

എനിക്കു സംസാരിക്കാനുണ്ട്….. വാ..

വെളിയിലേക്ക്……

എനിക്കൊന്നും സംസാരിക്കാൻ ഇല്ല….. ഉറങ്ങണം എനിക്കു….. അവൾ പതിയെ പറഞ്ഞു…..

എങ്കിൽ ഞാൻ ഇവിടെ നിന്നു സംസാരിക്കാം….. എനിക്ക് നിന്നോടൊന്നു സംസാരിച്ചാൽ മതി…. അത് എവിടെ നിന്നായാലും….. ആരു കേട്ടാലും കുഴപ്പമില്ല……. അയാൾ മായയെ നോക്കിപ്പറഞ്ഞു…….

മീന ബലം പ്രയോഗിച്ചിരുന്ന കൈകൾ പതിയെ അയച്ചു…… അയാൾ അവളെയും കൂട്ടി മുറിക്ക് വെളിയിലേക്കിറങ്ങി….. സ്വന്തം റൂമിൽ കൊണ്ടുപോയി കതകടച്ചു കുറ്റിയിട്ടു…… അവളോട്‌ ചോദിച്ചു……..

നീയിന്നു ആരെയെങ്കിലും കാണാൻ പോയിരുന്നോ……

മീന ഒന്നു ഞെട്ടി….. അയാൾ അതും അറിഞ്ഞിരിക്കുന്നു…….

തല കുനിച്ചു നിൽക്കുന്ന മീനയുടെ അടുത്തു വന്നു പറഞ്ഞു….. കാമുകനെ കാണാൻ പോയിരുന്നോന്ന്…..

പോയി….. അതിനെന്താ…….

എന്തിനു…..

അത് നിങ്ങൾ അറിയണ്ട……

അറിയണമല്ലോ…… പ്രത്യേകിച്ചും അത് എന്നെക്കൂടി ബാധിക്കുന്ന കാര്യമായതുകൊണ്ട് ഞാൻ തീർച്ചയായും അറിഞ്ഞിരിക്കണം……

നിന്റെ മറ്റവൻ എന്നെയും നിന്നെയും പിരിക്കാനുള്ള വഴി അന്വേഷിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു……. നടക്കില്ല മീനമ്മാ…. എന്നെ ഉപേക്ഷിച്ചു അവന്റെ കൂടെ ജീവിക്കാമെന്ന് സ്വപ്നത്തിൽ കൂടി നീ വിചാരിക്കണ്ട….. നടത്തില്ല……

നടക്കും….. നോക്കിക്കോ നിങ്ങൾ…. ഇത് ഹരിയേട്ടന്റെ കൂടെ ജീവിക്കാനൊന്നുമല്ല….. എന്റെ ചേച്ചിയോട്  ദ്രോഹം ചെയ്യാൻ കഴിയില്ല എനിക്കു….. നിങ്ങളെ എന്തിഷ്ടമാ ആ പാവത്തിന്…… എപ്പോഴും ആ വായിൽ നിന്നും നിങ്ങളുടെ പേര് മാത്രമേ വരൂ….. മായേച്ചിക്ക് വേണ്ടി ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ….. അതിനി എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും….

ഓഹോ……. അവന്റെ നമ്പർ അച്ഛനോട് ചോദിച്ചപ്പോഴേ ഞാൻ ഊഹിച്ചു…… എന്തെങ്കിലും എനിക്കെതിരെ ഉണ്ടാവും എന്ന്…… എന്തായാലും ഇത് ഒരിക്കലും നടക്കില്ല……… നിനക്ക് മോചനം എന്റെ മരണത്തിലൂടെ മാത്രമേ ഉണ്ടാവൂ…… കേട്ടല്ലോ….. പിന്നെ നിയമപരമായി നമ്മൾ ഭാര്യഭർത്താക്കന്മാർ ഒന്നുമല്ല……… അതുകൊണ്ട് ഇനി വക്കീലിനെ കാണാൻ പോയി ബുദ്ധിമുട്ടേണ്ട……… പിന്നെ ഞാൻ കെട്ടിയ താലി ഞാൻ അഴിച്ചു മാറ്റാതെ നീ അതിൽ തൊടില്ലെന്ന് അറിയാം……… കാരണം നിന്റെ ഇഷ്ടദൈവത്തിന്റെ  മുന്നിൽവച്ച് കെട്ടിയതാണ് ഞാനത്…….ദൈവകോപം ഉണ്ടാവും മീനമ്മാ…… അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു….

അവൾ ഒന്നും മിണ്ടാതെ പോയി കതകു തുറന്നു…….. പെട്ടെന്ന് കറങ്ങി തിരിഞ്ഞു അയാളെ ഇടിച്ചു നിന്നു…… എന്താ സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിനു മുന്നേ അയാൾ അയാളുടെ കൈക്കുള്ളിൽ ബന്ധിച്ചിരുന്നു അവളെ……. എതിർക്കാൻ വയ്യാത്ത വിധം…..

മീന ഒരു കരച്ചിലോടെ അയാളോട് പറഞ്ഞു….. ഞാൻ ഒരു ദ്രോഹവും നിങ്ങളോട് ചെയ്തിട്ടില്ല

….പിന്നെന്തിനാ എന്നോട് ഇങ്ങനെ പെരുമാറുന്നത്….. എനിക്കു കഴിയില്ല നിങ്ങളെ ഭർത്താവായി കാണാൻ…. മായേച്ചിയുടെ മുന്നിൽ അഭിനയിക്കാനും വയ്യ….. ഒന്നു മനസ്സിലാക്കൂ….. പ്ലീസ്….. ഞാൻ കാലു പിടിക്കാം…… ഒരിക്കലും ഞാൻ നിങ്ങളുടേത് ആവില്ല….. ബലം പ്രയോഗിച്ചു നേടിയെടുക്കാനാണെങ്കിൽ പിന്നെ ഞാൻ ഉണ്ടാവില്ല….. സത്യം……

എനിക്കു നിന്നെ നേടാൻ ആരുടേയും… എന്തിനു നിന്റെ പോലും സമ്മതം വേണ്ട…… പിന്നെ ഞാൻ ഇതിനു കുറച്ചു മര്യാദ കൊടുക്കുന്നുണ്ട്…….. അതുകൊണ്ട് മാത്രം….. അവളുടെ താലിമാല വെളിയിലേക്ക് എടുത്തിട്ടു…….

പിന്നെ…… ഇനി മേലാൽ ഹരിയെ കാണുകയോ ….. സംസാരിക്കുകയോ ചെയ്തുന്നു ഞാൻ അറിഞ്ഞാൽ ഇതായിരിക്കില്ല എന്റെ പ്രതികരണം….. ശിക്ഷ അതികഠിനമാകും…. അവളുടെ ശരീരത്തിലെ പിടി ഒന്നുകൂടി മുറുക്കി….

ശരീരം വേദനിക്കുന്നതിനേക്കാൾ ഏറെ മനസ്സ് വേദനിച്ചപ്പോൾ മീന പറഞ്ഞു….. ഒരു മനുഷ്യനും ഇത്രയ്ക്ക് ദുഷ്ടൻ ആവാൻ സാധിക്കില്ല……. ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അല്ലേ നിങ്ങൾക്ക് എന്നെ ദ്രോഹിക്കാൻ സാധിക്കു…….

ഞാൻ പറഞ്ഞില്ലേ…..നിന്റെ ജീവനും ജീവിതവും എന്റെ കയ്യിലാ മീനമ്മാ…… പിന്നെ നിന്നെ എനിക്ക് ശരിക്കും അറിയാം……… തുമ്പിയും മായയും ജീവിച്ചിരിക്കുമ്പോൾ സ്വയം ജീവനൊടുക്കാൻ തയ്യാറാവില്ല നീ…….  അത്ര മണ്ടിയല്ല എന്റെ മീനമ്മ……. പിന്നെന്തിനാ വാക്കുകൾകൊണ്ട് ഒരു യുദ്ധം……

ഓർത്തു വച്ചോ…… എന്നെ നീ തേടിവരും…… വന്നു  കാൽക്കൽ വീഴും……  എന്റെ കൂടെ ജീവിക്കാൻ വേണ്ടി നീ പലതും ചെയ്യും…….. അതിനു വേണ്ടി എന്തും ഞാനും  ചെയ്യും…… ഏതറ്റംവരെയും പോകും…… അത് ആരുടെയെങ്കിലും ജീവൻ എടുക്കേണ്ടി വന്നിട്ടാണെങ്കിൽ അങ്ങനെ……

മീനയുടെ കണ്ണുനീർ താടിയിലൂടെ ഒലിച്ചിറങ്ങി അയാളുടെ കൈകളിലേക്ക് ഇറ്റിറ്റു  വീണു…….

വെറുത്ത് വെറുത്ത് വെറുപ്പിന്റെ  പരകോടിയിൽ നീ എത്തുമ്പോൾ നിന്റെ മനസ്സിന്റെ അങ്ങേയറ്റത്തു  ഒരു തരി ഈ ജയദേവ് ഉണ്ടാവും … എന്നെങ്കിലുമൊരിക്കൽ ……ഓർത്തിരുന്നോ നീ….അതിനു വേണ്ടിയുള്ള കാത്തിരിപ്പാണ് മീനമ്മ ഞാൻ….. അയാൾ പറഞ്ഞു…….

മീനയുടെ തോളിലേക്ക് ചുണ്ടുകൾ അമർത്തി…..  കുത്തി നോവിച്ചതുപോലെ പോലെ മീന പിടഞ്ഞു മാറാൻ ശ്രമിച്ചു….. അവളെ അങ്ങനെ തന്നെ പിടിച്ചു മുറിക്കു വെളിയിലേക്ക് കൊണ്ടുവിട്ടു…… തിരിഞ്ഞുനോക്കുന്നതിനു മുൻപേ അയാൾ കതക്  അടച്ചിരുന്നു…….

അയാൾ  എന്താവും അങ്ങനെ പറഞ്ഞത്…….. മീന ചിന്തിച്ചുകൊണ്ട് റൂമിൽ ശബ്ദമുണ്ടാക്കാതെ പോയി കിടന്നു….

കണ്ണുകളടച്ച് കിടന്നിരുന്ന  മായയുടെ കൺകോണിൽ നിന്നും രണ്ട് തുള്ളി താഴേക്ക് ഒലിച്ചിറങ്ങി……

a….m…yy….

തുടരും………

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!