Skip to content

ഫാദർ യോഹന്നാൻ – 2

father yohanan

അനിത മനസ്സിലാക്കി തന്റെ പിറകിൽ ആരോ നിൽപ്പുണ്ട്.

അയാളുടെ ദീർഘമായ ശ്വാസോഛ്വാസം കേൾക്കാം. രൂക്ഷമായ രക്തത്തിൻറെ ഗന്ധവും അറിയാൻ സാധിക്കുന്നുണ്ട്.

സർവ്വ ധൈര്യവും ഉൾക്കൊണ്ട് റിവോൾവർ കയ്യിലെടുത്ത് തിരിഞ്ഞുനോക്കി.

ഇരുട്ടാണെങ്കിലും കയ്യിൽ കഠാരയുമായി നിൽക്കുന്ന വിചിത്രമായ ഒരു രൂപം കണ്ടതും  അനിത നിലവിളിച്ചു. കയ്യിലുണ്ടായിരുന്ന റിവോൾവർ കോണ്ട് തുടരെ തുടരെ വെടിയുതിർത്തു. അപ്പോഴേക്കും പിറകിൽ നിന്ന് ഒന്നനങ്ങാൻ പോലും കഴിയാത്ത തരത്തിൽ മറ്റാരോ അനിതയെ മുറുകെ പിടിച്ചു.

നിലവിളിയും വെടിയൊച്ചയും കേട്ട് ജോണും റഹ്മാനും ടോർച്ച് ലൈറ്റുമായി വീട് ലക്ഷ്യമാക്കി ഓടി.

വീടിൻറെ വാതിലുകൾ പൂട്ടിയിരിക്കുകയാണ്.

വളരെ പ്രയാസപ്പെട്ട് വാതിൽ തകർത്ത് ഇരുവരും അകത്തുകയറി.

അനിത തറയിൽ അവശയായി വീണു കിടക്കുകയായിരുന്നു.

എന്തു പറ്റി മാഡം?

ജോണും റഹ്മാനും പലതവണ മാറിമാറി ചോദിച്ചു.

അല്പം  ആലസ്യത്തോടെ അനിത  മറുപടി പറഞ്ഞു. ഇവിടെ രണ്ടാം നിലയിലേക്ക് കയറിയപ്പോൾ  ഫോൺ ഹാങ്ങ് ആയി, ഫോണിലെ ടോർച്ച് ലൈറ്റ്  അണഞ്ഞു.

എനിക്കു പിറകെ ആരോ വന്നിരുന്നു, അതിനു നേരെ ഞാൻ വെടിയുതിർപ്പോൾ പിറകിൽനിന്ന് മറ്റാരോ എന്നെ മുറുകെ പിടിച്ചു.

മാഡം ഇത് രണ്ടാം നിലയല്ല  ഗ്രൗണ്ട് ഫ്ലോർ ആണ്.

റഹ്മാൻ അത് പറഞ്ഞതും അനിത ചുറ്റും നോക്കി……..

” ഇല്ല ഞാൻ സ്റ്റെയർകേസ് കയറിയതാണ് തോക്കെടുത്ത് വെടിയുതിർത്തിട്ടും ഉണ്ട്.”

എന്നിട്ട് തോക്കെവിടെ? ജോണിന്റെ ചോദ്യം കേട്ട് അനിത തൻറെ കൈകളിലേക്ക് നോക്കി.

കയ്യിൽ റിവോൾവർ ഉണ്ടായിരുന്നില്ല.

ജോൺ രണ്ടാം നിലയിലേക്ക് ഓടിച്ചെന്നു. അവിടെ റിവോൾവർ ഉണ്ടായിരുന്നു. മാത്രവുമല്ല അതിൽ നിന്നും വെടിയുണ്ടകൾ നഷ്ടപ്പെട്ടിട്ടുമില്ല.

റിവോൾവർ അനിതയുടെ കൈകളിൽ ഏൽപ്പിച്ച് ജോൺ ചോദിച്ചു മാഡം ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്? മാഡത്തെ ആക്രമിച്ചവരൊക്കെ എവിടെ?

ജോണിന്റെ ചോദ്യങ്ങൾക്ക് അനിതയുടെ കയ്യിൽ വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.

പെട്ടെന്ന് അനിതയുടെ ഫോൺ റിങ്ങ് ചെയ്യാൻ ആരംഭിച്ചു.  കോൾ അറ്റൻഡ് ചെയ്തുകൊണ്ട് അവിടെ നിന്നും പുറത്തിറങ്ങി .

മാഡം… മേൽകുന്ന്,ചുഴലി,വെള്ളിപ്പാറ തുടങ്ങി ഏരിയ 26 ലേക്കുള്ള മുഴുവൻ പ്രധാന റോഡുകളടക്കം ചെറിയ ഊടുവഴികൾ പോലും അടച്ചിട്ടുണ്ട്.

അത് കൺട്രോൾ റൂമിൽ നിന്നും ഉള്ള അറിയിപ്പ് ആയിരുന്നു.

പെട്ടെന്ന് ചർച്ചിൽ നിന്ന് മണി മുഴങ്ങാൻ ആരംഭിച്ചു.  അകത്തുനിന്ന് ചെറിയ ശബ്ദത്തിൽ ആരോ പ്രാർത്ഥിക്കുന്ന ശബ്ദവും കേൾക്കാൻ തുടങ്ങി.

ചർച്ചയിലേക്ക് പോകാനൊരുങ്ങിയ ജോണിനെയും റഹ്മാനെയും അനിത തടഞ്ഞു.

അവരുടെ തിരക്കഥയിൽ നമ്മൾ ചാടി കൊടുക്കരുത്.‌ നമ്മുടെ വഴിയെ അവരെ കൊണ്ടുവരണം.

അവർ റൂം 2ലേക്ക് ചെന്നു. നടന്നുകൊണ്ടിരിക്കുന്ന അസ്വഭാവിക സംഭവങ്ങൾ, എല്ലാവരിലും ചെറിയ ഭയം ഉണ്ടാക്കിയിട്ടുണ്ട്.

പരസ്പരം മിണ്ടാതെ അവശതയോടെ ഇരുന്ന നാലു പേരോടുമായി അനിത പറഞ്ഞു.

വിവരവും വിദ്യാഭ്യാസവും കഴിവും എക്സ്പീരിയൻസും ഉള്ള പോലീസുകാരെ പോലും ഇവിടെനിന്നും ഭയപ്പെടുത്തി തുരത്തി ഓടിച്ചവരെയാണ് നമ്മൾ നേരിടുന്നതെന്ന് ആദ്യം ചിന്തിക്കുക.

മനസ്സിലാക്കിയിടത്തോളം അവർ അക്രമകാരികളല്ല പക്ഷേ ഞാൻ കരുതിയതിനേക്കാളും ബുദ്ധിശാലികളും ധൈര്യശാലികളുമാണ്. ഭയപ്പെടുത്തി ഓടിക്കുക അതാണ് അവരുടെ ലക്ഷ്യം…..

പിടിച്ചടക്കിയ ഈ സ്ഥലത്തുനിന്നും  അത്ര പെട്ടെന്നൊന്നും‌ അവർ വിട്ടു പോകില്ല..

പേടിയും ഭയവും ഉള്ളവർക്ക് ഇവിടെ എല്ലാം അവസാനിപ്പിച്ച് തിരിച്ചുപോകാം.

പക്ഷേ ഇതിനൊരു അവസാനം കണ്ടിട്ടേ ഞാൻ മടങ്ങിപ്പോകുന്നുള്ളു.

അനിതയുടെ ആ വാക്കുകൾ എല്ലാവരിലും ആത്മവിശ്വാസം ഉണർത്തി.

ഇനി അടുത്തത് എന്താ ചെയ്യേണ്ടത്  മാഡം എന്ന് ചോദിച്ചു.

ഇവിടുത്തെ വൈദ്യുതി പുനസ്ഥാപിക്കണം അതിന് എവിടെ നിന്നാണ്  വൈദ്യുതി വിച്ചേദിക്കപ്പെട്ടതെന്ന് കണ്ടെത്തണം.

അവരുടെ മണിക്കൂറുകളോളം നീണ്ട പരിശോധയിൽ ട്രാൻസ്ഫോമറിൽ സ്ഥാപിച്ച മൈൻ ഫ്യൂസ് ആണ് കാരണം എന്ന് കണ്ടെത്തി.

അത് പുന സ്ഥാപിച്ചതോടെ വൈദ്യുതി പ്രശ്നം അവർ പരിഹരിച്ചു.

അനന്തനോട് മോണിറ്റർ ഓൺ ചെയ്ത് സിസിടിവി ഫൂട്ടേജ് പരിശോധിക്കാൻ പറഞ്ഞു.

പക്ഷേ ഒരു മണി തൊട്ട് പുലർച്ചെ മൂന്ന് മണി വരെയുള്ള സിസിടിവി ഫൂട്ടേജുകൾ റിക്കോർഡിങ് നടന്നിട്ടില്ല എന്ന വിവരം അപ്പോഴാണ് മനസ്സിലാക്കുന്നത്.

എന്തുപറ്റി അനന്താ?

അനിത  അത് ചോദിക്കുന്നതിന് ഇടയിൽ കയറി അനന്തൻ പറഞ്ഞു ഒരു മിനിറ്റ് മാഡം.

ഈ മുറിക്കകത്തുള്ള ക്യാമറയിൽ നിന്നുള്ള ഫൂട്ടേജ് ഒന്ന് ശ്രദ്ധിക്കൂ.

ജോൺ സാർ വാട്ടർ ബോട്ടിൽ നിന്ന് ഇപ്പോൾ വെള്ളം കുടിച്ചു കൊണ്ടിരിക്കുകയാണ്. വെള്ളം കുടിക്കുന്ന മൂവ്മെൻറും മോണിറ്ററിൽ കാണുന്ന മൂവ്മെൻറും വ്യത്യസ്തമാണ്.

ജോൺ സാറേ വാട്ടർ ബോട്ടിൽ ഒന്ന് ടേബിളിൽ വയ്ക്കാമോ?

അനന്തന്റെ വാക്കുകേട്ട് ജോൺ വാട്ടർ ബോട്ടിൽ ടേബിളിനു മുകളിൽ വച്ചു.

പക്ഷേ മോണിറ്ററിൽ വാട്ടർബോട്ടിൽ ടേബിളിൽ വെക്കാൻ ഒരുങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.

മാഡം ഇത് കണ്ടോ? വിഷ്വലും റിയാലിറ്റിയും തമ്മിൽ ഏകദേശം 3 സെക്കൻഡിന്റെ വ്യത്യാസം ഉണ്ട്.

സാധാരണ സിസിടിവി ഫൂട്ടേജ്, കൂടിവന്നാൽ 0.5 സെക്കൻഡ് മാത്രമേ ഡിലെ ആവുകയുള്ളൂ.

അനന്തന്റെ വാക്കുകൾ കൗതുകത്തോടെ കേട്ടുനിന്ന അനിത ചോദിച്ചു അതിന് കാരണം എന്താ?.

അനന്തൻ തുടർന്നു…. നമ്മൾ മോണിറ്ററിൽ കണ്ടുകൊണ്ടിരിക്കുന്നത് സിസിടിവി ഫൂട്ടേജെ അല്ല. മറിച്ച് ഒരു ലൈവ് ടെലികാസ്റ്റിംഗ് മാത്രം ആണ്.

മാഡം ഞാനീ റിസീവർ ഒന്ന് അഴിച്ചു നോക്കട്ടെ?

അനിതയുടെ സമ്മതത്തോടുകൂടി അനന്തൻ റിസീവന്റെ സ്ക്രൂ ഇളക്കാൻ ആരംഭിച്ചു.

അപ്പോഴാണ് റഹ്മാന് ഭാര്യയുടെ ഫോൺ കോൾ വന്നത്.

മേടം ഒരു നിമിഷം

റഹ്മാൻ ഫോണിൽ സംസാരിച്ചു കൊണ്ട് പുറത്തിറങ്ങി .

ഇക്കാ ഞാൻ ഉറങ്ങിയിട്ടേ ഇല്ല എത്രനേരമായി ട്രൈ ചെയ്യുന്നു അവിടെ റെയിഞ്ച് ഇല്ലേ?.

ഭാര്യയുടെ ചോദ്യത്തിന് മറുപടി കൊടുക്കാൻ നേരത്താണ്. ചർച്ചിന്റെ പിറകുവശത്തെ വിശാലമായ  സെമിത്തേരിയിൽ ഒരു തീപ്പന്തം കത്തുന്നത് റഹ്മാന്റെ ശ്രദ്ധയിൽപ്പെട്ടത്.

അത് വളരെ ദൂരെ ആയിരുന്നു

അങ്ങോട്ടു വിളിക്കാം എന്ന് പറഞ്ഞ് തീപ്പന്തം ലക്ഷ്യമാക്കി മൊബൈൽ ഫോണിന്റെ നേർത്ത വെളിച്ചത്തിൽ സെമിത്തേരിയിലെ ശവക്കല്ലറകൾക്കിടയിൽ കൂടി റഹ്മാൻ നടന്നു.

വളരെ അടുത്തെത്തിയപ്പോഴാണ് റഹ്മാന് കാഴ്ചകൾ വ്യക്തമായത്,

തീപ്പന്തത്തിന്റെ വെളിച്ചത്തിൽ ഒരാൾ ശവക്കല്ലറക്കുള്ളിലെ മണൽ വെട്ടിയെടുക്കുകയാണ്.

റിസീവർ ഓപ്പൺ ചെയ്ത അനന്തൻ‌ അമ്പരപ്പോടെ പറഞ്ഞു. മാഡം സാധാരണ റിസീവറിനെ അപേക്ഷിച്ച് ഇതിനകത്ത് നിരവധി വയർലെസ് ഡിവൈസുകൾ സ്ഥാപിച്ചിട്ടുണ്ട്..

ക്യാമറയിൽ നിന്ന് റിസീവറിൽ എത്തുന്ന വീഡിയോ വയർലസ് സംവിധാനത്തിലൂടെ മറ്റെവിടെയോ ഉള്ള കമ്പ്യൂട്ടറിൽ റിസീവ് ചെയ്യുന്നുണ്ട്.

അവിടെനിന്നും അത് എഡിറ്റ് ചെയ്യപ്പെട്ട് വീണ്ടും റിസീവർലേക്ക് തന്നെ തിരിച്ച് എത്തുന്നു…

അത് ലൈവ് ടെലികാസ്റ്റ് ആയി മോണിറ്ററിൽ തെളിയുന്നു.

ലൈവ് ടെലികാസ്റ്റ് ആയതുകൊണ്ട് തന്നെ റിക്കോർഡിങ് നിയന്ത്രിക്കാം അതിൽ എക്സ്ട്രാ ഗ്രാഫിക്സ് ചെയ്യാനും സാധിക്കുന്നു.

നമ്മൾ കണ്ട തിളങ്ങുന്ന മനുഷ്യൻ വെറും ഗ്രാഫിക്സ് മാത്രം ആകാനാണ് സാധ്യത.

അനന്തന്റെ വാക്കുകൾ എല്ലാവരിലും കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കി.

ഇവിടെ നടക്കുന്ന എല്ലാ അസ്വാഭാവിക സംഭവങ്ങളുടെ പിന്നിലും  ഇതുപോലെ ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് അവർക്ക് ബോധ്യപ്പെട്ടു.

റഹ്മാൻ റിവോൾവറുമായി കുഴിച്ചു കൊണ്ടിരിക്കുന്ന ശവക്കല്ലറയുടെ ഏറ്റവും അടുത്തേക്ക് ചെന്നു.

വെളുത്ത ലോഹ ധരിച്ച് ദേഹത്തൊ വസ്ത്രത്തിലോ ഒരുനുള്ള് മണ്ണ് പോലും പറ്റാതെ വൃത്തിയായി ശവക്കല്ലറക്കുളിൽ നിന്നും ഒരാൾ മണൽ കോരി പുറത്തേക്കിടുന്നുണ്ടായിരുന്നു.

വിറക്കുന്ന സ്വരത്താൽ റഹ്മാൻ ചോദിച്ചു “എന്താ ചെയ്യുന്നേ?.”

ഒന്ന് നോക്കുക പോലും ചെയ്യാതെ അയാളുടെ ജോലി തുടർന്നുകൊണ്ടേയിരുന്നു…

കല്ലറക്കുള്ളിൽ അടക്കംചെയ്ത ശവ ശരീരത്തിന്റെ ജീർണിച്ച അസ്ഥികൾ വെളിവാകും വരെ  ഒരക്ഷരം ഉരു വിടാതെ അയാൾ മണ്ണു നീക്കി കൊണ്ടേയിരുന്നു. ശേഷം അസ്ഥികളിൽ സൂക്ഷിച്ചു നോക്കിയതിനുശേഷം മൺവെട്ടി കല്ലറയുടെ മുകളിൽ നിൽക്കുകയായിരുന്നു റഹ്മാന് നേരെ നീട്ടി. മൊബൈൽ ഫോണും റിവോൾവറും പോക്കറ്റിലാക്കി. റഹ്മാൻ അയാളുടെ കയ്യിൽ നിന്ന് മൺവെട്ടി വാങ്ങി.

കയ്യിലെ ഗ്ലൗസുകൾ ഊരി മുകളിലേക്ക് കയറാൻ എന്നോണം റഹ്മാന് നേരെ കൈ നീട്ടി.

റഹ്മാൻ അയാളെ മുകളിലേക്ക് കയറാൻ സഹായിച്ചു.

മുകളിൽ കയറിയ അയാൾ റഹ്മാന്റെ ഷോൾഡറിൽ ഉണ്ടായ മണൽ തട്ടി കൊടുത്തുകൊണ്ട് പറഞ്ഞു. ഞാനെൻറെ ശവക്കല്ലറ തിരയുകയായിരുന്നു………..

കണ്ടില്ലേ, ഇത് എൻറെ ശവക്കല്ലറയല്ല……..

ഈ മൃതദേഹത്തെ ചങ്ങലയിൽ ബന്ധിപ്പിച്ചിട്ടില്ല……..

അയാളുടെ അരികിൽ നിന്ന് റഹ്മാൻ ഒരടി പിറകോട്ടു നിന്നു.

നിങ്ങളാരാ?….

റഹ്മാന്റ  ആ ചോദ്യത്തിന്‌ ചെറുപുഞ്ചിരിയോടെ അയാൾ ഉത്തരം പറഞ്ഞു.

ഞാൻ …….. ഫാദർ യോഹന്നാൻ ……….

തുടരും..

രചന: തൻസീർ ഹാഷിം

 

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!