Skip to content

ഫാദർ യോഹന്നാൻ – 6

father yohanan

ചില ലൈനുകൾ പരിശോധിച്ചശേഷം അനന്തൻ അസ്വസ്ഥതയോടെ പറഞ്ഞു …

മാഡം ഇതിനകത്ത് വൈദ്യുതി പോലുമില്ല. കമ്പ്യൂട്ടറും സിസ്റ്റവും ഒക്കെ നിലച്ചിട്ട് മാസങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു..

പിന്നെ എങ്ങനെയാണ് നമ്മുടെ ക്യാമറകൾ നിയന്ത്രിച്ചതും റേഡിയോ സിഗ്നലുകൾ പ്രവർത്തിച്ചതും…

അനന്തന്റെ വാക്കുകൾ കേട്ട് അനിത ഒന്ന് ചിരിച്ചു.

കൈയിലുണ്ടായിരുന്ന ടോർച്ച് ഫിലിപ്പോസിൻറെ മുഖത്ത് തെളിച്ചു കൊണ്ട് ചോദിച്ചു.

ഫിലിപ്പോസെ…

ഇതൊക്കെ കണ്ട് ഫിലിപ്പോസ് പേടിച്ചോ?.

അയ്യോ…. ഇതൊക്കെ കണ്ടിട്ട് ആകെ പേടിയാകുന്നു.

അനിത ടോർച്ച് ജോണിന് നേരെ തെളിച്ചു.

ജോണേ…. നീ പേടിച്ചോ?

മാഡം എന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നെ. ഇതൊക്കെ കണ്ടാൽ ആർക്കായാലും ചെറിയ ഭയം തോന്നുന്നില്ലെ?

ടോർച്ച് നമിതയുടേയും അനന്തന്റെയും മുഖത്തേക്ക് തെളിച്ചു.

സൈബർ സെൽ ഡിപ്പാർട്ട്മെന്റിലെ അനന്തകൃഷ്ണനും  ഫോറൻസിക് വിദഗ്ധയായ ഡോക്ടർ നമിതയും പേടിച്ചോ.?

ഇല്ല മാഡം… അവർ ഒരുമിച്ച് മറുപടി പറഞ്ഞു

അത് കേട്ടതും ജോൺ ഒന്നു പതറി..

അനിത റിവോൾവറും ടോർച്ചും ജോണി നേരെ പിടിച്ചു.

അതെന്താ ജോണെ… നീയും‌ ഫിലിപ്പോസും മാത്രം പേടിച്ചത്…?

അത് മാഡം…

നിർത്ത്.. അനന്തൻ വെറുമൊരു കമ്പ്യൂട്ടർ ടെക്നിഷ്യനല്ല നമിത വെറും ഡോക്ടറുമല്ല…

അതുപോലെ ….നീ….. ജോൺ അലക്സും അല്ല..

അനിതയുടെ വാക്കുകൾ കേട്ട് ജോൺ ഒന്ന് ഞെട്ടി..

ഈ കേസ് സർക്കാർ എന്നെ ഏൽപ്പിച്ചപ്പോൾ‌ ഒരു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ ഞാൻ തിരഞ്ഞെടുത്തു.

അതിനിടയിൽ മിലിട്ടറിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള സൈക്യാട്രിസ്റ്റുമായ ജോണിനെ കൂടി… ടീമിൽ ഉൾപ്പെടുത്താമോ എന്ന് ഒരു ശുപാർശവന്നു.

ഇത്രയും രഹസ്യ സ്വഭാവമുള്ള ഇൻവെസ്റ്റിഗേഷനിൽ ഒരു ശുപാർശ വരണമെങ്കിൽ‌, മാസങ്ങളോളം പ്രയത്നിച്ച് ഉന്നതരായ പല പോലീസുകാരെയും  നീ സ്വാധീനിച്ചു കാണുമല്ലോ…?

അവിടെ  ആദ്യത്തെ സംശയം ഉടലെടുത്തു.

ഹിസ്റ്ററി പരിശോധിച്ചപ്പോൾ അപകടത്തിൽപ്പെട്ട് കാലിന് പരിക്ക് പറ്റിയതിനാൽ സൈനികസേവനം അവസാനിപ്പിക്കേണ്ടിവന്ന ആളാണ് എന്ന് അറിഞ്ഞു.

നേരിൽ കണ്ടു പരിചയപ്പെട്ടപ്പോൾ കാലിന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ നടക്കുന്ന ജോണിനെയാണ് ഞാൻ കണ്ടത്.

അവിടെ സംശയം ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു.

ജോണിന്റെ എല്ലാ രേഖകളിലും നിൻറെ ഫോട്ടോ തിരുകി കയറ്റിയപ്പോൾ‌. ദൈവം ഒരു തെളിവ് ബാക്കിവെച്ചു.

പത്തു വർഷങ്ങൾക്കു മുൻപുള്ള ഒരു ന്യൂസ് പേപ്പർ അനിത ജോണിനു മുന്നിൽ കാണിച്ചു കൊടുത്തു.

വെടിവെപ്പിൽ‌ മനോരോഗ വിദഗ്ധനായ മലയാളി സൈനിക ഡോക്ടർക്ക് ഗുരുതര പരിക്ക്. എന്ന തലക്കെട്ടോട്കൂടി ജോണിന്റെ ഫോട്ടോ സഹിതം അതിൽ വാർത്തയുണ്ടായിരുന്നു.

അപ്പോൾ നീയാര്?…

അത് കണ്ടെത്താനും…

ഈ കേസിൽ നിൻറെ റോൾ എന്താണ് എന്നറിയാനും…

നീയായിട്ട് ഇട്ടു തന്ന ഒരു അവസരം ഞാൻ പാഴാക്കിയില്ല.

ഞങ്ങളുടെ എല്ലാ രഹസ്യങ്ങളും മറച്ചുവെച്ച് നിന്നെ ഞങ്ങൾ ഈ ഇൻവെസ്റ്റിഗേഷൻ ടീമിൽ ഉൾപ്പെടുത്തി.

മഹേഷ്……. യു..ആർ

… അണ്ടർ അറസ്റ്റ്.

താൻ ജോൺ അല്ല മഹേഷ് ആണെന്ന്  അനിത മനസ്സിലാക്കിയത്  അറിഞ്ഞപ്പോൾ‌…

ഭയന്നു പോയ  മഹേഷ്  പോക്കറ്റിൽ നിന്നും റിവോൾവർ എടുത്ത്‌ അനിതയുടെ നേരെ നീട്ടി.. വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും റിവോൾവർ പ്രവർത്തിച്ചില്ല.

സംശയിക്കുന്ന കുറ്റവാളിയായ നിന്റെ കയ്യിലെ ആയുധം നിർവീര്യം ആക്കാതെ, നിനക്കെതിരെ  ഞാൻ ചുവടുകൾ മുന്നോട്ടു വയ്ക്കുമെന്ന്  തോന്നുന്നുണ്ടോ മഹേഷ്…

അടുത്തുണ്ടായിരുന്ന കമ്പ്യൂട്ടർ കീ പാഡ് അനിതയുടെ ദേഹത്ത് വലിച്ചെറിഞ്ഞ്…. മഹേഷ് പുറത്തേക്കുള്ള വഴിയിലെ ഓടാൻ  ആരംഭിച്ചു.

പിന്നാലെ ഓടുകയായിരുന്നു ഫിലിപ്പോസിനെ അനന്തൻ ചാടി പിടിച്ചു.

അനിത മഹേഷിന് പിന്നാലെ ഓടിയെങ്കിലും ചർച്ചിനു വെളിയിൽ എത്തിയതോടെ അവനെ കാണാതെ ആയി.

ഫിലിപ്പോസിനെ വിലങ്ങണിയിച്ച് അനന്തൻ പുറത്തേക്ക് കൊണ്ടുവന്നു.

അപ്പോഴേക്കും നിരവധി പോലീസ് വാഹനങ്ങൾ അവിടെയെത്തി.

ഡിവൈഎസ്പി വിശ്വനാഥൻ വെപ്രാളപ്പെട്ട് പുറത്തിറങ്ങി..

എന്താ മാഡം.. ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ?

അച്ഛാ…‌  ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് മാഡം എന്ന് വിളിച്ചു കളിയാക്കരുത് എന്ന്.

കളിയാക്കിയതല്ല… എൻറെ മകൾ അച്ഛനെക്കാൾ ഉയർന്ന സ്ഥാനത്തിൽ ഇരിക്കുന്നതിന്റെ അഭിമാനം പ്രകടിപ്പിച്ചതാണ്..

അനിതയെ ചേർത്തുപിടിച്ചുകൊണ്ട് വിശ്വനാഥൻ തുടർന്നു…

എല്ലാവരുടെയും ഫോണിന് എന്തുപറ്റി….

ഇന്നലെ തൊട്ട് ട്രൈ ചെയ്യുന്നു.

രാത്രി തന്നെ പുറപ്പെടേണ്ടതായിരുന്നു.

നിന്നെ പേടിച്ചിട്ടാണ്‌ വരാതിരുന്നത്. പകലും വിളിച്ചിട്ട് കിട്ടാതായപ്പോൾ നിൻറെ വഴക്ക് കിട്ടിയാലും കുഴപ്പമില്ല പരമാവധി ഫോഴ്സിനെയും കോണ്ട് വന്നു.

അനന്തൻ വിശ്വനാഥന്റെ  അരികിൽ ചെന്നു പറഞ്ഞു…

സർ… ഈ ചർച്ചിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ നെറ്റ്‌വർക്ക് ജാമർ ഉപയോഗിച്ചിട്ടുണ്ട്. അതൊരു ഹൈജാക്കർ നെറ്റ്‌വർക്ക് പ്രൊവൈഡിങ് സിസ്റ്റമാണ്.

നമ്മുടെ നിലവിലെ നെറ്റ്‌വർക്ക് ബ്ലോക്ക് ചെയ്ത് കൃത്രിമമായ ഒരു മൊബൈൽ നെറ്റ്‌വർക്ക് സിഗ്നൽ പുറത്തുവിടുന്നു.

സ്വാഭാവികമായും മൊബൈൽ നെറ്റ്‌വർക്കിൽ നമ്മുടെ ഫോൺ കണക്ട് ആവും.

ഉടനെ ഫോൺ ഹൈജാക്ക് ചെയ്യപ്പെടും.

പിന്നെ ഫോണിൻറെ മുഴുവൻ നിയന്ത്രണവും ആ ഹൈജാക്ക് സിസ്റ്റം പ്രവർത്തിപ്പിക്കുന്നവരുടെ കൈയിൽ ആയിരിക്കും.

അപ്പോൾ നിങ്ങൾ എങ്ങനെ ജോൺ അറിയാതെ ആശയങ്ങൾ പരസ്പരം കൈമാറിയത്?

ജോൺ അല്ല.. സർ…അവൻ മഹേഷാണ്

അനന്തൻ ചെവിയിൽ നിന്നും വളരെ ചെറിയ വയർലെസ് ഇയർഫോൺ പുറത്തെടുത്തു.

ഇവിടെ കുറഞ്ഞ മെഗാഹെട്സിലുള്ള പോലീസ് വാക്കിടോക്കി ഉപയോഗിച്ചാൽ രഹസ്യങ്ങൾ ചോരാൻ സാധ്യതകളേറെയാണ്.

അതിനാൽ 400 മെഗാഹെർട്സ്ന് മേലെ  പ്രവർത്തിക്കുന്ന ഹിഡൻ വയർലെസ് ഇയർ ഫോണുകൾ നമ്മൾ ഓരോരുത്തരുടെയും കാതുകളിൽ വച്ചിട്ടുണ്ട്.

ഇതിൻറെ വയർലെസ് റേഡിയോ സിസ്റ്റം രണ്ട് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ലഭിക്കും.

അതിനായി  ഞാനും റഹ്മാൻ സാറും ഇവിടെ വരുന്ന സമയത്ത് തന്നെ ആവശ്യമുള്ള ഭാഗങ്ങളിൽ ഒക്കെ ഇതിൻറെ മോഡം സ്ഥാപിച്ചിട്ടുണ്ട്.

മഹേഷ് അറിയാതെ എല്ലാ ആശയവിനിമയങ്ങളും ഇതുവഴിയാണ് കൈമാറിയത്.

ഗുഡ്.. അപ്പൊ പോലീസിന്റെ വയർലെസ് സംവിധാനം ഒക്കെ അപ്ഗ്രേഡ് ആയി അല്ലേ?.

പിന്നെ… മഹേഷ് അല്ല യോഹന്നാൻ എങ്കിൽ അപ്പോൾ യോഹന്നാൻ ആരാ…?

അച്ഛാ അവിടെയാണ് ഒരു കൺഫ്യൂഷൻ ഉള്ളത്.

അനിത..‌വിശ്വനാഥനെ  ത്രേസ്യാമ്മയുടെ കല്ലറയുടെ അടുത്തേക്ക് കൊണ്ടുപോയി.

2013 നവംബർ 6നാണ്  കുരിശില്ലാ പള്ളിയിൽ  അവസാനമായി ഒരു മൃതദേഹം അടക്കം ചെയ്തത്. അത് കളക്ടറുടെ അമ്മയുടെ ആയിരുന്നു. അതിനുശേഷം കുരിശില്ലാ പള്ളി പോലീസ് സീൽ ചെയ്തു.

യോഹന്നാൻറെ മൃതദേഹം ഒളിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ കല്ലറ ത്രേസ്യാമ്മയുടെ കല്ലറ മാത്രമാണ്.

കാരണം യോഹന്നാൻ അച്ഛൻറെ തിരോധാനത്തിനു ശേഷം സംശയമുള്ള കല്ലറകൾ അന്നത്തെ അന്വേഷണസംഘം ഇളക്കി പരിശോധിച്ചിരുന്നു.

ആ പരിശോധന കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ത്രേസ്യാമ്മ മരണപ്പെടുന്നതും ഇവിടെ അവസാന കല്ലറ പണിതതും.

യോഹന്നാനെ രണ്ടാഴ്ചയോളം എവിടെയെങ്കിലും അടച്ചു വെച്ചിട്ടുണ്ടാവും. അതിനുശേഷം ആയിരിക്കാം കൊലചെയ്തത്.

ഒരിക്കലും തുറക്കാൻ സാധ്യതയില്ലാത്ത ത്രേസ്യാമ്മയുടെ കല്ലെറിയിൽ മാത്രമേ യോഹന്നാൻറെ മൃതദേഹം ഒളിപ്പിച്ചു വെക്കുകയുള്ളു എന്ന നിഗമനമാണ്. ഈ കല്ലറ തുറന്നു പരിശോധിക്കാൻ ഞാൻ തയ്യാറെടുത്തത്.

അപ്പോൾ ത്രേസ്യാമ്മയുടെ  മൃതദേഹം?.

അറിയില്ല.. എവിടെയെങ്കിലും കൊണ്ടുപോയി കുഴിച്ചിട്ടിട്ടുണ്ടാവും…

അതുപോലെ എവിടെയെങ്കിലും യോഹന്നാന്റെ മൃതദേഹം കുഴിച്ചിട്ടാൽ പോരെ…

പോരാ… അച്ഛാ… വർഷങ്ങൾക്കുശേഷം ഇനി ഒരു അന്വേഷണം വരികയാണെങ്കിൽ.

പരിശോധിക്കാൻ സാധ്യതയുള്ള ഏക കല്ലറ ത്രേസ്യാമ്മയുടെ കല്ലറയാണ്.

കാരണം ഇവിടെ നടക്കുന്ന എല്ലാ അസ്വഭാവിക സംഭവങ്ങളും കലക്ടർ സെബാസ്റ്റ്യനാണ് ചെയ്തത് എന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്നു.

മഹേഷ് ഒരു തവണ ആ സംശയം എന്നിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുകയും ചെയ്തു.

“എൻറെ ദൈവമേ ബ്രില്ലിയൻറ് ബ്രെയിൻ.”

അതേസമയം ഓടിക്കൊണ്ടിരുന്ന മഹേഷിന് തന്നെ ആരോ പിന്തുടരുന്നുണ്ട് എന്ന് തോന്നി.

അവൻ ഭയത്തോടെ അരുവി പാലം ലക്ഷ്യമാക്കി  കാട്ടിലൂടെ ഓടിക്കൊണ്ടിരുന്നു.

അവസാനം ക്ഷീണിതനായി ഒരു മരച്ചുവട്ടിൽ ഇരുന്നു.

പെട്ടെന്ന് ആരോ തലയുടെ പിറകിൽ റിവോൾവർ പിടിച്ചതായി മഹേഷിന് മനസ്സിലായി.

ഇരുകൈകളും മുകളിലേക്കുയർത്തി  എഴുന്നേറ്റുനിന്നു.

കൈകൾ പിറകോട്ടു മടക്കി വിലങ്ങണിയിച്ച് മഹേഷിനെ ചവിട്ടി തറയിലിട്ടു.

തറയിൽ നിന്ന് പ്രയാസപ്പെട്ട് തിരിഞ്ഞുനോക്കിയ  മഹേഷ് ആകെ ഞെട്ടിത്തരിച്ചു.

റിവോൾവറുമായി റഹ്മാൻ അവിടെ നിൽപ്പുണ്ടായിരുന്ന..

റഹ്മാൻ നീയെങ്ങനെ…?

ചത്തെന്നു കരുതിയല്ലേ…

ഉടനെ വയർലെസ് സംവിധാനത്തിലൂടെ റഹ്മാൻ അനിതയെ കോൺടാക്ട് ചെയ്തു.

മാഡം.. ആളെ പിടിച്ചിട്ടുണ്ട്.

അരുവി പാലത്തിനടുത്ത് വാ…

അനിതയും വിശ്വനാഥും കുറച്ചു പോലീസുകാരും റഹ്മാന് അരികിലെത്തി.

വെൽഡൺ മിസ്റ്റർ മഹേഷ്.

നീ അതിബുദ്ധിമാനാണ്.. അതിൽ ഒരു സംശയവുമില്ല പക്ഷേ ഞങ്ങൾ പോലീസുകാർ മണ്ടന്മാരാണെന്ന് നീ തെറ്റിദ്ധരിച്ചു.

അതാണ് നിനക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്.

നിന്നെ കൂട്ടത്തിൽ കൂട്ടിയത് വേറൊന്നിനും അല്ല…. നിനക്ക് എതിരെയുള്ള ശക്തമായ തെളിവ് കിട്ടണം,

രാത്രി റൂം 1 ൽ ഞാൻ തനിച്ചു കയറിയപ്പോൾ, എന്നെ പിന്തുടർന്ന് ഭയപ്പെടുത്താൻ ശ്രമിച്ചവരെ ഞാൻ വെടിവെച്ച്   വീഴ്ത്തുക  തന്നെ ചെയ്തിട്ടുണ്ട്.

ഉടനേ റഹ്മാനൊട് അകത്തു കയറുന്നത് പരമാവധി താമസിപ്പിക്കാൻ ഉത്തരവ് കൊടുത്തിരുന്നു.

റഹ്മാൻ ഡോർ തുറക്കാൻ വേണ്ടി പ്രയത്നിച്ചിട്ടോന്നുമില്ല‌ പരമാവധി സമയം ദീർഘിപ്പിച്ചു.

ആ സമയംകൊണ്ട് റിവോൾവർ രണ്ടാം നിലയിൽ ഉപേക്ഷിച്ച് നിന്റെ കൂട്ടാളികൾ ഇരുവരെയും ഗ്രൗണ്ട് ഫ്ലോർലെ മുറിക്കകത്തിട്ടു പൂട്ടി.

നീ അകത്തു കടന്നപ്പോൾ തറയിൽ ചുമ്മാ കിടന്ന്  നിന്റെ പ്ലാനിങ്ങിൽ ആശയക്കുഴപ്പം ഉണ്ടാക്കി.

ഉടനെ  മുകളിലേക്ക് പോയി എൻറെ റിവോൾവറിൽ നഷ്ടപ്പെട്ട ബുള്ളറ്റ് വീണ്ടും നിറച്ച് കൊണ്ട് വന്ന് നീ ഞങ്ങളെ ഒന്നു ഭയപ്പെടുത്താൻ നോക്കി.

പിന്നെ നിൻറെ ഓരോ ചുവടുകളും എൻറെ കൺവെട്ടത്തായിരുന്നു.

എല്ലാവരുടെയും മൊബൈൽഫോൺ ഹൈജാക്ക് ചെയ്യപ്പെട്ടതാണ് എന്ന് അനന്തൻ ആദ്യമേ സംശയം ഉന്നയിച്ചിരുന്നു.

ആ സംശയം നിന്നെ അറിയിച്ചില്ല എന്ന് മാത്രം.

റഹ്മാനെ കാണാതായതിനുശേഷം പുറത്തിറങ്ങിയ ഏകവ്യക്തി താനാണ്.

വാഹനം എടുത്തു മാറ്റിയതും കൗണ്ട്ഡൗൺ സ്റ്റാർട്ട് എന്ന് എഴുതിയതും താനാണെന്ന് മനസ്സിലാക്കില്ലെന്ന് കരുതിയോ?.

രണ്ടു വാഹനങ്ങളുടെയും താക്കോലുകൾ റൂം 2ലെ ഷെൽഫിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു.

മാത്രവുമല്ല നീ പുറത്തിറങ്ങിയതിനു ശേഷം ഒരു ക്യാമറയിലും നിന്നെ കാണാൻ ഉണ്ടായിരുന്നില്ല.

മറ്റേതോ ദിവസത്തെ വിഷ്വൽ  കാണിച്ച് ഞങ്ങളെ മണ്ടന്മാരാക്കാം എന്ന് നീ കരുതി.

റേഡിയോ സിഗ്നലും റിസീവറിലേക്ക് എത്തുന്ന വീഡിയോ സിഗ്നലും..

ചർച്ചിനകത്തെ രഹസ്യമുറിയിൽ നിന്നല്ല, മറിച്ച് റൂം 2ന്റെ താഴെ നിർമ്മിച്ചിട്ടുള്ള അണ്ടർഗ്രൗണ്ടിൽ നിന്നും ആണെന്ന് കണ്ടെത്താൻ അനന്തനെ സംബന്ധിച്ചിടത്തോളം വലിയ സമയമൊന്നും വേണ്ടി വന്നിട്ടില്ല.  സിഗ്നൽ സ്ട്രെങ്ത്ത് പരിശോധിച്ചപ്പോൾ തന്നെ…

ഞങ്ങൾ ഇരിക്കുന്ന മുറിയിൽ നിന്ന് തന്നെയാണെന്ന് സിഗ്നലുകൾ വരുന്നതെന്ന് കണ്ടെത്തിയിരുന്നു.

ആണ്ടർഗ്രൗണ്ടിലേക്ക് പോകുന്നവഴി കണ്ടുപിടിക്കുകയും. അത് ബ്ലോക്ക് ചെയ്യുകയും ചെയ്തു.

പുറത്തിറങ്ങാൻ കഴിയാതെയായാൽ നിൻറെ കൂട്ടാളികൾ. നിന്നെ വിവരമറിയിക്കും എന്നറിയാവുന്നതു കൊണ്ട്.

നീ ഞങ്ങളുടെ മൊബൈൽഫോൺ ഹൈജാക്ക് ചെയ്തത് പോലെ.

ഞങ്ങൾ നിൻറെ ആശയവിനിമയം തകരാറിലാക്കി..

ഒരു നിമിഷം മാഡം… വേഗം സ്ഥലം വിട്ടൊ.. അല്ലെങ്കിൽ ഞാനടക്കം നമ്മളിൽ ഒരാളും ഇവിടെനിന്ന് ജീവനോടെ പുറത്തു പോകില്ല..

ഹ.. ഹ..

മഹേഷ് നീ പേടിപ്പിക്കുകയാണോ..?

അല്ല മാഡം.. അവനെ നിങ്ങൾക്ക് ശരിക്കും അറിയില്ല…

തുടരും…

രചന: തൻസീർ ഹാഷിം.

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!