Skip to content

ഫാദർ യോഹന്നാൻ – 4

father yohanan

നമിത ചർച്ചിനകത്തേക്ക് ടോർച്ച് തെളിച്ചതും അതുവരെ അലയടിച്ചു കേട്ടിരുന്ന.

പ്രാർത്ഥനയുടെ ശബ്ദം നിലച്ചു…

ഒരു നിമിഷം…….

ആരും അകത്തു കയറരുത്…

എന്തുപറ്റി നമിതാ അനന്തൻ കൗതുകത്തോടെ ചോദിച്ചു.

കണ്ടില്ലേ….. തറയിൽ നിറയെ പഴകിയ കൊത്തമല്ലി കിടപ്പുണ്ട്.

നീ എന്തു ഭ്രാന്താണ് ഈ പറയുന്നത് …..

അനിത നമിതയെ തള്ളിമാറ്റി മുന്നോട്ടു കയറാൻ ശ്രമിച്ചു.

പക്ഷേ നമിത തടഞ്ഞു..

സോറി മാഡം.. ഈ കേസിനെക്കുറിച്ച് എന്നോട്  പറഞ്ഞപ്പോൾ ചർച്ചിൽ കയറിയ പോലീസുകാർക്ക് ദേഹമാസകലം ഒരുതരം കുരുക്കൾ ഉണ്ടായി എന്ന് പറഞ്ഞില്ലെ?

മാഡം…. ഈ തറയിൽ വിതറി കിടക്കുന്ന കൊത്തമല്ലി ശ്രദ്ധിച്ചോ….

ഒരുപാട് കാലം ഈർപ്പത്തിൽ കിടന്ന് പഴകി അതിൽ ഒരുതരം ഫംഗസുകൾ ഉണ്ടായിരിക്കുന്നു.

നമിത ചർച്ചിന്റെ എല്ലാ മുക്കിലും ടോർച്ച് തെളിച്ച് കാണിച്ചുകൊണ്ട് തുടർന്നു..

ചർച്ച് പൂട്ടിക്കിടന്ന ഏതോ കാലത്ത്  പലതരം ധാന്യങ്ങൾ സൂക്ഷിക്കാൻ ഇവിടം ഉപയോഗിച്ചിരിക്കുന്നു.

ഇപ്പോഴും അഴുകിയ ധാന്യ‌ ചാക്കുകൾ പൊട്ടി ചിതറിക്കിടക്കുന്നുണ്ട്.

ധാന്യങ്ങൾ കഴിക്കാൻ എത്തി ചത്തുപോയി അഴുകി അടിഞ്ഞ ജീവികളെയും കാണാം.

മാത്രവുമല്ല വവ്വാലുകളുടെ വിസർജ്യവും ഉണ്ട്.

ഇവിടെ അപകടകാരികളായ ഫംഗസുകളും ബാക്ടീരിയകളും ഒരുപാടുണ്ടാകും.

മുഖാവരണം ഇല്ലാതെ അകത്തുകടന്നാൽ ചിലപ്പോൾ “ആസ്പർജില്ലോസിസ്” പോലെ ഉള്ള അണുബാധയും പലതരം അലർജികളും ഉണ്ടാകും.

അന്ന് പോലീസുകാർക്ക് ഉണ്ടായ അലർജിക്ക് കാരണം .. ഇതൊക്കെ തന്നെയാണ്…

ജോൺ എൻറെ ബാഗിൽ കുറച്ചു മാസ്ക്കുകൾ ഉണ്ട്, പോയി എടുത്തു കൊണ്ടു വരാമോ?.

അനിത ജോണിനെ പറഞ്ഞുവിടാൻ ശ്രമിച്ചെങ്കിലും നമിത തടഞ്ഞു.

വെറും മാസ്ക്ക് കൊണ്ടൊന്നും കാര്യമില്ല മാഡം.. ഇവിടെ അണുവിമുക്ത മാക്കണം.

വാഹനം പോലുമില്ലാത്ത ഈ രാത്രിയിൽ അതിനുള്ള സാധനങ്ങൾ എങ്ങനെ കണ്ടെത്താനാണ് നമിതാ…

പറ്റും മാഡം..

ഈ പരിസരത്ത് തന്നെ ആൾക്കാർ ഉപേക്ഷിച്ചുപോയ നൂറിലധികം വീടുകളുണ്ട്. അവിടങ്ങളിൽ നിന്നും നമുക്ക് ഫിനോയിൽ, ഡെറ്റോൾ, ബ്ലീച്ചിംഗ് പൗഡർ, സോപ്പുപൊടി, ഉപ്പ്, എന്തിനേറെ ടൂത്തപേസ്റ്റ് ഷാംപൂ വരെ ലഭിക്കാൻ സാധ്യതയുണ്ട്.

റൂം രണ്ടിൽ എന്തായാലും വെള്ളവും മോട്ടോറും ഒക്കെയുണ്ട്.

പരിസരപ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന പരമാവധി വസ്തുക്കളുപയോഗിച്ച് വെള്ളം പമ്പ് ചെയ്ത്. ചർച്ചിനകം അണുവിമുക്തമാക്കാനാവും.

ഇപ്പൾ സമയം 4:30…. നിങ്ങൾ മൂന്നുപേർക്കും ഒരു മണിക്കൂർ സമയം ഞാൻ തരാം. അതിനുള്ളിൽ പരമാവധി വീടുകളിൽ കയറി, പറ്റുന്നത് അത്രയും ആവശ്യസാധനങ്ങൾ  ഇവിടെ എത്തിക്കണം…..

നോ.. മാഡത്തെ തനിച്ചാക്കി ഞങ്ങൾ പോവില്ല… നമിതയെ  കൂടെ നിർത്തിക്കോ ഞാനും അനന്തനും പോയ്ക്കോളാം.

ജോണിൻറെ വാക്കുകൾ മുഖവിലയ്ക്കെടുക്കാതെ കയ്യിലിരുന്ന റിവോൾവർ എടുത്ത് അനന്തൻറെ കയ്യിൽ ഏൽപ്പിച്ച് അനിത ചോദിച്ചു.

അനന്താ നിനക്ക് റിവോൾവർ ഉപയോഗിക്കാൻ അറിയുമോ?

“ഇല്ല മാഡം”

ശത്രുവിനെ കണ്ടാൽ കൈ വിറക്കാതെ റിവോൾവർ അവൻറെ നെഞ്ചിനുനേരെ പിടിക്കണം..

അതിൽ കൂടുതലൊന്നും അറിയാനില്ല..

വെടിവെക്കാനല്ല ഗൺ പോയന്റിൽ ശത്രുവിനെ നിർത്താനാണ് പഠിക്കേണ്ടത്.

മാഡം എന്താണ് ഉദ്ദേശിക്കുന്നത്.. പോകുന്നുണ്ടെങ്കിൽ നമ്മൾ ഒരുമിച്ച്.. അല്ലെങ്കിൽ നേരം പുലരുവോളം ഇവിടെ കാത്തിരിക്കാം…

ജോൺ…  നിങ്ങൾ പോ……

നമ്മൾ ഇത്രയും മുന്നേറ്റം നടത്തിയിട്ടും ശത്രു ഒളിച്ചിരിക്കുന്നുണ്ടെങ്കിൽ.

അവൻ തനിച്ചാണെന്നാണ് അർത്ഥം…

മറഞ്ഞിരിക്കുന്നവനെ കീഴ്പ്പെടുത്തേണ്ടത്  ആയുധവും ആൾബലവും കൊണ്ടല്ല. മറിച്ച് അവന്  അവസരങ്ങൾ ഇട്ടു കൊടുത്തിട്ടാണ്.

മാഡം പ്ലീസ്…. പറയുന്നതൊന്നു കേൾക്ക്

ജോൺ….. ഇറ്റ്സ് മൈ ഓർഡർ… നിങ്ങൾക്ക്… പോകാം….

അനിത വളരെ ദേഷ്യത്തോടെ അലറി….

ഒടുവിൽ ജോണും അനന്തനും നമിതയും അവിടെനിന്നു പോയി…

കല്ലറകൾക്കിടയിൽ നിന്നും തീപ്പന്തം ഉയർന്നു….

തീപ്പന്തത്തിൻറെ വെളിച്ചത്തിൽ കല്ലറക്ക് മുകളിൽ മൺവെട്ടിയിൽ കൈയ്യോന്നി കൊണ്ട് ഒരു സിംഹാസനത്തിൽ ഇരിക്കും പോലെ യോഹന്നാന്റെ രൂപം‌ തെളിഞ്ഞുവന്നു….

അനിത കല്ലറ ലക്ഷ്യമാക്കി നടന്ന് യോഹന്നാൻറെ മുന്നിൽ ചെന്ന് കൈ കെട്ടി ചങ്കൂറ്റത്തോടെ നിന്നു…

ജോൺ വീടുകളുടെ വാതിൽ ചവിട്ടി തുറന്നു.. റിവോൾവറുമായി അകത്തു കയറി….

മറ്റാരും ഇല്ലെന്ന് ഉറപ്പു വരുത്തി, നമിതയേയും അനന്തനേയും അകത്തു കയറ്റി പരിശോധന ആരംഭിച്ചു.

കിട്ടാവുന്ന സാധനങ്ങളൊക്കെയും ഓരോ വീടുകളിൽ നിന്നുമായി ശേഖരിച്ചുതുടങ്ങി…

അങ്ങനെ ഒരു ഇരുനില വീട്ടിൽ കയറിയപ്പോൾ മുകളിൽ ആളനക്കം കേട്ടു..

ജോൺ റിവോൾവറുമായി മുകളിലേക്ക് ഓടി..

ഭയത്തോടെ ഓരോ മുറിയും പരിശോധിച്ചെങ്കിലും ആരെയും കാണാൻ സാധിച്ചില്ല.

പെട്ടെന്ന് ഡോറിന് പിന്നിൽ മറഞ്ഞിരുന്ന ഒരു പ്രായമുള്ള മനുഷ്യൻ ചാടി ജോണിന്റെ കാൽക്കലിൽ കെട്ടിപ്പുണർന്ന് പൊട്ടിക്കരയാൻ തുടങ്ങി.

അയ്യോ എന്നെ.. കൊല്ലല്ലേ സാറേ… ഞാനൊരു പാവമാ… സാറെ…

ച്ചേ… കാലിന്ന് വിടടോ…..

മുകളിൽ നിന്നും ജോൺ ദേഷ്യപ്പെട്ട് സംസാരിക്കുന്ന ശബ്ദം കേട്ടപ്പോൾ നമിതയും അനന്തനും മുകളിലേക്ക് കയറി…

ജോണിന്റെ ഗൺ പോയിൻറിൽ കൈകൂപ്പി പൊട്ടിക്കരഞ്ഞുകൊണ്ട് എന്തൊക്കെയോ വിളിച്ചു പറയുന്നത ഒരു പ്രായമുള്ള മനുഷ്യനെയാണ് അവർ കണ്ടത്.

സാർ ആരാണ് ഇയാൾ…

പരട്ട കിളവൻ.. ഞാൻ വരുമ്പോൾ ഒളിച്ചിരിക്കുകയായിരുന്നു.. ഇവിടെ പ്രേതം കളിച്ചു നടക്കുന്ന ടീമിലെ ആളാണെന്ന് തോന്നുന്നു.

അയ്യോ ഇല്ല സാറേ…. എന്ന് നിലവിളിച്ചുകൊണ്ട് അയാൾ അനന്തന്റെ കാലിൽ വീണു…

ദേ കിളവാ ഇനി അഭിനയിച്ചാൽ.

ഒറ്റ വെടിക്ക് ഞാൻ തീർക്കും..

ജോണിൻറെ ദേഷ്യപ്പെട്ടുള്ള സംസാരം കേട്ട് അനന്തന്റെ  കാലിൽ നിന്ന് പിടിവിട്ട് നമിതയ്ക്ക് നേരെ തിരിഞ്ഞു..

അയ്യോ കാല് പിടിക്കല്ലേ പിടിക്കല്ലേ…

എന്നാൽ പിടിക്കുന്നില്ല…. ഞാൻ പറയുന്നത് കേൾക്കാൻ മോളെങ്കിലും ഒന്നു പറ……. അയ്യോ…….

ജോൺസാർ അയാൾക്ക് എന്താ പറയാനുള്ളത് എന്ന് ഒന്ന് കേൾക്ക്..

അല്പം ദേഷ്യത്തോടെ ആണെങ്കിലും..

ജോൺ ഒടുവിൽ സമ്മതിച്ചു…

ദേ… കിളവാ 5 മിനിറ്റ് ഞാൻ സമയം തരും.. അതിനുള്ളിൽ പറഞ്ഞുതീർത്തോളണം..

അയ്യോ….. 5 മിനിറ്റ് പോര സാറെ…. പറയുന്നതിനിടയിൽ  കരയാൻ തന്നെ വേണം 5 മിനിറ്റ് സാറേ….

ഡോ… പറയുന്നുണ്ടോ അതോ വെടി പൊട്ടിക്കണോ?

അയ്യോ…. പറയാം… സാറേ…..  എൻറെ പേര് ഫിലിപ്പോസ് എന്നാണ്.

പണ്ട് ഈ കുരിശില്ലാ പള്ളിയിലെ കപ്യാരായി ജോലിക്ക് വന്നതാണ്…

കുരിശില് പള്ളിയോ?

നമിത കൗതുകത്തോടെ ചോദിച്ചു..

അയ്യോ…അപ്പോ അതൊന്നും അറിയാതെയാണോ നിങ്ങൾ ഇവിടേയ്ക്ക് വന്നത്?.

ഫിലിപ്പോസിന്റെ നെറ്റിയിൽ റിവോൾവർ വെച്ച് ജോൺ വീണ്ടും ചൂടായി….

ആദ്യം താൻ തൻറെ കാര്യം പറ..

അയ്യോ… പറയാം സാറേ….പറയാം

എനിക്ക് വീടും കുടുംബവും ഒന്നും ഇല്ല സാറേ..

യോഹന്നാൻ അച്ഛനാണ് കപ്യാരുടെ ജോലി വാങ്ങി തന്നതും ഒരു ജീവിതമാർഗം ഉണ്ടാക്കി തന്നതും.

മൂപ്പരെ ആരൊക്കെയോ ചേർന്നു കൊന്ന് കുഴിച്ചുമൂടി

ആര്? അച്ഛനെ എന്തിന് അവർ കൊല്ലണം?

അതെനിക്കറിയില്ല സാറേ..  എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം.

അച്ഛന്റെ ശത്രുക്കളാരൊ ചങ്ങലയിൽ കെട്ടി ആ സെമിത്തേരിയിലെ ഏതോ കല്ലെറയിൽ ജീവനോടെ കുഴിച്ചുമൂടി എന്നൊക്കെയാണ് സംസാരം..

അച്ഛൻ മരിക്കുമ്പോൾ ഞാൻ ഇവിടെയില്ല..

നമ്മുടെ കളക്ടർ സാറില്ലേ.. സെബാസ്റ്റ്യൻ സാറ്.. മൂപ്പരുടെ മകളുടെ കല്യാണത്തിന് പോയതാ.. അച്ഛൻ വന്നില്ല..

സംസാരിച്ചുകൊണ്ടിരുന്ന ഫിലിപ്പോസിനെ തടഞ്ഞ് ജോൺ പറഞ്ഞു. അത് അവിടെ നിൽക്കട്ടെ ….. പിന്നെ പറയാം. താൻ തൻറെ കാര്യം പറ.

അച്ഛൻറെ പ്രേതത്തെ പേടിച്ച്.. എല്ലാവരും ഇവിടം വിട്ടേച്ചു  പോയി.

പക്ഷേ യോഹന്നാൻ അച്ഛന്റെ  പ്രേതം ഉണ്ടെങ്കിൽ തന്നെ അച്ഛൻ ആരെയും ഒന്നും ചെയ്യില്ല…

അത്രയ്ക്ക് തങ്കപ്പെട്ട മനുഷ്യനായിരുന്നു…

എല്ലാരും പോയെങ്കിലും എനിക്ക് പോകാൻ വേറെ ഇടം ഒന്നും ഇല്ല സാറേ..

അപ്പോൾ നിങ്ങൾക്ക് തിന്നാനും കുടിക്കാനും ഒക്കെ എവിടുന്നാ കിട്ടുന്നെ?

അത് സൂപ്പർ മാർക്കറ്റിൽ നിന്നാ സാറെ..

സൂപ്പർ മാർക്കറ്റൊ ? കാശില്ലാതെ എങ്ങനെ സൂപ്പർമാർക്കറ്റിന്ന് സാധനം കിട്ടുന്നത്.

അയ്യോ സാറേ.. കുരിശില്ലാ പള്ളിയുടെ താഴോട്ട് പോകുന്ന റോട്ടിൽ പൂട്ടിയിട്ട റെജിയുടെ സൂപ്പർമാർക്കറ്റ് ഉണ്ട്.. അതിനകത്ത് നിന്നും തിന്നാനും കുടിക്കാനും ഒക്കെ കിട്ടും..

അതുപോലെ പൂട്ടിയ കുറെ കടകൾ എനിക്കറിയാം.

അവിടുന്ന് ഒക്കെ കാശും കിട്ടും ചിലപ്പോഴൊക്കെ പുറത്തുപൊയി ഭക്ഷണം കഴിക്കാനും പറ്റും.

കടകളൊക്കെ പൂട്ടിയിട്ടിട്ട് ഒരുപാട് കാലമായില്ലേ… ഡോ…..

ഭക്ഷണ സാധനങ്ങൾ ഒക്കെ കേടായി കാണില്ലേ?.

അരിയും പഞ്ചസാരയും ഉപ്പും വെളിച്ചെണ്ണെയുമൊക്കെ  കേടാകുമോ സാറേ..?

അനന്താ ഇയാളെ പോക്ക്…

ഇവിടെയുള്ള കുറെ കടകൾ ഇയാൾക്ക് അറിയാം.. നമുക്കാവശ്യമായ സാധനങ്ങൾ വളരെ പെട്ടെന്ന് കളക്ട് ചെയ്യാനും പറ്റും.

മാഡത്തിനടുത്ത് പെട്ടെന്ന് എത്തുകയും ചെയ്യാം.

മാത്രവുമല്ല ഇയാളിൽ നിന്ന് കുറേ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനും ഉണ്ട്.

അയ്യോ ഇപ്പോൾ പുറത്തിറങ്ങേണ്ട സാറേ..

അതെന്താടോ…

മാറ്റെ സൈക്കോ പയ്യൻ ഉണ്ടാകും…

ആര്..

മഹേഷ്… രാത്രി ആയാൽ യോഹന്നാൻ അച്ഛൻ ആണെന്ന് പറഞ്ഞ് ലോഹയും ഇട്ട് ഇവിടെയൊക്കെ അലഞ്ഞു തിരിഞ്ഞു നടക്കും….. ആ….ലോഹ.. അലക്കിയിട്ട് തന്നെ കാലംകുറെയായി. മൊത്തം ചളിയും മണ്ണും…

എന്നെയൊക്കെ വടി കൊണ്ടൊക്കെ തല്ലും‌ സാറെ….

പക്ഷെ പാവം പയ്യനാണ്.. തന്തയും തള്ളയും ഇട്ടേച്ചു പോയി.. യോഹന്നാൻ അച്ഛനാണ് വളർത്തിയത്.

പകല് ഞാനാണ് അവന് ഭക്ഷണം കൊടുക്കാറ് പക്ഷേ രാത്രി അവനെ എനിക്ക് പേടിയാ… അയ്യോ…. ഒരു കാര്യം പറയാൻ മറന്നു പോയി സാറെ.. മഹേഷ് ഇവിടെ ഇല്ലല്ലോ… പിന്നെ ഞാൻ എന്തിനാ പേടിക്കുന്നത്..

എന്താ…

നമ്മുടെ റെജി ഇല്ലേ.. നേരത്തെ ഞാൻ പറഞ്ഞ സൂപ്പർമാർക്കറ്റ് സാധനം അടക്കം ഉപേക്ഷിച്ചുപോയ മുതലാളി..

ഇന്നലെ റജി വന്ന് മഹേഷിനെ കൂട്ടിക്കൊണ്ടുപോയി..

എന്തിന്..

കൊച്ചിയിലെ ഏതോ വലിയ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

റജിക്ക് ചെക്കനെ വലിയ കാര്യമാണ്.

ഇവിടെ അലഞ്ഞുതിരിഞ്ഞ് ചത്തു പോകേണ്ട എന്ന് കരുതി കൂട്ടിക്കൊണ്ടുപോയതാണ്.

എന്നാൽ നമുക്ക് പോകാം സാറേ….

അതേസമയം…

ശബ്ദമുണ്ടാക്കി ചിരിച്ചുകൊണ്ട് യോഹന്നാൻ പറഞ്ഞു…

സ്വാഗതം എൻറെ സാമ്രാജ്യത്തിലേക്ക്…..

തൻറെ ധൈര്യത്തെ പുകഴ്ത്താതെ വയ്യ…

എന്നെ കണ്ടിട്ടും….. മറ്റുള്ളവർക്ക് കാട്ടി കൊടുക്കാതെ…. കൈയിലുള്ള ആയുധം വരെ ഉപേക്ഷിച്ച്.. എനിക്കു മുന്നിൽ വന്നു നിൽക്കുന്ന ഈ ചങ്കൂറ്റം ഉണ്ടല്ലോ അത് എത്ര പ്രശംസിച്ചാലും മതിയാവില്ല..

തൻറെ പ്രശംസ എനിക്ക് ആവശ്യമില്ല ഡോ…

ഹ… ഹ … ഹ…

യോഹന്നാൻറെ സാമ്രാജ്യത്തിൽ വന്ന് ശബ്ദമുയർത്തിയവർക്ക് കല്ലറക്കപ്പുറം പാരിതോഷികം നൽകാൻ എൻറെ കയ്യിൽ ഒന്നുമില്ല..

ഭയപ്പെടുത്തുകയാണൊ..?

ഹ… ഹ… ഹ…

ഭീരുക്കളെ അല്ലേ ഭയപ്പെടുത്താൻ സാധിക്കു.. ചങ്കൂറ്റമുള്ളവരെ നേരിടുക അല്ലേ വേണ്ടത്…

തുടരും….

രചന: തൻസീർ ഹാഷിം

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!