Skip to content

ഫാദർ യോഹന്നാൻ – 3

father yohanan

യോഹന്നാൻ എന്നപേര് കേട്ടയുടൻ റഹ്മാൻ ഒന്ന് ഭയന്നു. കല്ലറയുടെ അരികിൽ നിന്നും മെല്ലെ പിറകോട്ട് നടന്നു.

“കുഴിച്ചു പോയില്ലേ…?  ഇനി ഈ കല്ലറയിൽ അടക്കം ചെയ്യാൻ എനിക്കൊരു ശരീരം വേണം..”

അതുവരെ പുഞ്ചിരിച്ചു കൊണ്ടിരുന്ന യോഹന്നാന്റെ മുഖഭാവം മാറി തുടങ്ങി…

തറയിൽ കുത്തി നിർത്തിയിരുന്ന തീപ്പന്തം കയ്യിലേന്തി ഒരു ശത്രുവിനോട് എന്ന പോലെ റഹ്മാനെ നോക്കി.

ഇനി നിൽക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കി തിരിഞ്ഞു നടക്കാൻ തുടങ്ങി.

വലിയ ശബ്ദത്തിൽ യോഹന്നാൻ‌ പ്രസംഗം ആരംഭിച്ചു….

“പാപം ചെയ്യുന്നവരെ ദൈവം ഭയാനകമാവും വിധത്തിൽ ശിക്ഷിക്കും…

പാപിയുടെ കാൽപ്പെരുമാറ്റം  ദൈവത്തെ ലോകത്തെ അസ്വസ്ഥമാക്കും………………”

റഹ്മാൻ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ  നടത്തത്തിന് വേഗത കൂട്ടി.

പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ എടുത്ത് അനിതയെ കോൾ ചെയ്യാൻ ഒരുങ്ങിയതും മൊബൈൽ ഫോണിലെ ചാർജ് അതിവേഗത്തിൽ കുറഞ്ഞുകൊണ്ടെ ഇരുന്നു…

ഭയപ്പെടുത്തുന്ന തരത്തിൽ യോഹന്നാൻ പ്രസംഗത്തിനിടെ അട്ടഹസിക്കുന്നുണ്ടായിരുന്നു…

കോൺടാക്ട് ലിസ്റ്റിൽ നിന്നും അനിതയുടെ നമ്പറിലേക്ക് ഡയൽ ചെയ്യുമ്പോഴേക്കും മൊബൈൽ സ്വിച്ച് ഓഫ് ആയി..

കൈകൾ വിറക്കാൻ തുടങ്ങി….. മൊബൈൽ തറയിൽ ഉപേക്ഷിച്ച് പോക്കറ്റിൽ നിന്നും റിവോൾവർ എടുത്ത് യോഹന്നാന് നേരെ തിരിഞ്ഞു..

“വിയർക്കുന്നുണ്ടല്ലോ നീ….

മനുഷ്യൻ എപ്പോഴും ഇങ്ങനെയാണ്…….

തോൽക്കുമെന്ന് ഉറപ്പാക്കുമ്പോൾ‌ അവൻ ആയുധം കയ്യിലേന്തും……

പക്ഷെ ദൈവ ശിക്ഷയിൽനിന്ന് നിനക്ക് രക്ഷപ്പെടാനാകില്ല…….

നിനക്കുള്ള കല്ലറ ഒരുങ്ങിക്കഴിഞ്ഞു….

ചങ്ങലയിൽ ബന്ധിതനായി ശ്വാസം കിട്ടാതെ ഉറങ്ങാൻ നേരമായി….”

അതും പറഞ്ഞ് കയ്യിലുണ്ടായിരുന്ന തീപ്പന്തം അതിവേഗം തറയിൽ ഉരസി തീ അണച്ചു…

അതോടെ ചന്ദ്രൻറെ നിലാവ് പോലുമില്ലാത്ത മേഘാവൃതമായ ആ രാത്രി….. സെമിത്തേരിയെ മുഴുവൻ ഭയാനകമായ ഇരുട്ടിലേക്ക് തള്ളിവിട്ടു….

ഒന്നും കാണാതെ ആയപ്പോൾ റഹ്മാൻ ആകെ ഭയന്നു… ഓടുകയല്ലാതെ അയാൾക്കു മുന്നിൽ മറ്റൊരു മാർഗ്ഗം ഇല്ലായിരുന്നു.

ഓട്ടത്തിനിടയിൽ കല്ലറകൾ ഇടയിൽനിന്നും ചില കൈകൾ തന്നെ തടഞ്ഞു നിർത്തുന്നതായി തോന്നി

ഒടുവിൽ ഒരു കല്ലറയിൽ തട്ടി റഹ്മാൻ തറയിൽ വീണു… എഴുന്നേൽക്കാൻ പലതവണ ശ്രമിച്ചെങ്കിലും… കാലിൽ ചങ്ങലയുടെ കുരുക്കു വീണു… ബലമായി ആരൊ പിറകോട്ട് വലിക്കാൻ ആരംഭിച്ചപ്പോൾ കല്ലറയുടെ തൂണിൽ കൈയേന്തി മുറുകെ പിടിച്ചു.

എവിടെനിന്നെന്ന് അറിയാത്ത ചില കൈകൾ റഹ്മാന്റെ കൈകളെ തലോടുന്നുണ്ടായിരുന്നു  പിന്നെ വിരലുകൾ പിടിച്ച് മടക്കി ഒടിക്കാൻ ആരംഭിച്ചു.

നിലവിളിച്ചുപോയ റഹ്മാൻ തൂണിൽ നിന്നും പിടിവിട്ടു. ചങ്ങല കൊണ്ട് ബലമായി വലിച്ചിഴച്ച് എങ്ങോട്ടോ കൊണ്ടുപോയി.

പുലർച്ചെ 3:30

മൊബൈൽ ഫോണിലെ ചാർജില്ലല്ലോ?…

എൻറെയും സ്വിച്ച് ഓഫ് ആണ്.. എല്ലാവരും പറയുന്നത് കേട്ട് അനിതയും ഫോണിലേക്ക് നോക്കി.. ദേ എന്റെ തും സ്വിച്ച് ഓഫ്…

റഹ്മാൻ പോയിട്ട് കുറെ നേരമായല്ലോ എവിടെപ്പോയി കിടക്കുകയാണ് ഇവൻ.

എടുത്തുചാട്ടം അവനിത്തിരി കൂടുതലാണ്..

ചോദിക്കാതെയും പറയാതെയാണ് ഓരോന്ന് ചെയ്യ്ത് കൂട്ടുന്നത്.

അനിതയുടെ ആ വാക്കുകേട്ട് ജോൺ ചിരിച്ചുകൊണ്ട് പറഞ്ഞു…. ചർച്ചിന്റെ ഡോർ തകർത്തു ഒറ്റയ്ക്ക് അകത്തുകയറാൻ നോക്കിയ ആളാ…വല്ല പ്രേതത്തെയും കണ്ട് പിന്നാലെ പോയി കാണാം.. മാഡം ഞാൻ ഒന്നു നോക്കിയിട്ട് വരാം.

ഇനി തന്നെ നോക്കാൻ വേറെ ആളെ വിടേണ്ട അവസ്ഥ ഉണ്ടാകരുത്. അനിതയുടെ ഉപദേശവും കേട്ട് . ജോൺ റഹ്മാനെ തേടി ഇറങ്ങി.

അനന്താ… ഈ വയർലസ് ഡിവൈസ്‌ലേക്ക് എവിടെ നിന്നാണ് സിഗ്നലുകൾ വരുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുമോ.

പറ്റും മാഡം, സിഗ്നൽ സ്ട്രെങ്ത്ത് നോക്കി ഇതെവിടെ നിന്നാണ് ആക്സസ് ചെയ്യുന്നതെന്ന് കണ്ടെത്താൻ സാധിക്കും.

അനിതയും അനന്തനും അതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ നമിത തൻറെ മൊബൈൽഫോൺ ചാർജ് ചെയ്യാനായി ശ്രമിച്ചു. പക്ഷേ കയറുന്നതിലും വേഗത്തിൽ ചാർജ്  നഷ്ടപ്പെടുന്നുണ്ടായിരുന്നു.

അനന്താ ഇത് ചാർജ് ആവുന്നില്ല..

കുറച്ചുനേരമെങ്കിലും ആ മൊബൈൽ അവിടെയൊന്ന് വച്ചൂടെ.. അതിന് കുറച്ച് സാവകാശം ഒക്കെ കൊടുക്കണം.

അനന്തൻ കമ്പ്യൂട്ടറിനു മുന്നിൽ നിന്നും എഴുന്നേറ്റ് എല്ലാവരുടെയും മൊബൈലൽ ഫോൺ മാറി മാറി ചാർജ് ചെയ്യാൻ ശ്രമിച്ചെങ്കിലും ചാർജ് ആയില്ല.

അനന്താ എന്താ പ്രശ്നം ..

മാഡം  മൊബൈലിൽ ഫോണിൻറെ കാര്യത്തിൽ ഒരു തീരുമാനമായി..

അതു കേട്ടതും ആകെ അസ്വസ്ഥയായി നമിത പറഞ്ഞു., അയ്യോ എനിക്ക് മൊബൈൽ ഫോൺ ഇല്ലാതെ പറ്റില്ല.

ഒരു കാര്യം ചെയ്യ്…. എൻറെ ബാഗിനകത്ത് പഴയ ഒരു റേഡിയോ കിടപ്പുണ്ട് കുറച്ചുനേരം അതിൽ പാട്ട് കേട്ടിരിക്ക്.

അനന്തൻ അത് തമാശയ്ക്കാണ് പറഞ്ഞതെങ്കിലും നമിത അനന്തന്റെ ബാഗ് പരിശോധിച്ചപ്പോൾ ഒരു റേഡിയോ കിട്ടി.

സ്റ്റേഷൻ സർച്ച് ചെയ്യുന്നതിനിടയിലാണ്  കൗതുകകരമായ ഒരു കാര്യം  ശ്രദ്ധയിൽപ്പെട്ടത്.

ദൈവമേ… ഈ ഓണംകേറാമൂലയിൽ ഇത്രയേറെ റേഡിയോ സ്റ്റേഷനൊ..‌ പക്ഷേ ഒന്നിലും ഒരു മണ്ണാങ്കട്ടയും ഇല്ല..

നമിതയുടെ വാക്കുകേട്ട് അനിത, കയ്യിൽ നിന്ന് റേഡിയോ വാങ്ങി പരിശോധിച്ചു.

അനന്താ ഇവൾ പറഞ്ഞത് ശരിയാണ്..

അടുത്തടുത്ത ഫ്രീക്വൻസികളിലായി നിരവധി റേഡിയോ സിഗ്നലുകൾ ഇവിടെ ഉണ്ട്.

ഒരു മിനിറ്റ്  മാഡം…. ഞാനൊന്നു നോക്കട്ടെ.

അനന്തൻ ചില ഉപകരണങ്ങൾ കമ്പ്യൂട്ടറുമായി ഘടിപ്പിച്ച് റേഡിയോ സിഗ്നലുകൾ സ്കാൻ ചെയ്ത് എടുക്കാൻ തുടങ്ങി.

മേടം ഇവിടെ  ഇരുപതിലധികം എഫ് എം സിഗ്നലുകൾ ഉണ്ട്.

ഇത് സാറ്റലൈറ്റ് സിഗ്നലുകൾ അല്ല, മറിച്ച് ലോ റേഞ്ച് സിഗ്നലുകൾ ആണ്.

അനന്തൻ പറഞ്ഞത് അനിതയ്ക്ക് വ്യക്തമായില്ല.‌ ഒന്നു കൂടി വിശദീകരിച്ചു പറയാൻ പറന്നു.

അതായത് ഒരു മോഡിലെറ്റർ ഡിവൈസ് ഉപയോഗിച്ച് എഫ് എം ഫ്രീക്വൻസി കളിലേക്ക് റേഡിയോ ശബ്ദങ്ങൾ പുറത്തുവിടും…

എഫ് എം മോഡിലെറ്റർ ഒക്കെ പ്രവർത്തിക്കുന്നതുപോലെ..

ശരാശരി 300 മീറ്റർ പരിധിയിൽ നിന്നുകൊണ്ട് അതേ ഫ്രീക്വൻസി നമ്മുടെ റേഡിയോയിൽ സെറ്റ് ചെയ്യുകയാണെങ്കിൽ  ആ ശബ്ദം  റേഡിയോയിലൂടെ കേൾക്കാം..

അതു കേട്ടതും അനിത കൗതുകത്തോടെ അനന്തനോട് തിരക്കി 300 മീറ്റർ എന്നുപറയുമ്പോൾ ഇവിടെ നിന്ന് ചർച്ചിലേക്കുള്ള ദൂരം.

അതെ മാഡം.. ഒരുപക്ഷേ ചർച്ചിന് അകത്തുനിന്ന് ആയിരിക്കാം ഈ സിഗ്നലുകൾ വരുന്നത്.

അനന്താ ഇത് എന്തിനാണ് ഉപയോഗിക്കുന്നത് എന്നു മനസ്സിലാക്കാൻ എന്തെങ്കിലും വഴിയുണ്ടോ?

ഇല്ല മാഡം.. പക്ഷേ ഇതേ ഫ്രീക്വൻസിലേക്ക് നമ്മൾ ഒരു റേഡിയോ സിഗ്നൽ അയക്കുകയാണെങ്കിൽ, എന്തിനാണ് ഈ റേഡിയോ സിഗ്നൽ ഉപയോഗിച്ചിരിക്കുന്നത് ആ ഉപകരണം ഡിസ്റ്റർബ് ആകും.

അനന്താ… എങ്കിൽ അതൊന്നു പരീക്ഷിക്കാമൊ?

തീർച്ചയായും മാഡം.

അനന്തൻ കയ്യിലുണ്ടായിരുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് കൃത്രിമ എഫ് എം മോഡിലെറ്റർ നിർമ്മിച്ചു. കമ്പ്യൂട്ടറിൽ തെളിഞ്ഞ ആദ്യ ഫ്രീക്വൻസിലേക്ക് ശബ്ദതരംഗങ്ങൾ അയച്ചു.

റഹ്മാനെയും അന്വേഷിച്ച് സെമിത്തേരിയിൽ നിൽക്കുകയായിരുന്ന ജോൺ, തൊട്ടടുത്ത ശവക്കല്ലറയിൽ നിന്നും ഒരു പ്രത്യേകതരം ശബ്ദം കേട്ടു.

ആകെ ഭയന്നു പോയ ജോൺ, റൂം 2ലേക്ക് ഓടിച്ചെന്നു.

ഓടിക്കിതച്ചെത്തിയ ജോണിനെ കണ്ട് അനിത കാര്യം തിരക്കി.

മാഡം സെമിത്തേരിയിലെ കല്ലറയ്ക്കുള്ളിൽ നിന്നും ഒരു ശബ്ദം കേട്ടു…

അനിതയ്ക്ക് ചില സംശയങ്ങൾ തോന്നി.

അനന്താ.. കിട്ടിയ എല്ലാ റേഡിയോഫ്രീക്വൻസി കളിലേക്കും മാറിമാറി ശബ്ദം അയക്കാമൊ.

ഞാനും ജോണും സെമിത്തേരിവരെ പോയിവരാം..

അനിതയുടെ സംശയം വെറുതെയായില്ല.

അനന്തൻ ഓരോ ഫ്രീക്കൻസികളിലും മാറിമാറി ശബ്ദം അയച്ചപ്പോൾ. സെമിത്തേരിയിലെ പല കല്ലറകളിൽ നിന്നുമായി  ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങി.

അനന്തൻ സിഗ്നലിന്റെ ശബ്ദം വർധിപ്പിച്ചപ്പോൾ‌ സെമിത്തേരിയിൽ നിന്നുള്ള ആ ശബ്ദം ചർച്ചും പരിസരപ്രദേശങ്ങളിലും എല്ലാം കേൾക്കാൻ തുടങ്ങി.

ശബ്ദം കേട്ട ഒരു കല്ലറയുടെ സ്ലാബ് അനിതയും ജോണും ചേർന്ന് പ്രയാസപ്പെട്ട് നീക്കി.

കല്ലറയുടെ അകത്ത് ഒരു കോണിൽനിന്നും ഒരു റേഡിയോ സ്പീക്കർ അവർക്ക് ലഭിച്ചു.

അപ്പോഴേക്കും അനന്തനും അവിടെയെത്തി.

കല്ലറയ്ക്കുള്ളിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും നിരവധി റേഡിയോ സ്പീക്കറുകൾ അവർ കണ്ടെടുത്തു.

പല ഫ്രീക്വൻസികളിലേക്ക് റേഡിയോ ചിട്ടപ്പെടുത്തി ഒരു സൗണ്ട് സിസ്റ്റം അവിടെ ക്രിയേറ്റ് ചെയ്തതായിരുന്നു. ചങ്ങല വലിച്ചു കൊണ്ടു പോകുന്ന ശബ്ദത്തിന് പിന്നിലുള്ള രഹസ്യം കണ്ടെത്തിയതോടെ അവർ കൂടുതൽ ആത്മവിശ്വാസത്തിലായി.

പക്ഷേ റഹ്മാനെ കാണാതായത് അവരിൽ വേവലാതി ഉണ്ടാക്കി.

പുലർച്ചെ നാലുമണിയോളം പരിസര പ്രദേശങ്ങളിലെല്ലാം  തിരഞ്ഞ് നടന്നെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല.

മൊബൈൽ ഫോൺ ചാർജ് ആകാത്തത് ചാർജറിന്റെ പ്രശ്നം അയിരിക്കും എന്നുകരുതി വിഷമിച്ചിരിക്കുകയായിരുന്നു നമിത.

അപ്പോഴാണ് അവർ വന്ന ജീപ്പിന് അകത്ത് ഒരു ചാർജർ ഉള്ള കാര്യം  ഓർത്തത്.

റൂം 1 ന് മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് അരികിലേക്ക് നമിത ചെന്നു….

.അവരുടെ ടൂവീലറും, ജീപ്പും അവിടെ ഉണ്ടായിരുന്നില്ല.

വെപ്രാളപ്പെട്ട് നമിത അനിതയുടെ അരികിലേക്ക് ചെന്ന് പറഞ്ഞു.

മാഡം നമ്മുടെ വണ്ടി  അവിടെ ഇല്ല.

അനിത വേഗം തന്നെ റൂം 1 ലക്ഷ്യമാക്കി ഓടി പിറകെ ജോണും അനന്തനും ചെന്നു.

ജീപ്പ് നിർത്തിയിട്ടിരുന്ന തറയിൽ “ട്രാപ്പ്ഡ്” യുവർ കൗണ്ട് ഡൗൺ സ്റ്റാർട്ട് നൗ. എന്ന് എഴുതിയിരിക്കുന്നു.

അനിത ആകെ അസ്വസ്ഥതയായി..

മാഡം എന്താ ആലോചിക്കുന്നത്.

മനസ്സിലായില്ലേ ജോൺ അവർ ഘട്ടം രണ്ടിലേക്ക് കടന്നിരിക്കുന്നു.

നമ്മൾ നമ്മളെ തന്നെ ട്രാപ്പിലാക്കിയിരിക്കുന്നു.

അവരെ പിടിക്കാൻ 24 മണിക്കൂറാണ് നമ്മൾ സമയം ഇട്ടത് എങ്കിൽ അതു നാളെ സൂര്യൻ ഉദിക്കുന്നത് വരെ മതി എന്ന് അവർ ചുരുക്കിയിരിക്കുന്നു.

റഹ്മാന് എന്തും സംഭവിക്കാം.. ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ്

റോഡുകൾ അടച്ചു, സഹായത്തിനായി കോൺടാക്ട് ചെയ്യാൻ മൊബൈൽ ഫോണുകൾ ഇല്ല. നാളെ നേരം പുലരാതെ  പോലീസൊ അധികാരികളൊ നമ്മളെ അന്വേഷിക്കാൻ സാധ്യതയും ഇല്ല.

അതായത് ഈ ഏരിയ 26ൽ ഇനി നമ്മളും ശത്രുക്കളും മാത്രമേ ഉള്ളു.

.

നമ്മൾ ഒരുമിച്ചല്ലാതെ ഇനി കൂട്ടം തെറ്റി നടക്കരുത്. കാരണം ഇനിയുള്ള യുദ്ധം നേരിട്ട് ആയിരിക്കും.

മാഡം അപ്പോൾ ഇനി എന്താ ചെയ്യേണ്ടത്.

ജോണിന്റെ ചോദ്യത്തിന് വാശിയോടെ അനിത ഉത്തരം പറഞ്ഞു

ചർച്ചിന് അകത്തുകയണം.

അവർ നാല് പേരും ചേർന്ന് ചർച്ചിനകത്ത് കയറാൻ തീരുമാനിച്ചു.

വാതിലിനോട് അടുത്ത് ചെല്ലുംതോറും ചെറിയ ശബ്ദത്തിലിൽ അകത്തുനിന്നും പ്രാർത്ഥനയുടെ അലയടി കേൾക്കാമായിരുന്നു.

അവർ വാതിലിനോട് തൊട്ടടുത്തെത്തിയതും ചർച്ചിന്റെ ഭീമാകാരമായ വാതിൽ വലിയ ശബ്ദത്തോടെ താനെ തുറന്നു.

ഒരുനിമിഷം അവർ എല്ലാവരും ഭയന്നുപോയി എങ്കിലും  പിന്നോട്ട് നടന്നില്ല.

നമിത ചർച്ചിനകത്ത് ടോർച്ച് തെളിച്ചതും

അതുവരെ അലയടിച്ചു കേട്ടിരുന്ന പ്രാർത്ഥനയുടെ ശബ്ദം പെട്ടെന്ന് നിലച്ചു.

തുടരും…

രചന: തൻസീർ ഹാഷിം

 

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!