Skip to content

നിഴലായ് എന്നരികിൽ – 10

nizhalay-enarikil

ഞങ്ങൾക്ക് അവിടം വിട്ടു പോരാൻ കഴിയില്ല അമ്മേ…

അതെന്താ..

ഗംഗയുടെ ചോദ്യം കേട്ട് അപർണയുടെ തൊണ്ടയിൽ നിന്നും കരച്ചിലിന്റെ ശബ്ദം പുറത്തേക്ക് വന്നു…

എല്ലാം കേട്ട് വിധുവും ചിത്രയും നന്ദനെ നോക്കി..

നന്ദൻ പതിയെ അപർണയുടെ അടുത്തേക്ക് നടന്നു…

ന്താ മോളേ അങ്ങനെ പറഞ്ഞത്…

അടുത്തേക്ക് വന്നു നന്ദൻ ചോദിച്ചു..

അത് പിന്നേ..

അപർണ നിന്നു പരുങ്ങി..

മോള് പറ..

ന്തായാലും…

ഞങ്ങൾക്ക് അവിടെ കുറച്ചു കടങ്ങൾ ഉണ്ട്..

അതൊന്നും തീർത്തു മാത്രമേ അവ്ടെന്നു വരാൻ കഴിയുകയുള്ളൂ..

അത്രേം ഒള്ളോ കാര്യം…

അതൊക്കെ പ്രേമനോട്‌ ചോദിച്ചിട്ട് ഞങ്ങൾ തീരുമാനം ആക്കിക്കോളാം..

ഇപ്പൊ മോളു പോയി ഉറങ്ങാൻ നോക്ക് ട്ടോ..

അപർണയുടെ നെറ്റിയിൽ തലോടി കൊണ്ട് നന്ദൻ പറഞ്ഞു..

മോളേ..

അപർണയെ കൊണ്ട് മോളുടെ റൂമിലേക്കു പൊക്കോ ട്ടോ..

നന്ദൻ ചിത്രയെ നോക്കി പറഞ്ഞു..

വാ ചേച്ചി..

ചിത്ര അപർണയുടെ കയ്യിൽ പിടിച്ചു റൂമിലേക്ക് നടന്നു…

************************************

മോനേ..

അപർണ മോളേ മോൻ കൊണ്ട് വിട്ടിട്ട് വായോ ട്ടോ..

പ്രേമനും മാലിനിയും വരില്ല ന്ന്..

പ്രേമന് ലീവ് കിട്ടിയില്ല പോലും..

മോൻ ഒരു കാര്യം ചെയ്യൂ..

ഇന്ന് മോളേ കൊണ്ട് വിട്ടിട്ട് വാ..

വന്നിട്ട് രണ്ടാഴ്ച ആയി ലോ..

നാളെ കഴിഞ്ഞു അവളുടെ കോളേജ് ഓപ്പൺ ആകും ന്ന്..

ഞാൻ ഒറ്റക്കോ..

ചിത്ര മോൾടെ ക്ലാസ്സ്‌ ഇന്ന് തുടങ്ങി ല്ലേ..

ഇല്ലേ മോളേ കൂടി വിടായിരുന്നു..

അച്ഛനും വരാൻ കഴിയില്ലടാ..

അത് കൊണ്ടല്ലേ..

ശരി..

ഞാൻ കൊണ്ട് പോകാം..

അവളോട്‌ റെഡി ആവാൻ പറ..

മോള് റെഡി ആയി നിക്കുവാ..

നീ വരാൻ കാത്തിരിക്കുക ആയിരുന്നു ഞങ്ങൾ..

അത് പിന്നേ അച്ഛാ..

ചന്തയിൽ നല്ല തിരക്ക് ആയിരുന്നു ഇന്ന്..

അതാണ്…

മ്മ്..

മ്മ്.. ശരി ശരി..

ഇനി നേരം വൈകിക്കേണ്ട..

മോളേ..

നന്ദൻ അകത്തേക്ക് നോക്കി വിളിച്ചു..

ഗംഗയുടെ കയ്യും പിടിച്ചു അപർണ പുറത്തേക്ക് വന്നു..

മോളേ വിധു കൊണ്ട് വിടും..

നന്ദൻ അപർണയെ നോക്കി പറഞ്ഞു..

പിന്നെ ഒരു കാര്യം..

പ്രേമനോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്..

കടങ്ങൾ നമുക്ക് തീർക്കാം..

എന്നിട്ട് പെട്ടന്ന് ഇവിടേക്ക് വരാം ന്ന്‌ സമ്മതിച്ചു മോൾടെ അച്ഛൻ..

പക്ഷേ ആള് വരില്ല ന്ന്‌..

നിങ്ങളെ ഇങ്ങോട്ട് വിടാം എന്ന്..

ആളു ഇടക്ക് ഇടക്ക് വരാം ന്ന്‌..

ഇവിടെ നമ്മുടെ ഒരു വീടുണ്ട്..

അവിടേക്ക് താമസം മാറാം നമുക്ക്…

നന്ദൻ പറയുന്നത് കേട്ട് അപർണയുടെ കണ്ണുകൾ നിറഞ്ഞു..

മോള് കരയണ്ടാ..

എല്ലാം നല്ലതിന് ന്ന്‌ കരുതുക..

മോള് പോയേച്ചും വാ..

ഗംഗ അപർണയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

മ്മ്..

മൂളി കൊണ്ട്..

ഒന്നും മിണ്ടാതെ അപർണ മുന്നോട്ട് നടന്നു…

വിധു കാറിന്റെ ഡോർ തുറന്നു കൊടുത്തു..

അപർണ കാറിലേക്ക് കയറും മുൻപ് ഒന്നൂടേ തിരിഞ്ഞു നോക്കി..

പോട്ടേ..

ക്ലാസ്സ്‌ കഴിഞ്ഞു ചിത്ര വരുമ്പോൾ പറയുക..

ഒരുപാട് സന്തോഷം ആയി എനിക്ക്..

കാണാം…

എല്ലാരോടുമായി പറഞ്ഞു കൊണ്ട്..

കണ്ണുകൾ തുടച്ചു അപർണ വേഗം കാറിൽ കയറി..

വിധു കാർ മുന്നോട്ട് എടുത്തു…

************************************

ഏട്ടാ…

ഞാൻ ഒരു കാര്യം അവശ്യപെട്ടാൽ സാധിച്ചു തരുമോ..

മുഖവുരയില്ലാതെ അപർണയുടെ ചോദ്യം കേട്ടു ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ തല ചെരിച്ചു നോക്കി വിധു..

ന്താ ഡീ..

നീ ചോദിക്ക്..

എന്നേ ഒരാൾ കൊറേ നാളായി ശല്യം ചെയ്യുന്നു..

എനിക്ക് ചോദിക്കാനും പറയാനും ആരും ഉണ്ടായിരുന്നില്ല ഇത് വരേ..

പക്ഷേ ഇപ്പൊ..

പാതിയിൽ നിർത്തി അപർണ..

ന്ത് ശല്യം ചെയ്യൽ..

ചിരിച്ചു കൊണ്ട് വിധു ചോദിച്ചു…

എനിക്ക് സഹിക്കാൻ കഴിയാത്തതിലും കൂടുതൽ ആണ് ഏട്ടാ..

ന്റെ മാനത്തിനു വില പറഞ്ഞു ഏട്ടാ…

വിധു കാർ സൈഡിൽ ഒതുക്കി നിർത്തി..

വയ്യാ ഏട്ടാ..

മടുത്തു ഈ ജീവിതം..

അമ്മയോട് പറയാൻ പേടി..

പറഞ്ഞാൽ അമ്മ തളർന്നു പോകും..

അതോണ്ടാ…

വിങ്ങൽ ഉള്ളിലൊതുക്കി പറയുമ്പോ തൊണ്ട പൊട്ടി പോകും എന്ന് തോന്നി അപർണക്ക്‌..

വീട്ടിൽ രണ്ടു വട്ടം വന്നു..

അമ്മ ഇല്ലാത്ത സമയത്തു..

ഭാഗ്യം കൊണ്ടാണ് ഞാൻ രെക്ഷപെട്ടത്..

എന്നേ ഒന്ന് സഹായിക്കോ ഏട്ടാ..

ഗിയർ ലിവറിൽ ഇരുന്ന വിധുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് അപർണ ചോദിച്ച നേരം..

ശരീരം മൊത്തം ഒരു വിറയൽ പടരുന്നത് വിധു അറിഞ്ഞു…

എവിടാ..

അവന്റെ വീട്..

നിനക്ക് അറിയോ…

വിധുവിന്റെ ശബ്ദം വല്ലാതെ ഉറച്ചതാ യിരുന്നു…

അറിയാം ഏട്ടാ…

മ്മ്..

മൂളി കൊണ്ട് വിധു കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു..

************************************

ഏട്ടാ..

ഇവിടെ നിർത്തിക്കോ..

ദേ ആ പുഴയുടെ അടുത്താണ് വീട്..

അപർണ പറയുന്നത് കേട്ട് വിധു കാർ സൈഡിൽ നിർത്തി..

നിനക്ക് എങ്ങനെ അറിയാം ഇവിടെയാണ് അവന്റെ വീട്ന്ന്..

ഒരിക്കൽ ദേ ആ കാണുന്ന അമ്പലത്തിൽ വന്നിരുന്നു ഞാനും അമ്മയും..

അന്ന് ദേ പുഴക്കരയിലെ ആ വീട്ടിൽ നിന്നും അയ്യാൾ ഇറങ്ങി വരുന്നത് ഞാൻ കണ്ടു..

ദൂരേക്ക് കൈ ചൂണ്ടി കൊണ്ട് അപർണ പറഞ്ഞത് കേട്ട് വിധു ചുറ്റുപാടും നോക്കി..

ഇതാണ് വീട് എന്ന് ഉറപ്പ് ഉണ്ടോ…

അറിയില്ല ഏട്ടാ..

ന്തോ മനസ് അങ്ങനെ പറയുന്നു..

നീ വാ..

അപർണയുടെ കയ്യിൽ പിടിച്ചു കൊണ്ട് വിധു മുന്നോട്ട് നടന്നു…

കയ്യിലെ പിടുത്തത്തിലേക്ക് അപർണ നോക്കി..

ഇത്രയും നാൾ അനുഭവിക്കാത്ത ഒരു സുരക്ഷിതത്വം അവൾ അറിയുകയായിരുന്നു ആ നിമിഷം…

വിധുവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ അപർണ അവനോടൊപ്പം നടന്നു..

ഈ കരുതൽ എന്നും ഉണ്ടായിരുന്നു എങ്കിൽ…

അവൾ ഉള്ളിൽ പറഞ്ഞു..

ഇവിടെ ആരുമില്ലേ..

ഓടിട്ട ആ വീടിന്റെ മുന്നിൽ എത്തിയതും വിധു വിളിച്ചു ചോദിച്ചു..

ആരുമില്ലേ…

ഹെലോ…

ആരെങ്കിലും ഉണ്ടോ ഇവിടെ..

വിധു ശബ്ദം ഉയർത്തി കൊണ്ട് വിളിച്ചു….

ഒടുവിൽ ആ വാതിൽ തുറന്നു ഒരാൾ പുറത്തേക്ക് വന്നു..

ഒരു നാല്പത്തി അഞ്ചു വയസ് പ്രായം തോന്നിക്കുന്ന ഒരു പുരുഷൻ..

ആളെ കണ്ടതും അപർണ വിധുവിന്റെ പിറകിലേക്ക് ഒളിച്ചു…

ഇവനാണോ..

വിധു പതിയെ അപർണയോട് ചോദിച്ചു..

മ്മ്….

അപർണ മൂളി..

താൻ ഇവളെ അറിയോ..

അപർണയെ മുന്നിലേക്ക് നിർത്തി കൊണ്ട് വിധു ചോദിച്ചതും അയ്യാളുടെ മുഖം വിളറി…

എത്രാ നീ ഇവൾക്ക് ഇട്ട റേറ്റ്…

വിധു വീണ്ടും ചോദിച്ചു…

ഇവൾ ആരാണ് എന്നു നിനക്ക് അറിയോ…

ന്റെ പെങ്ങൾ..

ഇനി നിന്റെ ചെറ്റത്തരം ഇവളുടെ നേർക്ക് എടുത്താൽ…

കള്ള പന്നി..

നിന്റെ തല ഞാൻ എടുക്കും..

കേട്ടോടാ….

അത് പറഞ്ഞു വിധു അപർണയുടെ കയ്യും പിടിച്ചു തിരിഞ്ഞു നടന്നു….

ഡാ കൊച്ചനേ..

ഡാ..

ഒന്ന് നിന്നേടാ…

അങ്ങനെ അങ്ങ് പോയാലോ..

പുറകിൽ നിന്നുള്ള വിളി കേട്ട് വിധു തിരിഞ്ഞു..

ന്തായാലും നീ ഇവളേം കൊണ്ട് ഇത്രേടം വന്നു..

എനിക്ക് ആണേൽ ഒരെണ്ണം കിട്ടാതെ ഇരിക്കുന്ന സമയവും ആണ്..

ഒരു കാര്യം നീ ചെയ്യി…

ഇവളെ ഇവിടെ നിർത്തിട്ട് ഒന്ന് ചുറ്റി അടിച്ചിട്ട് വാ..

അപർണയെ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് അയ്യാൾ പറഞ്ഞു..

എനിക്ക് ഇങ്ങനെ കിളുന്തു പെൺ കുട്ടികളെ വല്യ ഇഷ്ടാ…

അവരെ അനുഭവിക്കുന്ന സുഖം..

വേറെ എവിടെം കിട്ടില്ല..

ശ്ശേ..

അപർണ മുഖം തിരിച്ചു പെട്ടന്ന്..

ഏട്ടാ..

വാ മ്മക്ക് പോകാം..

അപർണ വിധുവിന്റെ കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് വിളിച്ചു…

ഇനി ഇവിടന്ന് നിങ്ങൾക്ക് പോകാൻ കഴിയില്ല..

നിങ്ങൾ കടന്ന് വന്ന ആ ഗേറ്റ് കണ്ടോ..

അതിന് ചുറ്റും ഇനി കറന്റ്‌ ഉണ്ട്…

അതുകൊണ്ട് ഇനി തിരിച്ചു പോകാം എന്ന് നിങ്ങൾ കരുതണ്ട..

പിന്നെ..

മോനേ..

മോൻ ഇങ്ങ് മാറിയേ…

വിധുവിന്റെ തോളിൽ പിടിച്ചു തള്ളി കൊണ്ട് അയ്യാൾ പറഞ്ഞു…

മോള് ഇങ്ങ് വാ..

മ്മക്ക് പോയി കുറച്ചു കഴിഞ്ഞു വരാം..

അപർണയുടെ കയ്യിൽ പിടിക്കാൻ പോയതേ അയ്യാൾക്ക് ഓർമയുള്ളൂ..

വയറിയിലേക്ക് ന്തോ ആഴ്ന്നു ഇറങ്ങിയത് പോലെ അയ്യാൾക്ക് തോന്നി..

വയർ പൊത്തി താഴേക്ക് ഇരിക്കുമ്പോൾ കയ്യിൽ കൂടി ചോര പടർന്നു വരുന്നത് അയ്യാൾ അറിഞ്ഞു..

ഏട്ടാ…

അലറി വിളിച്ചു അപർണ…

ന്തിനാ ഏട്ടാ…

എന്റെ പെങ്ങൾക്ക് വില പറഞ്ഞവനെ..

അതും എന്റെ മുഖത്ത് നോക്കി പറഞ്ഞവന് ഇതാണ് ശിക്ഷ..

മരിക്കണം അവൻ..

അയ്യോ ഏട്ടാ..

ഞാൻ ഞാൻ കാരണം..

അലറി വിളിച്ചു കരയാൻ തുടങ്ങി അപർണ….

മോള് കരയണ്ട…

ന്റെ ചിത്ര മോള് ആണേലും ഞാൻ ഇതേ ചെയ്യൂ..

കൈയബദ്ധം അല്ല..

ആലോചിച്ചു തീരുമാനിച്ചു വന്നതാ ഞാൻ…

അത് കൊണ്ട് ആദ്യം പറഞ്ഞു നോക്കി..

തിരിഞ്ഞു നടന്നപ്പോൾ അവന്റെ പിഴച്ച നാവു കൊണ്ട് കേൾക്കാൻ അറയ്ക്കുന്ന വാക്കുകൾ..

ഇത് ഇവൻ അർഹിക്കുന്നു..

ഒരു കൂസലും ഇല്ലാതെ വിധു പറഞ്ഞു നിർത്തി…

മോള് വാ..

മോളേ ഞാൻ വീട്ടിൽ വിടാം..

അപർണയുടെ കയ്യിൽ പിടിച്ചു കൊണ്ട് വിധു മുന്നോട്ട് നടന്നു..

************************************

ഏട്ടാ…

സ്വാതി വിളിക്കുന്നത് കേട്ട് വിധു തല ഉയർത്തി നോക്കി..

ന്തിനാ കൊന്നത്…

സ്വാതി ചോദിച്ചു..

ആ നിമിഷം..

എനിക്ക് അങ്ങനെ തോന്നി…

ന്റെ ചിത്ര മോള് ആണെങ്കിൽ..

ആ സ്ഥാനത്തു..

ന്റെ മുഖത്ത് നോക്കി ചോദിച്ച ചോദ്യം…

ആണായി പിറന്നത് കൊണ്ട് ഞാൻ അത് തന്നെ ചെയ്യണം..

വിധു നോട്ടം ആ വീടിന്റെ അകത്തേക്കു മാറ്റി കൊണ്ട് പറഞ്ഞു..

പിന്നീട് ഒരിക്കലും അപർണയെ കണ്ടിട്ടില്ലേ..

രണ്ട് വട്ടം ജയിലിൽ വന്നിരുന്നു..

ഒരു വട്ടം വന്നത് അവർ ഇങ്ങോട്ട് താമസം മാറി എന്ന് പറയാൻ..

പിന്നേ വന്നത്..

പാതിയിൽ നിർത്തി വിധു…

ന്തിനാ വന്നത്…

അവളുടെ വിവാഹം ആണെന്ന് പറയാൻ..

വിവാഹമോ…

മ്മ്..

വിവാഹം..

ഏട്ടൻ ആഗ്രഹിച്ചിരുന്നോ അപർണയെ ഭാര്യയുടെ സ്ഥാനത്തു..

ഇല്ല…

പെട്ടന്നായിരുന്നു വിധുവിന്റെ മറുപടി..

അതെന്താ.. ഏട്ടാ..

ന്റെ പെങ്ങൾ..

ആ ഒരു സ്ഥാനം മാത്രമേ എന്നും അവൾക്കു ഉള്ളു…

ജീവിതത്തിൽ ആകെ തകർന്ന് പോയത് അച്ഛനേം അമ്മയെയും ചിത്രയേയും ഓർത്തപ്പോൾ മാത്രം..

ഒരിക്കൽ പോലും അച്ഛൻ എന്നേ കാണാൻ വന്നില്ല എന്നുള്ള വിഷമം…

അപർണ വന്നപ്പോൾ ഞാൻ ചോദിക്കാതെ വിട്ടു എല്ലാരുടെയും വിശേഷങ്ങൾ..

കോടതി വരാന്തയിൽ അച്ഛൻ പറഞ്ഞ വാക്കുകൾ ആയിരുന്നു കഴിഞ്ഞു പോയ വർഷങ്ങൾ മുഴുവൻ..

ഞാൻ ഇല്ലാതെ അവർ ആരും ഇനി ജീവനോടെ ഉണ്ടാവില്ല എന്നുള്ള ആ ശബ്ദം..

എന്നും ചെവിയിൽ ഉണ്ടായിരുന്നു..

അപർണ കാണാൻ വന്നപ്പോൾ ചോദിക്കാൻ പേടി ആയിരുന്നു..

അവർ ജീവനോടെ ഇല്ല എന്നുള്ള മറുപടി ആണ് ഞാൻ കേൾക്കുന്നത് എങ്കിൽ..

അത് എനിക്ക് താങ്ങാൻ കഴിയില്ല..

ചോദിച്ചില്ല ഒന്നും..

അറിയാൻ ആഗ്രഹിച്ചില്ല ഒന്നും..

ഇടറി കൊണ്ട് വിധു പറഞ്ഞു നിർത്തി..

പോകാം നമുക്ക്….

സ്വാതി വിധുവിന്റെ കയ്യിൽ പിടിച്ചു ചോദിച്ചു..

ഞാൻ ഒരു കാര്യം ചോദിച്ചാൽ സ്വാതി സത്യം പറയോ…

ന്താ ഏട്ടാ..

ഏട്ടൻ ചോദിച്ചോ…

അപർണയുടെ കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ ന്തായിരുന്നു സ്വാതിയുടെ ഉള്ളിൽ…

വിധുവിന്റെ ചോദ്യം കേട്ട് സ്വാതിയുടെ ഉള്ളിൽ ഒരു പിടച്ചിൽ..

നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ ആ വാക്കുകൾക്കുള്ള  മറുപടിക്കായി സ്വാതി പിടഞ്ഞു…

ഇത്  മതി ഇന്ന്..

 

 

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

കൂടെയുണ്ടെങ്കിൽ

നാഗകന്യക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!