ഏട്ടാ..
ഒരു മിനിറ്റ്…
സ്വാതി വിളിക്കുന്നത് കേട്ട് വിധു മുഖം തിരിച്ചു സ്വാതിയെ നോക്കി..
ന്തേ….
കഥ കേട്ട് മതിയായോ..
അത് കൊണ്ടല്ല ഏട്ടാ..
പിന്നെ..
എനിക്കൊരു സംശയം..
ന്ത് സംശയം..
അപ്പോൾ മാലിനി ചേച്ചിടെ..
അതയായത് അപർണയുടെ മുത്തശ്ശി ആരാ…
അച്ഛൻ ആരാ…
അവരെ കുറിച്ചൊന്നും ഏട്ടൻ പറഞ്ഞില്ലലോ..
പറയാഞ്ഞത് അല്ല പെണ്ണേ…
മനഃപൂർവം വിട്ടതാ..
അതെന്തിനാ വിട്ടത്..
വേറൊന്നും കൊണ്ടല്ല..
അച്ഛന് ന്തോ അമ്മായിയെയും അമ്മാവനെയും അപർണയേയും മാത്രമേ അംഗീകരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ..
അതെന്താ അങ്ങനെ..
വേറെ ഒന്നും കൊണ്ടല്ല..
അച്ഛന്റെ അമ്മക്ക് പകരം അച്ഛന് മറ്റൊരാളെ അവിടെ കാണാൻ കഴിഞ്ഞില്ല എന്നുള്ളത് തന്നെ കാര്യം..
പിന്നേ എങ്ങനെ..
മാലിനി ചേച്ചിയെയും അപർണയേയും അംഗീകരിച്ചു..
മുത്തശ്ശന്റെ ചോര അല്ലേ..
അമ്മായി..
അതായത് അച്ഛന്റെ പെങ്ങൾ..
അത് കൊണ്ട്…
അപ്പൊ അപർണയുടെ അച്ഛൻ..
സംശയം തീരാതെ സ്വാതി ചോദിച്ചു..
നല്ല ഒരു മനുഷ്യൻ ആണ്..
അമ്മായി പറഞ്ഞത് മുഴുവൻ..
അതായത് ഞാൻ പറഞ്ഞത് മുഴുവൻ..
ആ അമ്മാവനെ പറ്റി ആയിരുന്നു..
എനിക്ക് തല പെരുക്കുന്നു എല്ലാം കേട്ടിട്ട്…
സ്വാതി തലമുടിയിൽ ചൊറിഞ്ഞു കൊണ്ട് പറഞ്ഞു..
ആ സ്ത്രീ നല്ലതായിരുന്നു എങ്കിൽ അമ്മായിക്ക് ഇങ്ങനെ ഒരു അവസ്ഥ വരുമായിരുന്നില്ല..
എങ്ങനത്തെ അവസ്ഥ..
അമ്മായിക്കും ആൾടെ അമ്മയുടെ പോലെ തന്നെ തിരഞ്ഞെടുക്കേണ്ടി വന്നില്ലേ ഭർത്താവിനെ..
ഓ..
അപ്പൊ ആളും ചിന്ന വീട് സെറ്റ്അപ്പ് ആണ് ല്ലേ..
മ്മ്..
ആള് നല്ല മനുഷ്യൻ ആണ്…
ഇവരുടെ കാര്യങ്ങൾ വന്നു നോക്കുന്നുണ്ട്…
അതാണ് അമ്മായി പറഞ്ഞില്ലേ..
താഴെ നിന്നും ഒരു ടോർച്ചിന്റെ വെട്ടം കാണുമ്പോൾ ഉണ്ടാവുന്ന ഒരു സുരക്ഷ..
വല്ലപ്പോഴും ആണെങ്കിൽ പോലും..
വരുമായിരുന്നു…
ഏട്ടൻ കണ്ടിട്ടുണ്ടോ ആളെ..
മ്മ്..
ഒരു വട്ടം..
മാലിനി ചേച്ചിയുടെ അമ്മ..
സ്വാതി ചോദിച്ചു..
അച്ഛൻ മരിക്കും മുൻപേ ആള് മരിച്ചു..
മ്മ്..
ങ്കിലും മുത്തശ്ശൻ അമ്മായിക്ക് എല്ലാ സഹായവും ചെയ്തിരുന്നു…
മ്മ്..
ഇപ്പൊ ഓക്കേ ആയോ..
വിധു ചിരിച്ചു കൊണ്ട് ചോദിച്ചു..
ഉവ്വ്..
ഉവ്വ്.. ഏകദേശം…
നേരത്തേ കേട്ടപ്പോൾ ഞാൻ ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു..
ഞാൻ ആദ്യമേ ചോദിക്കാൻ വന്നതാണ്..
അപർണയുടെ മുത്തശ്ശിയുടെ കാര്യം..
അത് തുടക്കം തന്നെ എനിക്ക് ഒരു സംശയമായി ഉള്ളിൽ ഉണ്ടായിരുന്നു…
പിന്നെ എവിടെയും മുത്തശ്ശി വന്നതും ഇല്ല..
അപ്പൊ ഇത്രയും പറഞ്ഞത് അപർണയുടെ അടുത്ത് മാലിനി ചേച്ചിയുടെ തുറന്നു പറച്ചിൽ ല്ലേ..
യെസ്…
ആൾടെ അമ്മയേ നമുക്ക് വേണ്ടാ…
കാരണം..
ന്റെ അച്ഛന് ആളെ ഇഷ്ടമല്ല..
അതുകൊണ്ട് എനിക്കും..
നമുക്ക് അമ്മായിയും അപർണയും അമ്മാവനും മതി…
കേട്ടല്ലോ..
കേട്ടു…
ഇപ്പൊ സമാധാനം ആയോ…
ആയി..
ങ്കിൽ ഇനി ബാക്കി പറ..
ആരാണ് ആ നടന്നു വന്നവർ..
സ്വാതി ചിരിച്ചു കൊണ്ട് ചോദിച്ചു…
പറയാം ഞാൻ ഒന്നു മുഖം കഴുകട്ടെ…
പുഴയിലേക്ക് ഇറങ്ങി കൈകുമ്പിളിൽ വെള്ളം നിറച്ചു വിധു മുഖത്തേക്ക് ശക്തിയായി തെറിപ്പിച്ചു…
************************************
ആഹാ..
നിങ്ങൾ ഇറങ്ങുകയായോ..
അവർക്ക് നേരെ വന്നു കൊണ്ട് പ്രേമൻ ചോദിച്ചു…
അച്ഛാ..
അച്ഛൻ ന്താ ലേറ്റ് ആയത്…
ഇന്നലെ വരും ന്നു പറഞ്ഞിട്ട്..
അപർണ ഓടി വന്നു പ്രേമന്റെ കയ്യിൽ പിടിച്ചു…
ഒന്നുല്ല മോളേ…
നാട്ടിൽ പെട്ടന്ന് ഒരു ഹർത്താൽ…
അതുകൊണ്ട് വഴിയിൽ പെട്ടു…
ആണോ..
മ്മ്…
പ്രേമൻ മൂളി..
എന്നാ പ്രേമാ ഞങ്ങൾ അങ്ങോട്ട് നടക്കുവാ…
കൂടെ ഉണ്ടായവർ പ്രേമനെ നോക്കി പറഞ്ഞു…
എങ്കിൽ ശരി നിങ്ങൾ വിട്ടോ..
ഞാൻ ഇനി ഇവിടന്നു തിരിയും..
പ്രേമൻ അവരെ നോക്കി പറഞ്ഞു..
നന്ദേട്ടാ..
ഇറങ്ങുകയാണോ നിങ്ങൾ..
പ്രേമൻ നന്ദനെ നോക്കി ചോദിച്ചു..
പോണം ഡാ..
ഇവരെ ഒന്നു പരിചയപെടുത്താൻ വന്നതാ..
വിധുവിനെയും ചിത്രയെയും നോക്കി കൊണ്ട് നന്ദൻ പറഞ്ഞു..
ആഹാ..
ഞാൻ ഇപ്പോളാ ഇവരെ കാണുന്നത്..
എന്നേ മനസ്സിലായോ നിങ്ങൾക്ക്…
വിധുവിനെയും ചിത്രയേയും നോക്കി ചിരിച്ചു കൊണ്ട് പ്രേമൻ ചോദിച്ചു…
വിധുവും ചിത്രയും പ്രേമനെ നോക്കി തലയാട്ടി..
ന്തേ ഇത്രയും നേരത്തേ ഇറങ്ങിയത്..
പ്രേമൻ നന്ദനെ നോക്കി ചോദിച്ചു..
ഒന്നുല്ല ഡാ…
രാവിലെ ഇറങ്ങിയാൽ സന്ധ്യക്ക് മുൻപ് വീടെത്താം…
നന്ദൻ പറഞ്ഞു…
അമ്മാവാ..
ഒരു കാര്യം ചോദിച്ചാൽ ദേഷ്യം വരോ..
ചിത്ര ചോദിക്കുന്നത് കേട്ട് പ്രേമൻ നെറ്റി ചുളിച്ചു കൊണ്ട്..
ചിത്രയെ നോക്കി…
ന്താ മോളേ..
മോള് ചോദിക്ക്..
അപർണ ചേച്ചിയേ
ഞങ്ങൾ കൊണ്ട് പൊയ്ക്കോട്ടേ..
കുറച്ചു ദിവസം ഞങ്ങളുടെ കൂടെ അവിടെ..
ഇടവിട്ട് ഇടവിട്ട് വാക്കുകൾ മുറിച്ചു കൊണ്ട് ചിത്ര ചോദിക്കുന്നത് കേട്ട് എല്ലാരും അവളേ നോക്കി..
അത് വേണോ മോളേ..
ഇത്രയും ദൂരം…
അത് മാത്രമല്ല അവളുടെ ക്ലാസ്സ് മിസ്സ് ആവില്ലേ…
ഇടയിൽ കയറി മാലിനി ചോദിച്ചു…
ക്ലാസ്സ് ഒന്നും പോകില്ല..
ഇനി രണ്ടാഴ്ച കൂടി ഉണ്ട് ലോ കോളേജ് തുറക്കാൻ..
അപ്പോളേക്കും ഞങ്ങൾ ഇങ്ങോട്ട് വരാം പോരെ…
അപർണയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചിത്ര ചോദിച്ചു…
അല്ല..
ഇവിടന്നു പോണില്ല എന്ന് പറഞ്ഞതല്ലേ നിങ്ങൾ രണ്ടാളും എന്നിട്ട് ഇപ്പൊ വേഗം വാക്ക് മാറ്റിയോ..
അപർണ ചിരിച്ചു കൊണ്ട് ചിത്രയെ നോക്കി ചോദിച്ചു..
ഇത് ഇപ്പൊ പെട്ടന്ന് തോന്നിയ ഐഡിയ ആണ്..
ചേച്ചി വാ…
ചിത്ര ഒന്നുടെ കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് വിളിച്ചു..
അപർണ മാലിനിയേയും പ്രേമനെയും നോക്കി..
ഞാൻ ഇല്ല മോളേ..
പിന്നീട് ഒരു ദിവസം വരാം..
പറ്റില്ല…
ഇന്നു വരണം..
ചിത്ര വിടുന്ന ലക്ഷണം ഇല്ല…
ന്റെ പൊന്ന് മോളേ…
ഞാൻ ഇനി ഈ കുന്നു കേറി വീട്ടിൽ ചെന്നു റെഡി ആയി വരുമ്പോളേക്കും നേരം ഉച്ചയാകും..
അതിന് ന്തിന് കുന്നു കയറണം..
മ്മക്ക് ഈ കോലത്തിൽ പോവാന്നേ…
ഈ കോലത്തിലോ…
അന്താളിപ്പോടെ ചിത്രയെ നോക്കി അപർണ ചോദിച്ചു..
ഈ കോലത്തിനു ന്താ കുഴപ്പം..
എന്നേക്കാൾ നല്ല കോലം ആണ്..
അമ്മാവാ..
അമ്മായി…
ഇതിനെ എനിക്ക് വേണം..
ഇതിനെ ഞാൻ ഇങ്ങ് എടുക്കുവാ..
കൊച്ചേ….
ങ്ങള് കാറിൽ കയറ്..
അങ്ങനെ പറഞ്ഞു തീർന്നതും ഡോർ തുറന്നു അപർണയെ ഉള്ളിലേക്ക് തള്ളിയതും ഒരുമിച്ചായിരുന്നു..
അയ്യോ..
ഞാൻ ഇല്ല ട്ടോ..
ദേ..
ചുപ് രഹോ..
ചുണ്ടിൽ വിരൽ അമർത്തി കൊണ്ട് ചിത്ര പറഞ്ഞു..
അമ്മേ..
നോക്കമ്മേ..
പ്ലീസ്..
മാലിനിയെ നോക്കി അപർണ പറഞ്ഞു..
ന്തായാലും കേറി..
ഇനി മ്മക്ക് നാട്ടിൽ പോയേച്ചും വരാം…
ഇത്തവണ പറഞ്ഞത് ഗംഗ ആയിരുന്നു..
അടുത്ത ആഴ്ച ഇങ്ങോട്ട് കൊണ്ട് വിടാം..
മോളും കാണട്ടെ ന്നേ..
അവളുടെ തറവാട്..
ഗംഗ പറയുന്നത് കേട്ട് മാലിനിയുടെ കണ്ണുകൾ നിറഞ്ഞു…
ദേ..
ഈ കരച്ചിൽ ഇഷ്ടല്ലട്ടോ..
ഒരു കാര്യം ചെയ്യി..
പ്രേമാ..
നീയും മാലിനിയും അങ്ങോട്ട് വാ അടുത്ത ആഴ്ച..
അപ്പോ മോളെയും കൂട്ടി ഇങ്ങോട്ട് വരാം..
ഗംഗ പറഞ്ഞു..
നോക്കട്ടെ ചേച്ചി….
മാലിനി പറഞ്ഞു..
ങ്കിൽ ഇനി വൈകുന്നില്ല..
പോയി വരാം..
നന്ദൻ മാലിനിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..
പ്രേമാ..
ഞാൻ ഇവളോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്..
ഇനി അവിടെ കൂടാം ന്ന്..
നിങ്ങൾ ആലോചിച്ചു ഒരു തീരുമാനം പറ..
അടുത്ത ആഴ്ച അങ്ങോട്ട് വരുമ്പോൾ..
പറയാം ചേട്ടാ…
കയ്യിൽ മുറുക്കി പിടിച്ചു കണ്ട് പ്രേമൻ പറഞ്ഞു..
ആ പിടുത്തത്തിൽ എല്ലാം ഉണ്ടായിരുന്നു..
ഇനി മാലിനിയേയും അപർണയേയും കൂടെ കൂട്ടണേ..
എന്നും നിങ്ങളുടെ കൂടെ..
ചെവിയിൽ പതിയെ പറഞ്ഞു പ്രേമൻ…
നിന്നെയും..
നന്ദൻ പതിയെ പറഞ്ഞത് കേട്ട് പ്രേമൻ നന്ദന്റെ തോളിലേക്ക് തല ചായ്ച്ചു..
പ്രേമന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..
എല്ലാരുടെയും കണ്ണുകൾ ഈറനണിഞ്ഞു…
കേറൂ അച്ഛാ…
ഡ്രൈവിങ് സീറ്റിൽ ഇരുന്നു കൊണ്ട് വിധു കണ്ണുകൾ തുടച്ചു കൊണ്ട് വിളിച്ചു…
ങ്കിൽ പോയി വരാം..
നന്ദൻ ഡോർ തുറന്നു അകത്തേക്ക് കയറി…
വിധു കാർ മുന്നോട്ട് എടുത്തു..
ദൂരെ പോയി മറയും വരേ പ്രേമനും മാലിനിയും കൈ വീശി കാണിച്ചു..
ഒടുവിൽ മാലിനിയുടെ തോളിൽ കയ്യിട്ട് പ്രേമൻ തിരിഞ്ഞു നടന്നു….
************************************
എങ്ങനുണ്ട് വീട്..
നമ്മുടെ..
ഇഷ്ടായോ…
ഗംഗ ചോദിക്കുന്നത് കേട്ട് അപർണ തിരിഞ്ഞു നോക്കി…
ഒരുപാട് ഇഷ്ടായി…
അപർണ പറഞ്ഞു…
മോൾക്ക് ഞങ്ങളോട് ദേഷ്യം ഉണ്ടോ..
ന്തിനാ അമ്മേ എനിക്ക് ദേഷ്യം..
അപർണയുടെ മറുപടി കേട്ട് ഗംഗ ഒന്ന് ഞെട്ടി..
അമ്മേ എന്ന് വിളിച്ചത് ഇഷ്ടായില്ലേ..
അപർണ ചോദിച്ചു…
ഇഷ്ടായി…
ഒരുപാട് ഇഷ്ടായി…
മോള് ഇനി അങ്ങനെ തന്നെ വിളിച്ചാൽ മതി..
നെറുകയിൽ തലോടി കൊണ്ട് ഗംഗ പറഞ്ഞു…
എങ്ങനെ ഞങ്ങളെ അംഗീകരിച്ചു അമ്മയും അച്ഛനും..
ഇടറി കൊണ്ടായിരുന്നു അപർണയുടെ ചോദ്യം..
എങ്ങനെ എന്ന് ചോദിച്ചാൽ…
എനിക്ക് അറിയില്ല..
പക്ഷേ…
നന്ദേട്ടന്റെ ഒരു വിങ്ങി പൊട്ടൽ ഉണ്ടായിരുന്നു..
അത് കണ്ടത് മുതൽ ഞാൻ അംഗീകരിച്ചു മോളെയും..
മാലിനിയേയും പ്രേമനെയും…
അച്ഛൻ കരഞ്ഞോ..
മ്മ്…
എന്തിനാ കരഞ്ഞത്..
മോൾടെ മുത്തശ്ശൻ നിങ്ങളുടെ കാര്യം തുറന്നു പറഞ്ഞ ആ രാത്രി…
ആള് വല്ലാത്ത ഒരു അവസ്‌ഥയിൽ ആയിരുന്നു..
കൂടപിറപ്പായി കൂടെ ഉണ്ടാവേണ്ടവൾ..
വേറെ എവിടേയോ…
ഞാൻ പോലും അറിയാതെ ഇത്രയും നാള് ജീവിച്ചു…
എനിക്ക് പോയി ഇപ്പൊ കാണണം…
ന്റെ അനിയത്തി കുട്ടിയേ…
അവളേ എനിക്ക് ഇങ്ങോട്ട് കൂട്ടി കൊണ്ട് വരണം..
എന്ന് പറഞ്ഞു..
അന്ന് രാത്രി ഉറങ്ങിയിട്ടില്ല…
പിറ്റേന്ന് പുലർച്ചെ വിധുവിനോടും ചിത്രയോടും നുണ പറഞ്ഞാണ് ഞങ്ങൾ അവിടെ വരുന്നത്…
ആ ഒരു ദിവസം..
അലക്കി കൊണ്ടിരുന്ന വസ്ത്രം താഴേക്ക് ഇട്ട് ഞങ്ങളെ നോക്കി നിന്ന മോൾടെ അമ്മയുടെ മുഖം..
ചോറിന്റെ പാത്രം കയ്യിൽ പിടിച്ചു കൊണ്ട് ഒരു ഉരുള വായിലേക്ക് ഇട്ട് ചവച്ചിറക്കാതെ ഞങ്ങളെ നോക്കി നിന്ന മോളുടെ ചിത്രം..
അതെല്ലാം ഇന്നും അത് പോലെ കണ്ണിൽ ഉണ്ട്..
തെളിച്ചമോടെ..
മുത്തശ്ശൻ കൊണ്ട് വന്നു തന്നിട്ടുണ്ട് എല്ലാരുടെയും ഫോട്ടോ…
അത് കൊണ്ട് ഞങ്ങൾക്ക് എല്ലാരേം പരിചയം ആയിരുന്നു..
പക്ഷേ…
ഒരിക്കലും ഞങ്ങളെ തേടി നിങ്ങൾ വരുമെന്ന് കരുതിയില്ല…
ഞങ്ങളോട് വെറുപ്പ് ആവും ന്ന് കരുതി..
ഹേയ്..
ഇല്ല പൊന്നേ…
കൂടെ പിറന്ന കൂട പിറപ്പായി തന്നെ ആണ് അച്ഛൻ കണ്ടത്..
ഞാനും…
ഇപ്പൊ വിധുവും ചിത്രയും..
ഇനി നിങ്ങൾ ഇവിടെ മതി..
അങ്ങോട്ട് തിരിച്ചു വിടില്ല..
മാലതിയും പ്രേമനും വന്നാൽ..
എല്ലാർക്കും ഇവിടെ..
കൂടാം..
വേറെയും ഒന്ന് രണ്ട് വീടുകൾ ഉണ്ട് മ്മക്ക് ഇവിടെ…
അതിൽ ഒരെണ്ണം നിങ്ങൾക്ക് തരാൻ ആണ് ഞങ്ങളുടെ തീരുമാനം…
മൂർദ്ധാവിൽ ചുണ്ടമർത്തി കൊണ്ട് ഗംഗ പറയുമ്പോൾ അപർണയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
ഞങ്ങൾക്ക് അവിടം വിട്ടു പോരാൻ കഴിയില്ല അമ്മേ…
അതെന്താ..
ഗംഗയുടെ ചോദ്യം കേട്ട് അപർണയുടെ തൊണ്ടയിൽ നിന്നും കരച്ചിലിന്റെ ശബ്ദം പുറത്തേക്ക് വന്നു…
എല്ലാം കേട്ട് വിധുവും ചിത്രയും നന്ദനെ നോക്കി..
നന്ദൻ പതിയെ അപർണയുടെ അടുത്തേക്ക് നടന്നു…
ഇന്ന് ഇത്രേം മതി ട്ടോ..
കഴിഞ്ഞ പാർട്ടിൽ
ഒരു ഭാഗം വിട്ട് പോയി എഡിറ്റ് ചെയ്തപോ..
വിട്ടു പോയത് ഇതാണ്….
അത് മർമ്മം ആയിരുന്നു സ്റ്റോറി യുടെ..
മാലിനി യുടെ അമ്മ..
ഭർത്താവ്.. അതായത്
അപർണയുടെ അച്ഛൻ..
ബട്ട് ആ ഭാഗം അറിയാതെ ഡിലീറ്റ് ആയി..
പോസ്റ്റു ചെയ്തു കുറച്ചു കഴിഞ്ഞാണ് ആ കാര്യം ശ്രദ്ധയിൽ വന്നത്..
എല്ലാർക്കും കൺഫ്യൂഷൻ..
വന്നിരുന്നു എന്ന് മനസിലായി..
അതുകൊണ്ട് കഥ ഒന്ന് തിരുത്തി എഴുതേണ്ടി വന്നു..
കഥാഗതി തിരിച്ചു കൊണ്ട് വരാൻ ഒരു ഭാഗം കൂടി അധികം എഴുതേണ്ടി വന്നു..
എനിക്ക് നൽകി വരുന്ന കൂട്ടുകാരുടെ പിന്തുണ ഇനിയും ഉണ്ടാവണം ട്ടോ..
ഒരു നിമിഷത്തെ അശ്രദ്ധ ആയിരുന്നു..
ഡിലീറ്റ് ആയി പോയത് സ്റ്റോറിയുടെ ജീവൻ ആയിരുന്നു… ക്ഷെമിക്കണം
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission