Skip to content

നിഴലായ് എന്നരികിൽ – 11

nizhalay-enarikil

ഞാൻ ഒരു കാര്യം ചോദിച്ചാൽ സ്വാതി സത്യം പറയോ…

ന്താ ഏട്ടാ..

ഏട്ടൻ ചോദിച്ചോ…

അപർണയുടെ കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞപ്പോൾ ന്തായിരുന്നു സ്വാതിയുടെ ഉള്ളിൽ…

വിധുവിന്റെ ചോദ്യം കേട്ട് സ്വാതിയുടെ ഉള്ളിൽ ഒരു പിടച്ചിൽ..

നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ ആ

വാക്കുകൾക്കുള്ള  മറുപടിക്കായി

സ്വാതി പിടഞ്ഞു…

ന്തേ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം….

സ്വാതി ചോദിച്ചു…

ഹേയ് ഒന്നുല്ല ന്നേ…

വിധു നോട്ടം ദൂരേക്ക് മാറ്റി…

മ്മക്ക് പോയാലോ..

നേരം ഒരുപാടായി ഇവിടെ..

സ്വാതി വിഷയം മാറ്റാനായി പറഞ്ഞു..

മ്മ്..

പോകാം..

അതും പറഞ്ഞു വിധു മുന്നോട്ട് നടന്നു…

ഞാൻ ചുമ്മാ ചോദിച്ചതാ ട്ടോ..

അങ്ങനെ…

നടക്കുന്നതിനിടയിൽ വിധു പറഞ്ഞു…

സ്വാതി അവനെ നോക്കി ചിരിച്ചു…

ഞാൻ ചായയുടെ പൈസ കൊടുത്തിട്ട് വരാം..

സ്വാതിയുടെ കയ്യിലെ ചായ ഗ്ലാസ്‌ വാങ്ങി കൊണ്ട് വിധു പറഞ്ഞു..

ഞാൻ കാറിന്റെ അടുത്തേക്ക് നടക്കട്ടെ ങ്കിൽ…

ന്താ ഇത്രയും തിരക്ക്..

ഞാൻ പൈസ കൊടുത്തിട്ട് വരാം ന്നേ…

ഇല്ലേ ഇനി മുകളിൽ വരേ ഞാൻ ഒറ്റക്ക് നടക്കണം..

മ്മ്..

ങ്കിൽ ശരി..

ഞാൻ ഇവിടെ ഇരിക്കാം..

അടുത്ത് കണ്ട ഒരു കല്ലിൽ ഇരുന്നു കൊണ്ട് സ്വാതി പറഞ്ഞു..

ഞാൻ ഉടനേ വരാം ട്ടോ..

വിധു ചായക്കടക്കു നേരെ നടന്നുകൊണ്ട് വിധു പറഞ്ഞു….

സ്വാതി വിധു പോകുന്നതും നോക്കി നിന്നു..

ന്തായിരിക്കും ഏട്ടൻ അങ്ങനെ ഒരു ചോദ്യം ചോദിച്ചത്..

ഇനി ചോദിച്ചാൽ ഞാൻ എന്തു മറുപടി കൊടുക്കും..

സ്വാതിയുടെ ഉള്ളു നീറാൻ തുടങ്ങി..

************************************

ഇനി ഇവിടന്ന് ഒരുപാട് ദൂരം ഉണ്ടോ..

സ്വാതി ചോദിച്ചു…

വിധു തല ചെരിച്ചു സ്വാതിയെ നോക്കി…

മ്മ്…

ഒന്ന് രണ്ട് മണിക്കൂർ കൂടി ണ്ടാവും..

സ്റ്റിയറിങ്ങിൽ താളം പിടിച്ചു കൊണ്ട് വിധു പറഞ്ഞു…

പാട്ട് നല്ല ഇഷ്ടാണോ…

ഏട്ടന്..

പിന്നേ പാട്ട് ഇഷ്ടമില്ലാത്തത് ആർക്കാ..

എല്ലാം മെലഡി ആണ് ലോ..

കേറിയപ്പോ മുതൽ കേൾക്കുന്നത്…

സ്വാതി ചോദിച്ചത് കേട്ട് വിധു ചിരിച്ചു..

ദാസേട്ടൻ..

സുജാതാ…

ഇവരാണ് ന്റെ ഫേവറേറ്റ്…

കാർ ഓടിക്കുന്നതിനിടയിലും താളം പിടിച്ചു കൊണ്ട് വിധു പറഞ്ഞു..

മ്മ്..

എനിക്ക് തോന്നി…

സ്വാതി അവനെ നോക്കി ചിരിച്ചു…

ജീവിതത്തിൽ വല്യ സ്വപ്നങ്ങൾ ഒന്നും ഇല്ല ല്ലേ..

തനിക്ക്…

വിധു പറയുന്നത് കേട്ട് സ്വാതി ഒന്നു ഞെട്ടി..

അതെന്താ അങ്ങനെ ചോദിച്ചത്..

ആഗ്രഹങ്ങൾ ഉണ്ടായിരുന്നു എങ്കിൽ എന്റെ ചോദ്യത്തിന് മറുപടി തന്നേനെ

ആ നിമിഷം തന്നെ..

ഏതു ചോദ്യം..

അപർണയുടെ വിവാഹം കഴിഞ്ഞു എന്നുള്ള ചോദ്യം ആണോ..

സ്വാതി ചോദിച്ചു..

മ്മ്…

പക്ഷേ നീ അവിടെ നിന്നും ഒഴിഞ്ഞു മാറി..

അപ്പോൾ എനിക്ക് മനസിലായി..

മുന്നോട്ട് ലക്ഷ്യം ഒന്നുമില്ല എന്ന്..

ലക്ഷ്യം ഇല്ലായിരുന്നു എന്നുള്ളത് സത്യമാണ്…

പക്ഷേ..

ഇപ്പൊ ഞാൻ ആഗ്രഹിക്കുന്നുണ്ട്…

ന്താ ആഗ്രഹം..

അന്ന് റെയിൽവേ സ്റ്റേഷനിൽ വെച്ച് പറഞ്ഞത് തന്നെ ആണോ…

ചിരിച്ചു കൊണ്ട് വിധു ചോദിച്ചു..

അത് ആ നിമിഷം തോന്നിയത് അല്ലെ..

പിന്നേ എനിക്ക് മനസിലായി..

അതൊന്നും ഒരിക്കലും നടക്കാൻ പോണില്ല ന്ന്‌….

അതെന്താ നടക്കില്ല എന്ന് തോന്നിയത്…

അത് പിന്നേ..

അന്ന് ആ ഒരുനിമിഷം..

അത് ചിലപ്പോൾ എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഉള്ള ദൈവത്തിന്റെ വിളി ആവാം..

എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം…

വിവാഹം…

അതു ആഗ്രഹിക്കുന്നില്ലേ താൻ..

സ്വാതിയുടെ കണ്ണുകളിൽ നോക്കി വിധു ചോദിച്ചപ്പോൾ..

നോട്ടം നേരിടാൻ ആവാതെ സ്വാതി കണ്ണുകൾ  പുറത്തേക്ക് പായിച്ചു..

ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ചാൽ..

ഇല്ല എന്ന് പറഞ്ഞാൽ അത് നുണയാണ്….

എനിക്ക് ആഗ്രഹം ഉണ്ട്…

എന്നേ അറിയുന്ന…

എന്നേ മനസിലാക്കുന്ന ഒരാൾ എന്നെ തേടി വന്നാൽ..

അപ്പോൾ..

ചിലപ്പോൾ ഞാൻ സമർപ്പിച്ചു പോകും ന്ന്‌ തോന്നുന്നു..

സ്വാതിക്ക് എത്ര വയസ്…

ന്തിനാ എന്റെ വയസ് ചോദിക്കുന്നത്…

പറ…

എത്ര വയസായി…

ഇരുപത്തി നാല് കഴിയുന്നു…

ഞാൻ ഒരു ആലോചന സ്വാതിക്ക്‌ കൊണ്ട് വരട്ടെ…

സ്വാതിക്ക് കൂട്ടായി ഒരാൾ…

സ്വാതിയുടെ ഉള്ളൊന്നു പിടച്ചു …

ആരാ..

ആളാരാ..

ശബ്ദം വല്ലാതെ പതറിയിരുന്നു അവളുടെ…

അതൊക്കെ വഴിയേ ഞാൻ പറയാം..

സ്വാതിക്ക് കണ്ടു ഇഷ്ടായാൽ മാത്രം പറഞ്ഞാൽ മതി…

ഇഷ്ടമായില്ല എങ്കിൽ..

പിന്നെ സ്വാതിയുടെ ഇഷ്ടം..

അതിന്റ കൂടെ ഞാൻ നിൽക്കാം…

പോരെ….

എന്നാലും…

എനിക്ക് ഒരു വിവാഹം വേണം എന്ന് തന്നെ ആണ് ഏട്ടന്റെ ആഗ്രഹം…

ആഗ്രഹം അല്ലന്നേ…

ചിത്രയേക്കാൾ എത്രയോ മൂത്ത ആളാണ് സ്വാതി..

ജീവിത സാഹചര്യം കൊണ്ട് വിവാഹം നടന്നില്ല..

ഒടുവിൽ ആ സ്വപ്നങ്ങൾ വേണ്ട എന്ന് പോലും വെച്ച് കാണും…

ആ സ്വപ്നങ്ങൾ അത് ഒന്നുടെ പൊടി തട്ടി എടുക്കുന്നു നമ്മൾ…

വിധു പറയുന്നത് കേട്ട് സ്വാതിയുടെ പിടച്ചിൽ വിങ്ങലായി മാറുന്നുണ്ടായിരുന്നു…

വീട്ടിൽ ചെന്നിട്ടു ഞാൻ അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറയാം..

അവർ കണ്ടെത്തും നല്ല ഒരാളെ…

കഴിഞ്ഞ ദിവസം അമ്മ സൂചിപ്പിച്ചു നിന്റെ കാര്യം…

വിധു പറയുന്നത് കേട്ട് സ്വാതി ഞെട്ടി..

അമ്മ..

അമ്മ എന്താ പറഞ്ഞത് എന്നേ പറ്റി..

ആകാംഷ നിറഞ്ഞ ശബ്ദം ആയിരുന്നു സ്വാതിയുടെ….

തെക്കേലെ അശോകൻ ചേട്ടന്റെ മോൻ ഉണ്ട്…

നിർമൽ…

അവനും താനും നല്ല ചേർച്ച ആണെന്ന്..

ഓ..

അതാണോ പറഞ്ഞത്…

നെഞ്ചിലേക്ക് ആയിരം മുള്ളുകൾ ഒരേ സമയം കുത്തി ഇറങ്ങുന്നത് പോലെ തോന്നി സ്വാതിക്ക് വിധുവിന്റെ മറുപടി കേട്ടപ്പോൾ…

ഓ..

അപ്പോൾ എനിക്കും ചെക്കനെ നോക്കി ല്ലേ അമ്മ…

പിന്നേ നോക്കാതെ….

ആരുമില്ല എന്ന തോന്നൽ നിന്നിൽ വേണ്ട എന്ന് അമ്മ എപ്പോളും പറയാറുണ്ട്…

നിനക്ക് എല്ലാരും ഉണ്ട് എന്ന്…

നിന്നേ അറിയിക്കണം എന്നും പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്…

ഓ..

വിവാഹം കഴിപ്പിക്കൽ ആണോ..

എല്ലാരും ഉണ്ട് എന്ന് അറിയിക്കാൻ ഉള്ള മാർഗമായി അമ്മ കണ്ടത്….

വിങ്ങലിൽ ശബ്ദം വല്ലാതെ നേർത്തിരുന്നു സ്വാതിയുടെ…

പിന്നെ അത് നിസാര കാര്യം ആണോ…

നീ തന്നെ അല്ലേ മുൻപ് പറഞ്ഞത്…

ആണൊരുത്തന്റെ കൂട്ട് നിനക്ക് വേണം ന്ന്‌…

ഞാൻ അതെല്ലാം അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു..

നമ്മൾ അന്ന് കണ്ടത് മുതൽ വീടെത്തും വരേ ഉള്ള കാര്യങ്ങൾ…

ആ സമയം ആണ് നിർമൽ വീട്ടിലേക്ക് വന്നത്…

അവൻ പോയി കഴിഞ്ഞപ്പോൾ ആണ് അമ്മ ഇങ്ങനെ ഒരു ആശയം പറഞ്ഞത്…

മതി….

ഒന്ന് നിർത്താമോ…

ചെവി രണ്ടും പൊത്തി കൊണ്ട് സ്വാതി ഉറക്കെ പറഞ്ഞു…

ന്തിനാ ദേഷ്യം വരുന്നത്…

നല്ല കാര്യമല്ലേ…

വിധു അവളേ നോക്കി പറഞ്ഞു…

വിധുവേട്ടാ…

പ്ലീസ്….

ചെവി പൊത്തി തല താഴ്ത്തി സ്വാതി ഇരുന്നു..

അവളുടെ മിഴികൾ ഈറനണിഞ്ഞു തുടങ്ങിയിരുന്നു…

വിധു അറിയാതിരിക്കാൻ ഷാൾ മുഖത്തേക്ക് മാറ്റി…

ഇരു കയ്യും മടക്കി നെറ്റി ആ കയ്യില്ലേക്ക് അമർത്തി കണ്ണുകൾ അടച്ചു സ്വാതി….

************************************

സ്ഥലം എത്തി ട്ടോ…

സ്വാതിയുടെ തോളിൽ തട്ടി വിധു വിളിച്ചു..

സ്വാതി ഞെട്ടി എഴുന്നേറ്റു…

എന്നിട്ട് ചുറ്റും നോക്കി…

നല്ലോണം ഉറങ്ങി ല്ലേ..

ചിരിച്ചു കൊണ്ട് വിധു പറഞ്ഞു..

മ്മ്..

നല്ല ഉറക്കം കിട്ടി…

ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങുമ്പോൾ സ്വാതി പറഞ്ഞു…

ആഹാ…

മോൻ എത്തിയോ…

ന്താ ഇത്രയും നേരം വൈകിയത്…

മുറ്റത്തേക്ക് ഇറങ്ങി വന്നു കൊണ്ട് പ്രായമുള്ള ഒരാൾ വിധുവിനോട് ചോദിച്ചു…

ഒന്നുല്ല അമ്മാവാ…

ഒന്ന് രണ്ട് സ്ഥലങ്ങളിൽ നിർത്തി..

ലോങ്ങ്‌ ട്രിപ്പ്‌ അല്ലെ…

അതുകൊണ്ട്..

മ്മ്…

കയറിവാ..

വിധുവിനെ നോക്കി പറയുമ്പോൾ ആണ് ശ്രീധരൻ സ്വാതിയെ കാണുന്നത്…

നെറ്റി ചുളിച്ചു കൊണ്ട് സ്വാതിയെ നോക്കി ശ്രീധരൻ….

ആരാ മോനേ..

ഈ കുട്ടി….

അമ്മാവാ..

ഇതെന്റെ ഫ്രണ്ട് ആണ്.. സ്വാതി…

ഇങ്ങോട്ട് വരുന്നത് കൊണ്ട് ഞാൻ കൂടെ കൂട്ടിതാ…

മ്മ്..

ശരി ശരി..

കേറിവാ..

കുറച്ചു ഇഷ്ട കേട് ഉണ്ടായിരുന്നു ആ ശബ്ദത്തിൽ…

വിധു സ്വാതിയെ നോക്കി കണ്ണിറുക്കി..

കാര്യമാക്കണ്ട എന്ന പോലെ…

ആഹാ..

വിധുവേ…

കേറി വാടാ…

അംബിക വിധുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് വിളിച്ചു…

അല്ല മോനേ ഇതാരാ..

സ്വാതിയെ നോക്കി അംബിക ചോദിച്ചു…

ന്റെ കൂട്ടുകാരി ആണ് അമ്മായി..

സ്വാതി…

ആഹാ….

മോള് ന്താ ചെയ്യുന്നേ…

സ്വാതിയുടെ കയ്യിൽ പിടിച്ചു കൊണ്ട് അംബിക ചോദിച്ചു…

മ്മടെ കമ്പനിയിൽ വർക്ക്‌ ഉണ്ട് ആൾക്ക്…

വിധു ആണ് മറുപടി കൊടുത്തത്…

ആണോ നല്ല കാര്യം..

മക്കൾ ന്തേലും കഴിച്ചിട്ട് ആണോ വന്നത്…

ഹോട്ടലിൽ നിന്നും കഴിച്ചു…

അത് കഴിച്ചിട്ട് കൊറേ നേരം ആയി..

നല്ല വിശപ്പ് ഉണ്ട്..

ന്താ കഴിക്കാൻ ഉള്ളത്….

വിധു വയറിൽ തടവി കൊണ്ട് ചോദിച്ചു…

അതൊക്കെ ഉണ്ട്…

ഇത്രേം ദൂരം യാത്ര കഴിഞ്ഞു വന്നതല്ലേ..

നിങ്ങൾ വേണേൽ ഒന്ന് കുളിച്ചോളു ട്ടോ…

അംബിക അവരെ നോക്കി പറഞ്ഞു..

ആ…

അത് ഞാൻ പറയാൻ വന്നേ ഉള്ളു..

എനിക്കു ഒന്ന് കുളിക്കണം…

സ്വാതി കുളിക്കുന്നുണ്ടോ…

വിധു ചോദിച്ചത് കേട്ട് സ്വാതി നിന്നു പരുങ്ങി….

മോള് വാ..

സ്വാതിയുടെ കയ്യും പിടിച്ചു അംബിക അകത്തേക്ക് നടന്നു..

ഞങ്ങൾക്ക് ഇന്ന് തന്നെ തിരിച്ചു പോണം ട്ടോ…

അകത്തേക്ക് പോകുന്ന അവരെ നോക്കി വിധു ഉറക്കെ വിളിച്ചു പറഞ്ഞു…

ഇന്നിനി യാത്ര വേണ്ടാ..

നാളെ വെളുപ്പിന് മതി യാത്ര..

നേരം ഒരുപാട് വൈകി..

ഒരു പെൺകുട്ടിയെ കൂടെ കൂട്ടി ഇനി ഇവിടന്ന് യാത്ര വല്യ പാടാണ്..

തിരിഞ്ഞു നിന്നു കൊണ്ട് അംബിക പറഞ്ഞു..

അയ്യോ അമ്മായി അത് ശരിയാകില്ല..

ആകെ കുറച്ചു ദിവസം അല്ലെ ഉള്ളു കല്യാണത്തിന്..

അത് കൊണ്ടാണ്..

വിധു അടുത്തേക്ക് നടന്നു വന്നു കൊണ്ട് പറഞ്ഞു..

അത് ശരിയാവില്ല എന്നാണ് ഞാൻ പറഞ്ഞത്..

നാളെ..

നാളെ വെളുപ്പിന് പോകാം..

അതിന് മാറ്റമില്ല….

സ്വാതിയുടെ കയ്യും പിടിച്ചു അംബിക അകത്തേക്ക് നടന്നു…

ന്ത് ചെയ്യണം എന്നറിയാതെ വിധു അവരെയും നോക്കി നിന്നു…

************************************

മോന് ഒരു പെണ്ണിനെ നോക്കി വെച്ചിട്ടുണ്ട് ട്ടോ അമ്മായി ഇവിടെ..

മാലിനിയെ വിളിച്ചു ഞാൻ പറഞ്ഞിട്ടും ഉണ്ട് ആ കാര്യം..

ചിത്ര മോൾടെ കല്യാണത്തിന് വരുമ്പോൾ ആ കുട്ടിയേ കൂടി ഞങ്ങൾ കൂടെ കൊണ്ട് വരും ട്ടോ…

മാലിനിയും അങ്ങനെ തന്നെ ആണ് ഞങ്ങളോട് പറഞ്ഞത്…

അത്താഴം വിളമ്പി കൊണ്ടിരിക്കുമ്പോൾ അംബികയുടെ വാക്കുകൾ കേട്ട് വിധു തല ഉയർത്തി അംബികയെ നോക്കി..

മോൻ അറിയും അവളേ..

നമ്മുടെ നെല്ലിപറമ്പിലെ അനു…

അംബികയുടെ വാക്കുകൾ സ്വാതിയുടെ ഉള്ളിലേക്ക് ചാട്ടുളിയായി വീണു..

മുഖം ഉയർത്തി സ്വാതി വിധുവിനെ നോക്കി…

ഇനി ഇത് മതി ല്ലേ….

 

 

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

കൂടെയുണ്ടെങ്കിൽ

നാഗകന്യക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!