മോന് ഒരു പെണ്ണിനെ നോക്കി വെച്ചിട്ടുണ്ട് ട്ടോ അമ്മായി ഇവിടെ..
മാലിനിയെ വിളിച്ചു ഞാൻ പറഞ്ഞിട്ടും ഉണ്ട് ആ കാര്യം..
ചിത്ര മോൾടെ കല്യാണത്തിന് വരുമ്പോൾ ആ കുട്ടിയേ കൂടി ഞങ്ങൾ കൂടെ കൊണ്ട് വരും ട്ടോ…
മാലിനിയും അങ്ങനെ തന്നെ ആണ് ഞങ്ങളോട് പറഞ്ഞത്…
അത്താഴം വിളമ്പി കൊണ്ടിരിക്കുമ്പോൾ അംബികയുടെ വാക്കുകൾ കേട്ട് വിധു തല ഉയർത്തി അംബികയെ നോക്കി..
മോൻ അറിയും അവളേ..
നമ്മുടെ നെല്ലിപറമ്പിലെ അനു…
അംബികയുടെ വാക്കുകൾ സ്വാതിയുടെ ഉള്ളിലേക്ക് ചാട്ടുളിയായി വീണു..
മുഖം ഉയർത്തി സ്വാതി വിധുവിനെ നോക്കി…
വിധു പെട്ടന്ന് മുഖം തിരിച്ചു കളഞ്ഞു..
************************************
തിരിഞ്ഞും മറഞ്ഞും കിടന്നിട്ട് സ്വാതിക്ക് ഉറക്കം വന്നില്ല..
അംബികയുടെ വാക്കുകൾ സ്വാതിയുടെ ഉള്ളം പൊള്ളിച്ചു കൊണ്ടിരുന്നു…
“അവരുടെ കഷ്ടകാലം എല്ലാം തീർന്നു മോനേ..
ആ കേസ് അവർക്ക് അനുകൂലമായി വിധി വന്നു…
ഇപ്പൊ ഈ നാട്ടിലെ അറിയപ്പെടുന്ന സമ്പന്ന കുടുംബം ആണ് അവരുടെ..”
ഇഷ്ടമാണ് എന്ന് പോയി പറഞ്ഞാലോ..
ഞാൻ ആർക്കും വിട്ടുകൊടുക്കില്ല ഏട്ടനെ എന്ന് പറഞ്ഞാലോ…
തലയിണയിൽ മുഖം ചേർത്ത് പിടിച്ചു കൊണ്ട് സ്വാതി സ്വയം പറഞ്ഞു..
വേണ്ടാ..
എന്നേ കൂടെ കൂട്ടിയിട്ട് ആൾക്ക് ന്താ ഗുണം..
ആരോരും ഇല്ലാത്ത ഒരുവൾ..
എല്ലാർക്കും ബാധ്യത ആണ് ഞാൻ…
വേണ്ടാ…
വിധുവേട്ടൻ സുഖമായി ജീവിക്കട്ടെ..
ന്റെ ഇഷ്ടം..
ന്റെ ഉള്ളിൽ ആരും അറിയാതെ കിടക്കട്ടെ..
കണ്ണുകൾ ഇറുക്കി അടച്ചു..
തലയിണയിലേക്ക് മുഖം പൂഴ്ത്തിയ നേരം സ്വാതിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…
തൊണ്ടയിൽ നിന്നും കരച്ചിൽ ഏങ്ങലായി പുറത്തേക്ക് വരുന്ന നേരം..
ചുണ്ട് കൊണ്ട് തലയിണയിൽ അമർത്തി കടിച്ചു…
പുറത്തേക്ക് വരാതെ കരച്ചിൽ തൊണ്ടയിൽ കുരുങ്ങി നിന്നു..
നെഞ്ചിലേക്ക് കനം കൂടുന്നത് അവൾ അറിഞ്ഞു..
കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു..
ഒടുവിൽ എപ്പോളോ നിദ്ര അവളേ പുൽകി…
അവൾ പോലും അറിയാതെ…
************************************
വെളുപ്പിന്…
അപ്പോൾ ഇനി യാത്രയില്ല..
എല്ലാരും നേരത്തേ അങ്ങോട്ട് വന്നേക്കണം…
ഞങ്ങൾ ഇറങ്ങട്ടെ ട്ടോ..
വിധു അവരോടു പറഞ്ഞു…
ഞങ്ങൾ നേരത്തേ എത്തും മോനേ..
അംബിക വിധുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു…
മോളേ…
നമുക്ക് കല്യാണത്തിന് വരുമ്പോൾ കാണാം ട്ടോ…
സ്വാതിയുടെ തോളിൽ കൈ ഇട്ടു കൊണ്ട് മുന്നോട്ട് നടക്കുമ്പോൾ അംബിക പറഞ്ഞു..
ങ്കിൽ ഇനി യാത്രയില്ല….
ഡോർ തുറന്നു കാറിന്റെ അകത്തേക്ക് കയറി വിധു പറഞ്ഞു…
സൂക്ഷിച്ചു പോണം ട്ടോ..
ശ്രീധരൻ വധുവിനെ നോക്കി പറഞ്ഞു..
പോട്ടേ ട്ടോ…
സ്വാതി ശ്രീധരന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു..
ശരി മോളേ…
അവിടെ വരുമ്പോൾ കാണാം നമുക്ക്…
ശ്രീധരൻ സ്വാതിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…
ഡോർ തുറന്നു സ്വാതി അകത്തേക്ക് കയറി…
വിധു കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു…
പൊടി പറത്തി കൊണ്ട് കാർ മുന്നോട്ട് കുതിച്ചു….
എങ്ങനെ ഉണ്ട് ന്റെ അമ്മാവനും അമ്മായിയും..
വിധു ചോദിച്ചത് കേട്ട് സ്വാതി തല ചെരിച്ചു വിധുവിനെ നോക്കി ചിരിച്ചു…
ന്തേ ചിരിക്കുന്നത്..
ഹേയ് ഒന്നുല്ല…
സ്വാതി ഒന്നുടെ ചിരിച്ചു..
ചിരിക്കാതെ കാര്യം പറ പെണ്ണേ…
ഹേയ്…
നല്ല ആളുകൾ ആണ്…
ഏട്ടന്റെ ഉള്ള് അറിയുന്നവർ ആണെന്ന് തോന്നി…
അങ്ങനെ തോന്നിയോ..
മ്മ്..
തോന്നി…
അതെന്താ അങ്ങനെ തോന്നാൻ കാരണം…
അറിയില്ല..
പക്ഷേ…
വിധുവേട്ടന്റെ നന്മ ആഗ്രഹിക്കുന്നു അവർ..
അത് പറയുമ്പോൾ സ്വാതിയുടെ ശബ്ദം ഇടറി..
കണ്ണുകൾ നനവ് വരും മുൻപ് അവൾ നോട്ടം പുറത്തേക്കു മാറ്റി…
************************************
അമ്മേ..
ഞാൻ പൊയ്ക്കോട്ടേ ജോലിക്ക്..
കല്യാണത്തിന് തലേ ദിവസം ഞാൻ വരാം…
അടുക്കളയിൽ ഗംഗയുടെ അടുത്ത് നിന്ന് കറിക്ക് കഷ്ണങ്ങൾ നന്നാക്കി കൊണ്ട് ഇരിക്കുമ്പോൾ സ്വാതി പറഞ്ഞത് കേട്ട് ഗംഗ തിരിഞ്ഞു സ്വാതിയെ നോക്കി..
അതെന്താ മോളേ..
ഞങ്ങളെ ഒക്കെ ഇത്രയും പെട്ടന്ന് മടുത്തോ മോൾക്ക്..
ഗംഗ സ്വാതിയെ നോക്കി ചോദിച്ചു..
അയ്യോ..
അങ്ങനെ പറയല്ലേ അമ്മേ..
ഇവിടെ നല്ല തിരക്ക് അല്ലേ അമ്മേ..
ഓരോന്നിനും ഓടേണ്ടത് അല്ലേ..
ഞാൻ ഇവിടെ ഉണ്ടെങ്കിൽ നിങ്ങൾക്ക് എല്ലാർക്കും അതൊരു ബുദ്ധിമുട്ട് ആവും ന്ന് കരുതി..
അതിന് മോളേ ഞങ്ങൾ ആരു നോക്കുന്നു..
മോൾടെ സ്വന്തം വീടല്ലേ ഇത്..
പിന്നെ ന്തിനാ മോളേ ഞങ്ങൾ നോക്കുന്നത്..
മോള് ഒന്നും കണ്ടറിഞ്ഞു ചെയ്യുന്നില്ല എന്നൊരു വിഷമം മാത്രമേ അമ്മക്ക് ഉള്ളു…
സ്വാതിയെ നോക്കി ചിരിച്ചു കൊണ്ട് ഗംഗ പറഞ്ഞു…
ഹേയ്…
അങ്ങനെ ഒന്നും ഇല്ലാട്ടോ..
ഞാൻ എല്ലാം ഓടി ചാടി നടന്നു ചെയ്യുന്നുണ്ട്ലോ..
ഉണ്ടോ…
മ്മ്..
ഉണ്ട്…
ഓ അങ്ങനെ തോന്നിയിട്ട് ആണോ…
ഞങ്ങൾക്ക് ബുദ്ധിമുട്ട് ആയി ന്ന് പറഞ്ഞത്…
അത് പിന്നേ അമ്മേ..
സ്വാതി നിന്നും പരുങ്ങി…
അംബിക വിധുന് ഒരു ആലോചന കൊണ്ട് വന്നിട്ടുണ്ട്…
നല്ല കൂട്ടരാണ്.. ഗംഗ പറഞ്ഞത് കേട്ടു സ്വാതി വിളറിയ ഒരു ചിരി ചിരിച്ചു..
ആ ഞങ്ങളോട് അവിടെ വെച്ച് പറഞ്ഞു ട്ടോ….
ഉവ്വോ..
മ്മ്..
പറഞ്ഞു..
എന്നിട്ട് നിങ്ങൾ കണ്ടോ ആ കുട്ടിയേ..
ഹേയ് ഇല്ല…
നേരം ഒരുപാട് വൈകി ല്ലേ..
ഞങ്ങൾ അവിടെ ചെന്നപ്പോൾ..
വെളുപ്പിന് അവിടന്ന് വരികയും ചെയ്തു..
ഫോട്ടോസ് ന്തേലും കാണിച്ചോ…
ഹേയ്..
ഇല്ലമ്മേ..
ചിത്രമോൾടെ മൊബൈലിൽ കിടക്കുന്നുണ്ട് കുറച്ചു ഫോട്ടോസ്..
വിധുവിനെ നേരത്തെ കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു അവൾ..
ഉവ്വോ..
എന്നിട്ട് എനിക്ക് കാണിച്ചു തന്നില്ല ലോ..
മോള് കുളിക്കുകയായിരുന്നു അതാണ്..
മ്മ്..
സ്വാതിയുടെ ഉള്ള് നീറി…
ചിലപ്പോൾ കല്യാണം ഉടനേ ഉണ്ടാവും..
ഗംഗ പറയുന്നത് കേട്ട് സ്വാതിയുടെ നെഞ്ചിൽ ഒരു കൊളുത്തി പിടിക്കൽ ഉണ്ടായി..
ഇത്തിരി കൂടെ മുൻപ് അറിഞ്ഞിരുന്നു എങ്കിൽ രണ്ട് കല്യാണം ഒറ്റ ദിവസം നടത്തായിരുന്നു…
ആ..
സ്വാതി ചുമ്മാ മൂളി..
മോള് ന്താ ആലോചിക്കുന്നേ..
സ്വാതിയുടെ കവിളിൽ പതിയെ തട്ടി കൊണ്ട് ഗംഗ ചോദിച്ചു…
ഹേയ്..
ഒന്നുല്ല ലോ…
ഗ്യാസിന്റെ തീ നോക്കിയതാ…
ഒന്ന് കുറച്ചു വെക്കട്ടെ അതും പറഞ്ഞു സ്വാതി കൈ നീട്ടി തീ കുറച്ചു..
ഉള്ളിൽ അലയടിക്കുന്ന കണ്ണീർ തിരമാലകളുടെ അലയടി കണ്ണുകൾ കടമെടുക്കല്ലേ എന്ന് അവൾ പ്രാർത്ഥിച്ചു…
മോളോട് ചോദിക്കാതെ ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്..
ഗംഗ പറയുന്നത് കേട്ടു സ്വാതി തിരിഞ്ഞു നോക്കി..
മോള് ഇനി ഇങ്ങനെ നിന്നാൽ പോരാ..
മോൾക്കും ഒരു ജീവിതം വേണം..
അതിനുള്ള ഒരു ആളെ അമ്മയും അച്ഛനും കണ്ടു വെച്ചിട്ടുണ്ട്…
ന്ത് കൊണ്ടും മോൾക്ക് ചേരും…
അമ്മേ…
അതൊന്നും വേണ്ടാ ട്ടോ..
എനിക്ക് കല്യാണം ഒന്നും വേണ്ടാ..
നിങ്ങൾക്ക് ഞാൻ ഒരു ബാധ്യത ആയി മാറുന്നു എന്ന് തോന്നുവാ എനിക്ക് ഇപ്പോൾ….
ഇടറി കൊണ്ട് സ്വാതി പറഞ്ഞു..
എന്നേ ആരും സ്നേഹിക്കക്കരുത്…
സ്നേഹിക്കുന്നവർക്ക് വിഷമം മാത്രേ എനിക്ക് നൽകാൻ കഴിയൂ…
ജീവിതത്തിൽ എന്നും….
അത് മാത്രം ഉണ്ടായിട്ടുള്ളൂ…
സ്നേഹിക്കെണ്ടാ എന്നേ….
വിങ്ങി കൊണ്ടു സ്വാതി പറഞ്ഞു..
നഷ്ടങ്ങളുടെ വലിയ പുസ്തകം കൂടേ കൊണ്ടു നടക്കുന്നവളാ ഞാൻ…
ബാധ്യത എടുത്തു തലയിൽ വെക്കേണ്ടാ..
നിങ്ങൾ ആരും..
എന്നേ എന്റെ വഴിക്ക് വിട്ടേക്ക് അമ്മേ..
ഞങ്ങൾക്ക് ഒരു മോളേ കൂടെ കിട്ടി അങ്ങനെയാ ഞങ്ങൾ കരുതിയത്..
അല്ലാതെ ബാധ്യത എന്നല്ല…
എന്നാലും അമ്മേ..
ആരാണ്..
ന്താണ് എന്ന് അറിയാത്ത എനിക്ക് വേണ്ടി..
ഇങ്ങനെ ഒക്കെ ചെയ്യുന്നത് കാണുമ്പോൾ…
മുഴുമിപ്പിക്കും മുൻപ് സ്വാതിയുടെ വാ പൊത്തി.. ഗംഗ…
ഇനി മിണ്ടരുത്..
മതി…
അതേ…
ഇനി ആകെ നാല് ദിവസം തികച്ചും ഇല്ല…
കല്യാണത്തിന്..
അതുകൊണ്ട് ഇതെല്ലാം കഴിഞ്ഞിട്ട് ഇവിടന്നു പോകുന്നുള്ളൂ മോള്..
പിന്നെ ഒരു കാര്യം കൂടി..
നാളെ ആണ് സ്വർണം എടുക്കുന്നത്…
പിന്നേ കുറച്ചു ഡ്രെസ് കൂടി വാങ്ങാൻ ഉണ്ട്..
എല്ലാത്തിനും മോള് വേണം കൂടെ..
നന്ദേട്ടൻ പ്രേത്യേകം പറഞ്ഞിട്ടുണ്ട് എല്ലാം…
വിഷയം മാറ്റാനായി
സ്വാതിയുടെ മുടിയിൽ തലോടി കൊണ്ട് ഗംഗ പറഞ്ഞു..
അമ്മേ…
എനിക്ക് എന്തോ പോലെ..
ആളുകളുടെ..
മുന വെച്ചുള്ള നോട്ടം…
സംസാരം..
അതൊക്കെ കേൾക്കുമ്പോ..
പാതിയിൽ നിർത്തി സ്വാതി…
ഓ…
അതാണോ..
ആൾക്കാർക്ക് ന്താ പറയാൻ പാടില്ലാത്തത്..
അതൊക്കെ ഒരു ചെവിയിൽ കേട്ട്..
മറ്റേ ചെവിയിലൂടെ പുറത്തേക്ക് വിടുക..
അതൊക്കെ കേട്ട് വിഷമിച്ചു നിന്നാൽ ജീവിത കാലം മുഴുവൻ അതിനെ നേരം കാണൂ…
ചിരിച്ചു കൊണ്ട് ഗംഗ പറയുമ്പോൾ..
സ്വാതി ഗംഗയെ നോക്കി ചിരിച്ചു…
അപ്പൊ ഇനി പോണോ..
ഗംഗ വീണ്ടും ചോദിച്ചു..
അത് പിന്നെ..
ന്ത് പിന്നേ..
ഒരു പിന്നെയും ഇല്ല..
നാളെ നമ്മൾ പോകുന്നു..
പറഞ്ഞത് കേട്ടല്ലോ…
സ്വാതിയുടെ തലയിൽ പതിയെ കൈ കൊണ്ട് ഒരു തട്ട് കൊടുത്തു കൊണ്ട് ഗംഗ പറഞ്ഞു…
മ്മ്..
സ്വാതി മൂളി..
അതേ നേരം ഉച്ച ആവാറായി…
ചോറ് കൊടുക്കേണ്ടേ…
അവർക്ക്..
ഗംഗ ചോദിച്ചു..
പിന്നേ കൊടുക്കണം..
ങ്കിലേ…
ഇച്ചിരി വേഗത്തിൽ ആയിക്കോട്ടെ ട്ടോ കാര്യങ്ങൾ…
ഗംഗ പറഞ്ഞത് കേട്ട് സ്വാതി ചിരിച്ചു…
************************************
ഗോൾഡ് എല്ലാം പാക്ക് ചെയ്തു ട്ടോ..
സെയിൽസ്മാൻ വന്നു വിധുവിനോട് പറഞ്ഞു..
ങ്കിൽ ഞാൻ പോയി ബിൽ അടച്ചിട്ടു വരാം…
വാ അച്ഛാ..
നന്ദന്റെ വിളിച്ചു കൊണ്ട് വിധു മുന്നോട്ട് നടന്നു…
നന്ദൻ വിധുവിന്റെ പുറകേ നടന്നു…
നന്ദേട്ടാ…
ഗംഗ വിളിക്കുന്നത് കേട്ട് നന്ദൻ തിരിഞ്ഞു നോക്കി..
വിധു പോയി ബിൽ പേ ചെയ്തോളും..
ഏട്ടൻ ഇങ്ങോട്ട് വന്നേ..
ങ്കിൽ മോൻ പോയേച്ചും വാ..
വിധുവിനെ നോക്കി നന്ദൻ പറഞ്ഞു..
മ്മ്..
ശരി അച്ഛാ..
വിധു മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു..
വാ ഏട്ടാ..
നന്ദന്റെ കയ്യിൽ പിടിച്ചു ഗംഗ വീണ്ടും അകത്തേക്ക് കയറി..
ഇനി എങ്ങോട്ടാ…
നന്ദൻ ചോദിച്ചു..
മിണ്ടാതെ വാ മനുഷ്യാ..
മക്കളേ നിങ്ങളും വാ…
ചിത്രയേയും സ്വാതിയേയും വിളിച്ചു ഗംഗ …
ചിത്ര സ്വാതിയുടെ കയ്യിൽ പിടിച്ചു..
വാ ചേച്ചി..
സ്വാതി എഴുന്നേറ്റു അവരുടെ കൂടെ അകത്തേക്ക് നടന്നു..
മോള് ഇരിക്ക്..
സ്വാതി പിടിച്ചു ഇരുത്തി ഗംഗ….
ദേ..
ആ മാല ഒന്ന് എടുത്തേ..
ഡിസ്പ്ലേയിലേക്ക് ചൂണ്ടി ഗംഗ പറഞ്ഞു..
ആ വളകൾ കൂടി..
ഒന്നുടെ ഡിസ്പ്ലേയിലേക്ക് ചൂണ്ടി ഗംഗ പറഞ്ഞു..
ഇതെങ്ങനെ നന്ദേട്ടാ കൊള്ളാമോ..
സ്വാതിയുടെ കഴുത്തിൽ മാല ചേർത്ത് വെച്ച് കൊണ്ട് ഗംഗ ചോദിക്കുന്നത് കേട്ട് സ്വാതി വിറച്ചു…
കൊള്ളാലോ…
മോൾക്ക് ഇഷ്ടായോ…
നന്ദൻ ചോദിച്ചു..
ന്ത് പറയണം എന്നറിയാതെ സ്വാതി ഗംഗയെയും നന്ദനേയും നോക്കി….
അടുത്ത ഭാഗം ക്ലൈമാക്സ് ട്ടോ….
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission