അമ്മേ…
ഏട്ടൻ…
സന്ധ്യക്ക് വിളക്കിൽ തിരി തെളിച്ചു കൈയിൽ പറ്റിയ എണ്ണ തലമുടിയിൽ തേച്ചു കൊണ്ട് കൈ കൂപ്പി ഇരിക്കാൻ തുടങ്ങും മുൻപ് ചിത്ര മുറ്റത്തേക്കു പായിച്ച മിഴികൾ പോയി നിന്നത് വിധുവിന്റെയും സ്വാതിയുടെയും നേർക്ക് ആയിരുന്നു….
അമ്മേ….
ഒന്നൂടേ ഉറക്കെ അകത്തേക്ക് നോക്കി വിളിച്ചു കൊണ്ട് ചിത്ര മുറ്റത്തേക്കു ഓടിയിറങ്ങി..
ഏട്ടാ…
ചിത്ര വിതുമ്പി കൊണ്ട് ഓടിച്ചെന്നു വിധുവിനെ കെട്ടിപിടിച്ചു…
മോളേ…
തന്റെ നെഞ്ചിലേക്ക് പൂച്ചയെ പോലെ പൂണ്ട ചിത്രയെ അവൻ ചേർത്ത് പിടിച്ചു…
വാ..
വിധുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ചിത്ര മുന്നോട്ട് നടന്നു…
മോനെ….
കോലായിൽ കയറും മുൻപേ ഗംഗ വിധുവിന്റെ അടുത്തേക്ക് ഓടി വന്നു..
അമ്മേടെ പൊന്നു മോനെ..
വാരി പുണർന്നു കവിളിൽ തുരു തുരു ഉമ്മ
വെച്ചുകൊണ്ട് ഗംഗ അവനെ ചേർത്ത് പിടിച്ചു..
വാ…
വിതുമ്പി കൊണ്ട് ഗംഗ അവനെ അകത്തേക്ക് കൊണ്ട് പോയി..
അച്ഛൻ…
വിധു പതിയെ ചോദിച്ചു…
ഗംഗ തല ചെരിച്ചു സൈഡിലെക്കു നോക്കി….
ഹാളിൽ ചാരു കസേരയിൽ നീണ്ടു നിവർന്നു കിടക്കുന്ന നന്ദന്റെ അടുത്തേക്ക് വിധു നടന്നു…
അച്ഛാ…
ഇടറി കൊണ്ട് വിധു വിളിച്ചു…
കണ്ണടച്ചു കൊണ്ട് നന്ദൻ കിടന്നു..
ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…
അച്ഛാ…
കാൽ കീഴിൽ ഇരുന്നു കൊണ്ട് വിതുമ്പി വിധു..
തൊറ്റിട്ടില്ല ഡാ നിന്റെ അച്ഛൻ..
വിധുവിന്റെ മുടിയിൽ പതിയെ തലോടി കൊണ്ട് നന്ദൻ പറയുന്നത് കേട്ട് വിധു ഉറക്കെ പൊട്ടി കരഞ്ഞു പോയി…
വർഷങ്ങളായി പെയ്തൊഴിയാൻ നിന്ന പോലെ എല്ലാരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി..
വിമ്മി പൊട്ടി കൊണ്ട് നന്ദൻ വിധുവിനെ ചേർത്ത് പിടിച്ചു…
നീ വന്നല്ലോ…
അത് മതി..
തളർന്നു വീഴാൻ എനിക്ക് മനസ്സില്ലായിരുന്നു…
ഞാൻ തളർന്നാൽ പിന്നെ ഇവരുടെ ഗതി എന്താവും..
പിന്നേ..
ന്റെ മോന് ആരുണ്ട്…
ഇടറി കൊണ്ട് നന്ദൻ പറയുന്നത് കേട്ട് വിധു ഒന്നൂടേ ചേർന്നു നന്ദന്റെ ദേഹത്ത്…
നീ വല്ലതും കഴിച്ചോ..
ഗംഗ ചോദിച്ചു..
ഹോട്ടലിൽ നിന്നും കഴിച്ചു..
എന്നാലും ന്റെ അമ്മ വെച്ചത് ന്തേലും കഴിച്ചിട്ട് എത്ര നാളായി…
അപ്പോൾ ആണ് എല്ലാരും സ്വാതിയെ ശ്രദ്ധിച്ചത്…
ആരാ മോനെ ഈ കുട്ടി…
ഗംഗ ചോദിച്ചത് കേട്ട് വിധു ഒന്ന് ചിരിച്ചു..
താൻ ന്താ മുറ്റത്തു നിന്നു കളഞ്ഞത്.. ഇങ്ങോട്ട് കേറി വാ..
വിധു സ്വാതിയുടെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് ചോദിച്ചു..
ഹേയ് ഒന്നുല്ല..
സ്വാതി നിന്നു പരുങ്ങി..
താൻ കേറി വാടോ ധൈര്യമായി…
അകത്തു നിന്നും നന്ദൻ ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ട് ഗംഗ നന്ദന്റെ മുഖത്തേക്ക് നോക്കി..
ഒന്നുമില്ല എന്ന അർത്ഥത്തിൽ നന്ദൻ കണ്ണിറുക്കി കാണിച്ചു…
ഗംഗ വരാന്തയിലേക്ക് ചെന്നു..
മോള് വാ….
സ്വാതിയുടെ കയ്യിൽ പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു…
ഇപ്പോൾ ഒന്നും ചോദിക്കുന്നില്ല രണ്ടാളോടും…
നിങ്ങൾക്ക് നല്ല വിശപ്പ് ഉണ്ടാകും..
പോയി രണ്ടാളും കുളിച്ചു ഫ്രഷ് ആയിട്ട് വാ..
അപ്പോളേക്കും ഞാൻ കഴിക്കാൻ ന്തേലും ഉണ്ടാക്കി വെക്കാം….
അമ്മേ…
സ്വാതിയുടെ വിളി കേട്ട് ഗംഗയുടെ ഉള്ളു ഒന്ന് പിടഞ്ഞു…
ഗംഗ തിരിഞ്ഞു സ്വാതിയെ നോക്കി..
ന്താ മോളേ..
ന്റെൽ ഡ്രസ്സ് ഒന്നും ഇല്ല…
മാറാൻ..
ഓ..
അതാണോ ഇത്ര വലിയ കാര്യം..
ചിത്ര മോൾടെ ഡ്രസ്സ് ഉണ്ടാകും..
നിങ്ങൾ ഏകദേശം ഒരേ പോലെ അല്ലേ..
മോളേ….
ദേ ചേച്ചിക്ക് ന്താ വേണ്ടേ ന്നു വെച്ചാൽ എടുത്തു കൊടുക്കൂ ട്ടോ..
പിന്നെ..
ബാത്ത്റൂം ഒരെണ്ണം പുറത്തു ആണ്..
ഒരെണ്ണം ഞങ്ങളുടെ റൂമിലും..
മോൾക്ക് ഏതു വേണേലും ഉപയോഗിക്കാം…
ഞാൻ അടുക്കളയിൽ ചെല്ലട്ടെ ട്ടോ…
ഗംഗ തിരിഞ്ഞു നടന്നു…
ഉള്ളിൽ വന്ന ഒരായിരം ചോദ്യങ്ങൾ ക്കു ഉത്തരം തേടി കൊണ്ട്…
വാ ചേച്ചി…
ചിത്ര സ്വാതിയുടെ കയ്യിൽ പിടിച്ചു വലിച്ചു..
സ്വാതി തിരിഞ്ഞു വിധുവിനെ നോക്കി…
ചെല്ല് എന്ന് വിധു കണ്ണ് കൊണ്ട് കാണിച്ചു..
കണ്ണുകൾ നിറയുന്നുണ്ടായിരുന്നു സ്വാതിയുടെ…
വാ ചേച്ചി…
ഒന്നൂടേ ചിത്ര അവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു..
************************************
കുളി കഴിഞ്ഞോ നിന്റെ…
അകത്തേക്കു കയറി വന്നു കൊണ്ട് നന്ദൻ ചോദിച്ചു…
ഉവ്വ് അച്ഛാ…
ഞാൻ താഴേക്ക് വരാൻ തുടങ്ങുക ആയിരുന്നു..
മ്മ്..
നന്ദൻ മൂളി…
മോനെ…
സങ്കടം ഉണ്ടോ നിനക്ക്..
ന്തിനാ അച്ഛാ എനിക്ക് സങ്കടം…
മോന്റെ നല്ല ഒരു ഭാവി….
അത് നഷ്ടമായില്ലേ…
അതൊക്കെ ഞാൻ മറക്കാൻ ശ്രമിക്കുക ആണ് അച്ഛാ..
വിധി..
അങ്ങനെ കരുതി ജീവിക്കാം നമുക്ക് അതല്ലേ നല്ലത്..
മ്മ്…
നന്ദൻ മൂളി..
എനിക്ക് വല്ലാത്ത പേടി ആയിരുന്നു അച്ഛാ..
അച്ഛൻ ജയിൽ വരാതെ ഇരുന്നപ്പോൾ..
ഒന്നുകൊണ്ടും അല്ല മോനെ..
കാണാൻ വയ്യാ എനിക്ക് ആ കാഴ്ച..
ഒമ്പത് വർഷം..
അറിയില്ല ഡാ അച്ഛന്….
തല പതിയെ താഴ്ത്തി കൊണ്ട് നന്ദൻ വിതുമ്പി..
ഇനി ഒന്നെന്നു തുടങ്ങണം ട്ടോ മോൻ…
മുപ്പത്തി രണ്ട് വയസേ ആയുള്ളൂ മോന്..
ജീവിതം തുടങ്ങേണ്ടി വരുന്ന പ്രായം..
അച്ഛൻ ഉണ്ട് കൂടെ..
മ്മ്..
വിധു മൂളി….
വാടാ വന്നു കഴിക്കാൻ നോക്ക്…
അകത്തേക്കു കയറി വന്നു കൊണ്ട് ഗംഗ വിളിച്ചു…
ഞങ്ങൾ അങ്ങോട്ട് ഇറങ്ങാൻ തുടങ്ങുക ആയിരുന്നു അമ്മേ…
മ്മ്…
ഡാ.. തെമ്മാടി..
ഏതാ ഡാ ആ പെൺകുട്ടി..
കയ്യിൽ പതിയെ നുള്ളി കൊണ്ട് ഗംഗ ചോദിച്ചു…
ഹാവൂ…
അമ്മേടെ പിച്ച് ഇപ്പോളും ഇങ്ങനെ തന്നെ ണ്ട് ല്ലേ..
തൊലി പോയി ന്നു തോന്നുന്നു..
കയ്യിൽ നോക്കി കൊണ്ട് വിധു പറഞ്ഞു..
ദേ ചെക്കാ വിഷയം മാറ്റാൻ നോക്കണ്ട..
ഏതാടാ ആ കുട്ടി..
ന്റെ അമ്മേ..
അമ്മ പേടിക്കേണ്ട..
ഞാൻ കല്യാണം ഒന്നും കഴിച്ചിട്ടില്ല..
പിന്നേ..
നീ സ്നേഹിക്കുന്ന കുട്ടി ആണോ…
ന്റെ അമ്മേ…
ജയിലിൽ കിടന്ന എനിക്ക് എങ്ങനെ പ്രേമം..
അതും ശരിയാണ് ലോ..
പിന്നേ ഏതാടാ ആ കുട്ടി…
ഗംഗ വിടാൻ ഉള്ള ലക്ഷണം ഇല്ല..
ന്റെ അമ്മേ എനിക്ക് അറിയില്ല അവളേ….
അവൾ ആരാണ് എന്നോ..
എവ്ടാണ് നാട് എന്നോ ഒന്നും എനിക്ക് അറിയില്ല..
ങേ..
വാ പിളർന്നു നിന്നു പോയി നന്ദനും ഗംഗയും..
നീ ന്ത് പോക്രിത്തരം ആണ് ചെക്കാ പറയണത്..
മ്മ്…
വിധു ഉണ്ടായ കാര്യം അവരോട് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു…
കേട്ടിട്ട് തലയിൽ കൈ വെച്ചു ഇരുന്നു പോയി ഗംഗ…
നന്ദൻ ആണേൽ ഇടിവെട്ട് ഏറ്റു എന്ന മട്ടിൽ ആയി മുഖം..
ഊരു പേരും അറിയാത്ത ഒരു കുട്ടിയെ..
നീ ന്തു ഭാവിച്ചാ ഇങ്ങോട്ട് കൊണ്ട് വന്നത്…
ഇനി ഇതിന്റെ പുറകിൽ ന്തൊക്കെ ഉണ്ടാവോ ന്തോ..
ഗംഗ തലയിൽ ഒന്നൂടേ കൈ വെച്ചു ഇരുന്നു പോയി..
ന്റെ മോനെ..
നീ ന്തിനാ ഇങ്ങനെ ചെയ്തത്…
നന്ദൻ ചോദിച്ചു…
അച്ഛന്റെ മോനായി പോയത് കൊണ്ട്…
പെട്ടന്നായിരുന്നു വിധുവിന്റെ മറുപടി..
എന്നാലും…
ന്ത്…
ഒരേന്നാലും ഇല്ല..
അമ്മ അവളോട് സംസാരിച്ചു നോക്ക്..
തുറന്നു പറയാതിരിക്കാൻ വഴിയില്ല..
കണ്ടാലേ അറിയാം നല്ല കുടുംബത്തിൽ എവിടെയോ ജനിച്ച കുട്ടി ആണെന്ന്..
അത് കൊണ്ട് തന്നാ കൂടെ കൂട്ടിയത്..
മ്മക്ക് ബുദ്ധിമുട്ട് ആവുമ്പോൾ അല്ലേ..
അത് അപ്പോൾ ആലോചിക്കാം..
ഇപ്പോൾ അമ്മ വാ..
എനിക്ക് നല്ല വിശപ്പ് ണ്ട്..
അതും പറഞ്ഞു വിധു മുന്നോട്ട് നടന്നു…
ഗംഗ തിരിഞ്ഞു നന്ദനെ നോക്കി കണ്ണുരുട്ടി…
നീ ന്തിനാ എന്നേ നോക്കി പേടിപ്പിക്കുന്നേ..
നിന്റെ മോൻ അല്ലേ ചെയ്തത്…
ഓ…
വിത്ത് ഗുണം പത്തു ഗുണം..
ഗംഗ ചവിട്ടി തുള്ളി താഴേക്കു നടന്നു..
************************************
ആഹാ കൊള്ളാലോ..
പുട്ടും കടലയും..
ഇത്രേം പെട്ടന്ന് അമ്മ ഇതൊക്കെ ഉണ്ടാക്കിയോ..
വിധു ചോദിച്ചു..
അരിപൊടി പൊടിച്ചു വറത്തു വെച്ചിരുന്നു…
പിന്നെ കടല രാവിലെ വെള്ളത്തിൽ ഇട്ടിട്ടുണ്ടായിരുന്നു…
അതോണ്ട് ഉണ്ടാക്കി താ..
ആഹാ..
അതെന്തായാലും നന്നായി…
വിധു പറഞ്ഞു..
സ്വാതി നീ ന്താ കഴിക്കുന്നില്ലേ..
വിധു ചോദിക്കുന്നത് കേട്ട് സ്വാതി തല ഉയർത്തി നോക്കി..
മോള് കഴിക്കു..
ന്തേ ഒന്നും കഴിക്കാത്തത്…
ഗംഗ ചോദിച്ചു..
വിശപ്പ് ഇല്ല അമ്മേ അതാണ്..
അങ്ങനെ പറയല്ലേ…
മോള് കഴിക്കൂ..
സ്വാതി പതിയെ കഴിക്കാൻ തുടങ്ങി.. ************************************
അമ്മേ…
രാത്രി കോലായിൽ നടക്കുകയായിരുന്ന ഗംഗ
വിളി കേട്ട് തിരിഞ്ഞു നോക്കി…
അമ്മക്ക് ദേഷ്യം ഉണ്ടോ എന്നോട്..
സ്വാതി ചോദിക്കുന്നത് കേട്ട് ഗംഗ ഒന്നു പരുങ്ങി….
അത് പിന്നേ മോളേ..
പേടി ഇല്ല എന്ന് പറഞ്ഞാൽ അത് നുണയാകും..
ഊരും പേരും അറിയാത്ത ഒരു കുട്ടിയെ..
ഇങ്ങനെ കൂട്ടി കൊണ്ട് വന്നത് ഓർത്ത് ഒരു പേടി..
അമ്മേനെ എനിക്ക് അറിയാം…
വിധുവേട്ടനെയും എനിക്ക് അറിയാം..
നിങ്ങളെ എല്ലാരേം എനിക്ക് അറിയാം..
സ്വാതിയുടെ മറുപടി കേട്ട് ഗംഗ തിരിഞ്ഞു നോക്കി..
കാത്തിരിക്കുന്നു ഞാനും
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission