അമ്മേ…
രാത്രി കോലായിൽ നടക്കുകയായിരുന്ന ഗംഗ
വിളി കേട്ട് തിരിഞ്ഞു നോക്കി…
അമ്മക്ക് ദേഷ്യം ഉണ്ടോ എന്നോട്..
സ്വാതി ചോദിക്കുന്നത് കേട്ട് ഗംഗ ഒന്നു പരുങ്ങി….
അത് പിന്നേ മോളേ..
പേടി ഇല്ല എന്ന് പറഞ്ഞാൽ അത് നുണയാകും..
ഊരും പേരും അറിയാത്ത ഒരു കുട്ടിയെ..
ഇങ്ങനെ കൂട്ടി കൊണ്ട് വന്നത് ഓർത്ത് ഒരു പേടി..
അമ്മേനെ എനിക്ക് അറിയാം…
വിധുവേട്ടനെയും എനിക്ക് അറിയാം..
നിങ്ങളെ എല്ലാരേം എനിക്ക് അറിയാം..
സ്വാതിയുടെ മറുപടി കേട്ട് ഗംഗ തിരിഞ്ഞു നോക്കി..
കോലയിലേക്ക് നടന്നു വരികയായിരുന്ന നന്ദനും വിധുവും അത് കേട്ടു പരസ്പരം നോക്കി..
ന്താ..
ന്താ മോളേ നീ പറഞ്ഞത്..
എങ്ങനെ അറിയാം മോൾക്ക് ഞങ്ങളെ..
ഗംഗ സ്വാതിയുടെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു..
സ്വാതി എല്ലാരേം മാറി മാറി നോക്കി..
നിങ്ങൾ കരുതുന്നത് പോലെ എനിക്ക് അത്ര വലിയ പരിജയം ഒന്നുമില്ല..
പിന്നേ….
വിധു ചോദിച്ചു..
അപ്പോളേക്കും ചിത്രയും ഹാളിലേക്ക് വന്നു..
എങ്ങനെ അറിയാം നിനക്ക്…. വീണ്ടും വിധു ചോദിച്ചു…
എന്റെ അച്ഛനെ ആണ് എട്ടൻ കൊന്നത്….
സ്വാതിയുടെ മറുപടി കേട്ട് എല്ലാരും ഞെട്ടി..
എല്ലാം അറിഞ്ഞു വെച്ചിട്ട് പക തീർക്കാൻ വന്നതാണോ നീ…
വിധുവിന്റെ ശബ്ദം വല്ലാതെ കനത്തിരുന്നു അപ്പോൾ..
അല്ല..
പെട്ടന്നായിരുന്നു സ്വാതിയുടെ മറുപടി..
പിന്നെ…
നീ ന്തിനാ ഞങ്ങളെ തേടി വന്നത്..
ഞാൻ ആരെയും തേടി വന്നതല്ല ഏട്ടാ..
ഇന്നലെ ഏട്ടനെ കണ്ടപ്പോളും എനിക്ക് അറിയില്ലായിരുന്നു അച്ഛനെ കൊന്ന ആളാണ് എന്ന്..
ഇന്നലെ ഞാൻ പറഞ്ഞത് എല്ലാം സത്യമാണ്..
ട്രെയിൻ യാത്രയിൽ ഏട്ടൻ എന്നോട് കുറച്ചു കാര്യങ്ങൾ പറഞ്ഞിരുന്നു..
ഏകദേശം ഏട്ടൻ പറഞ്ഞ കാര്യങ്ങൾ വെച്ചു ഞാൻ ഊഹിച്ചു..
ആ ഊഹം ഇവിടെ വന്നപ്പോൾ ശരിയായിരുന്നു..
ഈ ഫോട്ടോ..
ഷെൽഫിൽ ഇരുന്ന ഫോട്ടോ നോക്കി കൊണ്ട് സ്വാതി പറഞ്ഞു..
അന്ന് പത്രങ്ങളിൽ വന്നിരുന്നു ഈ മുഖം..
ഇന്ന് ആ മുഖം വളരെ മാറി…
താടി വെച്ചു കട്ടി മീശ വന്നു…
ആളാകെ മാറി..
പക്ഷേ ആ പഴയ മുഖം അത് ഇപ്പോളും മനസ്സിൽ ഉണ്ട്…
നീ നുണ പറയുക ആണ്..
നീ എന്നേ തേടി വന്നത് തന്നെ ആണ്..
അല്ലേൽ ലോകത്തു ഒരു പെണ്ണും ചോദിക്കാത്ത ചോദ്യങ്ങൾ ചോദിച്ചു നീ ന്റെ കൂടെ കൂടില്ല..
ഇനി ഒരു നിമിഷം നീ ഈ വീട്ടിൽ നിൽക്കരുത്…
ഇറങ്ങിക്കോണം ഇപ്പൊ..
ഈ നിമിഷം…
വെളിയിലേക്ക് കൈ ചൂണ്ടി കൊണ്ട് വിധു ഉറക്കെ പറഞ്ഞു..
ഞാൻ പൊക്കോളാം..
ഇത് അറിഞ്ഞ സമയം മുതൽ എനിക്ക് ഇവിടെ ചിലവഴിക്കാൻ.. കഴിയുന്നിലായിരുന്നു…
പക്ഷേ…
പറയാതെ പോയാൽ അത് ശരിയല്ല എന്ന് കരുതി മാത്രം..
പിന്നെ ഒരു കാര്യം കൂടി..
ഏട്ടൻ കരുതുന്നത് പോലെ ഞാൻ ആരോടും പ്രതികാരം ചെയ്യാൻ വന്നതൊന്നും അല്ല….
അയ്യാൾ മരിക്കേണ്ടവൻ തന്നെ ആയിരുന്നു..
എല്ലാരും അയ്യാളുടെ മരണം ആഗ്രഹിച്ചിരുന്നു…
ഞാനും അമ്മയും അനിയനും ഉൾപ്പടെ എല്ലാരും..
കാരണം അയ്യാൾ ഞങ്ങളുടെ അച്ഛൻ അല്ലായിരുന്നു..
സ്വാതി പറയുന്നത് കേട്ട് എല്ലാരും അന്തം വിട്ടു..
മ്മ്..
അമ്മയുടെ രണ്ടാമത്തെ ഭർത്താവ്..
എനിക്കു ഏഴു വയസും അനിയന് നാലും വയസ് പ്രായം ഉള്ളപ്പോൾ അച്ഛൻ മരിച്ചു..
കള്ള് ചെത്ത് ആയിരുന്നു അച്ഛന് തൊഴിൽ..
സന്തോഷത്തോടെ ആയിരുന്നു ഞങ്ങളുടെ ജീവിതം..
വീട്ടുകാരെ ധിക്കരിച്ചു ഇറങ്ങി വന്നവർ ആയിരുന്നു അച്ഛനും അമ്മയും..
പക്ഷേ ആരുടെയും മുന്നിൽ കൈ നീട്ടി പോയിട്ടില്ല..
എനിക്ക് ഇപ്പോളും ഓർമ ഉണ്ട് ആ ദിവസം..
അന്ന് എന്റെ പിറന്നാൾ ആയിരുന്നു ഏഴാമത്തെ..
പുതിയ ഉടുപ്പും ഇട്ടു അമ്പലത്തിൽ
അച്ഛന്റെ സൈക്കിളിന്റെ മുൻപിൽ ഇരുന്നു അമ്പലത്തിൽ പോയി രാവിലെ..
പിന്നെ ഉച്ചക്ക് സദ്യ ഉണ്ടാക്കി കഴിച്ചു എല്ലാരും കൂടെ..
വൈകുന്നേരം അച്ഛൻ ചെത്തിനു പോയി..
പിന്നീട് അച്ഛൻ വന്നില്ല..
വന്നത് അച്ഛന്റെ വിറങ്ങലിച്ച ശരീരമായിരുന്നു..
പനയുടെ മുകളിൽ നിന്നും വീണു…
ജീവിതം അവിടെ തുടങ്ങി തകരാൻ..
പിന്നെ അമ്മയുടെ വീട്ടുകാർ വന്നു തറവാട്ടിലേക്ക് കൊണ്ട് പോയി..
വർഷങ്ങൾ കുറച്ചു കഴിഞ്ഞപ്പോൾ അമ്മക്ക് എന്നോ അയ്യാൾ തുണയായി കൂടി..
കുട്ടികൾ രണ്ടാൾ ഉള്ളത് കൊണ്ടോ..
അതോ അമ്മയുടെ വീട്ടുകാർക്ക് ബാധ്യത ആവും ഞങ്ങൾ എന്നുള്ള പേടി കൊണ്ടോ എന്ന് അറിയില്ല..
അമ്മക്ക് അയാളോടൊപ്പം താമസിക്കാൻ അമ്മയുടെ വീട്ടുകാർ മൗനമായി സമ്മതം നൽകി..
പിന്നീട് ജീവിതം നരകമായിരുന്നു..
അമ്മയേ എന്നും ഉപദ്രവിക്കും..
ഞങ്ങളെ ഓർത്ത് അമ്മ എല്ലാം സഹിക്കും..
പക്ഷേ ഒടുവിൽ..
എനിക്ക് പന്ത്രണ്ട് വയസ് പ്രായം ഉള്ളപ്പോൾ അയ്യാൾ ഒരു ദിവസം രാത്രി അമ്മയുടെ ഇപ്പുറം കിടന്നിരുന്ന എന്റെ ശരീരത്തിൽ കൈ വെച്ചു..
ഞാൻ അലറി കരഞ്ഞു…
അതു കേട്ട് അമ്മ ഞെട്ടി ഉണർന്നു..
നേരം ഒന്ന് വെളുത്തു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു ഉറങ്ങാതെ ഇരുന്നു ഞാനും അമ്മയും..
എന്റെ കരച്ചിൽ കേട്ടതും അയ്യാൾ ഇറങ്ങി പുറത്തേക്ക് പോയിരുന്നു…
രാവിലെ അവിടെ നിന്നും ഇറങ്ങി..
ഒടുവിൽ എത്തിയത് ഒരു കന്യാസ്ത്രീ മഠത്തിൽ..
പിന്നീടുള്ള ജീവിതം അവിടെ…
അയ്യാളുടെ ശല്യം തുടർന്നു കൊണ്ടിരുന്നു..
പക്ഷേ ഒടുവിൽ ഒരു ദിവസം അറിഞ്ഞു അയ്യാളെ ആരോ കൊന്നു എന്നു…
പിന്നീട് ജീവിതം നല്ല രീതിയിൽ ആയിരുന്നു മുന്നോട്ട്..
ഒരു വാടക വീടെടുത്തു താമസം മാറി..
അമ്മയുടെ വീട്ടുകാർ വീണ്ടും വന്നു…
അമ്മയുടെ ഷെയർ അമ്മക്ക് കൊടുത്തു..
അതിൽ ഒരു കുഞ്ഞു വീടും ഉണ്ടായിരുന്നു…
പിന്നീട് താമസം അവിടെ ആയി..
അമ്മക്ക് ഒരു ബാങ്കിൽ ക്ലാർക്ക് ആയി ജോലി കിട്ടി..
ജീവിതം നല്ല രീതിയിൽ മുന്നോട്ട്…
ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയം…
അമ്മയും അനിയനും എന്നേ വിട്ടു പോയി..
ബോട്ട് മുങ്ങി…
മരിച്ച പതിനഞ്ചു പേരിൽ രണ്ടാളുടെ പേര് എന്റെ അമ്മയുടെയും അനിയന്റെയും ആയിരുന്നു..
വിതുമ്പി കൊണ്ട് സ്വാതി പറഞ്ഞു നിർത്തി…
ജീവിതത്തിൽ ഒറ്റക്കായി പോയത് കൊണ്ടാവാം…
പിന്നീട് ന്റെ ജീവിതത്തിൽ വല്ലാത്ത മാറ്റം ഉണ്ടായിരുന്നു..
അമ്മ വീട്ടുകാർ അങ്ങോട്ട് കൂട്ടി കൊണ്ട് പോയി..
പക്ഷേ..
മുത്തശ്ശനും മുത്തശ്ശിയും മാത്രം ആണ് അവിടെ സ്നേഹത്തോടെ പെരുമാറിയത്…
മറ്റുള്ളവർക്ക് ഞാൻ ഒരു അധിക പറ്റായിരുന്നു..
അങ്ങനെ സഹി കെട്ട് അവിടെ നിന്നും ഇറങ്ങി വരുന്ന സമയം ആണ് നമ്മുടെ കണ്ടു മുട്ടൽ…
വിധുവിനെ നോക്കി വിതുമ്പി കൊണ്ട് സ്വാതി പറഞ്ഞു..
അപ്പൊ അമ്മയും അനിയനും മരിച്ചിട്ട് എത്ര ആയി..
വിധു ചോദിച്ചു…
രണ്ടു വർഷം കഴിഞ്ഞു..
അമ്മേ…
സ്വാതിയുടെ വിളി കേട്ട് ഗംഗ അവളേ നോക്കി…
എനിക്ക് ആരോടും വൈരാഗ്യം ഇല്ല..
ആരോടും വെറുപ്പും ഇല്ല…
ജീവിക്കാൻ കൊതി തീർന്നു പോയത് പോലെ ആയിരുന്നു..
വീണ്ടും ജീവിക്കാൻ കൊതി തോന്നിയതും… ആ നിമിഷത്തിന്റെ ഒരു അവിവേകമായിരുന്നു വിധുവേട്ടനോട് അങ്ങനെ ചോദിക്കാൻ എന്നേ പ്രേരിപ്പിച്ചത്..
ആഗ്രഹങ്ങളെ കുഴിച്ചു മൂടിയാലും ചിലപ്പോൾ..
അതൊന്നു കുഴി മാന്തി പുറത്തു വരും..
നിറമുള്ള നാളെകളെ വിളിച്ചു കാണിക്കാൻ..
അങ്ങനെ തോന്നി പോയ ഒരു നിമിഷം..
ആ നിമിഷത്തിനോട് ഇപ്പൊ ദേഷ്യം തോന്നുന്നു എനിക്ക്..
നിങ്ങൾക്ക് ഒരാൾക്കും ഞാൻ ഒരു ശല്യമായി വരില്ല..
ഇന്നൊരു രാത്രി..
നാളെ രാവിലെ ഞാൻ പൊക്കോളാം..
മറുപടിക്ക് കാത്തു നിൽക്കാതെ സ്വാതി അകത്തേക്ക് കയറി…
എല്ലാരും പരസ്പരം നോക്കി നിന്നു..
കുറച്ചു നേരത്തേ നിശബ്ദത..
ചിത്രേ..
മോള് ചെല്ല് ആ കുട്ടിക്ക് മുറി കാണിച്ചു കൊടുക്കൂ..
പിന്നെ മോളും സ്വാതിയുടെ കൂടെ കിടന്നോ രാത്രി..
മ്മ്…
മൂളി കൊണ്ട് ചിത്ര റൂമിലേക്ക് പോയി..
മോനെ..
ഗംഗ വിളിക്കുന്നത് കേട്ട് വിധു തിരിഞ്ഞു നോക്കി..
മോൻ രാവിലെ ആ കുട്ടിയെ ബസ് സ്റ്റാൻഡിൽ കൊണ്ട് വിട്..
വെറുതെ ഓരോ പുലിവാലുകൾ പിടിക്കാൻ പോണ്ടാ..
മ്മ്..
വിധു മൂളി..
പെണ്ണേ ഡീ…
നന്ദൻ വിളിക്കുന്നത് കേട്ട് ഗംഗ തിരിഞ്ഞു നോക്കി….
അവളേ അങ്ങനെ ഉപേക്ഷിച്ചു കളയണോ നമുക്ക്..
പിന്നെ….
ഗംഗ ചോദിച്ചു…
ജീവിക്കാൻ ഒരു മാർഗം ഇല്ലാത്തത് അല്ലെ അവളുടെ തടസം..
ആ തടസ്സം നമുക്ക് മാറ്റി കൊടുത്താൽ പോരെ..
അച്ഛൻ ന്താ ഉദ്ദേശിക്കുന്നത്…
വിധു ചോദിച്ചു..
നിങ്ങൾ ഇനി ആ കുട്ടിയെ വിധുവിനെ കൊണ്ട് കെട്ടിക്കാൻ ആണോ..
സിനിമയിൽ കാണുന്നത് പോലെ..
ഹേയ് അതൊന്നുമല്ല..
നമുക്ക് അവളേ നമ്മുടെ പുതിയ കമ്പനിയിൽ സെയിൽസിൽ നിർത്താം..
അവിടെ മ്മടെ വീട്ടിൽ അവൾക്കു താമസിക്കുകയും ചെയ്യാം..
നമുക്ക് സെയിൽസോ..
വിധു സംശയത്തോടെ ചോദിച്ചു..
മ്മ്..
മ്മക്ക് ഒരു കുഞ്ഞു കമ്പനി ഉണ്ട്…
വള്ളിയൂർകുന്നിൽ..
ന്ത് കമ്പനി..
വിശ്വാസം വരാത്തത് പോലെ വിധു ചോദിച്ചു..
സ്റ്റിച്ചിങ്…
ചുരിദാർ മെറ്റിരിയൽ ഹോൾ സെയിൽ ആയി തയ്ച്ചു കൊടുക്കുന്നു..
ഇപ്പോൾ ആണേൽ രണ്ടു സ്റ്റാഫ് കുറവും ആണ്..
താമസിക്കാൻ അവടെ നമ്മുടെ വീടും ഉണ്ട്..
പത്തു പതിനഞ്ചു പെൺകുട്ടികൾ ഉണ്ട് അവിടെ..
എല്ലാം അന്നന്നത്തെ അന്നം നോക്കി വരുന്നവർ..
ഈ കുട്ടി കൂടെ അവരുടെ കൂട്ടത്തിൽ കൂടട്ടെ..
അതല്ലേ നല്ലത്…
ഇതിപ്പോ നമ്മൾ പറഞ്ഞു വിട്ടാൽ ചവാൻ ആണോ ജീവിക്കാൻ ആണോ എന്നു അറിയാതെ..
അതുമല്ല നാളെ ഇനി വേറെ ആരുടെയെങ്കിലും ചതിയിൽ പോയി വീഴില്ല എന്നും ഉറപ്പ് ഇല്ല ലോ..
നിങ്ങൾ ന്ത് പറയുന്നു..
ഏട്ടൻ പറഞ്ഞത് ശരിയാണ്..
ഞാൻ ആ കുട്ടിയോട് ഒന്ന് സംസാരിച്ചു നോക്കട്ടെ…
അവൾക്കു സമ്മതം ആണേൽ നമുക്ക് നിർത്താം..
ഇല്ലേ അവളുടെ വിധിക്ക് വിടുക…
അതും പറഞ്ഞു ഗംഗ തിരിഞ്ഞു അകത്തേക്ക് പോയി…
************************************
എനിക്ക് ആരോടും ദേഷ്യം ഇല്ല ട്ടോ..
എല്ലാരോടും സ്നേഹം മാത്രം..
ഒരുപാട് സന്തോഷം ഉണ്ട് ഒരു രാത്രിയെങ്കിലും കൂടെ കൂട്ടിയതിനു..
പിന്നെ ഒരു ജോലി ശരിയാക്കി തന്നതിന്..
നോക്കട്ടെ..
ജീവിക്കാൻ പറ്റുമോ എന്ന്..
അപ്പൊ ഇനി ആണൊരുത്തന്റെ തുണ വേണ്ടല്ലോ..
ചിരിച്ചു കൊണ്ട് വിധു പറഞ്ഞു…
ഇനി ഇപ്പൊ തല്ക്കാലം വേണ്ട..
ഇത്രയും നാൾ ഇനി ന്ത് എന്നുള്ള ചിന്ത ഉണ്ടായിരുന്നു…
ആ ചിന്തക്ക് ഒരു ഉത്തരം കിട്ടി..
മോൾക്ക് എപ്പോ വേണേലും ഇങ്ങോട്ട് വരാം…
ആരുമില്ല എന്നൊരു തോന്നൽ വേണ്ട..
ഇവിടെ മോൾക്ക് എല്ലാരും ഉണ്ട്..
എല്ലാരും..
ഗംഗ വാത്സല്യത്തോടെ അവളുടെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു..
എന്നാ ഞാൻ ഇറങ്ങട്ടെ..
മ്മ്..
പോയേച്ചും വാ..
മോൻ മോളേ കൊണ്ട് വിട്ടിട്ട് വാ..
അച്ഛൻ പറഞ്ഞു തന്നില്ലേ അഡ്രെസ്സ്..
നന്ദൻ പറഞ്ഞു..
മ്മ്…
മൂളി കൊണ്ട്
വിധു മുന്നോട്ട് നടക്കാൻ തുടങ്ങി..
ഡാ..
ദേ നിന്റെ ബുള്ളറ്റ് ഇപ്പോളും കണ്ടിഷൻ ആണ്..
അത് എടുത്തോ…
കീ കയ്യിലേക്ക് വെച്ച് കൊടുത്തു കൊണ്ട് നന്ദൻ പറഞ്ഞു..
വിധുവിന് വിശ്വാസം പോരാ..
പോയി സ്റ്റാർട്ട് ചെയ്തു നോക്കടാ…
വിധു പുറത്തെ ഷെഡിലേക്ക് നടന്നു..
വർഷങ്ങൾ കഴിഞ്ഞു എങ്കിലും..
താൻ എങ്ങനെ യൂസ് ചെയ്തോ അത് പോലെ തന്നെ..
കീ..
ഓൺ ചെയ്തു കിക്കർ അടിച്ചു..
ഒറ്റ അടിയിൽ സ്റ്റാർട്ട്..
ബൈക്ക് സ്വാതിയുടെ മുന്നിൽ നിർത്തി..
കേറിക്കോ മോളേ..
അവൻ കൊണ്ട് വിടും..
സ്വാതി പുറകിൽ കയറി…
എല്ലാരേം നോക്കി കൈ വീശി കാണിച്ചു..
ഇടക്ക് വരണം..
ഗംഗ ഒന്നൂടേ വിളിച്ചു ഓർമപെടുത്തി..
വിധു ബുള്ളറ്റ് മുന്നോട്ട് എടുത്തു…
************************************
ഏട്ടന് എന്നോട് ദേഷ്യം ഇല്ല ലോ..
കുറച്ചു ദൂരം താണ്ടിയപ്പോൾ സ്വാതി അവന്റെ ചെവിയിൽ ചോദിച്ചു..
ഹേയ്…
ന്തിനാ ദേഷ്യം..
ഒന്ന് പകച്ചു..
അത് സത്യമാണ്..
പക്ഷേ ഇപ്പൊ ഞാൻ ഓക്കേ ആണ്..
ഞാൻ കെട്ടുമോ എന്നൊക്കെ ചോദിച്ചത് കൊണ്ട് ഞാൻ ഒരു മോശം ആളാണ് എന്ന് തോന്നിയോ..
ഹേയ്..
അങ്ങനെ തോന്നിയാൽ ഞാൻ വീട്ടിൽ കൊണ്ടുവോ..
ഒരു നന്മ ആ മുഖത്ത് ഞാൻ കണ്ടു..
പിന്നെ ആരെയും പറ്റിക്കുന്ന ആളല്ല എന്നും തോന്നി..
അതൊക്കെ ശരിയാണ്..
എന്നാലും ഒരു പെണ്ണ് ഇങ്ങനെ കൈ കുമ്പിളിൽ വന്നിട്ട് ഇപ്പോളും എങ്ങനെ ഇത്ര മാന്യമായി പെരുമാറുന്നു…
അതെന്താടോ അങ്ങനെ ചോദിച്ചേ…
ഏട്ടൻ തന്നെ അല്ലേ പറഞ്ഞത് കാലം മോശമാണ് ന്നു അത് കൊണ്ട്..
അതിന്റെ ഉത്തരം വളരെ സിമ്പിൾ അല്ലേ..
നീ കണ്ടില്ലേ…
ന്റെ വീട്ടിൽ അമ്മയുണ്ട്..
അനിയത്തി ഉണ്ട്..
അവർ എനിക്ക് അമ്മയും അനിയത്തിയും തന്നെ ആണ്..
അതുകൊണ്ട് എനിക്ക് തിരിച്ചറിയാൻ കഴിയും..
എല്ലാരേം..
മനസ്സിലായോ..
മ്മ്..
പതിയെ മൂളി സ്വാതി…
ഇവിടെ ഒരു അമ്പലം ഉണ്ട് അവിടെ ഒന്ന് കേറി തൊഴുതിട്ടു പോകാം..
ബുള്ളറ്റ് ഒരു അമ്പല പറമ്പിലേക്ക് കയറ്റി കൊണ്ട് വിധു പറഞ്ഞു..
എനിക്ക് ദൈവങ്ങളിൽ ഉള്ള വിശ്വാസം ഒക്കെ പോയി..
സ്വാതി പറഞ്ഞു..
എനിക്കും പോയെരുന്നു..
ഇതിപ്പോ വീണ്ടും തുടങ്ങിയാലോ എന്നൊരു ചിന്ത..
അതാണ്..
താൻ വായോ…
കയ്യിൽ പിടിച്ചു കൊണ്ട് വിധു മുന്നോട്ട് നടന്നു…
വിധുവേട്ടാ..
പുറകിൽ നിന്നുള്ള വിളി കേട്ട് വിധുവും സ്വാതിയും ഒരുമിച്ചു തിരിഞ്ഞു നോക്കി…
നടന്നു വരുന്ന പെൺകുട്ടിയേ കണ്ട് സ്വാതിയുടെ ഉള്ളൊന്നു പിടിച്ചു…
അപർണ്ണ…
വിധു ഉള്ളിൽ പറഞ്ഞു..
കാത്തിരിക്കാം… ല്ലേ..
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission