Skip to content

നിഴലായ് എന്നരികിൽ – 4

nizhalay-enarikil

എനിക്ക് ദൈവങ്ങളിൽ ഉള്ള വിശ്വാസം ഒക്കെ പോയി..

സ്വാതി പറഞ്ഞു..

എനിക്കും പോയെരുന്നു..

ഇതിപ്പോ വീണ്ടും തുടങ്ങിയാലോ എന്നൊരു ചിന്ത..

അതാണ്..

താൻ വായോ…

കയ്യിൽ പിടിച്ചു കൊണ്ട് വിധു മുന്നോട്ട് നടന്നു…

വിധുവേട്ടാ..

പുറകിൽ നിന്നുള്ള വിളി കേട്ട് വിധുവും സ്വാതിയും ഒരുമിച്ചു തിരിഞ്ഞു നോക്കി…

നടന്നു വരുന്ന പെൺകുട്ടിയേ കണ്ട് സ്വാതിയുടെ ഉള്ളൊന്നു പിടിച്ചു…

അപർണ്ണ…

വിധു ഉള്ളിൽ പറഞ്ഞു..

ഓർമയുണ്ടോ എന്നേ…

അടുത്തേക്ക് നടന്നെത്തിയതും അപർണ്ണ ചോദിച്ചു..

പിന്നേ ഓർമ ഇല്ലാതെ എവടെ പോകാൻ…

ഏട്ടൻ എന്നാ വന്നത്…

ഇന്നലെ വൈകുന്നേരം…

വല്ലാതെ മാറി ട്ടോ മുഖം..

അത് പിന്നേ മാറില്ലേ..

വർഷം ഒമ്പത് കഴിഞ്ഞു.. അതിന്റെ ഒരു ചെറിയ മാറ്റം…

ചെറിയ മാറ്റം ഒന്നുമല്ല…

നല്ല മാറ്റമുണ്ട്..

താടിയും മുടിയും..

നിനക്ക് എങ്ങനെ മനസിലായി…

എന്നേ..

ഇത്രയും ദൂരെ നിന്നും..

ഏട്ടന് എന്നേ മനസ്സിലായോ ദൂരെ നിന്നു..

ഉവ്വ്..

ആ വിളി…

പിന്നേ നിന്റെ നടത്തം..

അതെല്ലാം അങ്ങനെ തന്നെ ഉണ്ട്..

അത് പോലെ തന്നെ എനിക്കും…

മ്മ്..

മ്മ്..

ശരി..

വാ തൊഴുതു വരാം..

അയ്യോ ഞാൻ ഇല്ല ഏട്ടാ..

അതെന്താ..

നീ വാ..

ഇവിടെ വരേ  വന്നിട്ടു ആളെ കാണാതെ പോയാൽ ആൾക്ക് ദേഷ്യം ആവും കേട്ടോ..

ഹേയ്..

ഇല്ല…

ആൾക്ക് എന്നേ അറിയാം അത് കൊണ്ടു കുഴപ്പമില്ല..

ങ്കിൽ ശരി ഞങ്ങൾ പോയി തൊഴുതു വരാം…

ഇതാരാ ഏട്ടാ..

സ്വാതിയെ നോക്കി അപർണ്ണ  ചോദിച്ചു..

ഓ…

ഇത് സ്വാതി..

എനിക്ക് വഴിന്നു കിട്ടിയ കൂട്ടുകാരി ആണ്…

വഴിയിൽ നിന്നോ…

അന്തം വിട്ടു കൊണ്ടു അപർണ്ണചോദിച്ചു…

മ്മ്..

വഴി ന്നു…

ചിരിച്ചു കൊണ്ടു വിധു  പറയുന്നത് കേട്ട് സ്വാതിയുടെ ഉള്ളൊന്നു പിടഞ്ഞു..

ഏട്ടാ..

കളിക്കാതെ..

കാര്യം പറ…

ശരിക്കും…

ഞാൻ പറഞ്ഞത് സത്യം തന്നെ ആണ്…

ബാക്കി എല്ലാം വഴിയേ പറയാം..

അതും പറഞ്ഞു വിധു മുന്നോട്ട് നടന്നു…

നീ വായോ സ്വാതി..

മുന്നോട്ട് നടക്കുന്നതിനിടയിൽ സ്വാതിയുടെ കയ്യിൽ പിടിച്ചു കൊണ്ടു വിധു വിളിച്ചു…

നിങ്ങൾ പോയി തൊഴുതു വാ..

ഞാൻ ഇവിടെ ഉണ്ടാവും..

മുന്നോട്ട് നടന്ന അവരെ നോക്കി അപർണ്ണ വിളിച്ചു പ്റഞ്ഞു..

അതാരാ ഏട്ടാ..

കൊടിമര ചുവട്ടിൽ എത്തും മുൻപ് സ്വാതിയുടെ ചോദ്യം വന്നു..

അത് മുൻ കൂട്ടി കണ്ടത് പോലെ വിധു പറഞ്ഞു..

ആദ്യം ദേവിയേ തൊഴുതു വരാം..

ബാക്കി എല്ലാം അതിനു ശേഷം…

ഷർട്ട് അഴിച്ചു അകത്തേക്ക് കയറും മുൻപ് വിധു ചിരിച്ചു കൊണ്ടു പറഞ്ഞു….

ഉള്ളിൽ എവിടയോ ഒരു നീറ്റൽ പടരുന്നത് സ്വാതി അറിഞ്ഞു…

തിരു നടയിൽ കൈ കൂപി എത്ര നേരം നിന്നു എന്ന് അവൾക്കറിയില്ല.. 

തൊഴുതിറങ്ങുന്ന നേരം വിധു അവളെ ഒന്ന് നോക്കി..

ന്തേ…

താൻ കരഞ്ഞോ..

കുറച്ചായി ഇങ്ങനെ വന്നു നിന്നിട്ട്..

ചിലപ്പോൾ അതാവാം..

ഉള്ളിൽ ഉള്ളതെല്ലാം അങ്ങ് പോയി മറഞ്ഞ പോലേ..

മ്മ്..

എനിക്ക് തോന്നി…

ഒന്ന് രണ്ട് വട്ടം തിരുമേനി നിന്റെ അടുത്തേക്ക് വന്നു തീർത്ഥം തരാൻ..

പക്ഷെ  നീ ഈ ലോകത്തെ അല്ലായിരുന്നു…

ഞാൻ എന്റെ അമ്മയെ കണ്ടു…

അനിയനെ കണ്ടു…

ദേവിയുടെ മുഖം..

അത് എന്റെ അമ്മയായിരുന്നു…

എത്ര കാലമായി എന്നറിയോ..

ഞാൻ ഇങ്ങനെ ഒന്ന് നിന്നിട്ട്…

ആഗ്രഹങ്ങൾ…

അതിനെയെല്ലാം എന്നേ മറന്നു പോയി എന്ന് ഇന്നാണ് എനിക്ക് മനസിലായത്..

അതെന്താ..

ആ തിരു നടയിൽ കണ്ണടച്ച് നിന്ന നേരം മനസിൽ ഒന്നും വരുന്നില്ലായിരുന്നു..

ഇനി ആർക്ക് വേണ്ടി..

ന്തിന് വേണ്ടി..

അങ്ങനെ മുന്നോട്ട് ന്തേലും ആഗ്രഹം ഉണ്ടേൽ അല്ലെ…

പാതിയിൽ നിർത്തി സ്വാതി..

ആഹാ…

ഇത്ര വേഗം തൊഴുതു കഴിഞ്ഞോ…

അപർണ്ണ അവരുടെ അടുത്തേക്ക് നടന്നു വന്നു കൊണ്ടു ചോദിച്ചു…

വേഗമോ..

സ്വാതി വരുന്നില്ലായിരുന്നു ട്ടോ അവിടന്ന്..

ആണോ…

സ്വാതി..

അപർണ്ണ സ്വാതിയേ നോക്കി ചോദിച്ചു..

സ്വാതി ഒന്നു ചിരിച്ചു…

ഇനി ന്താ പരിപാടി..

അപർണ്ണ ചോദിച്ചു…

സ്വാതിയേ അവിടെ ഷോപ്പിൽ കൊണ്ട് വിടണം…

എവടെ..

ഞങ്ങളുടെ ഷോപ്പിൽ…

ഇനി അവിടെ ആണ് ആൾക്ക് ജോലി…

ആഹാ..

അവിടെ ജോലിക്ക് വന്ന കുട്ടി ആണ് ല്ലേ..

എന്നിട്ടാണോ എന്നോട് ചുമ്മാ നുണ

പറഞ്ഞത്..

ഞാനും അങ്ങോട്ട് തന്നാ..

ചിരിച്ചു കൊണ്ടു അപർണ്ണ പറയുന്നത് കേട്ട് വിധുവും സ്വാതിയും

ഒന്നു ഞെട്ടി..

ന്തിനാ ഞെട്ടിയത്…

ഞാനാണ് അവിടത്തെ സൂപ്പർവൈസർ..

ആഹാ അടിപൊളി..

വിധു ചിരിച്ചു കൊണ്ടു പറഞ്ഞു..

ഇത് എനിക്ക് അറിയില്ലായിരുന്നു ട്ടോ..

ഇനി എന്തൊക്കെ അറിയാൻ കിടക്കുന്നു…

ഞാൻ മുന്നിൽ പോകാം നിങ്ങൾ ന്റെ പിന്നലെ വന്നാൽ മതി..

വേണേൽ സ്വാതി ന്റെ വണ്ടിയുടെ പിറകിൽ കയറിക്കോ..

ഹേയ് അത് വേണ്ടാ..

നീ വിട്ടോ…

ഞങ്ങൾ പിന്നാലെ വന്നേക്കാം..

വിധു ചാടി കയറി പറഞ്ഞത് കേട്ട് സ്വാതിയുടെ ഉള്ളിൽ ചിരി വന്നു…

അവൾ അത് കാണിക്കാതെ നിന്നു…

മ്മ്…

മ്മ്..

ശരി ശരി..

ഞാൻ പോണ്..

അതും പറഞ്ഞു ആക്ടിവ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് എടുത്തു അവൾ…

************************************

കുറച്ചു നാളുകൾക്ക് ശേഷം ഉള്ള ഒരു പകൽ…

മൊബൈൽ റിങ്ങ് ചെയ്യുന്നത് കേട്ട് ഗംഗ അടുക്കളയിൽ നിന്നും റൂമിലേക്കു വരും മുൻപ് ചിത്ര കാൾ അറ്റൻഡ് ചെയ്തു..

ഹെലോ…

ആരാ..

ഞാനാ സ്വാതി…

ആഹാ..

ചേച്ചി ന്തുണ്ട് വിശേഷം സുഖമല്ലേ അവിടെ…

സുഖം..

കൊറേ നാളായി ലോ വിളിച്ചിട്ട്..

ന്തേ വിളിക്കാഞ്ഞേ ഇത്രയും ദിവസം…

ഹേയ് ഒന്നുല്ല..

മൊബൈൽ കേടായിരുന്നു..

ഇന്നാണ് നന്നാക്കി കിട്ടിയത്…

അമ്മ എവിടാ..

ഇവിടുണ്ട്..

ഞാൻ കൊടുക്കാം ട്ടോ…

അമ്മേ സ്വാതി ചേച്ചി ആണ്…

മൊബൈൽ ഗംഗയുടെ നേർക്ക് നീട്ടി ചിത്ര..

മോളേ..

സുഖാണോ നിനക്ക് അവിടെ…

സുഖം അമ്മേ..

അമ്മക്കോ…

സുഖം…

അച്ഛൻ പറയാറുണ്ട് വിശേഷങ്ങൾ എല്ലാം…

മ്മ്…

എല്ലാരേം ഒന്ന് കാണാൻ തോന്നുന്നു അമ്മേ…

ഞാൻ അത് മോളോട് പറയാൻ വരിക ആയിരുന്നു…

ഇനി ദുഃഖവെള്ളി ഈസ്റ്റർ വിഷു അതെല്ലാം കഴിഞ്ഞേ ഷോപ്പ് തുറക്കുന്നത്..

എല്ലാരും വീട്ടിൽ പോകും..

അത് കൊണ്ടു മോള് ഇന്ന് ഉച്ചക്ക് അവിടന്ന് ഇങ്ങോട്ട് വരണം ട്ടോ..

വിഷു മ്മക്ക് ഇവിടെ കൂടാം..

അമ്മേ…

വല്ലാതെ നേർത്തിരുന്നു സ്വാതിയുടെ ശബ്ദം..

ന്താ മോളേ…

മോള് വരില്ലേ…

വരാം..

മോള് വരുമ്പോൾ മോളോട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..

മോള് വേഗം വായോ ട്ടോ…

ന്ത് കാര്യാ അമ്മേ..

അതൊക്കെ മോള് ഇങ്ങോട്ട് വാ…

എന്നിട്ട് പറയാം..

ഞാൻ കട്ട്‌ ചെയ്യാൻ പോവാ അടുക്കളയിൽ കറി വെക്കുവാ..

ശരി അമ്മേ…

അതും പറഞ്ഞു സ്വാതി ഫോൺ കട്ട്‌ ചെയ്തു..

ന്താണ് അമ്മക്ക് എന്നോട് പറയാൻ ഉണ്ടാവുക…

സ്വാതി സ്വയം ചോദിച്ചു..

വേണ്ടാ…

വെറുതെ മോഹങ്ങൾ ഒന്നും വേണ്ടാ..

അവൾ സ്വയം മനസിനെ പിടിച്ചു നിർത്താൻ ശ്രമിച്ചു..

ങ്കിലും ഉള്ളിൽ എവിടെയോ സുഖമുള്ള ഒരു നീറ്റൽ ഉണ്ടാകുന്നത് സ്വാതി അറിഞ്ഞു..

ഞാൻ ഇന്ന് ഇച്ചിരി നേരത്തെ പോകും ട്ടോ….

അപർണ്ണയുടെ അടുത്ത് ചെന്നു സ്വാതി പറഞ്ഞു..

നേരത്തെയോ..

എവിടേക്കാ മോളേ

നേരത്തെ..

ചിരിച്ചു കൊണ്ട് അപർണ്ണ ചോദിച്ചു

വിധുവേട്ടന്റെ അമ്മ അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു..

വിഷു അവിടെ കൂടാം ന്നു..

ഓ..

അവിടെ ആണോ വിഷു..

ന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകാൻ ഇരുന്നതാ..

ഇനി അതു വേണ്ടല്ലോ..

അത് ഇനി വേറെ ഒരു ദിവസം ആകട്ടെ…

ങ്കിൽ വാ..

സ്വാതിയുടെ കയ്യിൽ പിടിച്ചു അപർണ്ണ കൗണ്ടർന്റെ അടുത്തേക്ക് നടന്നു…

മേശയുടെ ഉള്ളിൽ നിന്നും ഒരു കവർ സ്വാതിയുടെ നേർക്ക് നീട്ടി..

ആദ്യത്തെ ശമ്പളം…

വാങ്ങിച്ചോ..

സ്വാതിയുടെ കണ്ണുകൾ നിറഞ്ഞു..

ദേ..

കരയരുത് ട്ടോ..

ആദ്യത്തെ ശമ്പളം ആണ്..

അപർണ്ണ പറയുന്നത് കേട്ട് അവൾ ചിരിച്ചു..

കണ്ണുകൾ തുടച്ചു കൊണ്ടു വേഗം സ്വാതി ആ കവർ വാങ്ങി..

അപർണ്ണ സ്വാതിയെ ചേർത്ത് പിടിച്ചു..

വിഷു ആണ്..

ആഘോഷം ഒട്ടും കുറക്കാൻ നിക്കേണ്ട…

എന്നാ റൂമിൽ പോയി ഫ്രഷ്‌ ആയിട്ട് പോകാൻ നോക്കിക്കോ..

ശരി ട്ടോ…

ങ്കിൽ ഞാൻ ഇറങ്ങുവാ…

ബാഗും കയ്യിൽ എടുത്തു കൊണ്ടു സ്വാതി ഇറങ്ങി നടന്നു…

കുറച്ചു മുന്നോട്ട് നടന്ന് അവൾ തിരിഞ്ഞു നോക്കി..

അവളെയും നോക്കി അപർണ്ണ അവിടെ നിക്കുന്നുണ്ടായിരുന്നു..

ഒരിക്കൽ കൂടി കൈ വീശി കാണിച്ചു കൊണ്ടു സ്വാതി നടത്തത്തിന്റെ വേഗത കൂട്ടി..

************************************

ഒറ്റക്ക് വരാൻ വഴി അറിയുമോ എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു എനിക്ക്…

ബസ് ഇറങ്ങി നടക്കുന്ന നേരം നന്ദൻ സ്വാതിയെ നോക്കി പറഞ്ഞു…

ഞാൻ ചിത്രയേ വിളിച്ചിരുന്നു…

അവൾ വഴി  പറഞ്ഞു തന്നു…

പിന്നേ ബസ് ഇറങ്ങിയാൽ അച്ഛൻ അവിടെ ഉണ്ടാവും എന്നും അവൾ

പറഞ്ഞിരുന്നു..

ഞാൻ കാർ എടുക്കാതെയാ വന്നത്..

വൈകുന്നേരം ഒരു നടത്തം പതിവാണ്..

അതുകൊണ്ടാ..

അതൊന്നും കുഴപ്പം ഇല്ല ന്നേ..

എനിക്കും നടക്കാൻ ആണ് ഇഷ്ടം..

ഈ കാണുന്നത് എല്ലാം എന്റെ ആണ് ട്ടോ..

ദൂരേക്ക് നീണ്ടു കിടക്കുന്ന വയലും അതിനോട് ചേർന്നു കിടക്കുന്ന സ്ഥലങ്ങളും ചൂണ്ടി നന്ദൻ പറഞ്ഞു..

ആഹാ..

കൊള്ളാലോ…

അച്ഛൻ ഇവിടത്തെ ഒരു ജന്മി ആണ് ല്ലേ..

ചിരിച്ചു കൊണ്ടു സ്വാതി പറഞ്ഞു..

ഹേയ്..

ഇതൊക്കെ തലമുറ തലമുറ ആയി വന്നു ചേർന്നു…

ഒടുവിൽ ന്റെ കയ്യിൽ…

ഇനി അതു വിധുവിന്റെ കയ്യിലേക്ക്..

ദൂരേക്ക് നോക്കി നന്ദൻ പറഞ്ഞു..

ന്ത് ഭംഗി ആണ് ല്ലേ..

ഇവിടം കാണാൻ…

ഇതൊക്കെ എന്ത്..

നമ്മുടെ വീടിന്റെ പിന്നിൽ ആണ് ഏറ്റവും ഭംഗി…

കുറച്ചു ദിവസം മോള് ഇവിടെ ഉണ്ടാവും ല്ലോ ഇവിടെ..

എല്ലാം കാണാം..

വിധുവേട്ടൻ എവിടാ അച്ഛാ…

അന്ന് കൊണ്ടു വിട്ടതിനു ശേഷം അങ്ങോട്ട് കണ്ടില്ല..

അവൻ ഇവടൊക്കെ ണ്ട്…

ഇവിടെ കൃഷി ഒക്കെ നോക്കി നടത്തുന്നു..

പിന്നേ അവിടെ നിങ്ങൾ പെണ്കുട്ടികൾ മാത്രം അല്ലേ ഉള്ളു..

അതുകൊണ്ടാ അവൻ അങ്ങോട്ട്‌ വരാത്തത്..

അറിയാലോ..

മ്മടെ നാടല്ലേ..

മാത്രമല്ല അവൻ ഒരു കൊല ചെയ്തവനും..

പതിയെ ആയിരുന്നു നന്ദൻ പറഞ്ഞത്..

ശരിക്കും ന്തിനാ ഏട്ടൻ ആളെ കൊന്നത്..

എനിക്ക് അറിയില്ല മോളേ…

ഞാൻ ചോദിച്ചിട്ടില്ല ഇത് വരേ…

മോള് വേണേൽ അവനോടു നേരിട്ട് ചോദിച്ചോ..

എനിക്ക് ന്തോ…

അവനോടു ചോദിക്കാൻ വയ്യാ…

നോട്ടം ദൂരേക്ക് മാറ്റുമ്പോൾ നന്ദന്റെ ശബ്ദം ഇടറിയിരുന്നു..

കണ്ണുകൾ നിറഞ്ഞിരുന്നു..

പടികെട്ടുകൾ കയറിയതും സ്വാതി ഒന്ന് നിന്നു…

പതിയേ മുഖം തിരിച്ചു നന്ദനെ നോക്കി..

ന്താ മോളേ..

ഇവിടെ ന്തേലും ആഘോഷം നടക്കാൻ പോകുന്നോ..

മുറ്റത്തു ഉയർത്തിയ പന്തൽ നോക്കി കൊണ്ടു സ്വാതി ചോദിച്ചു…

മ്മ്..

മോളോട് ഗംഗ ഒന്നും പറഞ്ഞില്ലേ..

ഇല്ല….

നന്ദന്റെ വാക്കുകൾ ചാട്ടുളി പോലേ അവളുടെ ചെവിൽ ആഴ്ന്നിറങ്ങി..

കാത്തിരിക്കാം ല്ലേ..

 

 

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

കൂടെയുണ്ടെങ്കിൽ

നാഗകന്യക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.7/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!