പടികെട്ടുകൾ കയറിയതും സ്വാതി ഒന്ന് നിന്നു…
പതിയേ മുഖം തിരിച്ചു നന്ദനെ നോക്കി..
ന്താ മോളേ..
ഇവിടെ ന്തേലും ആഘോഷം നടക്കാൻ പോകുന്നോ..
മുറ്റത്തു ഉയർത്തിയ പന്തൽ നോക്കി കൊണ്ടു സ്വാതി ചോദിച്ചു…
മ്മ്..
മോളോട് ഗംഗ ഒന്നും പറഞ്ഞില്ലേ..
ഇല്ല….
നന്ദന്റെ വാക്കുകൾ ചാട്ടുളി പോലേ അവളുടെ ചെവിൽ ആഴ്ന്നിറങ്ങി..
അല്ലേ..
ന്താ മോള് വന്നിട്ടു തിരിഞ്ഞു നിക്കണേ..
ഇങ്ങോട്ട് കേറി വാ മോളേ…
മുറ്റത്തേക്കു വന്ന ഗംഗ വിളിച്ചു ചോദിച്ചത് കേട്ട് സ്വാതി തിരിഞ്ഞു നോക്കി…
കേറി വാ മോളേ..
അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു കൊണ്ടു ഗംഗ ഒന്നൂടെ വിളിച്ചു…
യാത്ര എങ്ങനെ സുഖായിരുന്നോ..
മ്മ്…
സുഖം…
നേരിട്ട് ഉള്ള ബസ് കിട്ടി അല്ലേ..
മ്മ്…
ന്താ… മോൾടെ മുഖം വല്ലാതെയിരിക്കുന്നത്..
ഹേയ്..
ഒന്നുല്യ ലോ..
യാത്ര ചെയ്തു വന്നതല്ലേ അതിന്റെ ആവും..
ഉള്ളിലുള്ള ചോദ്യത്തിന് ഉത്തരം കിട്ടാത്തത് കൊണ്ടാവണം..
നെഞ്ചിലെ വിങ്ങൽ..
കണ്ണുകൾ കവർന്നെടുക്കുമോ എന്ന് അവൾ ഭയന്നു…
ന്താ..
അമ്മേ പന്തൽ ഒക്കെ ഉണ്ടല്ലോ…
ഓ..
മോളോട് ഞാൻ പറഞ്ഞില്ലേ..
മോളോട് പറയാൻ ഒരു കാര്യം ഉണ്ടെന്ന്..
അത് ഇതാണ്….
സ്വാതിയുടെ നെഞ്ചിലെ വിങ്ങൽ ശരിക്കും തൊണ്ടയിൽ കുരുങ്ങി..
കല്യാണ നിശ്ചയം ആണ്….
ആരുടെ…
ഉള്ളിലെ വിങ്ങൽ ചോദ്യമായി വന്നത്..
വല്ലാത്ത ഒരു ഇടർച്ചയോടെ ആയിരുന്നു..
ചിത്രേടെ….
ആരുടെ…
മോളേ ചിത്രേടെ…
ചിത്രേടെ യോ…
കാറ്റ് പോയ ബലൂൺ പോലേ ആയി സ്വാതിയുടെ മനസ്…
മ്മ്..
സ്വാതി മൂളി…
എല്ലാം എടിപിടി ന്നു ആയിരുന്നു..
അതുകൊണ്ട് മോളോട് പറയാനും കഴിഞ്ഞില്ല..
അത് സാരമില്ലമ്മേ..
ഒരു നല്ല കാര്യമല്ലേ..
ന്തായാലും എനിക്കും കൂടാൻ കഴിഞ്ഞു ലോ..
അത് മതി..
ഉളളിൽ തികട്ടി വന്ന സന്തോഷം..
ആ വാക്കുകൾ ഉണ്ടായിരുന്നു.
ചേച്ചി…
ചിത്ര ഓടി വന്നു അവളുടെ കൈ പിടിച്ചു…
മോള് പോയി കുളിച്ചു ഫ്രഷ് ആയി വയോട്ടാ…
ഞാൻ അടുക്കളയിൽ കേറട്ടെ…
മ്മ്… ശരി അമ്മേ..
വായോ ചേച്ചി…
ചിത്ര സ്വാതിയുടെ കയ്യിൽ പിടിച്ചു അകത്തേക്ക് നടന്നു…
റൂമിൽ ചെന്നു ബാഗ് എടുത്തു ടേബിളിൽ വെച്ചിട്ട് കട്ടിലിൽ വന്നിരുന്നു സ്വാതി..
ലവ് മാരേജ് ആണോ ഡീ…
ഹേയ് അല്ല ചേച്ചി…
മധുവേട്ടൻ എന്നേ മുൻപ് കണ്ടിട്ടുണ്ട്…
ആ പരിചയത്തിൽ വന്നു ചോദിച്ചതാ..
ആളാണേൽ ഗൾഫിൽ ആണ്..
കുറച്ചു ദിവസത്തെ ലീവ് ഒള്ളു അതുകൊണ്ട് എല്ലാം വേഗത്തിൽ ആയിരുന്നു…
നാളേ നിശ്ചയം..
അടുത്ത ആഴ്ച കല്യാണം..
അടുത്ത ആഴ്ചയോ..
അമ്പരപോടെ സ്വാതി ചോദിച്ചു..
മ്മ്…
ഞാൻ പറഞ്ഞില്ലേ എല്ലാം വേഗത്തിൽ ആയിന്നു..
മോൾക്ക് ഇഷ്ടായോ..
ഏട്ടൻ ആണ് എന്നോട് വന്നു ചോദിച്ചത്..
ഏട്ടന് ഇഷ്ടാണോ ന്നു ഞാൻ ചോദിച്ചു..
ഏട്ടന് ഇഷ്ടായി ന്നു പറഞ്ഞു..
എങ്കിൽ എനിക്ക് ഇഷ്ടാണ് ന്നു പറഞ്ഞു..
ആളെ കാണാതെയോ..
മ്മ്..
ശരിക്കും..
ആളെ കണ്ടില്ലേ മോള്..
എല്ലാം ഉറപിച്ചു കഴിഞ്ഞ ശേഷം ആണ് ആള് എന്നേ കാണാൻ വന്നത്..
ആഹാ…
കൊള്ളാലോ..
ശരിക്കും..
അതേടീ കാന്താരി…
കവിളിൽ ചുണ്ട് ചേർത്ത് കൊണ്ടു സ്വാതി പറഞ്ഞു..
ചേച്ചി ഇനി എല്ലാം കഴിഞ്ഞിട്ട് പോയാൽ മതി ട്ടോ..
ഒന്ന് പോ മോളേ..
ഞാൻ ദേ വിഷു കഴിഞ്ഞാൽ പോകും…
പിന്നെ കല്യാണ തലേന്ന് വരും..
അതും…
വിളിച്ചാൽ മാത്രം..
ഇനി ഇങ്ങനെ വിളിക്കാതെ വരുന്നത് നിർത്തി..
പിന്നേ..
ഞാൻ വിട്ടിട്ട് വേണ്ടേ..
ഓ..
ഉവ്വ്.. ഉവ്വ്..
ഞാൻ പോകും…
അതിനൊക്കെ ഇനീം സമയം ഉണ്ട്..
ചേച്ചി ചെന്നു കുളിക്കാൻ നോക്ക്..
ഞാൻ താഴേക്ക് ചെല്ലട്ടെ..
അങ്ങനെ പറഞ്ഞു ചിത്ര തിരിഞ്ഞു നടന്നു…
ഡീ മോളേ..
സ്വാതിയുടെ വിളി കേട്ട് ചിത്ര ഒന്നൂടെ തിരിഞ്ഞു നോക്കി..
ന്താ ചേച്ചി..
സത്യായിട്ടും ലവ് അല്ലേ..
ദേ ചേച്ചി…
ന്റെന്നു കിട്ടും ട്ടോ..
അടുത്തിരുന്ന വീക്കിലി എടുത്തു സ്വാതിയുടെ അടുത്തേക്ക് ഓടി വന്നു ചിത്ര…
അയ്യോ എന്നേ കൊല്ലാൻ വരുന്നേ..
അങ്ങനെ പറഞ്ഞു ഓടി സ്വാതി ബാത്‌റൂമിൽ കേറി വാതിൽ കുറ്റി ഇട്ട്..
മോള് താഴേക്ക് വാ ട്ടോ..
ഞാൻ താരാ..
ഉവ്വ് ഉവ്വേ..
ശ്ശോ… ഈ ചേച്ചി..
അങ്ങനെ പറഞ്ഞു ചിരിച്ചു കൊണ്ടു ചിത്ര തിരിച്ചു നടന്നു..
************************************
ആഹാ..
ചുള്ളൻ ആയിലോ..
വിധുവിന്റെ തോളിൽ തട്ടി കൊണ്ടു സ്വാതി പറയുന്നത് കേട്ട് വിധു തിരിഞ്ഞു നോക്കി…
ആഹാ..
നീ വന്നു ന്നു അമ്മ പറഞ്ഞു..
ഞാൻ കുറച്ചു സാധനങ്ങൾ വാങ്ങാൻ ടൗണിൽ പോയി..
മ്മ്..
അമ്മ എന്നോട് പറഞ്ഞു….
താടി ആയിരുന്നു ഭംഗി…
മുടി ഇത്രേം എടുക്കേണ്ടായിരുന്നു..
ആഹാ…
നീ തന്നെ അല്ലേ പറഞ്ഞത് ചുള്ളൻ ആയിന്നു..
അത് ആ രൂപത്തിൽ കണ്ടിട്ട് പിന്നേ ഇങ്ങനെ ഒരു മേക്ക്ഓവർ…
അത് കണ്ടു പറഞ്ഞതാ..
എന്നാലും ആ താടി ആയിരുന്നു അടിപൊളി..
മ്മ്..
നോക്കാം ഇനിയും വരുമല്ലോ…
ആ സമയം നോക്കാം…
ആയിക്കോട്ടെ..
അതേ അമ്മ പറഞ്ഞുലോ വന്നു കേറിയ നേരം വല്ലാതെ മുഖം വിളറി വെളുത്തിരുന്നു ന്നു..
ന്താ കാര്യം..
ഹേയ്…
ഒന്നുല്ല ഏട്ടാ..
യാത്ര ചെയ്തു വന്നതല്ലേ അതിന്റെ ഒരു ക്ഷീണം..
ശരിക്കും..
സ്വാതിയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ടു വിധു ചോദിച്ചു..
മ്മ്..
ആ നോട്ടം നേരിടാൻ ആവാതെ അവൾ മുഖം താഴ്ത്തി..
എന്നാലും അവിടെ കൊണ്ടു വിട്ടിട്ട് ഒന്ന് വിളിച്ചു ചോദിക്കാൻ തോന്നിയോ മനുഷ്യാ നിങ്ങൾക്ക്…
വിഷയം മാറ്റാനായി സ്വാതി ചോദിച്ചു…
ഒന്നാമത്തെ കാര്യം എന്റെൽ മൊബൈൽ ഉണ്ടായിരുന്നില്ല…
പിന്നേ ആലോചിച്ചു നോക്കിയപോൾ അങ്ങനെ വിളിക്കേണ്ട ഒരു കാര്യം ഇല്ലാലോ എന്നും കരുതി..
ആ വാക്കുകൾ കേട്ട് സ്വാതിയുടെ ഉള്ളൊന്നു പിടഞ്ഞു..
ഞാൻ കരുതി ഒന്ന് വന്നു അന്വേഷിക്കും ന്നു..
അച്ഛൻ വിശേഷങ്ങൾ എല്ലാം പറയാറുണ്ട്..
എന്നാലും ചിത്രേടെ നിശ്ചയം അത് ഒന്ന് പറയായിരുന്നു..
അതെന്തിന്..
ഈ പന്തൽ കണ്ട നേരം ഉള്ള നെഞ്ചിന്റെ പിടച്ചിൽ ഒന്നു ഇല്ലാതാക്കാൻ..
വിധു കേൾക്കാതെ സ്വാതി പതിയെ
പറഞ്ഞു..
ന്താന്നു..
ന്താ നീ പിറുപിറുക്കുന്നത്..
ഒന്നുല്ല..
അതൊക്കെ പറയാൻ ഞാൻ ആരാ ന്നു സ്വയം ചോദിച്ചു പോയതാ…
ഓ അങ്ങനെ..
മ്മ്..
അങ്ങനെ തന്നെ..
അല്ല..
നിനക്ക് എത്ര വയസായി..
വിധു ചോദിക്കുന്നത് കേട്ട് സ്വാതി ഒന്ന് പരുങ്ങി..
നീ ന്തിനാ നിന്നു പരുങ്ങുന്നത്..
ന്തിനാ എന്റെ വയസ് അറിഞ്ഞിട്ട്..
ഒരു കല്യാണം ആലോചിക്കാൻ..
ഓ…
ആരാ ചെക്കൻ…
ന്തായാലും ഞാൻ അല്ല..
അതോർത്തു നീ ടെൻഷൻ അടിക്കേണ്ട..
ഓ…
എനിക്ക് ന്ത് ടെൻഷൻ..
അങ്ങനെ ഉള്ള ആഗ്രഹമേ ഇല്ല..
പിന്നേ ആണോ ടെൻഷൻ..
ശരിക്കും എത്ര വയസ്..
ഇരുപത്തി നാലു കഴിയുന്നു..
ഇത്രേം വയസുണ്ടോ…
പിന്നേ ഇല്ലാതെ..
തോന്നില്ല ട്ടോ ഇത്രേം..
എല്ലാരും പറയും അത്..
ആരാ ഈ എല്ലാരും..
അങ്ങനെ ചോദിച്ചാൽ…
വയസ് ചോദിക്കുന്ന എല്ലാരും..
ഓ..
അങ്ങനെ..
മ്മ്..
അല്ല മിസ്റ്റർ…
നിങ്ങൾ കെട്ടുന്നില്ലേ..
കെട്ടണം…
ഇനി വെച്ച് താമസിപിച്ചാൽ ശരിയാകില്ല..
കാരണം അവൾക്കും വയസ് കൂടി വരികയാ..
ചിത്രേടെ കഴിയട്ടെ എന്നിട്ട് വേണം അച്ഛനോടും അമ്മയോടും പറയാൻ..
അവളോ..
ആരാ ഈ അവൾ..
ഉള്ളിലെ നെരിപോടു ചിരിയിൽ ഒതുക്കി സ്വാതി ചോദിച്ചു..
അതൊക്കെ ഉണ്ട്..
ചിരിച്ചു കൊണ്ടു വിധു പറഞ്ഞു..
ഉള്ളിലേക്ക് വീണ കനൽ അനക്കം വെക്കുന്നത് സ്വാതി അറിഞ്ഞു..
ആ..
ഇഷ്ടമുണ്ടേൽ പറ….
ഇല്ലേ വേണ്ടാ..
അതിന് താൻ ന്തിനാ ഇങ്ങനെ ചൂടാവുന്നെ..
ന്തായാലും താൻ അല്ല….
അത് പോരെ..
ഓ…
നല്ല കാര്യം…
ഞാൻ രക്ഷപെട്ടു…
അതാണ്..
തിങ്ങനെ വേണം ഇതാണ് ക്യാരക്ടർ..
ഓ..
താങ്ക്സ് ണ്ട്..
ആഹാ..
നിങ്ങൾ ഇവിടെ നിക്കെണോ എവിടെയൊക്കെ തിരക്കി..
ഗംഗ അവരുടെ അടുത്തേക്ക് വന്നു ചോദിച്ചു..
ഞങ്ങൾ ഉള്ളോടത്തു നോക്കേണ്ടേ അല്ലാതെ എങ്ങനെ കാണാൻ പറ്റും..
ഉള്ളിലെ ദേഷ്യം വാക്കുകളിൽ പതിയെ പറഞ്ഞു സ്വാതി…
ന്താ..
ന്താ മോള് പറഞ്ഞത്…
ഞാൻ കൊറേ നേരം ആയി അമ്മേ
പറയുന്നു താഴെ എല്ലാരും അന്വേഷിക്കുന്നുണ്ടാവും ന്നു..
വിധുവേട്ടന് ന്റെ വിശേഷങ്ങൾ അറിയാൻ തിടുക്കം..
എന്നേ വിടുന്നില്ല ന്നേ..
കിട്ടിയ ചാൻസ് സ്വാതി മനോഹരമായി വിനിയോഗിച്ചു…
കിളി പോയ പോലെ ആയി വിധു..
ന്താടാ…
നിനക്ക് ഇത്രേം വിശേഷം മോളോട് ചോദിക്കാൻ..
അച്ഛൻ എല്ലാം വന്നു പറയുന്നുണ്ട് ലോ..
ഇനി ന്താ അതിൽ കൂടുതൽ..
അത്..
പിന്നേ അമ്മേ…
വിധു നിന്നു പരുങ്ങാൻ തുടങ്ങി..
വിധുവിന്റെ പരുങ്ങൽ കണ്ടു സ്വാതിയുടെ ഉള്ളിൽ ചിരി വന്നു…
മോള് വാ..
മ്മക്ക് താഴെ കുറച്ചു ജോലി ഉണ്ട്..
ഇവൻ ഇവിടെ നിന്നു നക്ഷത്രങ്ങളുടെ എണ്ണം എടുക്കട്ടെ…
സ്വാതിയുടെ കയ്യിൽ പിടിച്ചു ഗംഗ മുന്നോട്ട് നടന്നു…
പോകും വഴി സ്വാതി തിരിഞ്ഞു വിധുവിനെ നോക്കി കണ്ണിറുക്കി..
നീ പോടീ മാക്രി..
നിനക്ക് ഞാൻ വെച്ചിട്ടുണ്ട്…
ഉള്ളിൽ വന്ന ചിരി ചുണ്ടിൽ വരുത്തി കൊണ്ടു വിധു ഉള്ളിൽ പറഞ്ഞു..
************************************
സദ്യ അത്രേം പോരായിരുന്നു ല്ലേ..
കോലായിൽ ഇരുന്നു കൊണ്ടു ആരോ പറയുന്നത് കേട്ട് വിധു നന്ദനെ നോക്കി ചിരിച്ചു..
അതൊക്കെ ഉണ്ടാവും…
നീ അതൊന്നും കാര്യമാക്കണ്ട..
ഇതൊക്കെ ഏതു സദ്യ നടത്തിയാലും
പതിവാ..
മ്മക്ക് കാര്യങ്ങൾ ഭംഗി ആയി കഴിഞ്ഞു ലോ..
അതോർത്തു സമാധാനിക്കാം..
ഇനി കല്യാണം..
അതുകൂടി ഒന്നു കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു..
ചാരു കസേരയിൽ നിവർന്നു കിടന്നു കൊണ്ടു നന്ദൻ പറഞ്ഞു…
അതെല്ലാം നടക്കും അച്ഛാ..
മോനേ…
അമ്മാവനെ കല്യാണം ന്തായാലും പോയി വിളിക്കണം…
ഹാളിലേക്ക് വന്നു ഗംഗ പറഞ്ഞു…
അതെന്തിനാ പോയി വിളിക്കുന്നത്..
സമയം തീരെ കുറവാണ് ന്നു അവർക്കും അറിയാലോ..
വിധു പറഞ്ഞു…
മോൻ കണ്ടതല്ലേ അമ്മാവന്റെ മുഖം..
കടന്നൽ കുത്തിയ പോലേ ആയിരുന്നു…
എന്നോട് ചെറുതായി അത് പറയുകയും ചെയ്തു..
മോൻ ന്തായാലും ഒരു കാര്യം ചെയ്യി..
നാളേ തന്നെ അവിടെ പോയി വാ..
ഗംഗ പറഞ്ഞു..
അത് ശരിയാ മോനേ…
ചുമ്മാ ന്തിനാ അവരുടെ കുരുത്തകേട് വാങ്ങി ചിത്ര മോൾക്ക് കൊടുക്കുന്നത്..
മോൻ നാളേ രാവിലെ പോയെച്ചും വാ…
രാവിലെ പോയാൽ വൈകുന്നേരം തിരിച്ചു വരാം..
ശരി അച്ഛാ..
ഞാൻ രാവിലെ പോകാം…
നീ പോരുന്നോ..
ചുമ്മാ ഇവിടെ ഇരുന്നു ബോറടി മാറി കിട്ടും..
സ്വാതിയെ നോക്കി വിധു ചോദിച്ചു…
എവിടേക്ക്..
സ്വാതി അമ്പരപോടെ ചോദിച്ചു..
അച്ഛൻ പറഞ്ഞത് നീ കേട്ടില്ലേ..
അമ്മാവന്റെ വീട്ടിലേക്കു..
നീ വരുന്നുണ്ടോ ന്നു..
ചോദ്യം കേട്ട് നന്ദനും ഗംഗയും വിധുവിനെ നോക്കി..
സ്വാതി വിളറി വെളുത്തു..
കിളി പോയ നിലയിൽ നിന്നു വിയർക്കാൻ തുടങ്ങി..
പോവോ..
മ്മക്ക് കാത്തിരിക്കാം ല്ലേ..
Unni K Parthan
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission