Skip to content

നിഴലായ് എന്നരികിൽ – 7

nizhalay-enarikil

പുഴക്കരയിൽ ഇടിഞ്ഞു വീഴാറായി കിടക്കുന്ന ഒരു പഴയ കെട്ടിടം ചൂണ്ടി കാട്ടി വിധു പറയുന്നത് കേട്ട് വിശ്വാസം വരാത്തത് പോലേ സ്വാതി അവനേ നോക്കി…

ആ മുഖത്തെ പകപ്പു വിധുവിനു വായിക്കാൻ കഴിഞ്ഞു..

എന്നാലും ഏട്ടാ..

എങ്ങനെ ഇവിടെ…

ഇവിടെ എങ്ങനെ എത്തി നിങ്ങൾ..

വിക്കി വിക്കി സ്വാതി ചോദിച്ചു..

ഒരിക്കലും ഞാൻ

വരേണ്ടിയിരുന്ന സ്ഥലം ആയിരുന്നില്ല ഇവിടെ.. i

വിധി..

അത് എന്നേ ഇവിടെ എത്തിച്ചു..

അപർണ്ണയുടെ രൂപത്തിൽ..

ഇത്തവണ ശരിക്കും കണ്ണ് മിഴിച്ചു നിന്നു പോയി സ്വാതി…

************************************

വർഷങ്ങൾ പിറകിലേക്ക്..

മോനേ….

മ്മക്ക് ഇന്നൊരു യാത്രയുണ്ട് ട്ടോ..

നന്ദൻ പറയുന്നത് കേട്ട്..

ടീവിയിൽ നിന്നും നോട്ടം മാറ്റി കൊണ്ടു നന്ദനെ നോക്കി വിധു…

എവിടേക്കാ അച്ഛാ…

ഇവിടന്ന് ഇച്ചിരി ദൂരം ഉണ്ട്..

രാത്രിയിൽ തിരിച്ചു വരാം…

നമ്മൾ രണ്ടാളും മാത്രം ഒള്ളോ…

ഹേയ് അല്ല..

അമ്മയും… ചിത്രയും ഉണ്ട്…

ആണോ..

ന്ത് തോന്നി അച്ഛാ..

ഇങ്ങനെ ഒരു യാത്ര..

അതും ഒരു മുന്നൊരുക്കം ഇല്ലാതെ..

ഒന്നുല്ല ഡാ..

കൊറേ നാളായി ഉള്ള ആഗ്രഹം ആണ്..

ആണോ…

മ്മ്…

മോൻ പോയി റെഡി ആവാൻ നോക്ക്..

വേണേൽ ഒരു ജോഡി ഡ്രസ്സ്‌ എടുത്തു വെച്ചോട്ടോ..

ആഹാ…

അച്ഛൻ രണ്ടും കൽപിച്ചു ആണ് ലോ…

നീ പോയി റെഡിയാവാൻ നോക്ക്..

ഞാൻ അവരോട് കൂടി പോയി പറയട്ടെ..

അവരോടു പറഞ്ഞില്ലേ ഇത് വരേ..

ഇല്ലെന്നേ..

ജസ്റ്റ്‌ തോന്നി..

മോനോടാ ആദ്യം പറഞ്ഞത്..

ആഹാ..

അച്ഛൻ കലക്കി ലോ..

ന്തായാലും ഞാൻ റെഡി ആവാം..

അച്ഛൻ അവരോട് പോയി പറഞ്ഞിട്ട് അച്ഛനും റെഡി ആയിക്കോ..

ഞാൻ വരണോ ഏട്ടാ..

കട്ടിലിൽ ഇരുന്നു കൊണ്ടു ഗംഗ ചോദിച്ചു..

താൻ വരാതെ ഞാൻ എങ്ങനെ..

പാതിയിൽ നിർത്തി നന്ദൻ..

എനിക്കെന്തോ പോലേ..

ഒന്നുല്ല ഡീ..

മ്മക്ക് പോയേച്ചും വരാം ന്നേ..

എത്ര കാലം ന്ന് വെച്ചാ ഇങ്ങനെ നീറി നീറി…

നന്ദന്റെ വാക്കുകൾ വല്ലാതെ ഇടറിയിരുന്നു..

എന്നോട് ന്തേലും ചോദിച്ചാൽ ഞാൻ ന്ത് മറുപടി പറയും..

അതൊക്കെ നമുക്ക് നോക്കാം ന്നേ..

ഇത്രയും കൂടേ നിന്നില്ലേ..

ഇനി ഈ ഒരു കടമ്പ കൂടി കടന്ന് പോകട്ടെ മോളേ..

അറിയാലോ…

ഞാൻ..

വാക്കുകൾ ഇടറി പോകുന്നുണ്ടായിരുന്നു നന്ദന്റെ..

കുട്ടികൾ വല്യ സന്തോഷത്തിൽ ആണ്…

മ്മ്..

ഞാൻ കണ്ടു..

അവിടെ ചെന്നിട്ട്..

ന്താവും ഏട്ടാ..

നമ്മൾ കരുതുന്നത് പോലേ അവരും കരുതുമോ..

മനസിൽ എന്താണ് എന്ന് അറിയാതെ…

നമുക്ക് മക്കളോട് പറയാം ഏട്ടാ..

എന്നിട്ട് കൊണ്ടു പോകാം…

ഇത്രേം ആയില്ലേ..

ഇനി വരുന്നിടത്തു വെച്ച് കാണാം.

അങ്ങനെ പറഞ്ഞു കൊണ്ടു നന്ദൻ പുറത്തേക്ക് പോയി..

ന്ത് ചെയ്യണം എന്നറിയാതെ ഗംഗ തല കുമ്പിട്ടു കട്ടിലിൽ ഇരുന്നു..

************************************

ഏട്ടാ..

അച്ഛൻ തകർത്തു ലോ..

ചിത്ര വിധുവിന്റെ റൂമിൽ വന്നു കൊണ്ട് പറഞ്ഞു..

മ്മ്..

എവിടേക്ക് ആണാവോ..

നിന്നോട് ന്തേലും പറഞ്ഞൊ..

ഹേയ് ഇല്ല ഏട്ടാ..

റെഡി ആയില്ലേ നിങ്ങൾ…

പുറകിൽ നന്ദന്റെ ശബ്ദം കേട്ട് രണ്ടാളും തിരിഞ്ഞു നോക്കി..

റെഡി ആയി ലോ..

ങ്കിൽ താഴേക്കു വാ..

അമ്മയും റെഡി ആയിട്ട്ണ്ട്…

നന്ദൻ തിരിഞ്ഞു നടന്നു…

എവിടേക്കാ അച്ഛാ മ്മള് പോണത്..

വിധുവിന്റെ ചോദ്യം കേട്ടു ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന നന്ദൻ തല ചെരിച്ചു നോക്കി..

അതൊക്കെ ഉണ്ട് ന്നേ..

നിങ്ങൾ ഒരിക്കലും മറക്കില്ല ഈ യാത്ര..

ചിരിച്ചു കൊണ്ടു നന്ദൻ പറഞ്ഞു…

എന്നാലും അച്ഛന് ഞങ്ങളോട് ഒന്നു

പറഞ്ഞൂടെ..

ചിത്ര പരിഭവിച്ചു..

അതൊക്കെ ഉണ്ട് മോളേ..

ഡ്രസ്സ്‌ എടുത്തു വെച്ചിട്ടുണ്ടോ നിങ്ങൾ..

ഉവ്വ്..

രണ്ടാളും ഒരുമിച്ച് പറഞ്ഞു..

സ്റ്റേ ഉണ്ടോ അവിടെ..

ചിലപ്പോൾ അവിടെ തങ്ങേണ്ടി വന്നാലോ..

അതുകൊണ്ട് പറഞ്ഞതാ…

എന്നാലും എവിടേക്കാ..

അമ്മക്ക് അറിയോ..

ചിത്ര ഗംഗയെ നോക്കി ചോദിച്ചു..

ഗംഗ ഒന്നു ചിരിച്ചു..

നോട്ടം പതിയെ പുറത്തേക്ക് മാറ്റി..

************************************

ഇറങ്ങി വാ..

കാർ നിർത്തി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി നന്ദൻ അവരെ വിളിച്ചു..

ഇവിടെ ആണോ…

വിധു ചോദിച്ചു..

മ്മ്..

ആഹാ..

അടിപൊളി സ്ഥലം ആണ് ലോ അച്ഛാ…

എനിക്ക് ഇഷ്ടായി..

ഇനി കുറച്ചു ദൂരം നടക്കണം…

കാർ അങ്ങോട്ട് പോകില്ല…

നമ്മുടെ നാട് പോലേ തന്നെ ആണ് ലോ…

നെൽവയലും..

മലയും.. പുഴയും..

കുന്നുകളും..

മലയും..

നേരം സന്ധ്യ ആയത് കൊണ്ടാവണം..

നല്ല ഭംഗി ഉണ്ട് ല്ലേ കാണാൻ..

ദൂരേക്ക് നോക്കി വിധു പറഞ്ഞു…

ശരിയാ ഏട്ടാ..

എന്ത് ഭംഗിയാ ല്ലേ..

ആ മലയുടെ കുന്നത്ത് നിന്നും വെള്ളം ചാടി വരുന്നത് കണ്ടോ..

ന്ത് ഭംഗിയാ ല്ലേ..

ചിത്ര ദൂരെ മലയുടെ മുകളിലേക്കു കൈ ചൂണ്ടി കൊണ്ടു പറഞ്ഞു..

മതി… മതി..

കാഴ്ച്ച കണ്ടത്..

നേരം സന്ധ്യ അവറായി..

നടക്ക് എല്ലാരും..

നന്ദൻ പറഞ്ഞു..

അച്ഛാ കുറച്ചു നേരം കൂടി…

ചിത്ര നിന്നു കുണുങ്ങി…

ഇങ്ങോട്ട് നടക്ക് മോളേ…

ചിത്രയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു നന്ദൻ മുന്നോട്ട് നടന്നു..

കുറച്ചു ദൂരം മുന്നോട്ട് നടന്നു..

ആ കാണുന്ന വീട് കണ്ടോ…

കുന്നിന്റെ മുകളിൽ ഉള്ള ഒരു കുഞ്ഞു ഓട് മേഞ്ഞ വീട് ചൂണ്ടി കൊണ്ടു നന്ദൻ പറഞ്ഞു..

ഉവ്വ്…

വിധുവും ചിത്രയും ഒരുമിച്ച് പറഞ്ഞു…

ആ വീട്ടിലേക്ക് ആണ് നമ്മൾ പോകുന്നത്ത്…

ആഹാ..

അവിടേക്ക് ആണോ..

ഏട്ടാ..

വേഗം വാ…

മ്മക്ക് ഇവർക്ക് മുന്നേ അവിടെ എത്താം..

ചിത്ര വിധുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു ചോദിച്ചു..

നമ്മൾ ആദ്യം എത്തിയിട്ട് ന്താ കാര്യം ഡീ..

നമ്മളെ അവർക്ക് അറിയില്ല ലോ…

വിധു പറയുന്നത് കേട്ട് ചിത്രയുടെ മുഖം മങ്ങി…

ആരു പറഞ്ഞു നിങ്ങളെ അറിയില്ല ന്ന്..

അവിടെ ഉള്ളവർക്കു നമ്മളെ എല്ലാരേം അറിയും..

നന്ദൻ പറഞ്ഞു..

ഉവ്വോ..

ങ്കിൽ വാ ഏട്ടാ…

ചിത്ര വിധുവിന്റെ കയ്യിൽ ഒന്നൂടെ മുറുക്കി പിടിച്ചു കൊണ്ടു വലിച്ചു കൊണ്ടു മുന്നോട്ട് വേഗത്തിൽ നടന്നു…

ഒന്നു പയ്യേ പോടീ..

വിധു പുറകിൽ നിന്നും വിളിച്ചു പറഞ്ഞു..

വേഗം വാ…

ആ കുന്നിന്റെ മുകളിൽ വേഗം ചെന്നാൽ സൂര്യൻ മറഞ്ഞു പോകുന്നത് കാണാം…

നീ.. പോയി കാണ്..

എന്നേ കൊണ്ടൊന്നും വയ്യാ..

വാ ഏട്ടാ..

മ്മ്.. മ്മ്…

രണ്ടാളും വീണ്ടും നടത്തത്തിന്റെ വേഗത കൂട്ടി..

ന്ത് ഭംഗി ആണ് ല്ലേ ഏട്ടാ ഇവിടെ…

പിന്നല്ലാതെ..

എനിക്ക് തോന്നുന്നു ആ വീട് ഒരു കോട്ടേജ് ആണ് ന്ന്..

മ്മക്ക് സർപ്രൈസ് തരാനായി അച്ഛൻ പറയാത്തതു ആവും…

അതല്ലേ  അച്ഛൻ ഡ്രസ്സ്‌ എടുത്തു വെക്കാൻ പറഞ്ഞത്…

ചിത്ര പറഞ്ഞു…

ഹേയ് അതൊന്നും അല്ലന്നേ…

അച്ഛന്റെ ഏതെങ്കിലും കൂട്ടുകാരന്റെ ഹോം സ്റ്റേ ആവും ന്നേ…

ന്തായാലും അടിപൊളി ആണ്..

എനിക്ക് ഇഷ്ടായി…

വിധു പറഞ്ഞു…

എനിക്കും..

ആഹാ..

ഇത് ആരൊക്കെയാ വന്നിരിക്കുന്നത്..

പുറത്തേക്ക് ഇറങ്ങി വന്ന മാലിനി വിധുവിനോടും ചിത്രയോടും ചോദിച്ചു..

ഞങ്ങളെ അറിയോ..

ചിത്ര ചോദിച്ചത് കേട്ട് മാലിനി ചിരിച്ചു..

ന്ത് ഭംഗിയാ ചിരി കാണാൻ..

ചിത്ര ഉളളിൽ പറഞ്ഞു..

വല്യ വയസ് ഒന്നും തോന്നിക്കില്ല..

നല്ല ഐശ്വര്യം ഉള്ള മുഖം…

കുളി കഴിഞ്ഞു നെറ്റിയിൽ ഭസ്‌മം തൊട്ടിട്ടുണ്ട്..

മുടി വെള്ള തോർത്ത്‌ കൊണ്ട് കെട്ടി വെച്ചിരിക്കുന്നു…

ചിത്രയും വിധുവും മാലിനിയെ അടിമുടി നോക്കി…

ന്താ ഇങ്ങനെ നോക്കണത്…

വീണ്ടും ചിരിച്ചു കൊണ്ടു മാലിനി ചോദിച്ചു..

ഹേയ് ഒന്നുല്ല..

രണ്ടാളും ഒരുമിച്ച് പറഞ്ഞു…

നിങ്ങൾ മാത്രം വന്നുള്ളൂ..

ഹേയ്..

അല്ല..

അച്ഛനും അമ്മയും വരുന്നുണ്ട്..

താഴേക്കു ചൂണ്ടി കൊണ്ടു വിധു പറഞ്ഞു..

ഉവ്വോ..

എന്നിട്ട് എവടെ..

ദാ വരുന്നു..

കയറ്റം കയറി വരുന്ന നന്ദനേയും ഗംഗയെയും ചൂണ്ടി ചിത്ര പറഞ്ഞു….

മാലിനിയുടെ മുഖം തുടുക്കുന്നത് രണ്ടാളും കണ്ടു…

മാലിനി വേഗം താഴേക്കു നടന്നു…

അറിയോ എന്നേ…

ഗംഗയുടെ കയ്യിൽ പിടിച്ചു കൊണ്ടു മാലിനി ചോദിച്ചു..

അറിയാതെ…

ഗംഗ ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു..

വാ..

ഗംഗയുടെ കയ്യിൽ പിടിച്ചു കൊണ്ടു മാലിനി മുന്നോട്ട് നടന്നു..

അമ്മ അറിയോ ഈ ആന്റിയേ…

വിധു ചോദിച്ചത് കേട്ട് ഗംഗ ഒന്നു ചിരിച്ചു..

പിന്നേ ഞാൻ അറിയാതെ..

എന്നിട്ട് ന്തേ ഞങ്ങളോട് പറഞ്ഞില്ല ഇത് വരേ..

ഒന്നുല്ല ടാ..

മ്മ്..

അമ്മ വന്നിട്ടുണ്ടോ ഇവിടേക്ക്..

ഹേയ് ഇല്ല..

ആദ്യമായി വരുന്നതാ..

വാ..

ഇരിക്ക്..

മാലിനി എല്ലാരേം അകത്തേക്ക് ക്ഷെണിച്ചു…

മോളേ..

ഇവിടെ ആരൊക്കെയാ വന്നിരിക്കുന്നെ ന്ന് നോക്കിക്കേ.. വരാന്തയിൽ നിന്നും…

അകത്തേക്ക് നോക്കി മാലിനി ഉറക്കെ വിളിച്ചു….

ആരാ അമ്മേ..

അകത്തു നിന്നും ഒരു പെൺ കുട്ടിയുടെ ശബ്ദം കേട്ട് എല്ലാരും അകത്തേക്ക് നോക്കി…

ആഹാ…

ഇത് ആരൊക്കെയാ വന്നിരിക്കുന്നത്…

ഞങ്ങളെ അറിയോ നിങ്ങൾക്ക്..

വന്നതും ഗംഗയെ മുറുക്കി കെട്ടിപിടിച്ചു കൊണ്ട് അവൾ ചോദിച്ചു…

ന്താ ഇങ്ങനെ പകച്ചു നില്കുന്നത്..

ഞാൻ അപർണ്ണ…

ബാക്കി എല്ലാം പിന്നാലേ..

വിധുവിനെയും ചിത്രയെയും നോക്കി ചിരിച്ചു കൊണ്ടു അപർണ്ണ പറഞ്ഞു….

വാ..

ചിത്രയേ  ചേർത്ത് പിടിച്ചു കൊണ്ടു അപർണ്ണ അകത്തേക്കു വിളിച്ചു..

ചിത്ര ഒന്നു ഉലഞ്ഞു..

ഒരു പരിചയം ഇല്ലാത്ത ഒരു പെൺകുട്ടി ആണ് ഇങ്ങനെ ചേർത്ത്

പിടിച്ചിരിക്കുന്നത്..

അകത്തേക്ക് കയറി എല്ലാരും..

നിങ്ങൾ ഇരിക്ക് ട്ടോ..

ഞാൻ ചായ എടുത്തിട്ട് വരാം..

അങ്ങനെ പറഞ്ഞു കൊണ്ടു മാലിനി അകത്തേക്ക് നടന്ന്…

അനു മോളേ..

മോള് ഒന്നു വന്നേ..

മുന്നോട്ട് നടക്കുന്നതിനിടയിൽ മാലിനി വിളിച്ചു..

ഞാൻ ഇപോ വരാട്ടോ…

എല്ലാരേം നോക്കി ചിരിച്ചു കൊണ്ടു

അപർണ്ണ പറഞ്ഞു…

എന്നിട്ട് അടുക്കളയിലേക്ക് നടന്നു..

ആരാ അച്ഛാ..

ഇവരൊക്കെ..

വിധു ചോദിച്ചത് കേട്ട് നന്ദന്റെ ഉള്ളൊന്നു പിടഞ്ഞു..

ഞങ്ങളെ എല്ലാർക്കും അറിയാം…

ഞങ്ങൾക്ക് മാത്രം അറിയില്ല…

അമ്മക്കും അച്ഛനും ഇവരെ അറിയാം…

ആരാ അച്ഛാ ഇവർ..

വിധുവിന്റെ ശബ്ദം വല്ലാത്ത പകച്ചത് പോലേ ആയിരുന്നു…

നന്ദൻ ഗംഗയെ നോക്കി..

ഗംഗ തല താഴ്ത്തി..

ആരാ അച്ഛാ..

വിധു ഒന്നുടെ ചോദിച്ചു..

നിങ്ങളുടെ അനിയത്തി ആണ് അപർണ്ണ…

നന്ദന്റെ മറുപടി കേട്ട് വിധുവും ചിത്രയും ഞെട്ടി..

ന്താ…

ന്താ അച്ഛൻ പറഞ്ഞത്..

മ്മ്..

സത്യം..

നിന്റെ അനിയത്തി…

മോൾടെ ചേച്ചി..

അച്ഛാ…

വിധു ഉറക്കേ വിളിച്ചു..

ചിത്ര ഒന്നും മിണ്ടാതെ തളർന്നു തറയിലേക്ക് ഇരുന്നു…

കാത്തിരിക്കുന്നു…..

രണ്ടോ മൂന്നോ ഭാഗം ട്ടോ..

തീരുമാനം ആവും ന്ന് തോന്നുന്നു സ്റ്റോറി…

 

 

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

കൂടെയുണ്ടെങ്കിൽ

നാഗകന്യക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Rate this post

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!