Skip to content

ഗൗരി – 14

gouri-sneha

കാർത്തിക അവളെൻ്റെ അമ്മായിയുടെ മോളാണ്.

അമ്മായി മരിച്ച് കഴിഞ്ഞപ്പോൾ എൻ്റെ അച്ഛൻ  അവരുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. അവരുടെ ഒരു കാര്യത്തിലും ഇടപെടാറില്ലായിരുന്നു. എന്നാലും ഒരു പെണ്ണിനെ സ്വപ്നം കാണാൻ തുടങ്ങിയപ്പോൾ മുതൽഎൻ്റെ മനസ്സിൽ കേറി കൂടിയ മുഖമാണ് കാർത്തികയുടേത്.

അങ്ങനെ ഇരിക്കുമ്പോളാണ് കാർത്തിക ജോലിക്കായി ആ നാട്ടിൽ നിന്നു പോകുന്നതും പിന്നീട്  ഗർഭിണി ആയി വീട്ടിൽ തിരിച്ചെത്തിയതും മോളു വിവാഹത്തിന് മുൻപ് ഗർഭിണി ആണന്നറിഞ്ഞ് മനംനൊന്ത് അമ്മാവൻ ആത്മഹത്യ ചെയ്തു.

കാർത്തിക ഗർഭിണി ആണന്നറിഞ്ഞപ്പോൾ ഞാൻ തകർന്നു പോയി. അച്ഛനും അമ്മയും നഷ്ടമായ തൻ്റെ സഹോദരിയുടെ മക്കളെ എൻ്റെ അച്ഛൻ തിരിഞ്ഞു നോക്കിയില്ല.  കാർത്തിക അച്ഛൻ്റെ ജോലി ഏറ്റെടുത്തു. ഷാപ്പിൽ കറി കച്ചവടം.ഷാപ്പിനടുത്തായിരു കാർത്തികയും സഹോദരങ്ങളും താമസിച്ചിരുന്നത്. കള്ളുകുടിക്കാൻ ഷാപ്പിലെത്തുന്ന കള്ളുകുടിയൻമാരുടെ കണ്ണ്  തൻ്റെ മേലും അനിയത്തിയുടെ മേലും പതിയുന്നത് കാർത്തിക അറിയുന്നുണ്ടായിരുന്നു. അവരിൽ പലരും രാത്രിയിൽ കാർത്തികളുടെ കുടിലിനു മുന്നിൽ മുട്ടാനും ശല്യപ്പെടുത്താനും തുടങ്ങി

ഒരിക്കൽ കാർത്തിക എന്നെ തേടി വന്നു. അവൾക്ക് ഈ നാട്ടിൽ നിന്നു പോകണമെന്നും അതിന് സഹായിക്കണമെന്നും പറഞ്ഞ്. ഞാൻ സഹായിച്ചത് അച്ഛനറിഞ്ഞാൽ പ്രശ്നം ആകുമെന്ന് അറിഞ്ഞ ഞാൻ വീട്ടിലെ റബർ ഷീറ്റ് അച്ഛനറിയാതെ വിറ്റ് ആ കാശും എൻ്റെ സമ്പാദ്യവും എല്ലാം കൂടി ചെറിയൊരു തുക ഞാൻ കാർത്തികയെ ഏൽപ്പിച്ചു.

പിറ്റേന്ന് നേരം ഉണർന്നപ്പോൾ ഞാൻ കേട്ടത് കാർത്തികയും  സഹോദരങ്ങളും നാടു വിട്ടെന്നാണ്.

പിന്നെ യാതൊരു വിവരവും കാർത്തികയെ കുറിച്ച് എനിക്കറിയില്ലായിരുന്നു.

അവൾ അവിടുന്ന് പോന്നത് കോഴിക്കോട്ടേക്കായിരുന്നു. അവൾ ആ നാട്ടിലെത്തി ഒരു വീട് വാടകക്കെടുത്ത് തൻ്റെ സഹോദരങ്ങളെ അവിടെയാക്കി.  ജോലിയും അന്വേഷിച്ചിറങ്ങി. എന്നാൽ ഗർഭിണി ആയ കാർത്തികയ്ക്ക് ജോലി കൊടുക്കാൻ ആരും തയ്യാറായില്ല പാറ കോറിയിൽ കല്ലു ചുമക്കാനും വീടുപണിക്കും മറ്റും കല്ലും മണ്ണും ചുമന്നും പാടത്തും പറമ്പിലും പണിതും തൻ്റെ സഹോദരങ്ങളെ പട്ടിണിക്കിടാതെ നോക്കി.

കാർത്തിക പ്രസവിച്ചു പെൺകുട്ടി. പ്രസവിച്ച് പതിനാറു കഴിഞ്ഞപ്പോൾ കുഞ്ഞിനെ അനിയത്തിമാരെ ഏൽപ്പിച്ചു വീണ്ടും പണിക്കിറങ്ങി.ഒരനിയത്തിയുടെ പഠിത്തം നിർത്തി കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചിട്ട് രണ്ട് അനിയത്തിമാരേയും അനിയനേയും പഠിക്കാനയച്ചു. കാർത്തിക രാവും പകലും വിശ്രമിച്ചിട്ടും എല്ലാം കാര്യങ്ങളും നടന്നു പോകാൻ ബുദ്ധിമുട്ടായി.

അങ്ങനെ ഇരിക്കുമ്പോളാണ് ആ നാട്ടിലെ കള്ളുഷാപ്പിനടുത്ത് ഒരു വീടുപണിക്ക് സഹായി ആയി കാർത്തിക പോകുന്നത്. അവിടെ വെച്ചാണ് ഷാപ്പുടമയെ പരിചയപ്പെടുന്നത്. സംസാരിച്ച കൂട്ടത്തിൽ അച്ഛൻ്റെ ഷാപ്പിലെ കറി കച്ചവടത്തെ കുറിച്ചുമൊക്കെ സംസാരിച്ചത്.

അങ്ങനെ വീണ്ടും കാർത്തിക ആ ഷാപ്പിലെ കറി കച്ചവടം ഏറ്റെടുത്തു രാവിലെ തന്നെ ഷാപ്പിലേക്കുള്ള കറി തയ്യാറാക്കി ഷാപ്പിലെത്തിച്ചിട്ട് മറ്റ് പണിക്ക് പോകാൻ തുടങ്ങി. അങ്ങനെ ജീവിതം മെച്ചപ്പെടാൻ തുടങ്ങി.എന്നിരുന്നാലും കാർത്തികയുടെ മനസ്സിനെ സങ്കടം അലട്ടികൊണ്ടിരുന്നു. ഒരു പോലെ വളർന്നു വരുന്ന അനിയത്തിമാർ അനിയൻ്റ പഠിത്തം. പിച്ചവെയ്ക്കാൻ തുടങ്ങിയ മകൾ. എല്ലാറ്റിനും കൂടി ഈ വരുമാനം ഒന്നിനും തികയില്ലന്നു മനസ്സിലായ കാർത്തിക ഷാപ്പു ലേലത്തിൽ പിടിച്ചത്.

ഷാപ്പുലേലത്തിൽ പിടിച്ചു കഴിഞ്ഞപ്പോൾ അതു തനിയെ നടത്താനൊരു ഭയം അങ്ങനെയാണ് കാർത്തിക എനിക്കു കത്തെഴുതുന്നത്. കോഴിക്കോട്ടേക്ക് അത്യാവശ്യമായി ഒന്നു ചെല്ലണമെന്ന് കാര്യം എന്താണന്നറിയാതെ ഞാൻ കോഴിക്കോടിന് പുറപ്പെട്ടു. ജോലിയുടെ ആവശ്യത്തിന് ഒരു യാത്ര പോവുകയാണന്ന് മാത്രം വീട്ടിലറിയിച്ചു.

ആ നാട്ടിലെത്തി കാർത്തികയുടെ അവസ്ഥയും കഷ്ടപ്പാടും അറിഞ്ഞപ്പോൾ കാർത്തികയെ സഹായിക്കണമെന്നു തോന്നി. ലേലത്തിൽ പിടിച്ച ഷാപ്പിൻ്റെ നേതൃത്വം ഞാനേറ്റുടുത്തു്. പിറ്റേ വർഷം ഷാപ്പിൻ്റെ എണ്ണം രണ്ടായി. ഇതിനിടയിൽ വല്ലപ്പോഴും ഞാൻ വീട്ടിൽ പോയി വരും ജോലി ശരിയായി എന്നു പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ചു.

.സാമ്പത്തികമായി മെച്ചപ്പെടാൻ തുടങ്ങി കാർത്തിക അനിയത്തിമാരേ ഓരോരുത്തരെയായി വിവാഹം കഴിപ്പിച്ചയച്ചു. എനിക്ക് കാർത്തികയോടുള്ള ഇഷ്ടം വീണ്ടും പൊടി തട്ടി പുറത്തുവന്നു.

ഗൗരി സംസാരിക്കാൻ തുടങ്ങിയപ്പോൾ വെറുതെ അച്ഛാ എന്നു വിളിക്കാൻ ശീലിപ്പിച്ചു. എൻ്റെ മോൾ ഗൗരിയാണ് എന്നെ അച്ഛാ എന്ന് എന്നെ ആദ്യമായി വിളിച്ചത് .

കാർത്തിക ആ നാട്ടിൽ വന്ന നാളിൽ തന്നെ തൻ്റെ പേരു മാറ്റിയിരുന്നു കാർത്യായനി എന്ന്. മറ്റാരും തന്നെ തിരിച്ചറിയായിതിരിക്കാൻ വേണ്ടി പേരു മാറ്റിയതാണന്നാണ് അവളുപറഞ്ഞത്

കള്ളു കച്ചവടം തുടങ്ങിയപ്പോൾ കള്ളു കാർത്യായനിയായി.

ഒരിക്കൽ ഞാനെൻ്റെ ഇഷ്ടം അവളോടു തുറന്നു പറഞ്ഞു ആദ്യമൊക്കെ നിരസിച്ചെങ്കിലും പിന്നീട് അവൾ സമ്മതിച്ചു അതിനും കാരണമുണ്ടായിരുന്നു. താൻ ആർക്കു വേണ്ടിയാണോ കഷ്ടപ്പെട്ടത്.അവർ തങ്ങൾക്കൊരു നല്ല ജീവിതമുണ്ടായപ്പോൾ അവരു അവരുടെ ചേച്ചിയെ മറന്നു. അനിയനെ പഠിപ്പിച്ച് ജോലിക്കാരനായപ്പോൾ അവനും ചേച്ചിയെ തിരിഞ്ഞു നോക്കാതായി. ആരും ഇല്ലാതെ മോളും അവളും മാത്രമുള്ള ജീവിതത്തിലേക്ക് അവളെന്നെ സ്വീകരിച്ചു.

എന്നോടുള്ള സ്നേഹം കൊണ്ടല്ല അവളെന്നെ സ്വീകരിച്ചത് താൻ ‘സ്നേഹിച്ചവരെല്ലാം തന്നെ ഉപേക്ഷിച്ചു പോയതിൻ്റെ പകയായിരുന്നു അവളുടെ മനസ്സു നിറയെ എന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത്. ആരേയും അവൾക്ക് വിശ്വാസവുമില്ല ആരോടും സ്നേഹവുംമില്ല.

പണമില്ലാത്തതുകൊണ്ടാണ് അവൾക്കിങ്ങനെയെല്ലാം സംഭവിച്ചതെന്ന് അവൾ വിശ്വസിച്ചു. അങ്ങനെ അവൾക്ക് പണത്തിനോട് ആർത്തിയായി. പണത്തിനോട് ആർത്തി മൂത്താണ് ശ്രീരാഗിന് ഗൗരിയെ കൊടുക്കാൻ തയ്യറായത്.

ഇത്രയും ആണ് മോനേ എനിക്കറിയാവുന്ന കാര്യങ്ങൾ

സുധാകരേട്ടൻ്റെ വീട്ടുകാർ?

കാർത്തികയെ ഞാൻ വിവാഹം ചെയ്തതു അറിഞ്ഞാൽ അച്ഛൻ സമ്മതിക്കില്ല അതുകൊണ്ട് ഞാൻ ആരേയും ആദ്യമൊന്നും അറിയിച്ചിരുന്നില്ല. ഒരിക്കൽ ഞാൻ നാട്ടിൽ ചെന്നപ്പോൾ അച്ഛൻ സുഖമില്ലാതെ കിടക്കുന്നതാണ് കണ്ടത്.അന്ന് അച്ഛനോട് ഞാനെല്ലാം പറഞ്ഞു. അച്ഛൻ അന്ന് എതിരൊന്നും പറഞ്ഞില്ല. ഒരു ദിവസം മക്കളേയും കാർത്തികയും കുട്ടി ചെല്ലണം എന്നു പറഞ്ഞു

പക്ഷേ വിവരം അറിഞ്ഞ കാർത്തിക അച്ഛനെ കാണാൻ കൂട്ടാക്കിയില്ല. ഞാൻ മക്കളേയും കൂട്ടി പോയതിൻ്റെ പിറ്റേന്ന് അച്ഛൻ മരിച്ചു. അച്ഛൻ്റെ മരണാനന്തര ചടങ്ങിൽ പോലും  കാർത്തിക പങ്കെടുത്തില്ല. അന്നു മുതൽ മക്കൾ മൂന്നു പേരേയും ഞാനെൻ്റെ വീട്ടിൽ – കൊണ്ടുപോവുകയും എൻ്റെ സഹോദരിയും മായി നല്ലൊരു ബന്ധത്തിൽ പോകാനും തുടങ്ങി എനിക്ക് രണ്ടനിയൻമാരും ഒരു സഹോദരിയുമാണ് ആ സഹോദരിയുടെ വീട്ടിലാണ് ഗൗരിമോൾ പോയി നിന്നത്. ഉള്ളത്. രണ്ടു വർഷം മുൻപ് അമ്മയും മരിച്ചു

എന്താ മോനെ ? എന്തിനാ ഇപ്പോ കാർത്തികയെ കുറിച്ചൊരന്വേഷണം.?

ഞാനിനി പറയാൻ പോകുന്ന കാര്യം നിങ്ങൾ രണ്ടാളും ശ്രദ്ധിച്ച് കേൾക്കണം.

എന്താ മഹിയേട്ടാ

ഗൗരിയുടെ അച്ഛൻ ആരാന്ന് എനിക്കറിയാം അദ്ദേഹം ഗൗരിയെ തിരിച്ചറിഞ്ഞു.ഗൗരി അദ്ദേഹത്തിൻ്റെ മകളാണന്ന്.

അദ്ദേഹം ആരാണ് മഹിയേട്ടാ

ശരത്ത് സാർ

ശരത്ത് സാറോ

അതെ ഞാൻ ഇവിടെ വന്ന ഉടനെ സാർ സാറിൻ്റെ പ്രണയത്തെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. സാർ ഗൗരിയുടെ അമ്മയെ തിരക്കി അമ്മയുടെ നാട്ടിൽ പോയിരുന്നു എന്നാൽ സാർ അവിടെ എത്തു മുൻപ് അവര് ആ നാട് വിട്ടിരുന്നു പലയിടത്തും അന്വേഷിച്ചിട്ടും കണ്ടെത്താൻ പറ്റാത്തതു കൊണ്ടാണ് തൻ്റെ അച്ഛൻ കണ്ടെത്തിയ പെണ്ണിനെ ജീവിത സഖി ആക്കിയത് – സാറിന് നല്ല കുറ്റബോധം ഉണ്ട് .കാർത്തികയെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ്  അന്നു കാർത്തിക ഗർഭിണി ആയിരുന്നു എന്നറിയുന്നത്. അന്നു മുതൽ സാർ വലിയ സങ്കടത്തിലായിരുന്നു. ആ കുട്ടിയേയും കാർത്തികയേയും കണ്ടെത്താൻ ഞങ്ങൾ രഹസ്യമായി അന്വേഷണം നടത്തി വരികയായിരുന്നു.അപ്പോഴാണ് എല്ലാം നിമിത്തം പോലെ ഇന്നലെ കാർത്യായനി ചേച്ചിയുടെ മുഖം ടിവിയിൽ കണ്ടത്

മോനെ നീ ഈ പറഞ്ഞതെല്ലാം സത്യമാണോ

സത്യമാണ് സുധാകരേട്ടാ ഗൗരിയുടെ അച്ഛൻ ശരത്ത് സാർ ആണ് ഗീതു മോളൊരു കാര്യം ചെയ്യണം ഗൗരിയോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം കാർത്യായനി ചേച്ചി അറിയരുത് ചേച്ചി അറിഞ്ഞാൽ ചേച്ചി ഒരിക്കലും അംഗികരിക്കില്ല സാറിനെ കാണാൻ ഗൗരിയെ സമ്മതിക്കുകയും ഇല്ല.

ഇതെല്ലാം അറിയുമ്പോൾ ഗൗരിയേച്ചിഎങ്ങനെയാവും പ്രതികരിക്കുക എന്നറിയില്ല. എന്നാലും ഞാൻ പറയാംഗൗരിയേച്ചിയോട് ‘

എന്നാൽ നമുക്ക് ഓഫിസിലേക്ക് പോകാം ശരത്ത് സാറിനെ കാണണ്ടേ നിങ്ങൾക്ക്

മഹാദേവൻ അവരേയും കൂട്ടി ഓഫിസിലേക്ക് പോയി. അവിടെ ചെന്നിട്ട് ശരത്ത് സാറിനെ ഫോൺ ചെയ്തു

എന്താ മഹാദേവാ

സാർ തിരക്കിലാണോ

അല്ലല്ലോ എന്താ മഹാദേവ

തിരക്കല്ലങ്കിൽ പുറത്തേക്കൊന്നു വരാമോ

ദാ ഞാനെത്തി

ശരത്ത് സാർ പുറത്തേക്കിറങ്ങി വന്നപ്പോൾ മഹാദേവൻ കാറും ചാരി നിൽക്കുന്നുണ്ടായിരുന്നു. ശരത്ത് വേഗത്തിൽ തന്നെ കാറിനടുത്തേക്ക് നടന്നടുത്തു.

എന്താ മഹാദേവാ എന്തിനാ നീ വരാൻ പറഞ്ഞത്.

സാർ കാറിലേക്ക് കയറ് നമുക്കൊരിടം വരെ പോകാം

എന്താ കാര്യമെന്ന് പറ മഹാദേവാ

സാർ ലഞ്ചു കഴിച്ചോ

ഇല്ല

എന്നാൽ വാ നമുക്കൊരുമിച്ച് കഴിക്കാം. നമുക്കിന്ന് രണ്ട് ഗസ്റ്റ് ഉണ്ട്.

ആര്?

അതൊക്കെ പറയാം സാർ വണ്ടിയിൽ കയറ്

ശരത്ത് വണ്ടിയിൽ കയറി മഹാദേവൻ ഡ്രൈവിംഗ് സീറ്റിലും ‘

ഇനി സാർ പുറകിലേക്കൊന്ന് നോക്കിക്കേ

ശരത്ത് പുറകിലേക്ക് തിരിഞ്ഞ് നോക്കി.സുധാകരനേയും ഗീതുവിനേയും കണ്ടിട്ട് ശരത്തിന് ആരാന്ന് മനസ്സിലായില്ല.

ആരാണ് ഇവർ നിൻ്റെ ബന്ധുക്കാരാണോ.

എനിക്ക് ബന്ധുക്കാരായി ആരും’ ഇല്ലന്ന് സാറിന് അറിയാലോ

പിന്നെ ഇതാരാണ് വല്ല ജോലിയും തിരക്കി വന്നവരാണെങ്കിൽ ഓഫിസിൽ വന്നാൽ പോരായിരുന്നോ.

ജോലി അന്വേഷിച്ചു വന്നവരുമല്ല

പിന്നെ ആരാണ്

ഗൗരിയുടെ അച്ഛനും അനിയത്തിയുമാണ്.

ഗൗരിയുടെ അച്ഛനോ?

അതെ ഗൗരിക്ക് ഒന്നര വയസായപ്പോ മുതൽ സ്വന്തം മക്കളെക്കാളധികം സ്നേഹിച്ച ഒരച്ഛൻ

സുധാകരൻ?

അതെ സുധാകരേട്ടനും മോള് ഗീതുവും.

മഹാദേവാ

എന്താ സാർ.

ഒന്നും ഇല്ല.

മഹാദേവൻ വലിയൊരു ഹോട്ടലിനു മുന്നിലായി കാർ നിർത്തി.

സാർ ഇറങ്ങ് സുധാകരേട്ടനോടും ഗീതുവിനോടും ഇറങ്ങാൻ പറഞ്ഞിട്ട് മഹാദേവനും ഇറങ്ങി

വാ നമുക്ക് ഭക്ഷണം കഴിച്ചു കൊണ്ട് സംസാരിക്കാം

ഹോട്ടലിൽ കയറി ഭക്ഷണത്തിന് ഓർഡർ നൽകിയിട്ട് അവരു കാത്തിരുന്നു. ഈ സമയം മഹാദേവൻ സുധാകരേട്ടൻ പറഞ്ഞ കഥകൾ ശരത്തിനോടു വിവരിച്ചു. ഇതിനിടയിൽ ഭക്ഷണം മുന്നിലെത്തി. മഹാദേവൻ കഥ തുടർന്നു.

എല്ലാം കേട്ട് ശരത്ത് ഭക്ഷണമൊന്നും കഴിക്കാതെ വിഷണ്ണനായി ഇരുന്നു.

കഴിക്ക് സാർ

ഇല്ല എനിക്കു വേണ്ട നിങ്ങൾ കഴിച്ചിട്ടു എഴുന്നേറ്റാൽ മതി. ഞാൻ കാറിലുണ്ടാവും.

ശരത്ത് അവിടെ നിന്നും എഴുന്നേറ്റ് കൈ കഴുകി പുറത്തേക്കു പോയി.

മഹാദേവാ നീ എല്ലാമൊന്നും സാറിനോട് പറയണ്ടായിരുന്നു. താൻ ജീവനെ പോലെ സ്നേഹിച്ചവളു താൻ മൂലം തൻ്റെ മകൾക്കു വേണ്ടി താണ്ടിയ വഴികൾ അതു താങ്ങാൻ സാറിന് പറ്റുമോ?

പറ്റണം. സ്നേഹിച്ചവളെ സ്വന്തമാക്കാൻ കഴിവില്ലാത്തവർ സ്നേഹിക്കാൻ പോകരുത്. സ്നേഹിച്ച പെണ്ണിന് വയറ്റിലുണ്ടാക്കിയവർ ഇതൊക്കെ അനുഭവിക്കണം.ഗൗരിയെ സംരക്ഷിക്കാൻ അമ്മയെങ്കിലും ഉണ്ടായി. പക്ഷേ എനിക്ക് ജന്മം തന്നവരും ജനിപ്പിച്ചവരും ഇപ്പോ എവിടെയാണന്ന് പോലും അറിയില്ല അനാഥാലത്തിലേക്ക് വലിച്ചെറിഞ്ഞിട്ട് അവരു മറ്റൊരു ജീവിതം തേടി പോയിട്ടുണ്ടാകും അവരറിയുന്നില്ലല്ലോ അനാഥയായി ജനിച്ച് അനാഥയായി ജീവിക്കുന്ന മക്കളുടെ ദുഃഖം

മഹാദേവാ

കഴിച്ചെങ്കിൽ എഴുന്നേൽക്കാം

മൂന്നു പേരും എഴുന്നേറ്റ് കൈ കഴുകി കാറിനടുത്തേക്ക് പോയി.

അവരു ചെല്ലുമ്പോൾ ശരത്ത് മുൻ സിറ്റൽ ചാരി കിടന്ന് ഉറങ്ങുകയായിരുന്നു.

സാർ ,സാർ മഹാദേവൻ ശരത്തിനെ തട്ടി വിളിച്ചു.

എന്നാൽ ശരത്തിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല

തുടരും.

പാര്ട്ട 12 ഉം 13ഉം തമ്മിൽ ഒരു ബന്ധവും ഇല്ലന്ന് പരിഭവം പറഞ്ഞവരോട് വിഷമിക്കണ്ടാട്ടോ flash back വരുന്നുണ്ട്. കാത്തിരിക്കണേ ഗൗരി എല്ലാവർക്കും ഒത്തിരി ഇഷ്ടമാണന്ന് അറിഞ്ഞതിൽ സന്തോഷം ജോലി തിരക്കായതുകൊണ്ടാണ് ആരുടെയും കമൻ്റിന് Replyതരാത്തത് ക്ഷമിക്കണട്ടോ

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Novels By Sneha

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!