Skip to content

ഗൗരി – 17

gouri-sneha

ഗൗരി താൻ കുടുംബത്തിൽ പിറന്ന പെൺകുട്ടിയാണന്നാ ഞാൻ വിചാരിച്ചിരുന്നത്- പോരാത്തതിന് ഒരു കമ്മീഷണറും എന്നിട്ടും ഇവൻ്റെ കൂടെ കറങ്ങി നടക്കാൻ തനിക്കു നാണമില്ലേ?

ഞാനെന്തിനു നാണിക്കണം ഞാൻ വർഷങ്ങളായി അറിയുന്ന ആളാണ് മഹിയേട്ടൻ. പിന്നെ കുടുംബത്തിൽ പിറക്കാതെ അനാഥാലയിൽ പിറന്നത്  മഹിയേട്ടൻ്റെ കുഴപ്പം അല്ലാലോ മഹിയേട്ടന് ജന്മം നൽകിയവരുടെ  കുഴപ്പം അല്ലേ. അവർക്കു വേണ്ടാത്തിട്ടല്ലേ മഹിയേട്ടനെ അവർ അനാഥൻ ആക്കിയത്. അപ്പോ അവരല്ലേ കുടുംബത്തിൽ പിറക്കാത്തവർ.

അതുകേട്ടതും ശരത്തിൻ്റെ ഹൃദയം പൊട്ടുന്ന പോലെ തോന്നി.

ഇവനെ പോലെ ഒരുത്തൻ്റെ കൂടെ കറങ്ങി നടന്ന പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആരെങ്കിലും തയ്യാറാകുമോ അഥവാ തയ്യറായാൽ തന്നെ കുട്ടീടെ ജീവിതത്തിൽ ഇവനെ ചൊല്ലി പ്രശ്നങ്ങളാകും.

ആൻ്റി അതൊന്നും ഓർത്ത് തല പുകയ്ക്കണ്ട.

ഞാനൊന്നും പറഞ്ഞില്ല ഗൗരിക്ക് വേണമെങ്കിൽ വീടിനകത്തേക്ക് പ്രവേശിക്കാം

ഞാൻ മാത്രമായി കയറുന്നില്ലാൻ്റി

മീനൂട്ടി സുഖമല്ലേ ?ചേച്ചി ഇറങ്ങുന്നു

ഗൗരിയേച്ചി നിൽക്കു ഞാനും വരുന്നു

മീനൂട്ടി…..

അമ്മ അലറണ്ട ഞാൻ ഔട്ട് ഹൗസ് വരെ ഒന്നു പോയിട്ടു വരാം

അച്ഛാ… അച്ഛന് യോഗമില്ലാതെ പോയി ഗൗരിയേച്ചിയെ സൽകരിക്കാൻ.

ശരത്ത് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്.

ഗൗരി മോളെ കയറി വാ ഒരു കപ്പ് ചായ കുടിച്ചിട്ടു പോകാം.

അച്ഛാ ഗൗരിയേച്ചി ഇന്ന് വരുന്നുണ്ടന്നും രണ്ടു ദിവസം ഇവിടെ ഉണ്ടാകുമെന്നും നമ്മുടെ വീട്ടിൽ സ്റ്റേ ചെയ്യും എന്നൊക്കെ ഇന്നലെ വിളിച്ചപ്പോൾ എന്നോട് പറഞ്ഞിരുന്നു.

ഞാൻ സന്തോഷിച്ചിരിക്കുകയായിരുന്നു.ഗൗരിയേച്ചി വരുമല്ലോ എന്നോർത്ത് എൻ്റെ എല്ലാ സന്തോഷവും പോയി കിട്ടി അമ്മയും അച്ഛനും കാരണം

വീട്ടിൽ വന്നു കയറിയ അതിഥികളെ അപമാനിച്ചു വിടുന്നത് ശരിയല്ലമ്മേ

ഞാൻ ആരേയും അപമാനിച്ചു വിട്ടില്ല. അവനോട് വീട്ടിൽ കയറരുതെന്നു പറഞ്ഞു. ഗൗരിയോട് വരരുത് എന്നു ഞാൻ പറഞ്ഞില്ല

അമ്മേ ഗൗരിയേച്ചി ഒരു അസി.കമ്മീഷണർ ആണ് ചേച്ചിക്ക് അറിയാം നല്ലത് ഏതാ ചീത്ത ഏതാന്നൊക്കെ ആ മഹിയേട്ടനെ വെറുതെ ആവശ്യമില്ലത്തൊതൊക്കെ പറയാൻ അമ്മക്ക് എന്താ അധികാരം

മഹിയേട്ടൻ അലവലാതിയാണന്നും വിശ്വസിക്കരുതെന്നും പറയാൻ അച്ഛന് എന്ത് യോഗ്യതയാ ഉള്ളത്

മീനൂട്ടി…. നീ ആരോടാ സംസാരിക്കുന്നതെന്ന് നിനക്കറിയോ?

അറിയാം എൻ്റെ അച്ഛനോടു തന്നെയാ

മഹിയേട്ടൻ ഈ ഭൂമിയിൽ തനിയെ പൊട്ടി മുളച്ചതൊന്നും അല്ലാലോ അനാഥയാകാൻ എതോ കാമുകിയെ കാമുകൻ ചതിച്ചതോ അല്ലങ്കിൽ അവരുടെ പ്രണയത്തിൽ പൊട്ടി മുളച്ചത് ആരും അറിയാതെ ഉപേക്ഷിച്ചതോ ആയിരിക്കും. അമ്മയെ പോലെയോ അച്ഛനെ പോലെയോ ഒരച്ഛനും അമ്മക്കും പിറന്നതു തന്നെയാ എൻ്റെ മഹിയേട്ടൻ

മോളെ മീനൂട്ടി… ഗായത്രി താക്കീതിൻ്റെ സ്വരത്തിൽ മീനാക്ഷിയെ വിളിച്ചു.

എന്നാൽ മീനാക്ഷി തൻ്റെ കൈത്തലം ഉയർത്തി അമ്മയെ തടഞ്ഞു കൊണ്ടു അച്ഛൻ്റെ തിരിഞ്ഞ് പറഞ്ഞു

മഹിയേട്ടനെ വിശ്വസിക്കരുതെന്ന് അച്ഛൻ ഗൗരിയേച്ചിയോടു പറയുന്നത് കേട്ടല്ലോ

മഹിയേട്ടൻ ഇവിടെ വന്നിട്ട് ഇപ്പോ എത്ര നാളായി അന്നു മുതൽ രാവിലേയും വൈകിട്ടും എന്നെ സ്കൂളിലാക്കുന്നത് വിളിച്ചു കൊണ്ടുവരുന്നത്തും ഈ മഹിയേട്ടനല്ലേ ഞാൻ ഷോപ്പിംഗിന് പോകുന്നതും പുറത്ത് കറങ്ങാൻ പോകുന്നതും വരുന്നതും മഹിയേട്ടൻ്റെ കൂടെയല്ലേ അച്ഛൻ്റെ എല്ലാ ആവശ്യത്തിനും ഓഫിസിൽ പോകാനും വരാനും മഹിയേട്ടനല്ലേ വരുന്നത് സ്വന്തം മോളെ വിശ്വസിച്ച് ഏൽപ്പിച്ച് വിടാമെങ്കിൽ പിന്നെ ഗൗരിയേച്ചിക്ക് എന്താ വിശ്വസിക്കാൻ പാടില്ലാത്തത്. സ്വന്തം മോളോട് ഇല്ലാത്ത  ഉത്തരവാദിത്യം ആണല്ലോ ഗൗരിയേച്ചിയുടെ കാര്യത്തിൽ അച്ഛന്

മീനാക്ഷിയുടെ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരമില്ലാതെ വായ് മൂടപ്പെട്ട അവസ്ഥയിൽ ശരത്ത് നിന്നു.

ഗൗരിയേച്ചിക്ക് അച്ഛനും അമ്മയും ഉണ്ട് അവർക്ക് വിശ്വാസം ആയതു കൊണ്ടല്ലേ അവരു ചേച്ചിയെ തടയാത്തത് മഹിയേട്ടൻ്റെ അടുത്തേക്ക് പോന്നപ്പോൾ

മീനൂട്ടി നിർത്തടി നിൻ്റെ അധികപ്രസംഗം കുറെ നേരമായല്ലോ നീ അവനെ ന്യായികരിക്കുന്നു.

മീനൂട്ടി ഞങ്ങൾ പോകുന്നു, ഗൗരി പാലയ്ക്കൽ തറവാടിൻ്റെ പടി ഇറങ്ങിപ്പോകുന്നത് അമിതമായ ഹൃദയഭാരത്തോടെ ശരത്ത് നോക്കി നിന്നു.

തൻ്റെ എടുത്തു ചാട്ടം അതാണ് എല്ലാത്തിനും കാരണം  ഞാനിത്തിരി കൂടി ക്ഷമ കാണിക്കണമായിരുന്നു. ഗായത്രിക്ക് പണ്ടേ ഇഷ്ടമല്ല മഹാദേവനെ

അച്ചാ ഗൗരിയേച്ചി പോയി അച്ഛന് വിഷമം ആയോ

എന്തിന് ? ഞാനെന്തിനാ വിഷമിക്കുന്നത്. തൻ്റെ ഉള്ളിലെ വിഷമം മറച്ചുവെച്ചു കൊണ്ട് ശരത്ത് ചോദിച്ചു.

അച്ഛന് എന്തോ സങ്കടം ഉള്ളതുപോലെ എനിക്കു തോന്നി. അതൊക്കെ പോകട്ടെ എന്നോടൊപ്പം ഔട്ട് ഹൗസ് വരെ കൂട്ടു വരാമോ?

ഇവിടെ നിന്നും ആരും ഒരിടത്തും പോകുന്നില്ല കേറി പോടി അകത്ത് ഗായത്രി പൊട്ടിതെറിച്ചു.

ഞാൻ ഔട്ട് ഹൗസ് വരെ പോയി ഗൗരിയേച്ചിയെ കണ്ടിട്ടെ അകത്ത് കയറി പോകുന്നുള്ളു.

മീനൂട്ടി അതും പറഞ്ഞ് പുറത്തേക്കു പോയി.

ശരത്തിന് തൻ്റെ ദേഹം തളരുന്നതുപോലെ തോന്നി. മഹാദേവനെ കുറിച്ച് താനങ്ങനെ ഗൗരിയോട് പറയാൻ പാടില്ലായിരുന്നു.മഹാദേവൻ കാരണമല്ലേ ഇന്നു തൻ്റെ  മോളെ ജീവനോടെ ഇരിക്കുന്നതു പോലും. . മഹാദേവനോട് ക്ഷമ ചോദിക്കണം രണ്ടും കല്പിച്ച് മഹാദേവൻ ഔട്ട് ഹൗസിലേക്ക് പോയി.

മീനാക്ഷി ഔട്ട് ഹൗസിലെത്തുമ്പോൾ മഹാദേവൻ ദുഃഖിതനായി തൻ്റെ സങ്കടങ്ങൾ ഗൗരിയോടു പങ്കു വെയ്ക്കുന്നതാണ് കണ്ടത്

സാറിനെ എനിക്ക് അത്രക്കും ഇഷ്ടമായിരുന്നു ഗൗരി പെട്ടന്ന് സാറിന് എന്താ പറ്റിയെ എന്നെ വിശ്വസിക്കാൻ കൊള്ളില്ലാത്തവൻ ആണെന്ന്. ഞാൻ സാറിനോടും കുടുംബത്തോടും ഒരു വിശ്വാസ വഞ്ചനയും കാണിച്ചിട്ടില്ല എന്നിട്ടും

പോട്ടെ മഹിയേട്ടാ സാറിന് എന്തോ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടാവും

എന്ത് തെറ്റിദ്ധാരണ അതിനുള്ള അവസരം ഞാൻ ഉണ്ടാക്കിയിട്ടില്ല ഗൗരി

മഹിയേട്ടൻ വിഷമിക്കാതെ

മഹിയേട്ടാ……ഗൗരിയേച്ചി

ദേ മിനുട്ടി എത്തിയല്ലോ

കേറി വാ മോളെ

ഗൗരിയേച്ചി മീനൂട്ടി ഗൗരിയെ കെട്ടി പിടിച്ചു.

തൻ്റെ അച്ഛൻ്റെ മോൾ എൻ്റെ സ്വന്തം ചേച്ചി മീനൂട്ടിയുടെ  ഹൃദയം സന്തോഷത്താൽ തുള്ളുന്നതു പോലെ തോന്നി മീനൂട്ടിക്ക്.

ഗൗരിയേച്ചി സോറി എൻ്റെ അമ്മക്കു വേണ്ടി ഞാൻ ക്ഷമ ചോദിക്കുവാണ്

അയ്യേ എന്താ മീനൂട്ടി ഇത് ഏതൊരമ്മയും പറയുന്നതാണ് ഗായത്രി ആൻ്റിയും പറഞ്ഞത്. മീനൂട്ടിയെ പോലെ ഒരു സുന്ദരിക്കുട്ടിയുടെ അമ്മയല്ലേ ഗായത്രി ആൻ്റി .അതുകൊണ്ടാവും ആൻ്റി അങ്ങനെയൊക്കെ പറഞ്ഞത്. തൻ്റെ മകളുടെ സുരക്ഷ വേണ്ടി ആവും മഹിയേട്ടനെ അകറ്റി നിർത്തുന്നത്. അമ്മ പറഞ്ഞതിനെ അങ്ങനെ കണ്ടാ മതി. അല്ലേ മഹിയേട്ടാ

അതെ മീനൂട്ടി. അമ്മയുടെ ഭയം ആകും അങ്ങനെയൊക്കെ പറയാൻ പ്രേരിപ്പിച്ചത്.

എന്നാലും അച്ഛൻ അങ്ങനെ പറഞ്ഞത് എന്തിനാന്നാ എനിക്കു മനസ്സിലാകാത്തത്

അതു വിട് മീനൂട്ടി നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം

മീനൂട്ടിക്കായി വാങ്ങിയ പുത്തനുടുപ്പ് എടുത്ത് മീനൂട്ടിക്ക് നൽകി ഗൗരി

അതിൻ്റെ ഭംഗി ആസ്വദിച്ചു കൊണ്ട് തൻ്റെ ദേഹത്തോട് ചേർത്തു വെച്ചു.

ഗൗരിയേച്ചി സൂപ്പർ എൻ്റെ മനസ്സ് അറിഞ്ഞു വാങ്ങിയ പോലെയുണ്ട് എനിക്ക് ഇഷ്ടമുള്ള കളറും ഫാഷനും എനിക്കിഷ്ടായി.

എനിക്ക് സ്വന്തമായി ഒരു ചേച്ചി ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് എൻ്റെ ആഗ്രഹം മനസ്സിലാക്കി ഈശ്വരൻ തന്നതാ എൻ്റെ ഗൗരി ചേച്ചിയെ എനിക്ക് ‘

ഇതുപോലെ രണ്ട് അനിയത്തിമാരുണ്ട് വീട്ടിൽ ദാ ഇപ്പോ ഒരെണ്ണം കൂടി കിട്ടി പോരുന്നോ എൻ്റെ കൂടെ കോഴിക്കോടിന് .

ചേച്ചി ഇങ്ങോട്ട് വാ നമുക്ക് ഇവിടെ അടിച്ചു പൊളിക്കാം.

നല്ല കാര്യമായി എന്നിട്ടു വേണം അച്ഛനും അമ്മയും കൂടി നമ്മളെ അവിടെ നിന്നും ഓടിക്കാൻ

ഗൗരിയുടെയും  മീനൂട്ടിയുടെയും സംസാരവും കേട്ട് മഹാദേവൻ ഇരുന്നു.

മഹാദേവാ…..

ദേ അച്ഛനും വന്നല്ലോ

വരു സാർ ഇരിക്ക് ശരത്ത് വന്നതറിഞ്ഞ് മഹാദേവൻ സന്തോഷത്തോടു കൂടി സാറിനെ സ്വീകരിച്ചു –

നിനക്ക് എന്നോട് ദേഷ്യമില്ലേ മഹാദേവാ

എന്തിന് എനിക്ക് ആരോടും ദേഷ്യമില്ല സാർ

ഞാനങ്ങനെയൊക്കെ പറഞ്ഞതിന് .

ദേഷ്യമല്ല സാർ എനിക്കപ്പോൾ തോന്നിയത് സങ്കടമാണ് തോന്നിയത്.ചങ്കുപറിയുന്ന സങ്കടം

സോറി മഹാദേവാ

വേണ്ട സാർ എന്തിനാ സാർ എന്നോട് ക്ഷമ പറയുന്നത് – ഞാനല്ലേ എൻ്റെ സ്ഥാനം എന്താന്നു മനസ്സിലാക്കാതെ അവിടെക്കു വന്നത്. ഞാൻ മനസ്സിലാക്കണമായിരുന്നു ഞാനൊരാനാഥയാണന്ന്. ആർക്കും വേണ്ടാത്ത ജന്മമാണ് എൻ്റെതെന്ന് ഞാൻ ഓർക്കണമായിരുന്നു.

മഹിയേട്ടാ…….

എന്താ ഗൗരി

മഹിയേട്ടൻ അനാഥയല്ല ആർക്കും വേണ്ടെങ്കിലും എനിക്കും വേണം. എൻ്റെ ജീവനായി എൻ്റെ ജീവിതമായി എനിക്കു വേണം ഞാനുണ്ടാകും മഹിയേട്ടെനൊപ്പം എന്നും എപ്പോഴും

ഇതു കേട്ടു നിന്ന മീനൂട്ടി കൈയ്യടിച്ചു.

അതെ മഹിയേട്ടൻ അനാഥയല്ല. മഹിയേട്ടന് ഒരനിയത്തി കൂടി ഉണ്ട് ഈ മീനൂട്ടി.

ഇനി ഒരച്ഛനും അമ്മയും വേണമല്ലേ ഗൗരിയേച്ചി നമുക്ക് ഒരന്വേഷണം നടത്തിയാലോ മഹിയേട്ടൻ്റെ അച്ഛനെ കുറിച്ചും അമ്മയേയും കുറിച്ചും

എവിടെ നിന്നും തുടങ്ങും മീനൂട്ടി

മഹിയേട്ടൻ വളർന്ന അനാഥാലയത്തിൽ നിന്നും തുടങ്ങാം ഗൗരിയേച്ചി ഒരു കമ്മീഷണർ അല്ലേ

ഞാനും കൂടാം നിങ്ങളോടൊപ്പം ശരത്തും തൻ്റെ അഭിപ്രായം അറിയിച്ചു.

വേണ്ട ഗൗരി

  അനാഥനായി ജനിച്ചു 26 വയസുവരെ ജീവിച്ചു.ഇനിയും അങ്ങനെ മതി ഇനി ഒരച്ഛനും അമ്മയും വേണ്ട എനിക്ക് ഞാനിപ്പോൾ ഏറ്റവും കൂടുതൽ വെറുക്കുന്നത് എനിക്ക് ജന്മം തന്നവരെയാണ്

എന്തായാലും ഞങ്ങളൊരന്വേഷണം നടത്തുന്നുണ്ട് എന്നിട്ട് അവരെ കണ്ടെത്തി കഴിയുമ്പോൾ ഞാനൊരു ചോദ്യം ചോദിക്കും

എന്തിനാ എൻ്റെ മഹിയേട്ടനെ അനാഥനാക്കിയതെന്ന് മീനൂട്ടി പൊട്ടി കരഞ്ഞുകൊണ്ടാണ് അതു പറഞ്ഞത്.

സാർ

എന്താ മഹാദേവാ

ഞാൻ നാളെ ഇവിടെ നിന്നും പോവുകയാണ്

എങ്ങോട്ട്?

അറിയില്ല പുതിയൊരു ജോലി കണ്ടെത്തണം

എന്താ പെട്ടന്നൊരു തീരുമാനം

പെട്ടന്നല്ല സാർ സാറിന് എന്നെ വിശ്വാസമില്ലന്ന് സാർ പറഞ്ഞപ്പോ തന്നെ ഞാൻ തീരുമാനമെടുത്തു

മഹാദേവാ ഞാൻ ഒന്നും ഓർക്കാതെ പറഞ്ഞതാണ് താൻ എന്നോട് ക്ഷമിക്കണം ഇനി അങ്ങനെയൊന്നുണ്ടാകില്ല

ഇല്ല സാർ ഞാനൊരു അനാഥനാണ് അതൊക്കെ ശരിതന്നെ പക്ഷേ അഭിമാനം എന്നൊന്നുണ്ട് അതു ഞാൻ ആർക്കും ‘പണയം വെയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ല.

ഞാൻ വേണമെങ്കിൽ തൻ്റെ കാലു പിടിക്കാം എനിക്കൊരബദ്ധം പറ്റിപ്പോയി.

ഇല്ല സാർ സാറിന് അത് അബദ്ധം ആയിരിക്കാം പക്ഷേ എനിക്ക് നന്നായി വേദനിച്ചു സാറിൻ്റെ ആ വാക്കുകൾ സാറിനെ അതു പറയാൻ പ്രേരിപ്പിച്ച വികാരം എന്താണന്ന് എനിക്ക് അറിയാം ഇനി ഒരിക്കൽക്കൂടി സാറിന് അങ്ങനെ പറയാനുള്ള അവസരം തരാതെ നോക്കേണ്ടതു ഞാനാണ്.മാഡത്തിനോട് പറയണം അലവലാതിയും അനാഥനും ആണെങ്കിലും മനസ്സാക്ഷി ഇല്ലാത്തവനല്ല ഈ മഹാദേവനെന്ന്.

അതെ സാർ മഹിയേട്ടൻ .ഇനി ഇവിടെ തുടരുന്നതിൽ അർത്ഥമില്ല

എല്ലാവരും പറുന്നതു കേട്ട് മീനൂട്ടി ഞെട്ടിത്തരിച്ചു നിൽക്കുകയാണ്.

തുടരും

അക്ഷരതെറ്റുകൾ ഉണ്ടന്ന് പലരും പറഞ്ഞു. കണ്ണ് വയ്യ അതാണ് എഴുതി കഴിഞ്ഞതിന് ശേഷം വീണ്ടും വായിച്ചു നോക്കാൻ കണ്ണ് സമ്മതിക്കുന്നില്ല. എഴുത്തിനോട് ഇഷ്ടമായതുകൊണ്ട് എഴുതുന്നതാണ് ക്ഷമിക്കണേ

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Novels By Sneha

 

4/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!