Skip to content

ഗൗരി – 5

gouri-sneha

ഗൗരിയേച്ചി ഈ വീടുവിട്ടു പോകാൻ കാരണക്കാരി അമ്മയാ അമ്മയുടെ പണത്തിനോടുള്ള ആർത്തിയാ ഗൗരിയേച്ചിയുടെ ഇഷ്ടം എന്താന്ന് അമ്മയൊന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ ഗൗരിയേച്ചി ഇന്ന് ഈ വീട്ടിൽ കണ്ടേനെ ഗീതു കാർത്യായനിയുടെ നേരെ പൊട്ടിതെറിച്ചു.

നിർത്തടി നിൻ്റെ വായ് അടയ്കടി ഇനി എല്ലാ കുറ്റവും എൻ്റെ നേർക്കായിക്കോട്ടെ?

ഇതാ അമ്മയുടെ പ്രശ്നം എപ്പോഴും അച്ഛൻ്റേയും ഞങ്ങളുടെയും വായ് അടപ്പിക്കൽ

മൂന്നു പെൺമക്കൾ ഒരേ പോലെ വളർന്നു വരുന്ന ഒരമ്മയുടെ വേദന നിങ്ങൾക്ക് പറഞ്ഞാ മനസ്സിലാകില്ല ഒരാളെങ്കിൽ ഒരാൾ രക്ഷപ്പെടും എന്നോർത്താണ് ഞാനി വിവാഹത്തിന് സമ്മതിച്ചത്.

എന്തിനാമ്മേ മൂന്നു പെൺമക്കളാണന്നോർത്ത് അമ്മ വേദനിക്കുന്നത്. ഞങ്ങളെ മൂന്നു പേരേയും നന്നായി പഠിപ്പിച്ചാൽ മാത്രം മതിയായിരുന്നു പഠിക്കാൻ മിടുക്കി ആയിരുന്ന ഗൗരിയേച്ചിയുടെ സ്വപ്നമായിരുന്നു പഠിച്ച് കലക്ടർ ആവുക എന്നത്‌

അവളു പഠിച്ച് എന്നു കളക്ടർ ആകാനായിരുന്നു.  എന്നിട്ടു നിങ്ങളുരക്ഷപ്പെട്ടാൽ മതിയായിരുന്നോ.

അമ്മയോടു തർക്കിക്കാൻ ഞാനില്ല. അച്ഛനും പറഞ്ഞതല്ലേ ഒന്നും കൂടി ആലോചിച്ചിട്ട് ഗൗരിയേച്ചീടെ ഇഷ്ടം കൂടി അറിഞ്ഞിട്ടുമതി ഈ കല്യാണമെന്ന്.

എൻ്റെ വാക്ക് ആരു കേൾക്കുന്നു മോളെ ഗൗരിമോളുടെ കാര്യത്തിൽ എനിക്കെന്തധികാരം ഞാൻ അവളുടെ അച്ഛനല്ലല്ലോ രണ്ടാനച്ഛനല്ലേ .എനിക്ക് ഇന്നു വരെ തോന്നിയിട്ടില്ല ഗൗരി എൻ്റെ മോളല്ലന്ന് നിൻ്റെ അമ്മ ഇടക്കിടെ എന്നെ ഓർമിപ്പിക്കുമ്പോൾ മാത്രമേ എനിക്ക് ഓർമ്മ വരുന്നത്.

അച്ഛന് ഞങ്ങളെക്കാൾ ഇഷ്ടമാണ് ഗൗരിയേച്ചിയെ എന്നിട്ടും അമ്മ പറയും ഗൗരിയേച്ചി അച്ഛൻ്റെ മോളല്ലന്ന് എന്തിനാമ്മേ  അച്ഛനെ വേദനിപ്പിക്കുന്നത്-

ഓ നിൻ്റെ അച്ഛൻ്റെ ഒരു വേദന

ഇല്ല മോളെ അച്ഛന് വേദനയില്ല ഇനി അതും പറഞ്ഞ് അമ്മയോട് തർക്കിക്കാൻ നിൽക്കണ്ട

എൻ്റെ ഗൗരിയേച്ചി എവിടായിരിക്കുമോ ആവോ ഇനി ഗൗരിയേച്ചി ജീവിച്ചിരിക്കുന്നുണ്ടോ ആവോ

നി നിൻ്റെ നാവ് അടയ്ക്കടി

ഞാനൊന്നും മിണ്ടുന്നില്ലേ.ശ്രീരാഗിൻ്റെ വാക്കും കേട്ട് പോലീസിൽ പരാതിയും കൊടുക്കാതെ ഇവിടെ ഇരുന്നോ അടുത്ത ദിവസങ്ങളിലെ പത്രങ്ങളിൽ വാർത്ത വരും ഒരാജ്ഞാത യുവതിയുടെ ജഡം റെയിവേ ട്രാക്കിലോ പുഴയിലോ  അല്ലങ്കിൽ വഴിയരുകിലോ കണ്ടെന്ന്.

കാർത്യായനി മറുപടി ഒന്നും പറയുന്നില്ലന്ന് കണ്ടതും ഗീതു സംസാരം നിർത്തി അകത്തേക്കു കയറി പോയി.

പുറത്തെ സംസാരമെല്ലാം കേട്ടുകൊണ്ടിരുന്ന നീതു ഗീതുവിനോടു ചോദിച്ചു.

ഗൗരിയേച്ചിയുടെ അച്ഛൻ ആരായിരിക്കും ചേച്ചി. നമ്മുടെ അച്ഛൻ്റെ മോളല്ല ഗൗരിയേച്ചി എന്ന് അമ്മ എപ്പോഴും പറയുന്നതു കേൾക്കാം

എനിക്കറിയില്ല. നീ നിൻ്റെ അമ്മയോടു തന്നെ ചോദിക്ക്

അയ്യോ എന്നിട്ട് വേണം അമ്മേടെ വായിൽ നിന്നു ചീത്ത ഞാൻ കേൾക്കാൻ .

എന്നാൽ നീ ഇപ്പോ അറിയണ്ട

ഓ അറിയണ്ട

ഗീതു അവസാന പറഞ്ഞ വാക്കുകൾ കാർത്യായനിക്ക് താങ്ങാനാവാത്ത കാര്യമായിരുന്നു. വേണ്ടായിരുന്നു. തൻ്റെ എടുത്തുച്ചാട്ടമാണ് എല്ലാറ്റിനും കാരണം.തൻ്റെ മോൾ അവളിതെവിടെ പോയി. മഹാദേവൻ അവനാണോ ഗൗരിയെ തട്ടികൊണ്ടുപോയത്. ഈശ്വരാ ഒരു സമാധാനവും ഇല്ലല

+++++++++++++++++++++++++++++++

പപ്പാ നാളെ മോളുടെ സ്കൂളിൽ ആനീവേഴ്സറിയാണ് പപ്പയും അമ്മയും വരണം മോൾടെ നാടകം ഒപ്പന ഡാൻസ് എല്ലാം ഉണ്ട്.

മോളു നാളെ അമ്മയേയും കൂട്ടി പ്പോ പപ്പ നാളെെ ബിസിയാ മോളെ

അമ്മ വരുന്നില്ലന്നു പറഞ്ഞു പപ്പ പപ്പ അമ്മയോട് പറഞ്ഞ് അമ്മയേയും കൂട്ടി വരണം.

മോളു നാളെ കമ്പനിയിൽ ബോർഡ് മീറ്റിംഗ് ആണല്ലോ മീനൂട്ടി അപ്പോ എങ്ങനെ വരും പപ്പ

അതു പറഞ്ഞാൽ പറ്റില്ല പപ്പ  പപ്പയും അമ്മയും നാളെ മീനുട്ടിക്കൊപ്പം വേണം ഈ വർഷം സ്കൂളിലെ അവസാനത്തെ വർഷമല്ലേ അടുത്ത വർഷം വേറെ സ്കൂള് വേറെ കൂട്ടുകാർ 

നോക്കട്ടെ മോളുടെ പരിപാടി തുടങ്ങുമ്പോളെക്കും  എത്താൻ പറ്റുമോന്ന്

മതി ഇത്രയും പറഞ്ഞാൽ മതി എനിക്കുറപ്പുണ്ട് പപ്പ എത്തുമെന്ന് . Thanku പപ്പ

അമ്മ എവിടെ മീനൂട്ടി

നാളെ എനിക്ക് ഇടാനുള്ള ഫ്രോക്ക്. തയ്ക്കുകയാ

ഫ്രോക്ക് എന്തിനാ തയ്ക്കുന്നത് മോൾക്കിഷ്ടമുള്ളതൊരെണ്ണം വാങ്ങിയാൽ പോരായിരുന്നോ.

മോളേയും കൂട്ടികൊണ്ട് ശരത്ത് ഗായത്രിയുടെ അടുത്തേക്കു ചെന്നു.

ഗായത്രി എന്തിനാ നീ ഇങ്ങനെ കഷ്ടപ്പെട്ടു തയക്കുന്നത് പുതിയൊരെണ്ണം വാങ്ങിയാൽ മതിയായിരുന്നല്ലോ. ശരത്ത് ഗായത്രിയുടെ അടുത്തെത്തി ചോദിച്ചു.

ഞാനിവിടെ വെറുതെ ഇരിക്കുകയല്ലേ ശരത്തേട്ടാ അതുകൊണ്ട് ഒന്നു തയ്ച്ച നോക്കാന്നോർത്തു.

ഇവിടെ വെറുതെ ഇരിക്കണ്ട എൻ്റെ കൂടെ ഓഫിസിലേക്ക് വരാൻ എത്ര വട്ടം പറഞ്ഞു. കല്യാണം കഴിഞ്ഞ നാൾ മുതൽ ഞാൻ വിളിക്കുന്നതല്ലേ എന്നിട്ടു താൻ ഇതുവരെ അവിടെ വന്നിട്ടുണ്ടോ. തൻ്റെ അച്ഛൻ്റെ ബിസിനസ് സ്ഥാപനങ്ങളല്ലേ താനല്ലേ അതൊക്കെ നോക്കി നടത്തേണ്ടത്.

ഇല്ല ശരത്തേട്ടാ ഞാനി വീടു വിട്ടു ഒരിടത്തേക്കും ഇല്ല എനിക്ക് ബിസിനസ്സിൽ ഒന്നും താത്പര്യമില്ലന്ന് ശരത്തേട്ടന് അറിയാലോ.

ഞാൻ വെറുതെ പറഞ്ഞു എന്നേയുള്ളു. തന്നെ ഞാൻ നിർബദ്ധിക്കില്ല.തൻ്റെ ഇഷ്ടം എന്താണോ അതു നടക്കട്ടെ.

ശരത്തേട്ടൻ കുളിച്ചു വരു ഞാൻ ഭക്ഷണമെടുത്തു വെയ്ക്കാം.

താനെടുത്തു വെയ്ക്കുമ്പോളെക്കും ഞാൻ വരാം

ശരത്ത് മുകളിലേക്ക് കയറിപ്പോയതും. ഗായത്രി തയച്ചുപൂർത്തിയായ ഫ്രോക്ക് വിടർത്തി അതിൻ്റെ ഭംഗി ആസ്വദിച്ചു

മോളെ മീനൂട്ടി

എന്തമ്മേ

ഇതൊന്നു ഇട്ടു നോക്കിക്കേ

മീനാക്ഷി ഓടി വന്ന് ഗായത്രിയുടെ കൈയിൽ നിന്നും ഫോക്ക് വാങ്ങി ഇട്ടു നോക്കി.

എന്നിട്ട് കണ്ണാടിക്കു മുന്നിൽ ചെന്നു നിന്നു

എന്തു ഭംഗിയാ അമ്മേ  നാളെ ഞാനായിരിക്കും സ്കൂളിലെ താരം. ആർക്കും ഇതു പോലത്തെ പ്രോക്കിട്ടു വരില്ല

പപ്പാ പപ്പാ ഇങ്ങോടൊന്നു വന്നേ

എൻ്റെ മീനൂട്ടി പപ്പ കുളിക്കാൻ കയറിക്കാണും നീ അത് ഊരിയിട്ടിട്ട് കഴിക്കാൻ വാ

ശരത്ത് കുളി കഴിഞ്ഞ് ഇറങ്ങി വന്നു മൂവരും കഴിച്ചു 

നാളെ മോളുടെ സ്കൂളിലെ ആനിവേഴ്സറിക്ക് താൻ പോകുന്നില്ലന്ന് മോളു പറഞ്ഞല്ലോ

ഇല്ല ശരത്തേട്ടാ ഞാൻ വരുന്നില്ല

ഗായത്രി താൻ എന്താ ഇങ്ങനെ നമ്മുടെ മോളുടെ പരിപാടി നമ്മൾ അല്ലാതെ വേറെ ആരാ കാണുക അവളെ പ്രോത്സാഹിപ്പിക്കുക.

ഞാൻ വരുന്നില്ല അത്ര തന്നെ എനിക്കിഷ്ടമല്ല ഈ പാട്ടും കുത്തും ഡാൻസുമൊന്നും

ഒരു കാലത്ത് താൻ ഇഷ്ടപ്പെട്ടിരുന്നതല്ലേ ഇതൊക്കെ പിന്നെ എന്താ

പ്ലീസ് ശരത്തേട്ടാ .. :…: എന്നെ അതൊന്നും ഓർമിപ്പിക്കല്ലേ

ഇല്ല ഞാനൊന്നും പറയുന്നില്ല. എല്ലാം തൻ്റെ ഇഷ്ടം പിന്നെ താൻ ഒന്നോർക്കണം തൻ്റെ ഇഷ്ടകേടുകളും താത്പര്യമില്ലായമയും എല്ലാം അനുഭവിക്കുന്നത് ഞാനും നമ്മുടെ മോളുമാണ്. പഴയതെല്ലാം മറന്ന് താൻ മോൾക്കു വേണ്ടി കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യുന്നതു നല്ലതായിരിക്കും

ഗായത്രി ഊണു മതിയാക്കി അവിടുന്ന് എഴുന്നേറ്റു.

പപ്പ അമ്മക്ക് ഇഷ്ടമില്ലങ്കിൽ നിർബന്ധിക്കണ്ട എല്ലാ കുട്ടികളും അവരുടെ അച്ഛനും അമ്മക്കും ഒപ്പം എവിടെല്ലാം പോകുന്നു. സ്കൂളിൽ PTA മീറ്റിംഗിനും ആനിവേഴ്സ്റിക്കും എല്ലാം അച്ഛനും അമ്മയ്ക്കും ഒപ്പം വരുന്ന കുട്ടികളെ കണ്ട് ചെറുപ്പത്തിൽ ഞാൻ സങ്കടപ്പെട്ടിട്ടുണ്ട്. ഇപ്പോ എനിക്ക് സങ്കടമൊന്നും ഇല്ല പപ്പ

മീനൂട്ടിയും കഴിക്കൽ നിർത്തി എഴുന്നേറ്റു.

ഗായത്രി ഈ സമയം തൻ്റെ ഡയറി എടുത്ത് എഴുതാനായി ഇരുന്നു.

ശരത്തേട്ടൻ പറഞ്ഞതുപോലെ ജീവനായിരുന്നു ഡാൻസ്. 5 വയസിൽ ഡാൻസ് പഠിക്കാൻ തുടങ്ങിയതാണ്. സ്കൂളിലും കോളേജിലുമായി വാങ്ങിക്കൂട്ടിയ സമ്മാനങ്ങൾ അഭിനന്ദനങ്ങൾ

എന്തു രസമായിരുന്നു തൻ്റെ സ്കൂൾ കാലഘട്ടം. തുടർന്ന് കോളേജിലേക്ക് പറിച്ചു നട്ടപ്പോളും ഒന്നിനും പുറകോട്ടു പോയില്ല

പഠിക്കാൻ സമർത്ഥ ആയിരുന്ന എന്നെ എത്ര വേണേലും പഠിപ്പിക്കാനും അച്ഛനും അമ്മക്കും ഇഷ്ടമായിരുന്നു.പഠിത്തത്തോടൊപ്പം ഡാൻസും പാട്ടും മായി മുന്നോട് പൊയ്കൊണ്ടിരിക്കുന്ന സമയം ‘ അന്ന് BA ക്ക് പട്ടണത്തിലെ കോളേജിലാണ് അഡ്മിഷൻ കിട്ടിയത്.

വീട്ടിലെ ഒറ്റപുത്രി ആയതു കൊണ്ട് ലാളിച്ചും കൊഞ്ചിച്ചുമാണ് വളർത്തിയത്. അച്ഛനും അമ്മക്കും ഇഷ്ടമല്ലായിരുന്നു ദൂരെ വിട്ടു പഠിപ്പിക്കാൻ എൻ്റെ താത്പര്യത്തിനും നിർബന്ധത്തിനും വഴങ്ങിയാണ് കോളേജിൽ വിട്ടത്.

ഗ്രാമീണ സൗന്ദര്യം മൊത്തമായി തന്നിൽ ഉണ്ടന്ന് അഹങ്കരിച്ചിരുന്ന ഞാനാ കോളേജിലെ താരമായി മാറാൻ അധികനാൾ വേണ്ടി വന്നില്ല

എപ്പഴോ ആണ് കോളേജിൽ പതിവായി എന്നും താമസിച്ചു വരുന്ന വിഷ്ണുവിനെ താൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. തന്നിലേക്കു തന്നെ ഒതുങ്ങി ഒരു പഴഞ്ചൻ സ്റ്റൈലിൽ നടക്കുന്ന വിഷ്ണു .കൂട്ടുകാരായി ആരും ഉണ്ടായിരുന്നില്ല എപ്പോഴും ഒറ്റക്കിരിക്കും. ഇൻ്റർവെൽ സമയത്ത് പുസ്തകത്തിലേക്ക് തലയും താഴ്ത്തി ഇരിക്കുന്ന വിഷ്ണുവിനോട് തൻ്റെ മനസ്സിൽ പ്രണയം തോന്നി തുടങ്ങിയത് എപ്പോഴാണന്നറിയില്ല. ഇൻ്റർവെൽ സമയത്ത് കുട്ടികളെല്ലാം പുറത്തിറങ്ങുന്ന സമയം ഞാൻ വിഷ്ണുവിനോട് സംസാരിക്കാൻ ശ്രമിക്കും എന്നാൽ വിഷ്ണു ഒന്നോ രണ്ടോ വാക്കിൽ സംസാരം ഒതുക്കും

അങ്ങനെയിരിക്കുമ്പോളാണ് സ്കൂൾ ഫീസ് അടയ്ക്കാത്തതിന് വിഷ്ണുവിനെ ക്ലാസ്സിൽ നിന്നും പുറത്താക്കുന്നതും ആ ഫീസ് ഞാൻ അടച്ചതും. ഇതറിഞ്ഞ് വിഷ്ണുവിന് നാണക്കേടായി ന്നും പറഞ്ഞ് എൻ്റെ അടുക്കൽ എത്തി.

ഇപ്പോ നീയും ഞാനും മാത്രമേ ഇതറിഞ്ഞിട്ടുള്ളു. സെൻ്റി അടിച്ച് മറ്റുള്ളവരെ കൂടി നീ അറിയിക്കാതെ ഇരുന്നാൽ ആരും അറിയുകയും ഇല്ല നാണക്കേടാകുകയും ഇല്ല

ഈ സംഭവത്തോടെ വിഷ്ണുവും ഞാനും നല്ല സുഹ്യത്തുക്കളായി.ഒരിക്കൽ തൻ്റെ മനസ്സിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പ്രണയം വിഷ്ണുവിനോട് പറഞ്ഞു.അതോടെ വിഷ്ണു എന്നിൽ നിന്നകലാൻ തുടങ്ങി. ഇതു സഹിക്കാൻ പറ്റാത്ത ഞാൻ വിക്ഷണുവിനെ വെറുതെ വിടാൻ തീരുമാനിച്ചില്ല

ഞാൻ തന്നെ എല്ലാവരോടും പറഞ്ഞു നടന്നു ഞാനും വിഷ്ണുവും പ്രണയത്തിലാണന്ന്. ഞാൻ വിഷ്ണുവിൻ്റെ പിന്നാലെ നടന്നു ശല്യം ചെയ്തും മരിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയും ഞാൻ വിഷ്ണുവിൻ്റെ ഇഷ്ടം പിടിച്ചു വാങ്ങി.

അങ്ങനെ ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞു ആ ക്യാമ്പസിനുള്ളിൽ.വിഷ്ണുവിൻ്റെ ഹെയർ സ്റ്റൈൽ മാറ്റിയെടുത്തു വില കൂടിയ ഡ്രസ്സുകളും സ്പ്രേയും മറ്റും വാങ്ങി കൊടുത്ത് എൻ്റെ ഇഷ്ടത്തിൻ്റെ ആഴം അറയിച്ചു കൊണ്ടിരുന്നു

ഒരു നിമിഷം പോലും കാണാതെ ഇരിക്കാൻ പറ്റാത്ത അത്ര അടുത്തു .പാവപ്പെട്ട വീട്ടിലെ പയ്യനായിരുന്നു വിഷ്ണു രോഗിയായ അച്ഛനും അമ്മയും മൂന്നു സഹോദരിമാരും മുത്തശ്ശിയും അടങ്ങുന്ന ആ കുഞ്ഞു വീട്ടിലേക്ക് ഞാനൊരു ദിവസം കടന്നു ചെന്നു –

വിഷ്ണുവിൻ്റെ വീട്ടിലെ അവസ്ഥ കണ്ട് വിഷ്ണുവിനെ എങ്ങനേയു സഹായിക്കണം എന്നു തീരുമാനിച്ചു കൊണ്ടാണ് ഞാനവിടെ നിന്നും ഇറങ്ങിയത്.

അച്ഛനോടു പറഞ്ഞ് വിഷ്ണുവിൻ്റെ അമ്മക്കും മൂത്ത സഹോദരിക്കും ഞങ്ങളുടെ കമ്പനിയിൽ ജോലി കൊടുപ്പിച്ചു.വിഷ്ണുവിനും പാർട് ടൈം ജോലി  ചെയ്യാനുള്ള അവസരവും നൽകി.വിഷ്ണുവും കുടുംബവും കമ്പനിക്കടുത്തേക്ക് വാടകവീടെടുത്ത് താമസം മാറി

ഞങ്ങൾ തമ്മിലുള്ള പ്രണയം ആരിലും അസുയ ഉണ്ടാക്കുന്ന രീതിയിലായിരുന്നു.

കോളേജ് കാലഘട്ടത്തിൻ്റെ അവസാന വർഷം അന്നു കോളേജ് ഡേയാണ്. എൻ്റെ ഡാൻസും നാടകവും ഉണ്ട് നാടകത്തിലെ പ്രണയജോഡികളായ നായകനും നായികയും ഞാനും വിഷ്ണുവും ആയിരുന്നു

നിറഞ്ഞ കൈയ്യടികളോടെ ഞങ്ങളുടെ നാടകം എല്ലാവരും സ്വീകരിച്ചു. നാടകത്തിന് ശേഷമായിരുന്നു ഡാൻസ്. എൻ്റെ എല്ലാ പരിപാടികളും കഴിഞ്ഞ് ഞാൻ വിഷ്ണുവിൻ്റെ അടുത്തേക്കോടി ചെന്നു. വിഷ്ണുവിനരികിൽ നിന്ന് പരിപാടികൾ കണ്ടു കൊണ്ടു നിന്ന ഞാനാണ് വിഷ്ണുവിനേയും വിളിച്ചു കൊണ്ട് ആളൊഴിഞ്ഞ ഭാഗത്തേക്കു പോയത്. വെറുതെ സംസാരിക്കാനായിരുന്ന- പക്ഷേ ആ പോക്ക്. വെറുതെ സംസാരിച്ചിരുന്ന ഏതോ ഒരു നിമിഷം രണ്ടു പേരിലും വികാരത്തിൻ്റെ വേലിയേറ്റമുണ്ടായി. രണ്ടു പേരും എത്ര വേണ്ടെന്നു വെച്ചിട്ടും ഒന്നായി മാറിയ നിമിഷം അതാണ് ഇന്ന് എന്നെ ഈ അവസ്ഥയിലെത്തിച്ചത്.

തുടരും

ഗൗരിയും മഹാദേവനും എവിടാന്ന് എനിക്കറിയില്ലാട്ടോ നിങ്ങളും കൂടി കണ്ടു പിടിച്ചു കൊണ്ടു വാ. പിന്നെ ഗായത്രിയും ശരത്തും മീനൂട്ടിയും ആരാണന്ന് നിങ്ങൾക്ക് വഴിയെ മനസ്സിലാക്കി തരാവേ

അഭിപ്രായം പറയണേ

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Novels By Sneha

 

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!