Skip to content

ജനനി – 13

janani-novel

സിദ്ധു ജയിലിൽ പോയി ജനിയുടെ അച്ഛനെ കാണാൻ……… എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞു അച്ഛന്റെ………. അനിക്കുട്ടൻ വന്ന കാര്യം പറഞ്ഞപ്പോൾ നിശബ്ദനായി………

വേറൊരു വക്കീലിനെ വച്ചു വാദിക്കുന്ന കാര്യം പറഞ്ഞപ്പോൾ എതിർത്തു…….

വേണ്ട……. ഞാൻ വെളിയിൽ വന്നാൽ ഒരുപാട് പേരുടെ ജീവിതം തകരും…… അഭി  വെറുതെ ഇരിക്കില്ല……. നാട്ടുകാരും…… വെറുതെ നാണം കെട്ടു ജീവിക്കേണ്ടി വരും…….. അതുകൊണ്ട് വേണ്ട…….. എന്റെ കൂടപ്പിറപ്പിന്റെ രക്തമാണ് എന്റെ കൈയ്യിൽ പറ്റിയത്…….. അതിനുള്ള ശിക്ഷ ഏറ്റുവാങ്ങുവാനും  ഞാൻ ബാധ്യസ്ഥനാണ്…….

പിന്നെ ജനി ഒരു പാവം പെണ്ണാണ്……. പൊന്നുപോലെ നോക്കിയില്ലെങ്കിലും കരയിപ്പിക്കരുത്……..

സിദ്ധുവിനെ നോക്കാതെ തിരിഞ്ഞു നടന്നു…….

ജാതകം നോക്കണ്ടാന്ന് സിദ്ധു പറഞ്ഞിരുന്നുവെങ്കിലും രാധമ്മ നോക്കിച്ചു…….  പത്തിൽ എട്ടു പൊരുത്തമുണ്ട്…….. അമ്മയുടെ ആണ്ടു കഴിയാത്തതിനാൽ കുറച്ചു കൂടി കഴിഞ്ഞു മതി വിവാഹം എന്നു പറഞ്ഞു……സിദ്ധു രണ്ടു മോതിരം വാങ്ങി…… ഒന്നിൽ സിദ്ധുവെന്നും മറ്റേതിൽ ജനി യെന്നും എഴുതിച്ചു………. 

ഒരു  ചടങ്ങിന് വേണ്ടി ജനിയെ കാണാൻ വീട്ടിലേക്കു പോയി…… സിദ്ധുവിനും അമ്മയ്ക്കും വേണ്ടി ഒരു സദ്യ തന്നെ ഒരുക്കിയിരുന്നു ജനി….

സിദ്ധുവിനോട് കുറച്ചു സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു ജനി മിറ്റത്തേക്കിറങ്ങി……..

കുറച്ചു നേരമായി ഒന്നും സംസാരിക്കാതെ നിൽക്കുന്നതു കണ്ടപ്പോൾ സിദ്ധു തന്നെ തുടക്കമിട്ടു…..

എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്……… എന്താ കാര്യം…….

എനിക്ക് പറയാനുള്ളത് അനിക്കുട്ടനെ പറ്റിയാണ്……

വേണ്ട……. അറിയാം…… നിന്റെ  അച്ഛൻ എല്ലാം എന്നോട് പറഞ്ഞു…… നിന്നെ സ്വീകരിക്കുമ്പോൾ ഞാൻ എല്ലാം അറിഞ്ഞിരിക്കണം ന്ന് പറഞ്ഞു……..

അത് അച്ഛൻ പറഞ്ഞത് വളരെ നന്നായി…… അനിക്കുട്ടൻ അറിയരുത് …… അവനിതു സഹിക്കാൻ കഴിയില്ല……

എന്നിൽ നിന്നും അറിയില്ല ആരുമിത്…… പോരെ……

അതുമതി……. എനിക്കു വിശ്വാസമാണ്…….  ജനി പറഞ്ഞു………

രണ്ടുപേരും മോതിരം മാറി ഇടുമ്പോൾ സാക്ഷികൾ ആയിട്ട് അനിക്കുട്ടനും രാധമ്മയും പിന്നെ ജനി ഇത്രയും നാൾ വിഷമങ്ങൾ പങ്കുവെച്ച ദൈവങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ……. ഇനി കുറച്ചു മാസങ്ങൾ  കഴിഞ്ഞ് ഏതെങ്കിലും ഒരു അമ്പലനടയിൽ വച്ചു  താലി കെട്ടണം……… അമ്മയാണ് പറഞ്ഞത് ഇവിടുത്തെ അമ്പലത്തിൽ വച്ചു മതിയെന്ന്……….. കാരണം കല്യാണത്തിന് ആരെയും വിളിക്കുന്നില്ലാത്തതുകൊണ്ട് തന്നെ…….. ഒളിച്ചു പോയി കല്യാണം കഴിച്ചു എന്നു പറയരുത് ആരും……… ഇവിടാകുമ്പോൾ ഒരാൾ അറിഞ്ഞാൽ മതി….. നാടുമുഴുവൻ അറിഞ്ഞോളും………

അമ്മയും സിദ്ധുവും പോയതിനു ശേഷം അനിക്കുട്ടൻ മൗനി ആയി………. അവന്റെ മൗനത്തിനു കാരണം എന്താന്ന് ജനിക്ക് മനസ്സിലായി….. ജനി പോയാൽ പിന്നെ അവൻ തനിച്ചാണ്……. അതോർത്തിട്ടു ജനിക്കും കുറച്ചൊന്നുമല്ല സങ്കടം ആയതു………… പാതി ബന്ധമേ അവനുമായി ഉള്ളതെങ്കിലും തന്റെ അനിയനാണ്……… തനിക്കിനി ആകെയുള്ള ഒരു ബന്ധം……. അവൻ ഒരു കര പറ്റാതെ തനിച്ചാക്കുകാന്നു പറഞ്ഞാൽ ചിന്തിക്കാൻ പറ്റുന്ന കാര്യമല്ല………

വീട്ടിൽ വെറുതെ ഇരുന്നു മടുത്തു……. ഒരു ഹോസ്പിറ്റലിൽ കയറിക്കോട്ടെന്നു സിദ്ധുവിനോട് ചോദിച്ചു………. സമ്മതിച്ചില്ല………. കുറച്ചു വാശി പിടിച്ചു നോക്കി……. ഒരു രക്ഷയും ഇല്ല……. അവസാനം പിണങ്ങി ഫോൺ വെക്കേണ്ടി വന്നു…….

ഇത്രയും നാൾ പഠിച്ചതെല്ലാം വെറുതെയാണെന്നു തോന്നി……. ഈ ജോലി അത്രയ്ക്ക് മോശമാണോ…….. എല്ലാവർക്കും ഈ ജോലി കുറച്ചിൽ ആണെങ്കിലും എന്തെങ്കിലും പറ്റി ഹോസ്പിറ്റലിൽ വന്നാലോ ഞങ്ങൾ തന്നെ വേണം ചുറ്റിനും……. അത്രയും കാര്യമായിട്ട് നോക്കിയാൽ പോലും ആരുമൊരു നന്ദിവാക്കോ സ്നേഹത്തോടെ ഒരു ചിരിയോ തരാറില്ല……..അതൊക്കെ ഡോക്ടർ മാർക്ക് മാത്രം……..  അല്ലെങ്കിലും അതൊന്നും ഞങ്ങളെപ്പോലെ ഉള്ളവർ ആഗ്രഹിക്കാറുമില്ല …….. അതിനുള്ള സമയം കിട്ടാറില്ല……. കാരണം ഒരാൾ ഒഴിയുമ്പോൾ വീണ്ടും ആ സ്ഥാനത്തേക്ക് വേറൊരാൾ വരും……

പിന്നീട് വിളിക്കാതിരുന്നതിനാലാവണം സിദ്ധു രാത്രിയിൽ വിളിച്ചിട്ട് പറഞ്ഞു പൊക്കോളാൻ……നിന്റെ വാശി തന്നെ ജയിക്കട്ടെ………  ഏതെങ്കിലും അടുത്തുള്ള  ഒരു ഹോസ്പിറ്റലിൽ  നോക്കട്ടെ ന്നു പറഞ്ഞു….. 

അറിയാമായിരുന്നു കുറച്ചു നേരം പിണങ്ങി ഇരുന്നാൽ തനിയെ വിളിക്കുമെന്ന്…… ജനിയോട് ഒരുപാട് നേരം മിണ്ടാതെ ഇരിക്കാൻ സിദ്ധുവിനാകില്ലന്നു…… കല്യാണത്തിന് മുൻപുള്ള ഈ ദിവസങ്ങൾ ജനിയും സിദ്ധുവും ശരിക്കും ആസ്വദിച്ചു……….. തമ്മിൽ അറിയാൻ രണ്ടാളും മത്സരിക്കുവായിരുന്നു…….

ടൗണിൽ ഒരു ഹോസ്പിറ്റലിൽ ജനിക്ക് ജോലി ശരിയായിട്ടുണ്ടെന്നു പറയാനാണ് സിദ്ധു വന്നത്……. അറിയാമായിരുന്നു സിദ്ധു ശ്രമിച്ചാൽ കിട്ടുമെന്ന്……… വല്യ പുള്ളിയല്ലേ…….

ഇപ്പോൾ പൊയ്ക്കോ……. പക്ഷേ കല്യാണത്തിന് ശേഷം ഞാനൊരിടത്തും വിടില്ല……. എന്റെ കൂടെ വേണം എപ്പോഴും…… സിദ്ധു ജനിയോടായി പറഞ്ഞു……..

അതു തല കുലുക്കി സമ്മതിച്ചു സിദ്ധുവിനെ സ്നേഹിക്കുന്ന ജനി…….. അല്ലെങ്കിലും കല്യാണത്തിന് ശേഷം ഒരിടത്തും പോകില്ലാന്ന് ഉറപ്പിച്ചതായിരുന്നു ജനി……. തനിക്കൊരു പുതുജന്മം തന്ന അമ്മയ്ക്കും സിദ്ധുവിനും വേണ്ടിയാണ് ഇനിയുള്ള തന്റെ ജീവിതം……….

രണ്ടു ദിവസമായി സിദ്ധു വിളിച്ചിട്ട്…… എവിടെങ്കിലും പോകുമെങ്കിൽ തന്നോട് പറയാറുണ്ട്…….. വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല……. അമ്മയോട് ചോദിച്ചപ്പോൾ ഒരു കൂട്ടുകാരനെ കാണാൻ പോയെന്നാ പറഞ്ഞത്….. വാട്സ്ആപ്പിൽ ഓൺലൈനിൽ വരാറുണ്ട്….. പക്ഷേ തന്റെ മെസ്സേജിന് ഒന്നും റിപ്ലൈ തരാറില്ല……… ആകെ ടെൻഷൻ ആയി ജനിക്ക്…….. ഒന്നു മൊബൈൽ എടുത്തിരുന്നെങ്കിൽ………….

ജോലി കഴിഞ്ഞു തിരിച്ചു ബസ്സിൽ വരുംവഴിയാണ് സിദ്ധുവിനെ കണ്ടത്……. ഒരു ഹോട്ടലിൽ നിന്നും ഇറങ്ങി വരുന്നു………. ഒരു കുട്ടിയെ എടുത്തിട്ടുണ്ട് ………… പിറകെ ഒരു സ്ത്രീ യും……… മുഖം നന്നായിട്ടു കാണാൻ പറ്റുന്നില്ല……. റോഡിനു അപ്പുറമാണ്……. അവരുടെ കയ്യിൽ തൂങ്ങി വേറൊരു കുട്ടിയുണ്ട്…… ചിരിച്ചു സംസാരിച്ചു വരുന്നു………..

ജനി മൊബൈൽ എടുത്തു വിളിച്ചു സിദ്ധുവിനെ……… മൊബൈൽ പോക്കറ്റിൽ നിന്നും എടുത്തു നോക്കിയിട്ട് കട്ട്‌ ചെയ്തു വീണ്ടും പോക്കറ്റിലിട്ടു…….. ആ സ്ത്രീയോട് എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്…….ആ സ്ത്രീ കാറിന്റെ മുൻസീറ്റിൽ കയറി……. സിദ്ധു കുട്ടിയെ അവരുടെ കൈയിലേക്ക് കൊടുത്തു……. അതായിരുന്നു ജനിയെ വിഷമിപ്പിച്ചത്………. സിദ്ധുവിന്റെ കൂടെ വേറൊരു സ്ത്രീ…….. അതും മുൻസീറ്റിൽ ഇരുന്നു സിദ്ധുവിന്റെ കൂടെ യാത്ര ചെയ്യണമെങ്കിൽ അതാരായിരിക്കും…….. അപ്പോൾ അടുത്ത ബന്ധമാവില്ലേ……….. തന്റെ അറിവിൽ സിദ്ദുവിന് ബന്ധുക്കളായുള്ള സ്ത്രീകളോടൊന്നും വലിയ അടുപ്പമൊന്നുമില്ല…… അമ്മ പറഞ്ഞിട്ടുള്ളതാണ്………… ജനിയുടെ കണ്ണു നിറഞ്ഞു……. സിദ്ധു ഇനി തന്നെ പറ്റിക്കുകയാണോ…….. ഒരിക്കലും അങ്ങനെയൊന്നും ഉണ്ടാവില്ലെന്ന് സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു……..

എങ്കിലും ഒരു ചോദ്യം ബാക്കിയാണ്…….. അമ്മയ്ക്കും അറിയില്ല എവിടെയാണ് പോയതെന്ന്…… തന്നോടും പറഞ്ഞിട്ടില്ല…….. അപ്പോൾ ഇത്രയും ദിവസം ഇവിടെയൊക്കെ തന്നെ ഉണ്ടായിട്ടാണോ ഒന്നു വിളിക്കാഞ്ഞത്……..ദൈവം ഇനിയും പരീക്ഷിക്കുവാണോ……

വീട്ടിലെത്തി രാധമ്മയെ ഒന്നുകൂടി വിളിച്ചു…….  അമ്മയോടും പറഞ്ഞിട്ടില്ല ആരെ കാണാൻ പോയതാണെന്ന്…… സിദ്ധുവിനെ കണ്ട കാര്യമൊന്നും പറഞ്ഞില്ല………… അവസാനമായി സിദ്ധുവിനെ ഒന്നുകൂടി വിളിച്ചു നോക്കി…….. കാൾ കട്ട്‌ ചെയ്യുവാണ്……. ഒന്നെടുത്താൽ എന്താ…….. താനാണ് വിളിക്കുന്നതെന്ന് അറിഞ്ഞിട്ടും കട്ട്‌ ചെയ്യുന്നത് എന്തിനാണ്….. അപ്പോൾ എന്തോ ഒന്ന് ഒളിക്കുന്നില്ലേ……….. അതായിരുന്നു ജനിയെ കൂടുതലും ദേഷ്യം പിടിപ്പിച്ചത്…….. മൊബൈൽ എടുത്തു ഒരേറു കൊടുത്തു…… അത് നാലായി ചിതറിത്തെറിച്ചു………

കട്ടിലിലേക്കു വീണു…….സിദ്ധു ഇട്ടു തന്ന മോതിരം നോക്കി………. അർഹിക്കാൻ പാടില്ലായിരുന്നു……… കയ്യെത്തും ദൂരെയാണെന്ന് മനസ്സിലാക്കണമായിരുന്നു ഞാൻ……. തനിക്ക് അല്ലെങ്കിലും ഒന്നും വിധിച്ചിട്ടില്ല……..

ഇല്ല…… സിദ്ധു അങ്ങനെയൊന്നും ചെയ്യില്ല ജനിയോട്……… എല്ലാം തന്റെ തോന്നലാണ്……. സ്വയം കുറ്റപ്പെടുത്തി ആശ്വസിച്ചു ജനി…..

അനിക്കുട്ടന്റെ ബൈക്കിന്റെ ശബ്ദം കേട്ടു ജനി എണീറ്റു…….. പോയി മുഖം കഴുകി വിഷമം ഒഴുക്കിക്കളഞ്ഞു….. സന്തോഷത്തിന്റെ മുഖംമൂടി എടുത്തണിഞ്ഞു……..

ചേച്ചി എന്താ ഫോൺ എടുക്കാത്തതെന്നു ചോദിച്ചു……..

ആര്……… തിടുക്കത്തോടെ ജനി ചോദിച്ചു……

അഭിയേട്ടൻ……. ദേ എന്റെ മൊബൈലിൽ വിളിച്ചിരുന്നു…….. വീട്ടിലെത്തിയിട്ടു വിളിക്കാമെന്ന് ഞാൻ പറഞ്ഞു…….

ഓഹ്…… ഞാൻ വിചാരിച്ചു……….

ജനിയുടെ  വന്ന ഉന്മേഷം എങ്ങോട്ടോ പോയി…….

ന്നാ…… അഭിയേട്ടനാ……. അനിക്കുട്ടൻ മൊബൈൽ തന്നിട്ട് പോയി…..

എന്താ അഭിയേട്ടാ വിളിച്ചത്…….

ഞാൻ നിന്നെ വിളിച്ചിട്ട് നിൽക്കാഞ്ഞതെന്താ……. വിളിച്ചു തൊണ്ട പൊട്ടി……

എപ്പോ…… ഞാൻ കേട്ടില്ല……

കേൾക്കില്ല…….. റോഡിൽ കൂടെ എന്തു ചിന്തിച്ചാ നീ നടക്കുന്നത്….. ഒരു അന്തവും കുന്തവും ഇല്ലാതെ….. നിന്റെ മൊബൈൽ എന്തിയെ……

ജനി അത് കേട്ടിരുന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല…….

ജനീ…….. നീയുണ്ടോ അവിടെ……എന്തുപറ്റി…….. എന്തെങ്കിലും വിഷമം ഉണ്ടോ നിനക്ക്…….

ഒന്നുമില്ല അഭിയേട്ടാ……. ഹോസ്പിറ്റലിൽ നിന്ന് പോന്നപ്പോൾ തുടങ്ങിയ തലവേദനയാ…….. എങ്ങനെയും വീടെത്തിയാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ…… അതാവും കേൾക്കാഞ്ഞത്….. മൊബൈൽ സ്വിച്ച് ഓഫ് ആണ്…..

ശരി……. വിശ്വസിച്ചു……. നിന്റെ പോക്കു കണ്ടപ്പോൾ ഒന്നു വിളിച്ചു അന്വേഷിക്കാൻ തോന്നി…… അതാ….. എന്നാ വച്ചോ…..

മ്മ്…….

എന്നാലും വിളിച്ചു ചോദിക്കണ്ട ആള് ഇതുവരെ ഒന്നു വിളിച്ചില്ലല്ലോ……. ജനിക്ക് വീണ്ടും വിഷമം തികട്ടി വന്നു…….

പിറ്റേന്ന് രാവിലെ അനിക്കുട്ടൻ മൊബൈലുമായി വന്നു…….

ഇന്നാ…… സിദ്ധു ചേട്ടനാ…….. ചേച്ചിയുടെ മൊബൈൽ എന്തിയേ……..

അവിടെ എവിടേലും കാണും…….. സ്വിച്ച് ഓഫ് ആയിക്കാണും….. അതും പറഞ്ഞു ജനി മൊബൈൽ ചെവിയോട് ചേർത്തു…….

എന്താ വിളിച്ചത്………

ദേഷ്യമാണോ പ്രിയതമക്ക്…….

ഞാനെന്തിന് ദേഷ്യപ്പെടണം……. അതിനു ഞാനാരാ നിങ്ങളുടെ……..

ജനീ…… കാടു കയറണ്ട നീ …….. ഇന്നു ഹോസ്പിറ്റലിൽ പോകണ്ട….. ഞാൻ വരുന്നുണ്ട് അങ്ങോട്ട്‌….. കുറച്ചു സംസാരിക്കാനുണ്ട്……. അതുംപറഞ്ഞു കാൾ കട്ട്‌ ചെയ്തു……

തനിക്കെന്താ പറയാനുള്ളതെന്നു കൂടി കേൾക്കാൻ നിൽക്കാതെ കട്ട്‌ ചെയ്തു…… ഇങ്ങോട്ടെന്തു പറഞ്ഞാലും കേട്ടോണം……. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കത്തുമില്ല….. ജനിക്ക് വിഷമത്തിനേക്കാൾ ദേഷ്യമാണ് വന്നത്…….

അനിക്കുട്ടനെയും വിട്ടില്ല ജനി……….. കുളിയും കഴിഞ്ഞ് ഇറങ്ങിയതും പിന്നിൽ നിന്നും ആരോ കയ്യിൽ പിടിച്ചു വലിച്ചു ………… അതാരാണെന്ന് തിരിഞ്ഞു നോക്കാതെ തന്നെ  ജനിക്ക് മനസ്സിലായി………

a……m…..y……

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!