Skip to content

ജനനി – 14

janani-novel

കുളി കഴിഞ്ഞ് ഇറങ്ങിയതും പിന്നിൽ നിന്നും ആരോ കയ്യിൽ പിടിച്ചു വലിച്ചു ………… അതാരാണെന്ന് തിരിഞ്ഞു നോക്കാതെ തന്നെ  ജനിക്ക് മനസ്സിലായി………

എവിടായിരുന്നു ഇത്രയും ദിവസം…….. അവൾ തിരിഞ്ഞു നോക്കാതെ ചോദിച്ചു……..

എന്നേ കാണുമ്പോൾ നിനക്ക് ഇതു മാത്രമേ ചോദിയ്ക്കാനുള്ളൂ……. എവിടായിരുന്നു……. എവിടായിരുന്നു…….

ഞാൻ വിളിച്ചിട്ട് എന്താ മൊബൈൽ എടുക്കാഞ്ഞേ……. എത്ര വിളിച്ചു…….. ഒന്നു പറഞ്ഞിട്ട് പൊയ്ക്കൂടേ……. എവിടെയാണെങ്കിലും….. എത്ര ടെൻഷൻ അടിച്ചൂന്ന് അറിയുവോ……..

മനഃപൂർവം എടുക്കാഞ്ഞതാ……. നീയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ……. എല്ലാം എനിക്ക് ഈ മുഖത്ത് നോക്കി പറയണമായിരുന്നു…….. അതിനു……

ഭാഗ്യം…… കള്ളം പറഞ്ഞില്ല……… ജനിക്ക് കുറച്ചു ആശ്വാസം തോന്നി…….

അതിനുമാത്രം എന്തു പറയാൻ……… ജനി ചോദിച്ചു……

ആദ്യം മുടി തോർത്തു നീ …… ദേ വെള്ളം ഒഴുകുന്നു…….. എന്നിട്ട് ഇങ്ങുവാ…… ബെഡിൽ കൈ അടിച്ചു സിദ്ധു പറഞ്ഞു………

ജനി മുടി കെട്ടിവച്ചിട്ട് ഇങ്ങേ അറ്റത്തു വന്നിരുന്നു……….. മ്മ്… പറ……

ഇത് രഹസ്യമാണ്……….. നാട്ടുകാരറിയും പെണ്ണേ ഇത്രയും ദൂരത്തിരുന്നാൽ…… സിദ്ധു ജനിയുടെ അടുത്തേക്ക് വന്നിരുന്നു…….. ഒരു കൈ എടുത്തു സ്വന്തം കൈക്കുള്ളിൽ വച്ചു……..

എന്നെക്കാണാൻ ശ്രീഭദ്ര വന്നിരുന്നു…… ഒരു ചെറിയ സഹായം ചോദിച്ചു……… എനിക്കു പറ്റില്ലാന്ന് പറയാൻ സാധിക്കുമായിരുന്നില്ല……. ഒരു വിഷമം വന്നപ്പോൾ ആദ്യം തേടിയത് എന്നെയല്ലേ…    

ജനി ഒന്നു ഞെട്ടി…… എന്തു സഹായം…..

അവൾക്കല്ല…… ശ്രീയുടെ കെട്ടിയോന്……. അവിടെ അയാളെ കൂടെയുണ്ടായിരുന്ന പാർട്ണർ ചതിച്ചു……… എന്തോ പോലീസ് കേസ് ഒക്കെയായി……….. കുറച്ചധികം പൈസ കെട്ടിവക്കേണ്ടി വന്നു……… അവൾക്കുള്ളതെല്ലാം കൂട്ടിയിട്ടും കൂടിയില്ല……. വീട്ടിൽ പറയാനും പറ്റില്ല……. അമ്മാവൻ താങ്ങില്ല……… പിന്നെ ആകെയുള്ളത് ഞാനും അമ്മയുമാണ് ……….. അമ്മയ്ക് അവളോട് ദേഷ്യമായിരിക്കുമെന്ന് അവൾക്കു തോന്നിക്കാണും….. അതാ എന്നോട് പറഞ്ഞത്……. രണ്ടു ദിവസം അതിനു വേണ്ടി ഓടി നടക്കുവായിരുന്നു……. വീട്ടിൽ പോയാൽ അവളോട്‌ അയാളെപ്പറ്റി ചോദിക്കും എല്ലാവരും…….. കുട്ടിയുടെ വായിൽ നിന്നുമെങ്ങാനും അറിയാതെ പുറത്തു വന്നാലോ…… ഈ രണ്ടു ദിവസം ഞാനും ശ്രീയും ഒരുമിച്ചായിരുന്നു…….. ഇവിടെ ഒരു കൂട്ടുകാരന്റെ വീട്ടിൽ………

സിദ്ധു ജനിയെ നോക്കി……. തല കുനിച്ചിരിക്കുവാണ്……

നീയെന്താ ഒന്നും പറയാത്തത് ജനീ….. നിന്നോട് കള്ളം പറയാൻ എനിക്ക് പറ്റില്ല……. അതാ മൊബൈൽ എടുക്കാഞ്ഞത്……. എടുത്താൽ നീ എവിടാന്ന് ചോദിക്കും…….. എന്തിനു പോയതാണ് ന്ന് ചോദിക്കും…….

അങ്ങനെ ഇതുവരെ ഞാൻ ചോദിച്ചിട്ടുണ്ടോ………. എന്നോട് ഒന്നു സംസാരിച്ചാൽ മതി………. വേറൊന്നും അറിയണ്ട…… ആരുടെ ഒപ്പമാണ്…… എന്നു പോലും………

നീയല്ലേ പറഞ്ഞത് ശ്രീയോട് ക്ഷമിക്കണമെന്ന്……… ഞാൻ ക്ഷമിച്ചു…….. ചോദിച്ച സഹായവും  ചെയ്തുകൊടുത്തു……. പിന്നെ….. ഇപ്പോൾ സിദ്ധുവിന്റെ മനസ്സിൽ ശ്രീ വേറൊരാളുടെ ഭാര്യയാണ്…… പഴയ കാമുകി അല്ല…….. ഞങ്ങൾ ഒരു വീട്ടിലായിരുന്നു….. പക്ഷേ…. ഒരു റൂമിൽ……….

പറയാൻ സമ്മതിക്കാതെ ജനി സിദ്ധുവിന്റെ വാ പൊത്തിപ്പിടിച്ചു…….

എനിക്കു സംശയം ഒന്നുമില്ല……. ഒരിക്കലും അങ്ങനെ ഉണ്ടാവുകയുമില്ല…… ഞാൻ കണ്ടിരുന്നു ഒരിക്കൽ രണ്ടാളെയും……. ഞാൻ കാൾ ചെയ്തപ്പോൾ എന്റെ മുന്നിൽ വച്ചാ അത് കട്ട്‌ ചെയ്തത്……… അപ്പോൾ കുറച്ചു വിഷമം തോന്നിയെന്നത് നേരാ…… പക്ഷേങ്കിൽ…… ഇങ്ങനൊന്നും ഞാൻ ചിന്തിച്ചില്ല……..

ജനിയുടെ കൈ എടുത്തു മാറ്റി സിദ്ധു പറഞ്ഞു……… സോറി ന്റെ പെണ്ണേ……. വീണ്ടും വിഷമിപ്പിച്ചതിന്…… ഇങ്ങനെയുള്ള വിഷമങ്ങൾ ഇനിയും ഉണ്ടാവും എന്റെ കൂടെ കൂടിയാൽ…….. അതുകൊണ്ട് ഇപ്പോൾ തീരുമാനിച്ചോ ഞാൻ വേണോ വേണ്ടയൊന്ന്…….. ഒരുറപ്പ് തരാം……. മരിക്കും വരെ  എന്റെ മനസ്സും ശരീരവും ജനിക്ക് മാത്രം അവകാശപ്പെട്ടതാണ്……. അതിനൊരുമാറ്റവും വരില്ല……

പോയ പ്രകാശം വീണ്ടും ജനിയുടെ മുഖത്തേക്ക് വന്ന പോലെ……. എന്നിട്ട് ഇപ്പോൾ അവരെവിടെയുണ്ട്……… എനിക്കൊന്നു കാണാൻ പറ്റുവോ ആ ചേച്ചിയെ……..

എന്തിനാ…….. എന്നോട് തല്ലു കൂടുമ്പോൾ കുശുമ്പ് എടുക്കാനാണോ……

അതിനൊന്നുമല്ല…….. തല്ലും കൂടില്ല…… ഒന്നുമല്ലെങ്കിലും ആ ചേച്ചി വേണ്ടാന്നു വച്ചതു കൊണ്ടല്ലേ എനിക്കു കിട്ടിയത്……… ചുമ്മാ മനസ്സിൽ ഒരു നന്ദി പറയാൻ……..

കുറച്ചു നേരം ജനിയെ നോക്കിയിരുന്നു……… അമ്മ വെളിയിലുണ്ട് ഇല്ലേൽ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നേനെ ഞാൻ………….

അയ്യേ………. 

അമ്മ വന്നിട്ടുണ്ടെന്ന് എന്താ പറയാഞ്ഞേ…… ഞാൻ വിചാരിച്ചു ഏട്ടൻ മാത്രമേ ഉള്ളുന്നു……

അമ്മ മാത്രമല്ല….. കൂടെ വേറെ ആൾക്കാരും ഉണ്ട്………

ആര്………

പോയി നോക്ക്…… അതിനു മുൻപ് ഇപ്പോൾ നീയെന്നെ എന്താ വിളിച്ചത്………

ഞാനൊന്നും വിളിച്ചില്ല……. ജനി എണീറ്റു……

ഒന്നുകൂടി വിളിച്ചിട്ട് പോടീ ജനീ ………

മനസ്സില്ല ……… അതുംപറഞ്ഞു ജനി വെളിയിലേക്കു പോയി……..

അവൾക്ക് പിറകെ പോയ സിദ്ധു നടുത്തളത്തിൽ വന്നപ്പോൾ ഒന്ന് അമ്പരന്നു…….. ജനിക്ക് സർപ്രൈസ് കൊടുക്കണം എന്നു വിചാരിച്ചു വന്നതാണ് സിദ്ധു……. ഇതിപ്പോൾ തനിക്കായിപ്പോയല്ലോ സർപ്രൈസ്……..

ജനി ശ്രീയെ കെട്ടിപ്പിടിച്ചു നിൽക്കുന്നു……. കൂടെ അമ്മാവൻ അവളുടെ കയ്യിലും പിടിച്ചിട്ടുണ്ട്……. ഇതെന്താ കഥയെന്നു ചിന്തിച്ചു അമ്മയും അനിക്കുട്ടനും ഞാനും……….

ജനി ശ്രീയെ വിട്ടിട്ടു അമ്മാവന്റെ മുഖത്തൊക്കെ പിടിച്ച് നോക്കുന്നുണ്ട്…… അമ്മാവൻ അവളുടെ നെറ്റിയിൽ ഉമ്മയും കൊടുത്തു……. ഇനിയും കണ്ടു നിൽക്കാനുള്ള ശേഷി ഇല്ലാത്തതു കൊണ്ട് സിദ്ധു ചോദിച്ചു……. ജനിയെ നേരത്തെ അറിയുവോ…….

സിദ്ധുവേട്ടാ…….. ഇവളായിരുന്നോ ന്റെ പെണ്ണ്….. ന്റെ പെണ്ണ് ന്നു മിനിട്ടിനു മിനിട്ടിനു പറഞ്ഞോണ്ടിരുന്നത്…….. എത്ര വട്ടം ഞാൻ ഒരു ഫോട്ടോ കാണിക്കാൻ പറഞ്ഞതാ…….. അപ്പോൾ പറഞ്ഞു നേരിൽ കണ്ടാൽ മതീന്ന്……    അത്ഭുതത്തോടെ ശ്രീ സിദ്ധുവിനെ നോക്കി പറഞ്ഞു…….

ജനി സിദ്ധുവിനെ നോക്കി…… ആകെയൊരു കിളി പോയ അവസ്ഥയിലായിരുന്നു  സിദ്ധു…….

ശ്രീ തന്നെയാണ് എല്ലാവരോടും എല്ലാം പറഞ്ഞത്…….. മനുവിന്റെ കാര്യം ഒഴിച്ച്…… അതൊരു ആശ്വാസമായിരുന്നു ജനിക്ക്….

അപ്പോൾ മനു ഉണ്ടായിരുന്നത് ആ വീട്ടിലായിരുന്നോ…….. അനിക്കുട്ടൻ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു………

അമ്മാവനും ശ്രീയും ജനിയുടെ മുഖത്തേക്ക് നോക്കി……… ജനി അനിക്കുട്ടനെ  ദയനീയമായി നോക്കി……. അവൻ തല കുനിച്ചു……… സിദ്ദുവിന് മനസ്സിലായി താനറിയാത്ത എന്തോ ഒന്നുണ്ട്……… അതെല്ലാവരും കൂടി തന്നിൽ നിന്നും മറയ്ക്കാൻ ശ്രമിക്കുന്നുണ്ട്…….. അമ്മയും തന്റെ അതേ അവസ്ഥയിലാണുള്ളത്…….

നീ ഭാഗ്യം ചെയ്തവളാണ് രാധേ……. ഇവളെ നിനക്ക് സ്വന്തമായി കിട്ടിയില്ലേ……. ഞാനും അങ്ങോട്ടേക്ക് താമസം മാറും ഉടനെ…… ഇവളുടെ കൂടെ കുറച്ചു കാലം……… അമ്മാവൻ പറഞ്ഞു ചിരിച്ചു…….

ജനി ശ്രീയുടെ കുഞ്ഞിനെ എടുത്തു……. മൂത്തയാളുടെ കയ്യിലും പിടിച്ചു അടുക്കളയിലേക്ക് പോയി…….. സിദ്ധു പിറകെ വന്നു ചോദിച്ചു…….

നിന്റെ ജീവിതത്തിൽ ഞാൻ അറിയാൻ പാടില്ലാത്തത് എന്തെങ്കിലും ഉണ്ടോ ജനീ…….അവിടെന്തായിരുന്നു കണ്ണുകൊണ്ടൊരു ഒളിച്ചുകളി……. എല്ലാവരും കൂടി……. മനുവിന്റെ കാര്യം എന്താ…….

ഒന്നുമില്ല……. അതു വെറുതെ…… ജനി സിദ്ധുവിന്റെ മുഖത്തു നോക്കാതെ പറഞ്ഞു…..

ഒന്നുമില്ലേ……… എന്തെങ്കിലും ഉണ്ടെന്ന് ഞാൻ അറിഞ്ഞാൽ…………….. അതുംപറഞ്ഞു സിദ്ധു പോയി ശ്രീയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടുവന്നു ജനിയുടെ മുന്നിൽ നിർത്തി……

എന്താ മനുവിന്റെ കാര്യം…… എനിക്കറിയണം……… സിദ്ധു ശ്രീയോട് ചോദിച്ചു……..

ശ്രീ ജനിയെ നോക്കി……. പറയല്ലെന്നു ജനിയുടെ മുഖം പറയുന്നുണ്ടായിരുന്നു…….

ഞാൻ പറയാം സിദ്ദുവേട്ടാ……. അനിക്കുട്ടനാ…..

അവൻ ഒരു മറയും ഇല്ലാതെ എല്ലാം പറഞ്ഞു സിദ്ധുവിനോട്………

സിദ്ധു ആദ്യം ശ്രീയെ നോക്കി……. പിന്നെ എന്റെ മുഖത്തേക്ക് നോക്കി…….. ജനി തല താഴ്ത്തി…..

ദേഷ്യത്തിൽ വെളിയിലേക്കു പോയി……. ശ്രീ അനുനയിപ്പിക്കാൻ പിറകെ പോയി…..

ജനി അനിക്കുട്ടനെ സൂക്ഷിച്ചു നോക്കി……..

നോക്കണ്ട…….. എനിക്കു അവനെ ഒന്നു പൊട്ടിക്കണമെന്നുണ്ടായിരുന്നു……. ഇനിയിപ്പോ അത് സിദ്ധുവേട്ടൻ നോക്കിക്കോളും…… ഇന്നെങ്കിലും സമാധാനത്തോടെ ഉറങ്ങാം…….

എന്റെ ഉറക്കം കളഞ്ഞിട്ടു വേണോ നിനക്കുറങ്ങാൻ …… അങ്ങനെ ചോദിക്കണമെന്നുണ്ടായിരുന്നു ജനിക്ക്……. പക്ഷേ ചോദിച്ചില്ല……

സിദ്ധുവിനോട് ഒന്നു മിണ്ടാൻ നോക്കിയിട്ട് അടുക്കുന്നില്ല……. ഒന്നു നോക്കുന്നു കൂടിയില്ല…… അപ്പൂസും രാധമ്മയും എന്നേ നടുക്കു പിടിച്ചിരുത്തി എന്റെ ലീലാവിലാസങ്ങൾ അന്യോന്യം പറഞ്ഞു ചിരിക്കുവാ……

മ്മ്…… ചിരിച്ചോ ചിരിച്ചോ…… എന്റെ കൊലച്ചോറ്‌ ഉണ്ണണ്ടതല്ലേ…… ശ്രീ ചേച്ചിയും കണ്ണുകൊണ്ടു കാണിക്കുന്നുണ്ട് സിദ്ധുവിന്റെ മുഖഭാവം……. കണ്ടിട്ട് ഒരു പേടി തോന്നുന്നു ണ്ട്

………പണ്ടത്തെ ഒരു പേടി…….

ജനിയുടെ മുഖം വാടിയതു കൊണ്ടാവണം സിദ്ധു അടുത്തു വന്നത്………..

ഇങ്ങനെയുള്ള കാര്യങ്ങൾ ഒരു പെണ്ണും വേറൊരു ആണിനോട് പറയില്ല…….. അന്നൊന്നും പറയാൻ മാത്രം അടുപ്പവും നമ്മൾ തമ്മിലില്ലായിരുന്നു…….. എല്ലാം കഴിഞ്ഞു പോയ കാര്യങ്ങളാണ്….. എനിക്ക് ഒന്നും സംഭവിച്ചിട്ടുമില്ല…….. പിന്നെയെന്തിനാ പറയുന്നതെന്ന് വിചാരിച്ചു ഞാൻ…… അല്ലാതെ…….

ഇനിയും ഉണ്ടോ ഇതുപോലെയുള്ള കാര്യങ്ങൾ….. ഞാൻ അറിയരുതെന്ന് ആഗ്രഹിക്കുന്നത്…….. സിദ്ധു ചോദിച്ചു…….

ഏത് അർത്ഥത്തിലാണ് അങ്ങനെ ചോദിച്ചതെന്ന് എനിക്കറിയില്ല…….. എന്നെ വിശ്വാസമില്ലെങ്കിൽ ആരോടു വേണമെങ്കിലും ചോദിച്ചോളൂ……. ജനി എത്തരക്കാരിയാണെന്നു………. ബോധ്യപ്പെട്ടാൽ മാത്രം കൂടെ കൂട്ടിയാൽ മതി……

ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല ജനീ….. നീ എഴുതാപ്പുറം വായിക്കണ്ട…….. അതു കേട്ടപ്പോൾ ദേഷ്യം തോന്നി…….. മനുവിന് ഉള്ളത് ഞാൻ കൊടുത്തോളാം…… കല്യാണം കഴിഞ്……… നിന്നെ അത്രക്കും ഇഷ്ടമായതുകൊണ്ടല്ലേ……….. എന്റെ ദേഷ്യം കാര്യമാക്കണ്ട…… സിദ്ധു പോകാൻ തിരിഞ്ഞതും ജനി പിറകിൽ കൂടി ചേർത്തു പിടിച്ചു……..

ദേഷ്യപ്പെട്ടോ…… എത്ര വേണമെങ്കിലും…… പക്ഷേ ഇതുപോലെ ഒന്നു ചേർത്തു പിടിച്ചിട്ട് പൊക്കോ……….. ഇല്ലെങ്കിൽ എനിക്കു സമാധാനം കിട്ടില്ല……. കാരണം എന്റെ സ്വർഗം നിങ്ങളാണ്……….

സിദ്ധു ജനിയുടെ കൈ വിടുവിച്ചു മുന്നിൽ നിർത്തി ചേർത്തു പിടിച്ച് ചോദിച്ചു …….  കൊണ്ടുപൊക്കോട്ടെ ഇപ്പോൾ തന്നെ ……..

ജനി നാണം കൊണ്ടു സിദ്ധുവിന്റെ നെഞ്ചിലേക്ക് മുഖം മറച്ചു………

ഇപ്പോൾ തന്നെ വേണോ സിദ്ധുവേട്ടാ….. ബുദ്ധിമുട്ടാവില്ലേ……… ശ്രീയാണ്……

ജനി സിദ്ധുവിൽ നിന്നും വിട്ടുമാറി നിന്നു…..

ഒരുപാട് സന്തോഷം ഉണ്ട് ജനീ എനിക്കു…… അതുപോലെ നന്ദിയും…….. എന്റെ ജീവിതത്തിലെ വേണ്ടപ്പെട്ട രണ്ടാളെ പഴയ പടി തിരിച്ചു തന്നതിന്…… ഇപ്പോൾ സിദ്ധുവേട്ടന്റെ മുഖത്തെ സന്തോഷം കാണുമ്പോൾ ഞാൻ പണ്ട് ഇട്ടിട്ടു പോയത് നന്നായി എന്നു തോന്നുന്നു……. നിന്നെ ഒരു അനിയത്തിയായി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു….. ഇപ്പോൾ അതും  നടക്കാൻ പോകുന്നു…… ശ്രീ അവളെ കെട്ടിപ്പിടിച്ചു……… സിദ്ധുവിനെ നോക്കി പറഞ്ഞു…… ഭാഗ്യം ചെയ്തയാളാണ് സിദ്ധുവേട്ടൻ……… നിറഞ്ഞ കണ്ണ് രണ്ടാളും കാണാതിരിക്കാൻ ശ്രീ തിരിഞ്ഞു നടന്നു……

a…..m……y………

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!