Skip to content

പെൺകരുത്ത് (അലീന ) – 20 (അവസാനഭാഗം)

പെൺകരുത്ത് (അലീന )

അലീന ഓടി പോയി വാതിൽ തുറന്നു കൊടുത്തു.കിരണിനൊപ്പം ആ യുവാവും വീടിനകത്തേക്കു കയറി വന്നു.

അലീന അമ്മ എവിടെ

ഇവിടെ ഉണ്ട് കടയിലേക്ക് പോകാനായി ഒരുങ്ങുകയായിരുന്നു.

താൻ പോയി അമ്മയോട് ഇങ്ങോട്ടു വരാൻ പറയു

അലീന അകത്തു പോയി അമ്മയേയും കൂട്ടി വന്നു.

അമ്മയെ കണ്ട് കിരണും ആ യുവാവും എഴുന്നേറ്റു നിന്ന് ആദരം അറിയിച്ചു.

അമ്മേ ഇത് ജീവൻ എൻ്റെ ഫ്രണ്ടാണ്.ഫ്രണ്ട് മാത്രമല്ല കസിനും കൂടിയാണ് ഇവനും ഇംഗ്ലണ്ടിലാണ് ജോലി ചെയ്യുന്നത് കഴിഞ്ഞ ദിവസമാണ് ജീവൻ നാട്ടിൽ എത്തിയത്. രണ്ടുമാസത്തെ അവധിയുണ്ട് അതിന് മുൻപ് ഇവൻ്റെ വിവാഹം നടത്തണം എന്നാണ് ഇവൻ്റയും കുടുംബത്തിൻ്റേയും ആഗ്രഹം നമ്മുടെ അഞ്ജലിയെ ഇവനായി ആലോചിച്ചാലോ എന്നൊരു ആഗ്രഹം

അതിനെന്താ മോനെ അഞ്ജലിക്ക് ഇഷ്ടമാണെങ്കിൽ നമുക്കി ആലോചനയുമായി മുന്നോട്ടു പോകാം.

എന്താ മോളെ നിൻ്റെ അഭിപ്രായം അമ്മ തിരിഞ്ഞ് അലീനയോട് ചോദിച്ചു.

അമ്മേ ഇത് അഞ്ജലിയുടെ വിവാഹക്കാര്യം ആണ് ഇതിൽ അഭിപ്രായം പറയേണ്ടത് അഞ്ജലിയാണ് അഞ്ജലിക്ക് ഇഷ്ടമായാൽ പിന്നെ എനിക്ക് എതിർപ്പില്ല

എന്നാ പിന്നെ അജലിയെ കാണാം അല്ലേ ജീവൻ.

ജീവൻ ചിരിച്ചു കൊണ്ട് സമ്മതം അറിയിച്ചു

അലീന അകത്തു പോയി അഞ്ജലിയോട് കാര്യങ്ങൾ വിശദീകരിച്ച്. അഞ്ജലിയേയും കൂട്ടി ലിവിംഗ് റൂമിലേക്ക് വന്നു.

കിരണിനൊപ്പം ഇരിക്കുന്ന ജീവനിലേക്ക് അഞ്ജലിയുടെ നോട്ടം പതിഞ്ഞു. ജീവനും അഞ്ജലിയെയേയും നോക്കി. രണ്ടുപേരുടേയും കണ്ണുകൾ പരസ്പരം കോർത്തു.

ഒറ്റ നോട്ടത്തിൽ തന്നെ അഞ്ജലിക്ക് ജീവനേയും ജീവന് അഞ്ജലിയേയും ഇഷ്ടമായി.

എന്താ ജീവൻ ഞങ്ങളുടെ അഞ്ജലിയെ ഇഷ്ടമായോ?

ഇഷ്ടമായി

നിങ്ങൾക്ക് തനിച്ച് സംസാരിക്കണമെങ്കിൽ അകാട്ടോ

സംസാരിക്കണം.

ജീവൻ അഞ്ജലിയെ മുറ്റത്തേക്കു ക്ഷണിച്ചു എന്നിട്ട് ജീവൻ മുൻപേ നടന്നു അഞ്ജലി കിരണിനേയും അലീനയേയും നോക്കിയിട്ട് ജീവനെ പിൻതുടർന്നു.

അവരു സംസാരിക്കട്ടെ – നമുക്ക് ഇവിടെ സംസാരിച്ചിരിക്കാം

ഇരിക്കടൊ അമ്മയും ഇരിക്ക് അമ്മക്ക് ഇഷ്ടമായോ ജീവനെ

കണ്ടിട്ടു കുഴപ്പം ഇല്ലന്നു തോന്നുന്നു.പിന്നെ പുറമെ കാണുന്നതുപോലെ ആയിരിക്കണം എന്നില്ലാലോ സ്വഭാവം.

സ്വഭാവത്തെ കുറിച്ചോർത്ത് അമ്മ വിഷമിക്കണ്ട എൻ്റെ സ്വഭാവം അമ്മക്ക് ഇഷ്ടമാണെങ്കിൽ ഏകദേശം അതേ സ്വഭാവമാണ് അവൻ്റതും. ഇനി ഞാനറിയാത്ത സ്വഭാവം അവനുണ്ടോ എന്ന് എനിക്കറിയില്ലാട്ടോ

മോനെ ആരുടേയും ഉള്ളറിയാൻ ആർക്കും കഴിയില്ല. പിന്നെ എല്ലാം ഒരു വിശ്വാസമാണ്.

അതു ശരിയാണമ്മേ അവർക്കു രണ്ടു പേർക്കും ഇഷ്ടമാണെങ്കിൽ അമ്മ പറഞ്ഞ ആ വിശ്വാസത്തിൽ വിശ്വസിച്ചുകൊണ്ട് നമുക്കിതു നടത്താം.

എന്താടോ താനൊന്നും മിണ്ടാതിരിക്കുന്നത്

കല്യാണക്കാര്യം ഒക്കെ തീരുമാനിക്കുന്നത് മുതിർന്നവരാണ്.മുതിർന്നവർ സംസാരിക്കുന്നിടത്ത് എന്തു പറയാനാണ്

എന്നാലും തനിക്കും അഭിപ്രായം പറയാം.

ഒരുമിച്ച് ജീവിക്കേണ്ടവർ അവരാണ്. അവരു സംസാരിച്ച് തീരുമാനമെടുക്കട്ടെ. അവർക്കു പരസ്പരം ഇഷ്ടമായാൽ  നമുക്ക് നടത്തി കൊടുക്കാം

ആ സമയത്താണ് ജീവനും അഞ്ജലിയും അവിടേക്കു കടന്നു വന്നത്. രണ്ടു പേരുടേയും മുഖത്തെ തിളക്കം കണ്ട് കിരൺ ചോദിച്ചു.

എന്തായി മനസമ്മതത്തിൻ്റേയും കെട്ടു കല്യാണത്തിനേയും ഡേറ്റ് തീരുമാനിച്ചോട്ടെ.?

അഞ്ജലി ജീവൻ്റെ നേരെ നോക്കി ചിരിച്ചു.

എന്നാൽ നാളെ ജീവൻ്റെ വീട്ടിലേക്ക് നമുക്കൊന്നു പോയാലോ അമ്മേ

പോകാം

എന്നാൽ ഞങ്ങളിറങ്ങട്ടെയമ്മേ

വന്നിട്ട് ഒരു കപ്പ് കാപ്പി പോലും തന്നില്ലാലോ

അതൊക്കെ പിന്നെ ആകാം ഇനിയും സമയം ഉണ്ടല്ലോ നിങ്ങളും വരുന്നോ കടയിൽ ഇറക്കാം

അലീന വേഗം തന്നെ വീടുപൂട്ടി മൂവരും കാറിൽ കയറി.

അലീന അഞ്ജലിയെ രണ്ടു കടയും കൊണ്ടുപോയി കാണിച്ചു. അഞ്ജലിക്ക് തൻ്റെ അനിയത്തിയെ ഓർത്ത് അഭിമാനം തോന്നി

പിറ്റേന്ന് അമ്മയും അലീനയും കിരണിനൊപ്പം ജീവൻ്റെ വീട് കാണാൻ പോയി അഞ്ജലിയും ജീവനും തമ്മിലുള്ള വിവാഹത്തിന് വാക്കുറപ്പിച്ചു.

തിരിച്ച് വീട്ടിലെത്തി കഴിഞ്ഞപ്പോൾ അലീന ജീവൻ്റെ വീടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും വിവരിച്ചു.

ജീവൻ്റെ വീട്ടിൽ പപ്പയും അമ്മയും ജീവന് ഒരു അനിയത്തിയും അനിയനും ഉണ്ട് അനിയത്തിയുടെ വിവാഹം കഴിഞ്ഞു. അനിയൻ പഠിക്കുന്നു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അഞ്ജലി ക്ക് സന്തോഷമായി.

ഇനി ഒരു ആഗ്രഹം എനിക്കു പറയാനുണ്ട്

എന്താണ് ?

ഞാൻ ലീവ് കഴിഞ്ഞ് തിരിച്ചുപോയി കഴിഞ്ഞാൽ രണ്ടു വർഷം കഴിഞ്ഞേ തിരിച്ചു വരു അതുകൊണ്ട് അലീനയുടെ വിവാഹവും ഞാൻ പോകുന്നതിന് മുൻപ് നടത്തണം –

ഇത്രയേയുള്ളോ ആദ്യം നിൻ്റെ വിവാഹം നടക്കട്ടെ അതു കഴിഞ്ഞ് നമുക്കിതിനെ കുറിച്ച് ആലോചിക്കാം.

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു രണ്ടാഴ്ചക്കുള്ളിൽ മനസമ്മതം നടത്താൻ തീരുമാനിച്ചു.

മനസമ്മതത്തിന് പപ്പയേയും വിളിക്കണം അഞ്ജലി അറിയിച്ചു.

അതിനെന്താ നീ പോയി ക്ഷണിച്ചോ

അജ്ഞലി പപ്പയെ തൻ്റെ മനസമ്മതം ക്ഷണിക്കാനായി പപ്പ താമസിക്കുന്നിടത്തേക്കു ചെന്നു.

വിവരം അറിഞ്ഞ ജോസ് പറഞ്ഞു.

ഞാൻ വരും എൻ്റെ മോളുടെ മനസമ്മതം കൂടാൻ. ഈ മനസമ്മതം മുന്നിൽ നിന്നു നടത്തേണ്ടത് ഞാനായിരുന്നു. ഞാനായിട്ട് അതു നശിപ്പിച്ചു.

ഇവിടെ നിന്നും ആരും പോകുന്നില്ല ആരുടേയും മനസമ്മതം കൂടാൻ ഇനി എൻ്റെ അനുവാധം ഇല്ലാതെ പോകാനാ പ്ലാനെങ്കിൽ പൊയ്ക്കോ പിന്നെ ഇങ്ങോട്ട് തിരിച്ചു വരരുത്. അറിയാലോ വീടും പുരയിടവും ഇപ്പോ എൻ്റെ പേരിലാന്ന്.

ജോസ് ദയനിയമായി അഞ്ജലിയുടെ നേരെ നോക്കി.

പപ്പ എന്തിനാ അവരെ ഭയപ്പെടുന്നത്.

മോളു പൊയ്ക്കോ പപ്പ വരാൻ നോക്കാം ജോസ് ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

അഞ്ജലി തൻ്റെ ബാഗ് തുറന്ന് ഒരു വാച്ചും ഒരു മൊബൈൽ ഫോണും പുറത്തെടുത്തു.

ഇതു പപ്പക്കു വേണ്ടി ഞാൻ കൊണ്ടുവന്നതാ

മൊബൈലും വാച്ചും പപ്പയുടെ നേരെ നീട്ടികൊണ്ടു പറഞ്ഞു.

മോളെ…….

പപ്പ ഇതു ഞാൻ സന്തോഷത്തോടെ തരുന്നതാ പപ്പ ഇതു വാങ്ങണം

ജോസ് നിറഞ്ഞ കണ്ണുകളോടെ ഇരുകൈയും നീട്ടി അതു വാങ്ങി.

പപ്പ റിട്ടയർ ആയല്ലോ അല്ലേ.

ഉവ്വ് മോളെ ഒരു വർഷമാകുന്നു.

ഇനി എന്താ പപ്പയുടെ പ്ലാൻ

എന്തു പ്ലാൻ? ഞാൻ വെച്ചു വേവിച്ചു വെയ്ക്കുന്നത് വെട്ടി വിഴുങ്ങുന്നു അല്ലാതെ എന്തു  പണ്ടത്തെ പോലെ വരുമാനം ഇല്ല എന്നു കരുതി തീറ്റക്ക് കൊറവുണ്ടോ അതും ഇല്ല

ഷീജ പറയുന്നതെല്ലാം ജോസ് മിണ്ടാതെ നിന്നു കേട്ടു്

പപ്പയുടെ ഇപ്പോഴത്തെ അവസ്ഥയോർത്ത് അഞ്ജലിക്ക് സഹതാപം തോന്നി.

പപ്പ ഞാൻ പോകുന്നു പപ്പയോട് യാത്ര പറഞ്ഞ് അഞ്ജലി അവിടെ നിന്നും ഇറങ്ങി.

പപ്പയെ കണ്ടിട്ടു വന്ന് അവിടുത്തെ വിശേഷങ്ങൾ അഞ്ജലി അലീനയോടു പറഞ്ഞു. പപ്പ നമ്മളോട് ചെയ്തതിനെല്ലാം അനുഭവിച്ചു കഴിഞ്ഞു.

ഉം എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അലീന ഒന്നു മൂളുക മാത്രം ചെയ്തു.

അഞ്ജലിയുടെ മനസമ്മതിദിവസം. വെള്ള ഫ്രോക്കിൽ ഒരു മലാഖയെ പോലെ തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു അഞ്ജലി എത്തിയത്.

മനസമ്മതം കഴിഞ്ഞ് ജീവനോടൊപ്പം പള്ളിക്കകത്തു നിന്നു പുറത്തേക്കിറങ്ങാൻ ഒരുങ്ങുമ്പോളാണ് ഒഴിഞ്ഞ ഒരു മൂലയിൽ അന്യനെപോലെ മാറി നിൽക്കുന്ന പപ്പയെ അഞ്ജലി കണ്ടത്. അഞ്ജലിജീവൻ്റെ കൈയും പിടിച്ച് പപ്പയുടെ അടുത്തേക്കു ചെന്നു.

ജീവൻ ഇതാണ് എൻ്റെ പപ്പ .

അഞ്ജലിയുംജീവനും  പപ്പയുടെ നേരെ നോക്കി കൈ കൂപ്പി സ്തുതി ചൊല്ലി.

പപ്പയേയും കൂട്ടിയാണ് അഞ്ജലി പുറത്തേക്കിറങ്ങിയത്. പപ്പയെ ചേർത്തു നിർത്തി ഫോട്ടോസും എടുത്തു.

മോളെ പപ്പ പോവുകയാണ്. എൻ്റെ മോൾക്കു തരാൻ പപ്പയുടെ കൈയിൽ ഒന്നും ഇല്ല

ഒന്നും വേണ്ട പപ്പ കഴിച്ചിട്ടു പോയാമതി.

ഇല്ല മോളെ കഴിക്കുന്നില്ല. ഇന്ന് ഇവിടെ നിന്ന് ഒരുരുള ചോറുണ്ണാൻ പപ്പക്ക് അർഹതയില്ല അഞ്ജലിയെ ചേർത്തു നിർത്തി ആ മൂർദ്ധാവിൽ ചുണ്ടമർത്തി ചുംബിച്ച ശേഷം നിറകണ്ണുകളോട് ജോസ് അവിടെ നിന്നും പോയി മറഞ്ഞൂ.

ഇതെല്ലാം കണ്ടു കൊണ്ട് അലീനയും അമ്മയും നിൽക്കുന്നുണ്ടായിരുന്നു.  നിറഞ്ഞു വന്ന നീർമണിമുത്തുകൾ അലീന കാണാതെ പുറം കൈകൊണ്ട് അമർത്തി തുടച്ചു അമ്മ അലീനയെ നോക്കി പുഞ്ചരിച്ചു.

മനസമ്മതം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ കെട്ടു കല്യാണവും നടത്തി.

നാലാംനാൾ ജീവനും അജ്ഞലിയും കൂടി വീട്ടിലെത്തി. അവർക്കായി നല്ലൊരു സദ്യ തന്നെ അമ്മയും അലീനയുംകൂടി ഒരുക്കിയിരുന്നു

ഉച്ചഭക്ഷണം കഴിഞ്ഞ് എല്ലാവരും കൂടി സംസാരിച്ചിരിക്കുമ്പോളാണ് അജ്ഞലി അലീനയുടെ വിവാഹ കാര്യം എടുത്തിട്ടത്.

ഞങ്ങൾ തിരിച്ചു പോകും മുൻപ് അലീനയുടെ വിവാഹവും കൂടി നടത്തണം എന്താ അമ്മേ അതങ്ങു നടത്തുകയല്ലേ.?

ഇനി എന്തിനാ അതു വെച്ചു താമസിക്കുന്നത്. കിരണിൻ്റെ വീട്ടുകാരോട് ആലോചിച്ച് ഉടനെ ആ കാര്യത്തിലൊരു തീരുമാനമെടുക്കാം.

എന്നാൽ നാളെ കിരണിനോട് വന്ന് പെണ്ണുകാണാൻ വിളിച്ചു പറയാം ജീവൻ അലീനയെ കളിയാക്കി കൊണ്ടു പറഞ്ഞു.

പിറ്റേന്ന് കിരണും അമ്മയും പപ്പയും മിയയും കൂടി വന്ന് മുറപ്രകാരം  അലീനയെ പെണ്ണു കണ്ടു പോയി

പിറ്റേന്ന് അജ്ഞലിയും ജീവനും അമ്മയും കൂടി കിരണിൻ്റെ വീട്ടിൽ പോയി വാക്കുറപ്പിച്ചു.

മനസമ്മതത്തിൻ്റെ രണ്ടു ദിവസം മുൻപ് അഞ്ജലി അലീനയോട് ചോദിച്ചു.

നീ പപ്പയെ മനസമ്മതം വിളിക്കുന്നില്ലേ?

ഇല്ല. അതൊരു ചെറിയ ചടങ്ങ് പള്ളിയിൽ വെച്ചു നടത്തുന്നു അതു കഴിഞ്ഞ് അനാഥാലയത്തിലെ കുട്ടികളോടൊപ്പം ഇരുന്ന് സദ്യ കഴിക്കുന്നു നിങ്ങൾക്കും വേണമെങ്കിൽ അവിടെ വന്ന് അവരോടൊപ്പം ഇരുന്ന് സദ്യ കഴിക്കാം.

അവിടെ വന്ന് ഫോട്ടോ എടുക്കാൻ പാടില്ല. ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനോ വേണ്ടിയല്ല ഞാൻ അവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നത്. അവരുടെ അലീന ചേച്ചീടെ കല്യാണത്തിന് അവരും കൂടി പങ്കെടുക്കണം എന്നാഗ്രഹം കൊണ്ടാണ്

അവരുടെ അലീന ചേച്ചിയോ?

അതെ എൻ്റെ കുഞ്ഞനിയൻമാരും അനിയത്തിമാരുമാണ് അവർ. അത്രയും അറിഞ്ഞാൽ മതി ഇപ്പോ

പിന്നെ അഞ്ജലി അലീന യോടൊന്നു ചോദിക്കാൻ പോയില്ല.

മനസമ്മതവും കല്യാണവും ആർഭാടങ്ങളും അഘോഷങ്ങളുമില്ലാതെ നടന്നു.

കല്യാണം കഴിഞ്ഞൊരു ദിവസം അലീന കിരണിനേയും കൂട്ടി ജോസിനെ കാണാൻ പോയി.

ജോസ് ബീഡി വലിച്ചുകൊണ്ട് മുറ്റത്ത് തന്നെ ഉണ്ടായിരുന്നു അലീനയെ കണ്ട് ജോസ് ബീഡി മുറ്റത്തിട്ട് കാലുകൊണ്ട് ചവിട്ടി 

അലീനയും കിരണും ജേസിൻ്റെ അടുത്തേക്കു ചെന്നു

രണ്ടു പേരും ജോസിന് സ്തുതി ചൊല്ലി.

മക്കളേ…..

മനസമ്മതത്തിനും വിവാഹത്തിനും ക്ഷണിക്കാൻ പറ്റിയില്ല അഞ്ജലി പറഞ്ഞ് പപ്പയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞു പപ്പ ക്ക് എന്തു ആവശ്യം ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കരുത്.

ഇല്ല മക്കളെ പപ്പക്ക് അതിനുള്ള അർഹതയോ അവകാശമോ ഇല്ല നിങ്ങളുടെ അമ്മയോടും നിങ്ങളോടും ചെയ്തതിൻ്റെ ശിക്ഷയാണ് ഇപ്പോ പപ്പ അനുഭവിക്കുന്നത്. അതിൽ പപ്പക്ക് സങ്കടം ഇല്ല കുറ്റബോധം മാത്രമേയുള്ളു. കൈയിലിരുന്ന മാണിക്യം തട്ടി തെറിപ്പിച്ച വിഡ്ഢിയാണ് പപ്പ

ഓ വന്നോ ബന്ധം പുതുക്കാൻ അടുത്ത മോള് .

ബന്ധം പുതുക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല. ഞങ്ങൾ അപ്പനും മക്കളുമാണ്. ദൃഢമായ ബന്ധം അതു പുതുക്കേണ്ട ആവശ്യം ഇല്ല.

എന്നിട്ടാണോ നിങ്ങൾ അപ്പനെ ഉപേക്ഷിച്ചു. പോയത്.

അതിൻ്റെ കാരണം പപ്പക്ക് അറിയാം

മോളെ അവളോട് തർക്കിക്കാൻ നിക്കണ്ട നാവിന് കണാടോൾ ഇല്ലാത്തവളാ.

പപ്പ ഞങ്ങൾ ഇറങ്ങുന്നു എന്ത് ആവശ്യം ഉണ്ടങ്കിലും വിളിക്കണം

പപ്പയോട് യാത്ര പറഞ്ഞ്അവിടെ നിന്നും ഇറങ്ങി.

അലീന തങ്ങളുടെ വീട്ടിലേക്കു വന്നതിൽ ഏറ്റവും സന്തോഷം മിയക്കായിരുന്നു.

എടി നമുക്കിന്നൊരു ഷോപ്പിംഗിന് പോയാലോ

നീ എന്താ എന്നെ വിളിച്ചത് എടി എന്നോ ഞാനിപ്പോ നിൻ്റെ ഏട്ടത്തിയമ്മയാ മര്യാദക്ക് ഏട്ടത്തി എന്നു വിളിച്ചോളാണം

ഏട്ടത്തിയോ മിയ വാ പൊത്തി ചിരിച്ചു. മിക്കവാറും ഞാനങ്ങനെ വിളിച്ചതുമാ

നിന്നെ കൊണ്ടു വിളിപ്പിക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ.

ആ സമയത്താണ് ആരോ ഡോർ ബെല്ലടിച്ചത്.

മിയ ചെന്നു വാതിൽ തുറന്നു.

അഞ്ജലിയും ജീവനും

കേറി വാ രണ്ടു പേരും

വിശേഷങ്ങൾ പറഞ്ഞും ചിരിച്ചും ഇരുന്ന സമയത്താണ് അജ്ഞലി അതു പറഞ്ഞത്

ഞങ്ങളുടെ ലീവ് തീരാറായി അടുത്ത ആഴ്ച ഞങ്ങളു തിരിച്ചു പോകും. അലീനയുടെ വിവാഹവും കഴിഞ്ഞു ഞാനും ഇവിടെ ഇല്ല അമ്മ ആ വലിയ വീട്ടിൽ തനിച്ചല്ലേ എന്തു ചെയ്യും

ഒന്നും ചെയ്യാനില്ല അമ്മയുടെ നല്ല പ്രായം നമുക്ക് വേണ്ടി കഷ്ടപ്പെട്ടു .ആ അമ്മയെ തനിച്ചാക്കാൻ പറ്റുമോ ഇല്ല. അതിനു പരിഹാരവും ഞാൻ കണ്ടിട്ടുണ്ട്.

എന്തു പരിഹാരം.

ഞാൻ സംരക്ഷിക്കും എൻ്റെ അമ്മയെ എൻ്റെ അമ്മയോടൊപ്പം ഞാനുണ്ടാകും.

അങ്ങനെ ജീവനും അഞ്ജലിയും തിരിച്ചു പോകേണ്ടുന്ന ദിവസം അടുത്തു പോകുന്നതിൻ്റെ തലേന്ന് എല്ലാവരും അമ്മയുടെ അടുത്ത് ഒത്തുകൂടി.

അഞ്ജലി തിരിച്ചു പോകുന്നതിൻ്റെ സങ്കടം ഉണ്ടെങ്കിലും എല്ലാവരും സന്തോഷത്തിലാണ്

ആ സമയത്താണ് അലീനയെ’ തേടി ആ സന്തോഷം എത്തിയത്.

ഇതെപ്പോ ? എങ്ങനെ ഒപ്പിച്ചടി

ഇതിനിടയിൽ ഇതും നടന്നു.

പോസ്റ്റുമാൻ തൻ്റെ കൈയിൽ ഏൽപ്പിച്ച കവർ പൊട്ടിച്ച് തനിക്കു ജോലി കിട്ടിയ വിവരം അറിഞ്ഞപ്പോൾ എല്ലാവരിലും അത്ഭുതം ആണ് കാണാൻ കഴിഞ്ഞത്.

പി എസ് സി എഴുതി LD ക്ലർക്ക് പോസ്റ്റ് ആണ് കിട്ടിയിരിക്കുന്നത്.

അപ്പോയ്മെൻ്റ് ഓർഡർ ആണ് നമ്മുടെ പഞ്ചായത്തിലാണ് കിട്ടിയിരിക്കുന്നത്

അതു നന്നായി.

അപ്പോ നിൻ്റെ കട ആരു നോക്കും

അമ്മ ഉണ്ടല്ലോ. പിന്നെ എല്ലാം ഇതിൻ്റെ കൂടെ നടന്നോളും.

പിറ്റേന്ന് അഞ്ജലിയും ജീവനും തിരിച്ചു പോയി.

ഏറ്റവും അടുത്ത ദിവസം തന്നെ അലീന പുതിയ ജോലിയിൽ പ്രവേശിച്ചു.

കിരണും അലീനയും മാറി മാറി രണ്ടു വീട്ടിലുമായി താമസിച്ചു.അമ്മക്കു കൂട്ടിനായി തൻ്റെ കൂടെ ജോലി ചെയ്യുന്ന ഒരു സ്റ്റാഫിനെ പേയിംഗ് ഗസ്റ്റായി വീടിനു മുകളിൽ താമസിപ്പിച്ചു.

അങ്ങനെ വീണ്ടും ഉയരങ്ങൾ കീഴടക്കാനുള്ള അലീനയുടെ പ്രയാണം തുടർന്നുകൊണ്ടിരിക്കുന്നു കൂട്ടിന് കട്ട സപ്പോർട്ടുമായി കിരണും .നല്ലൊരു ഭാര്യയായി നല്ലൊരു മരുമകളായി നല്ലൊരു മകളായി നല്ലൊരു ഉദ്യോഗസ്ഥയായി നല്ലൊരു തൊഴിൽ സംരഭകയായി അങ്ങനെയങ്ങനെ …… ദാ ഇപ്പോ നല്ലൊരമ്മയാകാനുള്ള തയ്യാറെടുപ്പും തുടങ്ങിയിട്ടുണ്ട്.

അലീനയെ ഉയരങ്ങൾ കീഴടക്കാൻ വിട്ടു കൊണ്ട് ഞാൻ എൻ്റെ തൂലിക നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു.

ഒരു കൗമാര പെൺകുട്ടി എന്തായിരിക്കണം എന്ത് ആകരുത് എന്ന് ഞാൻ ചിന്തിച്ച വഴികളിലൂടെയാണ് ഞാനെൻ്റെ തൂലിക ചലിപ്പിച്ചത്. അലീനയെ നിങ്ങളും സ്വീകരിച്ചപ്പോൾ എനിക്ക് സന്തോഷമായി.   അലീന ഒത്തിരി ത്യാഗം സഹിച്ചാണ് ഇവിടെ വരെ എത്തിയത്. ഇതിൽ എവിടെയൊക്കെയോ ഞാനുണ്ട്. കഷ്ടപ്പെട്ടാണ് ഒരു Govt ജോലി നേടി എടുത്തത്.

ഓരോ കൗമാര പെൺകുട്ടിയും അലീനയെ പോലെ ചിന്തിച്ച് മുന്നേറണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്

ഈ കഥ വായിച്ച് ഒരു പെൺകുട്ടി എനിക്ക് മെസ്സേജു വിട്ടു.

ചില സാങ്കേതികകാരണം കൊണ്ട് ഈ വർഷം തുടർന്നു പഠിക്കാൻ പറ്റിയില്ല. വിഷമിച്ചിരിക്കുമ്പോളാണ് ഈ കഥ വായിക്കാൻ ഇടയായതു എന്ന്. അവൾ തയ്യൽ പഠിക്കാൻ തുടങ്ങി എന്ന്.

പലരും പറഞ്ഞു അലീന വായിക്കുമ്പോൾ പോസറ്റീവ് എനർജി കിട്ടി എന്ന്.

എല്ലാവരോടും സ്നേഹം മാത്രം നന്ദി മാത്രം.

തുറന്നൊരു അഭിപ്രായം പ്രതീക്ഷിക്കുന്നു. പറയുമല്ലേ അല്ലേ.

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Novels By Sneha

 

4.3/5 - (7 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!