Skip to content

പവിത്രം – 1

  • by
pavithram

പാറു നീ ഇതുവരെ ആയിട്ടും എഴുന്നേറ്റില്ലേ….

കഴുത്തറ്റം വരെ കമ്പിളി പുതപ്പ് കൊണ്ട് മൂടി പുതച്ചു ഉറങ്ങുന്ന നന്ദനയെ അമ്മ വിളിച്ചുണർത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അവൾ ഒന്നുകൂടി പുതച്ചുകൊണ്ട് കിടന്നു ഉറങ്ങുകയാണ് ചെയ്തത്. പുറത്തു മഴ സംഹാരതാണ്ഡവം ആടുന്നുണ്ട്.

പാറു കോളേജിൽ പോകണ്ടേ നിനക്ക്…… ഇന്നുടെ നേരത്തെ എണീറ്റാൽ മതി ട്ടോ.

നാളെ മുതൽ നീ നേരം ഉച്ചയായിട്ട് എഴുന്നേറ്റാൽ മതി. അമ്മ പിന്നേം പറയുകയാണ്.

 ഈശ്വര….. ഇന്നു കൊണ്ട് തന്റെ കോളേജ്‌ പഠനം അവസാനിക്കുകയാണ്. അത് ഓർത്തപ്പോൾ അവൾ കിടക്കയിൽ നിന്നും വേഗം എണിറ്റു.

ഇത് നന്ദന… ഉത്രടത്തിൽ ശേഖരമാരാരുടെയും സാവിത്രി മാരാരുടെയും ഇളയ മകൾ. മാർത്തോമാ കോളേജിൽ എൻജിനീറിങ് അവസാന വർഷ വിദ്യാർത്ഥിനി. ഇവൾക്ക് മൂത്ത ഒരു മകൾ കൂടി ഉണ്ട് മാരാർക്ക്. അവൾ മിഥുന…. വിവാഹം കഴിഞ്ഞു കർണാടകയിൽ ആണ്. അവളുടെ ഭർത്താവിന് അവിടെ ആണ് ജോലി.

നന്ദന പഠിക്കാൻ വളരെ മിടുക്കിയാണ്. പഠനം മാത്രമല്ല ഒരു ബഹുമുഖ കലാപ്രതിഭ കൂടിയാണ് അവൾ….. സംഗീതം, നൃത്തം, സാഹിത്യം എല്ലാത്തിലും അവൾ അവളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. കോളേജിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആണ്. ഇന്നു കൊണ്ട് നന്ദനയുടെ അവസാന പരീക്ഷയും കഴിയും. വെളുപ്പിനെ പഠിക്കാൻ വേണ്ടി വിളിച്ചുണർത്തിയതാണ് നന്ദനയെ അവളുടെ ‘അമ്മ.

 “പാറുട്ടി സമയം 7.30 ആയി ട്ടോ. നീ വന്നു കാപ്പി കുടിക്കു. “അമ്മ വിളിച്ചത് കേട്ടപ്പോൾ വേഗം തന്നെ അവൾ ബുക്ക്സ് എല്ലാം എടുത്തു ബാഗിൽ വെച്ചു. ഹാൾ ടിക്കറ്റ് ഉണ്ടോന്നു ഒന്നുടെ പരിശോധിച്ചിട്ട് ബാഗും ആയിട്ട് അവൾ ഉമ്മറത്തേക്ക് വന്നു.

“ഇന്നെങ്കിലും നേരെത്തെ ഇറങ്ങു കുട്ടി…. ക്ലാസ് തീരുവല്ലേ ഇന്ന്.”

നീണ്ട മുടി എടുത്തു കുളിപ്പിന്നൽ പിന്നി കൊണ്ട് അവൾ കണ്ണാടിക്കു മുൻപിൽ വന്നു നിന്ന്. കുറച്ചു പൗഡർ എടുത്തു മുഖത്തു പൂശി. കാജൽ  സ്റ്റിക്  എടുത്തു  കണ്ണ് രണ്ടും  വൃത്തിയായിട്ട് എഴുതി. ചെറിയ ഒരു വട്ടപ്പൊട്ടു കൂടിതൊട്ട് അവൾ സുന്ദരിയായിന്നു ഉറപ്പിച്ചു.

   അയ്യോ ചന്ദനം തൊട്ടില്ലലോ…. അമ്മെ ഇത്തിരി ചന്ദനം ചാലിക്കുമോ… അമ്മ പോയ തക്കത്തിന് കുറച്ചു ലിപ്സ്റ്റിക്ക് കൂടി അവൾ ചുണ്ടിൽ തേച്ചു.

ഇതാ ചന്ദനം.. ഇത് എന്താ പാറു  നിന്റെ ചുണ്ടിൽ… അമ്മ ദേഷ്യപ്പെട്ടു.

അമ്മേ ഇന്ന് ക്ലാസ് തീരുവല്ലേ… അത്കൊണ്ട് ഇത്തിരി സുന്ദരിയാകണ്ടേ… ചന്ദനം തൊട്ടുകൊണ്ട് അവൾ പറഞ്ഞു.

വേഗം ഇറങ്ങു ന്റെ കുട്ട്യേ.. മുത്തശ്ശി അമ്പലത്തിൽ പോയിട്ട് മടങ്ങി വന്നു.

ആഹ്ഹ മുത്തിയമ്മ വന്നോ. ഓ കെ റ്റാറ്റാ….

നന്ദന ഓടി പോയി….. രണ്ടു വശത്തും കണ്ണെത്താ ദൂരത്തോളം നെൽപ്പാടം ആണ്. നടുക്കൂടെ ഒരു ചെറിയ ചെമ്മൺ പാത ഉണ്ട്. അവൾ വേഗം നടക്കുകയാണ്. സമയം കുറച്ചു വൈകി.

പാടത്തിന്റെ അപ്പുറത് ആണ് കൃഷ്ണൻകോവിൽ. അവിടെ ഇടയ്ക്ക കോട്ടാണ് നന്ദനയുടെ അച്ഛന് ആകെ ഉള്ള പണി .

കൃഷ്ണാ നീ ആണ് ആകെ ഉള്ള പിടിവള്ളി… കാത്തുരക്ഷിക്കണം ട്ടോ.

ചിക്കു ബസിൽ കയറി അവൾ കോളേജിൽ വന്നു ഇറങ്ങി. ക്ലാസ് റൂം ലക്ഷ്യമാക്കി വേഗം നടന്നു.

അപ്പോൾ ആണ് വിഷ്ണു സർ നടന്നു വരുന്നത് കണ്ടത്. ഡോ… വേഗം ചെല്ല്, ബെൽ അടിയ്ക്കാറായി. ഇത്കേട്ടതും അവൾ നടപ്പിന്റെ വേഗത ഓട്ടത്തിലോട്ട് മാറ്റി.

അവളുടെ പോക്കും കണ്ടു സാർ നോക്കിനിന്നു.

എക്സാം എങ്ങനെ ഉണ്ടാരുന്നു നന്ദന….. പരീക്ഷ ഹാളിൽ നിന്നും പുറത്തു വന്ന അവളോട് സൗപർണിക ചോദിച്ചു.

കുഴപ്പമില്ലെടി…. ബട്ട് ലാസ്‌റ് എക്സാം ആയിരുന്നത് കൊണ്ട് ഞാൻ കാര്യമായിട്ടൊന്നും പഠിച്ചില്ല.

വാടി.. നമ്മൾക്ക് ടീച്ചേഴ്സിനോട് ഒക്കെ പോയി യാത്ര പറയാം.

കൂട്ടുകാരികൾ എല്ലാവരും കൂടി സ്റ്റാഫ് റൂമിൽ പോയി. കുറച്ചു ടീച്ചേർസ് ഒള്ളാരുന്നു അവിടെ.

എല്ലാവരോടും യാത്ര പറഞ്ഞു അവർ നേരെ പോയത് ഷേക്ക് പാലസിൽ ആയിരുന്നു.

ഷാർജ ഷേക്ക് കുടിച്ചിട്ട്, സൊറ ഒക്കെ പറഞ്ഞു കഴിഞ്ഞു എല്ലാവരും പോകാൻ എഴുന്നേറ്റു.

സമയം 3. 30 ആയി….. നന്ദനയുടെ ക്ഷമ നശിച്ചു. ഇതുവരെ കണ്ടില്ലലോ അവനെ.

“എന്താടി വരുൺ ഇന്ന് വരം എന്ന് പറഞ്ഞിട്ടുണ്ടോ നിന്നോട്. “സൗപർണിക ചോദിച്ചു

യെസ് മോളേ…. അവൾ മറുപടി കൊടുത്തു.

ഡി എനിക്ക് പോകാൻ ഉള്ള ടൈം ആയി കെട്ടോ… ബസ് വന്നു.. വൈകിട്ട് വിളിക്കാം എന്ന് നന്ദനോട് പറഞ്ഞു അവൾ പോയി.

അര മണിക്കൂർ ആയി ഇരിക്കാൻ തുടങ്ങിയിട്ട്…ഇവൻ ഇത് എവിടെ പോയി കിടക്കുവാ. അവൾക്ക് ദേഷ്യം കൊണ്ട് മൂക്ക് ചുവന്നു.

അകലെ നിന്ന് ഒരു ബൈക്ക് വരുന്നുണ്ട്…. അത് വരുൺ ആണെന്ന് തിരിച്ചറിയാൻ അവൾക്ക് ഒരു സെക്കന്റ് പോലും വേണ്ടി വന്നില്ല.

ബൈക്ക് അടുത്ത് വന്നതും അവൾക്ക് ദേഷ്യം ഇരച്ചു കയറി.

നിന്റെ വാക്കിനു വിലയില്ലേടാ.. ഞാൻ ഇരിപ്പു തുടങ്ങിയിട്ട് നേരം എത്രയായിന്നു അറിയുമോ.

വേഗം കയറു നീ. ആരെങ്കിലും കാണും.

അവൾ വേഗം അവന്റെ പിന്നിലായി സ്ഥാനം പിടിച്ചു. ബൈക്ക് പറന്നു പോയി.

ഒതുങ്ങിയ സ്ഥലത്തു അവൻ വണ്ടി നിറുത്തി. ഹെൽമെറ്റ് തലയിൽ നിന്നും അവൻ എടുത്ത് മാറ്റി.

നന്ദന മുൻപോട്ടു വന്നു… എവിടെ നീ വാങ്ങി തരാം എന്ന് പറഞ്ഞ സാധനം.

എന്തെങ്കിലും കാര്യം കാണാൻ ഉള്ളപ്പോൾ അല്ലെ നീ എന്റെ കൂടെ വരത്തൊള്ളൂ , വെയിറ്റ്  ചെയ്

ഇതും പറഞ്ഞു അവൻ  അവളെ  തന്നെ നോക്കി നിന്നു

 അയ്യടാ ഞാൻ ഈ പഠിത്തത്തിന്റെ ഇടക്ക് എന്ത്  കഷ്ടപ്പെട്ട് എഴുതിയതാണ് അറിയുമോ നിനക്ക്. 

എന്റെ തൂലികയിൽ അവൾ ആദ്യമായി എഴുതിയ കഥക്ക് 3k ലൈക് കിട്ടി.  അപ്പോൾ വരുൺ ഓഫർ  ചെയ്തതാണ് ഒരു സ്പെഷ്യൽ ഗിഫ്റ്റ്.

അതിനവൾ ഇത്രയും നേരം കാത്തു നിന്നത്.

 ഇത്  വരുൺ  തോമസ് പുളിക്കൻ. കാണാൻ സുമുഖൻ. പുളിക്കൻ കുടുംബം വളരെ പ്രസിദ്ധമായത് ആണ്. വരുണിന്റെ അച്ഛൻ ഒക്കെ 10 മക്കൾ ആണ്. അതിൽ ഒരാൾ വൈദികനും രണ്ട് പേർ കന്യാസ്ത്രീകളും ആണ്. വരുണിന്റെ പപ്പാ ഡോക്ടർ ആണ്. മമ്മി വീട്ടമ്മയും.2,ചേട്ടന്മാർ ഉണ്ട് അവനു. രണ്ടുപേരും വിവാഹിതർ ആണ്.

മാർത്തോമാ കോളേജിൽ നിന്ന് രണ്ട് വർഷം മുൻപ് എൻജിനീറിങ് കഴിഞ്ഞു ഇറങ്ങിയതാണ്.

നന്ദനയെ  പോലെ തന്നെ പഠിക്കാൻ മിടുക്കനായ പയ്യൻ.

ആദ്യമായി കോളേജിൽ വന്ന നന്ദനയെ റാഗ് ചെയ്തു വിറപ്പിച്ചു വരുണും കൂട്ടരും.

സുന്ദരിയായ നന്ദനയിൽ പക്ഷെ  ആദ്യം മുതൽ അവനു ഒരു കണ്ണുണ്ടായിരുന്നു.

 എപ്പോളൊക്കേയൊ അവർ അടുത്ത്.  അവരുടെ സൗഹൃദം അങ്ങനെ പ്രണയത്തിനു വഴി മാറി….

വരുണിന്റെ ക്ലാസ് കഴിഞ്ഞതിൽ പിന്നെ അങ്ങനെ അവർക്ക് തമ്മിൽ കാണാൻ ഒന്നും പറ്റിയില്ല.

ഇടക്ക് എങ്ങാനും വരുൺ ഇങ്ങനെ വരും. നന്ദനയുടെ ക്ലാസ് ഇന്ന് തീരുവായതുകൊണ്ട് അവൻ ഓടി വന്നത്.

പഠിത്തം കഴിഞ്ഞു ഒരു പ്രമുഖനായ എൻജിനീയറുടെ അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്യുവാന് വരുൺ. അയാളോട് ഒരു മണിക്കൂറിനുള്ളിൽ വരം എന്ന് പറഞ്ഞു ഇറങ്ങിയതാണ്.

“എന്താ വരുൺ കൊണ്ടുവന്നത്…. കാണിക്കുന്നേ പ്ലീസ്… “

“ഇത് നീ വീട്ടിൽ ചെന്നിട്ട് മാത്രം പൊട്ടിക്കാവൊള്ളൂ സമ്മതം ആന്നോ.  “വരുൺ അവളോട് ചോദിച്ചു.

“സമ്മതം..ഇനി തരുമോ…. “

അവൻ കൊടുത്ത സമ്മാനം വാങ്ങി അവൾ ബാഗിൽ വെച്ചു.

ഇനി എന്താ നിന്റെ ഫ്യൂച്ചർ പ്ലാൻ… അവൻ ചോദിച്ചു…

പഠിത്തം ഒക്കെ തീർന്നു വരുണേട്ടാ… ഇനി എന്തേലും ടെസ്റ്റ് ഒക്കെ എഴുതണം.

ഇത്രയും മാർക്ക് വാങ്ങി പഠിച്ചിട്ട് നീ നിന്റെ ഭാവി കളയരുത്.

നമ്മൾക്കു രണ്ടുപേർക്കും ജോബ് ഉണ്ടെങ്കിലേ പിടിച്ചു നിക്കാൻ പറ്റത്തൊള്ളൂ. എന്തായാലും എന്റെ വീട്ടുകാർ നമ്മുടെ കെട്ടു നടത്തില്ല.

യ്യോ.. അതൊന്നും എന്നെ ഓർമിപ്പിക്കരുത്….നന്ദന പറഞ്ഞു

പിന്നെ നീ എന്തിനാ എന്നെ കേറി പ്രേമിച്ചത്…എന്നിട്ടു ഇപ്പോൾ പേടിയാകുന്നു പോലും… അവൻ ദേഷ്യപ്പെട്ടു.

എന്തിനാ വെറുതെ കിടന്നു അലറുന്നത് ചെക്കാ…. അതൊക്കെ നമ്മൾക്ക് പിന്നെ ആലോചിക്കാം.

അവന്റെ പാന്റിന്റെ പോക്കറ്റിൽ കിടന്നു ഫോൺ അടിച്ചു… ആഹ്ഹ്ഹ് പദ്മകുമാർ സാർ ആയിരിക്കും. ഡി ഞാൻ പോകുവന്നേ… പിന്നെ വിളിക്കാം.

ഇതും പറഞ്ഞു അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. ഗിഫ്റ്റ് കണ്ടിട്ട് വിളിക്കണം……അവൻ ബൈക്ക് ഓടിച്ചു പോയി.

നന്ദനക്കുളള ബസ് വന്നു…. അവൾ ബസിൽ വേഗം കയറി.. വരുണുമായിട്ട് പ്രണയം തുടങ്ങിയപ്പോൾ അവൾ ഓർത്തത് അവൻ കോളേജ് ജീവിതം അവസാനിക്കുന്നതോടെ അവളെയും മറക്കും എന്നാണ്. കാരണം അവൻ നസ്രാണി ചെക്കൻ ആണ്. അതിപുരാതന തറവാട് ആണ് അവന്റേതു. അപ്പൻ ഡോക്ടർ ആണ്. അങ്ങനെ ഉള്ള വരുൺ, ഒരു മാരാർ പെൺകുട്ടിയെ പ്രേമിച്ചു കെട്ടാൻ കൂട്ടാക്കുമോ.

   പക്ഷെ വരുൺ നന്ദനെ ചതിക്കാൻ തയാറല്ലാരുന്നു. എവിടെ വരെ പോകുമെന്ന് നോക്കാം. എന്നിട്ട് ബാക്കി തീരുമാനിക്കാം ഇതായരിന്നു അവന്റെ മനോഭാവം.

ഓരോന്ന് ഓർത്തിരുന്നു അവൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തി.

പാടവരമ്പത്തു കൂടി അവൾ വേഗം വീട്ടിലേക്ക് നടന്നു. വരുൺ കൊടുത്ത സമ്മാനം കാണുവാൻ ആയിരുന്നു തിടുക്കം.

  പരീക്ഷ എളുപ്പമായിരുന്നോ കുട്ടി.. മുത്തശ്ശി ചോദിച്ചു്.

 അതെ എന്റെ കല്യാണിക്കുട്ടി….. ഇതും പറഞ്ഞു അവൾ മുറിയിലേക്ക് പോയി. വാതിൽ അടച്ചു കുറ്റിയിട്ടിട്ട്  അവൾ വരുൺ കൊടുത്ത സമ്മാനം തുറന്നു നോക്കി.

  ജുവല്ലറി ബോക്സ് ആയിരുന്നു അത്.തുറന്നു നോക്കിയപ്പോൾ അതിൽ ഒരു ഡയമണ്ട് മൂക്കുത്തി….. വെള്ള കല്ല് തിളങ്ങി നിക്കുന്നത് നോക്കി അവൾ നിന്നു…….

തുടരും

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

കുടുംബം

അച്ചായന്റെ പെണ്ണ്

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

അഷ്ടപദി

1.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!