Skip to content

പവിത്രം – 10

  • by
pavithram

വിഷ്ണു സാർ എന്തിനാണ് ഇങ്ങോട്ട് വന്നത്… എന്താ സാറിന്റെ ഉദ്ദേശം…. താൻ നന്ദനയുടെ ഫോൺ പൊട്ടിച്ചു കളഞ്ഞതിൽ പിന്നെ അവൾക്ക് സാറും ആയിട്ട് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല എന്നാണ് അവൻ കരുതിയത്…

ഓടിച്ചെന്നു അയാളുടെ കുത്തിന് പിടിച്ചു ഇറക്കി വിടേണ്ടതാണ്…. പക്ഷെ അധ്യാപകൻ ആയി പോയില്ലേ…  

വരുൺ… സാർ അവനെ നോക്കി വിളിച്ചു…

എനിക്ക് അകത്തോട്ടു വരുമല്ലോ അല്ലേ….

അവൻ ചെറുതായിട്ടൊന്നു മന്ദഹസിച്ചു…

സാർ അവന്റെ അനുവാദം കാക്കാതെ  അകത്തേക്കു വന്നു….

അപ്പോളേക്കും നന്ദന അങ്ങൊട് വന്നു… വിഷ്ണു സാർ ആന്നെന്നു അറിഞ്ഞതും ഓടി വന്നു അവൾ സാറിന്റെ രണ്ട് കയ്യും കൂട്ടിപ്പിടിച്ചു…അവളുടെ  കണ്ണിൽ നിന്നും കണ്ണുനീർ  ധാരധാരയായി ഒഴുകി…

എടി…….. വരുൺ അലറി… എന്താടി നിനക്ക് മതിയായില്ലേ…. നീ പൊയ്ക്കോ.. ആരുടെ കൂടെ വേണമെങ്കിലും… പക്ഷെ എന്റെ കുഞ്ഞിനെ എനിക്ക് വേണം  .. ഇപ്പോൾ നീ മര്യാദക്ക് മുറിയിൽ കേറി പോടീ….

വരുണിന്റെ വാക്കുകൾ കേട്ട വിഷ്ണു സാർ അന്തിച്ചു നീക്കുകയാണ്. . ഇത് എന്തൊക്കെയാ താൻ ഈ പറയുന്നത് വരുൺ….. തനിക്കു എന്താ വട്ടു പിടിച്ചോ  … സാർ ന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു ….

അപ്പോൾ ആണ് അവരുടെ വീടിന്റെ മുറ്റത്തു അടുത്ത ഒരു കാർ കൂടി വന്നു നിന്നത്… അതിൽ നിന്നും നന്ദനയുടെ അച്ഛനും അമ്മയും ചേച്ചിയും കൂടെ നന്ദനയുടെ കൂട്ടുകാരി സൗപർണികയും ഉണ്ടായിരുന്നു..  

നന്ദനയുടെ അച്ഛനെ കണ്ട പരിചയം മാത്രം ഒള്ളു പുളിക്കൽ തറവാട്ടിൽ എല്ലാവർക്കും… അതുകൊണ്ട് ബാക്കി ആരെയും അവർക്ക് മനസിലായില്ല… 

സൗപര്ണികയേ കണ്ട വരുണിന്റെ മുഖം വലിഞ്ഞു മുറുകി…  ഇവൾ കാരണം ആണ് ….ഇവളുടെ ഫോൺ വിളി കാരണം ആണ്… തന്റെ ജീവിതം ഇങ്ങനെ ആയത്.   

അച്ഛാ…. നന്ദന ഓടിച്ചെന്നു അയാളുടെ കൈയിൽ  പിടിച്ചു…. അവർ എല്ലാവരും കാണുകയായിരുന്നു തങ്ങളുടെ മകളെ…. തന്റെ അനുജത്തിയെ…..തന്റെ കൂട്ടുകാരിയെ…  അവൾക്ക് വലിയ വയറും താങ്ങി പിടിച്ചു നടക്കാൻ തന്നെ ബുദ്ധിമുട്ടാണ്…

അച്ഛാ… ഇപ്പോൾ എങ്ങനെ ഉണ്ട്…. കുഴപ്പം വല്ലതും ഉണ്ടോ അച്ഛാ….. അവൾ കണ്ണുനീർ തുടച്ചുകൊണ്ട് ചോദിച്ചു… 

മറീന അവരുടെ അടുത്തേക്ക് വന്നു…. അച്ഛാ ഇത് മറീന ചേച്ചി… അവൾ പരിചയപെടുത്തി   

നിക്ക് അറിയാം കുട്ടി…. ഈ കുട്ടി ഇടക്ക് വന്നാരുന്നു എന്നെ കാണാൻ… ഞാൻ പറഞ്ഞു ഇപ്പോൾ മോളെ കാണാണ്ടാന്ന്…. ഒന്നും അറിയിക്കേണ്ടന്നു  ……

വരുണിനും ബാക്കി ഉള്ളവർക്കും മാത്രം ഇവർ പറയുന്നത് ഒന്നും മനസിലായില്ല  ……..

മറീന എല്ലാവരേം അകത്തോട്ട് ക്ഷണിച്ചു….. ഞാൻ പറയാം ഇനി ബാക്കി കാര്യങ്ങൾ….. സൗപർണിക ആണ് പറഞ്ഞു തുടങ്ങിയത്….

നന്ദനയും ആയിട്ടുള്ള നമ്പർ കൈ മാറിയതിനുശേഷം ഞങ്ങൾ ഇടക്ക് ഒക്കെ വിളിക്കുമാറുന്നു.. ഇവളുടെ അച്ഛനെയും അമ്മയേം കുറിച്ച് അന്വഷിക്കാൻ ഇവൾ എന്നോട് പറഞ്ഞിരുന്നു… ഞാൻ ചെന്നപ്പോൾ ഇവളുടെ വീട്ടിലെ അവസ്ഥ കഷ്ടമാരുന്നു….ഇവളോട് ആദ്യം ഒന്നും ഞാൻ പറഞ്ഞില്ല….  പിന്നെ എല്ലാ കാര്യങ്ങളും പറയാൻ തന്നെ തീരുമാനിച്ചു…

    ഇവൾ ഇറങ്ങി പോയ അന്നു മുതൽ ഇവളുടെ അച്ഛൻ ആഹാരം കഴിയാതെയായി…. ആരോടും മിണ്ടാട്ടമില്ല….. അമ്പലത്തിൽ പോകില്ല… ആകെ വിഷമത്തിൽ ആയിരുന്നു..  അങ്ങനെ ഇരിക്കെ ഒരു ദിവസം അച്ഛൻ തലകറങ്ങി വീണു… ഹോസ്പിറ്റലിൽ എത്തിച്ചത് വിഷ്ണു സാർ ആയിരുന്നു…. സാറും അമ്മയും ക്കൂടി ഇവരുടെ വീട്ടിൽ ചെന്നപ്പോൾ ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്…. അങ്ങനെ ഹോസ്പിറ്റലിൽ വെച്ച വിശദമായ പരിശോധന ഒക്കെ കഴിഞ്ഞപ്പോൾ ആണ് അറിഞ്ഞത് ഇവളുടെ അച്ഛന്റെ കിഡ്നി രണ്ടും തകരാറിലാണ് എന്ന്.   ഉടൻ തന്നെ കിഡ്‌നി മാറ്റിവെയ്ക്കണം എന്ന് ഡോക്ടർ നിർദ്ദേശിച്ചു… ഇവളുടെ വീട്ടിലെ അവസ്ഥ അറിയാമല്ലോ….. അങ്ങനെ ഉള്ള ഇവർ ഇത്രയും ഭീമമായ തുക സങ്കടിപ്പിച്ചു എങ്ങനെ ശസ്ത്രക്രിയ നടത്തും…

    വിഷ്ണു സാർ അങ്ങനെ മുൻകൈ എടുത്തു ഒരു ചാരിറ്റബിൾ ട്രസ്റ്റ് രൂപകരിച്ചു…. അതിൽ ഒരുപാട് ആളുകൾ സഹായം ചെയ്തു…. ഇന്ത്യക്കു വെളിയിൽ നിന്ന് പോലും സഹായം ലഭിച്ചു…. പിന്നെ ആശുപത്രി അധികൃതർ പോലും ഒരുപാട് സഹായം ചെയ്തു..  എല്ലാം വിഷ്ണു സാർ മുന്നിട്ട് ഇറങ്ങിയായത് കൊണ്ട്  .. ഒരു മകനെ പോലെ സാർ നന്ദനയുടെ അച്ഛന് കൂട്ടായി നിന്നു….

 ഒരു ദിവസം നന്ദനയെ വിളിച്ചു ഞാൻ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു… അവൾ അകെ വിഷമത്തിലായി… അവൾക്ക് അവളുടെ അച്ഛന് വേണ്ടി ഒരു രൂപ പോലും തന്നു സഹായിക്കാൻ പറ്റുന്നില്ലാലോ എന്നോർത്തു അവൾ ഒരുപാട് കരഞ്ഞു….

 അങ്ങനെ ഇരിക്കെ ഒരു ദിവസം അവൾ എന്നെ വിളിച്ചിട്ട് പറഞ്ഞു ഹോസ്പിറ്റലിൽ ചെക്ക് അപ്പ് നു വരുന്നുണ്ട്.. നീ അങ്ങോട്ട് വാ.. ഞാൻ വരുണിന്റെ കൈയിൽ നിന്നും കുറച്ചു ക്യാഷ് സങ്കടിപ്പികം എന്ന്…. ഞാൻ ആവുന്നത്ര പറഞ്ഞതാ വേണ്ടാന്ന്.   ഇവൾ സമ്മതിച്ചില്ല.. .വരുണിനോട് കുറച്ചു കഴിഞ്ഞു എല്ലാം പറയാമെന്നു ഇവൾ പറഞ്ഞു…. ഇവൾ പറഞ്ഞ പ്രകാരം ഞാൻ ഹോസ്പിറ്റലിൽ വന്നു… പക്ഷെ ഇവൾ വന്നില്ല…. എല്ലാവരും സൗപർണിക പറയുന്നത് കേട്ട് സ്തംഭിച്ചു ഇരിക്കുകയാണ്….

ബാക്കി ഞാൻ പറയാം…. മറീന മുൻപോട്ടു വരുന്നത് കണ്ടു എല്ലാവരും അങ്ങോട്ട് നോക്കി… 

എനിക്ക് എത്ര തവണ നന്ദനയുടെ കാലിൽ വീണ് മാപ്പു പറഞ്ഞാലും എന്റെ പാപം കഴുകി കളയാൻ പറ്റില്ല… അത്രക്ക് നീചമായ പ്രവർത്തി ആണ് ഈ പാവത്തോടു ചെയ്തത്… മറീന പറഞ്ഞു തുടങ്ങി..

അന്നു ആൻഡ്രിയ ടെ നെക്‌ളേസ്‌ എടുത്തു ഒളിപ്പിച്ചു വച്ചത് ഞാൻ ആണ്… എനിക്ക് എങ്ങനെ എങ്കിലും നന്ദനയെ പുറത്താക്കണം എന്ന് മാത്രമായിരുന്നു മനസ്സിൽ നിറയെ. ഞാൻ റൂമിൽ വരുന്നത് നന്ദന കണ്ടായിരുന്നു….. വരുണും റ്റീനച്ചേച്ചിയും കൂടി ഇവളെ കള്ളിയാക്കിയപ്പോൾ പോലും ഇവൾ പക്ഷെ മറുത്തൊരു വാക്ക് പറഞ്ഞില്ല…എന്റെ പേര്  വേണമെങ്കിൽ നന്ദനക്ക് പറഞ്ഞു കൊടുക്കാമായിരുന്നു…. പക്ഷെ അവൾ മിണ്ടിയില്ല…. എല്ലാവരുടേം മുൻപിൽ നന്ദന സ്വയം തെറ്റുകാരിയായി….

പിറ്റേ ദിവസം ഞാൻ നന്ദനയുടെ റൂമിൽ ചെന്ന ചെയ്ത തെറ്റുകൾക്ക് മാപ്പ് പറഞ്ഞു.. അപ്പോൾ ആണ് നന്ദന വീട്ടിലെ ഇ കാര്യങ്ങൾ എല്ലാം പറയുന്നത്.. അങ്ങനെ ഞാൻ നന്ദന പോലും അറിയാതെ ഹോസ്പിറ്റലിൽ പോയി വിവരങ്ങൾ തിരക്കി…. സൗപര്ണികയെ പരിചയപെട്ടു… ചെന്നപ്പോൾ എല്ലാം വിഷ്ണു സാർ മാത്രം ഇല്ലായിരുന്നു അവിടെ…. അതുകൊണ്ട് സാറിനെ മാത്രം പരിചയപെട്ടുല….

എല്ലാവരുടേം പ്രാർത്ഥന കൊണ്ട് അച്ഛന്റെ ഓപ്പറേഷൻ വിജയിച്ചു….

ഓപ്പറേഷൻ കഴിഞ്ഞിട്ട് ഇപ്പോൾ ടു വീക്സ് ആയതേ ഒള്ളു… നന്ദനയെ കാണണം എന്ന് പറഞ്ഞു അച്ഛനും അമ്മയും കരച്ചിലായത്കൊണ്ട് കൊണ്ട് വന്നതാ…. സൗപർണിക പറഞ്ഞു…..

വിഷ്ണു സാർ പാവം ആണ്… ഒരു മകന്റെ സ്ഥാനത്തു നിന്ന് സാർ ഇവരെ രക്ഷിച്ചു… സാർ  ഇല്ലായിരുനെകിൽ എന്താകുമായിരുന്നു അച്ഛന്റെ സ്ഥിതി എന്ന് അറിയില്ലാരുന്നു…..നന്ദനയെ വരുണിനു ദൈവം തന്നതാണ്…. കാരണം അവൾ അത്രക്ക് നല്ലൊരു പെൺകുട്ടിയാണ്…. വരുൺ വഴക്കുപറഞ്ഞപ്പോൾ എല്ലാം അവൾ സ്വയം നീറി കഴിഞ്ഞു…. എന്നിട്ടും അവൾ…….. അവൾ പാവം ആണ് വരുൺ…. വരുണിനോടുള്ള സ്നേഹം മാത്രം ഇവളുടെ മനസ്സിൽ അകെ ഒള്ളു…. സൗപർണിക പറഞ്ഞു നിറുത്തി.. 

നന്ദന ഭിത്തിയിൽ ചാരി നീക്കുകയാണ്…. എല്ലാവരെയും എന്നെങ്കിലും ഒരിക്കൽ സത്യം അറിയിക്കണം എന്നുണ്ടായിരുന്നു… പക്ഷെ ഇത്ര വേഗം…… എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു….

ടീന ഓടി ചെന്നു അവളെ കെട്ടിപിടിച്ചു… അവളുടെ കൈയിൽ പിടിച്ചു ഒരുപാട് കരഞ്ഞു….. സാരമില്ല ചേച്ചി….. ചേച്ചി വിഷമിക്കണ്ട… നിങ്ങളുടെ ഒക്കെ സ്ഥാനത് ആരായാലും ഇങ്ങനെ ചെയ്യു…. ചേച്ചി കരയാതെ….. നന്ദന അവളെ ആശ്വസിപ്പിച്ചു.

  എനിക്ക് വിഷമം വന്നത് പൊന്നമ്പലിനെ ചേച്ചി എന്നിൽ നിന്നും അകറ്റിയതാ… അതുപറഞ്ഞപ്പോൾ നന്ദന വിങ്ങി പൊട്ടി…

 പിന്നെ എല്ലാവരുടെയും സങ്കടവും പരാതിയും പരിഭവവും ഒക്കെ പങ്കുവെക്കൽ ആയിരുന്നു…. എത്രപെട്ടന്നാണ്‌ എല്ലാവരുടേം സ്വഭാവം മാറിയത്…. ഇന്നലെ വരെ കണ്ടാൽ കൂടി മിണ്ടാതിരുന്ന എല്ലാവരും ഇന്ന് നന്ദനയെ സ്നേഹം കൊണ്ട് മൂടുന്നു….

വിഷ്ണു സാറിന്റെ കല്യാണം ഉറപ്പിച്ചുന്നൊരു സന്തോഷവാർത്തയും എല്ലാവരും കൂടി പങ്കുവെച്ചു… സാർ മാത്രം വേഗം തിരിച്ചു പോയി…

വരുണിനു മാത്രം റൂമിലോട്ട് ചെല്ലാനോ അവളോട് മിണ്ടാനോ കഴിഞ്ഞില്ല…. അവളുടെ അച്ഛനും അമ്മയും ചേച്ചിയും ഒക്കെ ആയിട്ട് വർത്തമാനം പറയുകയായിരുന്നു… അവർ പോകുന്നതുവരെ കാത്തിരിക്കാൻ അവൻ തയ്യാറായിരുന്നു….

നന്ദനക്ക് 9മാസം ആയി…. പ്രസവത്തിനു വിടുന്ന ഒരു ചടങ്ങുണ്ട്…. അത്കൊണ്ട് നന്ദനയെ അവളുടെ വീട്ടിലേക്ക് കുറച്ചു ദിവസത്തേക്കു വിടാമോ എന്ന് അവളുടെ ‘അമ്മ വരുണിന്റെ മമ്മയോട് ചോദിച്ചു…..

മകളെ പിരിഞ്ഞു ഇത്രയും കാലം താമസിച്ചതുകൊണ്ട് അവർ തന്റെ ഭർത്താവിനോടും കൂടി  അനുവാദം ചോദിച്ചു സമ്മതിച്ചു….

അങ്ങനെ അവർ എല്ലാവരും പിരിഞ്ഞുപോയപ്പോൾ ഏറെ വൈകിയിരുന്നു…. വരുൺ റൂമിൽ എത്തിയിട്ട് കുറച്ചു സമയം ആയി… പക്ഷെ  നന്ദന വന്നില്ല…

തുടരും

(കഥ ഇഷ്ടമാകുന്നുണ്ടോ… Adutha ഭാഗത്തോടെ കഥ അവസാനിക്കും… എല്ലാവരുടേം കട്ട സപ്പോർട്ടിന് ഒരുപാട് നന്ദി )

 

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

കുടുംബം

അച്ചായന്റെ പെണ്ണ്

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

അഷ്ടപദി

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!