Skip to content

പവിത്രം – 8

  • by
pavithram

പിന്നീട് അങ്ങോട്ട് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു… നന്ദനക്ക് ഇത് നാലാം മാസം ആണ്.രാവിലെ എഴുന്നേറ്റ് ബ്രഷ് ചെയ്യാൻ മാത്രം നന്ദനക്ക് പറ്റില്ല.. അപ്പോൾ തുടങ്ങും മനംപുരട്ടലും ഓക്കാനവും… വരുണിന്റെ പെർഫ്യൂം ന്റെ സുഗന്ധം ആണ് അവൾക്ക് ഒട്ടും പിടിക്കാത്തത്. വരുൺ അടുത്ത് വരുമ്പോൾ അവൾക്ക് ഛർദി തുടങ്ങും…. അതുകൊണ്ട് അവൻ ജോലിക്ക് പോകുമ്പോൾ നന്ദന പുറത്തെവിടെ എങ്കിലും ആയിരിക്കും…

എല്ലാവർക്കും നന്ദനയെ വല്യ കാര്യമായി തുടങ്ങിയിരുന്നു… മമ്മിക്കുണ്ടായ മാറ്റം ആണ് എല്ലാവരെയും അമ്പരപ്പിച്ചത്…

മറീന മാത്രം പഴയതുപോലെ തന്നെ ആയിരുന്നു.

അവൾക്ക് നന്ദനയോടുള്ള  പക മാത്രം ആയിരുന്നു മനസ്സിൽ..

നന്ദനക്ക് ഒരു ദിവസം ഭയങ്കര ആഗ്രഹം, മസാല ദോശ കഴിക്കണംന്ന്. അവൾ വരുണിനെ വിളിച്ചപ്പോൾ പുറത്തു പോകാം റെഡി ആയിക്കോളാൻ അവൻ മറുപടി കൊടുത്തു. അങ്ങനെ നന്ദന ഒരുങ്ങി റെഡി ആയി നിന്നു… വരുൺ വന്നപ്പോൾ പപ്പാ അവനോട് പറഞ്ഞു ബൈക്കിൽ പോകണ്ട… കാറിൽ പോയാൽ മതിയെന്ന്. അങ്ങനെ രണ്ടുപേരും കൂടി പപ്പയുടെ കാറിൽ ഉഡുപ്പി ഹോട്ടലിൽ പോയി..

മസാല ദോശ കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് നന്ദന അവളുടെ കൂട്ടുകാരി സൗപർണകിയെ കണ്ടത്. അവളും അവളുടെ ചേട്ടനും കൂടി വന്നതായിരുന്നു അവിടെ.

നന്ദന….. ഹായ്…. സൗപർണിക പരിസരം പോലും മറന്നു വിളിച്ചു…

സൗപർണിക  ഓടി അവളുടെ  അടുത്ത്  ചെന്നു. നന്ദനയെ കണ്ട അവൾ ഞെട്ടിപ്പോയി.. നന്ദന പഴയതിലും സുന്ദരിയായിരിക്കുന്നു…നന്ദന സൗപര്ണികയെ കണ്ടു എഴുന്നേറ്റപ്പോൾ ആണ് അവൾ ശ്രദ്ധിച്ചത് നന്ദനയുടെ വയർ ചെറുതായി വേർതിരിക്കുന്നത്…

“ന്റെ ഉണ്ണിക്കണ്ണാ ഇത് എന്താടി ഈ കാണുന്നത്, ഇത്ര പെട്ടന്ന് പണി പറ്റിച്ചോ “സൗപര്ണികയുടെ ചോദ്യം കേട്ട് നന്ദന ചൂളി പോയി. 

അടുത്തിരുന്ന ആളുകൾ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.

അങ്ങനെ കുറെ സമയം വിശേഷങ്ങൾ ഒക്കെ പറഞ്ഞിട്ടാണ് അവർ പിരിഞ്ഞത്.. പിരിയുമ്പോൾ പരസ്പരം ഫോൺ നമ്പർ കൈ മറുവാനും അവർ മറന്നില്ല…

അന്ന് nനന്ദന അതീവ സന്തോഷവതി ആയിരുന്നു…

സൗപര്ണികയെ കണ്ടുമുട്ടുമെന്നു ഞാൻ ഓർത്തതെ ഇല്ല ഏട്ടാ… രാത്രിയിൽ കിടക്കാൻ നേരം നന്ദന പറഞ്ഞു.

എനിക്ക് അവളെ പണ്ടേ ഇഷ്ടം അല്ല… ഞാൻ നിന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ അവൾ ഉണ്ടാക്കിയ ബഹളം നീ മറന്നു പോയോടി…

അത് വരുണേട്ടന് അവളെ ആണ് ഇഷ്ടം എന്നു അവൾ വിചാരിച്ചത്… അതാണ് അവൾ അങ്ങനെ വഴക്കുണ്ടാക്കിയത്… നന്ദന പറഞ്ഞു..

ഓകെ…. നീ കിടക്കാൻ നോക്ക്…. ഇന്ന് നീ ആകെ ടയേർഡ് ആയി… ഇതും പറഞ്ഞു വരുൺ കിടന്നു…

നന്ദന പതിയെ കിടക്കാൻ തുടങ്ങിയപ്പോൾ ആണ് അവളുടെ മൊബൈൽ ശബ്‌ദിച്ചത്….

ആരാ ഇപ്പോൾ ഈ നേരത്തെന്നു പറഞ്ഞു ഫോൺ എടുത്തപ്പോൾ സൗപർണിക ആണ്….

ഹലോ.. എന്താടി ഈ നേരത്തു… നന്ദന അവളോട് സംസാരിച്ചു… വരുണേട്ടൻ കിടന്നു… ആണോ… ഒരു വിവരവും ഇല്ലാടി.   അവരുടെ കാര്യം ഓർക്കുമ്പോൾ സങ്കടമാ… ഓകെ… നീ ഒന്നു അന്വഷിക്കുമോ… താങ്ക്സ് ഡി… ബൈ.. ഗുഡ് നൈറ്റ്… നന്ദന ഫോൺ വെച്ചു…

എന്താ അവൾ ഇപ്പോൾ വിളിച്ചത്… വരുൺ ചോദിച്ചു…

വെറുതെ വിളിച്ചതാ ഏട്ടാ…. അച്ഛനേം അമ്മയേം പറ്റി ഒന്നു തിരക്കാൻ പറഞ്ഞു ഞാൻ അവളോട്…. ഇതും പറഞ്ഞു അവൾ കിടന്നു…

വരുൺ രാവിലെ ജോലിക്ക് പോയി…. നന്ദന പൊന്നമ്പലിനെ കളിപ്പിച്ചൊണ്ട് ഇരിക്കുവാരുന്നു..

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് റൂമിൽ വിശ്രമിക്കുവാരുന്നു നന്ദന…

സൗപർണിക അപ്പോൾ അവളെ ഫോൺ വിളിച്ചു… കുറച്ചു സംസാരിച്ചു കഴിഞ്ഞു അവൾ ഫോൺ വെച്ചു….

വീട്ടിൽ അച്ഛനും അമ്മയ്ക്കും കുഴപ്പമില്ല… അവർ ചേച്ചിയുടെ കൂടെ പോയി… അതുകേട്ടപ്പോൾ അവൾക്ക് മനസമാധാനം ആയി.. 

എല്ലാം ഒന്ന് ശാന്തമായത് പോലെ തോന്നി അവൾക്ക്….

വെറുതെ ഓരോന്ന് ഓർത്തു കട്ടിലിൽ കിടന്നപ്പോൾ പുറത്തൊരു കാർ വന്നു നിൽക്കുന്ന ശബ്‌ദം കേട്ടു….

നന്ദന പതിയെ അങ്ങോട്ട് ചെന്ന്….

ടീനച്ചേച്ചിയുടെ ചേച്ചിയും മക്കളും ആണ്.. അവർ ഇറ്റലിയിൽ നിന്ന് വന്നതാണ്. അവർ വരുമ്പോൾ എല്ലാം ടീനചേച്ചിടെ കൂടെ വന്നു  നിക്കുന്നതാണ്.

നന്ദനയുടെ കാര്യം ടീന അവരോട് പറഞ്ഞിരുന്നു…

എല്ലാവര്ക്കും വളരെ ഇഷ്ടമുള്ള ഒരു പെൺകുട്ടിയായി നന്ദന മാറിയിരുന്നു… വരുണിനു അതിന്റെ കുറച്ചു അഹങ്കാരവും ചിലപ്പോളൊക്കെ ഉണ്ടായിരുന്നു… മറീനാകും ഇപ്പോൾ നന്ദനയെ വളരെ കാര്യം ആണ്…

നന്ദനക്ക് അഞ്ചാം മാസത്തിലെ സ്കാനിംഗ് ഉണ്ട് ഇന്ന്.. പോകാൻ റെഡി ആകു കെട്ടോ… വരുൺ അവളോട് പറഞ്ഞിട്ട് കുളിക്കാൻ കയറി.. 

നന്ദന ചുരിദാർ ഇട്ടോണ്ട് നിന്നപ്പോൾ ആണ് ടീന അങ്ങൊട് വന്നത്..

നന്ദന ഇന്നലെ പൊന്നമ്പലിനെ എടുത്തോണ്ട് ഞങളുടെ റൂമിലേക്ക് വന്നപ്പോൾ ആൻഡ്രിയ മോൾടെ ഡയമണ്ട് നെക്‌ളേസ്‌ കണ്ടാരുന്നോ… ഇവൾ പറഞ്ഞു നന്ദന അത് എടുത്തു നോക്കിയെന്നു… അത് ഇവൾ എവിടെയോ കൊണ്ടുപോയി കളഞ്ഞു… ടീന പറഞ്ഞു….

ഞാൻ കണ്ടില്ല ചേച്ചി… അത് അവിടെ കാണും… നോക്കിയാൽ മതി ഒന്നുടെ…

ചേച്ചി എന്താ ഓർത്തത്.. ഇവൾ എടുത്തുന്നോ… ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്ന വരുൺ പറഞ്ഞു…

അയ്യോടാ ഞാൻ അങ്ങനെ പറഞ്ഞതല്ല ഈ കുട്ടി കൊണ്ടൊന്നു ചോദിച്ചതാ..ടീന പറഞ്ഞു.. 

അതൊന്നും വേണ്ട… ഇവൾക്ക് ആകെ ഉള്ള ഡ്രസ്സ് ഇതാണ്…ഇതിൽ ഉണ്ടോന്നു നോക്കിട്ടു പോയാൽ മതി.. വരുൺ റ്റീനയെ പിടിച്ചു നിർത്തി..

എന്നിട്ട് അവളുടെ തുണി എല്ലാം പരിശോധിക്കാൻ തുടങ്ങി   

..

പെട്ടന്നാണ് അവളുടെ ചുരിദാറിന്റെ മടക്കിൽ നിന്നും എന്തോ ഒന്ന് താഴേക്ക് പോയി…നോകിയപോൾ ഒരു ഡയമണ്ട് നെക്‌ളേസ്‌…..

അവൾ ഗർഭിണി ആണെന്നത് പോലും മറന്നു അവന്റെ കൈ നന്ദനയുടെ കവിളിൽ പതിഞ്ഞു   …

തുടരും

 

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

കുടുംബം

അച്ചായന്റെ പെണ്ണ്

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

അഷ്ടപദി

5/5 - (1 vote)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!