Skip to content

പവിത്രം – 11

  • by
pavithram

നന്ദനയെ ഇതുവരെ ആയിട്ടും കാണുന്നില്ലാലോ… ഇവൾ ഇത് എവിടെ പോയി… വരുണിന്റെ ക്ഷമ നശിച്ചു….

  നന്ദന….. അവൻ വിളിച്ചു….

അവൾ അടുക്കളയിൽ ആയിരുന്നു അപ്പോൾ…. അവൻ നോക്കിയപ്പോൾ പൊന്നമ്പലിനെ എടുത്ത് അവൾ ചോറ് കൊടുക്കുന്നുണ്ട്…. പൊന്നമ്പലിന്റെ രണ്ടു കാലും നന്ദനയുടെ വയറിൽ ആണ്… അവൾ നിർബന്ധിച്ചു കുഞ്ഞിന് ചോറു കൊടുക്കുന്നുണ്ട്…. കുഞ്ഞു ആണെങ്കിൽ വേണ്ടെന്നു പറഞ്ഞു അവളെ ചവിട്ടുന്നുണ്ട്…..

നന്ദന… നീ ഇത് എന്ത് ചെയുവാ… രാജമ്മ ചേച്ചിടെ കയ്യിലോട്ട് കൊച്ചിനെ കൊടുക്ക്… നീ ഈ വയറും വെച്ചോണ്ട് ഇത് ചെയുവാ… അവൻ ദേഷ്യപ്പെട്ടു…

മോളേ, ചേച്ചി പറഞ്ഞില്ലേ കുഞ്ഞുങ്ങൾക്ക് അറിയില്ല ഇതൊന്നും… ആ കുഞ്ഞു ചവിട്ടിയാലോ… അവർ കുഞ്ഞിനേം കൊണ്ട് ടീനയുടെ അടുത്തേക്ക് പോയി…

നീ കിടക്കാൻ വരുന്നിലെ… അവൻ ചോദിച്ചു…

ഇല്ല ഞാൻ വല്യമ്മച്ചീടെ കൂടെയ കിടക്കുന്നത്.. നന്ദന പറഞ്ഞു…

വരുണിന്റെ മുഖം വാടി….

വരുണേട്ടൻ പോയ്‌കൊള്ളൂ…. ഇതും പറഞ്ഞു അവൾ വല്യമ്മച്ചീടെ റൂമിൽ കയറി പോയി…

നന്ദന പിണക്കത്തിലാണെന്നു അവനു മനസിലായി…

താൻ അവളെ ഒരുപാട് നോവിച്ചു…. അതോർത്തപ്പോൾ അവനു വിഷമം ആയി… വരുൺ തിരിച്ചു റൂമിലേക്ക് പോയി….

വാതിൽ ചാരിയിട്ടിട്ട് അവൻ കസേരയിൽ വന്നിരുന്നു… മാതാവിന്റെ രൂപത്തെ നോക്കി അവൻ കരഞ്ഞു…. തന്റെ നന്ദനയെ ഇത്രയും ദിവസം സങ്കടപെടുത്തിയതിനു…. അവളെ അടിച്ചതിനു.. അവളെ കള്ളിയാക്കിയതിനു… എല്ലാം അവൻ മാതാവിനോട് മാപ്പു പറഞ്ഞു….. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി….

  കുറച്ചു കഴിഞ്ഞു അവന്റെ തോളിൽ ഒരു കരസ്പർശം .. അവൻ ഞെട്ടി എഴുനേറ്റ് തിരിഞ്ഞു നോക്കിയപ്പോൾ നന്ദന….

കണ്ണുനീർ ഒഴുകിയ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ നന്ദനക്കും വിഷമം ആയി..

വരുൺ അവളുടെ മുഖം കൈ കുമ്പിളിലെടുത്തു ഒരുപാട് കരഞ്ഞു….

അയ്യേ… വരുണേട്ടൻ കരയുകയാണോ… ഇത്രയും ഒള്ളോ വരുണേട്ടൻ… നിക്ക് സങ്കടം ഒന്നുല്ല… എന്റെ ഭാഗത്തു അല്ലെ തെറ്റ്…. വരുണേട്ടൻ കരയല്ലേ…. അവൾ അവന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു കരഞ്ഞു….

വരുണേട്ടാ… എനിക്ക് ഒരുപാട് സമയം നില്ക്കാൻ വയ്യ…. കാലിൽ മസിലു കയറുവാ… അവൾ പറഞ്ഞപ്പോൾ അവനും കട്ടിലിൽ ഇരുന്നു….

നിന്റെ കാലു വേദനിക്കുണ്ടോ… അവളുടെ പൂവ് പോലുള്ള പാദങ്ങൾ എടുത്തു മടിയിൽ വെച്ചുകൊണ്ട് അവൻ ചോദിച്ചു…

ഇടക്ക് ഒക്കെ ഇപ്പോൾ വേദന വരും ഏട്ടാ…. ഞാൻ വല്യമ്മച്ചീടെ അടുത്ത് പോയി കുഴമ്പ് പുരട്ടി… അതാ താമസിച്ചത് ട്ടോ…

നന്ദന എത്ര പാവം ആണെന്ന് അവൻ ഓർത്തു….

വരുണിന്റെ മടിയിൽ തലവെച്ചു കിടക്കുകയാണ് നന്ദന…. അവളുടെ നീണ്ട മുടിയിഴകളിൽ തലോടി കൊണ്ട് ഇരിക്കുകയാണ് വരുൺ…

താൻ അടിച്ച അവളുടെ കവിൾത്തടം കണ്ടപ്പോൾ അവനു ചങ്കു പൊട്ടി….. കുനിഞ്ഞു വന്നു അവളുടെ കവിളിൽ അവൻ ഒരു ചുംബനം നൽകി…

മ്… വേണ്ട വേണ്ട…. എന്നോട് ഉള്ള സ്നേഹം ഒക്കെ ഞാൻ അറിഞ്ഞിട്ടോ…. അവൾ അവന്റെ മടിയിൽ നിന്നും എഴുനേറ്റു മാറിയിരുന്നു…

നന്ദന…… വരുൺ വിളിച്ചപ്പോൾ അവൾ പതിയെ മുഖം ഉയർത്തി അവനെ നോക്കി…. ആ കണ്ണുകൾ നിറഞ്ഞു വരുന്നത് അവൻ കണ്ടു…. പതിയെ പതിയെ അതൊരു പൊട്ടിക്കരച്ചിലായി മാറി… അവൻ എത്ര ആശ്വസിപ്പിച്ചിട്ടും അവൾ അടങ്ങിയില്ല….

നന്ദുട്ടി പ്ലീസ്… നമ്മുടെ കുഞ്ഞിനെ എങ്കിലും ഓർത്തു നീ ഒന്ന് കരയാതിരിക്കു…. അവൻ അവളോട് കേണു….

വരുണേട്ടൻ എന്നെ സംശയിച്ചില്ലേ…. ഞാൻ വരുണേട്ടനെ വിട്ടു സാറും ആയിട്ട് പോകും എന്ന് പറഞില്ലെ…. വരുണേട്ടന് എങ്ങനെ തോന്നി.ഇതൊക്കെ പറയാൻ…. … ഞാൻ എന്റെ മരണം വരെ ന്റെ വരുണേട്ടന്റെ മാത്രം ആയിരിക്കും…. എന്നിട്ട് എന്നെ സംശയിച്ചില്ലേ….

അവൾക്ക് അതാണ് ഏറ്റവും വിഷമം….

വരുണേട്ടൻ എന്നെ അടിച്ചതിലൊന്നും എനിക്ക് കുഴപ്പമില്ല…. പക്ഷെ എന്നെ സംശയിച്ചില്ലേ…. നന്ദനക്ക് കരച്ചിൽ അടക്കാൻ കഴിയുന്നില്ല….

എന്റെ പൊന്നുമോളെ നീ ക്ഷമിക്ക്…. നീ ഒന്ന് ചിന്തിച്ചു നോക്കടാ…എന്റെ സ്ഥാനത്തു ആരായാലും ഇങ്ങനെ ഒക്കെ ചെയ്യു…

ഇതുവരെ ഒരു മിടായി കടലാസ്സ് പോലും മോഷ്ടിക്കാത്ത എന്നെ വരുണേട്ടൻ കളിയാക്കി.. ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല ഏട്ടാ….അവൾ പറയുന്നത് കേട്ടപ്പോൾ അവനു വീണ്ടും സങ്കടമായി….

എങ്ങനെ അവളെ ഒന്ന് ആശ്വസിപ്പിക്കണം…. അവനു അറിയില്ലാരുന്നു…

നന്ദന ഒരായിരം തവണ ഞാൻ നിന്നോട് മാപ്പ് പറയുന്നു…. എന്റെ മരണം വരെ നിന്നെ ഞാൻ നുള്ളി നോവിക്കില്ല… ഇപ്പോൾ നീ കരച്ചിൽ നിർത്തു എന്റെ പൊന്നെ…. അവൻ പറഞ്ഞു….

നമ്മുടെ കുഞ്ഞിനെ ഓർത്തു നീ ഒന്ന് കര യാതിരിക്കു.. 

അവന്റെ ആശ്വാസവാക്കുകളും ക്ഷമാപണവും എല്ലാം ഒടുവിൽ ഫലം കണ്ടു… നന്ദന ഒരുതരത്തിൽ കരച്ചിൽ അടക്കി….

എന്റെ നന്ദന നി എന്നെ വിട്ടുപോകുമോ എന്നോര്ത്താ ഞാൻ….. നീ മറന്നുകള….. നീ എന്നോട് ഒന്നും പറയാഞ്ഞത് കൊണ്ടല്ലേ…. വരുൺ പറഞ്ഞു…

എന്നെക്കാൾ ഈ ലോകത്തിൽ ഞാൻ സ്നേഹിക്കുന്നത് നിന്നെയാ… അതുകഴിഞ്ഞേ ഒള്ളു എല്ലാം…. അപ്പോൾ നീ മറ്റൊരാളെ വിളിച്ചപ്പോൾ… അതും സാറിനെ…നിങ്ങളുടെ വിവാഹം തീരുമാനിച്ചതും എല്ലാം ഓർത്തപ്പോൾ…  നീ ഒന്ന് ചിന്തിച്ചു നോക്ക്….

നന്ദനക്കും അറിയാമരുന്നു തന്റെ ഭാഗത്തും തെറ്റുണ്ടെന്ന്….തനിക് പേടിയായിരുന്നു ഏട്ടനോട് എല്ലാം പറയാൻ….  എന്നാലും തന്റെ വരുണേട്ടൻ തന്റെ ഇഷ്ടങ്ങൾ അറിഞ്ഞു പെരുമാറിയത്…. എല്ലാം മേടിച്ചു രാജമ്മ ചേച്ചിയെ ഏൽപ്പിക്കുമരുന്നു.. ആദ്യമായി കുഞ്ഞുവാവ അനങ്ങിയപ്പോൾ വരുൺ ഓടിവന്നത്….. ഇന്ന് ടൗണിൽ പോയി ചേമ്പ് മേടിച്ചോണ്ട് വന്നത്…. എല്ലാം ഓർത്തപ്പോൾ അവൾക്കും വിഷമം വന്നു….

നീ വന്നു കിടക്കു നന്ദന….. അവൻ അവളെ പിടിച്ചുകൊണ്ട് വന്നു കട്ടിലിൽ കിടത്തി…

എനിക്ക് ഡേറ്റ് ആകും തോറും എന്തോ ഭയം ആണ് ഏട്ടാ…. വരുണിന്റെ നെഞ്ചിൽ മുഖം ചേർത്ത് വെച്ചവൾ പറഞ്ഞു…..

എന്തിന്…. നീ ആവശ്യം ഇല്ലാതെ ടെൻഷൻ അടിക്കേണ്ട….. എല്ലാം മാതാവ് കാക്കും…. അവളുടെ വയറിൽ അവൻ എഴുന്നേറ്റിരുന്നു ഒരു ഉമ്മ കൊടുത്തു….

യ്യോ… ഈ വരുണേട്ടൻ ഉമ്മ കൊടുക്കുമ്പോൾ എല്ലാം കുഞ്ഞുവാവ ആഞ്ഞു ചവിട്ടും…. അവൾ ചിണുങ്ങി…

ഡാ തോമ്മാ നീ അടങ്ങി കിടക്കു…. അല്ലെങ്കിൽ അപ്പൻ പിണങ്ങും കെട്ടോ….വരുൺ പറയുന്നത് കേട്ട് അവൾ ചിരിച്ചു….

ഒരുപാട് ദിവസങ്ങൾക് ശേഷം രണ്ടുപേരും സന്തോഷത്തോടെ ഉറങ്ങി…

പിറ്റേദിവസം ആണ് നന്ദനയുടെ പ്രസവത്തിനു വിടുന്ന ചടങ്ങു.. വരുണിനു മാത്രം ദേഷ്യം ആണ്….

രണ്ടുദിവസം കഴിഞ്ഞവരാം ഏട്ടാ… ഒരു രണ്ടു ദിവസത്തേക്ക് ഞാൻ പോയി നിന്നോട്ടെ…. നന്ദന ചോദിച്ചപ്പോൾ അവനു സമ്മതിക്കാതിരിക്കാൻ കഴിഞ്ഞില്ല….

ഉച്ചയോടെ നന്ദനയും അവളുടെ വീട്ടുകാരും മടങ്ങി….

അവൾ പോയതോടെ വരുണിനു ഭയങ്കര സങ്കടം തോന്നി…. പതിനൊന്നു മാസം ആയി തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്… ഇത്രയും ദിവസം ആയിട്ടും അവളെ പിരിഞ്ഞൊന്നു മാറി നിന്നിട്ടില്ല…. കുറെ തവണ ഫോൺ വിളിച്ചു കഴിഞ്ഞിരിക്കുന്നു അവൻ….

ഇത്രക്ക് വിഷമം ഉള്ള ആളാണ് കുഞ്ഞു ഉണ്ടായിക്കഴിഞ്ഞാൽ എന്നെ ഉപേക്ഷിക്കും എന്ന് പറഞ്ഞത്…. അവൾ അതും പറഞ്ഞു പൊട്ടി ചിരിച്ചു….

വൈകിട്ട് കുരിശുവരച്ചു കൊണ്ട് ഇരുന്നപ്പോളും വരുണിന്റെ മനസ്സിൽ നിറയെ നന്ദന ആയിരുന്നു…

എന്താടാ നിനക്കൊരു വിഷമം… അരുൺ ചേട്ടൻ കളിയാക്കി….

എന്നോട് ഉടനെ ഒന്നും പോരണ്ടാന്നു ആണ് ഇച്ചായൻ പറഞ്ഞത് കട്ടോടാ റ്റീനച്ചേച്ചിയുടെ വക അടുത്ത ഡയലോഗ്…..

വരുൺ ഇതൊന്നും കേൾക്കുന്നിലായിരുന്നു….

ആകാശിനെ ഒന്ന് പോയി കണ്ടിട്ടുവരാം…. എന്ന് പറഞ്ഞു വരുൺ പുറത്തേക്ക് പോയി…..

കുറെ സമയം ആയിട്ടും അവൻ തിരിച്ചെത്തിയില്ല…. ഫോൺ വിളിച്ചപ്പോൾ വീട്ടിൽ ഇരുന്നാണ് ബെൽ അടിച്ചത്… അവൻ ഫോണും എടുത്തില്ലാരുന്നു….

രാത്രി ഏറെ ആയി….. പുളിക്കൽ തറവാട്ടിൽ ആരും ഉറങ്ങിയില്ല. . വരുൺ എന്താ വരാത്തത്…നന്ദനയുടെ വീട്ടിൽ വിളിച്ചാലോ…. വല്യമ്മച്ചി ചോദിച്ചു…..

വേണ്ട വേണ്ട ആ കുട്ടി പേടിക്കും എന്ന് ടീന പറഞ്ഞു….

സാവധാനത്തിൽ ഒരു കാർ വന്നു മുറ്റത്തു നിന്ന്….  .

തുടരും

(ഈ ഭാഗത്തോടെ തീർക്കണം എന്ന് വിചാരിച്ചത്… But എഴുതിക്കഴിഞ്ഞപ്പോൾ ഒരു പാർട്ട് കൂടി വേണമെന്ന് തോന്നി… ഇതുവരെ തന്ന സപ്പോർട്ടിന് നന്ദി ).

 

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

കുടുംബം

അച്ചായന്റെ പെണ്ണ്

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

അഷ്ടപദി

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!