വരുൺ തന്ന മൂക്കുത്തി അവൾക്ക് നന്നേ ഇഷ്ടപ്പെട്ടു. സൗപർണിക മൂക്ക് കുത്തിയപ്പോൾ തനിക്കും ഭയങ്കര ആഗ്രഹം ആയിരുന്നു മൂക്കുത്തി അണിയുവാൻ.
വരുൺ…. സൗപർണിക മൂക്കുത്തി ഇട്ടു… എനിക്കും ആഗ്രഹം ഉണ്ട്… നിനക്കു ഇഷ്ടം ആണോ ഞാൻ മൂക്കുത്തി അണിയുന്നത്.
നീ മൂക്ക് കുത്തണ്ട… മൂക്ക് കയർ ഇട്ടാൽ മതി വരുൺ കള്ിയാക്കിയപ്പോൾ അന്ന് അവനെ കുറേ ചീത്ത പറഞ്ഞു. പിണക്കം മാറാൻ അവൻ അന്ന് പറഞ്ഞതാ നിനക്കു ഞാൻ ഒരു ഡയമണ്ട് മൂക്കുത്തി മേടിച്ചു തരുമെന്ന്.
പാവം വരുൺ……… ഒന്ന് വിളിക്കണം അവനെ… കുളിച്ചിട്ട് വരട്ടെ എന്നിട്ടാവം.
പാറുട്ടി,,, മധുര കിഴങ്ങു പുഴുങ്ങിയത് ഉണ്ട് നീ കഴിക്കുന്നില്ലേ അമ്മയുടെ ചോദ്യം കേട്ട് കൊണ്ടാണ് അവൾ അടുക്കളയിലേക്ക് വന്നത്.
കുളിച്ചിട്ട് വരാം അമ്മെ…. ആകെ തലക്ക് എല്ലാം പെരുപ്പാ…. ഇതും പറഞ്ഞു അവൾ കുളത്തിലേക്കു പോയി.
ചെമ്പരത്തി താളി തേച്ചു കുളിക്കു കുട്ടീ തല നന്നായിട്ട് തണുക്കുമ്പോൾ ഒരു സുഖം കിട്ടും. അതും പറഞ്ഞു മുത്തശ്ശി അങ്ങോട്ട് വന്നത്.
നാളെ ആകട്ടെ മുത്തശ്ശി… ഒന്നു കിടക്കണം അവൾ പറഞ്ഞു.
ആഹ്.. മുത്തശ്ശി ഈ നാരകത്തിന്റെ മുള്ളു കൊണ്ടാന്നോ പണ്ട് മൂക്ക് കുത്തിയത്.
അതെ കുട്ടി… പണ്ട് എന്റെ വല്യമ്മ കുത്തി തന്നതാ ഇത്. ഉപ്പുനീരും എണ്ണയും ചൂടാക്കി രണ്ടീസം ഇട്ടു., അപ്പോളേക്കും കരിയുകയും ചെയ്യും . മോൾക്ക് കുത്തണോ മുത്തശ്ശി ചോദിച്ചു.
അയ്യോ വേണ്ട … നാരക മുള്ളു പേടിയാ.. ഞാൻ തട്ടാന്റെ അടുത്തു പോയിക്കോളാം.
മധുര കിഴങ്ങു കഴിച്ചോണ്ട് ഇരുന്നപ്പോൾ ‘അമ്മ അരിയാട്ടുകയാണ്.
എനിക്ക് ഒരു ജോലി കിട്ടിയാൽ ആദ്യം ചെയുന്നത് അമ്മക്ക് ഒരു മിക്സി മേടിക്കുകയാ…. എത്ര കഷ്ടപെടുന്നുണ്ട് ‘അമ്മ.
ഓഹ് ഇത് നിന്റെ ചേച്ചിയും പറയുവാരുന്നു… അവൾക്ക് ഇപ്പോൾ ഒന്ന് വിളിക്കാൻ കൂടെ സമയില്ല്യ… പിന്നെയാ നീ…
“അമ്മ ഞങ്ങളെ രണ്ടുപേരെയും ഒരേ തട്ടിൽ കാണണ്ട ട്ടോ. അമ്മക്ക് മിക്സി കിട്ടുമ്പോൾ ഇതന്നെ പറയണം
അമ്മേ ഞാൻ എന്റെ മൂക്ക് കുത്തുവാ നാളേ പോയി ട്ടോ. ഇപ്പോൾ ഫാഷൻ ആണ് ഇത്. എനിക്കും ഒരാഗ്രഹം. “
എന്തേ ഇപ്പോൾ ഇങ്ങനെ പെട്ടന്ന് ഒരു ആഗ്രഹം… അത് അമ്മെ ഇന്നുകൊണ്ട് ക്ലാസ് തീർന്നിലേ അതോണ്ടാ. അവൾ അമ്മക്ക് മറുപടി കൊടുത്തു.
“അതിനു കാശ് ഉണ്ടോ പാറുട്ടി നിന്റെ കൈയിൽ, “അമ്മേ 200 രൂപ മതി, ഞാൻ ഒരു ചെറുതാ കുത്തുന്നത്.
.
ആഹ് നീ എന്തേലും ചെയ്… ‘അമ്മ പറഞ്ഞു
മുത്തശിക്കും അമ്മയ്ക്കും ചേച്ചിക്കും ഉണ്ട്…… പിന്നെ എനിക്ക് ഇട്ടാൽ എന്താ.
വരുൺ അവൾ വിളിച്ചപ്പോൾ എല്ലാം ബിസി ആയിരുന്നു.
വൈകിട്ട് അച്ഛൻ വന്നപ്പോൾ കുറച്ചു വൈകിയിരുന്നു.
എന്താ താമസിച്ചത് മോനെ നീ… കിണ്ടിയിൽ ഇരുന്ന വെള്ളം എടുത്ത് കാൽ കഴുകി അച്ഛൻ കോലായിൽ ഇരുന്നു. എന്നിട്ട് മുത്തശ്ശിയോടായി പറഞ്ഞു
“അമ്മെ ആ ബ്രോക്കർ രാഘവൻ കാണാൻ വന്നിരുന്നു… പാറുട്ടിക്ക് ഒരു ആലോചന
അത് കേട്ടപ്പോൾ വയറ്റിൽ ഒരു ആളൽ ആയിരുന്നു. ഒന്നും മിണ്ടാതെ എല്ലാം അകത്തു നിന്ന് കേൾക്കുകയാ അവൾ.
അമ്മയ്ക്കും, മുത്തശ്ശിക്കും സന്തോഷം ആണ് മുഖത്തു….
അതെ അമ്മേ നമ്മുടെ കുട്ടിയെ ആ പയ്യൻ കണ്ടിട്ടുണ്ടത്രെ… അതാ അവർ ഇങ്ങോട്ട് ആലോചിച്ചത്.
നമ്മൾക്കു ഇപ്പോൾ കാലണ എടുക്കാൻ നിവർത്തി ഇല്ലാന്ന് ഞാൻ പറഞ്ഞു… അപ്പോൾ രാഘവൻ പറഞ്ഞു അവർ ഇങ്ങോട്ട് പൊന്നിട്ടു കെട്ടിക്കോളം എന്ന്.
മോള്ക്ക് വിദ്യാഭ്യാസം കൊടുത്തതിന്റെ മഹത്വം ആണ് അമ്മെ.
സാവിത്രി നാളെ അവർ വരും… എന്തെങ്കിലും കരുതണ്ടേ നമ്മൾക്കു. അയാൾ ഭാര്യയോട് ചോദിച്ചു….
ഉണ്ണിയപ്പം ഉണ്ടാക്കിയതുണ്ട് ഏട്ടാ… പിന്നെ ഞാലിപ്പൂവൻ പഴം ഇരിപ്പുണ്ട് പത്തായത്തിൽ… അവൽ വിളയിച്ചതും കൂട്ടി കാപ്പി കൊടുക്കാം അല്ലേ അമ്മേ…
അതുമതി മോളെ.. ആദ്യായിട്ട് വരണത് അല്ലേ..
നീ പാറു കുട്ടിയോട് പറ കെട്ടോ… ഞാൻ ഒന്നു നടു നിവർക്കട്ടെ ഇതും പറഞ്ഞു അയാൾ അകത്തേക്ക് പോയി
‘അമ്മ പറഞ്ഞതെല്ലാം നന്ദന മൂളികേട്ടു….
നീ പോയി കിടന്നോളുക… ഉറക്കം ഒഴിഞ്ഞാൽ മുഖം എല്ലാം വല്ലാണ്ടിരിക്കും… ഇതും പറഞ്ഞു അവർ പോയി.
വാതിൽ അടച്ചു അവൾ കുറ്റിയിട്ടു, വേഗം തന്നെ അവൾ വരുണിനെ വിളിച്ചു… അവൻ പക്ഷെ എടുത്തില്ല..
അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.. ഉറങ്ങാനും പറ്റണില്ല എന്റെ മഹാദേവ…. അവൾ തലയിണയിൽ മുഖം പൂഴ്ത്തി വെച്ച് കിടന്നു.
പെട്ടന്ന് അവളുടെ ഫോൺ തെളിഞ്ഞു… വരുൺ ആയിരുന്നു അത്..
ഹായ് നന്ദന, ഞാൻ കുറച്ചു ബിസി ആയിരുന്നു… എന്താടാ വിളിച്ചത് അവൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു…
അവൾ ഉണ്ടായതെല്ലാം വിവരിച്ചു…….
അവർ വന്നു പോകട്ടെടി എന്നിട്ട് നമ്മൾക്കു എല്ലാം പ്ലാൻ ചെയാം. അവൻ നന്ദനയെ ആശ്വസിപ്പിച്ചു .
വരുൺ നിനക്കു എത്ര വയസുണ്ട്…. അവൾ ചോദിച്ചു…
എന്താടി… നിനക്കു എന്റെ പ്രായം അറിഞ്ഞിട്ട്…അവൻ ചോദിച്ചു…
നിനക്കു 26 ആയോടാ…. നിക്ക് 24 ആകുന്നു എന്നേക്കാള് 2വർഷം മൂത്തതല്ലേ നീ…
എനിക്ക് 27 കഴിഞ്ഞെടി… കല്യാണപ്രായം ആയി അവൻ പറഞ്ഞു..
നീ ഇപ്പോൾ അത് ഒന്നും ഓർക്കേണ്ട…. നീ ഉറങ്ങിക്കോ സുഖമായിട്ട്…
അവൻ ഫോൺ വെച്ചു… പക്ഷെ വരുണിനും അറിയാമരുന്നു ഇങ്ങനെ ഒരു ദിവസം വരുമെന്ന്.
പിറ്റേ ദിവസം 11 മണി ആയപ്പോൾ ഒരു കാർ വന്നു നന്ദനയുടെ വീട്ടിൽ വന്നു… സുന്ദരനായ ഒരു ചെറുപ്പക്കാരനും ഒരു സ്ത്രീയും കൂടി ഇറങ്ങി വന്നു.
ശേഖരമാരാർ അവരെ സ്വീകരിച്ചു ഇരുത്തി….
സാവിത്രി…. മോളേ ഇങ്ങു വിളിക്ക്… അയാൾ അകത്തോട്ടു നോക്കി പറഞ്ഞു..
മെറൂൺ കളർ ഉള്ള ദാവണി ഉടുത്തു ചായയുമായി നന്ദന ഇറങ്ങി വന്നു.
ചായ കൊടുത്തപ്പോൾ പോലും അവൾ പയ്യനെ നോക്കിയില്ല… മോൾക്ക് ചെറുക്കനെ കാണണ്ടേ… കൂടെ വന്ന സ്ത്രീയുടെ സംസാരംകേട്ടാണ് അവൾ ചെക്കന്റെ മുഖത്തേക്ക് നോക്കിയത്…..
ദൈവമേ വിഷ്ണു സർ….. അവൾ അറിയാതെ പറഞ്ഞു പോയി….
വിഷ്ണും അമ്മയും ചിരിച്ചു.
മോളേ കുറിച്ച് എന്നും പറയും ഇവൻ വന്നു കഴിഞ്ഞാൽ… എക്സാം കഴിഞ്ഞു വരാൻ കാത്തു നിന്നതാ അമ്മയുടെ സംസാരം കേട്ട് സാർ ചിരിച്ചതേ ഒള്ളു…
അപ്പോൾ ഞങ്ങൾ ഇറങ്ങുവാ.. ഇവിടുന്നു എത്ര പേര് വേണമെകിലും അങ്ങട് വരിക കെട്ടോ…. എല്ലാം പെട്ടന്ന് വേണം അതോണ്ടാ…
ഇതും പറഞ്ഞു അവർ യാത്ര ആയി… വീട്ടിൽ എല്ലാവരും സന്തോഷത്തിലാണ്…
നന്ദന വേഗം റൂമിൽ പോയി വരുണിനെ വിളിച്ചു. സാധാരണ രണ്ടു പ്രാവശ്യം വിളിച്ചാൽ പോലും കിട്ടാത്ത വരുൺ ഇന്ന് ഒറ്റ ബെല്ലിനു കാൾ എടുത്തു.. അവളുടെ കാൾ കാത്തിരുന്നത് പോലെ….
വള്ളി പുള്ളി വിടാതെ അവൾ എല്ലാം വിശദീകരിച്ചു അവനോട്.
സാർ അന്നെന്നറിഞ്ഞപ്പോൾ എന്ത് പറയണമെന്നു അവനും അറിയിലിരുന്നു.
വരുൺ എനിക്ക് നീ മതി, നിന്റെ കൂടെ ജീവിച്ചാൽ മതി എനിക്ക്, നീ എന്നെ ഉപേക്ഷിക്കരുത് ഇതും പറഞ്ഞു അവൾ ഫോൺ വെച്ചു.
വരുണിനും അവളെ മറ്റൊരാൾക്ക് വിട്ടു കൊടുക്കാൻ മനസില്ലാരുന്നു.
ദിവസങ്ങൾ പെട്ടന്ന് മുൻപോട്ടു പോയി….. നന്ദനയുടെ വിവാഹാനിശ്ചയം ആണ് ഞായറാഴ്ച. ചേച്ചിയും ചേട്ടനും ഒക്കെ എത്തിയിരുന്നു.അകെ ഒരു ഉത്സവം പോലെ ആണ്.
പാറുട്ടി നീ കാവിൽ പോയിട്ട് വാ… നമ്മൾക്കു തുണി തുന്നാൻ കൊടുത്ത ഇടം വരെ പോകണം.ചേച്ചി അവളോട് പറഞ്ഞു…..
കുളികഴിഞ്ഞു നന്ദന അമ്പലത്തിലോട്ട് പോയി…
വരുൺ ആകെ വെപ്രാളത്തിൽ ആണ്. എന്തായാലും വരുന്നിടത്തു വെച്ച് കാണാം.
പുളിക്കൻ വീടിന്റെ മുറ്റത്തു വരുണിന്റെ കാർ വന്നു നിന്നു. പപ്പാ ഇന്ന് അവധി എടുത്തോ ആവോ… മുറ്റത്തു മൂത്ത ചേട്ടൻ അരുണിന്റെ കുഞ്ഞുമായി കളിക്കുന്നുണ്ട്. മമ്മി അടുത്ത് തന്നെ ഇരിപ്പുണ്ട്. ചേട്ടന്റേം വണ്ടി കിടപ്പുണ്ട്.
വരുൺ ഡോർ തുറന്നു ഇറങ്ങി… ചേട്ടന്റെ മോൾ പൊന്നാമ്പൽ ഓടി അവന്റെ അടുത്ത് വന്നു.
വരുൺ കാറിന്റെ പിറകിലെ ഡോർ തുറന്നു കൊടുക്കുന്നത് കണ്ടപ്പോൾ മമ്മി എഴുനേറ്റു.
നന്ദന മടിച്ചു മടിച്ചു കാറിൽ നിന്ന് ഇറങ്ങി…
ഇതാരാടാ മോനെ.. മമ്മി ചോദിച്ചപ്പോൾ ചേട്ടനും ടീന ചേച്ചിയും ഇറങ്ങി വന്നു.
വരുൺ എല്ലാവരെയും നോക്കി പറഞ്ഞു… ഇവൾ നന്ദന.. ഞങളുടെ രെജിസ്റ്റർ മാര്യേജ് കഴിഞ്ഞു.. ഇവൾ എന്റെ ഭാര്യ ആണ് ഇപ്പോൾ….
തുടരും
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
കുടുംബം
അച്ചായന്റെ പെണ്ണ്
നിനക്കായ്
കാവ്യം
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
മന്ദാരം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Pavithram written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission