നീ എന്നതാടാ ഈ പറയുന്നത്….നിന്റെ ഭാര്യ ആണെന്നോ ഈ കുട്ടി…. മമ്മി ചോദിക്കുകയാണ്….
ടീന ചേച്ചിയും അരുൺ ചേട്ടനും മുറ്റത്തു ഇറങ്ങി വന്നു. പപ്പാ പൊന്നാമ്പലിനെ എടുത്തു പിടിച്ചിട്ടുണ്ട് .
അതെ മമ്മി, ഞാൻ ഇവളെ വിവാഹം കഴിച്ചു…. അവൻ പതറാതെ തന്നെ ആണ് പറഞ്ഞത്.
എന്റെ വെള്ളാങ്കണ്ണിമാതാവേ ഇവൻ എന്തൊക്കെയാ ഈ പറയുന്നത്. ഇച്ചായാ നിങ്ങൾ കേട്ടില്ലേ ഇവൻ പറഞ്ഞത്……. മമ്മി ഓടി ചെന്നു പപ്പയുടെ തോളിൽ രണ്ടും പിടിച്ചു കുലുക്കി….
ഇച്ചായൻ ഒന്നു ചോദിക്കു ഇവനോട്….. ടീന വന്നു കൊച്ചിനെ മേടിക്കെടി…. മമ്മി കരയുകയാണ്….
ടീന ചേച്ചി വന്നു കുഞ്ഞിനെ എടുത്തു്…
പപ്പാ തന്റെ അരികിലേക്ക് വരുന്നത് വരുൺ കണ്ടു… അടി ഉറപ്പാണ്.. അവനു അത് അറിയാം..
തോമസ് പുളിക്കൻ വരുണിന്റെ അടുത്ത് വന്നു.. അവനെ മറഞ്ഞു നിന്ന നന്ദനയോട് മുൻപോട്ട് മാറി നിക്കാൻ പറഞ്ഞു..
അവളെ പേടിച്ചിട്ട് വിറക്കുന്നുണ്ടാരുന്നു… അവൾ പതിയെ വരുണിന്റെ പിന്നിൽ നിന്നും മുൻപോട്ട് വന്നു.
കുട്ടി വരുൺ പറഞ്ഞത് സത്യം ആണോ.. നിങ്ങളുടെ വിവാഹം കഴിഞ്ഞോ.. ?
നന്ദന കരയുകയാണ്….. അവൾക്ക് മിണ്ടാൻ പേടിയായിരുന്നു…
ഇയാളോട് ആണ് ചോദിച്ചത് കെട്ടോ… മറുപടി പറയു….
, ഞങ്ങൾ വിവാഹം കഴിച്ചു… അവൾ പറഞ്ഞു
വരുണിനെ എങ്ങനെയാ പരിചയം, അവളുടെ വീട് എവിടെ, ജാതി, മതം എല്ലാം അയാൾ ചോദിച്ചറിഞ്ഞു..
നീ അപ്പോൾ വരുണിനെ പിരിയാൻ ഒരുക്കമല്ല അല്ലെ… അയാൾ നന്ദനയോട് ചോദിച്ചു
അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി…
ടീന…. മോളേ…. നന്ദനയെ അകത്തേക്ക് കൊണ്ടുപോകു.. തോമസ് പുളിക്കൻ മൂത്ത മരുമകളോട് പറഞ്ഞു.
ടീന നന്ദനയെ അകത്തേക്ക് കൊണ്ട് പോയി.
വരുൺ എന്റെ റൂമിലേക്ക് വരൂ എന്നും പറഞ്ഞു അയാൾ അകത്തേക്കു പോയി..
വരുൺ….. നീ എന്താ മോനെ ആലോചിക്കാതെ ഇങ്ങനെ ഒരു തീരുമാനം എടുത്തത്… ആ പെണ്കുട്ടിയുടെ വീട്ടിൽ വിവാഹ നിശ്ചയ ഒരുക്കങ്ങൾ നടത്തി വരികയാണ് അവളുട പേരന്റ്സ് എന്ത് മാത്രം വിഷമിക്കുന്നുണ്ട് … നിങ്ങൾ രണ്ടുപേരും ഒന്നും ഓർക്കാതെ ഇങ്ങനെ ചെയ്തത് മൂലം എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായത്…
അയാൾ പലകാര്യങ്ങളും പറഞ്ഞു നോക്കി അവനോട്…. പക്ഷെ നന്ദനയെ പിരിയാൻ അവൻ തയ്യറാല്ലെന്നു അയാൾക്ക് മനസിലായി.
പപ്പാ…. ഇവിടെ എല്ലാവർക്കും നാണക്കേടാണെങ്കിൽ ഞങ്ങൾ ഇവിടുന്നു പോയേക്കാം… അതാരിക്കും ബെറ്റർ അവൻ പറഞ്ഞു.
വരട്ടെ നോക്കാം ഇതും പറഞ്ഞു അയാൾ പുറത്തേക്ക് പോയി.
ടീന വരുണിന്റെ റൂമിൽ നന്ദനെ കൊണ്ടുപോയി ഇരുത്തി.. കൊട്ടാര സദൃശ്യമായ ഒരു വീടാണ് വരുണിന്റേത് എന്ന് അവൾ ഓർത്തു..
ടീന അവളെ നോക്കി…നന്ദന ഒരു സുന്ദരിക്കുട്ടി ആണ്.. വരുണിനു നല്ലതായിട്ട് ചേരും… എഡ്യൂക്കേറ്റഡ് ആണ്… പക്ഷെ അവളുടെ കാസ്റ്റ് ആണ് പ്രോബ്ലം…
നന്ദന.. ടീന വിളിച്ചു…. ഇയാളെ കുറിച്ച് ഈ വീട്ടിൽ അറിയാവുന്നത് എനിക്ക് മാത്രം ആയിരുന്നു.. വരുൺ പറഞ്ഞായിരുന്നു ഇയാളെ കൂട്ടികൊണ്ട് വരാൻ പോകുവാന്നു.
നന്ദന ഇരുന്നു കരയുകയാണ്….
എന്തായാലും ഇനി കരഞ്ഞിട്ട് കാര്യം ഇല്ല…. നടന്നത് നടന്നു.. ബാക്കി വരുന്നിടത്തു വെച്ച് കാണാം.. ടീന അവളെ ആശ്വസിപ്പിച്ചു….
അപ്പോളേക്കും വരുൺ റൂമിലോട്ട് വന്നു…
മമ്മി റൂം അടച്ചു ഇരിക്കുകയാണ് ചേച്ചി…. ഒന്നുപോയി വിളിക്കുമോ മമ്മിയെ.. വരുൺ ടീനയോട് ചോദിച്ചു…
നോക്കട്ടെ എന്നും പറഞ്ഞു അവൾ പോയി..
നന്ദന കരയുന്നത് ഇതുവരെ നിർത്തിയിട്ടില്ല… അതുകണ്ടപ്പോൾ അവന്റെ ഉള്ളൊന്നു പിടഞ്ഞു…
താൻ വിഷമിക്കേണ്ട നന്ദന… പപ്പാ വല്യ പ്രോബ്ലം കാണിച്ചില്ല.. മമ്മി ടീന ചേച്ചി സംസാരിക്കുമ്പോൾ ഓക്കേ ആയിക്കൊള്ളും . അവൻ പറഞ്ഞു.
എന്റെ രണ്ടാമത്തെ ചേട്ടനും വൈഫും ഉണ്ട്..തരുൺ ആൻഡ് മറീന… അവർ വൈകിട്ടു വരത്തൊള്ളൂ… ബാങ്കിൽ ആണ് വർക്ക് ചെയുന്നത്… പിന്നെ ഇവിടെ ഉള്ളത് എന്റെ വല്യമ്മച്ചി ആണ്… പള്ളിയിൽ പോയതാ വരാൻ ടൈം ആകുന്നതേ ഒള്ളു.
ഇപ്പോൾ ഏകദേശം ഐഡിയ കിട്ടിയില്ലേ… അവൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി…
താഴെ വല്യമ്മച്ചിയുടെ സംസാരം കേട്ടു.. അഹ് വല്യമ്മച്ചി വന്നു കെട്ടോ നന്ദന… വരുൺ പറഞ്ഞു
വല്യമ്മച്ചി വിളിക്കുന്നു വരുൺ…… ടീനച്ചേച്ചി വിളിച്ചു പറഞ്ഞപ്പോൾ അവൻ അങ്ങോട്ട് ചെന്നു
എന്താ വരുൺ കുട്ടാ ഈ കേട്ടത്….. നീ എന്തിനാ ഈ പണി കാണിച്ചത്.. ഇനി എല്ലാവരുടെയും മുഖത്തു എങ്ങനെ നോക്കും. ജോസ്‌മോൻ അടുത്ത ദിവസം വരും…
വല്യമ്മച്ചി ക്ഷമിക്കണം.. ഇതൊക്കെ വേണ്ടി വന്നു… അവൾ ഒരു പാവമാ…
റ്റീനാമോളേ ആ കുട്ടിയെ ഇങ്ങു വിളിക്ക് ഞാൻ ഒന്ന് കാണട്ടെ..
നന്ദനയേം കൂട്ടി ടീന അങ്ങോട്ട് വന്നു…
വല്യമ്മച്ചി ഇതാ മണവാട്ടി…. ടീന പറഞ്ഞു.. വരുൺ വല്യമ്മച്ചിയുടെ അടുത്ത് നില്പുണ്ട്… വല്യമ്മച്ചി നന്ദനയെ അടിമുടി ഒന്ന് നോക്കി..
അയ്യോ പൊന്നാമ്പൽ കരയുന്നുണ്ട്, നീ ചെന്ന് നോക്ക് ടീന… വല്യമ്മച്ചി പറഞ്ഞു
ടീന പുറത്തേക്ക് പോയ തക്കത്തിന് വല്യമ്മച്ചി വരുണിനൊരു ഷേക്ക് ഹാൻഡ് കൊടുത്തു…
എന്റെ മോനെ നീ പിടിച്ച പിടിയാലേ ഈ കൊച്ചിനെ കൊണ്ടുവന്നത് എന്തിനാണ് എന്നു ഇപ്പോള മനസിലായത്… നിങ്ങൾ രണ്ടു പേരും ചേരും കെട്ടോ.
മോള് വിഷമിക്കേണ്ട… എല്ലാം നേരെ ആകും.. വല്യമ്മച്ചി അവളുടെ കണ്ണുകൾ തുടച്ചു…അവളുടെ നെറുകയിൽ ചുംബിച്ചു.
മമ്മി പിണക്കം ആണ് വല്യമ്മച്ചി അവൻ പറഞ്ഞു…
പെറ്റവയറല്ലേ മോനെ… കുറച്ചു ദെണ്ണം കാണും വല്യമ്മച്ചി പറഞ്ഞു.
വൈകിട്ട് തരുണും മറീനയും വന്നപ്പോൾ ആണ് വിവരം എല്ലാം അറിഞ്ഞത്. അവൾ ഉറഞ്ഞു തുള്ളി..
എവിടെ ആ സുന്ദരിക്കോത…. അവൾ നന്ദനയുടെ മുറിയിലേക്ക് പോയി..
വരുൺ കുളിക്കുവാരുന്നു….
ഡി… മറീന വിളിച്ചു…
നന്ദന കട്ടിലിൽ ഇരിക്കുകയാരിന്നു… അവൾ പെട്ടന്ന് പിടഞ്ഞെഴുനേറ്റു…
മറീന അധികാരത്തോടെ മുറിയിലേക്ക് ചെന്ന്… ഓഹ് നിയാണല്ലേ ആ സുന്ദരി…….
പണം ഉള്ള വീട്ടിലെ ആൺപിള്ളേരെ കണ്ണും കാലും കാണിച്ചു മയക്കും അല്ലെടി നീ….
നീ ഒരുത്തി കാരണം ഈ തറവാടിന്റെ സൽപ്പേരാണ് പോയത്….അറിയുമോടി നിനക്ക്… പൊയ്ക്കോണം നീ വന്ന വഴിക്ക് കെട്ടോടി…..
മറീന നന്ദനയോട് ദേഷ്യപെടുകയാണ്..
മറീന മതി..നിർത്തു, വെറുതെ നീ എന്തിനാ ആ കുട്ടിയെ കുറ്റപ്പെടുത്തുന്നത്… വരുൺ അല്ലെ അവളെ വിളിച്ചോണ്ട് വന്നത്.. ടീന ചേച്ചി ആണ് പറയുന്നത്.
അല്ല ചേച്ചി… ഇവൾക്ക് ഒക്കെ നമ്മുടെ ചെറുക്കനെ ആന്നോ കിട്ടിയത്… നമ്മളും ഒക്കെ ഇവളുടെ പ്രായം കഴിഞ്ഞല്ലേ വന്നത്… എന്തേലും ഒരു ചീത്തപ്പേര് നമ്മൾ ഒക്കെ കേൾപ്പിച്ചിട്ടുണ്ടോ ചേച്ചി…. ഇത് വരുൺ വിളിച്ചപ്പോൾ തന്നെ അവൾ ചാടിപ്പോന്നു…..
മതി നിർത്തു… വരുൺ കുളികഴിഞ്ഞുന്ന തോന്നുന്നത്..ടീന അവളോട് പറഞ്ഞു..
ആരിത്…. മറീനാമ്മ എപ്പോൾ എത്തി… എന്റെ സ്വീറ്റ് വൈഫ്നെ പരിചയപ്പെട്ടോ… വരുൺ ചോദിച്ചു…
എന്റെ വരുൺ നീ തരക്കേടില്ല കെട്ടോ….. പമ്മി ഇരുന്നിട്ട് നീ ഒരു പെണ്ണിനേം വിളിച്ചോണ്ട് പോന്നല്ലേ… മറീന കുത്തും കോളും വെച്ചു പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു…
അപ്പോളാണ് അവൻ നന്ദനയെ ശ്രദ്ധിക്കുന്നത്.. വന്ന വേഷത്തിൽ തന്നെയാണ് അവൾ.. വേറെ ഡ്രസ്സ് ഒന്നും എടുത്തില്ല…
നന്ദന ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം,നിനക്കു മാറാൻ ഡ്രസ്സ് ഒന്നും ഇല്ലാലോ… അവൻ ചോദിച്ചു.
അവൾ മറുപടി ഒന്നും പറഞ്ഞില്ല…..
നീ ഇങ്ങനെ പേടിക്കാതെ.. എന്തായാലും ഇത്രയും ആയില്ലേ.. അവൻ അവളെ ചേർത്തുപിടിച്ചു…
നീ എന്താ ഒന്നും പറയാത്തത്… വിഷ്ണു സാറിനെ കെട്ടാൻ പ്ലാൻ ഉണ്ടാരുന്നോ… അവൻ കളിയായി ചോദിച്ചു..
ഇപ്പോൾ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..
ഞാൻ ചുമ്മാ പറഞ്ഞതാ നിന്നോട്… ഞാൻ പോയിട്ട് വരാം.. അവൻ പോകാൻ ഇറങ്ങിയപ്പോൾ അവൾക്ക് ചെറിയ പേടി തോന്നി.. പക്ഷെ അവൾ ഒന്നും മിണ്ടിയില്ല.
മുറ്റത്തു പപ്പയുടെ കാർ വന്നു നിന്നത് കണ്ടു വരുൺ അവിടെ നിന്നു.
പപ്പാ കാറിൽ നിന്നും ഇറങ്ങി വന്നു.. നന്ദന അയാൾ ഉറക്കെ വിളിച്ചു.
വിസിറ്റിംഗ് റൂമിലോട്ട് വന്ന നന്ദന ആകെ വിളറിവെളുത്തു… അവളുടെ കാലുകൾ വിറക്കാൻ തുടങ്ങി..
വരുണിന്റെ പപ്പയുടെ കൂടെ അച്ഛനും അമ്മാവനും നിക്കുന്നു…..
തുടരും.
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
കുടുംബം
അച്ചായന്റെ പെണ്ണ്
നിനക്കായ്
കാവ്യം
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
മന്ദാരം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Pavithram written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission