Skip to content

പവിത്രം – 4

  • by
pavithram

നന്ദന ഇങ്ങോട്ട് വരൂ… പപ്പാ വിളിച്ചു… അവൾക്ക് കാലുകൾ കുഴയുന്നത്പോലെ തോന്നി…

എല്ലാവരും ഉണ്ട് റൂമിൽ… എല്ലാ കണ്ണുകളും അവളുടെ മേൽ ആണ്.

നന്ദനയോട് അവളുടെ വീടും സ്ഥലവും ചോദിച്ചു മനസിലാക്കിയത് പപ്പാ ഇതിനു വേണ്ടി ആയിരുന്നോ… വരുൺ അക്ഷമനായി നിൽക്കുകയാണ്..

നന്ദന പതിയെ മുൻപോട്ട് ചെന്നു…

അച്ഛനും ഗോപി മാമനും കൂടി അവിടെ നിക്കുന്നുണ്ട്…

വരുൺ മുന്നോട്ടു പോകാൻ ആഞ്ഞതും ടീനച്ചേച്ചി അവന്റെ കൈയിൽ കേറി  പിടിച്ചു… ഡാ നീ വെയിറ്റ് ചെയു.. നമ്മൾക്കു നോക്കാം…

പാറുട്ടി വരിക നമ്മൾക്കു മടങ്ങാം.. ഗോപി മാമൻ ആണ് പറയുന്നത്.. നന്ദന കൽപ്രതിമ പോലെ നീക്കുകയാണ്.

മോള് വരിക… നീ എഴുതിവെച്ച കത്തു വായിച്ചപ്പോൾ ബോധം കെട്ടുപോയതാ നിന്റെ ‘അമ്മ… മുത്തശ്ശിയും ഇതുവരെ കിടക്കയിൽ നിന്നും എഴുന്നേറ്റില്ല… ഇപ്പോൾ ആരും അറിഞ്ഞിട്ടില്ല ഈ വാർത്ത… നിന്റെ വീട് ഇപ്പോൾ മരണ തുല്യമാണ് കുട്ടി… നീ വരിക… മടങ്ങാം നമ്മൾക്കു…

ഗോപി മാമൻ ആണ് എല്ലാം പറയുതുന്നത്… നന്ദനക്കു ഒന്നും പറയാൻ നാവ് പൊങ്ങണില്യ….

ഇയാൾ പറഞ്ഞത് ഒന്നും കേട്ടില്ലെടി നീ…. വേഗം ഇറങ്ങിക്കോണം ഇവിടുന്നു എല്ലാം കൂടി.. എന്റെ മകന്റെ ഭാവി കളയാൻ എവിടുന്നോ വലിഞ്ഞു കയറി വന്നിരിക്കുന്നു… മമ്മി അവളോട് കയർക്കുന്നത് കേട്ടപ്പോൾ വരുണിന്റെ സമനില തെറ്റി…

അടുത്ത ഊഴം മറീനയുടെ ആയിരുന്നു… നന്ദനയുടെ കൈയിൽ പിടിച്ചു വലിച്ചു അവൾ വെളിയിലേക്ക് കൊണ്ടുവന്നു… എന്നിട്ട് മുറ്റത്തേക്ക് ഒരു തള്ളൽ ആയിരുന്നു നന്ദയെ..

ഒട്ടുംപ്രതീക്ഷികാതെ ആയത്കൊണ്ട് അവൾ മറിഞ്ഞുവീണു….. ചെടിച്ചട്ടിയിൽ ആണ് അവളുടെ തല പോയി ഇടിച്ചത്  …. നെറ്റി പൊട്ടി രക്തം വാർന്നു.

ഡി…… ചേച്ചിന്നു വിളിച്ച നാവ്കൊണ്ട് നീ എന്നെ വേറെ ഒന്നും വിളിപ്പിക്കരുത് കൊട്ടോടി… വരുൺ ഒരു അലർച്ച ആയിരുന്നു.. എല്ലാവരും ഞെട്ടി തരിച്ചു പോയി…. വരുണിൽ നിന്ന് ഇങ്ങനെ ഒരു മാറ്റം ആരും പ്രതീക്ഷിച്ചില്ല…. മറീന ആകെ വിരണ്ടുപോയി..

വരുൺ ചെന്നു നന്ദനയെ പിടിച്ചു കൊണ്ട് വന്നു.. അവളുടെ ചുരിദാറിലും രക്തമയം ഉണ്ട്… ടീനച്ചേച്ചി ഒരു ടവൽ കൊണ്ടവരുമോ.. അവൻ  ചോദിച്ചു… ടീന പോയി ടവൽ എടുത്തോണ്ട് വന്നു…

വരുൺ ചെന്ന് നന്ദനയുടെ നെറ്റിയിലെ രക്തം തൂത്തുളളഞ്ഞു.. അവൾ ഒരു പൂച്ചകുട്ടിയെ പോലെ പതുങ്ങി നിക്കുവാരുന്നു.

എനിക്ക് എല്ലാവരോടും ഒരു കാര്യം പറയാനുണ്ട്… വരുൺ എല്ലാവരെയും നോക്കി.. “ഞാൻ നന്ദനയെ വിവാഹം കഴിച്ചത് എന്റെ ഭാര്യ ആയിട്ട് എന്റെ കൂടെ കൂട്ടാൻ ആണ്… നന്ദനയുടെ വീട്ടിൽ നിന്നും ആരൊക്ക വന്നാലും, വിളിച്ചാലും ശരി അവൾ ഇനി അങ്ങോട്ട് ഇല്ല.. ഞാൻ എവിടെ ആന്നോ അവിടെ ആയിരിക്കും നന്ദന ഉള്ളത്.. ഇവിടെ ആർക്കെങ്കിലും വിരോധം ഉണ്ടെങ്കിൽ ഞങ്ങൾ ഇവിടുന്നു പോയ്കോളാം, ഈ കാര്യം ഞാൻ പപ്പയോട് നേരത്തെ പറഞ്ഞാരുന്നു… “

പാറുക്കുട്ടി അപ്പോൾ വരില്ല അല്ലേ…. അമ്മാവൻ ചോദിച്ചു….

മറുപടി പറഞ്ഞുകൊടുക്ക നന്ദന.. പപ്പയാണ് അത് പറഞ്ഞത്.

നീ ഇവരുടെ കൂടെ പോകുന്നുണ്ടോ വരുൺ അവളോട് ചോദിച്ചു… അവരോട് നീ കാര്യം പറയുക, വരുൺ വീണ്ടും പറഞ്ഞു.

നിനക്കു എന്നെ ഉപേക്ഷിച്ചു പോകാൻ സാധിക്കുമോ… വരുൺ അവളോട് ചോദിച്ചു..

 ഇല്ലെന്നവൾ തലയാട്ടി….

ഈ ലോകം കീഴടക്കിയ സന്തോഷത്തിൽ അവൻ എല്ലാവരെയും നോക്കി ചിരിച്ചു.. ടീനക്കും വല്യമ്മ്മച്ചിക്കും സന്തോഷം ആയി.

ഇറങ്ങാം അളിയാ.. നന്ദനയുടെ അമ്മാവൻ പറഞ്ഞു..

അവളുടെ അച്ഛൻ ഒരക്ഷരം പോലും ഉരിയാടാതെ നടന്നു പോയി.  

വരുൺ തിരിച്ചു വീടിന്റെ അകത്തേക്ക് കേറിപ്പോകാൻ തുടങ്ങിയപ്പോൾ മമ്മി അവരെ തടഞ്ഞു….

എങ്ങോട്ടാ രണ്ടാളും കൂടി..കെട്ടും കഴിഞ്ഞു ഇവിടെ കൂടാമെന്നു ഓർത്തു അല്ലേടി… എടാ വരുൺ ഇനി നിനക്ക് ഈ വീട്ടിൽ സ്ഥാനം ഇല്ല,  ഇറങ്ങിക്കോണം ഇവിടുന്നു…

മമ്മി, ഭദ്രകാളിയുടെ കൂട്ട് ഉറഞ്ഞുതുള്ളണ്ട… ഞങ്ങൾ പോയേക്കാം ഇവിടുന്നു.. എന്റെ ഡ്രെസ്സും സിർട്ടിഫിക്കറ്റ് ഒക്കെ എടുക്കട്ടേ. അവൻ അകത്തേക്ക് പോയി….

ആൻസി നീ ഇത് എന്ത് വർത്തമാനമാ ഈ പറയുന്നത്.. തോമസ് ഭാര്യയോട് ചോദിച്ചു..  

അവൾ പോകുകയും ഇല്ല, അവൻ ഉപേക്ഷിക്കുകയും ഇല്ല പിന്നെ എന്ത് ചെയ്യും നമ്മൾ… അയാൾ ചൊടിച്ചു…

മമ്മി ഇങ്ങു വന്നേ.. ഞാൻ പറയട്ടെ, മറീന അൻസിയിടെ കൈയിൽ പിടിച്ചു വലിച്ചു അകത്തേക്ക് കൊണ്ട് പോയി…

മമ്മി വരുൺ ഇവിടുന്നു പോയാൽ ആർക്കാ നഷ്ടം.. നമ്മൾക്കു തന്നെ അല്ലെ… അതുകൊണ്ടു അവരോട് പോകണ്ടാന്നു പറ, അവളെ ഇവിടുന്നു പറഞ്ഞു വിടാൻ ഉള്ള ചുമതല എനിക്ക് വിട്ടു തന്നേരെ… ഞാൻ അവളെ ഓടിച്ചോളാം.. അല്ലാതെ മമ്മി ഓരോകാര്യം പറഞ്ഞു ബഹളം വെയ്ക്കരുത്…. മറീനയുടെ ഉപദേശം ആൻസിക്ക് ഏറ്റു.. ടീനയെ വിളിച്ചു അവർ പറഞ്ഞു വരുണിനോട് പോകണ്ടാന്നു പറയാൻ..

ടീനെക്ക് ആദ്യമായ് മറീനയോട്‌ സ്നേഹം തോന്നി..

എടാ വരുൺ… നീ എല്ലാവരുടേം മുൻപിൽ വെച്ചു ഇന്നലെ കണ്ട ഒരുത്തയ്ക്ക് വേണ്ടി അപമാനിച്ചപ്പോൾ ഞാൻ മനസ്സിൽ കുറിച്ചിട്ടതാ നിനക്കിറ്റുള്ള പണി ഞാൻ തരുമെന്നു… മറീന ഉള്ളിൽ ചിരിച്ചു.

വരുൺ നീ എങ്ങോട്ടും പോകണ്ട.  മമ്മി അപ്പോളത്തെ സങ്കടംകൊണ്ട് പറഞ്ഞതാ.

മമ്മി നിങ്ങളെ രണ്ടാളെയും താഴേക്ക് വിളിക്കുന്നു… വരൂ നന്ദന.. ടീന അവരെയും കൂട്ടി താഴേക്ക് പോയി…

മമ്മി… അവൻ വിളിച്ചു…. മമ്മി എന്നോട് ക്ഷമിക്ക്.. എന്തായാലും ഞാൻ മിന്നുകെട്ടിയ പെണ്ണല്ലേ ഇവൾ.. മമ്മി കഴിഞ്ഞതെല്ലാം മറക്കു.. അവൻ പറഞ്ഞു നിർത്തി.

നീ എങ്ങോട്ടും പോകണ്ട… ഇതും പറഞ്ഞു അവർ പുറത്തേക്ക് പോയി. …

ടീനച്ചേച്ചി….ഇവളെ നോക്കിക്കോണം ഞാൻ ഒന്നു പുറത്തേക്കു പോയിട്ട് വരാം…

അയ്യോടാ ഞാൻ ഇവളെ പിടിച്ചു കാക്കക്കു ഇട്ടു കൊടുക്കും അല്ലെ പൊന്നമ്പലേ… ടീന കുഞ്ഞിനോടായി പറഞ്ഞു…

വരുൺ വന്നപ്പോൾ നേരം വൈകിയിരുന്നു.നന്ദനക്കുള്ള ഡ്രസ്സ് അവൻ കൊണ്ടുപോയി കൊടുത്തു.

അവൾ കുളിച്ചു വേഷം മാറി വന്നു.. അപ്പോളേക്കും ടീന അവരെ ഭക്ഷണം കഴിക്കാൻ വിളിച്ചിരുന്നു.

എല്ലാവരും ഒരുമിച്ചു ഇരുന്നാണ് കഴിക്കാറ്…

വരുൺ അവന്റെ കസേരയിൽ ഇരുന്നു . നന്ദന ഇരുന്നില്ല.. അവൾക്ക് എന്ത് ചെയ്യണംന്ന് അറിയില്ലാരുന്നു…

ടീന അവളെ ടീനയുടെ അടുത്തുള്ള കസേരയിൽ ഇരുത്തി. നന്ദനക് ഒരുപാട് നന്ദി പറയാൻ തോന്നി അവളോട്…

മമ്മി അവസാനം ആണ് വന്നത്… നന്ദനയെ കണ്ടതോടെ മമ്മി ഇരിക്കാതെ എഴുനേറ്റു പോയി…..

ആൻസി… തോമസ് പുളിക്കൻ ഭാര്യയെ വിളിച്ചു…

ഫുഡ് കഴിച്ചിട്ട് പോകു….

ഞാൻ പിന്നെ കഴിച്ചോളാം അവർ പറഞ്ഞു. പെട്ടന്ന് നന്ദന എഴുനേറ്റ് ചെന്ന് അവരുടെ കൈയിൽ പിടിച്ചു… ഞാൻ അടുക്കളയിൽ പോയി  കഴിച്ചോളാം… ഇതും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി..

ഇപ്പോൾ കുഴപ്പമില്ലലോ മമ്മി.. മറീന അൻസിയെ നോക്കി ഒന്ന് ചിരിച്ചു…മറീന കളി തുടങ്ങി മോനെ. അവൾ മനസ്സിൽ പറഞ്ഞു.

നന്ദനക്ക് ഓക്കാനം വരുന്നുണ്ടാരുന്നു…. ഇറച്ചിയും മീനും ഒക്കെ ആണ് ഇവിടുത്തെ ഭക്ഷണം… തന്റെ വീട്ടിൽ ഇതൊന്നും പതിവില്ല….

അച്ഛനെയും അമ്മയെയും ഓർത്തപ്പോൾ അവൾക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല. അവൾ കുറച്ചു വെള്ളം മാത്രം കുടിച്ചു..

വരുൺ റൂമിൽ വന്നപ്പോൾ 10മണി കഴിഞ്ഞു. നന്ദന അപ്പോളേക്കും മയങ്ങി മയങ്ങി പോയിരുന്നു.

ആഹ്ഹ് നീ ഉറങ്ങിയോ എന്ന് ചോദിച്ചു അവൻ അടുത്ത് വന്നു അവൾക് ഒരു ഉമ്മ കൊടുക്കാൻ കുനിഞ്ഞു… പെട്ടന്ന് ചാടി എഴുന്നേറ്റ നന്ദന ബാത്റൂമിലോട്ട് ഓടി… അവൾ ഒരുപാട് ഛർദിച്ചു…..

എല്ലാവരും കേട്ടു അവൾ ഓക്കാനിക്കുന ശബ്‌ദം  വെറുതെ അല്ല അവൻ കെട്ടിയത് കെട്ടോ മമ്മി… പെണ്ണിന് വിശേഷം ഉണ്ട്. .. മറീന പറഞ്ഞു.

തുടരും

 

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

കുടുംബം

അച്ചായന്റെ പെണ്ണ്

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

അഷ്ടപദി

2/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!