Skip to content

പവിത്രം – 5

  • by
pavithram

എന്ത് പറ്റി തനിക്ക്‌… വരുൺ അവളെ പിടിച്ചുകൊണ്ട് വന്നു കട്ടിലിൽ ഇരുത്തി.. അവൾ ആകെ വാടിത്തളർന്നിരുന്നു…

“എനിക്ക് അറിഞ്ഞുകൂടാ വരുണേട്ടാ.. എനിക്ക് ശരീരം തളരുന്നത് പോലെ…. “

വരുൺ ….. വാതിൽ തുറക്ക്.. എന്താ പറ്റിയത് നന്ദനക്ക്.. ടീന ചേച്ചി ആണ് പുറത്തു.

അവൻ ചെന്നു വാതിൽ തുറന്നു..

ടീനയും വല്യമ്മച്ചിയും കൂടി അകത്തേക്ക് കയറി ചെന്നു.

“എന്നാ പറ്റിയത്‌ കൊച്ചേ…  നീ അങ്ങ് ചേമ്പില തണ്ടു പോലെ വാടി തളർന്നലോ.. വല്യമ്മച്ചി നന്ദനയോട് ചോദിച്ചു…

കഞ്ഞി കുടിച്ചില്ലയോടി ടീനമോളെ ഈ കൊച്ചു.. വല്യമ്മച്ചി ചോദിച്ചു…

ഒന്നും കഴിക്കാതെ വെള്ളം മാത്രം കുടിച്ചു പോകുവാരുന്നു ഞാൻ ചെന്നപ്പോൾ…

നന്ദന നോൺ ഒന്നും കഴിക്കില്ല വല്യമ്മച്ചി… പിന്നെ രാജമ്മ ചേച്ചി ഫ്രിഡ്ജിൽ നിന്നും പുളിശ്ശേരി എടുത്തു തണുപ്പ് മാറ്റാൻ വെച്ചു.. പുളിശ്ശേരിയും പാവയ്ക്ക വറുത്തതും കൂട്ടി ചോറ് കഴിക്കാൻ പറഞ്ഞിട്ടാ ഞാൻ കുഞ്ഞിനെ എടുക്കാൻ റൂമിലേക്ക് പോന്നത്…

“ചോറുണ്ടില്ലാരുന്നോ നന്ദന ….”,ടീന ചോദിച്ചു.

ഞാൻ കഴിച്ചിരുന്നു ചേച്ചി.. എന്തോ.. ദഹനക്കേട് പറ്റിയതാ.. നന്ദന പറഞ്ഞു..

രാജമ്മയോട് കുറച്ചു ഇഞ്ചി കുത്തി പിഴിഞ്ഞ് അല്പം വിനാഗിരി ഒഴിച്ച് എടുത്തോണ്ട് വരാൻ പറ ടീന മോളേ..വല്യമ്മച്ചി പറഞ്ഞു.

ടീന അടുക്കളയിൽ ചെന്നപ്പോൾ രാജമ്മ ചേച്ചി

അവളെ  കണ്ടു ഒന്നു പരുങ്ങി..

ടീന അത് ശ്രദ്ധിച്ചു… ചേച്ചി, നന്ദനക്ക് ഭയങ്കര വൊമിറ്റിംഗ്… ദഹനക്കേട് ആണെന്ന് തോന്നുന്നു… വല്യമ്മച്ചി പറഞ്ഞ മരുന്ന് അവൾ രാജമ്മക്ക് പറഞ്ഞുകൊടുത്തു…

ഇതുമായിട്ട് ചേച്ചി അവരുടെ റൂമിൽ ചെല്ലൂ കെട്ടോ.. ഇതും പറഞ്ഞു അവൾ പുറത്തേക്ക് പോയി.. മറീന അടുക്കളയിലോട്ട് കേറി പോകുന്നത് ടീന കണ്ടു..

കുഞ്ഞേ… നീ ആ ഇഞ്ചിനീര് കുടിച്ച കിടക്കു കെട്ടോ. എല്ലാം ശരിയാകും… വല്യമ്മച്ചി അതും പറഞ്ഞു പോയി…

എന്തുപറ്റി നന്ദന… നീ ആകെ ക്ഷീണിച്ചല്ലോടാ… അവന്റെ മടിയിൽ തലവെച്ചു കിടക്കുവാരുന്നു നന്ദന….

നീ  എന്തിനാ എന്നോട് കൈ സോപ്പിട്ട് കഴുകാൻ പറഞ്ഞത്.. വരുൺ പെട്ടന്ന് എന്തോ ഓർത്തതുപോലെ ചോദിച്ചു..

അത് വരുൺ… വരുണിന്റെ കൈയിൽ മീന്റെ മണം ഉണ്ടാരുന്നു.. എനിക്ക് അപ്പോൾ ഓക്കാനിക്കാൻ വന്നു അതാ….

അതുകൊണ്ടാന്നോ നീ വാള് വെച്ചത്…. പൊട്ടിചിരിച്ചുകൊണ്ട് വരുൺ ചോദിച്ചു….

അവൾ അതിനു മറുപടി പറയും മുൻപേ വാതിലിൽ വീണ്ടും മുട്ട് കേട്ടു.

രാജമ്മ ചേച്ചിയാരുന്നു അത്..കൈയിൽ ഒരു ഗ്ലാസ് ഉണ്ടാരുന്നു..  അവർ കൊടുത്ത മരുന്ന് മൂക്ക് പൊത്തിപിടിച്ചു അവൾ ഒറ്റവലിക്ക് കുടിച്ചത്..

ഗ്ലാസും ആയിട്ട് അവർ പുറത്തേക്ക് പോയി.

“രാജമ്മ ചേച്ചി…. ടീന അടുക്കളയിലോട്ട് വന്നു.. പുളിശ്ശേരി കേടായത് ആയിരുന്നോ ചേച്ചി… “ടീന ചോദിച്ചപ്പോൾ അവർ കരയാൻ തുടങ്ങി..

മോളേ…. മറീനക്കുഞ്ഞു അറിഞ്ഞാൽ എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടും…..അവർ പറഞ്ഞു തുടങ്ങി.

ചേച്ചി കാര്യം പറ… എന്താ ഉണ്ടായത്..

മോളേ.. ഞാൻ കറി എടുത്തു മേശയിൽ വെച്ചതാ.. അപ്പോൾ മറീനക്കുഞ്ഞു എന്തോ പൊടി കൊണ്ടുപോയി അതിൽ ഇട്ടു. ഈ കാര്യം പറഞ്ഞാൽ എന്നെ ഇവിടുന്നു ഓടിക്കുമെന്നു പറഞ്ഞു…. അവർ ഇതു പറഞ്ഞു കരഞ്ഞു…

അവരെ ആശ്വസിപ്പിച്ചിട്ട് ടീന പുറത്തേക്ക് പോയി.ഇത് മറീനയുടെ കളിയായിരുന്നു എന്ന് റ്റീനക്ക് മനസിലായി.. 

നന്ദന വരുണിന്റെ മടിയിൽ കിടന്നു ഉറങ്ങിപോയിരുന്നു.. അവൻ അവളെ മാറ്റി കിടത്തി.. എന്നിട്ടു അവനും അവളുടെ അടുത്ത് കിടന്നു…

ഇന്നലെവരെ ഈ കട്ടിലിൽ ഒറ്റക്ക് കിടന്നു ഉറങ്ങിയ താൻ…. ഇപ്പോളോ…. ഒരു പെൺകൊച്ചു എല്ലാം ഉപേക്ഷിച്ചു തന്നെ വിശ്വസിച്ചു ഇറങ്ങിപോന്നതാ… ഒരിക്കലും നിന്നെ ഉപേക്ഷിക്കില്ല നന്ദന…….. അവൻ അവന്റെ പുതപ്പിന്റെ ഒരു ഭാഗം എടുത്ത് അവളെ പുതപ്പിച്ചു…

മറീന ഈ സമയം സന്തോഷം കൊണ്ട് തുള്ളിച്ചാടുവരുന്നു… എടാ വരുൺ നിന്റെ ആദ്യരാത്രി ഈ മറീന കാളരാത്രി ആകിയില്ലേടാ… നിന്നെ ആഘോഷിപ്പിക്കാം  ഞാൻ കെട്ടോടാ… നീ കാണാൻ പോകുന്നതേ ഒള്ളു… തരുണിനെ കെട്ടിപിടിച്ചു അവൾ ഉറങ്ങി….

രാവിലെ 5മണിക്ക് തന്നെ നന്ദന കണ്ണു തുറന്നു… പണ്ടേ ഉള്ള ശീലം ആണ്… എഴുനേറ്റ് കുളിച്ചു വിളക്ക് കൊളുത്തുന്നത് അവൾ ആണ്… പക്ഷെ ഇന്നോ…. അവൾക്ക് കണ്ണു നിറഞ്ഞു… പതിയെ എഴുനേൽക്കാൻ തുടങ്ങിയ അവൾക്ക് അനങ്ങാൻ കഴിയുന്നില്ല… വരുണിന്റെ ഇടതുകാലും ഇടതുകൈയും അവളുടെ ദേഹത്താണ്… അവനെ എഴുനെല്പിക്കാതെ അവൾ അത് എടുത്തുമാറ്റി.. എന്നിട്ട് അവൾ പോയി കുളിച്ചു വന്നു…

6മണിയായിട്ടും വരുൺ എഴുന്നേൽക്കുന്ന ലക്ഷണം ഒന്നും കണ്ടില്ല… അവൾക്ക് പുറത്തേക്ക് പോകാനും ഒരു ഭയം.

വരുണേട്ടാ  എഴുന്നേറ്റെ.. വരുണേട്ടാ  പ്ലീസ്… ഒന്ന് എഴുനേൽക്കുമോ… വരുണേട്ടാ .. അവൾ വരുണിനെ പിടിച്ചു കുലുക്കി… അവൻ കണ്ണ് തുറന്നു…

എന്താ നന്ദന… ഇയാൾ എന്തിനാ കിടന്നു ബഹളം വെയ്ക്കുന്നത്…. അവൻ ചോദിച്ചു…

വരുൺ നേരം വെളുത്തു… എനിക്ക് പുറത്തേക്ക് പോകാൻ പേടിയാ.. ഒന്ന് വരുമോ പ്ലീസ്…

നീ അങ്ങോട്ട് ചെല്ല്… ആരും പിടിച്ചു തിന്നില്ല നിന്നെ… ഉറക്കത്തിൽ നിന്ന് വിളിച്ചേല്പിച്ചത് കൊണ്ട് അവനു ദേഷ്യം വന്നു…

വരുൺ ഒന്നുടെ പുതച്ചു കിടന്നു… നന്ദനക്ക് കണ്ണ് നിറഞ്ഞു…… അവൾ പതിയെ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി..

അവൾ ഇറങ്ങിയെന്നു മനസിലാക്കിയ വരുൺ പതിയെ പുതപ്പ് എടുത്തു മാറ്റി… നന്ദന പേടിച്ചു ഇരുന്നാൽ ശരിയാകില്ല… അവൾ ഇനി ഈ വീട്ടിൽ ആണ് താമസിക്കേണ്ടത്.. അത്കൊണ്ടാണ് അവൻ നന്ദനയോട് അങ്ങനെ പറഞ്ഞത്. വേഗം ബ്രഷ് ചെയ്തിട്ട് അങ്ങോട്ട് ചെല്ലണം..  അവൻ എഴുനേറ്റു……

ടീനച്ചേച്ചി അവിടെ എങ്ങാനും കണ്ടാൽ മതിയാരുന്നു എന്ന് മനസ്സിൽ ഓർത്തു അവൾ അടുക്കളയിൽ ചെന്ന്..

രാജമ്മ ചേച്ചി കാപ്പി ഉണ്ടാക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു… നന്ദനയെ കണ്ടു അവർ ആശ്ചര്യപ്പെട്ടു… കാലത്തേ കുളിച്ചു ഈറൻമുടി തുമ്പ്‌കെട്ടി ഇട്ടിരിക്കുന്നു. ഒരു പൊട്ടുപോലും ഇല്ലെങ്കിലും അവൾ മൂത്ത രണ്ടു പെണ്ണുങ്ങളെ കാട്ടിലും സുന്ദരിയാണല്ലോ എന്നവർ ഓർത്തു..

“മോൾ എന്തിനാ ഇത്രയും നേരത്തെ എഴുന്നേറ്റത്,ഇവിടെ എല്ലാവരും 7മണി കഴിഞ്ഞാ ഉണരുന്നത്… അവർ പറഞ്ഞു.

നന്ദന അതിനു മറുപടിയായി ഒന്ന് ചിരിച്ചു…

ഇതാ മോളേ ചായ….. വരുൺ  മോൻ ഉണർന്നിലാരിക്കും അല്ലേ… ചായ അവൾക്ക് കൊടുത്തുകൊണ്ട് അവർ ചോദിച്ചു…

ഇല്ല എന്നവൾ തലയാട്ടി…

കാപ്പിക്കെന്തേ ചേച്ചി ഉണ്ടാക്കുന്നത്… അവൾ ചോദിച്ചു..

അപ്പവും വെജിറ്റബിൾ കറിയും ആണ് മോളേ…

വെജിറ്റബിൾ കറി എന്ന് കേട്ടതോടെ അവൾക്ക് സന്തോഷമായി….

ചേച്ചി ഞാനും സഹായിക്കാം….

അയ്യോ വേണ്ട മോളേ…. അത് ശരിയാകില്ല…. അവർ പറഞ്ഞു..

സാരമില്ല ചേച്ചി…. ഞാനും കൂടാം ട്ടോ.. അവൾ കാരറ്റും ബീൻസും എടുത്ത് അവൾ നുറുക്കി. ഗ്രീൻപീസ് കഴുകിവരി അവൾ കുക്കറിൽ വെച്ചു..

മോളേ അരിഞ്ഞുവെച്ച അതും കൂടി ഇട്ടോളൂ.. അവർ പറഞ്ഞു..

രണ്ട് വിസിൽ വന്നിട്ട് ഇടാം ചേച്ചി……

ടീനമോൾ കുഞ്ഞുണ്ടാകുന്നതിനു മുൻപ് അടുക്കളയിൽ ഇടക്ക് ഒക്കെ വന്നു സഹായികുമാരുന്നു…… അതിനു ശേഷം വന്നത് മോള് ആണ് കെട്ടോ… അവർക്ക് ഭയങ്കര സന്തോഷാണ് തോന്നിയത്..

ഓഹ്… നീ വന്നു ഭരണം തുടങ്ങിയോടി…. മറീന ആയിരുന്നു അത്…. നന്ദന പെട്ടന്ന് ഒരു വശത്തേക്ക് മാറി…

രാജമ്മ ചായ എടുത്ത് അവളെ ഏൽപ്പിച്ചു… മറീന നന്ദനയെ ഒന്ന് അടിമുടി നോക്കിയിട്ട് പുറത്തേക്ക് പോയി..

എല്ലാവരും കാപ്പി കുടിച്ചിട്ട് ജോലിക്കു പോയി… വരുണിനും പോകണ്ടിരിക്കാൻ പറ്റില്ലായിരുന്നു. കുറച്ചു നിർദ്ദേശങ്ങൾ ഒക്കെ കൊടുത്തിട്ട് അവനും പോയി… ടീന ചേച്ചി ഉള്ളതരുന്നു ആകെ ഉള്ള ആശ്വാസം നന്ദനക്ക്.

മമ്മി മിണ്ടാറേ ഇല്ല… മറീന കുത്തുവാക്കുകൾ പറയാൻ മാത്രം നാവു തുറക്കും.. വല്യമ്മച്ചിക്കും അവളോട് സ്നേഹമാണ്…

വീട്ടിലെ കാര്യങ്ങൾ എങ്ങനെ ആയിന്ന്  അവൾക്ക് അറിയിലിരുന്നു.. ചങ്ക് പൊട്ടുന്നത് പോലെ തോന്നി അവൾക്ക്.. പക്ഷെ വരുണിന്റെ സ്നേഹത്തിനു മുൻപിൽ അവൾ എല്ലാം മറക്കുവാരുന്നു…

ഈ സമയം മറീന വേറെ ഒരു കളി കളിക്കാൻ പോകുവാരുന്നു…

വല്യമ്മച്ചി ജോസച്ചൻ എന്ന വരുന്നത്…അവൾ ചോദിച്ചു..

ഉടനെ ഒന്നും വരണ്ട അവൻ…. ഇവിടുത്തെ പ്രശ്നം ഒന്ന് ആറിത്തണുക്കാതെ എങ്ങനെയാ..ഭയങ്കര ദേഷ്യക്കാരനാ അവൻ അച്ഛൻ അന്നെന്നു പറഞ്ഞിട്ട് കാര്യം ഇല്ല… .ദേഷ്യക്കാരനാ അവർ പറഞ്ഞു….

റൂമിൽ ചെന്ന മറീന ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു…. അച്ഛാ അടുത്ത ദിവസം ഇങ്ങോട്ട് ഒന്ന് ഇറങ്ങു….വല്യമ്മച്ചിക്ക് കാണാൻ തിടുക്കം ആയി..

തുടരും.

 

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

കുടുംബം

അച്ചായന്റെ പെണ്ണ്

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

അഷ്ടപദി

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!