എന്താ മറീനമോളെ അമ്മച്ചിക്ക് എന്തേലും വയ്യാഴിക ഉണ്ടോ… ?അച്ഛൻ ചോദിച്ചു..
അയ്യോ ഇല്ല അച്ഛാ…. അച്ഛനെ കാണാൻ കൊതി ആയീന്നു എന്നോട് പറഞ്ഞു… അതുകൊണ്ട് വിളിച്ചത്.. മറീന പരുങ്ങി
എന്തായാലും ഒന്നു വരാം എന്നു പറഞ്ഞു അച്ഛൻ ഫോൺ വെച്ചു..
മറീനക്ക് സന്തോഷം തോന്നി… അച്ഛൻ വന്നാൽ ഇവൾ പുറത്താകും എന്നു അവൾക്ക് ഉറപ്പുണ്ടായിരുന്നു…
വരുൺ അന്നു ഉച്ചക്ക് അവധി എടുത്തു വന്നു… പാവം നന്ദന അവൾക്ക് ആകെ ഒരു വീർപ്പുമുട്ടൽ ആണ് പകൽ മുഴുവൻ… മമ്മിക്ക് ഇപ്പോളും ഒരു മാറ്റവും ഇല്ല.. മറീന തരം കിട്ടുമ്പോൾ എല്ലാം കുത്തുവാക്കുകൾ മാത്രം.. ടീനച്ചേച്ചിയും വല്യമ്മച്ചിയും ആണ് അവൾക്ക് ഉള്ള ഏക ആശ്വാസം…..
വരുണിന്റെ ബൈക്ക് വന്നത് ആരും കേട്ടില്ല… അങ്ങനെ പതിവില്ലാത്തത്കൊണ്ട് ആയിരുന്നു…
അവൻ വന്നപ്പോൾ ടീന കുഞ്ഞിനെ ഉറക്കുവാരുന്നു.. വല്യമ്മച്ചി ഉച്ച മയക്കത്തിൽ ആണ്…. നന്ദനയും ആയിട്ട് ഒന്നു പുറത്തുപോകണമെന്നു വിചാരിച്ചു റൂമിൽ വന്നപ്പോൾ അവൾ അവിടെ ഇല്ല…
അവൻ പതിയെ അടുക്കളയിൽ ചെന്നപ്പോൾ അവിടെയും ആരും ഇല്ല… പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഒരു ഏങ്ങലടി ശബ്‌ദം കേട്ടപോലെ തോന്നി അവനു…പെട്ടന്ന് അവൻ അത് കേട്ട ഭാഗത്തേക്ക് ചെന്നു… അവൻ ചെന്നു നോക്കിയപ്പോൾ മറീനയും മമ്മിയും കൂടി നന്ദനയെ കൊണ്ട് മീൻ വെട്ടിക്കുന്നു.. അവൾക്ക് അത് പിടിക്കാൻ പോലും വശമില്ല.. മറീന കളിയാക്കി എന്തോ പറയുന്നുണ്ട്…. വരുണിനു ഇത് കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല…
“കൊള്ളാം മമ്മി…. ഇങ്ങനെ വേണം ഒരു പെണ്ണിനോട് പെരുമാറേണ്ടത്..മറീനയെ കൂട്ടുപിടിച്ചു മമ്മി തറവേല ചെയ്യണ്ടാരുന്നു, ഒന്നുവില്ലെങ്കിലും ഞാൻ മിന്നുകെട്ടിയ പെണ്ണല്ലേ.. എന്റെകൂടെ ഇവൾ പൊറുക്കാൻ തുടങ്ങിയിട്ട് ഇത്രയും ദിവസം ആയില്ലേ മമ്മി.” വരുണിന്റെ ശബ്‌ദം കേട്ട് മൂന്നുപേരും ഞെട്ടി.. ആരും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു വരവ്..
മമ്മി പെട്ടന്ന് തന്നെ വെട്ടിത്തിരിഞ്ഞു അകത്തേക്ക് പോയി… മറീന ചെറുതായിട്ടൊന്നു ചമ്മി നിക്കുന്നു…
നന്ദന അത് അവിടെ വച്ചിട്ട് കൈ കഴുകി വാ റൂമിലോട്ട്… വരുൺ അവളോട് പറഞ്ഞു..
അവൾ നിസ്സഹായായി അവനെ നോക്കി..
നന്ദന നിനക്ക് പറഞ്ഞാൽ മനസിലാകില്ലന്നുണ്ടോ… വരുൺ കുറച്ചു ദേഷ്യപ്പെട്ടു ആണ് പറഞ്ഞത്..
അവൾ പെട്ടന്ന് മീനും ആയിട്ട് അടുക്കളയിലോട്ട് പോയി…
മറീന ചേട്ടത്തിക്ക് എന്റെ കെട്ടിയോളെ പിടിച്ചില്ല അല്ലെ.. അവൾക്ക് ഈ മണം ഒന്നും അടിച്ചിട്ടില്ലാത്തത്കൊണ്ട് ആകെ ഒരു വിമ്മിഷ്ടം ആണ്… അവളെ അങ്ങ് വെറുതെ വിട്ടേരെ കേട്ടോ…. ഇതും പറഞ്ഞു വരുൺ മുറിയിലേക്ക് പോയി..
നന്ദന കൈ എത്ര തവണ സോപ്പിട്ട് കഴികിയിട്ടും മണം പോകുന്നില്ല… അരമണിക്കൂറായി അവൾ കൈ കഴുകാൻ തുടങ്ങിയിട്ട്..
എന്റെ നന്ദന താൻ ഇങ്ങനെ കിടന്നു ഉരച്ചാൽ മണം പോകില്ല… അത് തന്നെ പൊയ്ക്കോളും കുറച്ചു കഴിഞ്ഞു… വരുൺ പറഞ്ഞു..
അവസാനം നന്ദന ഒരു ശ്രമം കൂടി നടത്തി. അത് വിജയിച്ചു..അവൾ വരുണിന്റെ കുറച്ചു ആഫ്റ്റർഷോവർ ജെൽ എടുത്തു കൈയിൽ പുരട്ടിയപ്പോൾ ആണ് മീന്റെ നാറ്റം പോയത്..
“നന്ദനാ… താൻ ഇവിടെ വന്നു ഇരിക്ക് “വരുൺ അവളെ വിളിച്ചു
അവൾ വരുണിന്റെ അടുത്ത് വന്നിരുന്നു.
പഠിക്കുന്ന കാലത്തു എന്ത്മാത്രം പ്രസരിപ്പോടെ ഓടി അടുത്തുവന്നിരുന്ന പെണ്ണാണ്… ഇവളുടെ സംഗീതവും നൃത്തവും എല്ലാം ആണ് ഇവളെ താൻ ഇത്രക്ക് ആരാധിക്കാൻ ഇടയാക്കിയത്.. ഇപ്പോൾ അവളുടെ ഭാവം പോലും മാറിയിരിക്കുന്നു. അവൾക്ക് താൻ വീട്ടിൽ നിന്നു പോയാൽ ഭയം എന്നൊരു ഭാവം മാത്രം മുഖത്തു പ്രതിഭലിക്കു.. ഇവിടെ നടക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ അറിയിച്ചിരുന്നില്ല ഈ പാവം..
നന്ദന നമ്മൾക്കു ഒന്ന് പുറത്തു പോവാം.. നീ ഇവിടെ ഇരുന്നു ബോർ അടിച്ചില്ലെടാ… അവളുടെ നീണ്ടു കിടക്കുന്ന മുടിയിഴകളിൽ തഴുകി കൊണ്ടവൻ ചോദിച്ചു..
വേണ്ട വരുണേട്ടാ.. എനിക്ക് അതിൽ താല്പര്യം ഇല്ല.. അവൾ പെട്ടന്ന് തന്നെ ഒഴിഞ്ഞുമാറി.
പറ്റില്ല നന്ദന.. നീ വേഗം റെഡി ആകു.. നമ്മൾക്കു കുറച്ചു പ്രോഗ്രാംസ് ഉണ്ട് .. നീ ഡ്രസ്സ് മാറു വേഗം..അവൻ പറഞ്ഞു.
അവസാനം അവൾ പോകാൻ തയ്യാറായി..
വരുണിന്റെ മനസിലും കുറച്ചു പ്ലാൻ ഒക്കെ ഉണ്ടാരുന്നു അപ്പോൾ.
നീ കോലം കെട്ടി വരാതെ കുറച്ചു മെനയായിട്ട് ഒന്ന് ഒരുങ്ങി വാ കൊട്ടോടി, അവൻ പറഞ്ഞു.
നന്ദന വരുൺ വാങ്ങി കൊടുത്ത പിങ്ക് കളർ ഉള്ള ഒരു ചുരിദാർ ആണ് ധരിച്ചത്.
“നിനക്കു ഒരു പൊട്ടു തൊട്ടുടെ നന്ദന “,വരുൺ ചോദിച്ചു.
ഒളിച്ചോടി വന്നപ്പോൾ ഞാൻ ഈ പൊട്ടും ചാന്തും ഒന്നും എടുത്തില്ല ട്ടോ….ആകെ എടുത്തത് ഈ ഒരു സാധനം മാത്രമേ ഒള്ളു.
എന്താ അത്. അവൻ ആകാഷയോടെ ചോദിച്ചു.
അവൾ അവനെ കാണിച്ച സാധനം കണ്ടപ്പോൾ അവനു സന്തോഷം തോന്നി..
താൻ സമ്മാനമായി കൊടുത്ത മൂക്കുത്തി ആയിരുന്നു അതിൽ .
നീ അതുകൂടി എടുത്തോ, നമ്മൾക്ക് ഇന്ന് തന്നെ മൂക്ക്കുത്താം.. അവൻ പറഞ്ഞു.
നന്ദനയും വരുണും കൂടി പോകാൻ തയ്യാറായി വന്നു..
ടീന കുഞ്ഞിനേംകൊണ്ട് സിറ്റ്ഔട്ടിൽ ഉണ്ടായിരുന്നു..
ചേച്ചി, ഞങ്ങൾ ഒന്നു പുറത്തു പോയിട്ട് വരാം..വല്യമ്മച്ചിയോടു കുടി പറയണം കെട്ടോ, വരുൺ ടീനയോടായി പറഞ്ഞു. പെട്ടന്ന് തന്നെ പൊന്നാമ്പൽ ചാടി നന്ദനയുടെ കയ്യിലോട്ട് ചെന്നു. അവൾക്ക് ഈ വീട്ടിൽ ഏറ്റവും പ്രിയപ്പെട്ട ആൾ നന്ദനയാണ്..
നന്ദന പൊയ്ക്കോളൂ.. ഇവൾ കൈയിൽ വന്നാൽ പിന്നെ ഇറങ്ങില്ല.. ടീന പറഞ്ഞു.
നന്ദനയും വരുണും കൂടി വേഗം തന്നെ മുറ്റത്തേക്ക് പോയി..
വരുൺ സ്പീഡ് കുറച്ചു പോകു കെട്ടോ… നിക്ക് പേടിയാകുന്നു.. അവൾ വരുണിനെ അള്ളി പിടിച്ചു..
പെട്ടന്ന് അവൻ സ്പീഡ് കുറച്ചു പോകാൻ തുടങ്ങി.
അവർ ചെന്ന് ഇറങ്ങിയത് ഒരു സ്വര്ണക്കടയുടെ മുൻപിൽ ആരുന്നു..
നന്ദന യും ആയിട്ട് വരുൺ അകത്തേക്ക് പ്രവേശിച്ചു..
വരുൺ തട്ടാന്റെ അടുത്താണ് മൂക്ക് കുത്തുന്നത്… അവൾ പറഞ്ഞു..
നീ വെയിറ്റ് ചെയ്യു നന്ദന.. വരുൺ അവളോടായി പറഞ്ഞു.
“എന്താന്ന് സാർ,വേണ്ടത്.. ഒരു സ്റ്റാഫ് അവരുടെ അടുത്തേക്ക് വന്നു.
രണ്ട് വള എടുക്കണം.. അവൻ പറഞ്ഞു.
നന്ദനക്ക് അറിയില്ലാരുന്നു ഇതൊന്നും.
നന്ദനക്ക് അവൻ വൈറ്റ് ഗോൾഡിന്റെ രണ്ടു വള മേടിച്ചു കൊടുത്തു.. അതിനുശേഷം അവൻ കമ്മൽ കാണിക്കാൻ ആവശ്യപ്പെട്ടു.
നന്ദനയുടെ കമ്മൽ ആണെങ്കിൽ കാതിൽ ഉണ്ടെന്നു പോലും അറിയില്ല. രണ്ട് മൊട്ടു കമ്മൽ ആണ് കിടക്കുന്നത്.
ജിമുക്കി കമ്മൽ വെച്ചു നോക്കിയപ്പോൾ അവൾക്ക് നന്നായിട്ട് ചേര്ന്നുണ്ടാരുന്നു.. അവൻ അത് കൂടി എടുത്തോളാൻ പറഞ്ഞു..
അങ്ങനെ കമ്മലും കൂടി വരുൺ അവൾക്ക് മേടിച്ചു കൊടുത്തു. തട്ടാന്റെ അടുത്ത് മൂക്ക് കുത്തിയപ്പോൾ നന്ദനക്ക് വിറച്ചിട്ട് വയ്യാരുന്നു.താൻ കൊടുത്ത ഡയമണ്ട് മൂക്കുത്തി കുത്തിയപ്പോൾ പെണ്ണ് മൊഞ്ചത്തി ആയല്ലൊന്നു വരുൺ ഓർത്തു.
നീ പോയി ആവശ്യത്തിനുള്ള സാധനം വാങ്ങിക്ക്.. അവൻ ഒരു ലേഡീസ് ഷോപ്പിൽ നന്ദനയെ ഇറക്കി വിട്ടു. എന്നിട്ട് അവൻ നന്ദനക്ക് ഒരു മൊബൈൽ ഫോൺ കൂടി മേടിച്ചു.
നന്ദന അത്യാവശ്യം കുറച്ചു സാധനങ്ങൾ ഒക്കെ മേടിച്ചു…
ഇതെവിടുന്ന ഇത്രയും ക്യാഷ് വരുൺ.. നന്ദന ചോദിച്ചു..
എന്റെ മൂന്നു മാസത്തെ സാലറി ഞാൻ സൂക്ഷിച്ചു വെച്ചതാ. അതും കൊണ്ട് മേടിച്ചതാ ഇതെല്ലം.
രണ്ടുപേരും കൂടി ഹോട്ടലിൽ നിന്ന് ഭക്ഷണം ഒക്കെ കഴിച്ചു അടിച്ചുപൊളിച്ചാണ് തിരിച്ചു വന്നത് ..
വൈകിട്ട് നന്ദന അവൾക്ക് വരുൺ മേടിച്ചുകൊടുത്ത ജിമുക്കികമ്മലും വളയും ഒക്കെ അണിഞ്ഞു, ഡയമണ്ട് മൂക്കുത്തി ഒക്കെ ഇട്ടു കുളികഴിഞ്ഞു ഇറങ്ങി വന്നു.. നടുവേ വകഞ്ഞ മുടിയിഴകൾ കുളിപ്പിന്നൽ പിന്നി അവൾ ഇട്ടു. സീമന്തരേഖയിൽ സിന്ദൂരം അണിഞ്ഞപ്പോൾ അവൾ അതീവ സുന്ദരിയായി.. വരുൺ ആദ്യം കാണുമ്പോലെ അവളെ ആപാദചൂഡം നോക്കി.. ഇപ്പോളാണ് അവൾ രൂപത്തിൽ തന്റെ ഭാര്യ ആയത് എന്നോർത്ത് അവൻ…
നീ അടുക്കളയിലോട്ട് ചെല്ലെടി… മറീനക്ക് കലി കയറുന്നത് കാണാം… അവൻ പറഞ്ഞു…
ഞാൻ പോകുന്നില്ല വരുൺ… എനിക്ക് പേടിയാ.. എന്റെ ഈ വളയും കമ്മലും ഒക്കെ കാണുമ്പൊൾ അവർക്കു പിന്നെ ദേഷ്യമാകും..
പിന്നേ…. നീ ഒന്നു പോടീ… നീ വരുണിന്റെ ഭാര്യ ആണ്.. അവർ കാണട്ടെടി നിന്നെ.. നീ ഇത്ര സുന്ദരിയാണെന്ന് മറീനക്ക് അറിയില്ലാരിക്കും… വരുൺ നന്ദനയോട് പറഞ്ഞു…
“നന്നാ ആന്റി..”പൊന്നാമ്പൽ ആണ് വിളിക്കുന്നത്.. നന്നാ ആന്റി ബാ… എനിച് കഴിക്കാൻ തുട്ട് ബാ…
അവൾക് കളിക്കാൻ കുട്ടുവരാൻ വിളിക്കുവാ നന്ദനയെ.. നന്ദനയെ കുഞ്ഞിന് ഭയങ്കര ഇഷ്ടം ആണ്… ഒടുവിൽ നന്ദനക്ക് മുറിയുടെ പുറത്തേക് ഇറങ്ങേണ്ടി വന്നു…
ഹായ് നന്നാ ആന്റി ബന്നു മമ്മി…. പൊന്നാമ്പൽ അൻസിയോടായി പറഞ്ഞു.. ആൻസിയുടെ കൈയിൽ ഇരുന്നു കുഞ്ഞുവാവ ചാടി…
നന്ദന കുഞ്ഞിന്റെ അടുത്തേക്ക് വന്നപ്പോൾ ആൻസി അവളെ നോക്കി.. ഇവൾ ആകെ മാറിയിട്ടുണ്ടല്ലോ എന്ന് ഓർത്തു.. ഇന്ന് നന്ദനയെ കണ്ടാൽ ആരും നോക്കും.. ഇത്രയും ദിവസം ഒരു കുഞ്ഞു മൊട്ടുകമ്മൽ ഇട്ടു നടന്ന നന്ദന ഇപ്പോൾ സുന്ദരിയായിരിക്കുന്നു…
ആഹ്ഹ മിടുക്കിയായല്ലോ വരുൺ നിന്റെ ഭാര്യ… കുഞ്ഞിന് പാലും ആയിട്ടു വന്ന ടീന വരുണിനെ അഭിനന്ദിച്ചു…
വരുൺ ഒന്ന് മന്ദഹസിച്ചുകൊണ്ട് കണ്ണിറുക്കി കാണിച്ചു ടീനയെ…
ആൻസി കുഞ്ഞിനെ നന്ദനയുടെ കൈയിൽ കൊടുത്തു…..
മറീന കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ നന്ദനയെ കൂടെ കുഞ്ഞിനേയും ആയിട്ട് വരുന്നത് കണ്ടു….
ഇവൾക്ക് എന്താ ഒരു മാറ്റം എന്നു സുക്ഷിച്ചു നോക്കി മറീന..
അപ്പോൾ ആണ് കമ്മലും വളയും മുക്കുത്തിയും ഒക്കെ കാണുന്നത് അവൾ..
ഓ മമ്മിയെ വന്നപ്പോൾ തന്നെ ഇവൾ വരുണിന്റെ ക്യാഷ് എല്ലാം തീർത്തു കെട്ടോ…. കെട്ടിലമ്മയായിട്ടു ഇരിക്കാൻ ആണോടി അണിഞ്ഞു ഒരുങ്ങി വന്നത്… അവളൊരു തമ്പുരാട്ടിക്കുട്ടി.. മറീന മമ്മയോടായി ഉറക്കെ പറഞ്ഞു…
മറീന മിണ്ടാതിരിക്കു….ആദ്യമായി ആൻസി അവളെ വിലക്കിയപ്പോൾ ടീനപോലും പകച്ചുപോയി… മമ്മിക്ക് ഇങ്ങനെ ഒരു മാറ്റം……
മറീന സ്തംഭിച്ചു പോയിരുന്നു അവർ അങ്ങനെ പറഞ്ഞപ്പോൾ…
ഒഹ്ഹ്ഹ് മമ്മിക്ക് ഇളയ മകന്റെ സുന്ദരിക്കോതയെ എന്താ ഇഷ്ടപ്പെട്ടു പോയോ ഇപ്പോൾ എന്ന് ചോദിച്ചു അവൾ അൻസിയോട് തട്ടിക്കയറി…
തരുണിന്റെ അച്ചിവീട്ടിൽ നിന്ന് കൊണ്ടുവന്ന കാശിൽ കൂട്ട് ഒരു 50000രൂപ ഞാൻ എടുത്തു കെട്ടോ മറീന ചേട്ടത്തി… വരുൺ മറീനയെ പരിഹസിച്ചു…
മുറ്റത്തൊരു കാർ വന്നപ്പോൾ എല്ലാവരും അങ്ങോട്ട് നോക്കി..
ജോസച്ചൻ കാറിൽ നിന്ന് ഇറങ്ങിവരുന്നത് കണ്ട് ആദ്യം ഞെട്ടിയത് വരുൺ ആണ്….
തുടരും..
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
കുടുംബം
അച്ചായന്റെ പെണ്ണ്
നിനക്കായ്
കാവ്യം
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
മന്ദാരം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Pavithram written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission