Skip to content

സൗപ്തികപർവ്വം – 13

സൗപ്തികപർവ്വം

ഒറ്റ വലിക്ക്  ഗ്ലാസ്സിലെ മദ്യം മുഴുവൻ വലിച്ച് കുടിച്ച് ദേവരാജൻ  കസേരയിലേക്ക് ചാഞ്ഞു.. ജോസും സത്യപാലനും അടുത്ത് നിൽപ്പുണ്ട്..  സീതാഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസിലായിരുന്നു അവർ.

“എവിടെയാ സത്യാ  നമുക്ക് പിഴവ് പറ്റിയത്?  “

കണ്ണുകൾ പാതി തുറന്ന് അയാൾ  സത്യപാലനെ നോക്കി..

“ആരോ  കളിച്ചതാ  മുതലാളീ… നമ്മുടെ ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ മൂന്നുപേർ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നു.. പറഞ്ഞുറപ്പിച്ചത് പോലെ റെയ്ഡ്.. ബാറിലെ സ്റ്റാഫ്‌ പോലുമറിയാത്ത വ്യാജമദ്യവും  പഴകിയ ഭക്ഷണവും പിടിച്ചെടുക്കുന്നു.. ആൾക്കാർ ബാർ തല്ലി തകർക്കുന്നു… ഒടുവിൽ പൂട്ടി സീൽ  വയ്ക്കുന്നു.. നല്ല തിരക്കഥ…”

“ഇതൊക്കെ എനിക്കും അറിയുന്ന കാര്യമാ. ഇതിൽ  നിന്നും ഊരാൻ ഒരു വഴി പറ..”

സത്യപാലൻ ഒരു നിമിഷം ആലോചിച്ചു..

“നമ്മുടെ ജോലിക്കാർ രണ്ടുപേര് കീഴടങ്ങണം.. സീതാഗ്രൂപ്പിനോടും ദേവരാജൻ മുതലാളിയോടുമുള്ള  വൈരാഗ്യം കൊണ്ട് ചെയ്തതാണെന്ന് ഏറ്റ് പറയണം.. അതോടെ തത്കാലം പ്രശ്നം അടങ്ങും.. കുറച്ചു നാൾ പൂട്ടിയിട്ട ശേഷം ബാർ വീണ്ടും തുറക്കാം..”

“ഇതൊക്കെ പോലീസും ജനങ്ങളും  വിശ്വസിക്കണ്ടേ ? “

ദേവരാജന് സംശയം മാറിയില്ല.. സത്യപാലൻ  ജോസിനെ നോക്കി..

“ജോസേ..  പഴയ  ബാർ ഓണറുടെ കാലത്തെ ആരെങ്കിലും ഇപ്പൊ അവിടെ ജോലി ചെയ്യുന്നുണ്ടോ?”

“ഉവ്വ്… ആറു പേര് പഴയതാ… ഷെഫ് ഉൾപ്പെടെ..”

“മതി.. അതിൽ പറ്റിയ ആൾക്കാരെ സെലക്ട്‌ ചെയ്തോ.. കാശ് കൊടുത്തിട്ടായാലും ഭീഷണിപ്പെടുത്തിയിട്ടായാലും  അവന്മാർ എല്ലാം ഏൽക്കണം..”

ജോസ് തലയാട്ടി….സത്യപാലൻ  എഴുന്നേറ്റു..

“കുറച്ചു ദിവസം കഴിയുമ്പോൾ എല്ലാരും എല്ലാം മറക്കും.. നമ്മുടെ നാട്ടിലെ മണ്ടന്മാർക്ക് അങ്ങനൊരു പ്രത്യേകത ഉണ്ട്.. പുതിയ വിഷയം കിട്ടിയാൽ അതിന്റെ പുറകിൽ പൊയ്ക്കോളും.അതുവരെ ബാർ അടഞ്ഞു കിടക്കട്ടെ… എല്ലാം ഒന്ന് ഒതുങ്ങിയിട്ട് കുറെ മിനുക്ക് പണിയൊക്കെ നടത്തി  പേരൊക്കെ മാറ്റി തുറന്നാൽ  മതി.. അതിനുള്ളിൽ ഇതിന്റെ പിറകിൽ കളിച്ചവരെ ഞാൻ പൊക്കും..”

അയാൾ പുറത്തേക്ക് നടന്നു. പുറകെ  തന്നെ ജോസും..

“ജോസേ.. വീട്ടിൽ സണ്ണിയുടെ പെണ്ണുണ്ട്… അവൾക്കു കഴിക്കാൻ വല്ലതും എത്തിക്കണം… രണ്ടു ഡ്രെസും വാങ്ങിച്ചോ..”

“ശരി..ഞാൻ പിള്ളേരെ ആരെയെങ്കിലും അയക്കാം..”

“വേണ്ട.. നീ  നേരിട്ട് പോയാൽ മതി… ങാ  പിന്നെ,.. പോകുന്നതൊക്കെ കൊള്ളാം.. അവളെ  തൊട്ടേക്കരുത്…. സണ്ണിയെ കിട്ടുന്നത് വരെ അവളെ എനിക്ക് മാത്രമായി വേണം..”

“എനിക്കൊന്നും വേണ്ടായേ…. പണ്ടത്തെ പോലല്ല.. ഇപ്പൊ ഇതിനോടൊന്നും ഒരു താല്പര്യമില്ല സത്യാ..”

സത്യപാലൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു..

“മോനേ ജോസേ…നിന്റെ ഭാര്യ പിണങ്ങിപ്പോയത് ഞാൻ അറിഞ്ഞാരുന്നു.. അവളുടെ  ചേച്ചിയുടെ മുറിയിൽ നിന്നെ പിറന്ന പടി കണ്ടതാണ് കാരണം  എന്നും അറിഞ്ഞു..”

“അത് പിന്നെ….. ഒരാവേശത്തിൽ പറ്റിപ്പോയതാ…”

“ഉവ്വ്…. ഉരുളണ്ട.. നീ പറഞ്ഞത്  ചെയ്യ്…”

സത്യപാലൻ  ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു..

“വാസവൻ എവിടെയാടാ? “

“ആ  അഫ്സലിന്റെ പിന്നാലെയാ…അവൻ പറഞ്ഞത്  മുഴുവൻ നമ്പാൻ പറ്റില്ല..”

“ഉം… എല്ലാരും ഒന്ന് കരുതിയിരുന്നോ… എന്തോ വലിയ പണി വരാൻ പോകുന്നുണ്ട്… മുതലാളിയോട് മനഃപൂർവം പറയാതിരുന്നതാ..”

ജോസ് അമ്പരന്നു..

“അതെന്താ അങ്ങനെ തോന്നാൻ?”

“നിനക്ക് തോന്നിയില്ലെങ്കിൽ അതിനർത്ഥം നിന്റെ തലയിൽ കളിമണ്ണ് ആണെന്നാ… സീതാഗ്രൂപ്പിന് ഇനി അങ്ങോട്ട് കഷ്ടകാലം ആയിരിക്കും… നീ  നോക്കിക്കോ..”

“സണ്ണിയുടെ പ്ലാൻ ആണോ?”

“ഏയ്…. അവനു വേണ്ടത് എല്ലാവരുടെയും ജീവനാ… ഇത് മറ്റാരോ ആണ്… എന്തായാലും ഈ കളി  കൊള്ളാം… എനിക്ക് ഇഷ്ടമായി..”

ജീപ്പ് റോഡിലേക്ക് ഇറങ്ങി.

*************

ജാനകി മോളെ വച്ച് ആഡ് ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോഴാണ്  അഭിമന്യു എത്തിയത്.. രാവിലെ അവനു ചില ജോലികൾ നൽകി യദു പറഞ്ഞയച്ചതായിരുന്നു..അവനെ കണ്ടതും  ജാനകി ഓടി വന്നു…

“വല്യ സിനിമാ നടി ആയല്ലോ? ഇനി എന്നെ കല്യാണം കഴിക്കണ്ട എന്നു പറയുമോ?”

അവൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പോക്കറ്റിൽ നിന്ന് ഒരു ചോക്ലേറ്റ് എടുത്തു നൽകി..  ശിവാനിയും മീനാക്ഷിയും എന്തോ സംസാരിച്ചു കൊണ്ട് അങ്ങോട്ട് വന്നു…

“എനിക്കൊരു പേടിയുണ്ടായിരുന്നു ഇവൾ കരയുവോന്ന്… “

“ഏയ്… മിടുക്കിയാ… ശിവയോട് പെട്ടെന്ന് അടുത്തു.. എന്തായാലും  ഷൂട്ട്‌ ഭംഗിയായി കഴിഞ്ഞു..”

മീനാക്ഷി പുഞ്ചിരിയോടെ പറഞ്ഞു. അഭിമന്യു ശിവാനിയുടെ മുഖത്തേക്ക് നോക്കിയതേ ഇല്ല.. കയ്യിൽ ഒരു ഫയലുമായി  സമീറയും അവിടെത്തി..

“മാഡം, ഞാൻ പൊയ്ക്കോട്ടേ?”

അവൾ ചോദിച്ചു..

“ഓക്കേ… നാളെ കാണാം.”

“സമീറാ… ഈ  സാരി  തനിക്കു നന്നായി ചേരുന്നുണ്ട്…. “

അഭിമന്യു പറഞ്ഞു..

“ഓ… ചുമ്മാ തള്ളല്ലേ അഭീ…”

“അല്ലെടോ…സത്യം… തനിക്ക് ഒരു മോഡലിന്റെ ഫേസും  ഷേപ്പും ഒക്കെ ഉണ്ട്… ഒന്ന് ആ  ഫീൽഡിൽ ശ്രമിച്ചു നോക്ക്..”

“ഓ… എനിക്കതിലൊന്നും താല്പര്യമില്ല…”

“എന്തായാലും തന്നെ  കെട്ടുന്നവന്റെ ഭാഗ്യം..”

സമീറ  നാണത്തോടെ  ചിരിച്ചു കൊണ്ട് നടന്നകന്നു…

“പോകാം? ജാനകിയെ വീട്ടിലെത്തിക്കണം.. ഇപ്പൊ തന്നെ ഇവളുടെ അമ്മ നൂറു പ്രാവശ്യം ഫോൺ  ചെയ്തു..”

“നിങ്ങൾ കാറിലിരുന്നോ.. ഞാൻ സാറിനെ വിളിച്ചിട്ട് വരാം…ക്യാമറമാനോട് സംസാരിക്കുകയാ…”

അഭിമന്യുവും ശിവാനിയും  കുഞ്ഞിനെയും കൊണ്ട് കാറിൽ കയറി . അകത്തു കയറിയ ഉടൻ  ശിവാനി   മുന്നിലേക്ക് ആഞ്ഞ് അവന്റെ വയറിൽ ശക്തിയായി  നുള്ളി…

“എന്റെ മുന്നിൽ നിന്ന് അവളെ പൊക്കി പറയുന്നോ…?  തെണ്ടീ…”

“ആ… വിടെടീ… വേദനിക്കുന്നു..”

“ഇനി ഇതാവർത്തിക്കുമോ?”.

“ഇല്ല…. യ്യോ.. വിട്…”

“സത്യം ചെയ്യ്..”

“സത്യം… നീയാണേ… നിന്റച്ഛൻ ജൂനിയർ മാൻഡ്രേക്ക് ആണേ സത്യം…”

“അച്ഛനെ പറയുന്നോ .”

അവൾ  ഒന്നുകൂടി അമർത്തി നുള്ളി…

“ഇല്ല… പറയൂല്ല.. മാപ്പ്… ഒന്ന് വിടെടീ..”

അവൾ  കയ്യെടുത്തു. അഭിമന്യു ഷർട്ട് ഉയർത്തി നോക്കി.. അരക്കെട്ടിനു തൊട്ട് മുകളിൽ ചുവന്നു വരുന്നു..

“പിശാശ്… നീ നഖം വെട്ടാറില്ലേ?”

“ഇനി മേലിൽ ഏതെങ്കിലും പെണ്ണിനോട് കൊഞ്ചാൻ പോയാൽ  കൊല്ലും ഞാൻ..”

“ഇല്ല.. നിന്നെ തന്നെ സഹിക്കാൻ പറ്റുന്നില്ല.. പിന്നല്ലേ വേറൊരുത്തി.. അതുപോട്ടെ. ഒരുമ്മ താ..”

“കൊച്ച് ഇരിക്കുന്നത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല..”

ജാനകി  അവളുടെ ഫോണിൽ എന്തോ വിഡിയോ കാണുകയാണ്…അഭിമന്യു  കൈ പുറകോട്ട് നീട്ടി പിടിച്ചു.. ഒന്ന് ചുറ്റും നോക്കിയ ശേഷം ശിവാനി ആ കയ്യിൽ ഉമ്മ

വച്ചു..

“ഇതേയുള്ളു അല്ലേ?”

“അല്ലെടാ… നിനക്കു ഞാൻ ലിപ്‌ലോക്ക് തരാം…”

“എന്നാൽ താ..”

അവൻ മുഖം പുറകോട്ടു തിരിച്ചു…

“ദേ അവര്….” അവൾ  മുന്നിലേക്ക് ചൂണ്ടി..

യദുവും മീനാക്ഷിയും കാറിനു നേരെ വരുന്നുണ്ട്,.

“എടീ… നമുക്ക് ഇവരെയൊന്ന് ഒട്ടിച്ചാലോ?”

“എനിക്ക് പ്രതീക്ഷ ഇല്ല… ചേച്ചിയുടെ കാര്യമൊക്കെ ഞാൻ നിന്നോട് പറഞ്ഞതല്ലേ…?”

“ശ്രമിക്കാലോ… അത് പോട്ടെ,.. നീ  മീനുവിനെ  ചേച്ചീ  എന്നല്ലേ വിളിക്കുന്നത്.. അവളും ഞാനും ഒരേ പ്രായമാ… എന്നെ വിളിക്കുന്നത് എടാ, പോടാ, നീ, എന്നൊക്കെ.. ഇച്ചിരി ബഹുമാനം കാണിച്ചൂടെ?”

“പിന്നെന്ത് വിളിക്കും?”

“അഭി ചേട്ടാ  എന്നു വിളിച്ചൂടെ..?”

“അയ്യട… ഒരു ചോട്ടൻ…. മിണ്ടാതിരുന്നോണം… ഇങ്ങനൊക്കെയെ പറ്റൂ… “

യദു  ഡോറിനടുത്തു എത്തിയപ്പോൾ അവർ  സംസാരം  നിർത്തി..ജാനകിയെ  വീട്ടിൽ എത്തിച്ചപ്പോഴേക്കും സന്ധ്യ ആയി..അവിടുന്ന് നേരെ മീനാക്ഷിയുടെ  വീട്ടിലേക്ക്….കാറിൽ  വച്ച് മറ്റുള്ളവരുടെ സാന്നിധ്യത്തിൽ അഭിമന്യുവും ശിവാനിയും ഒന്നും മിണ്ടിയില്ല… അവൾ  പഴയത് പോലെ മുഖം വീർപ്പിച്ചു തന്നെ ഇരിക്കുന്നത് കണ്ട് അവൻ  ചിരിയടക്കി…

“ഇത്തവണ സർ  വീട്ടിൽ കയറിയിട്ട് പോയാൽ  മതി..”

തന്റെ  വീടിനു മുൻപിൽ എത്തിയപ്പോൾ മീനാക്ഷി പറഞ്ഞു.

“അതു  വേണോ?… സമയം ഒരുപാടായി..” അവൻ മടിച്ചു..

“ഞാനെന്തെങ്കിലും കഴിച്ചിട്ടേ വരുന്നുള്ളൂ.. നല്ല വിശപ്പ്..”

അഭിമന്യു പുറത്തേക്കിറങ്ങി.. വേറെ വഴിയില്ലാതെ  ശിവാനിയും യദുവും  അവരുടെ കൂടെ  നടന്നു… ഹരിദാസും  ഭാനുമതിയും ഉമ്മറത്തു ഇരിപ്പുണ്ട്…

“ഭാനുമതിയേ… കുറച്ചു വിരുന്നുകാരുണ്ട്..”

അഭിമന്യു വിളിച്ചു കൂവി..

“നിന്നെ കാണാനിരിക്കുകയായിരുന്നു.. ഞായറാഴ്ച ഇങ്ങോട്ട് വരുന്നുണ്ട്, മുരിങ്ങയിലതോരൻ ഉണ്ടാക്കി വയ്ക്കണം എന്ന് പറഞ്ഞിട്ട് എവിടെക്കാ മുങ്ങിയത്?”

ഭാനുമതി  ചോദിച്ചു..

“റൂമിലെ ഹിന്ദിക്കാരന് വയ്യാരുന്നു… ആ പാവത്തെ ഒറ്റയ്ക്ക് ആക്കിയിട്ട് ഞാനെങ്ങനാ  വരുന്നേ? “

“ഒന്ന് വിളിച്ചു പറഞ്ഞൂടെ? ഞങ്ങൾ കാത്തിരുന്നു… നിന്നെ വിളിച്ചിട്ട് സ്വിച് ഓഫ്‌..”

“ആ  കാണിച്ചതിന് ഇവളുടെ വായിൽ  നിന്ന് ഒരുപാട് കേട്ടു…എന്നാലും സോറി…

ഹരിദാസ് എഴുന്നേറ്റ് നിന്ന് യദുവിന് ഷേക് ഹാൻഡ് നൽകി..

“രണ്ടു തവണ ഇവളെ  ഇവിടെ വരെ കൊണ്ടു വിട്ടിട്ട്  അകത്തോട്ടു കയറാതെ  പോയി അല്ലേ?”

“അന്നൊക്കെ ഓരോ തിരക്കുകൾ..”

“വാ  കയറിയിരിക്ക്… ഇവിടെ സൗകര്യങ്ങൾ ഒക്കെ കുറവാണ്..”

ഭാനുമതി  ക്ഷണിച്ചു…ശിവാനിയും  യദുവും  അകത്തു കയറിയിരുന്നു…

“എന്താമ്മേ കഴിക്കാനുള്ളത്?” അഭിമന്യു നേരെ അടുക്കളയിലേക്ക്  നടന്നു..

“ഇവൻ ഇങ്ങോട്ട് സ്ഥിരം വരാറുണ്ടോ?”

യദു  ഹരിദാസിനോട് ചോദിച്ചു…

“അവനു തോന്നുമ്പോഴൊക്കെ കയറി വരും..ഇതിപ്പോ അവന്റേം കൂടി  വീടാ…”

അയാളുടെ  മറുപടിയിൽ  ആർക്കും അത്ഭുതം തോന്നിയില്ല…പരിചയപ്പെടുന്നവരുടെ  ജീവിതത്തിന്റെ ഭാഗമായി മാറാനുള്ള അഭിമന്യുവിന്റെ കഴിവ് നേരിട്ട് അറിവുള്ളവരാണ് അവിടെ ഉള്ള എല്ലാവരും… മീനാക്ഷി ശിവാനിയെ കൂട്ടി മുറിയിലേക്ക് പോയി..

“കൈ  കഴുകിയിട്ട് എടുത്ത് തിന്നെടാ…”

അടുക്കളയിൽ ഭാനുമതി ഉറക്കെ  ശാസിക്കുന്നത് കേട്ടു..

“സാറിന്റെ അമ്മയ്ക്ക് എങ്ങനെയുണ്ട്?”

ഹരിദാസ് ചോദിച്ചു..

“കുഴപ്പമില്ല.. ഇനി രണ്ടു ദിവസം കഴിഞ്ഞു ഹോസ്പിറ്റലിൽ പോകണം…”.

കുറച്ചു കഴിഞ്ഞപ്പോൾ ഭാനുമതി  എല്ലാവരെയും ഭക്ഷണം കഴിക്കാൻ  വിളിച്ചു… മേശപ്പുറത്തു ബേക്കറി പലഹാരങ്ങളും  ചായയും  നിരത്തി വച്ചിട്ടുണ്ട്… കയ്യിൽ ഒരു പ്ളേറ്റുമായി അഭിമന്യു അങ്ങോട്ട്‌ വന്നു..

“ഇവർക്ക് കപ്പ കൊടുക്കുന്നില്ലേ?”

“വേണ്ട… അതൊന്നും ഇഷ്ടപ്പെട്ടില്ലെങ്കിലോ..?”

ഭാനുമതി വല്ലായ്മയോടെ പറഞ്ഞു..

“ഞങ്ങള് അന്യഗ്രഹത്തിൽ നിന്ന് വന്നവരൊന്നുമല്ല… എനിക്ക് കപ്പ മതി..”

ശിവാനി  യദുവിനെ  നോക്കി..

“ഏട്ടനോ?”

“എനിക്കും…”

ഭാനുമതി  കപ്പയും  മീൻകറിയും  വിളമ്പി. ഭക്ഷണം കഴിച്ച് കുറച്ചു നേരം കൂടി  അവിടെ ചിലവഴിച്ചിട്ടാണ് അവർ പോകാനിറങ്ങിയത്…

“താങ്ക്സ് സർ.” കാറിന്റെ അടുത്തേക്ക് നടക്കുമ്പോൾ മീനാക്ഷി പറഞ്ഞു.

“എന്തിന്..?”

“വീട്ടിൽ വന്നതിന്..”

“ഞാനല്ലേ താങ്ക്സ് പറയേണ്ടത്, ഇത്രയും നല്ല ഫുഡ് തന്നതിന്?..ഇനിയും വരും…”

അവൻ പുഞ്ചിരിച്ചു കൊണ്ട്  കാറിൽ കയറി…. തിരിച്ചു പൊയ്ക്കൊണ്ടിരിക്കവേ അവൻ അഭിമന്യുവിനെ  നോക്കി..

“അഭീ… എന്നെ ടൗണിൽ ഇറക്കി വിട്ടാൽ മതി.. അവിടൊരു ഫ്രണ്ട് വെയിറ്റ് ചെയ്യുന്നുണ്ട്.. ചെറിയൊരു ഡിസ്കഷൻ.. ലേറ്റ് ആകും. നീ ഇവളെ  വീട്ടിൽ എത്തിച്ചേക്ക്..”

“അപ്പൊ ഏട്ടൻ എങ്ങനെ വരും?”

“അച്ഛൻ അതു വഴി  വരാമെന്നു പറഞ്ഞു..”

“അല്ല, ചോദിക്കാൻ വിട്ടു പോയി.. യദുവേട്ടന്റെ  അച്ഛന്റെ കേസ് എന്തായി..?

ബാർ പൂട്ടിയതൊക്കെ ന്യൂസിൽ കണ്ടു..”

“ഒന്നും  വ്യക്തമായി അറിയില്ലെടാ… ബിസിനസ്‌ ഏറ്റെടുക്കാൻ പറഞ്ഞിട്ട് കേൾക്കാത്തതിനാൽ ഇപ്പൊ ഞങ്ങളോട്  ഒന്നും അങ്ങനെ പറയാറില്ല… ആരോ ചതിച്ചതാണെന്ന് അമ്മയോട് പറഞ്ഞു  എന്നറിഞ്ഞു..”

“ഈ  കാശുകാർക്ക് ഒരിക്കലും മനസമാധാനമായിട്ട് ഉറങ്ങാൻ പറ്റില്ല അല്ലേ? എപ്പഴും  ടെൻഷൻ… എനിക്കൊന്നും പൈസ ഇല്ലാത്തത് ഭാഗ്യം..”

“അഹങ്കാരം കൊണ്ടാ പൈസ ഇല്ലാത്തത്..”

പിന്നിൽ നിന്നും ശിവാനി പറഞ്ഞു..

“ആഹാ.. ഞാൻ കരുതി മാഡം  മൗന വ്രതത്തിൽ ആയിരിക്കുമെന്ന്…  കളിയാക്കാൻ കിട്ടുന്ന ഒരവസരവും  പാഴാക്കരുത്..”

ടൗണിലെ ഒരു ഹോട്ടലിനു മുന്നിൽ യദുവിനെ ഇറക്കി വിട്ട് അവർ  യാത്ര തുടങ്ങി.. നഗരാതിർത്തി പിന്നിട്ട ശേഷം  ഇടത്തോട്ടുള്ള ചെറിയ റോഡിലേക്ക് അവൻ  കാർ കയറ്റി  നിർത്തിലൈറ്റുകൾ  ഓഫ്‌ ചെയ്തു.. അതെന്തിനാണെന്ന് അവൾക്ക് മനസിലായെങ്കിലും  മിണ്ടാതെ ഇരുന്നു.. പുറത്തിറങ്ങി പരിസരം ആകെ ഒന്ന് നോക്കിയ ശേഷം  ബാക്ക് ഡോർ  തുറന്ന് അവൻ അവളുടെ അടുത്തിരുന്നു.. സംസാരം ഒന്നും ഉണ്ടായില്ല.. ഒരു കൈ കൊണ്ട് അവളുടെ കവിളിലും, മറു കൈ  കഴുത്തിനു പുറകിലും പിടിച്ച് ചുണ്ടുകൾ  തമ്മിൽ  കൊരുത്തു…. ഏറെ നേരം.. പാതി കൂമ്പിയ മിഴികളുമായി അവൾ  ഏതോ ലോകത്തിലായിരുന്നു….

“ശിവാ .”

“ഉം?”

“നിന്റെ വീട്ടുകാർ അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ?”

“അച്ഛൻ എന്തായാലും ഉടക്കും.. ഏട്ടനും അമ്മയും എന്നെ മനസിലാക്കും എന്നാണ് പ്രതീക്ഷ..”

അവൾ  അവന്റെ കഴുത്തിനടിയിലേക്ക് തല  ചേർത്തു വച്ചു..

“എനിക്ക് നല്ല ഭയമുണ്ടെടീ.. “

“എന്തിന്?”

“ഒരുപാട് സ്നേഹിച്ച് നഷ്ടപ്പെടുമോ  എന്ന്?”

“അത് സ്നേഹത്തിൽ വിശ്വാസമില്ലാത്തത് കൊണ്ടാ..”

“ഒലക്കേടെ മൂടാണ്.. നിങ്ങൾ പെണ്പിള്ളേരുടെ സ്ഥിരം ഡയലോഗാ  ഇത്… ഞങ്ങൾ അതും വിശ്വസിച്ചു കുറെ സ്വപ്നം കാണും… അവസാനം, വീട്ടുകാർ സമ്മതിക്കുന്നില്ല, അവരെ വേദനിപ്പിക്കാൻ പറ്റൂല നമുക്ക് പിരിയാം, എനിക്ക് ജനിക്കുന്ന ആദ്യത്തെ കൊച്ചിന് നിന്റെ പേരിടാം  എന്നൊക്കെ പറഞ്ഞ് നൈസ് ആയിട്ട് മുങ്ങും…”

“എന്നെ പറ്റി അങ്ങനാണോ  ചിന്തിക്കുന്നേ? പോടാ.. മിണ്ടണ്ട..”

അവൾ ദേഷ്യപ്പെട്ട് നീങ്ങിയിരുന്നു..

“പിണങ്ങല്ലേ പിശാശേ.. നീ എന്നേം കൊണ്ടേ പോകൂ  എന്നറിയാം..”

അഭിമന്യു അവളെ  ദേഹത്തേക്ക് വലിച്ചിട്ടു.. എന്നിട്ട് മൂക്കിൽ വേദനിപ്പിക്കാതെ ഒന്ന് കടിച്ചു…

“സ്ഥലം വിടാം…?. ഇനിയും ഇരുന്നാൽ മോന്റെ കൺട്രോൾ പോകും…”

“അതു ശരിയാ… പിടിച്ചു നില്കുന്നതിന് ഒരു പരിധിയില്ലേ…?”

ഒരിക്കൽ കൂടി അവളെ ഉമ്മ

വച്ച ശേഷം അവൻ  ഡ്രൈവിംഗ് സീറ്റിൽ പോയി ഇരുന്ന് കാർ സ്റ്റാർട്ട്‌ ചെയ്ത് മെയിൻ റോഡിലേക്ക് കയറ്റി..

സീതാലയം എത്തുന്നതിനു ഏകദേശം രണ്ടു കിലോമീറ്റർ മുൻപ് വരെ  റോഡ് വിജനമാണ്.. ഒരു വശത്ത്  വെള്ളക്കെട്ടും മറു വശത്ത് പണി തീരാത്ത  കുറെ കെട്ടിടങ്ങളും…അവിടെ എത്തിയപ്പോൾ പെട്ടെന്ന്  ഒരു ബൈക്ക് റോഡിന് കുറുകെ വന്നു നിന്നു.. അഭിമന്യു  ബ്രേക്കിൽ കാലമർത്തി… പിന്നിലും ഒരു ബൈക്ക് വന്നു നില്കുന്നത് അവൻ ഗ്ലാസിലൂടെ കണ്ടു..

“നിന്റെ അച്ഛന്റെ ആളുകളാണോടീ?”


Listen to unlimited audiobooks and stories.
Download now

“അവരെന്തിനാ  വഴി തടയുന്നെ? ഇത് വേറാരോ ആണ്.. ഞാൻ ഏട്ടനെ വിളിക്കട്ടെ..”

ശിവാനി പരിഭ്രമത്തോടെ  ഫോൺ  എടുത്തു..

“ബെസ്റ്റ്.. ഏട്ടൻ ഇവിടെത്തുമ്പോഴേക്കും അര മണിക്കൂർ കഴിയും.. നീ ചുമ്മാതിരിക്ക്… എന്തായാലും സംസാരിച്ചു നോക്കാം..”

“അഭീ  പ്ലീസ് വേണ്ട… പുറത്തിറങ്ങേണ്ട… വേറെ ഏതെങ്കിലും വണ്ടി ഈ  വഴി  വരാതിരിക്കില്ല..”

“എടീ അവരും  മനുഷ്യരല്ലേ? കാര്യം പറഞ്ഞാൽ മനസിലാകും..”

എതിർപ്പ് വക വയ്ക്കാതെ അവൻ പുറത്തിറങ്ങി.. പിന്നാലെ അവളും… രണ്ടു ബൈക്കുകളിൽ നിന്നുമായി നാല് പേർ…. അഭിമന്യു അവരെ സൂക്ഷിച്ചു നോക്കി,..

“നീ ഇവളുടെ ആരാടാ?”

മുന്നിൽ നിന്നതിൽ ഒരാൾ  ചോദിച്ചു..

“മാഡത്തിന്റെ ഡ്രൈവറാണ്  ചേട്ടാ.. എന്താ പ്രശ്നം..?”

“നിന്നോട് പ്രശ്നമൊന്നുമില്ല.. ഇവളെയാ  ഞങ്ങൾക്ക് വേണ്ടത്…”

അയാൾ  ഷർട്ടിന്റെ പിറകിൽ  നിന്നും വടിവാൾ  വലിച്ചെടുത്തു…

“ജീവൻ  വേണേൽ നീ  ഓടിക്കോ… പോയി മുതലാളിയോട് പറ, മോളെ  ആണ്പിള്ളേര് തീർത്തെന്ന്..”

ശിവാനി  വിറച്ചു കൊണ്ട് അഭിമന്യുവിന്റെ പിറകിലേക്ക് ഒതുങ്ങി നിന്നു..

“ഇവളുടെ അച്ഛന്റെ ആൾക്കാർ ചാവക്കാട്  വരെ  വന്ന് വീട്ടിൽ കേറി തോന്ന്യാസം കാണിച്ചിട്ട് പോകും,.. ഞങ്ങളത് നോക്കി നിൽക്കണോ?.. “

“ചേട്ടൻ എന്തൊക്കെയാ ഈ പറയുന്നേ? നിങ്ങൾക് ആള് മാറിയതാവും…”

“ഇത് ദേവരാജന്റെ മോളല്ലേടാ? ഞങ്ങൾ മണ്ടന്മാരൊന്നുമല്ല… നിന്നോട് മര്യാദക്ക് പോകാൻ പറഞ്ഞു… ഇനിയും നിന്നാൽ ആദ്യം നിന്നെ വെട്ടികൊന്ന് ഈ  വെള്ളത്തിലേക്ക് എറിയും..”

“ഞാൻ പൊയ്ക്കോളാം.. നിങ്ങൾ ആരാന്ന് പറ..”

” തൃശ്ശൂരിലെ അഫ്സലിന്റെ പിള്ളേര് എന്ന് പറഞ്ഞാൽ മതി.. ദേവരാജന് മനസിലാകും..”

“ങാ  ഓക്കേ… ഒരു മിനിട്ട് ചേട്ടായീ..”

അവൻ  ശിവാനിയെ  നോക്കി.

“നിനക്ക് ഈ  അഫ്സലിനെ അറിയുമോ? “

അവൾ  ഇല്ലെന്ന് തലയാട്ടി…

“നീ  തൃശൂരിൽ പോയിട്ടുണ്ടോ?”

“ഒരിക്കൽ പോയിട്ടുണ്ട്.. ഗുരുവായൂർ അമ്പലത്തിൽ..”

“ഗുരുവായൂരപ്പനും നീയും തമ്മിൽ  പ്രശ്നമൊന്നും ഇല്ലല്ലോ…? “

“ഇല്ല “

“എടീ പോത്തേ.. വേറെ വല്ല സ്ഥലത്തും പോയി എന്തേലും പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടോ?”

“ഇല്ല.”

അഭിമന്യു ആ  ചെറുപ്പക്കാരനെ  നോക്കി..

“കേട്ടല്ലോ? ഇവൾക്ക് നിങ്ങളെ ആരെയും അറിയില്ല.. ആരുമായും ഒരു പ്രശ്നവുമില്ല.. ഇവളുടെ അച്ഛനോട് നിങ്ങൾക്ക് ദേഷ്യമുണ്ടെങ്കിൽ അങ്ങേരോട് തീർക്കണം..ഞങ്ങളെ  വെറുതെ വിട്ടേക്ക്..”

“ഷാജൂ…. സമയം കളയണ്ട… രണ്ടിനേം  ഒന്നിച്ചു പറഞ്ഞയക്കാം…”

വേറൊരാൾ പറഞ്ഞു..

അഭിമന്യു  ശിവാനിയെ പിടിച്ചു ഡ്രൈവിങ് സീറ്റിൽ ഇരുത്തി..

“കാർ സ്റ്റാർട്ട് ചെയ്യാനൊക്കെ അറിയാല്ലോ?  ഞാൻ വീണു കഴിഞ്ഞാൽ  ഒന്നും നോക്കണ്ട… നൂറിൽ വിട്ടോ… വീട്ടിൽ എത്തിയിട്ടേ പിന്നെ നിർത്താവൂ… പോകുമ്പോ ഇതിലൊരുത്തന്റെ നെഞ്ചത്തൂടെ കേറ്റിക്കോ..”

“അഭീ… പ്ലീസ്…”

അവൾ കെഞ്ചി…അവൻ അതു ശ്രദ്ധിക്കാതെ ഡോർ  വലിച്ചടച്ചു… കയ്യിൽ കത്തിയുമായി ഒരാൾ  പാഞ്ഞു വന്നു.. വയറിന്റെ ഒരടി മുന്നിൽ വച്ച് അഭിമന്യു അത് ബ്ലോക്ക്‌ ചെയ്തു.. പിന്നെ അയാളുടെ  കൈ  പിടിച്ച് മുന്നോട്ട് വലിച്ച് വലത്തെ കഴുത്തിൽ   ശക്തിയായി  ഇടിച്ചു… ഒരു ഞരക്കത്തോടെ അയാൾ  തറയിൽ  വീണു.. അതോടെ മറ്റുള്ളവർ  ജാഗരൂകരായി…. അവൻ  ഒരു കാൽ  മുന്പിലോട്ട് എടുത്ത് വച്ച്  നിന്നു.. ഇത്തവണ  മൂന്ന് പേരും ഒരുമിച്ചാണ് വന്നത്… അവൻ പതറാതെ  പൊരുതി.. റോഡരിൽ നിന്നും കരിങ്കല്ലിന്റെ ഒരു ചീള്  എടുത്ത് ഒരാളുടെ മൂക്കിൽ ഇടിച്ചു.. അയാൾ മുഖം പൊത്തി  നിലത്തേക്ക് കുനിഞ്ഞപ്പോൾ അടുത്ത അടി തലയുടെ പിറകിൽ… പ്രതിരോധിക്കാൻ നില്കുന്നത് വിഡ്ഢിത്തമാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൻ പരമാവധി ആക്രമിച്ചു… ഒരു നിമിഷം ശ്രദ്ധ പാളിയപ്പോൾ  താടിയെല്ല് തകരും പോലൊരു അടി കിട്ടി അവൻ കാറിന്റെ ബോണറ്റിൽ വീണു… ശരീരം  നൊന്തതോടെ അവന്റെ നിയന്ത്രണം വിട്ടു… ഉറക്കെ അലറിക്കൊണ്ട് അവൻ  ഒരുത്തന്റെ കഴുത്തിൽ  കുത്തിപ്പിടിച്ചു മൂക്കിന് തുടർച്ചയായി  ഇടിച്ചു… വടിവാളുമായി വന്നവന്റെ  അടിവയറു ലക്ഷ്യമാക്കി ആഞ്ഞു ചവിട്ടി… അയാൾ   റോഡിലേക്ക് മലർന്നു വീണു.. ഒറ്റ കുതിപ്പിന് അഭിമന്യു വടിവാൾ കയ്യിലെടുത്തു.. അതോടെ എല്ലാവരും   വിരണ്ടു. അവനിൽ നിന്നും ഒരു ചെറുത്ത് നിൽപ് തീരെ പ്രതീക്ഷിച്ചിരുന്നില്ല…

പണിപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിച്ച ഒരുത്തന്റെ  കൈത്തണ്ടയിൽ വെട്ട് കിട്ടിയതോടെ  അവരുടെ  ഭയം ഇരട്ടിച്ചു.. പിൻവാങ്ങുന്നതാണ്  ബുദ്ധി എന്നവർക്ക് തോന്നി… രണ്ടു പേർ വെള്ളക്കെട്ടിലേക്ക് എടുത്ത് ചാടി  നീന്തി തുടങ്ങി.. ഒരാൾക്ക് ബോധം നഷ്ടപ്പെട്ടിരുന്നു… മുറിവേറ്റവനെ  എഴുന്നേൽപ്പിച്ച് ഇലക്ട്രിക് പോസ്റ്റിൽ ചാരി  നിർത്തി അഭിമന്യു  നെഞ്ചിൽ ബോക്സിങ് പ്രാക്ടീസ് ചെയ്യുന്നത് പോലെ  തുരുതുരാ  ഇടിച്ചു… ഒടുവിൽ കൈ  കുഴഞ്ഞപ്പോഴാണ് നിർത്തിയത്… അയാൾ  ചോര തുപ്പിക്കൊണ്ട് നിലത്തേക്ക് ഊർന്നിരുന്നു..

അഭിമന്യു  കിതച്ചു കൊണ്ട്  ബൈക്ക് റോഡരികിൽ  തള്ളിയിട്ടു.. എന്നിട്ട് കാറിനടുത്തെത്തി… ശിവാനി ഡോർ തുറന്ന്  ഓടിവന്ന് അവനെ കെട്ടിപ്പിച്ചു കരഞ്ഞു…

“കേറെടീ… ബാക്കി കരച്ചിൽ പിന്നെ.. ഇവന്മാരുടെ കൂടെ വേറെ വല്ലവരും ഉണ്ടെങ്കിൽ ഞാനും  നീയും നാളെ ചരമ കോളത്തിൽ വരും..”

അവൻ  അവളെ കാറിനു  നേർക്ക് തള്ളി.. വണ്ടി ഓടിക്കൊണ്ടിരിക്കെ അവൾ  ഷാൾ കൊണ്ട് അവന്റെ മുഖം തുടച്ചു..

“നല്ലോണം അടി കിട്ടി അല്ലേ?”

“ഉവ്വ്… നീയെന്തായാലും  എണ്ണിയിട്ടുണ്ടാവുമല്ലോ…?”

“ഇല്ല… ഞാൻ കണ്ണടച്ചു..”

“കൊള്ളാം….. എടീ  ഒരടി പോലും കൊള്ളാതെ എതിരാളികളെ  വീഴ്ത്താൻ ഞാൻ രജനീകാന്ത് ഒന്നുമല്ല…എന്തായാലും  ഇപ്പൊ ഒരുകാര്യം ഉറപ്പായി. നിന്റെ അച്ഛന് ജൂനിയർ മാൻഡ്രേക്കിന്റെ രൂപം മാത്രമല്ല, സ്വഭാവവും  ഉണ്ട്…ഏതൊക്കെ ജില്ലയിൽ നിന്നാ അടി വരുന്നത്..? ശരിക്കും അങ്ങേർക്ക് എന്താ  ജോലി?  അധോലോകം ആണോ?”

“പോടാ… അങ്ങനൊന്നും ഇല്ല.. എന്തായാലും  ഈ സംഭവം അച്ഛനോട് പറയണം…”

“നീ ജന്മനാ ഇങ്ങനെ ആണോ? “

“എന്തേ?”

“ഇത് അങ്ങേരോട് പറഞ്ഞാൽ നിന്റെ കൂടെ ബോഡി ഗാർഡ്സിനെ അയക്കും… ചിലപ്പോൾ വീട്ടിൽ നിന്നും പുറത്തിറങ്ങരുത് എന്നൂടെ പറയും…”

അതു ശരിയാണല്ലോ  എന്ന് അവൾക്ക് തോന്നി..

“തത്കാലം ഇതാരോടും പറയണ്ട…ഞാൻ ഒന്നാലോചിക്കട്ടെ..”

“എന്നാലും അഭീ… ഞാനിതൊക്കെ സിനിമയിലേ കണ്ടിട്ടുള്ളൂ… നീ എന്ത് ധൈര്യത്തിലാ  അവന്മാരെ തല്ലാൻ പോയത്?”

“പിന്നെന്ത് ചെയ്യും ? ഓടാൻ പറ്റില്ല.. കാല് പിടിച്ച് കരഞ്ഞാലും അവന്മാർ വിടില്ല.. ഈ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു.. നീയും ഞാനും പണ്ടത്തെ പോലെ ഉടക്ക് തന്നെ ആയിരുന്നേൽ  നിന്നെ അവർക്ക് കൊടുത്തിട്ട് ഞാൻ എന്റെ തടി  നോക്കിയേനെ.. ഇപ്പൊ അതും പറ്റില്ലല്ലോ.”

“ദുഷ്ടാ.. അതിന്റിടേൽ ഇങ്ങനെയും ചിന്തിച്ചോ….?”

“പിന്നില്ലാതെ?”

സീതാലയത്തിന്റെ നൂറു മീറ്റർ ഇപ്പുറത്ത് അവൻ കാർ നിർത്തി..

“ശിവാ.. നീ പുറകിൽ പോയിരിക്ക്… സിസിടീവി ഉള്ളതല്ലേ? നിന്റെ അച്ഛന് സംശയം വരണ്ട..

അവൾ അഭിമന്യുവിന്റെ മുഖം പിടിച്ചു തിരിച്ച്  ഉമ്മകൾ കൊണ്ട് പൊതിഞ്ഞു…. പിന്നെ പുറത്തിറങ്ങി പിൻസീറ്റിൽ കയറിയിരുന്നു… കാർ കണ്ടപ്പോൾ ദേവരാജന്റെ ആളുകൾ ഗേറ്റ് തുറന്നു.. പ്രണയത്തോടെ അവനെ ഒന്ന് നോക്കി ശിവാനി  വീടിനകത്തേക്ക് പോയി.. അവൻ കാർ പാർക്ക് ചെയ്ത് തന്റെ സ്കൂട്ടറുമെടുത്ത് പുറത്തേക്കും…

***********

ഉറക്കം വരാതെ  സണ്ണി തിരിഞ്ഞും മറിഞ്ഞും കിടന്നു… കുടകിൽ എത്തിയിട്ട് നാളുകൾ കുറെ ആയി.. പ്രതികാരം ചെയ്യണം എന്ന ഒറ്റ ചിന്ത മാത്രമാണ് മനസ്സിൽ.. പക്ഷേ അതിനു കഴിയുന്നില്ല.. അഫ്സലിന്റെ വീട് വരെ  സത്യപാലന്റെ ആളുകൾ  തേടി പിടിച്ചിരിക്കുന്നു.. ഇവിടെ വന്ന് അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല. പക്ഷേ എത്ര നാൾ ഇങ്ങനെ ഒളിച്ചു കഴിയും? അവന് ഒരുത്തരം കിട്ടിയില്ല.. അവൻ  എഴുന്നേറ്റു മൊബൈൽ സ്വിച്ച് ഓൺ ചെയ്തു… വല്ലപ്പോഴും മാത്രമേ ഫോൺ ഉപയോഗിക്കാറുള്ളു.. ഓൺ ചെയ്ത ഉടൻ  ഷീബയുടെ  കുറെ മിസ്സ്ഡ്  കാൾസ് കണ്ടു… അവളോട് സംസാരിച്ചിട്ട് ദിവസങ്ങളായെങ്കിലും  സണ്ണി ആദ്യം അഫ്സലിനെ വിളിച്ചു…

“സാറേ… രണ്ടു ബാഡ് ന്യൂസ് ഉണ്ട്..”

“എന്താടാ? ” പകപ്പോടെ  സണ്ണി ചോദിച്ചു.

“ദേവരാജന്റെ മോളെ എന്റെ ടീം ഒന്ന് പണിയാൻ നോക്കി.. പക്ഷേ പാളി പോയി.. ആ  ഡ്രൈവർ ഇടയിൽ കേറി..”

“നീ  എൽ പി സ്കൂൾ പിള്ളേരെ ആണോടാ അയച്ചത്?.. അഫ്സലേ ഒരു കാര്യം പറഞ്ഞേക്കാം.. നിനക്ക് പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോ.. ഞാൻ വേറെ ആരെയെങ്കിലും ഏൽപിച്ചോളാം.. ഇത് രണ്ടാമത്തെ തവണയാ നീ  തോൽക്കുന്നത്… നിന്നെ നമ്പിയാൽ ജീവിതകാലം മുഴുവൻ  ഞാൻ ഇവിടെ തന്നെ കൂടേണ്ടി വരും..”

അഫ്സൽ ഒന്നും മിണ്ടിയില്ല… എന്തെങ്കിലും പറഞ്ഞു പോയാൽ  സണ്ണിയുടെ ദേഷ്യം ഇരട്ടിക്കും എന്ന് അവനറിയാം..

“അടുത്ത ബാഡ് ന്യൂസ് എന്താ?”

“അത്…”

“ഹാ… പറയെടാ… നിന്റെ വായിൽ നിന്ന് നല്ല വാർത്ത വരുമെന്ന വിശ്വാസം ഒന്നും ഇപ്പൊ എനിക്കില്ല.. ധൈര്യമായി പറഞ്ഞോ…”

“സാറിന്റെ മറ്റേ കൊച്ചില്ലേ, ഷീബ.. അവള്  മിസ്സിങ് ആണ്..”

തലക്കടിയേറ്റ പോലെ സണ്ണിക്ക് തോന്നി..

“നീയെന്താടാ പറയുന്നേ?”

“അതെ… എനിക്ക് ഉറപ്പുണ്ട്.. സാറിനെ നാട്ടിൽ വരുത്തിക്കാൻ അവന്മാർ ചെയ്തതാ…”

സണ്ണി  കട്ട് ചെയ്ത് ഷീബയുടെ  നമ്പറിലേക്ക് വിളിച്ചു..മൂന്ന് തവണ വിളിച്ചിട്ടും എടുത്തില്ല… വീണ്ടും വിളിക്കാൻ ശ്രമിക്കുന്നതിന് മുൻപ് അവളുടെ നമ്പറിൽ  നിന്നും വീഡിയോ കാൾ വന്നു… വിറച്ചു കൊണ്ട് സണ്ണി അറ്റൻഡ് ചെയ്തു…  എരിയുന്ന ചുരുട്ട് കടിച്ചു പിടിച്ച ചുണ്ടുകൾ ആണ് ആദ്യം സ്‌ക്രീനിൽ തെളിഞ്ഞത്…

“സണ്ണിക്കുട്ടാ … സുഖമാണോ  കുഞ്ഞേ..?”

സത്യപാലൻ  പുക ഊതിക്കൊണ്ട് അവനെ നോക്കി..

“ഷീബ  എവിടെ?”

“ഒരു കാമുകന് കുറച്ചു ഉത്തരവാദിത്തം ഒക്കെ വേണ്ടേ സണ്ണീ? അവൾ  എത്ര തവണ  നിന്നെ വിളിച്ചു? നീ  എടുത്തില്ല എന്ന് പറഞ്ഞു പിണങ്ങിയിരിക്കുകയാ…”

“പറയെടാ  നായേ…. എന്റെ പെണ്ണ് എവിടെ?”

സണ്ണി അലർച്ച പോലെ ചോദിച്ചു…

“ഞാൻ പറഞ്ഞില്ലേ,? അവള് നിന്നോട് പിണങ്ങി ഉറങ്ങിപ്പോയി.. കാണണോ…? കാണിക്കാം..”

. സത്യപാലൻ  ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ചെയ്തു… ആ  കാഴ്ച കണ്ട് സണ്ണിയുടെ ശ്വാസം നിലച്ചു… ബെഡിൽ പൂർണ നഗ്നയായി കിടക്കുന്ന ഷീബ… ഹൃദയം നുറുങ്ങുന്ന വേദന അവന് അനുഭവപ്പെട്ടു… സത്യപാലൻ  ക്യാമറ തന്റെ  നേരെ തിരിച്ചു…

“ഉറങ്ങാൻ പറ്റുന്നില്ല ചേട്ടാ  എന്ന് പറഞ്ഞപ്പോൾ മൂന്ന് പെഗ്  വോഡ്ക ഞാൻ അവൾക്കു കൊടുത്തു… അതും കഴിച്ച് ഉറങ്ങിയതാ… ഇവിടുത്തെ ഫാനിന് സ്പീഡ് തീരെ ഇല്ല… ഭയങ്കര ചൂട്.. അതുകൊണ്ട് ഡ്രസ്സ്‌ ഒക്കെ അഴിച്ചു വച്ചതാ… അല്ലാതെ ഞാൻ ഒന്നും ചെയ്തില്ല..”

“സത്യപാലാ.. ഇതിന് നീ അനുഭവിക്കും.. നോക്കിക്കോ… നിന്നെ ഇഞ്ചിഞ്ചായേ ഞാൻ കൊല്ലൂ..”

ദേഷ്യവും സങ്കടവും കൊണ്ട് സണ്ണിയുടെ ശബ്ദം പതറിപോയി.. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…സത്യപാലൻ  ചുണ്ടുകൾ കോട്ടി ചിരിച്ചു..

“ചത്തു പോയ തോമസ് നിന്റെ തന്ത ആണെങ്കിൽ നീ  വാടാ പ്രതികാരം  ചെയ്യാൻ.. കണ്ടല്ലോ, ജീവന് തുല്യം നീ സ്നേഹിച്ച നിന്റെ പെണ്ണ് കിടക്കുന്നത്?  ഇവിടെ വന്ന് എന്നെ കൊന്നിട്ട് ഇവളെ രക്ഷിക്ക്…. എനിക്ക് മടുക്കുന്നത് വരെ  ഇവൾ ഈ കട്ടിലിൽ ഉണ്ടാകും… അതിനു ശേഷം എന്റെ ആളുകൾ കേറി മേയും.. എന്നിട്ടും ജീവൻ ബാക്കിയായാൽ ഇവളെ  ബസ്സ്റ്റാൻഡിൽ ശരീരം വിൽക്കാൻ ഞാൻ ഇറക്കി വിടും. അമ്പതോ നൂറോ കൊടുത്ത് നിനക്ക് ആശ തീർക്കാം…”

“സത്യാ… “

“അലറണ്ട…അപ്പനേം കൊന്ന്, ഭാര്യയാക്കാൻ കൊതിച്ചവളെ അനുഭവിക്കുകയും  ചെയ്യുന്ന എന്നോട് പകരം വിടാനുള്ള  ഗഡ്സ് നിനക്ക് ഇല്ലെങ്കിൽ കെട്ടി തൂങ്ങി  ചത്തോ… അതാണ് നല്ലത്…”

സത്യപാലൻ  നാക്ക് കൊണ്ട് ചുണ്ട് നനച്ചു..

“നീ ഫോൺ വച്ചിട്ട് പോ സണ്ണീ… എനിക്ക് മതിയായിട്ടില്ല.. ഞാൻ അവളെ ഉണർത്തട്ടെ… “

അയാളുടെ മുഖത്തെ വൃത്തികെട്ട ചിരി കണ്ടതോടെ  സണ്ണി ഫോൺ വലിച്ചെറിഞ്ഞു… എന്നിട്ട് തൊണ്ടപൊട്ടും വിധത്തിൽ അലറി….കുടകിലെ ആ  എസ്റ്റേറ്റിൽ അവന്റെ ശബ്ദം അലയടിച്ചു….

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

കർണൻ സൂര്യപുത്രൻ Novels

 

5/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!