Skip to content

കർണൻ സൂര്യപുത്രൻ

priyasakhi

പ്രിയ സഖി – 13 (അവസാനഭാഗം)

“സുഖമാണോ എന്ന് ചോദിക്കുന്നില്ല..ആണെന്ന് കണ്ടാലറിയാം “ നേർത്ത പുഞ്ചിരിയോടെ ശ്രീകല പറഞ്ഞു. കിഷോർ ഒന്നും മിണ്ടിയില്ല… അർച്ചന അവളെ തന്നെ നോക്കി ഇരിക്കുകയാണ്… ശ്വേതചേച്ചി പറഞ്ഞതിനേക്കാൾ  സുന്ദരിയാണ് ശ്രീകലയെന്ന് അവൾക്ക് തോന്നി… വിടർന്ന കണ്ണുകൾ…… Read More »പ്രിയ സഖി – 13 (അവസാനഭാഗം)

priyasakhi

പ്രിയ സഖി – 12

“ഇതൊക്കെ ഇടിച്ചു പൊളിച്ചു കളഞ്ഞ് നല്ലൊരു വീടു വയ്ക്കണം..” പ്രജിത്ത് പറഞ്ഞു… ശ്വേതയുടെ വീടിന്റെ പൊട്ടിയ ഓടുകൾ മാറ്റുകയായിരുന്നു അവൻ.. “കാശ് നിന്റെ അച്ഛൻ കുഞ്ഞിരാമേട്ടൻ തരുമോ?” അവൾ  താഴെ നിന്ന് വിളിച്ചു ചോദിച്ചു..… Read More »പ്രിയ സഖി – 12

priyasakhi

പ്രിയ സഖി – 11

ടാക്സി കൗസ്തുഭത്തിന്റെ മുറ്റത്ത് എത്തിയപ്പോൾ ബാലനും കൗസല്യയും  ജനനിയും കാത്തു നിൽപുണ്ടായിരുന്നു.. ഡോർ തുറന്ന് ഇറങ്ങിയ അർച്ചനയെ കണ്ടപ്പോൾ ജനനി  ഓടിച്ചെന്നു അവളെ കെട്ടിപ്പിടിച്ചു.. “അച്ചൂമ്മയ്ക്ക് എന്താ പറ്റിയത്?”  അവൾ സങ്കടത്തോടെ  ചോദിച്ചു.. “ഒന്നുമില്ല… Read More »പ്രിയ സഖി – 11

priyasakhi

പ്രിയ സഖി – 10

തേനി റെയിൽവേസ്റ്റേഷന്റെ അടുത്തുള്ള ചെറിയൊരു കോളനി..മൂന്നോ നാലോ കുടുംബം ഒഴിച്ച് ബാക്കിയെല്ലാം തമിഴന്മാരാണ്…അവിടെയുള്ള ഒറ്റമുറിവീട്ടിൽ വെറും നിലത്ത്  ചവിട്ടിയരയ്ക്കപ്പെട്ട പുഷ്പം പോലെ ഒരു പത്തുവയസുകാരി… കണ്ണു തുറന്ന് നോക്കിയപ്പോൾ അയാൾ  അടുത്ത് തന്നെയിരുന്ന് മദ്യപിക്കുകയാണ്….… Read More »പ്രിയ സഖി – 10

priyasakhi

പ്രിയ സഖി – 9

“അച്ചു വീട്ടിൽ പോയിട്ട് ഒരാഴ്ച്ച കഴിഞ്ഞല്ലോ,.. എന്തു പറ്റി?” പ്രജിത്ത് ചോദിച്ചു.. കരയോടടുപ്പിച്ച് കെട്ടിയ തോണിയിൽ ഇരുന്നു ചൂണ്ടയിടുകയായിരുന്നു അവൻ..  കിഷോർ  പുഴയിലേക്ക് നോക്കി ആലോചനയിലാണ്.. “ഡാ…”  പ്രജിത്ത് ഒച്ചയെടുത്തപ്പോൾ അവൻ  ഞെട്ടി.. “എന്താ?”… Read More »പ്രിയ സഖി – 9

priyasakhi

പ്രിയ സഖി – 8

വേനൽ മഴ പെയ്തിറങ്ങുന്ന ഒരു രാത്രി…. ബാലനും കൗസല്യയും  ജാനിമോളും ഉറങ്ങിക്കഴിഞ്ഞിരുന്നു… ഒരിടം വരെ പോകാനുണ്ട്, വൈകുമെന്ന് കിഷോർ വിളിച്ചു പറഞ്ഞതിനാൽ  അവനെയും കാത്ത് റോഡിലേക്ക് നോക്കിയിരിക്കുകയായിരുന്നു അർച്ചന… എവിടെ എത്തി എന്ന് വിളിച്ചു… Read More »പ്രിയ സഖി – 8

priyasakhi

പ്രിയ സഖി – 7

“ഇതെന്താടാ..?”  കയ്യിലൊരു സഞ്ചിയുമായി  പ്രജിത്ത് കയറി വന്നപ്പോൾ കൗസല്യ ചോദിച്ചു… “സൺഡേ സ്പെഷ്യൽ ഉണ്ടാക്കാമെന്നു വച്ചു… ഒരു പാത്രം ഇങ്ങെടുത്തേ…” “ചിക്കനാണോ?” “അയ്യേ..ആർക്ക് വേണം  ചിക്കൻ… ഇത് ഫ്രഷ് ബീഫാ…” “തന്നത്താൻ ഉണ്ടാക്കി കഴിച്ചാൽ… Read More »പ്രിയ സഖി – 7

priyasakhi

പ്രിയ സഖി – 6

മുറ്റത്ത് തന്റെ  ബൈക്ക് കഴുകുകയായിരുന്നു  കിഷോർ…. ജനനി അവന്റെ അടുത്ത് തന്നെ നിൽപ്പുണ്ട്.. കുഞ്ഞു കൈയിൽ സോപ്പിൽ മുക്കിയ തുണിയുമായി അവൾ  അവനെ സഹായിക്കുകയാണ്… ബാലൻ രാവിലെ തന്നെ  സൂപ്പർമാർക്കറ്റിലേക്ക് പോയിരുന്നു… “കിഷോറേട്ടാ… സമയം… Read More »പ്രിയ സഖി – 6

priyasakhi

പ്രിയ സഖി – 5

രാത്രി ഏഴര മണിയോളം ആയി കിഷോർ ജനനിയെയും കൊണ്ടു വരുമ്പോൾ… ഒരു കവർ നിറയെ കളിപ്പാട്ടങ്ങളും ഐസ്ക്രീമും ഒക്കെ ഉണ്ടായിരുന്നു… “കാശ് വെറുതെ കളയുകയാ അല്ലേ?” കൃഷ്ണൻ ശാസന നിറഞ്ഞ നോട്ടത്തോടെ അവനോട് ചോദിച്ചു.… Read More »പ്രിയ സഖി – 5

priyasakhi

പ്രിയ സഖി – 4

കടയിൽ  നിന്നു കുറച്ചു നേരത്തെ വീട്ടിൽ എത്തിയതായിരുന്നു കിഷോർ… ബൈക്ക് സ്റ്റാൻഡിൽ ഇട്ട് ബെൽ അടിച്ചു..അർച്ചനയാണ് വാതിൽ  തുറന്നത്.. മുഖത്തെ  വിയർപ്പ് തുള്ളികൾ തുടച്ചു കളഞ്ഞ്  അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു… “കുറെ നേരമായോ വന്നിട്ട്?… Read More »പ്രിയ സഖി – 4

priyasakhi

പ്രിയ സഖി – 3

അടുക്കളയുടെ പുറത്ത്  തെങ്ങുകളിൽ വലിച്ചു കെട്ടിയ പ്ലാസ്റ്റിക് കയറിലേക്ക് കഴുകിയ വസ്ത്രങ്ങൾ  വിരിച്ചിടുകയായിരുന്നു അർച്ചന… കിണറിന്റെ  അടുത്ത് മതിലിനോട് ചേർന്നാണ് അലക്ക് കല്ല്.. പറമ്പിൽ ഒരുപാട് മരങ്ങളുണ്ട്.. ശാന്തമായ അന്തരീക്ഷം… തണുത്ത കാറ്റ്… അവൾക്ക്… Read More »പ്രിയ സഖി – 3

priyasakhi

പ്രിയ സഖി – 2

ഏതോ ലോകത്തിൽ എത്തിയത് പോലെ മിഴിച്ചു നോക്കുകയാണ് അർച്ചന… മുകളിലും താഴെയുമായി  നാല് മുറികളുള്ള മനോഹരമായ ഒരു വീടാണ് കൗസ്തുഭം… വധൂവരന്മാരെ  ഇരുത്തി, തലയിൽ  അരിയും പുഷ്പവും ഇട്ട് അനുഗ്രഹിക്കുന്ന ചടങ്ങ് കഴിഞ്ഞ് ഏതോ… Read More »പ്രിയ സഖി – 2

priyasakhi

പ്രിയ സഖി – 1

സുന്ദരമായ ഒരു സ്വപ്നത്തിൽ നിന്നും കിഷോർ ഉണർന്നത് കതകിൽ തട്ടുന്ന ശബ്ദം കേട്ടാണ്…. കണ്ണു തുറന്ന് രണ്ടു നിമിഷം കൂടി അവൻ കിടന്നു,.. എന്തായിരുന്നു ആ സ്വപ്നമെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു…. കറുപ്പ് കരയുള്ള സെറ്റ്… Read More »പ്രിയ സഖി – 1

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 29 (അവസാനഭാഗം)

സാമാന്യം വലിപ്പമുള്ള, ചെങ്കല്ല് കൊണ്ട് ചുമരും  ആസ്ബസ്‌റ്റോസ് ഷീറ്റ് കൊണ്ട് മേൽക്കൂരയും തീർത്ത  ഒരു കെട്ടിടമായിരുന്നു അത്..ഒരു മെഴുകുതിരികഷ്ണം  മങ്ങിയ വെളിച്ചം പരത്തുന്നു…സ്വാമിനാഥൻ , ഏല്പിച്ച ജോലി ഭംഗിയായി ചെയ്തിട്ടുണ്ടെന്ന് അഭിമന്യുവിന് മനസിലായി… സത്യപാലന്റെ… Read More »സൗപ്തികപർവ്വം – 29 (അവസാനഭാഗം)

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 28

“ജാഫറേ.. തന്നോട് ഞാൻ പറഞ്ഞതല്ലേടോ… അയാളെ വിടരുത്  പുറകെ പോണം എന്ന്?” കമ്മീഷണർ  ഷബ്‌ന ഹമീദ് ഒച്ചയെടുത്തു.. “ഒരു ജോലി ഏൽപ്പിച്ചാൽ മര്യാദയ്ക്ക് ചെയ്യാൻ പറ്റില്ല… താനൊക്കെ കോപ്പിയടിച്ച് പോലീസിൽ ചേർന്നതാണോ.?” ജാഫർ  നിന്നു… Read More »സൗപ്തികപർവ്വം – 28

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 27

ഏതോ പഴയ വീടിന്റെ മുറിക്കുള്ളിൽ ആണ് താനെന്ന് ദുർഗയ്ക്ക് മനസിലായി. കൈകൾ പിന്നിലേക്ക് ആക്കി ജനൽകമ്പിയോട് ചേർത്ത് കെട്ടിയിരിക്കുകയാണ്…അവളൊന്ന് കുതറി നോക്കി… കൈ  വേദനിച്ചതല്ലാതെ വേറെ ഫലമൊന്നും ഉണ്ടായില്ല..  സത്യപാലൻ  വാതിൽ തുറന്ന് അകത്തു… Read More »സൗപ്തികപർവ്വം – 27

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 26

കൂട്ടിലടച്ച വെരുകിനെ പോലെ ദേവരാജൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു.. എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ… പണ്ട് ഇത്തരം സന്ദർഭങ്ങൾ നിസ്സാരമായി തരണം ചെയ്തിരുന്നത് സത്യപാലന്റെ സഹായം കൊണ്ടാണ്… ഇന്ന് അവൻ കൂടെയില്ല… വിളിച്ചിട്ട് കിട്ടുന്നുമില്ല.. ജോസിന്റെ… Read More »സൗപ്തികപർവ്വം – 26

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 25

മീനാക്ഷിയുടെ വീടിന് അടുത്തുള്ള  ശ്രീകൃഷ്ണ ക്ഷേത്രം..സമയം സന്ധ്യയാകുന്നു ..വഴിപാട് കൗണ്ടറിൽ  മീനാക്ഷിയുടെ കൂടെ  യദുകൃഷ്ണനും ശിവാനിയും പോയി. “മീനൂ.. ഇതാരാ…?” കൗണ്ടറിൽ ഇരുന്നയാൾ ചോദിച്ചു… “എന്റെ ബോസാ രാജുവേട്ടാ..” അവൾ ചിരിയോടെ പറഞ്ഞു.. “പുഷ്പാഞ്ജലി… Read More »സൗപ്തികപർവ്വം – 25

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 24

കാലൊച്ച  കേട്ട് മീനാക്ഷി  വായന  നിർത്തി തലയുയർത്തി  നോക്കി.. മുറ്റത്തേക്ക് നടന്നു വരുന്ന  അഭിമന്യു..അവൾ എഴുന്നേറ്റു…ഷൂസ് അഴിച്ചു വച്ച്  അവൻ ഉമ്മറത്തു കയറി.. “അച്ഛനും അമ്മയും?” “ഉറങ്ങി… ഹോസ്പിറ്റലിൽ പോയി വന്നപ്പോഴേക്കും ഒത്തിരി വൈകി..… Read More »സൗപ്തികപർവ്വം – 24

സൗപ്തികപർവ്വം

സൗപ്തികപർവ്വം – 23

“ആഹാ… കലക്കി.. “ സത്യപാലൻ കൈകൊട്ടി ചിരിച്ചു.. ജോസിന് കാര്യം മനസിലായില്ല.. “പതിനഞ്ചു വർഷത്തിലധികമായി പ്രതികാരത്തിനു വേണ്ടി മാത്രമായി ജീവിക്കുക എന്ന് പറഞ്ഞാൽ,. ഗ്രേറ്റ്‌,. അവനെ ഞാൻ ബഹുമാനിക്കുന്നു..എന്റമ്മോ.. സിനിമയെ വെല്ലുന്ന ഗെയിം പ്ലാൻ…… Read More »സൗപ്തികപർവ്വം – 23

Don`t copy text!