മിഥുനയുടെ അച്ഛൻ ആരായാലും മരിക്കുന്നതിന് മുൻപ് അവർ തമ്മിൽ ഒന്ന് കാണാൻ ഉള്ള അവസരം ഉണ്ടാക്കണം എന്ന് ഞാൻ ആഗ്രഹിച്ചു …
ഇപ്പോൾ ആ ആഗ്രഹം എനിക്ക് കൂടി തെറ്റിദ്ധാരണകൾ എല്ലാം മാറി പരസ്പരം മനസ്സിലാക്കട്ടെ ……
ഒന്നുമില്ലെങ്കിലും അവർക്ക് സമാധാനത്തോടെ ഈ ലോകത്തിൽ നിന്ന് പോകാമല്ലോ …
എല്ലാം അമ്മായിക്ക് ഞാൻ. വിട്ട് തരുന്നു എന്തുവേണേലും അമ്മായിക്ക് തീരുമാനിക്കാം …
ആദർശ് അമ്മായിയുടെ മറുപടിക്കായി കാത്തുനിന്നു …
ഞാൻ എന്ത് പറയാനാ മോനെ !! എത്ര കഷ്ടപ്പെട്ട് നമ്മൾ മറച്ചു വെക്കാൻ നോക്കിയാലും സത്യം ഒരുനാൾ മറ നീക്കി പുറത്തു വരും
ഭദ്രേട്ടനും മിഥുനമോളും തമ്മിൽ ഉള്ളത് രക്തബന്ധമാണ് … ആരൊക്കെ മുറിച്ചു മാറ്റാൻ ശ്രമിച്ചാലും, മറച്ചു വെക്കാൻ നോക്കിയാലും ഒരിക്കൽ അവർ ആ സത്യം അറിയും …
മോൻ മിഥുന മോളെ എല്ലാ സത്യങ്ങളും അറിയിക്കണം ..
മോൻ പറഞ്ഞത് പോലെ തന്നെ അവർ രണ്ടാളും തെറ്റുചെയ്തവർ അല്ല ..
അങ്ങനെ ആയിരുന്നു എങ്കിൽ ഭദ്രേട്ടന് എന്നോട് എല്ലാം മറച്ചു വെക്കാമായിരുന്നു .. ആ മനസ്സ് നൊമ്പരപെടുത്താതെ തന്നെ ഞാൻ എല്ലാ സത്യങ്ങളും അറിയിച്ചുകൊള്ളാം …
മോൻ മിഥുനമോളോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ട് എന്നെ വിളിക്കണം …
അവർ തമ്മിൽ എത്രെയും പെട്ടെന്ന് കാണട്ടെ ……അതിനു ശേഷം അവർ രണ്ടാളും കൂടി അരുന്ധതിയെ കാണണം അത് മരിക്കുന്നതിന് മുൻപ് അരുന്ധതിക്ക് നമ്മൾ ചെയ്തുകൊടുക്കുന്ന ഏറ്റവും വലിയ കാര്യമായിരിക്കും ….മിധുന എല്ലാം അറിഞ്ഞു കഴിയുമ്പോൾ അരുന്ധതിയെ പറഞ്ഞു മനസ്സിലാക്കാനും മനസ്സിലെ തെറ്റിദ്ധാരണ മാറ്റുവാനും കഴിയും …
അമ്മായിക്ക് വിഷമം ഉണ്ടോ ?? ആദർശ് ചോദിച്ചു …
വിഷമം തോന്നേണ്ട കാര്യം ഇല്ലല്ലോ മോനെ ?? വിവാഹം കഴിഞ്ഞു എന്നെ മറന്ന് തേടിപിടിച്ച ബന്ധം അല്ലല്ലോ ഭദ്രേട്ടന് അരുന്ധതിയുമായിട്ടുള്ളത് … കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നിഴലു പോലെ ആ മനുഷ്യനോടൊപ്പം ഉണ്ട് … അരുതാത്ത ഒരു കാര്യം പോലും എന്നെ വരെ സംഭവിച്ചിട്ടില്ല ..
പിന്നെ എനിക്ക് ഒരു മകളെ കിട്ടുവല്ലേടാ !!എന്റെ കീർത്തിമോളുടെ സ്ഥാനം അല്ലേ മിഥുനക്കും ഞാൻ കൊടുക്കുക !! പിന്നെ എന്താ ??
ആദർശിന്റെ കണ്ണുകൾ നിറഞ്ഞു … നിറമിഴിയോടെ അമ്മായിയുടെ മുന്നിൽ കൈ കൂപ്പി നിന്നു …
അയ്യേ !! നീ എന്തിനാടാ ചെക്കാ ഈ കരയുന്നത് ??
പോയി ഞാൻ പറഞ്ഞത് പോലെ കാര്യങ്ങളെ ചെയ്യാൻ നോക്ക് …
ലക്ഷ്മി ആദർശിനെ പറഞ്ഞു വിട്ടു …നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചു ..
നീ ഇത് എവിടെയായിരുന്നു ?? കാറിൽ നിന്ന് ഇറങ്ങിവരുന്ന ആദർശിനെ നോക്കി സാവിത്രി ചോദിച്ചു ……ഒപ്പം മിഥുനയും ഉണ്ടായിരുന്നു …
അമ്മേ !! അത് ഭദ്രാനമ്മാവന് സുഖമില്ലെന്ന് പറഞ്ഞു അമ്മായി വിളിച്ചിരുന്നു … ഞാൻ ആശുപത്രിയിൽ കൊണ്ടുപോയതാണ് …
ഭദ്രന് എന്താ പറ്റിയത് ??? സാവിത്രി വേവലാതിയോടെ ചോദിച്ചു ..
ചെറിയ ഒരു നെഞ്ചുവേദന !! ഇപ്പോൾ കുഴപ്പം ഒന്നുമില്ല !!!!അമ്മയി ഉണ്ട് ഇപ്പോൾ അവിടെ !!! രാത്രി ഞാൻ പോയി ഇരുന്നോളാം .. അമ്മായിയെ വീട്ടിൽ പറഞ്ഞു വിടണം …
അത് വേണ്ട മോനെ !!! ഞാൻ പോയി നിന്നോളാം !!! അളിയന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം .. ആദർശിന്റെ സംഭാഷണം കേട്ട് കൊണ്ട് വന്ന ശിവദാസൻ പറഞ്ഞു ..
ആദർശ് മുറിയിലേക്ക് പോയി ……മിധുന ആദർശിനെ പിൻതുടർന്നു ..
ആദർശ് ഷർട്ട് മാറി ടവൽ എടുത്തുകൊണ്ട് കുളിക്കുവാനായി ബാത്റൂമിലേക്ക് കയറുവാൻ പോയി !!!
ആദർശേട്ടാ !!! ഒന്ന് അവിടെ നിന്നെ ??
മിഥുനയുടെ വിളികേട്ട് ആദർശ് നിന്നു ..
മ്മ് ,, എന്താ??
എന്താ ആദർശേട്ടാ ?? എന്നിൽ നിന്ന് എന്തേലും മറയ്ക്കുന്നുണ്ടോ ??
എന്താ ഒരു ഒളിച്ചു കളി ?? അരുണിന്റെ വീട്ടിൽ പോകുവാണെന്ന് പറഞ്ഞൂ ഇറങ്ങിയ ആദർശേട്ടൻ ഇപ്പോൾ പറയുന്നു അമ്മാവനെ ഹോസ്പിറ്റലിൽ ആക്കിയിട്ടാണ് വരുന്നത് എന്ന് ?? മിഥുനയുടെ സംശയങ്ങൾ കേട്ട് തെല്ല് ഒന്ന് അമ്പരന്നു എങ്കിലും ആദർശ് പതിയെ ചിരിച്ചു …
എന്താടീ ഭാര്യേ !!! നിനക്ക് നിന്റെ ഭർത്താവിനെ തീരെ വിശ്വാസമില്ലേ ??????തോളിൽ ഇട്ട ടവൽ എടുത്ത് മിഥുനയെ വട്ടം പിടിച്ചു ചേർത്ത് നിറുത്തി ….
വിശ്വാസം ഇല്ലന്ന് ഞാൻ പറഞ്ഞില്ലല്ലോ ?? എന്തോ ഒളിച്ചുകളിക്കുന്നത് പോലെ എനിക്ക് തോന്നി അത്രേയുള്ളു !!
ഞാൻ ഒളിച്ചു വച്ച കാര്യം എന്താണെന്ന് അറിഞ്ഞാൽ നീ ഞെട്ടരുത് ??
മിഥുന ആദർശിന്റെ കണ്ണുകളിലേക്ക് നോക്കി..
നിന്റെ അച്ഛൻ ആരാണെന്ന് നിനക്ക് അറിയേണ്ടേ ??ആദർശ് ചോദിച്ചു …,
ഏട്ടന് അറിയുമോ ആരാണ് എന്റെ അച്ഛൻ എന്ന് ??
മ്മ് ,,നിന്റെ അച്ഛന്റെ പേര് രാമഭദ്രൻ …അദ്ദേഹം ആരാണെന്ന് കൂടി അറിഞ്ഞാൽ നീ ശെരിക്കും ഞെട്ടും …
മിഥുന ചോദ്യഭാവത്തിൽ നോക്കി …
മറ്റാരും അല്ല ….എന്റെ അമ്മാവൻ ആണ് നിന്റെ അച്ഛൻ .. അതായത് എന്റെ അമ്മയുടെ സഹോദരൻ ..
ഒന്നുടെ തെളിച്ചുപറഞ്ഞാൽ എന്റെ സ്വന്തം മുറപ്പെണ്ണാണ് നീ !!! മനസ്സിലായോ …
ഇപ്പോൾ മനസ്സിലായില്ലേ ഈ വിവാഹം ഒരു ദൈവ നിയോഗം ആയിരുന്നു എന്നത് …
മിഥുന അതിശയത്തോടെ നിന്നു …
മിഥുനാ!! നീ എന്റെ സ്വന്തമാകാനായി ജനിച്ച പെണ്ണാണ് !! പ്രണയാർദ്രമായി ആദർശ് മിഥുനയെ നോക്കി …
ആദർശിന്റെ കൈകൾ ഇടുപ്പിൽ മുറുകുന്നത് മിഥുന
അറിഞ്ഞു …
ആദർശേട്ടാ !!! മിഥുനയുടെ നേർത്ത നിശ്വാസം ആദർശിന്റെ നെഞ്ചിൽ പതിഞ്ഞു …
ആര് തള്ളണം ആരെ കൊള്ളണം എന്ന് അറിയാൻ പറ്റുന്നില്ല …
മിഥുന ……നിന്റെ അച്ഛനും അമ്മയും ഒരു തെറ്റും ചെയ്യാത്തവർ ആണ് ….എല്ലാ സത്യവും നീ അറിഞ്ഞുകഴിയുമ്പോൾ നിനക്ക് രണ്ടുപേരെയും ഒരുപോലെ സ്നേഹിക്കാനും അംഗീകരിക്കാനും കഴിയും ….
ആദർശേട്ടാ!!! ഒരുപാട് നന്ദിയും കടപ്പാടും ഉണ്ട് !!! മറ്റാര് എന്റെ ജീവിതത്തിൽ വന്നിരുന്നെങ്കിലും… ആദർശേട്ടനെ പോലെ സ്നേഹിക്കാനും ഒപ്പം നിൽക്കാനും കഴിയില്ല ……ഒരൊ നിമിഷവും എനിക്ക് അത് അനുഭവിക്കാൻ കഴിയുന്നുണ്ട് …
ആദർശിന്റെ രോമാവൃതമായ മാറിലേക്ക് മുഖം അമർത്തി മിഥുന അത് പറയുമ്പോൾ ……..സിരകളിൽ മിഥുനയോട് നിറയുന്ന സ്നേഹം എത്രമാത്രം ആണെന്ന് ആദർശ് തിരിച്ചറിയുകയായിരുന്നു ….
ആദർശിന്റെ കൈകൾ അനുസരയില്ലാതെ മിഥുനയുടെ മേനിയിലൂടെ ഒഴുകി കളിച്ചപ്പോൾ മിഥുനയുടെ ശരീരം പൂത്തുലഞ്ഞു ….
ഒരു ശരീരവും ഒരു മനസ്സുമായി അവർ എല്ലാം മറന്ന് ഒന്നായി ….
ആദർശേട്ടാ !!
നേരം കുറെയായി !!!ഞാൻ പൊയ്ക്കോട്ടേ !! അച്ഛനും അമ്മയും പുറത്തുണ്ട് ….
എന്താ ??? അച്ഛനെയും അമ്മയെയും ഈ രംഗം കാണാൻ ഇങ്ങോട്ട് വിളിക്കണോ ?? ആദർശ് കള്ള ചിരിയോടെ ചോദിച്ചു …
അയ്യേ !! നിങ്ങൾക്ക് ഒരു നാണവും ഇല്ലേ ?? മിഥുന ആദർശിന്റെ മൂക്കിൽ പിടിച്ചുകൊണ്ട് ചോദിച്ചു …
എടി !!! അവരും നമ്മുടെ പ്രായം കഴിഞ്ഞിട്ടാണ് ഇവിടെ വരെ എത്തിയത് .. അവര് നീ ഇങ്ങോട്ട് വരുന്ന സമയവും പോകുന്ന സമയവും നോക്കി ഇരിക്കുവല്ല …
നീ ഇവിടെ മര്യാദക്ക് കിടക്കാൻ നോക്ക് ??ആദർശ് മിഥുനയെ ഒന്നുകൂടെ ഇറുകെ പുണർന്നു …:
മിഥുനയും ചിരിച്ചുകൊണ്ട് ആദർശിന്റെ മാറിൽ തലവെച്ചു കിടന്നു …
പെട്ടന്നാണ് ആദർശിന്റെ ഫോൺ ബെൽ അടിച്ചത് …
ഹോ !! ആരാണ് ഈ നേരത്തു !!! രസംകൊല്ലി !!!
ആദർശ് കൈ എത്തി ഫോൺ എടുത്തു നോക്കി …
ലഷ്മി അമ്മായി കാളിങ് …..
(തുടരും ….)
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission