Skip to content

താലി – 2

thaali novel

നീയെന്താ  മോനെ ഒന്നും പറയാത്തത് ?? നിനക്ക് മിഥുന മോളെ വിവാഹം കഴിക്കാൻ സമ്മതമാണോ? സാവിത്രി ചോദിച്ചു ..

അത് !! അമ്മേ ?? ഞാൻ ഇപ്പോൾ എന്താ  പറയേണ്ടത് ?? മിഥുനക്ക് സമ്മതമെങ്കിൽ എനിക്ക് എതിരഭിപ്രായം ഒന്നുമില്ല …

ദാസേട്ടാ !!! ഒരു നിമിഷം ?? സാവിത്രി ശിവദാസനെ വിളിച്ചു കൊണ്ട്  പോയി …

ദാസേട്ടാ !!! ആ കുട്ടി ഒരു പാവമാണ് !! അതിന്റെ സാഹചര്യം ഓക്ക അങ്ങനെയായത്  അതിന്റെ കുഴപ്പം കൊണ്ടല്ലല്ലോ ?? ഇന്ന് ആ കുട്ടിയുടെ വിവാഹം നടന്നില്ലെങ്കിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് എനിക്കറിയാം … പക്ഷെ നാളെ അവൾ ഒരായിരം ചോദ്യങ്ങളെ നേരിടേണ്ടി വരും ..

ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്  എടുത്തുചാട്ടമായി കാണല്ലേ  ദാസേട്ടാ !! സാവിത്രി പറഞ്ഞു …

ഏയ്‌  ഇല്ല  സാവിത്രി !! നിനക്ക് അറിയാവുന്ന  കുട്ടി .. പിന്നെ ഇന്നത്തെ ദിവസം ആ കുട്ടി ഒരുപാട്‌ സ്വപ്നം കണ്ടിട്ടുണ്ടാകും .. അതിനെ നമ്മുടെ വീട്ടിലേക്ക് കൂട്ടുന്നതിൽ എനിക്ക് സന്തോഷമേ ഒള്ളു !! നമ്മുടെ മോന്  ഇഷ്ടക്കേടില്ലെങ്കിൽ പിന്നെ മറ്റൊന്നും നോക്കേണ്ട കാര്യം ഇല്ല  … കല്യാണം നാടകട്ടെടോ !! ശിവദാസൻ പിന്തുണ അറിയിച്ചു ..

മതി  ദാസേട്ടാ  !! എനിക്ക് ദാസേട്ടന്റെ  ഈ ഒരു പിന്തുണ  മാത്രം മതി … സാവിത്രി  നിറഞ്ഞ മനസ്സോടെ പറഞ്ഞു …

ഈ സമയം  ആദർശ്  മിഥുനയുടെ  അടുക്കൽ നിൽക്കുകയായിരുന്നു !!!

മിഥുനക്ക്  എന്നെ ഉൾകൊള്ളാൻ കഴിയുമോ എന്ന് അറിയില്ല നമുക്ക്‌ പരസ്പരം മുൻപരിചയം ഒന്നും ഇല്ലാത്തത് കൊണ്ട്  ജീവിതത്തിൽ ഒരു താളം കണ്ടെത്താൻ  കുറച്ചു സമയം എടുത്തേക്കാം  !! എനിക്ക് വരെ പണി ഒന്നും ഇല്ലാത്തത് കൊണ്ട് കുറച്ചു കാത്തിരിക്കാൻ ഞാൻ റെഡി ആണ് കേട്ടോ !!

മിഥുനക്ക് എന്തേലും എന്നോട് ചോദിക്കാനോ  അറിയാനോ  പറയാനോ വല്ലതും ഉണ്ടെങ്കിൽ വേഗം വേണം  കഴുത്തിൽ  താലി കെട്ടിയിട്ട് പിന്നെ അബദ്ധം പറ്റി പോയന്ന്  നമുക്ക്‌ രണ്ടാൾക്കും തോന്നരുതെല്ലൊ !! ആദർശ്  പറഞ്ഞു ..

തനിക്ക്  എന്നേ ഇഷ്ടമായോ ?? വിവാഹം കഴിക്കാൻ താല്പര്യം ആണെല്ലോ  അല്ലേ ??

മിഥുന  ആദർശിന്റെ  മുഖത്തേക്ക്  നോക്കി …ആദർശ് മിഥുനയുടെ കൈകൾ  കവർന്നു … അപ്പോൾ  എങ്ങനാ നമുക്ക്‌  ഇന്ന്  തൊട്ട്  ഒരുമിച്ച്  ഒരു ഇന്നിങ്‌സ് അങ്ങ്  തുടങ്ങിയേക്കാം അല്ലേ …

മിഥുനയുടെ ചുണ്ടിൽ ഒരു ചിരി മിന്നിമറഞ്ഞു …

അങ്ങനെ ആ വാർഷികആഘോഷ വേദിയിൽ വെച്ച്   ആദർശ് മിഥുനയുടെ കഴുത്തിൽ താലി  കെട്ടി …

ശിവദാസന്റെയും സാവത്രിയുടെയും  അനുഗ്രഹം വാങ്ങി … പ്രതീക്ഷിക്കാതെ നടന്ന  ചടങ്ങായത് കൊണ്ട് തന്നെ ആദർശന്റെ സഹോദരിമാരെയും ബന്ധുക്കളെയും ഒന്നും അറിയിക്കാൻ കഴിഞ്ഞിരുന്നില്ല …

ശിവദാസൻ ഫോൺ എടുത്ത്  ആദർശിന്റെ ചേച്ചിമാരായ  അനുവിനെയും , അതിരയെയും വിളിച്ചിട്ട്  അത്യാവശ്യമായി വീട്ടിലേക്ക് വാരാൻ പറഞ്ഞു ..കാര്യങ്ങൾ ഫോണിലൂടെ പറഞ്ഞില്ല …

വൈകാതെ ആദർശും മിഥുനയും ആദർശിന്റെ വീട്ടിൽ എത്തി .. മക്കളെ നിങ്ങൾ കാറിൽ ഇരുന്നോളു   …വിളക്കും ആരതിയും എടുത്തിട്ട് വിളിക്കാം … അപ്പോൾ ഇറങ്ങിയാൽ മതി ..സാവിത്രി  ശിവദാസനെയും വിളിച്ചുകൊണ്ട്  വീട്ടിലേക്ക് കയറി  പൂജാമുറിയിൽ നിന്ന് നിലവിളക്കക്കും ആരതിയും എടുത്തുകൊണ്ട് വന്നു ….

സാവിത്രി രണ്ടാളെയും ആരതി ഉഴിഞ്ഞു …കത്തിച്ച നിലവിളക്ക് സാവിത്രി മിഥുനക്ക് കൊടുത്തു …കയറി വാ മക്കളെ !!! സാവിത്രി പറഞ്ഞു …

മിഥുന മനസ്സിൽ പ്രാർത്ഥനകളോടെ വീടിന്റെ പടിക്കൽ ചവിട്ടിക്കയറി ….

അവിടെയാണ്  പൂജാമുറി !!! സാവിത്രി ചൂണ്ടി കാണിച്ചു … മിഥുന പൂജാമുറിയിൽ നിലവിളക്ക് വെച്ച് പ്രാർത്ഥിച്ചു … എന്റെ ഗുരുവായൂരപ്പാ  കഴിഞ്ഞ കുറച്ച  മണിക്കൂറുകളിൽ എന്റെ ജീവിതത്തിൽ എന്തൊക്കെയാണ് നടക്കുന്നത്  എന്ന്  എനിക്ക് തന്നെ മനസ്സിലാകുന്നില്ല ഒരുപാട്‌  പരീക്ഷണങ്ങൾ അനുഭവിചാണ് ഈ പ്രായം വരെ വന്നത്  എന്ന്  നിനക്ക് അറിയാലോ !! ഇനിയും പരീക്ഷണങ്ങൾ തരല്ലേ  കൃഷ്ണാ !! മിഥുനയുടെ കണ്ണുകൾ നിറഞ്ഞു …

ഹലോ !! മാതിയെടോ ഗുരുവായൂരപ്പനോട് പരിഭവം പറഞ്ഞത് !! പുള്ളിയുടെ ചെവിക്ക്  ഇനി  അല്പം റസ്റ്റ് കൊടുക്ക് !!! വിഷമങ്ങൾ ഒക്കെ ഇനി  ധൈര്യമായി  എന്നോട്  പറയാമല്ലോ !! അല്ല  ഇനി  എന്തിനാണ്  വിഷമിക്കുന്നത് … താൻ എന്റെ കൂടെ അല്ലേ  !! നമുക്ക്‌ അടിച്ചുപൊളിക്കാടോ !! താൻ കണ്ണ് തുടച്ചിട്ട് വാ ……എന്റെ ചേച്ചിമാര് വന്നിട്ടുണ്ട് .. രണ്ടും പരാതിപെട്ടികളാണ് .. പറയുന്നത് ഒന്നും കാര്യമാക്കണ്ട  ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിലൂടെ പുറത്തു വിടുക !!! ഇവിടെ എല്ലാരും  അങ്ങനെയാണ്  … വാ നമുക്ക്‌  അങ്ങോട്ട് പോകാം !!ആദർശ് മിഥുനയെ വിളിച്ചു …

സാവിത്രി രണ്ടാൾക്കും മധുരം കൊടുത്തു !!!

മിഥുന  അനുവിനെയും ആതിരയെയും നോക്കി ചിരിച്ചു …

എന്നാലും അമ്മേ ഇത് വല്ലാത്ത ഒരു ചെയ്ത്തായി പോയി !!!!!!ആകെ ഞങ്ങൾക്ക് ഉള്ള ഒരു അനിയൻ ആണ് .. ഞങ്ങളോട് ഒരു വാക്ക് പറയാമായിരുന്നു !!! അനു പറഞ്ഞു

അപ്പോൾ ഇത്രെയും  നേരം ഞാൻ പറഞ്ഞതൊന്നും എന്റെ മക്കൾക്ക് മനസ്സിലായില്ലേ !! ശിവദാസൻ പറഞ്ഞു ..സാഹചര്യം അതായിരുന്നു … അപ്പോൾ അങ്ങനെ ഒരു തീരുമാനം എടുത്തു ..

നമുക്ക്‌ എല്ലാരേയും വിളിച്ചു ഒരു പാർട്ടി കൊടുക്കാം  !! ആരെയും പിണക്കേണ്ട !! സാവിത്രി പറഞ്ഞു …

മിഥുന മോള്  മുറിയിലേക്ക് പൊയ്ക്കോളൂ !!! കാറിൽ നിന്ന് ബാഗ് എടുത്തു അച്ഛൻ മുറിയിൽ വെച്ചിട്ടുണ്ട് ..,

മോളെ !! സാവിത്രി മിഥുനയെ വിളിച്ചു …:

ഇന്നലെ മുതൽ  മോൾക്ക്  ആരും ഇല്ല എന്ന വിഷമം ഉണ്ടായിരുന്നു എന്ന് എനിക്ക് നന്നായി അറിയാം  !! എന്നാൽ ഈ ദിവസം മുതൽ മോൾക്ക് എല്ലാവരും ഉണ്ട്  കേട്ടോ !!! ഇനി മുതൽ മോള്  എന്നെ അമ്മ  എന്ന്  വിളിച്ചാൽ മതി  ആദർശിന്റെ അച്ഛനെ അച്ഛൻ എന്നും വിളിക്കണം ..

മോൾക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും അമ്മയോട് പറയാൻ വിഷമം ഒന്നും വിചാരിക്കരുത് .. പിന്നെ  എന്റെ മോൻ ആദർശ്  !! അവൻ ഒരു പാവമാണ് !!

അവൻ എഞ്ചിനീയറിംഗ് കഴിഞ്ഞിട്ട്  നാല്  വർഷമായി  ..പക്ഷെ  പ്രധാനമായും  അവന് അച്ഛനെ കൃഷിയിൽ സഹായിക്കാൻ ആണ് ഇഷ്ട്ടം !! ഇനി  അതിനൊക്കെ ഒരു മാറ്റം വരണം ..

ദാ .. ഈ പാലും  കൊണ്ട്  മുറിയിലേക്ക് പോയ്കൊള്ളു !!! ഗുഡ് നൈറ്റ് മോളെ !!!

ഗുഡ് നൈറ്റ് അമ്മേ !!!!മിധുന ചിരിച്ചു കൊണ്ട്  പറഞ്ഞു …

അനുവും ആതിരയും മിഥുനയെ വെളുക്കെ  ചിരിച്ചു കാണിച്ചു …

മിഥുന പോയന്ന് ഉറപ്പ്  വരുത്തിയ ശേഷം അനു അമ്മയുടെ അടുക്കൽ ചെന്നു …

അമ്മേ  ഞങ്ങൾക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കിവാ ?? അമ്മക്ക്  ഇങ്ങനെ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ തോന്നി ??…

നമ്മുടെ ആദർശിന്‌ എത്ര നല്ല ബന്ധം കിട്ടിയേനെ ?? ഇത് ഒരുമാതിരി  ദാരിദ്ര്യം പിടിച്ച ധർമ്മകല്യാണം ആയില്ലേ ???അനാഥാലയത്തിൽ വളർന്നത് കൊണ്ട്  നാളോ  ജാതകമോ  ഒന്നും കാണില്ലെന്ന്  ഉറപ്പല്ലേ ?? എന്തേലും ദോഷമുണ്ടോന്ന് ആർക്ക്  അറിയാം ??

സാവിത്രി അനുവിനെ രൂക്ഷമായി ഒന്ന് നോക്കി … അമ്മയുടെ നോട്ടം കണ്ടു  അനു ഒന്ന് പതറി …ആതിര  പറയാൻ വന്നത് വിഴുങ്ങി ..

എന്റെ മോൻ  ധർമ്മകല്യാണം കഴിച്ചെങ്കിൽ അതിന്റെ പുണ്യം അവന് ഈശ്വരൻ കൊടുത്തോളും .. നിങ്ങൾ അതോർത്തു ഭാരപ്പെടേണ്ട … പിന്നെ എനിക്കും നിങ്ങളുടെ അച്ഛനും. ഇല്ലാത്ത  ദണ്ണം ഒന്നും എന്റെ മക്കൾക്ക് വേണ്ട …

നീയൊക്കെ ധർമ്മകല്യാണം എന്ന് പറഞ്ഞു പുച്ഛിക്കുന്ന  ആ പെങ്കൊച്ചിനു നല്ല വിദ്യാഭ്യാസവും  ജോലി ഉണ്ട് നിങ്ങളെപ്പോലെ  പഠിക്കാൻ വിട്ടപ്പോൾ പഠിത്തത്തിൽ ശ്രദ്ധിക്കാതെ ഉഴപ്പി സമയം കളഞ്ഞില്ല …

ഇന്ന് മുതൽ മിഥുന ഈ വീട്ടിലെ കുട്ടിയാണ് … നിങ്ങൾക്ക്  അവളെ അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ഈ പടി കടന്ന്  വന്നേക്കരുത് !! എനിക്ക് ഇത് പറയുന്നതിൽ യാതൊരു വിഷമവും ഇല്ല ..

രണ്ടാളും നാളെ  പുലർച്ചെക്കുള്ള ആദ്യത്തെ ബസിൽ കയറി സ്ഥലം  വിട്ടോണം !!! പറഞ്ഞില്ലന്ന് വേണ്ട …

നീ വാടി  ആതിരേ !!! അമ്മക്ക് ആ കെട്ടിലമ്മയെ  കിട്ടിയപ്പോൾ നമ്മളെ  വേണ്ട ??? എവിടെവരെ പോകുമെന്ന് നമുക്ക്‌ കണ്ട്  അറിയാമല്ലോ !!

ഈ പുതുമോടി ഒക്കെ കഴിയുമ്പോൾ അമ്മ തന്നെ  അവളെ തള്ളിപ്പറയുന്നത്  നമുക്ക്‌ കാണാം !!! അനു വീറോടെ പറഞ്ഞു …

ഇനി  നീ ഒരക്ഷരം പറഞ്ഞാൽ നിന്റെ ചെകിടടിച്ചു പൊട്ടിക്കും !!! സാവിത്രി  രോക്ഷത്തോടെ അനുവിന് നേരെ തിരിഞ്ഞു …

അനുവും ആതിരയും അവിടെ നിന്ന് സ്ഥലം കാലിയാക്കി …

എന്താ നിന്റെ മുഖത്തു ഒരു ഗൗരവം സാവിത്രി ?? ശിവദാസൻ ചോദിച്ചു …

മക്കൾക്ക് ലേശം തലത്തിരിവും കുശുവും ഒക്കെയാകാം ദാസേട്ടാ ?? എന്നാലും ഇങ്ങനെയുണ്ടോ ?? വന്നു കയറിയപ്പോൾ മുതൽ എന്റെ ചെവി തിന്നാൻ തുടങ്ങിയതാണ്

അവര്  എന്ത് കുറ്റമാണ് കണ്ടുപിടിച്ചിരിക്കുന്നത് ??

മ്മ്  ,, ആദർശിന്‌ ഇപ്പോൾ ഇങ്ങനെ ഒന്ന് വേണമായിരുന്നോ ?? അമ്മ എന്ത് കണ്ടിട്ടാണ് ഇങ്ങെനെ ഒരു തീരുമാനം എടുത്തത് ??? ചോദ്യങ്ങൾ പലതാണ്  ദാസേട്ടാ ?? ഞാൻ  രണ്ടിനും കണക്കിന് കൊടുത്തു … രാവിലെ ഇവിടെ കണ്ടേക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് …

അത്‌ നന്നായി സാവിത്രി !!! കാര്യം നമ്മുടെ മക്കൾ തന്നെയാണ്  … എങ്കിലും ചില നേരം ഞാൻ ആലോചിക്കും ഇതുങ്ങൾക്ക് ആരുടെ സ്വഭാവം ആണ്  കിട്ടിയതെന്ന് ??

ആ കുട്ടി  മുറിയിലേക്ക് പോയോ ?? ശിവദാസൻ ചോദിച്ചു …

മ്മ് ,, ഞാൻ പറഞ്ഞു വിട്ടിട്ടാണ് ഇങ്ങോട്ട് വന്നത് !!!

അതിന്  ഒരു കുറവും വരരുത്  സാവിത്രി !! നമ്മളായിട്ട് ആ കുട്ടിയുടെ മുന്നിലൊരു ജീവിതം വച്ചുനീട്ടിയിട്ടു അതിനെ വിഷമിപ്പിക്കാൻ ഒരു രീതിയിലും പാടില്ല …..ശിവദാസൻ പറഞ്ഞു ..

അത്  എനിക്ക്  അറിയാം ദാസേട്ടാ !! നമ്മുടെ മോന് ഈശ്വരൻ കരുതിയത്  മിഥുനയെ ആണ് !! അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ട്ടം …അതിൽ കൂടുതൽ ഒന്നും അറിയാൻ എനിക്ക് താല്പര്യം ഇല്ല ..

മിഥുന മുറിയിലേക്ക് ചെന്നു .. ആദർശ് ഫോണിൽ മെസ്സേജ് നോക്കുകയായിരുന്നു ..

ആഹാ !! താൻ എത്തിയോ !! വാ ഇവിടെ ഇരിക്ക് !!

കൂട്ടുകാരെല്ലാം  മെസ്സജ് അയച്ചുകൊണ്ട് ഇരിക്കുവാ !! എല്ലാവരും ആകെ ഞെട്ടിപോയി !!! ലവ് ആരുന്നോ ?? ഒളിച്ചോട്ടം ആരുന്നോ എന്നൊക്കെയാണ്  അറിയേണ്ടത് .. ആദർശ് ചിരിച്ചു ..

താൻ എന്താ ഒരുമാതിരി മിഴിച്ചു നിൽക്കുന്നത് ?? ഇവിടെ വന്ന് ഇരിക്കാൻ പറഞ്ഞില്ലേ ??

മിഥുന  ആദർശിന്റെ അരികിൽ പോയി ഇരുന്നു !!!

ഞാൻ  ആദർശേട്ടനോട് ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം ??

ആദർശ്  ചോദ്യഭാവത്തിൽ മിഥുനയെ നോക്കി !!

എന്നെ  ശെരിക്കും ഇഷ്ടമായിട്ടാണോ ഈ വിവാഹത്തിന് സമ്മതിച്ചത് ??? അതോ അമ്മയുടെ നിർബന്ധം കൊണ്ടാണോ ?? മിഥുന  ചോദിച്ചു …

ആദർശ്  പതിയെ ചിരിച്ചു !!

ഞാൻ മറുപടി തരാം … അതിന് മുൻപ്  തനിക്ക് എന്താ തോന്നുന്നത് ??

മിഥുന  ആദർശിന്റെ കണ്ണുകളിലേക്ക് നോക്കി ….

എനിക്ക് എന്ത്‌ പറയണം എന്ന് അറിയില്ല … ഞാൻ വളർന്നത് ഒരു മഠത്തിൽ ആണ്  … എന്നെ വളർത്തിയത്  അവിടെയുള്ള അമ്മമാരാണ് …എല്ലാവർക്കും ഒരമ്മയെ കാണുവോള്ളു !!!എന്നാൽ എനിക്ക് അവിടെയുള്ള എല്ലാവരും അമ്മയുടെ സ്നേഹവും വാത്സല്യവും തന്ന് വളർത്തി …

തിരിച്ചറിവായ സമയത്തു ഒരു കൗതുകത്തിന് വേണ്ടി  മാത്രം മഠത്തിലെ അമ്മയോട് എന്റെ ജന്മരഹസ്യം ഞാൻ ചോദിച്ചു …

അമ്മക്ക് അത് പറയുവാൻ ബുദ്ധിമുട്ട്  ഉണ്ടെന്ന് കണ്ടപ്പോൾ പിന്നെ ഞാൻ ആ അന്വേഷണം അവിടെ കൊണ്ട് നിറുത്തി ..

പിന്നീട്  ആർക്കും ഒരു ബാധ്യത ആയി ജീവിക്കുവാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ വാശിയോടെ പഠിച്ചു … ഇവിടെ വരെ എത്തി ..

ഇതാണ്  ഞാൻ !!

വിവാഹത്തിനൊന്നും എനിക്ക് താല്പര്യം ഇല്ലായിരുന്നു … മഠത്തിലെ അമ്മമാർ നിർബന്ധിച്ചത് കൊണ്ട് ആണ്  സാവിത്രി ടീച്ചർ … അല്ല അമ്മ പറഞ്ഞിട്ട് എന്റെ പേര് കൊടുത്തത് ..

മിഥുന പറഞ്ഞു നിറുത്തി …

ഇന്നലെ വൈകിട്ടാണ് തന്റെ പേര് ഞാൻ ആദ്യമായി കേൾക്കുന്നത് … ആ പേര് കേട്ടപ്പോൾ കാണാൻ എനിക്കും ആഗ്രഹം തോന്നി … തന്നെ നേരിൽ കണ്ടപ്പോൾ തന്നെ കെട്ടാൻ പോകുന്ന  ഭാഗ്യവാൻ ആരാണെന്ന് മനസ്സിൽ പറയുകയും ചെയ്തു …

മിഥുന ആദർശിനെ നോക്കി …

തനിക്ക് വിശ്വാസം ആയില്ലെങ്കിൽ രാവിലെ അമ്മയോട് ചോദിച്ചു നോക്ക് … സത്യമാണ്  അല്ലാതെ ഞാൻ തള്ളിയതല്ല ..

പിന്നെ  എനിക്ക് ജോലിയില്ല എന്നത്  സത്യമാണ് !! പണ്ടേ മനസ്സിൽ കയറി കൂടിയ ഒരാഗ്രഹം ഉണ്ട് … അതിന് വേണ്ടിയാണ് ഈ കാത്തിരിപ്പ് …

അത്‌ എന്താണ് ?? മിഥുന തിരക്കി …

പറയാം ….

((തുടരും… ))

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!