എന്താണ് ആ ആഗ്രഹം ??
മിഥുന ആകാംഷയോടെ ചോദിച്ചു
അത് ഞാൻ പറയും ഇപ്പോഴല്ല !! പിന്നീട് …
ആദർശ് കള്ള ചിരിയോടെ പറഞ്ഞു …
പരസ്പരം മനസ്സിലാക്കാൻ നമുക്ക് സമയം വേണമെന്ന് എനിക്കും അറിയാം തനിക്കും അറിയാം !! അത്രെയും കാലം നമുക്ക് കാത്തിരിക്കാം അല്ലേ ?? ആദർശ് മിഥുനയോട് ചോദിച്ചു ..
മിഥുനക്ക് ആദർശിനോട് ബഹുമാനം തോന്നി … സമ്മതമായി മിഥുന തലയാട്ടി …
എന്നാൽ കിടക്കാം അല്ലെ ?? ആദർശ് ചോദിച്ചു !!
അത് !! അമ്മ കുടിക്കാൻ പാല് തന്നു വിട്ടിരുന്നു !! വിക്കി വിക്കി മിഥുന പറഞ്ഞു …
മിഥുന പാൽ എടുത്ത് ആദർശിന് കൊടുത്തു …
ഞാൻ കുടിച്ചതിന്റെ ബാക്കി കുടിക്കാൻ താൻ ഓക്കെ ആണോ ?? ആദർശ് ചിരിച്ചുകൊണ്ട് ചോദിച്ചു …
മിഥുന ഒന്നും മിണ്ടാതെ നിന്നു …
അല്ല ….തനിക്ക് കുടിക്കാൻ ഇഷ്ടമില്ലെങ്കിൽ ഞാൻ മുഴുവനും കുടിച്ചോളാം !! എന്താ …താൻ പകുതി പാല് കുടിക്കുന്നോ ??
മ്മ് ,,,,മിധുന മൂളി ..
ആദർശ് പകുതി പാല് കുടിച്ചിട്ട് മിഥുനക്ക് കൊടുത്തു …
മിഥുന പാല് കുടിക്കുന്നത് കണ്ടപ്പോൾ ആദർശിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി … തനിക്കും എല്ലാം പങ്കുവെക്കുവാൻ ദൈവം ഒരു തുണയെ തന്നല്ലോ എന്ന് അവൻ ഓർത്തു ……അതും പ്രതീക്ഷിക്കാതെ ഇരുന്ന നേരത്ത് !!
ആദർശ് ലൈറ്റ് ഓഫ് ചെയ്തു … ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ അവർക്ക് പരസ്പരം കാണാമായിരുന്നു ..
ആദർശ് കട്ടിലിൽ കിടന്നു … മിധുനക്ക് കിടക്കുവാനായി ആദർശ് നീങ്ങി കിടന്നു ..
മിഥുന കട്ടിലിന്റെ ഓരത്തു കിടന്നു …
എനിക്ക് സത്യത്തിൽ വിശ്വസിക്കാൻ കഴിയുന്നില്ല മിഥുന !! ഇന്നലെ മുതൽ എപ്പോഴെങ്കിലും വന്ന് കിടന്ന് ഉറങ്ങിക്കൊണ്ടിരുന്ന കട്ടിലിൽ എന്ന് എനിക്ക് ഒരു കൂട്ട് വന്നിരിക്കുന്നു …
മിഥുന മറുപടി ഒന്നും പറഞ്ഞില്ല …
ആദർശ് മിഥുനയെ നോക്കി … കണ്ണ് തുറന്ന് കിടക്കുന്നു … താൻ എന്താടോ ആലോചിക്കുന്നത് ??
ഏയ് ,,ഒന്നുമില്ല … ഇന്നലെ വരെ ആരോരും ഇല്ലാതിരുന്ന എനിക്ക് ഇന്ന് എല്ലാവരും ഉണ്ടായല്ലോ എന്ന് ഓർത്തുപോയതാണ് ഞാൻ !!
ആദർശ് മിഥുനയുടെ അടുക്കലേക്ക് നീങ്ങി കിടന്നു മിഥുനയുടെ കരങ്ങൾ ഗ്രഹിച്ചു ..
ഇന്നലെ വരെ ഉള്ള കാര്യങ്ങൾ താൻ മറക്കണം !! ഇന്ന് മുതൽ തനിക്ക് ഞാൻ ഇല്ലേ ? പൊന്നുപോലെ നോക്കിക്കൊള്ളാം !! ഒരുക്കലും വിഷമിപ്പിക്കില്ല ……എന്തിന്റെ പേരിൽ ആയാലും ഇനി ഈ കണ്ണുകൾ നിറയാൻ പാടില്ല …
മിഥുന ആദർശിനെ നോക്കി …
ആദർശ് മിഥുനയുടെ നിറുകയിൽ ചുംബിച്ചു …:
മിഥുനയെ ചേർത്തുപിടിച്ചു കിടന്നു …
ആദ്യമായി മിഥുനക്ക് താൻ സുരക്ഷിതമായ കൈകളിൽ ആണെന്ന് തോന്നി …
മിഥുന ആദർശിന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു …
മിധുനയുടെ അഴിഞ്ഞു കിടന്ന മുടിയിലൂടെ അവൻ വിരലുകൾ ഓടിച്ചു …
മിഥുന എപ്പൊഴോ മയക്കത്തിൽ വീണിരുന്നു !!
ആദർശ് നോക്കിയപ്പോൾ തന്റെ മാറിൽ ശാന്തമായി ഉറങ്ങുന്ന മിഥുന
ഈശ്വരൻ എനിക്കായി കരുതി വെച്ചതാണ് !!! ഒരുകുറവും വരുത്തില്ല കേട്ടോ !!
ആദർശ് പതിയെ കണ്ണുകൾ അടച്ചു കിടന്നു …
മിഥുന അതിരാവിലെ തന്നെ ഉണർന്നു കണ്ണുകൾ തുറന്ന് നോക്കിയപ്പോൾ തന്റെ വയറ്റിൽ വട്ടം ചുറ്റിപിടിച്ചു കിടന്നിരുന്ന ആദർശിന്റെ ആണ് …
അപ്രതീക്ഷിതമായിട്ടാണെങ്കിലും നീ എനിക്ക് തന്നത് നല്ല ഒരു മനസ്സിന് ഉടമയാണെന്ന് എനിക്ക് മനസ്സിലായി എന്റെ കൃഷ്ണാ !! നീയായി തന്ന ജീവിതം എന്നെന്നും. ഭദ്രമാകണേ !! മിഥുന കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു …
മിഥുന ആദർശിനെ ഉണർത്താതെ കട്ടിലിൽ നിന്ന് എഴുനേറ്റ് പോയി ഫ്രഷ് ആയി …
മിഥുന ബാഗിൽ വെച്ചിരുന്ന ഫോൺ എടുത്ത് ഓൺ ആക്കി …………ഡിസ്‌പ്ലേയിൽ കണ്ട കൃഷ്ണന്റെ ഫോട്ടോ നോക്കി ഒന്ന് പുഞ്ചിരിച്ചു ..
മിഥുന അടുക്കളയിലേക്ക് പോയി …
അമ്മേ !! ഞങ്ങൾ ഇന്നലത്തെ ദേഷ്യത്തിന് അങ്ങനെയൊക്കെ പറഞ്ഞതാണ് !! അമ്മ ക്ഷമിക്കണം … അനുവിന്റെ സംസാരം കേട്ടു …
മ്മ് ,, അതൊക്കെ ശെരിയായിരിക്കും ,, എങ്കിലും ഇന്നലെ അച്ഛൻ വിളിച്ചപാടേ ഇങ്ങോട്ട് ഓടി പുറപ്പെട്ട് വന്നതല്ലേ ?? നിങ്ങൾ രാവിലെ തന്നെ പോകുന്നതാണ് നല്ലത് ……സവത്രിയുദെ സ്വരം ഒന്ന് അയഞ്ഞെങ്കിലും മക്കൾ വീട്ടിൽ നില്കുന്നതിനോട് താല്പര്യം ഇല്ലായിരുന്നു …
വല്ലപ്പോഴും അല്ലേ അമ്മേ ഞങ്ങൾ ഇങ്ങോട്ട് വരുന്നത് ?? പിന്നെയെന്താ അമ്മക്ക് ഞങ്ങളെ പറഞ്ഞുവിടാൻ എത്ര ദൃതി ……അതിര ചോദിച്ചു …
മക്കളെ നിങ്ങൾ രണ്ടാളെയും എനിക്ക് നന്നായി അറിയാം .. മക്കള് വീട്ടിൽ വന്നു നിൽക്കുന്നത് ഏത് അച്ഛനമ്മമാർക്കും ഇഷ്ടമുള്ള കാര്യമാണ് .. എന്നാൽ നിങ്ങളുടെ രണ്ടാളുടെയും കാര്യത്തിൽ എനിക്ക് ഈ പറഞ്ഞ ഇഷ്ട്ടം ഇത്തിരി കുറവാണ് …
ഹരിയുടെയും സുമേഷിന്റെയും അമ്മമാർ പാവങ്ങൾ ആയത് കൊണ്ടല്ലേ നിന്റെയൊക്കെ കള്ളത്തരങ്ങൾ നടക്കുന്നത് .. ഒരു തള്ളമാർക്കും അവരുടെ കുഞ്ഞുങ്ങളെ ഒരു രാത്രി പോലും പിരിഞ്ഞു നിൽക്കാൻ കഴിയില്ല .. എന്നാൽ നീയൊക്കെ ഹരി നോക്കും , സുമേഷ് നോക്കും അവർക്ക് അച്ഛന്റെ കൂടെയും അച്ഛമ്മയുടെ കൂടെയും നിൽക്കാനാണ് ഇഷ്ട്ടം എന്ന് പറഞ്ഞു കയ്യൊഴിഞ്ഞു വന്ന് ഇവിടെ നിൽക്കും … നിങ്ങളുടെ രണ്ടാളുടെയും ആത്മാർത്ഥത എന്നോട് പറഞ്ഞുകൊണ്ട് വരല്ലേ മക്കളെ !! അതുകൊണ്ട് രണ്ടാളും രാവിലെ തന്നെ അവരവരുടെ വീട്ടിലേക്ക് പോകാൻ നോക്ക് !! സാവിത്രി സാമ്പാറിനുള്ള പച്ചക്കറികൾ കഴുകി എടുക്കുന്നതിനിടയിൽ സാവിത്രി പറഞ്ഞു …
അനു തിരിഞ്ഞു നോക്കിയതും മിഥുന അടുക്കളവാതിൽക്കൽ നിൽക്കുന്നത് കണ്ടു …
അല്ല !! നാത്തൂൻ രാവിലെ എഴുന്നേറ്റോ ?? കുറച്ചൂടെ കിടക്കമായിരുന്നില്ലേ ?? അല്ല ഇനി വീട് മാറി കിടന്നത് കൊണ്ട് ഉറങ്ങിയില്ലന്ന് ഉണ്ടോ ??അനു ചോദിച്ചു ..
മിഥുന ചിരിച്ചു !!
ഏയ് ഇല്ല ചേച്ചീ !! ഒരുപാട് നാളുകൾക്ക് ശേഷം ഇന്നലെ രാത്രി നന്നായി ഉറങ്ങി !!! പിന്നെ ഞാൻ എന്നും ഈ നേരത്താണ് എഴുന്നേൽക്കുന്നത് .. അതുകൊണ്ട് പ്രശ്നമൊന്നുമില്ല …
മിഥുനയുടെ മറുപടി അനുവിന് അത്ര രസിച്ചില്ലെങ്കിലും നീരസം പുറത്തു കാണിച്ചില്ല …
മോളെ !! ഗുഡ്മോർണിംഗ് …
കട്ടൻ കാപ്പി കുടിക്കുന്ന ശീലം ഉണ്ടങ്കിൽ ഫ്ലാസ്കിൽ ഉണ്ട് .. മോള് എടുത്തു കുടിച്ചോളൂ … ഇവിടെ രാവിലെ എല്ലാവർക്കും കട്ടൻ കാപ്പിയാണ് പതിവ് .. പിന്നെ പ്രാതൽ കഴിക്കുന്ന സമയത്തു ചായ ഇടും … അതിൽനിന്ന് ഒരു കപ്പ് കാപ്പി ആദർശിന് കൊണ്ട് കൊടുത്തേക്ക് മോളെ …. സാവിത്രി പറഞ്ഞു …
മിഥുന ഒരു കപ്പ് എടുത്ത് കാപ്പി ഒഴിച്ചു കുടിച്ചു ..
ആദർശിനുള്ള കാപ്പിയുമായി മുറിയിലേക്ക് ചെന്നു ..
ആദർശ് ഉറക്കം ഉണർന്ന് കട്ടിലിൽ കിടക്കുകയായിരുന്നു !!
കാപ്പിയുമായി മുറിയിലേക്ക് വന്ന മിഥുനയെ ആദർശ് കണ്ണെടുക്കാതെ നോക്കി ഇരുന്നു …
ഇളം പിങ്ക് നിറത്തിലുള്ള ചുരിദാർ മിഥുനക്ക് നന്നായി ഇണങ്ങുന്നു .. നെറ്റിയിലെ വട്ടപ്പൊട്ടും നിറുകയിൽ കുങ്കുമവും അവളെ കൂടുതൽ സുന്ദരിയാക്കി …
ഗുഡ് മോർണിംഗ് മൈ ഡിയർ പൊണ്ടാട്ടി !!!
മോർണിംഗ് !! ആദർശേട്ടൻ എഴുന്നേറ്റിട്ട് ഒരുപാട് നേരമായോ ??
ഏയ് ഇല്ല മൊബൈൽ റിങ് ചെയ്യുന്നത് കേട്ടാണ് ഞാൻ എഴുന്നേറ്റത് …
ദാ കാപ്പി !! മിഥുന കാപ്പി നീട്ടി …
അതേയ് …ടീച്ചറെ !!! ടീച്ചറിന്റെ ഫോൺ നിലക്കാതെ ചിലക്കുന്നത് കേട്ടാണ് ഞാൻ എഴുന്നേറ്റത് !! ആരോ അത്യാവശ്യക്കാർ ആണെന്ന് തോന്നുന്നു …അല്ലെങ്കിൽ ഇത്ര രാവിലെ ഇങ്ങനെ അടുപ്പിച്ചു വിളിക്കുമോ ?? ആദർശ് കാപ്പി ഒരു കവിൾ കുടിച്ചിട്ട് പറഞ്ഞു …
മിഥുന ചാർജ് ചെയ്യാൻ ഇട്ടിരുന്ന ഫോൺ പ്ലഗിൽ നിന്നും ശേഷം ഫോണിന്റെ ഡിസ്‌പ്ലേയിലേക്ക് ആരാണ് വിളിച്ചതെന്ന് നോക്കി ..
6 മിസ്ഡ് കാൾസ് !!
മിഥുന ആ ഡിസ്പ്ലേയിലെ പേര് കണ്ടതും മുഖത്തു ഒരു. നടുക്കം ഉണ്ടയി…
ഏസിയിലെ തണുപ്പിലും അവളുടെ നെറ്റിയിൽ നിന്ന് വിയർപ്പ് പൊടിഞ്ഞു …
ആരാ ഫോൺ വിളിച്ചത് ?? ആദർശ് ചോദിച്ചു …
മിഥുനയുടെ മുഖം വിറളി ഇരിക്കുന്നത് കണ്ട് ആദർശിന് സംശയം ഏറി …
എന്താ മിഥുനാ !! ഞാൻ അറിയാൻ പാടില്ലാത്ത ആരെങ്കിലും ആണോ ??…
ആദർശിന്റെ ചോദ്യം കേട്ട് മിഥുന ഞെട്ടിത്തരിച്ചു നിന്നു ….
ആരാണ് ആ മൂന്നാമൻ ??? അടുത്ത ഭാഗത്തിനായി കാത്തിരിക്കുക
(തുടരും …)
SHEROON4S
ഇതുവരെ തന്ന എല്ലാ പിന്തുണക്കും ഒരായിരം നന്ദി ….
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission