Skip to content

താലി – 5

thaali novel

തുണിക്കടയിലെ പാർക്കിംഗ് ഏരിയയിൽ  കാർ പാർക്ക് ചെയ്തിട്ട് രണ്ടാളും കടയിലേക്ക്  കയറാൻ ഒരുങ്ങിയതും … കടയുടെ പടികൾ ഇറങ്ങി വരുന്ന മുരളിയെ  മിഥുന കണ്ടു …

മിഥുനയെ കണ്ടതും മുരളി  അവരുടെ അടുത്തേക്ക്  പോയി ..

ഹായ്  മിഥുനാ !!!!

മിഥുന  ആദർശിന്റെ കൈകളിൽ കയറി പിടിച്ചു …

ആദർശ് മിഥുനയെ ചോദ്യഭാവത്തിൽ നോക്കി …

ഏട്ടാ ഇത്  മുരളി !!!!

ആദർശിന്റെ മുഖഭാവം മാറിമറിഞ്ഞു ….

മുരളി !!! ആദർശ് പേര് പതിയെ മന്ത്രിച്ചു …

താൻ വടക്കേത്തലക്കെ മീനാക്ഷിയുടെ ചേട്ടൻ മുരളി അല്ലേ ??

മുരളി  ഒരു  പതർച്ചയോടെ നോക്കി

അത് … അതെ !!! മീനാക്ഷിയുടെ ചേട്ടൻ ആണ് …

മീനുവിനെ എങ്ങനെയാണ് പരിചയം ?? മുരളി ചോദിച്ചു ..

മീനാക്ഷിയെ എങ്ങനെയാണ് പരിചയം എന്ന് പറയാം !! അതിന് മുൻപ് ഒന്ന് ചോദിച്ചോട്ടേ ?? നിങ്ങളുടെ ആദ്യ ഭാര്യ എവിടെ ?? ആദർശ് ചോദിച്ചു …

ആദർശിന്റെ ചോദ്യം കേട്ട്  മിഥുന  ഞെട്ടലോടെ മുരളിയുടെ മുഖത്തേക്ക് നോക്കി ..

അത്‌ .. ഞാൻ വിവാഹിതനല്ല …..മുരളിയുടെ ശബ്ദം മുറിഞ്ഞുപോയി  …

താൻ എന്താണ്  കള്ളം പറഞ്ഞു മറക്കാൻ ശ്രമിക്കുന്നത് …

മുരളികൃഷ്ണൻ

weds

ദിവ്യ

തന്റെ പെങ്ങൾ ഞങ്ങൾ കൂട്ടുകാർക്ക്  തന്ന ക്ഷണകത്തു ഇപ്പോഴും ഞാൻ മറന്നിട്ടില്ല …

നിങ്ങളുടെ വിവാഹത്തിന് നേരിട്ട് സാക്ഷി ആയവനായ എന്നോട്  തന്നെ താൻ കള്ളം പറയണം കേട്ടോ ??

തന്റെ. മാത്രമല്ല തന്റെ പെങ്ങൾ മീനാക്ഷിയുടെ കല്യാണത്തിനും ഞങ്ങൾ കൂട്ടുകാർ വന്നിട്ടുണ്ടായിരുന്നു … അവൾ ഇപ്പോൾ ഭർത്താവുമായി ദുബായിൽ അല്ലേ !! ആദർശ് ചോദിച്ചു ..:

മിഥുന ഒന്നും മനസ്സിലാകാതെ ആദർശിനെ നോക്കി …

തന്നെ കാണാൻ വന്നപ്പോൾ ഇയാൾ മുൻപ്  ഒരു വിവാഹം കഴിച്ച കാര്യം പറഞ്ഞിരുന്നോ ?? ആദർശ് മിഥുനയോട് ചോദിച്ചു …

ഇല്ല !! ഒരു സഹോദരി ഉള്ള കാര്യം പറഞ്ഞിരുന്നു !! ആള്  ഗർഭിണി ആയത് കൊണ്ട് കല്യാണത്തിന് വരില്ലെന്ന് മാത്രം പറഞ്ഞു ..:

തന്റെ ആദ്യ ഭാര്യ ഇപ്പോൾ എവിടെ ?? ആദർശ്  ചോദിച്ചു …

ഇപ്പോൾ ജീവനോടെ ഇല്ല !! മുരളി പറഞ്ഞു ..

മിഥുന  സ്‌തബ്ധയായി നിന്നു !!!

അവർക്ക് എന്ത് പറ്റിയെന്ന് കൂടി താൻ ഒന്ന് പറ !! തനിക്ക് മറവി ഉണ്ടെങ്കിൽ അതും ഞാൻ പറയാം !!

മുരളി ഒന്നും മിണ്ടാതെ നിന്നു !!!

ഇയാൾ  ഒരു തികഞ്ഞ സംശയരോഗി ആണ് മിഥുനാ !! ആ പാവം പെണ്ണിനെ സംശയിച്ചു സംശയിച്ചു ഒടുവിൽ ജീവിതം തികച്ചും ബന്ധനം ആയപ്പോൾ അവൾ ആത്മഹത്യ  ചെയ്തു …

മുരളി ആദർശിന്റെ മുഖത്തേക്ക് നോക്കി !!

മിഥുന മുരളിയെ നോക്കി നടുങ്ങിതരിച്ചു നിന്നു !!

ഇതൊക്കെ ഞാൻ  എങ്ങനെ അറിഞ്ഞു എന്നായിരിക്കും താൻ ഇപ്പോൾ ആലോചിക്കുന്നത് …

മീനാക്ഷി എന്റെ കൂടെയാണ് എഞ്ചിനീയറിംഗ് പഠിച്ചത് .. എന്റെ ചുരുക്കം ചില  സുഹൃത്തുക്കളിൽ ഒരാൾ … അവൾ പറഞ്ഞാണ് ഇതെല്ലാം ഞാൻ അറിഞ്ഞത് … ഈ സംഭവത്തിന് ശേഷം അവൾ നിങ്ങളെ വിളിച്ചിട്ടില്ലെന്നും എന്നോട് പറഞ്ഞിട്ടുണ്ട് !!

ഈ സംഭവങ്ങൾ എല്ലാം മറച്ചു വെച്ചിട്ടാണ്  വീണ്ടും ഇയാൾ കല്യാണം കഴിക്കാൻ ഇറങ്ങിയത് അല്ലേ ?

ഒന്നും മനഃപൂർവം മറച്ചു വെച്ചതല്ല !! എനിക്ക് ഇതൊന്നും തുറന്ന് സംസാരിക്കാൻ ഒരു അവസരം കിട്ടിയില്ല ..

ആദർശിന് അറിയുമോ ????മിധുനയെ വിവാഹം ചെയ്യണമെന്ന് ഞാൻ ഒരുപാട്‌ ആഗ്രഹിച്ചതാണ് !!ആരോരുമില്ലാത്ത ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു  ഇനിയുള്ള കാലം ജീവിക്കണം എന്ന് മനസ്സിൽ തോന്നിയത് കൊണ്ടാണ് മിഥുനയെ പോയി കണ്ടതും വിവാഹം ഉറപ്പിച്ചതും !! പക്ഷെ കാര്യങ്ങൾ ഒക്കെ ഇങ്ങനെയായി പോയി …

ആദർശ് !! എനിക്ക് മിഥുനയെ ഇപ്പോഴും ഇഷ്ടമാണ് ??????ഇന്നലെ ഏത് സാഹചര്യത്തിൽ ആണ് ആദർശ് മിഥുനയെ വിവാഹം ചെയ്തതെന്ന്  എനിക്ക് മനസിലാകും …എനിക്ക് അതൊന്നും ഒരു പ്രശ്നമല്ല !!! മിഥുനയെ ഇപ്പോഴും സ്വീകരിക്കാൻ ഞാൻ തയ്യാറാണ് …മുരളി ലേശം സങ്കോചത്തോടെ പറഞ്ഞു … ഈ തവണ …ആദർശും മിഥുനയും ഒരുപോലെ ഞെട്ടി …

എന്തുപറഞ്ഞെടാ ??? ആദർശ്  മുരളിയുടെ ഷർട്ടിന്റെ കോളറിൽ കയറി ചുരുട്ടി പിടിച്ചു …

ഇവൾ എന്റെ ഭാര്യ ആണെടാ ##***##

ഇന്നലെ വരെ ഇവൾ ആരായിരുന്നു എന്തായിരുന്നു എന്ന് എനിക്ക് അറിയേണ്ട  കാര്യമില്ല  !! പക്ഷെ ഇന്നവൾ എന്റെ ഭാര്യ ആണ് .. ഭാര്യ എന്ന് വെച്ചാൽ എന്താണെന്ന് അറിയണമെങ്കിൽ അതിന്  ആദ്യം നല്ല ഒരു ഹൃദയം ഉണ്ടാകണമെടാ !! നീ ഇപ്പോൾ പറഞ്ഞതിന്  മറുപടിയായി നിന്റെ പല്ല് അടിച്ചു താഴെ ഇടാൻ ഈ ആദർശിന്‌ അറിയാൻ വയ്യാത്തത്  കൊണ്ടല്ല .. നിന്നെ അടിച്ചാൽ എന്റെ കൈ നാറും …

ആദർശേട്ടാ  അയാളെ  വിട് ?? ദേ ആൾകാർ ശ്രദ്ധിക്കുന്നു …

എന്താ എന്താ ഇവിടെ പ്രശ്നം ?? തുണിക്കടയിലെ സെക്യൂരിറ്റി വന്നു ചോദിച്ചു .. ആദർശ് അയാളെ മൈൻഡ് ചെയ്തില്ല ..

തന്റെ പെങ്ങളോട് ചോദിച്ചാൽ പറഞ്ഞു തരും ഈ ആദർശ് ആരാണെന്ന് …

വെറുതെ എന്റെ പെണ്ണിന്റെ പുറകെ ഇനി മണപ്പിച്ചു വന്നാൽ വേണെകിൽ നിന്റെ വീട്ടിൽ കയറി ഞാൻ നിന്നെ തല്ലും !!! പറഞ്ഞത് മനസ്സിലായോടാ .. ആദർശ് രോക്ഷത്തോടെ പറഞ്ഞു മുരളിയുടെ ഷർട്ടിൽ നിന്നും പിടി വിട്ടു …

നീ വാ !!! ആദർശ് മിഥുനയുടെ കയ്യിൽ പിടിച്ചുകൊണ്ട് കടയിലേക്ക് കയറി ….

നീ കൂടെ ഉള്ളത്  കൊണ്ടാണ് !! അല്ലെങ്കിൽ എന്റെ കൈയുടെ ചൂട്‌ അവൻ അറിഞ്ഞേനെ …ആദർശിന്റെ രോക്ഷം അടങ്ങിയില്ല..

പ്ളീസ് ആദർശേട്ടാ  എല്ലാം എവിടെകൊണ്ട് തീർന്നില്ലേ ?? എന്നെയോർത്തു ഒരു ക്ഷമിക്ക് !!! അയാളുടെ പിന്നാലെ പോയി നമ്മടെ മനസമാധാനം കളയേണ്ട !! മിഥുന പറഞ്ഞു ..

മ്മ് ,, ശെരി !!! പിന്നെ ഒരുകാര്യം! ഇപ്പോൾ ഉണ്ടായ സംഭവം നമ്മൾ രണ്ടാളും മാത്രം അറിഞ്ഞാൽ മതി …അമ്മയോട് പോലും പറയേണ്ട !! നാളെ ഈ ഒരു പേര് പറഞ്ഞു നിന്നെ  ആരും നോവിക്കുന്നത് എനിക്ക് ഇഷ്ടമമല്ല !!!!ആദർശ് പറഞ്ഞത് കേട്ട് മിഥുന തലയാട്ടി ..

രണ്ടാൾക്കും വിരുന്നിന് ഇടാനുള്ള  വസ്ത്രം വാങ്ങി വന്ന് കാറിൽ കയറി …

കാർ സ്റ്റാർട്ട് ചെയത ആദർശിനെ മിഥുന ഉറ്റുനോക്കി !! എന്താ നീ ഇങ്ങനെ നോക്കുന്നത് ??ആദർശ് ചോദിച്ചു …

ഏയ്‌ !! സത്യം പറയാല്ലോ …..ഞാൻ  ആകെ ഭയന്ന് പോയി… അയാളിൽ നിന്നും ഇങ്ങനെയൊന്നും ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല ആദർശേട്ടാ ??

അയാൾ എത്ര സൗമ്യനായിട്ടാണ് എന്നോട് പെരുമാറിയതെന്ന് അറിയുമോ ?? ഇത്രെയും കള്ളത്തരം മനസ്സിൽ കൊണ്ട് നടന്ന ആളാണെന്ന് കണ്ടാൽ പറയില്ല …

ഞാൻ പറഞ്ഞല്ലോ  മിഥുനാ …നീ ഇനിയും അബദത്തിൽ പോലും ഈ വിഷയം സംസാരിക്കരുത് …അയാൾ. ഇനി നമ്മുടെ ജീവിതത്തിലേക്ക് വരില്ല എന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട് …ആദർശ് പറഞ്ഞു …

മിഥുന ഒന്ന് മൂളുക മാത്രം ചെയ്തു ..

അവർ വീട്ടിലേക്ക് യാത്ര തിരിച്ചു ..

വിരുന്ന് സൽക്കാരത്തിന്. വീടും വീട്ടുകാരും തയ്യാറായി …

സാവിത്രി ബ്യൂട്ടീഷനെ വിളിച്ചതും മിഥുനയെ അണിയിച്ചൊരുക്കിയതും ഒന്നും അനുവിനും ആതിരക്കും അത്ര രസിച്ചില്ലെങ്കിലും അമ്മയോടുള്ള പേടി കാരണം ഒന്നും മിണ്ടാൻ പോയില്ല …

ആദർശും കൂട്ടുകാരും വീടിന്റെ മുറ്റത് സംസാരിച്ചു കൊണ്ടിരുന്നു … എത്ര നേരമായി അളിയാ നിന്റെ സഹധർമിണിയോട് ഒന്ന് വാരാൻ പറ … ഞങ്ങളും കൂടെ ഒന്ന് പരിചയപ്പെടട്ടെ !!! കൂട്ടുകാരിൽ ഒരാൾ പറഞ്ഞു …

മിഥുന ഇപ്പോൾ വരും!! അമ്മയുടെ കൂടെ ആണ് !! ഞാൻ പോയി നോക്കിയിട്ട് വരാം !!

ആദർശ് മിഥുനയെ തിരക്കി നടക്കാനായി ഒരുങ്ങിയതും .. അമ്മയോടൊപ്പം മിഥുന ഇറങ്ങി വന്നു …

എല്ലാവരും മിഥുനെയെ തന്നെ നോക്കി …. ആദർശും മിഥുനയെ ആദ്യമായി കാണുന്നത് പോലെ നോക്കി നിന്നു ..മിഥുന  ചുവന്ന പട്ടുസാരിയിൽ അതിസുന്ദരി ആയിരുന്നു …

എന്റെ  അളിയാ !! നീ മിഥുനയെ നേരത്തെ പെണ്ണ് കണ്ടില്ലെങ്കിൽ എന്താ ?? പ്രേമിച്ചില്ലെങ്കിൽ എന്താ ?? കിട്ടിയപ്പോൾ നിനക്ക്  അടിപൊളി പെണ്ണിനെ തന്നെ കിട്ടിയില്ലേ ?? ഭാഗ്യവാനാടാ നീ ?? നമ്മളൊക്കെ മാട്രിമോണിയൽ വെബ്‌സൈറ്റിൽ പ്രൊഫൈൽ പിക്ചർ മാറ്റി മാറ്റി ഇട്ടിട്ടും ഒന്ന് പോലും തിരിഞ്ഞു നോക്കുനില്ലടെയ് ?? ആദർശിന്റെ കൂട്ടുകാരൻ അരുൺ തമാശയോടെ പറഞ്ഞു ..

എടാ !! അതിന് എനിക്ക് നന്ദി പറയാൻ ഉള്ളത് എന്റെ അമ്മയോടാണ്!!!… തക്ക സമയത്തു അമ്മ കയറി ഇടപെട്ടത് കൊണ്ടാണ് എനിക്ക് മിഥുനയെ വിവാഹം കഴിക്കാൻ സാധിച്ചത് ….ആദർശ് പറഞ്ഞു ..:

മിഥുന  ആദർശിന്റെ അരികിലേക്ക് വന്നു … ആദർശ് കൂട്ടുകാരെ ഓരോരുത്തയായി പരിചയപ്പെടുത്തി …മിഥുനയുടെ ഹൃദ്യമായ പെരുമാറ്റം എല്ലാവരിലും മതിപ്പുളവാക്കി …

പെങ്ങളെ !! നിങ്ങൾ രണ്ടാളോടും ചോദിക്കാതെ ഞങ്ങൾ കൂട്ടുകാർ എല്ലാരും കൂടി ചേർന്ന് ഒരു തീരുമാനം എടുത്തു …..മൂന്നാറിലേക്ക് ഒരു ഹണിമൂൺ പാക്കേജ് ….ഞങ്ങളുടെ വക  നിങ്ങൾക്കുള്ള വിവാഹ സമ്മാനം .. അരുൺ പറഞ്ഞു …

വൗ !! അത്‌ കലക്കി മച്ചാനെ !!! താങ്ക്യൂ !!!!ആദർശ് അരുണിനെ കെട്ടിപിടിച്ചു ..

എടൊ !! തന്നെകാണാൻ അടിപൊളിയായിട്ടുണ്ട് !!!ആദർശ്  മിഥുനയുടെ കാതിൽ  അടക്കം പറഞ്ഞു ഈ സാരി സാറിന്റെ  സെലെക്ഷൻ അല്ലേ !! അതുകൊണ്ടാണ് … മിഥുന പറഞ്ഞു ……എട്ടനും പൊളി ലുക്ക് അല്ലേ !! മിഥുന തിരിച്ചും പ്രശംസിച്ചു …

മോളെ  ഊതല്ലേ !! ഞാൻ പറന്നുപോകും !!ആദർശ് പറഞ്ഞു …

ബന്ധുക്കളെ പരിചയപ്പെട്ടപ്പോൾ പലരും സാവിത്രിയുടെ വിശാലമനസിനെ പുകഴ്ത്താൻ മറന്നില്ല …

വിരുന്ന്  തകൃതിയായി നടക്കുന്ന സമയത്താണ് ആദർശിന്റെ ഫോണിൽ ഒരു കാൾ വന്നത് … ആദർശ് ഫോൺ എടുത്തു സംസാരിച്ചതും… ഫോൺ വിളിച്ചയാൾ മിഥുനയെ അന്വേഷിച്ചു …

അടുത്ത് നിന്ന മിഥുന ആദർശിനെ നോക്കി ..

മിഥുന എന്റെ അരികിൽ ഉണ്ട് ..

ഞാൻ ഫോൺ കൊടുക്കാം … ആദർശ് മൊബൈൽ മിഥുനക്ക് നേരെ നീട്ടി … തനിക്കാണ് ഫോൺ !!

ആദർശിന്റെ മുഖം കണ്ടപ്പോൾ എന്തോ പന്തികേടുണ്ടന്ന് മിഥുനക്ക് തോന്നി …

മിഥുന ഫോൺ എടുത്ത് ആരാണെന്ന് ചോദിച്ചു ….

ഫോണിലൂടെ കേട്ടത്  അത്ര സുഖമുള്ള ഒരു വാർത്ത ആയിരുന്നില്ല …

മിഥുനക്ക് ശരീരം  കുഴയുന്നത് പോലെ തോന്നി …

ഒരു ആശ്രയത്തിനായി ആദർശിന്റെ കൈകളിൽ മുറുകെ പിടിച്ചു ..

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

2.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!