Skip to content

താലി – 6

thaali novel

എന്താ  മിഥുന  !! എന്ത് പറ്റി … ആദർശ്  മിഥുനയെ ചേർത്തുപിടിച്ചു ??

ആദർശേട്ടാ !! എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം വേണം !!! തളർച്ചയുടെ മിഥുന പറഞ്ഞു ..

മിഥുനയെ കസേരയിൽ ഇരുത്തിയിട്ട്  ആദർശ് വെള്ളം എടുത്തുകൊണ്ട് വന്ന്  മിഥുനക്ക് കൊടുത്തു …

മിഥുന വെള്ളം കുടിച്ചിറക്കി കണ്ണുകൾ അടച്ചു കസേരയിൽ ചാരി ഇരുന്നു …

ആരാ  വിളിച്ചത് ?? താൻ ഒക്കെ ആണോ ??തനിക്ക് സുഖമില്ലെങ്കിൽ മുറിയിലേക്ക് പൊയ്ക്കോ ?? ആദർശ് പറഞ്ഞു ..

എനിക്ക് കുഴപ്പം ഇല്ല ഏട്ടാ ?? മഠത്തിൽ നിന്നാണ് വിളിച്ചത് … എന്നെ നോക്കിയിരുന്ന അമ്മമാരിൽ ഒരാൾക്ക് സുഖമില്ലാതെ കിടപ്പിലാണ്  !!! ഇടക്ക് എന്നെ അന്വേഷിച്ചിരുന്നു … എനിക്ക് പോകാൻ സാധിച്ചില്ല .. അതാ  ഞാൻ ആദർഷേട്ടനോട് നമുക്ക്‌ അവിടം വരെ ഒന്ന് പോകണം എന്ന് പറഞ്ഞത് .. മിഥുന പറഞ്ഞു ..

അതിനെന്താ  !! നമുക്ക്‌ നാളെത്തന്നെ പോകാമല്ലോ !! താൻ വിഷമിക്കാതെ ?? ആദർശ് പറഞ്ഞു …

വിരുന്ന് നടക്കട്ടെ !! നമ്മൾ ഇങ്ങനെ മാറി ഇരുന്നാൽ എല്ലാവരും കാര്യം അന്വേഷിക്കും …

മിഥുന തലയാട്ടി …

വിരുന്ന്  മംഗളമായി നടന്നു … എല്ലാവരും പിരിഞ്ഞുപോയി …

മുറിയിലേക്ക് വന്ന ആദർശ്  മിഥുനയുടെ ഇരുപ്പ് കണ്ടിട്ട് ഒന്നും മിണ്ടാതെ വാതിൽ അടച്ചു …

എന്താടോ എത്ര വലിയ ആലോചന ????ആദര്സ് ചോദിച്ചു …

ഒന്നുമില്ല ആദർശേട്ടാ ?? ആകെ ഒരുവീർപ്പുമുട്ടൽ !! ഞാൻ ഇന്നലെ പറഞ്ഞില്ലേ … എനിക്ക് ഒന്നല്ല ഒരുപാട്‌ അമ്മമാരുണ്ട് മഠത്തിൽ ..എന്നാൽ അരുന്ധതി അമ്മ അവരിൽ നിന്ന് ഒക്കെ വത്യസ്തയാണ് ……അമ്മക്ക് ചെറിയ മാനസീക പ്രശ്നങ്ങൾ ഒക്കെയുള്ളത് കൊണ്ട്  ആരും അമ്മയെ അധികം ശല്യപ്പെടുത്താൻ പോകില്ല …

അമ്മക്ക് എന്നോട് പ്രത്യേക അടുപ്പമാണ് !!! സംസാരം വളരെ ചുരുക്കം ആണെങ്കിലും …അമ്മയുടെ  സാമീപ്യം പലപ്പോഴും എനിക്ക് ഒരുപാട്‌ ആശ്വാസം തന്നിട്ടുണ്ട് ..

മിഥുന കണ്ണുകൾ തുടച്ചു …

താൻ ഇപ്പോൾ കിടന്ന് ഉറങ്ങ് ..നാളെ രാവിലെതന്നെ നമുക്ക്‌ പോയി കാണാം …..ആദർശ് പറഞ്ഞു …

മിഥുന  കണ്ണുകൾ അടച്ചു കിടന്നു …

മിഥുന ഉറങ്ങിയെന്നു ഉറപ്പാക്കിയ ശേഷം ആദർശ് മുറിയിൽ നിന്നും ഇറങ്ങി …സ്വീകരണ മുറിയിൽ ഇരിക്കുന്ന  അച്ഛനെയും അമ്മയെയും കണ്ടു …

അമ്മേ  നാളെ ഞങ്ങൾ മിഥുന താമസിച്ചിരുന്ന മഠം വരെ ഒന്ന് പോകുവാ !!! അവളെ നോക്കിയിരുന്ന  അമ്മമാരിൽ ഒരാൾക്ക് തീരെ സുഖമില്ല ..

നാളെ രാവിലെ തന്നെ അവിടവക്ക് പോണം !! ആദർശ് പറഞ്ഞു …

അതിനെന്താ  രണ്ടാളും പോയിട്ട് വാ !!! സാവിത്രി പറഞ്ഞു …

മോനേ ആദർശേ !! നിന്നോട് അച്ഛന് ഒരു കാര്യം പറയാനുണ്ട് !! ശിവദാസൻ ആദർശിനെ ഒന്ന് നോക്കിയിട്ട് തുടർന്നു …

ഇത്രെയും കാലം നീ കളിച്ചു ചിരിച്ചു എവിടെയും ഉറക്കാതെ നടന്നു !! ഞാൻ പറഞ്ഞു വരുന്നത് നിന്റെ ജോലി കാര്യമാണ് !! നീ ഇനിയും അത് ഉഴപ്പരുത് … മിഥുനക്ക് ഒരു ജോലിയുണ്ട് .. അത് നല്ല കാര്യമാണ് … എന്നാൽ നിനക്കും ഒരു വരുമാനം ഉണ്ടാകണം !! ഇത്രെയും നാൾ അച്ഛൻ മോനോട്  ഒന്നും പറഞ്ഞിട്ടില്ലലോ ?? എന്നാൽ ഇന്ന് നിന്റെ ജീവിതം പങ്കിടാൻ ഒരാൾ കൂടി ഉണ്ട് … ആ ഒരു ഓർമ്മ എന്റെ മോന് ഉണ്ടാകണം !!!

എനിക്ക് അറിയാം അച്ഛാ !! ഞാൻ ഇന്ന് അരുണിനെ കണ്ടപ്പോൾ ഒന്ന് സൂചിപ്പിച്ചിരുന്നു .. അവന്റെ IT പാർക്കിൽ  അടുത്ത മാസം തന്നെ ഒരു ജോബ് ഓപ്പണിങ് വരുന്നുണ്ട്‌ ..: ഞാൻ  അങ്ങോട്ട് നോക്കാമെന്ന് കരുതിയാണ് .. അതാകുമ്പോൾ വീട്ടിൽ നിന്നും പോയി വരാമല്ലോ !!!!! ആദർശ് പറഞ്ഞു …

എന്ന ശെരി മോനെ !! പോയി കിടന്നോളു ……സവിത്രി പറഞ്ഞു …

അപ്പോൾ രണ്ടാൾക്കും ഗുഡ് നൈറ്റ് …ആദർശ് മുറിയിലേക്ക് പോയി …

രാവിലെ തന്നെ  ഇരുവരും മഠത്തിലേക്ക് യാത്ര തിരിച്ചു …

മിഥുന  ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടിട്ട് ആദർശ്  മിഥുനയുടെ തോളിൽ തട്ടി …

മിഥുന ഞെട്ടലോടെ ഒന്ന് നോക്കി !! താൻ ഇത് ഇത്‌ ലോകത്താണ് !! ഒന്നും മിണ്ടാതെ ഇരിക്കാതെ എന്തേലും ഒക്കെ സംസാരിക്ക് !!! ഇനി ഒരു മണിക്കൂർ കൂടിയുണ്ട് സ്ഥലത്തെത്താൻ …ആദർശ്  പറഞ്ഞു …

ഞാൻ എന്താ  സംസാരിക്കേണ്ടത്  ആദർശേട്ടാ ?? എനിക്ക് ഇന്നലെ മുതൽ ആകെ ഒരു മരവിപ്പാണ് !! അതാ  ഇങ്ങനെ  ഞാൻ ഇരിക്കുന്നത് … ഈശ്വൻ ഒന്നുമാറി ഒന്നുമാറി പരീക്ഷണങ്ങൾ തരുന്നത് കൊണ്ട്  മനസ്സ് നിറഞ്ഞു ഒന്ന് സന്തോഷിക്കാൻ തന്നെ ഇപ്പോൾ പേടിയാണ്..എന്റെ ജീവിതത്തിൽ  സന്തോഷത്തിന് ഒരു നീർകുമിളയുടെ ആയുസ്സേ ഒള്ളു ..

എല്ലാവരുടെയും ജീവിതം അങ്ങനെ തന്നെ ആണ്  മിഥുനാ !!!

ഒരു കാര്യം മാത്രം താൻ ഓർത്താൽ മതി !!! തന്റെ ജീവിതത്തിൽ വന്ന പലതരം പരീക്ഷണങ്ങൾ ആണ്  തന്നെ എന്റെ മുന്നിൽ എത്തിച്ചതും ..അപ്പോൾ  അത്  നമുക്ക്‌ സന്തോഷിക്കാൻ ഉള്ള വക  തന്നില്ലേ …

ജീവിതത്തിൽ എന്തുവന്നാലും നമ്മൾ ചിരിച്ചുകൊണ്ട് നേരിടണം !!

ആ !! തന്നോട് ഒരു കാര്യം പറയാൻ മറന്നു !!! ഇന്നലെ നീ പരിചയപെട്ടില്ലേ  എന്റെ കൂട്ടുകാരൻ അരുൺ .. അവൻ അമേരിക്കയിൽ പോവുകയാണ് .. കമ്പനി വക  വിസ ടിക്കറ്റ് എല്ലാം … അവന്റെ ഒഴിവിൽ ഞാൻ അവിടെ ജോയിൻ ചെയ്താലോ എന്ന് ആലോചിക്കുകയാണ് .. അരുൺ എന്റെ കാര്യം അവരുടെ സിഇഒയോട്  പറഞ്ഞിട്ടുണ്ട് ….അദുത തിങ്കളാഴ്ച ഒഫീഷ്യൽ ആയിട്ട് കാണണം എന്നാണ് പറഞ്ഞിരിക്കുന്നത് …

എന്നും വീട്ടിൽ നിന്ന് പോയിട്ട് വരാം എന്നുള്ളത് കൊണ്ട് മാത്രമാണ് ഇപ്പോൾ ഞാൻ ഇത് നോക്കിയാലോ എന്ന് വിചാരിച്ചത് കഴിഞ്ഞ ആഴ്ച കൂടി അരുൺ  സൂചിപ്പിച്ചപ്പോൾ താല്പര്യം ഇല്ലന്ന് പറഞ്ഞതാണ് … എന്നാൽ ഇനി അത്‌ പറ്റില്ലല്ലോ ??

നല്ല കാര്യം  ആദർശേട്ടാ ?? എനിക്ക് സന്തോഷമായി !! ആ ജോലി ഏട്ടന് വിധിച്ചതാണെങ്കിൽ കിട്ടും … മിഥുന സന്തോഷത്തോടെ പറഞ്ഞു …

മഠത്തിൽ എത്തിയ ആദർശും മിഥുനയും നേരെ അരുന്ധതി കിടന്ന മുറിയിലേക്ക്  പോയി … മിഥുനയെ കണ്ടതും ആ കണ്ണുകൾ നിറഞ്ഞൊഴുകി … സംസാരിക്കാൻ ശ്രമിചെങ്കിലും അവർക്ക് അതിന്  കഴിഞ്ഞില്ല … മിഥുന  ആ കൈകളിൽ ചേർത്തുപിടിച്ചു ഉമ്മ കൊടുത്തു …

അരുന്ധതി  അടുത്ത് സഹായത്തിന്  നിന്ന പെൺകുട്ടിക്ക്  കൈകൊണ്ട് ആംഗ്യം കാണിച്ചു …

പെൺകുട്ടി  അലമാരയിൽ ഇരുന്ന ഒരു പൊതി മിഥുനക്ക് നേരെ നീട്ടി .. മിഥുന അരുന്ധതിയെ തന്നെ നോക്കി ..

മിഥുന ചേച്ചീ !!! അമ്മ വയ്യാതാകുന്നതിന് തലേ ദിവസം  എന്നെ ഇത് ഏല്പിച്ചതാണ് .. മിഥുന ചേച്ചീ ഇനി  ഇവിടെ വരുമ്പോൾ ഇത് കൊടുക്കണം എന്നും പറഞ്ഞു ……അമ്മക്ക് ഇപ്പോൾ ഒന്നും സംസാരിക്കാൻ കഴിയില്ല … ഇന്നലെ ഡോക്ടർ അറിയിക്കേണ്ടവരെ എല്ലാം അറിയിച്ചോളാൻ പറഞ്ഞത് കൊണ്ടാണ് ചേച്ചിയെ വിളിച്ചത് …

അമ്മക്ക്  ആശുപതിയിൽ കിടന്ന് മരിക്കേണ്ട അവസാന നിമിഷങ്ങൾ ഇവിടെത്തന്നെ ആകണം എന്ന വാശി കാരണം ആണ് ആശുപത്രിയിൽ നിന്ന്  തിരികെ കൊണ്ടുവന്നത് !!

ചേച്ചിയുടെ വിവാഹം കാണാൻ അതിയായി ആഗ്രഹം പ്രകടിപ്പിച്ചു … എന്നാൽ അമ്മക്ക്  തീരെ വയ്യാതായിപ്പോയി …

മിഥുന ഇരുന്ന് വിങ്ങി ….

അമ്മേ  !! നമുക്ക്‌ ഏതെങ്കിലും ആശുപത്രിയിൽ പോകാം !! അമ്മ ഇങ്ങനെ കിടക്കുന്നത് കാണുമ്പോൾ എനിക്ക് ഒരു സമാധാനവും ഇല്ല … മിഥുന വിതുമ്പികൊണ്ട് പറഞ്ഞു …

അരുന്ധതി നിക്ഷേദാർത്ഥത്തിൽ തലയാട്ടി ..

ആദർശിനോട് അരികിലേക്ക് വരാൻ അരുന്ധതി ആംഗ്യം കാട്ടി ..

ആദർശ്  അടുത്തുചെന്ന്  അരുന്ധതിയുടെ കൈകളിൽ പിടിച്ചു …

അരുന്ധതി  പതിയെ ചിരിച്ചു …

പതിയെ കണ്ണുകൾ അടച്ചു !!!

അയ്യോ  അമ്മേ  .. അമ്മേ ?? അടുത്ത് നിന്ന മിഥുന അരുന്ധതിയെ വിളിച്ചു …

ചേച്ചീ  പേടിക്കേണ്ട  അമ്മക്ക്  നിങ്ങൾ വരുന്നതിന്  കുറച്ചു മുൻപാണ്‌ വേദന മാറാൻ ഉള്ള മരുന്ന് കൊടുത്തത് ….

മിഥുനാ !! അമ്മ ഉറങ്ങട്ടെ  ശല്യപ്പെടുത്തേണ്ട!!

മിഥുനയും ആദർശും ഇടനാഴിയിലെ ബെഞ്ചിൽ പോയി ഇരുന്നു …

മിഥുന  തനിക്ക് അരുന്ധതി ഏല്പിച്ച പൊതി  തുറന്ന് നോക്കി …

അതിൽ ഒരു ഡയറിയും  ഒരു കുറിപ്പും ഉണ്ടായിരുന്നു ….

മിഥുന  കുറിപ്പ് നിവർത്തി  വായിക്കാൻ തുടങ്ങി …

എന്റെ. മിഥുനമോൾക്ക് അരുന്ധതി അമ്മ എഴുതുന്ന കത്ത് ..

കഴിഞ്ഞ ഇരുപത്തിനാല് വർഷം നിന്നെ ഞാൻ എന്റെ  മകളെ പോലെ നോക്കി .. മറ്റാരേക്കാളും സ്നേഹവും കരുതലും വാത്സല്യവും തന്നാണ് വളർത്തിയത് … പലപ്പോഴും മോള്  മോളുടെ അമ്മയെപ്പറ്റി ചോദിച്ച സമയത്തൊക്കെ ഞാൻ ഒഴിഞ്ഞു മാറിയിട്ടേ ഒള്ളു … എന്നാൽ ഇപ്പോൾ തോന്നുന്നു മോള് ആ സത്യം അറിയണം എന്ന് ..

നീ  എന്റെ മകളാണ്  മോളേ !! ഞാൻ നൊന്തു പ്രസവിച്ച  എന്റെ പൊന്നുമോളാണ് നീ !!!

മിഥുനയുടെ ഇടനെഞ്ചിൽ ഒരു വിസ്ഫോടനം ഉണ്ടായി !!!

മിഥുന ആദർശിനെ നോക്കി ….

ആദർശേട്ടാ !!! അരുന്ധതി അമ്മ !!! അമ്മ എന്റെ സ്വന്തം അമ്മയായിരുന്നു എന്ന് !!! എനിക്ക് !!! ഞാൻ ?? മിഥുന വാക്കുകൾ കിട്ടാതെ മുഖം പൊത്തി ഇരുന്നു കരഞ്ഞു …

എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയാതെ ആദർശ്  നിർവികാരതയോടെ ഇരുന്നു …

മിഥുനയുടെ കയ്യിൽനിന്നും ആദർശ് ആ കത്ത് വാങ്ങി  തുടർന്ന് വായിച്ചു ..

നിന്റെ അച്ഛനെ ഞാൻ മനസ്സ് കൊണ്ട് വെറുത്തതാണ് .. അയാൾ എന്റെ മനസ്സിൽ പണ്ടേ മരിച്ചവൻ ആണ് .. എന്നാലും എന്നെങ്കിലും ഒരിക്കൽ  നീ നിന്റെ അച്ഛനെ അന്വേഷിക്കുമെന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് മാത്രം ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപുള്ള  അയാളുടെ ഫോട്ടോ എന്റെ ഈ ഡയറിയിൽ ഉണ്ട് .. ഒപ്പം  അയാളുടെ മേൽവിലാസവും .. നിനക്ക് എന്നെങ്കിലും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ അയാളെ തേടി നിനക്ക് പോകാൻ വേണ്ടി മാത്രം ഞാൻ അത്‌ ഈ ഡയറിയിൽ എഴുതി വെക്കുന്നു …

ആദർശ് ആ ഡയറി തുറന്ന്  താളുകൾ മറിച്ചു നോക്കി … ഒരു പഴയ പാസ്പോർട്ട് സൈസിലുള്ള ഫോട്ടോ കണ്ടു ….

ആദർശ് ആ ഫോട്ടോ എടുത്തു നോക്കി …ആദർശിന്റെ കൈകൾ വിറച്ചു ..

ആദർശിന്റെ ഹൃദയം വലിഞ്ഞു മുറുകുന്നത് പോലെ തോന്നി … അവൻ ആ മേൽവിലാസത്തിലൂടെ ഒന്ന് കണ്ണോടിച്ചു …

ഈശ്വരാ !! നീ  വീണ്ടും പരീക്ഷിക്കുകയാണോ !!! ആദർശ് കണ്ണുകൾ ഇറുക്കി  അടച്ചു !!!

(തുടരും …)

SHEROON4S

മിഥുനയുടെ ജന്മരഹസ്യം ആണ്  അടുത്ത പാർട്ട് .. അതുകൂടി ഉണ്ടെങ്കിലേ ഈ കഥക്ക് പൂർണത കിട്ടാത്തൊള്ളൂ ..ഈ ഭാഗം കുറച്ചു ചെറുതായിപ്പോയി എന്ന്  അറിയാം … അടുത്ത ഭാഗത്തിൽ ഉൾപെടുത്താൻ  കുറച്ചുകൂടി ഉള്ളത് കൊണ്ടാണ്  ഇവിടെ നിറുത്തുന്നത് … ഈ കഥക്ക് തരുന്ന  പ്രോത്സാഹനത്തിനും പിന്തുണക്കും ഒരായിരം നന്ദി

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!