Skip to content

താലി – 8

thaali novel

അമ്മാവന് ഒരു അരുന്ധതിയെ അറിയാമോ ???

ആദർശ് ചോദിച്ചു …

ഭദ്രൻ ഞെട്ടിത്തരിച്ചു ആദർശിനെ നോക്കി !!!

ഏത് !! ഏത്  അരുന്ധതി !!! നീ എന്ത് പിച്ചും പേയുമാടാ ഈ പറയുന്നത് ?? ഭദ്രൻ ഞെട്ടൽ മറച്ചുവെച്ചു ആദർശിനോട് തിരിച്ചടിച്ചു …

വെറുതെ ഞാൻ അമ്മാവന്റെ മുന്നിൽ വന്ന് ഒരു സ്ത്രീയുടെ പേര് പറയാൻ അമ്മാവൻ പറഞ്ഞത് പോലെ എനിക്ക് ഭ്രാന്തില്ല !!! ആദർശിന്റെ സംസാരത്തിലെ ഭവവത്യാസം കണ്ട് ഭദ്രൻ പകച്ചിരുന്നു …

ഒരു പാവം സ്ത്രീയെ ചതിച്ചിട്ട് നിങ്ങൾ മറ്റൊരു കുടുംബജീവിതം  തേടിപോയിട്ട്. എന്തായി ??

സന്തോഷവും സമാധാവും  ഈശ്വരൻ നിങ്ങക്ക് തന്നോ ?? ആർക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചോ അവളെ തന്നെ ഈശ്വരൻ തിരികെ കോണ്ടുപോയില്ലേ ??

ആദർശേ !!  മതി …. നീ എന്താ പറഞ്ഞത് ??എന്റെ പൊന്നുമോളെ. ഈശ്വരൻ തിരികെ വിളിച്ചത് ഞാൻ കാരണം ആണെന്നോ ??

അതെ !!! അങ്ങനെത്തന്നെയാണ് ഞാൻ പറഞ്ഞത് ?? എനിക്ക് അതിൽ ഒരു കുറ്റബോധവും തോന്നുന്നില്ല അമ്മാവാ ??

നിങ്ങൾ  അറിയത്തില്ലന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി കൂടുതൽ ഒന്നും നിങ്ങളോട് പറയാൻ താല്പര്യം ഇല്ല അമ്മാവാ!!!

ഒരുകാര്യം ഞാൻ കാണിച്ചുതരാം !! ആദർശ് കാറിൽ സൂക്ഷിച്ചു വച്ചിരുന്ന  ഡയറി കയ്യിൽ എടുത്തു … അതിന്റെ ഉള്ളിൽ വച്ചിരുന്ന  ഫോട്ടോ  എടുത്തു ഭദ്രന്റെ കയ്യിൽ കൊടുത്തു !!

ഇത് അമ്മാവൻ അല്ലേ ??

ഇതേ  ഫോട്ടോയുടെ മറ്റൊരു കോപ്പി വീട്ടിൽ ഞങ്ങളുടെ ആൽബത്തിൽ  ഉണ്ട് …

ഈ എഴുതിയിരിക്കുന്ന പാലക്കാട്ടെ മുത്തശ്ശന്റെ തറവാട്ടിലെ  മേൽവിലാസം ആണ് !! ചെറുപ്പത്തിൽ ഞങ്ങൾ അവധികാലം ആഘോഷിച്ചിരുന്ന ആ തറവാട്  എനിക്ക് മറക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല ..

അമ്മാവനയെ മുഴുവൻ പേര്  രാമഭദ്രൻ എന്നല്ലേ ??

അമ്മാവൻ നിക്ഷേധിച്ചാലും ഈ ഡയറിയിൽ എല്ലാ സത്യങ്ങളും ഉണ്ട് …

ഇനിയും അമ്മാവന്  ഒഴിഞ്ഞു മാറാൻ പറ്റുമോ ??ആദർശ് ചോദിച്ചു …

എടാ കൊച്ചനേ !! നീ ഒരുപാട്‌ കഷ്ടപ്പെട്ട് ഇത് എന്ത് തെളിയിക്കാൻ ആണ് പോകുന്നത് ?? എനിക്ക് വയസ്സ് അറുപത് ആകുന്നു … എന്നെപ്പറ്റി ഇനി എന്ത് പറഞ്ഞാലും എനിക്ക് ഒന്നുമില്ല !! നീ പറഞ്ഞല്ലോ .. ജീവിതത്തിലെ ഏക സ്വപ്നമായിരുന്നു എന്റെ കീർത്തി മോള് ….അ നഷ്ടത്തിന് അപ്പുറം എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കാനില്ല … പിന്നെ ലക്ഷ്മി .. അവൾക്ക് അറിയാം ഈ ഭദ്രൻ ആരാണെന്ന് .. അവൾക്കേ  എന്നെ  അറിയുവോള്ളു… നീ അറിഞ്ഞ സത്യങ്ങൾ നീ ആരോട് പറഞ്ഞാലും എനിക്ക്  ഒന്നുമില്ല ..

നിനക്ക് ഈ ഡയറി വായിച്ചപ്പോൾ എല്ലാം മനസ്സിലായെന്നല്ലേ പറഞ്ഞത് !!! പിന്നെ നീ എന്തിന് എന്നോട് ചോദിക്കാൻ വരണം !!!

നീ ഈ പറഞ്ഞ അരുന്ധതിയെ എനിക്ക് അറിയാം !! അറിയാമെന്ന് പറഞ്ഞാൽ പോരാ ഒരുകാലത്തു അരുന്ധതി എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയിരുന്നു …

ഞാൻ ബോംബെയിൽ ജോലി അന്വേഷിച്ചു നടന്നിരുന്ന  സമയത്തു  പരിചയക്കാരൻ വേണു വഴി എനിക്ക് താമസിക്കാൻ ഒരു മുറി സങ്കടിപ്പിച്ചു തന്നു … അവിടെ ഒരു മലയാളി കുടുംബം ഉണ്ടായിരുന്നു … അവരുടെ അനന്തിരവൾ ആയിരുന്നു അരുന്ധതി … അരുന്ധതിയുടെ അച്ഛനും അമ്മയും മരിച്ചുപോയത് കൊണ്ട് നാട്ടിലെ തറവാട്ടിൽ ഒറ്റക്ക് നിറുത്താൻ കഴിയാത്തതിനാൽ  അവരുടെ കൂടെ ബോംബെയിൽ വന്ന ഒരു പതിനെട്ടുകാരി …

അവളുടെ അമ്മാവനും അമ്മായിക്കും ജോലി ഉണ്ടായിരുന്നു ..അവരുടെ രണ്ട് വയസ്സുള്ള മോളെ നോക്കാനായി ഒരാളെ അന്വേഷിച്ചിരുന്ന സമയത്താണ് വിധിപോലെ അവർക്ക് അരുന്ധതിയെ കിട്ടുന്നത് ……ആദ്യമൊക്കെ

അവർക്ക് അരുന്ധതിയോട് നല്ല സ്നേഹമായിരുന്നു  പതിയെ  അവർ അരുന്ധതിയെ ഒരു ജോലിക്കാരിക്ക് സമമായി കണ്ട്  വിഷമിപ്പിച്ചു …

അവളോടുള്ള സഹതാപം വഴിമാറി എപ്പഴോ ഞാൻ അവളെ ശ്രദ്ധിക്കാനും സ്നേഹിക്കാനും തുടങ്ങി …അരുന്ധതിക്കും തിരിച്ചു എന്നോട് സ്നേഹമായിരുന്നു … അമ്മാവനും അമ്മായിയും പകൽ സമയങ്ങളിൽ വീട്ടിൽ ഇല്ലാത്തത് പലപ്പോഴും തെറ്റുകൾ ചെയ്യുവാൻ ഞങ്ങളെ പ്രേരിപിച്ചു … പക്ഷെ എനിക്ക് അതൊന്നും ഒരു തെറ്റായി തോന്നിയില്ല കാരണം അത്രക്ക് ഞാൻ അവളെ എന്റെ സ്വന്തമാക്കാൻ ആഗ്രഹിച്ചു … ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ടു …

എന്നാൽ. നാട്ടിൽ നിന്ന്. അച്ഛന്റെ കമ്പി വന്നു !!എനിക്ക് കോഴിക്കോട്  ജോലി  ശെരിയായെന്നും എത്രെയും പെട്ടെന്ന് നാട്ടിലേക്ക് എത്തണം എന്ന് ആയിരുന്നു  ആ സന്ദേശം …

എല്ലാം ശെരിയായിട്ട് അരുന്ധതിയെ കൂടെ കൂട്ടാമെന്നു പറഞ്ഞത്  ഞാനായിരുന്നു … പോകുന്ന. സമയത്തു എന്ത്  ആവശ്യം ഉണ്ടെങ്കിലും എഴുതാൻ മറക്കരുത് എന്ന് പറഞ്ഞു കൊടുത്തതാണ് നീ ഈ കാണിച്ച മേൽവിലാസം …

നാട്ടിൽ എത്തിയ ഞാൻ  ജോലിയിൽ കയറി എല്ലാം ഒന്ന് ശെരിയായിട്ട് ബോംബെയിൽ പോയി അരുന്ധതിയെ കൂടെ കൂട്ടാമെന്നു കരുതി …

മൂന്നുമാസം കഴിഞ്ഞു ഞാൻ അരുന്ധതിയെ അന്വേഷിച്ചു ബോംബെയിൽ എത്തി … അവർ താമസിച്ച മുറി പൂട്ടി കിടക്കുന്നത് കണ്ട്  ആകെ ആശങ്കയിൽ ആയി …

കൂട്ടുകാരൻ വേണുവിനെ പോയിക്കണ്ട് കാര്യം  തിരക്കി …

വേണു ആദ്യം ഒന്ന് പറയാൻ മടിച്ചെങ്കിലും പിന്നീട്  എല്ലാം പറഞ്ഞു …

അരുന്ധതി ഗർഭിണി ആയെന്നും ഈ വിവരം അറിഞ്ഞ അമ്മാവനും അമ്മായിയും അവളെ ഒരുപാട്‌ ഉപദ്രവിക്കുകയും ചെയ്തു … ആരെന്നെന്ന്

അവൾ എത്ര  ചോദിച്ചിട്ടും പറഞ്ഞില്ല എന്ന്  വേണുവിൽനിന്ന് അറിഞ്ഞു ..

എന്ത് ചെയ്യണമെന്ന് ഒരു ഊഹവും ഇല്ലായിരുന്നു !! ഒരുപാട്‌  അന്വേഷിച്ചു !!! കണ്ടെത്താൻ സാധിച്ചില്ല !!

പക്ഷെ അവൾക്ക് അത് ആവാമായിരുന്നു !!! അവൾ അത് ചെയ്തില്ല !! അവളുടെ സാഹചര്യം എന്തായിരുന്നു എന്ന് എനിക്ക് അറിയില്ല … പിന്നെ ഒരിക്കലും ഞാൻ അവളെ കണ്ടിട്ടില്ല ..

വീട്ടിൽ വിവാഹത്തിന് നിർബന്ധിച്ചെപ്പിൽ കുറെ എതിർത്തു നിന്നു … നിനക്ക് അറിയാമല്ലോ ലക്ഷ്മി എന്റെ അകന്ന ബന്ധത്തിൽ ഉള്ള  കുട്ടി ആയിരുന്നു ..:

വിവാഹത്തിന് മുൻപ് തന്നെ അവളോട് ഞാൻ അരുന്ധതിയുടെ കാര്യങ്ങൾ പറഞ്ഞിരുന്നു … ലക്ഷ്മി എന്തുകൊണ്ടോ  അതെല്ലാം ഉൾക്കൊണ്ടു … അങ്ങനെ  രണ്ടുവര്ഷങ്ങൾക്ക് ശേഷം ഞാൻ ലക്ഷ്മിയെ വിവാഹം കഴിച്ചു …

നീ പറഞ്ഞത്  പോലെ ആരും ആരെയും ചതിച്ചതല്ല … സാഹചര്യം അങ്ങനെയായി പോയി …..ഭദ്രന്റെ സ്വരം ഇടറി …

പിന്നെ നീ പറഞ്ഞത് പോലെ എനിക്ക് എന്റെ മോളെ നഷ്ടപെട്ടത് ഈ ശാപം കൊണ്ടാണെങ്കിൽ എനിക്ക് ഇനി ഒന്നും ചെയ്യാൻ ഇല്ല …

അരുന്ധതിയെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല … എവിടെയെലും  സമാദാനത്തോടെ ജീവിക്കുന്നുണ്ടെന്ന് വിശ്വസിച്ചു ഇന്നും ജീവിതം തള്ളി നീക്കുന്നു …

നിനക്ക് അറിയാൻ ഉള്ളത് എല്ലാം അറിഞ്ഞില്ലേ ?? ഇനി എനിക്ക് പോകാമോ ?? ഭദ്രൻ ചോദിച്ചു …

നിനക്ക്  അരുന്ധതിയുടെ ഡയറി എങ്ങനെ കിട്ടി ??

അതൊക്കെ ഒരു നിയോഗം ആണ്  അമ്മാവാ ??

അമ്മാവന്  അരുന്ധതിയമ്മയെ കാണണം എന്ന് ഉണ്ടോ ??

വേണ്ട  !! എനിക്ക് ഇനി ആരെയും കാണേണ്ട  !! ഒന്നും അറിയുകയും വേണ്ട !! അത്‌ എല്ലാവരെയും ഒരുപോലെ വിഷമിപ്പിക്കുകയെ  ഒള്ളു !!! ഈ ജീവിതം ഇങ്ങനെയങ്ങു തീരട്ടെ മോനേ!! അതാ നല്ലത് …

നിന്റെ അമ്മായി ലക്ഷ്മി ഒരു സാധുവാണ് മോനേ !!! ഇത്രെയും  വർഷങ്ങൾക്ക് ഇപ്പുറം ഞാൻ അരുന്ധതിയെ ഓർത്തു കഴിയുകയാണെന്ന്  പറഞ്ഞാൽ ആ പാവം തോറ്റുപോകും !!! പല വിഷമഘട്ടത്തിലും എന്റെ ഒപ്പം നിന്നവളാണ് !! വിഷമങ്ങൾ പറയാൻ അവൾക്ക് ഞാനേ  ഒള്ളു !! ലക്ഷ്മി ഒന്നും അറിയരുത് !! ഈ ജന്മത്തിൽ അവൾ ഒരുപാട്‌ ക്ലേശം അനുഭവിച്ചു !!

ഇല്ല അമ്മാവാ !! ഞാൻ ഇത് ആരോടും പറയില്ല !!

ഭദ്രൻ കാറിൽ കയറുവാനായി ഡോർ തുറന്നു !! അമ്മാവാ ??

അവസാനമായി ഒന്ന് ചോദിച്ചോട്ടെ?

നാളെ അമ്മാവന്റെ മുന്നിൽ ഞാൻ അരുന്ധതിയുടെ  മകൻ അല്ലെങ്കിൽ മകൾ ആണെന്ന് പറഞ്ഞു  ആരെങ്കിലും  വന്നാൽ  അമ്മാവൻ സ്വീകരിക്കുമോ അതോ  തിരസ്കരിക്കുമോ ??

എന്റെ കുഞ്ഞാണെന്ന് പറഞ്ഞു നാളെയൊരാൾ ആ പടിപ്പുര കടന്ന് വന്നാൽ  എന്റെ ലക്ഷ്മി സ്വീകരിച്ചാൽ ഞാനും സ്വീകരിക്കും …

പക്ഷെ ഞാൻ അതൊന്നും ആഗ്രഹിക്കുന്നില്ല !!! അങ്ങനെ ഒരാൾ ജീവനോടെ ഉണ്ടെങ്കിൽ ഈശ്വരൻ ആ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ …

ആദർശിന്‌  പിന്നെ ഒന്നും പറയാൻ തോന്നിയില്ല …

ആദർശ് ഡോർ തുറന്ന് കാറിൽ കയറി  …

ഭദ്രനെ വീട്ടിലേക്ക് കൊണ്ടുവിട്ടിട്ട്  ആദർശ് വീട്ടിലേക്ക് തിരിച്ചു …

ഉമ്മറത്തു ലക്ഷ്മി ഉണ്ടായിരുന്നു !! അമ്മാവന്റെയും അന്തരവന്റെയും  സ്വകാര്യ സംഭാഷണം കഴിഞ്ഞോ ???

മ്മ് ,, വല്ലാത്ത  പരവേശം നീ എനിക്ക് കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം എടുത്തേ  ലക്ഷ്മി !!

ഭദ്രൻ ചാരുകസേരയിലേക്ക് കിടന്ന് കണ്ണുകൾ അടച്ചു ….

ലഷ്മി വെള്ളവുമായി വന്ന് ഭദ്രനെ വിളിച്ചു …

ഭദ്രേട്ടാ !! ദാ വെള്ളം ..

ഭദ്രനിൽ  നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല …

ലക്ഷ്മിക്ക് അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നത് പോലെ തോന്നി …

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!