ഡേവിഡ് ! സഹിക്കുന്നതിന് ഒരു പരിധി ഉണ്ട് …
‘തന്റെ ഭാര്യക്ക് തലക്ക് സുഖമില്ലെങ്കിൽ വെല്ല ഡോക്ടറെ കൊണ്ട് കാണിക്ക്’….
കോപത്തോടെയുള്ള നിമ്മിയുടെ സംസാരത്തിനു മറുപടി നൽകാതെ ഡേവിഡ് നിന്നു ….
എന്തിനാ അവൾ എന്നെ തന്നെ ഇങ്ങനെ പിന്തുടർന്ന് അപമാനിക്കുന്നത് ???
ഇന്നലെ അവൾ ഓഫീസിൽ വന്നു നടത്തിയ പ്രകടനം ഡേവിഡ് അറിഞ്ഞില്ലേ ??
അതോ അറിഞ്ഞിട്ടും അറിയാത്തതായി നടിക്കുന്നതോ ???
ഒരു സ്ഥലം മാറ്റത്തിനു ശ്രമിക്കാം എന്ന് വെച്ചാൽ ഇപ്പോൾ അതിനും കഴിയാത്ത ഒരു അവസ്ഥ ആണ് …
നോക്ക് ഡേവിഡ് ….. തന്നെ ഓർത്താണ് ഞാൻ എല്ലാം കണ്ടില്ല കേട്ടില്ല എന്ന് നടിച്ചത് …
എന്നാൽ ഇന്നലത്തെ സംഭവം കുറച്ചു അതിരു വിട്ടു ….
ഒരു കാര്യം ഒര്‍മിപ്പികാനാണു ഞാൻ ഡേവിഡിനെ കാണണം എന്ന് പറഞ്ഞത് …
താൻ തന്റെ ഭാര്യയെ നിലക്ക് നിറുത്തണം …..
ഇനിയും തന്റെ ഭാര്യ എന്റെ പുറകെ നടന്നു വേണ്ടാത്തത് പറഞ്ഞാൽ ഞാൻ പോലീസിൽ പരാതി കൊടുക്കും … mind it …
നിമ്മി അവിടെ നിന്നും പോകുന്നത് നോക്കി ഡേവിഡ് നിശ്ചലനായി നിന്നു ….
ആദ്യമായിട്ടാണ് നിമ്മി എന്നോട് ഇങ്ങനെ കർക്കശമായി സംസാരിക്കുന്നത് ….
നിമ്മിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല …
പലപ്പോഴും എന്നെ ഓർത്താണ് നിമ്മി എല്ലാം ക്ഷെമിക്കുന്നത് …
ഡേവിഡ് കാറിലെ സ്റ്റിയറിങ്ങിൽ തല കുമ്പിട്ടിരുന്നു ….
എന്താ എന്റെ ജാൻസിക്ക് പറ്റിയത് ??
എന്താ ജാൻസി നീ ഇങ്ങനെ പെരുമാറുന്നത്???
പരസ്പരം വിട്ടുവീഴ്ച ഇല്ലാതെ വാശിയോടെ സ്നേഹിച്ചവരാണ് ഞാനും ജൻസിയും …
വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹം ….
വിവാഹം നിശ്ചയിച്ച ശേഷമുള്ള ആറു മാസം തമ്മിൽ മനസ്സിലാക്കുവാൻ ഏറെ കഴിഞ്ഞു …
എല്ലാവരും അസൂയയോടെ മാത്രം കണ്ട ഒരു ജീവിതം ആണ് …
ചിലപ്പോൾ അത് തന്നെ ആയിരിക്കും ഇപ്പൊ മനഃസമാദാനം എന്തെന്ന് അറിഞ്ഞിട്ടു മൂന്ന് മാസം ആയി …..
ഡേവിഡിന്റേയും ജൻസിയുടെയും വിവാഹം
കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു….
ഡേവിഡിന് ബാങ്കിൽ ആണ് ജോലി …
ഹൈസ്കൂൾ ആദ്ധ്യാപിക ആണ് ജാൻസി ….
ഡേവിഡ് ജനിച്ചതും വളർന്നതും എല്ലാം മുംബൈയിൽ ആണ് ….
ഡേവിഡിന്റെ അപ്പൻ വർക്കിച്ചൻ നേവിയിൽ നിന്നും വിരമിച്ചതിനു ശേഷം നാട്ടിൽ വന്നു കുടുംബസമേതം താമസമായി ….
ഡേവിഡിന്റെ ഇളയപ്പൻ വഴി വന്ന കല്യാണാലോചന ആണ് ജാൻസിയുടേത് …
അപ്പനും അമ്മയും കൃഷി കൊണ്ട് ജീവിക്കുന്നവർ ആണ് എങ്കിലും നാട്ടിലെ അറിയപ്പെടുന്ന പുരാതന ക്രിസ്ത്യൻ കുടുംബം ആണ് ജൻസിയുടേത്….
ജാൻസിയെ കണ്ട മാത്ര തന്നെ ഡേവിഡിന് ഇഷ്ടമായി തിരിച്ചും അനുകൂല മറുപടി കിട്ടിയപ്പോയേ വീട്ടുകാർ ഈ കല്യാണം തന്നെ ഉറപ്പിച്ചു ….
പള്ളിവകയുള്ള വിവാഹപൂർവ കൗൺസിലിങ് പങ്കെടുത്തിട്ടു മടങ്ങി വരും വഴിയാണ് ഞാൻ അപ്രതീക്ഷിതമായി നിമ്മിയെ കണ്ടത് ….
നിമ്മി ….അവൾ എന്റെ കൂടെ മുംബൈയിൽ പഠിച്ച കുട്ടിയാണ് ….
നിമ്മിയുടെ വീട്ടുകാരും മുംബൈ സെറ്റൽഡ് ആയിരുന്നു….
പുറത്തു വളർന്നതിന്റെ സ്വാതന്ത്ര്യവും ……….പിന്നെ ഒരുപാട് നാളിനു ശേഷം കണ്ടതിന്റെ സന്തോഷവും …എന്താണെന്നറിയില്ല ….. അവൾ എന്റെ കയ്യിൽ കയറി പിടിച്ചു കൊണ്ടാണ് സംസാരിച്ചത് …
ജാൻസിയുടെ മുഖഭാവത്തിൽ നിന്നു തന്നെ അവളുടെ പെരുമാറ്റം അത്ര ദഹിച്ചിട്ടില്ല എന്ന് മനസിലായി….
നിമ്മി ഇപ്പോൾ നാട്ടിലുണ്ടെന്നും ഇടക്ക് കാണണം എന്ന് പറഞ്ഞു മൊബൈൽ നമ്പർ ചോദിച്ചപ്പോൾ കൊടുക്കാതിരിക്കാൻ ആയില്ല ..
അപ്പോയെക്കും ജാൻസിയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു ….
എങ്ങനെ എങ്കിലും അവിടെ നിന്നും രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നി പോയി ….
അവസാനം നിമ്മിയെ ഞാൻ ഒരു വിധം ഒഴിവാക്കി ….
എന്റെ കൂടെ ബൈക്കിൽ വരാം എന്ന് സമ്മതിച്ചു കൂടെ വന്ന ജാൻസി ഓട്ടോ വിളിച്ചു വീട്ടിൽ പോയി ….
ഞാൻ ഫോൺ വിളിച്ചിട്ടും അവൾ ഫോൺ എടുക്കാൻ കൂട്ടാക്കിയില്ല ….
അവസാനം ഗതി കെട്ട് രണ്ടും കല്പിച്ചു ഞാൻ ജാൻസിയെ കാണാൻ അവളുടെ വീട്ടിൽ പോയി …
കല്യാണം ഉറപ്പിച്ചത് കൊണ്ട് അവളോട് തനിച്ചു സംസാരിക്കാൻ ഉള്ള അവസരം കിട്ടി …
ഡേവിച്ചൻ എന്തിനാ ഇപ്പൊ എന്നെ കാണാൻ വന്നത് ???മുഖം വീർപ്പിച്ചു ജാൻസി ചോദിച്ചു …
നീ എന്താ എന്നോട് പിണങ്ങി നടക്കുന്നെ ….
വിളിച്ചിട്ട് ഫോൺ എടുക്കാത്തത് കൊണ്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത് ….
ഇപ്പൊ പിണങ്ങാനും മാത്രം ഇവിടെ എന്താണ് പ്രശ്നം ???
ഡേവിച്ചന്റെ ആരാ നിമ്മി ??? ജാൻസി ചോദിച്ചു …
ഛെ …. എന്റെ ആര് ??? ആരുമല്ല …. താൻ എന്തൊക്കെയാടോ ഈ പറയുന്നത് …
ഞാൻ പറയുന്നതിലാണോ കുഴപ്പം ….
ഡേവിച്ചന്റെ കൈ എന്റെ തലയിൽ വെച്ചിട്ട് പറ …. നിമ്മി ഡേവിച്ചന്റെ ആരാണെന്ന് …
ജാൻസി പെട്ടെന്നു ഡേവിഡിന്റെ കൈ പിടിച്ചു അവളുടെ തലയിൽ വെച്ച് ….
ഡേവിഡിന്റെ കൈ വിറച്ചു…..തൊണ്ട വരണ്ടു …
അത് ജാൻസി …. ഞാൻ ….ഞാൻ പറയാം …
നീ സമാദാനത്തോടെ കേൾക്കണം ….
ജാൻസി ഡേവിഡിനെ ഉറ്റുനോക്കി …..
(തുടരും ….)
SHEROON4S
( NB:വീണ്ടും ഒരു ചെറിയ തുടർകഥയുമായി നിങ്ങളുടെ മുന്നിൽ …. ഏവരുടെയും അഭിപ്രായം പ്രതീക്ഷിക്കുന്നു )
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission