എന്താ നിമ്മി …. നീ പേടിച്ചു പോയോ ????
ഞാൻ ചുമ്മാതെ പറഞ്ഞതാണ് … എനിക്ക് ആങ്ങളമാരോന്നും ഇല്ല കെട്ടിച്ചു തരാൻ ……..
പിന്നെ വേണെങ്കിൽ രണ്ട് തടിമാടന്മാർ കസിൻസ് ഉണ്ട് അതിൽ ഒരാൾ നാട്ടിലും രണ്ടാമത്തെവൻ ചെന്നൈയിലും ആണ്…
നാട്ടിൽ ഉള്ളവൻ MSC കഴിഞ്ഞവൻ ആണ് പേര് ബെന്നി ….
പക്ഷെ ഇപ്പോൾ അത്യാവശം റിയൽ എസ്റ്റേറ്റ് ബിസിനസ് കൊണ്ട് നടപ്പാണ് കക്ഷി ….
ഡേവിച്ചന്റെ ഇളയപ്പനുമായി നല്ല അടുപ്പമാണ് …
ബെന്നി വഴിയാണ് നിങ്ങളുടെ വീട് ഡേവിച്ചൻ വാങ്ങിയത് …
ബെന്നി തന്നെയായിരുന്നു ഞങ്ങളുടെ കല്യാണവും ആലോചിച്ചത് …
കഞ്ഞി കോരി കൊടുക്കുന്നതിന്റെ ഇടയിൽ ജാൻസി നിമ്മിയോട് സംസാരിച്ചു കൊണ്ടിരുന്നു …
ജാൻസി …. തനിക്ക് എന്നോട് ദേഷ്യം ഒന്നും തോന്നുന്നില്ലേ ??0…
ഉവ്വ് എനിക്ക് നല്ല ദേഷ്യം തോന്നുന്നുണ്ട് പക്ഷെ അത് നീ എന്നോട് കാട്ടിക്കൂട്ടിയ കാര്യങ്ങൾ ഓർത്തില്ല ….
നീ ആ പാവം അമ്മയെപോലും മറന്ന് ജീവിതം ആവസിപ്പിക്കാനായി എടുത്ത ഈ പൊട്ടത്തരത്തിന് ആണ് …
നിമ്മി … ഇത് വിധിയാണ് … അല്ലെങ്കിൽ മുംബൈയിൽ വളർന്ന ഡേവിചാനു നാട്ടിൽ വരാനും എന്നെപോലെ ഒരു നാട്ടുമ്പുറത്തു വളർന്ന ഒരു പെണ്ണിനെ വിവാഹം കഴിക്കുവാനും എല്ലാം … എല്ലാം വിധിയാണ് …
താനും ഡേവിച്ചനും കൂടി ഞങ്ങളുടെ വിവാഹത്തിന് മുൻപ് റെസ്റ്റാറ്റാന്റിൽ വെച്ച് കണ്ടത് ഞാൻ ഈ പറഞ്ഞ ബെന്നി കണ്ടിരുന്നു ….
അത് ഞാൻ ഡേവിച്ചായനോട് ചോദിച്ചപ്പോൾ ആണ് എന്നോട് മുംബൈയിയിൽ നടന്ന എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞത് ….
നിമ്മി….ഞാൻ ഡേവിച്ചന്റെ ജീവിതത്തിൽ നിന്നും വഴിമാറി കൊടുത്താലും നിന്നെ ഡേവിച്ചൻ സ്വീകരിക്കുമെന്ന് തോന്നുണ്ടോ ???
നിമ്മി ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി ….
നിമ്മിക്ക് അത് ബോധ്യമുണ്ടെങ്കിൽ താൻ ഒരു നല്ല തീരുമാനം എടുക്കണം ….
ജീവിതം അത് ആരുടേത് തന്നെ ആയിക്കോട്ടെ …. തകരാൻ ഒരു നിമിഷം മതി … അത് നിലനിർത്താൻ കുറച്ചു പാടാണ് ….
ജാൻസി ….. എന്നെക്കാളും ഡേവിഡിന് എന്തുകൊണ്ടും ചേരുന്നത് താൻ തന്നെയാണ് …. താൻ അത് പലവട്ടം തെളിയിച്ചു കഴിഞ്ഞു …നിമ്മി പറഞ്ഞു
ഡേവിഡിന്റെ ഭാഗ്യം ആണ് തന്നെപോലെ ഒരാളെ ജീവിതത്തിൽ കിട്ടിയത്….ഇപ്പോൾ എന്നും അങ്ങനെ തന്നെയാകാൻ ഞാൻ പ്രാർത്ഥിക്കുന്നു ..
ഡേവിഡ് ബാങ്കിൽ പോയിട്ടാണോ ജാൻസി ഇങ്ങോട്ട് വന്നത് ??? നിമ്മി ചോദിച്ചു
ഇച്ചായൻ സോണൽ ഓഫീസിൽ മീറ്റിംഗ് ഉള്ളത് കൊണ്ട് ഇന്നലെ വൈകിട്ട് പോയതാണ് ഇനി നാളെയെ വരു ….
എനിക്ക് ഇന്നലെ തൊട്ട് അത്ര സുഖം തോന്നിയില്ല … അതുകൊണ്ട് സ്കൂളിൽ പോയില്ല … വീട്ടിൽ ഇരുന്നപ്പോൾ ആണ് നിമ്മിയുടെ കാര്യം ഓർത്തത് … എന്നാൽ പിന്നെ ഇങ്ങോട്ട് വരാമെന്ന് കരുതി…
സാറാമ്മ ആന്റി വന്നാൽ ഞാൻ ഇന്ന് എന്റെ വീട്ടിലേക്ക് പോകും …
ഡേവിച്ചൻ എന്നോട് വീട്ടിൽ പൊക്കോളാൻ പറഞ്ഞു … തിരിച്ചു വരുന്ന വഴി വിളിക്കാൻ വന്നോളും….
എന്റെ കൂടെ സ്കൂളിൽ പഠിച്ച വിദ്യ ഇവിടുത്തെ ഡോക്ടർ ആണ് …. അവൾ എന്നോട് ഒരു ചെക്കപ്പ് ചെയ്യാൻ പറഞ്ഞു … ജാൻസി നിമ്മിയോട് പറഞ്ഞു…
എന്ത് പറ്റി. ജാൻസിക്ക് …. കണ്ടിട്ട് ഒന്നും തോന്നുന്നില്ലല്ലോ… നിമ്മി ചോദിച്ചു …
ഒന്നുമുണ്ടായിട്ടല്ല … എന്റെ തളർച്ചയും ക്ഷീണവും ഒക്കെ കണ്ടിട്ട് ഇച്ചായന്റെ അമ്മക്ക് എനിക്കെ വിശേഷം ഉണ്ടോ എന്നൊരു സംശയം … അതുകൊണ്ട് അമ്മ നിർബന്ധിച്ചപ്പോൾ ഡോക്ടറിനെ കാണാം എന്ന് കരുതി ….
എന്നിട്ടു ഡോക്ടറിനെ കണ്ടോ ??? നിമ്മി ആകാംഷയോടെ ചോദിച്ചു …
ഹമ്മ് കണ്ടു … സന്തോഷിക്കാൻ ഉള്ള വകുപ്പ് ഉണ്ടെന്നാണ് അറിഞ്ഞത് രണ്ട് ആഴ്ചത്തേക്ക് പരിപൂർണ്ണ വിശ്രമം ആണ് …
ഹാപ്പി ന്യൂസ് ആണെല്ലോ … ഡേവിച്ചനോട് പറഞ്ഞോ ……….നിമ്മി സന്തോഷത്തോടെ ചോദിച്ചു ….
ഇല്ല … നാളെ വന്നിട്ട് വേണം സസ്പെൻസ് പൊളിക്കാൻ ജാൻസി പറഞ്ഞു ….
ജാൻസിയുടെ ഫോണിലേക്ക് പെട്ടെന്ന് കാൾ വന്നു … ബെന്നി ആണെല്ലോ ??? അവൻ എന്താ ഇപ്പോൾ വിളിക്കാൻ ?? ജാൻസി സ്വയം ചോദിച്ചു കൊണ്ട് ഫോൺ എടുത്തു …
ഹലോ ബെന്നി , എന്നതാടാ പതിവില്ലാത്ത ഒരു വിളി ??? ജാൻസി ചോദിച്ചു …
ഒന്നുമില്ലെടി … നമ്മുടെ വെല്യമ്മച്ചിക്ക് ബിപി കുറഞ്ഞു ഇപ്പൊ ഞാൻ ഹോസ്പിറ്റലിൽ കൊണ്ടുവന്നു …. ഞാൻ നിന്റെ വീട്ടിൽ വിളിച്ചപ്പോൾ നീ ഹോസ്പിറ്റലിൽ ഉണ്ടെന്ന് അറിഞ്ഞു … അതാ വിളിച്ചത് …
അയ്യോ … എന്നിട്ട് അമ്മച്ചിക്ക് ഇപ്പൊ ഇങ്ങനെ ഉണ്ട് …. ജാൻസി ചോദിച്ചു ….
കുഴപ്പം ഒന്നും ഇല്ല ഡ്രിപ് ഇട്ടേക്കുവാ …. പിന്നെ മിക്കവാറും ഒരു ദിവസം കിടക്കേണ്ടി വരും ….
ആണോ ..ഞാൻ അങ്ങോട്ട് വരാമെടാ …. ജാൻസി പറഞ്ഞു …
വെണ്ടടി … നീ ഇവിടെ ഉണ്ടെന്ന് അറിഞ്ഞു വിളിച്ചെന്നെ ഒള്ളു … ആട്ടെ നിന്റെ കുട്ടുകരിയനൊ അഡ്മിറ്റ് ആയത് ???
ഞാൻ അങ്ങോട്ട് വരുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ??ബെന്നി ചോദിച്ചു ….
നീ ധൈര്യമായി പൊന്നോ … ഇവിടെ ആർക്കും ഒരു കുഴപ്പവും ഇല്ല … ജാൻസി നിമ്മിയെ നോക്കി പറഞ്ഞു ഫോൺ വെച്ചു …
എന്തിനാ ജാൻസി പുള്ളികാരനെ ഇങ്ങോട്ട് വിളിച്ചത് ??നിമ്മി ചോദിച്ചു …
നിമ്മിക്ക് മറുപടി കൊടുക്കുനതിനു മുൻപേ തന്നെ ബെന്നി മുറിയിൽ എത്തിയിരുന്നു ..
അഹാ ഇത്ര പെട്ടെന്ന് നീ വന്നോ ???
ഇതാ നിമ്മി ഞാൻ പറഞ്ഞ ബെന്നി…
ജാൻസി പരിചയപ്പെടുത്തി കൊടുത്തു …
കുട്ടുകാരിക്ക് എന്നാ പറ്റിയത് ??? ബെന്നി ചോദിച്ചു …
ഓഹ് ഒന്നുമില്ലന്നെ … അവള് വീട്ടിലെ കറികത്തിയുടെ മൂര്‍ച ഒന്ന് നോക്കിയതാ …
ജാൻസി നിമ്മിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു …. നിമ്മി ജാൻസിയെ കണ്ണുരുട്ടി കാണിച്ചു ….
എടാ ബെന്നി ഇവൾ നിന്റെ അതെ പോലെ തന്നെയാണ് …,പക്ഷെ നിന്നെപൊലെ തേപ്പ് കിട്ടിയതല്ല ….
ഹോ എന്റെ ജാൻസി മനുഷ്യനെ നാണം കെടുത്തല്ലേ പ്ളീസ് ….
നീ ഇവൾക്ക് ഒരു കമ്പനി കൊടുക്ക് അപ്പോഴേക്കും ഞാൻ അമ്മച്ചിയെ ഒന്നു കണ്ടിട്ട് വരാം …
അവരുടെ മറുപടിക്ക് കാത്തു നിൽക്കാതെ ജാൻസി അവിടെ നിന്നും ഇറങ്ങി ….
ബെന്നി നിമ്മിയെ നോക്കി ചിരിച്ചു …
ഞാൻ തന്നെ ഒന്നുരണ്ട് വട്ടം ബാങ്കിൽ വെച്ചു കണ്ടിട്ടുണ്ട് …
നിമ്മിയും ചിരിക്കാൻ ശ്രമിച്ചു …
ജാൻസി കളിയാക്കി പറഞ്ഞതാണോ തേപ്പ് കിട്ടിയെന്ന് ??
നിമ്മി ബെന്നിയോട് ചോദിച്ചു ….
മറ്റുള്ളവരുടെ കണ്ണിൽ അവൾ എന്നെ തേച്ചിട്ട് പോയതായിരിക്കും ….
പക്ഷെ അവളുടെ സാഹചര്യം അതായിരുന്നു …. എനിക്ക് അതുകൊണ്ട് ഒരു വിഷമവും ഇല്ല …
അവൾ എനിക്ക് വേണ്ടി കുറെ കാത്തിരുന്നു …. ജോലിയില്ലാത്ത എനിക്ക് അവളെ വിളിച്ചിറക്കി കൊണ്ട് വരാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു …
അവസാനം വീട്ടുകാരുടെ നിർബന്ധത്തിന് അവൾക്ക് വഴങ്ങി കൊടുക്കേണ്ടി വന്നു ….
അവള് പോയപ്പോൾ എന്റെ വിഷമം മറന്നത് ജാൻസിയുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ്
അവൾ കുടുംബമായി ഇപ്പോൾ ദുബായിൽ ഉണ്ട് …
ബെന്നിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു ….
നിമ്മി പിന്നെ ഒന്നും ചോദിച്ചില്ല ….
നിമ്മി …. ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ വെറുമെടോ …. എല്ലാം തുറന്ന് പറയാൻ …. നമുക്ക് പറയാൻ ഉള്ളത് കേൾക്കാൻ നമുക്ക് എപ്പോഴും ഒരു കൂട്ട് വേണം ….
അങ്ങനെ ഒരു കൂട്ട് വന്നാൽ നമുക്ക് പിന്നെ നിരാശപെടണ്ട കാര്യം ഇല്ല….
വീട്ടിൽ പോയിട്ട് വന്ന സാറാമ്മ കണ്ടത് ഉന്മേഷവതിയായി സംസാരിക്കുന്ന നിമ്മിയെ ആണ് …. കൂടെ ഇരിക്കുന്ന ആളുടെ മുഖം സാറാമ്മ കണ്ടില്ല ….
അല്ല അമ്മ എത്ര പെട്ടെന്ന് വന്നോ …. വാതിൽക്കൽ നിൽക്കുന്ന സാറാമ്മയോട് നിമ്മി ചോദിച്ചു ….
ബെന്നി ഇരുന്നടത്തും നിന്നും എഴുനേറ്റ് തിരിഞ്ഞു നോക്കി …
ബെന്നിയെ കണ്ടതും സാറാമ്മക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി … വേച്ചു വീഴാൻ പോയ സാറാമ്മയെ ഓടിച്ചെന്നു ബെന്നി താങ്ങി പിടിച്ചു ….
സാറാമ്മ നടുക്കത്തോടെ ബെന്നിയെ നോക്കി …
(തുടരും… )
SHEROON4S
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Sheroon Thomas Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission