Skip to content

മർമ്മരം – 6

marmaram

നിനക്ക്  എന്താ  ജാൻസിയോട്  എത്ര പക ???

അവൾ  നിന്നോട് എന്ത്  തെറ്റാണ്  ചെയ്തത്??? ….

നീ എന്തിനാ  എപ്പോഴും അവളെ എന്റെ മുന്നിൽ  സംശയ രോഗിയായി  ചിത്രികരിക്കാൻ  ശ്രമിക്കുന്നത് …,

ഞാൻ  അവളെ  ഉപേക്ഷിക്കാൻ  വേണ്ടി  ആണോ ???

അങ്ങനെ  വെല്ല  ഉദ്ദേശവും  നിന്റെ  മനസ്സിൽ  ഉണ്ടെങ്കിൽ അത്‌ നീ  ഇപ്പൊ  ഇവിടെ വെച്ചു  ഉപേക്ഷിച്ചുകളഞ്ഞേക്ക് നിമ്മി …

ഇന്ന് ഇവിടെ  വരുന്ന  സമയം വരെ  നിനക്ക്  എന്റെ  മനസ്സിൽ  ഒരു സ്ഥാനം  ഉണ്ടായിരുന്നു …. എന്നാൽ  നീയായിട്ട് അത്‌  നശിപ്പിച്ചു …

ഞങ്ങൾ  മുംബൈ  വിടുന്നതിനു  മുൻപ്  നിന്റെ  വീട്ടിൽ  വന്ന്  എന്റെ അപ്പൻ  നിന്നോട്  ചോദിച്ചതല്ലേ ??….

നിനക്ക് ഞാനുമായുള്ള വിവാഹത്തിന് താല്പര്യം  ഉണ്ടോ  എന്ന് ???

അപ്പോൾ നീ  പറഞ്ഞ  കാര്യം  കെട്ട്  ഞങ്ങൾക്ക് കുറച്ചു  വിഷമം ഉണ്ടെയെങ്കിലും  എനിക്ക്  നിന്നോട്  അന്ന്  തോന്നിയത് ബഹുമാനം  ആണ് ……..

നിന്റെ മനസ്സിലും  ഞാൻ  ചിന്തിച്ചത് പോലെ തന്നെയാണല്ലോ  എന്ന്  ഞാൻ  ഓർത്തു  സന്തോഷിച്ചു ..,

നിന്റെ  ഇഷ്ട്ടം  അന്നെങ്കിലും  പറയാമായിരുന്നല്ലോ ……

നിന്റെ ഭാഗത്തെ  തെറ്റുകൾ  മറയ്ക്കാൻ  വേണ്ടി ഒരു പാവം  പെണ്ണിനെ  സംശയരോഗം  ഉണ്ടെന്ന്  അവളുടെ  ഭർത്താവിനോട്  പറഞ്ഞു  വിശ്വസിപ്പിക്കുക ……..

അരുടെ  ബുദ്ധി  ആയാലും  അത്‌ അപാരം  തന്നെ ….

ഡേവിഡ് നിന്നു  കിതച്ചു …..

മോനേ  കഴിഞ്ഞത്  കഴിഞ്ഞു … നീ  നിമ്മിയോട്‌  അങ്ങ്  ക്ഷെമിച്ചു കളഞ്ഞേക്ക് ….

അവൾ  ഇങ്ങനെ  ഒക്കെ കാട്ടിക്കൂട്ടിയത് മോൻ  ഇപ്പോൾ  പറഞ്ഞപ്പൊളാണ് ഞാനും  അറിയുന്നത് ….

മോനേ  ഞാനും  നിന്നെ എന്റെ  നിമ്മിമോളുടെ  ചെക്കനായി കണ്ടുപോയി എന്നത്‌ വാസ്തവം  തന്നെയാ ….

അതുകൊണ്ടാണ്  ഞങ്ങൾ  നാട്ടിൽ  വന്നതും …

പക്ഷെ അത്‌  ഒരു  പാവം  പെണ്ണിന്റെ  കണ്ണീരു  വീഴ്ത്തിയിട്ട് വേണ്ട ……..

ഇനിയെന്റെ മോള്  അതിന് ഒരുമ്പെട്ട്  ഇറങ്ങിയാൽ  എന്റെ ശവത്തെ ചവിട്ടിയെ  അവൾ  ഇറങ്ങു ….

ജോൺസൻ  പോയപ്പോൾ  എനിക്ക്‌ ജീവിക്കാനുള്ള  ഊർജം  തന്നത്  എന്റെ മോളാണ് …

എന്നാൽ  എല്ലാവരുടെയും മുന്നിൽ  നാണം കെട്ട്  ജീവിക്കാൻ  എന്നെ  കിട്ടില്ല  നിമ്മി ….

നിന്റെ അപ്പൻ  പോയ വഴി ഞാനും  തിരഞ്ഞെടുക്കും…. നോക്കിക്കോ …. സാറാമ്മ  വെല്ലുവിളിച്ചിട്ട്  മുറിയിലേക്ക്  പോയി…

ഡേവിഡിന്  പിന്നെ  അവിടെ നിൽക്കാൻ  തോന്നിയില്ല …

നിമ്മിയോട്‌ യാത്രപോലും  പറയാതെ  ഡേവിഡ് അവിടെ  നിന്നും  ഇറങ്ങി ….

നിമ്മി  ഡേവിഡ്  പോകുന്നതും  നോക്കി  അവിടെ  തന്നെ  നിന്നു….

മോളെ …. സാറാമ്മ  നിമ്മിയെ  വിളിച്ചു ….

അമ്മയെ  ഒന്ന് നോക്കുകപോലും  ചെയ്യാതെ  നിമ്മി   മുറിയിൽ  കയറി  കതകടച്ചു …

പലപ്പോഴും  പറയാൻ  കരുതിയ  സ്നേഹം  പറയാതെ  പോയതാണ്  വലിയ  തെറ്റ് ….

ഇനി  പറഞ്ഞിട്ട്  കാര്യം ഇല്ല ….

പക്ഷെ  ഈ  ജന്മത്തിൽ എനിക്ക്  വേറെ ഒരാളെ  സങ്കൽപ്പിക്കാൻ  പോലും  കഴിയില്ല ….

ഞാൻ  കാരണം  ആർക്കും  ഒരു  ബുദ്ധിമുട്ടും  ഉണ്ടാക്കരുത് ….

നിമ്മിയുടെ  മനസ്സ്  കാടു കയറി  ചിന്തിച്ചു ….

ഏറെ  നേരമായിട്ടും  നിമ്മിയുടെ  മുറിയിൽ  നിന്നും  പ്രതികരണം  ഒന്നും  ഉണ്ടാവാതെ  ആയപ്പോൾ സാറാമ്മയുടെ മനസ്സിൽ ആദി കയറി ….

വാതിൽ  മുട്ടി നിമ്മിയെ  വിളിച്ചിട്ടും  നിമ്മി  പ്രതികരിച്ചില്ല …..

സാറാമ്മ പുറത്തു  കൂടി  പോയി  നിമ്മിയുടെ മുറിയുടെ  ജനൽ  വഴി  നിമ്മിയെ വിളിക്കാൻ  ശ്രമം നടത്തി ….

അതും  പരാജയപ്പെട്ടപ്പോൾ ….സാറാമ്മ  ബഹളം  വെച്ചു  അയൽക്കാരെ  വിളിച്ചു  കൂട്ടി …..

സാറാമ്മയെ  സഹായിക്കാൻ  വന്നവർ നിമ്മിയുടെ  മുറിയുടെ വാതിൽ  ചവിട്ടി  പൊളിച്ചു  കയറി  നോക്കിയപ്പോൾ കുളിമുറിയിൽ രക്തത്തിൽ  കുളിച്ചു കിടക്കുന്ന  നിമ്മിയെ  ആണ് …..

ഒട്ടും  വൈകാതെ  തന്നെ  നിമ്മിയെ ആശുപതിയിലേക്ക്   കൊണ്ടുപോയി ….

യാത്രാമധ്യേ  സാറാമ്മ  വർക്കിച്ചനെ വിളിച്ചു  കാര്യങ്ങൾ  പറഞ്ഞിരുന്നു …

നിമ്മിയെ  പെട്ടെന്ന്  ആശുപത്രിയിൽ  എത്തിച്ചത്  കൊണ്ട്  തന്നെ  ജീവൻ  രക്ഷിക്കാൻ  ആയി  ….

എങ്കിലും  അപകടനില  തരണം  ചെയ്തിട്ടില്ല …

ഡേവിച്ചാ …….

ജാൻസിയുടെ  വിളികേട്ടാണ്  ഡേവിഡ്  ചിന്തയിൽ  നിന്നും  ഉണർന്നത് ……

ഡേവിച്ചാ …. നിമ്മിയെ  പോയി  കാണേണ്ടേ ???

ഞാൻ  ഇങ്ങനെ  അങ്ങോട്ട്  പോകും  ജാൻസി ???

ഞാൻ  കാരണം  അല്ലെ  അവൾ  ഇപ്പോൾ  ഇങ്ങനെ  ഒക്കെ  കാണിച്ചു  കൂട്ടിയത് ???…..

എനിക്ക്  ആരെയും  അഭിമുഖീകരിക്കാൻ  പറ്റുമെന്ന് തോന്നുന്നില്ല  ജാൻസി …

എന്റെ  ഇച്ചായാ  ….നിങ്ങൾ  എന്ത്  തെറ്റ്  ചെയ്തു  എന്നാണ്  ഈ  പറയുന്നത് ….

എല്ലാരും  ചെയ്യുന്നതേ  നിങ്ങളും  ചെയ്തോള്ളൂ …

മനസ്സിന്  കുറച്ചു ബലമൊക്കെ  വേണം  ഇച്ചായാ ….

ഞാൻ ഒരു ടീച്ചർ മാത്രമല്ല അല്പം  സൈക്കോളജി  കൂടി പഠിച്ചവൾ  ആണ് …

അതുകൊണ്ട്  തന്നെ  പറയുവാണ് …

നിമ്മിക്ക്  വേണ്ടത് നല്ല  ഒരു സൈക്കോളജിസ്റ്  കൗൺസിലിങ്  ആണ് …

നിമ്മിയുടെ  പഴയ  കഥയും  ഇപ്പോഴത്തെ  സംഭവവും  എല്ലാം  കൂടി കൂട്ടിവായിച്ചാൽ  മനസിലാകുന്ന  ഒന്നുണ്ട് …

അവൾക്ക്  അവളുടെ അപ്പന്റെ മരണം ഉണ്ടാക്കികൊടുത്ത്  ഒരു ഷോക്ക്  മാത്രം  അല്ല  മറിച്ചു സംരക്ഷണവും  സുരക്ഷിതത്വവും എല്ലാം  ആണ് … 

മുംബൈ  പോലുള്ള  നഗരത്തിൽ  അവൾക്ക്  അധികം  കൂട്ടുകാരില്ലായിരുന്നു  എന്ന്  പറയുമ്പോൾ  തന്നെ  അത്‌ വ്യക്തമാണ് ….

പിന്നെ  ഉള്ള  കൂട്ട്  മൊത്തം  ഡേവിച്ചനോട് അല്ലായിരുന്നോ ??? നിങ്ങളും  കൂടി പെട്ടെന്ന്  പോയപ്പോൾ  അവൾക്ക്  ഒറ്റപ്പെടൽ  തോന്നി കാണും  ….

നിങ്ങൾ  മുംബൈ  വിട്ട്  പോന്നതിന്  ശേഷം  ഉള്ള  നിമ്മിയെ  നമുക്കാർക്കും  അറിയില്ലല്ലോ …

അന്ന് ഇച്ചായൻ  നിമ്മിയുടെ  വീട്ടിൽ  പോയപ്പോൾ  സാറാമ്മ  ആന്റി  പറഞ്ഞുള്ള  അറിവല്ലേ  ഒള്ളു …

നല്ലൊരു  കൗൺസിലിങ്  കൊണ്ട്  ശെരിയാക്കാവുന്ന പ്രേശ്നമേ ഇപ്പോൾ  നിമ്മിക്ക്  ഒള്ളു  ….

അതുകൊണ്ട്  ഞാൻ പറഞ്ഞിട്ട്  ഇച്ചായൻ  അവളെ  പോയി  കാണണം  ….

വേണമെങ്കിൽ  ഞാനും  കൂടെ  വരാം ….

കാലം  ഉണ്ടാക്കാത്ത  മുറിവുകൾ  ഇല്ല  ഇച്ചായാ ….നമുക്ക്‌  നിമ്മിയെ  പഴയ  ജീവിതത്തിലേക്ക്  തിരികെ  കൊണ്ടുവരാമെന്നേ

ജാൻസി  ഡേവിഡിനോട്  പറഞ്ഞു …

ഡേവിഡ്  ജാൻസിയെ  തന്നെ  നോക്കി….

നിമ്മിയെ  മുറിയിലേക്ക്  മാറ്റിയിരുന്നു …. അവളിലെ  പ്രസരിപ്പൊക്കെ  നഷ്ടമായപോലെ സാറാമ്മക്ക്  തോന്നി ….

മോളെ  മരുന്ന്  കഴിക്കുവാനെങ്കിലും  നീ  ഇത്തിരി  കഞ്ഞി  കുടിക്ക് … സാറാമ്മ  നിമ്മിയെ  നിർബന്ധിച്ചു …

എന്താ  ഇവിടെ  അമ്മയും  മോളും  കൂടി  ഒരു  ബഹളം … ജാൻസിയെ  കണ്ടതും  നിമ്മി  തലകുനിച്ചിരുന്നു …

അഹാ ജാൻസിമോളോ ….അവിടെ തന്നെ  നിൽക്കാതെ  കയറ്റി വരൂ  മോളെ …

മോൾക്ക്  ഇന്ന് സ്കൂളിൽ  പോകേണ്ടായിരുന്നോ ???

ഇല്ല ആന്റി ….ഞാൻ  രണ്ടു  ദിവസത്തേക്ക്  അവധി  എഴുതി  കൊടുത്തു …

മൂന്നാലു  ദിവസമായി  ഉറക്കളച്ചു  ആന്റി അല്ലെ  ഇവിടെ  നിൽക്കുന്നത് …..

നിങ്ങൾക്ക്  രണ്ട്  പേർക്കും  വിരോധം  ഇല്ലങ്കിൽ  ഇന്ന് ഞാൻ  നിമ്മിയോടൊപ്പം ഇവിടെ  നിൽക്കാം  ആന്റി വീട്ടിൽ  പോയി  ഒന്ന്  റസ്റ്റ് എടുത്തോളൂ …

മോളെ  അത്  വേണോ …. മോള്  എന്തിനാ  ബുദ്ധിമുട്ടുന്നത് ….

സാറാമ്മ  സങ്കോചത്തോടെ  ചോദിച്ചു ….

എനിക്ക്  ഒരു ബുദ്ധിമുട്ടും  ഇല്ല  ആന്റി  …

നിമ്മിയെ ഞാൻ  എന്റെ  സ്വന്തം  കൂടെപ്പിറപ്പായിട്ട്  തന്നെയാണ്  കാണുന്നത് …

നിമ്മി  ജാൻസിയുടെ  മുഖത്തേക്ക്  നോക്കി …. എന്നെത്തെയും  പോലെ  തന്നെ  ഇന്നും  ജാൻസി  എന്നെ  തോല്പിക്കുന്നു ….

സാറാമ്മയെ  ജാൻസി  നിർബന്ധിച്ചു  പറഞ്ഞുവിട്ടു….

നിമ്മി  മരുന്ന് കഴിക്കേണ്ടതല്ലേ  …. കുറച്ചു  കഞ്ഞി  തരട്ടെ …..

നിമ്മി  ജാൻസിയെ  നോക്കി …..നീ  എന്തിനാ  എന്നെ  ശുശ്രുഷിക്കാൻ  വന്നത് ???….

“നിന്നെ  കൊണ്ട്  എന്റെ  ആങ്ങളയെ  കെട്ടിക്കാൻ  ആടി  ഞാൻ  വന്നത് “…

ജാൻസിയുടെ  എടുത്തടിച്ച  മറുപടി  കെട്ട്  നിമ്മി  ഒന്നും  മനസിലാകാതെ  ഇരുന്നു …

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!