Skip to content

മർമ്മരം – 10 (അവസാനഭാഗം)

marmaram

ബെന്നി  നിമ്മിയെ  യാത്രാമധ്യേ  ഒന്നും  നോക്കുക  പോലും  ചെയ്തില്ല ….

നിനക്ക്  പേടി  ഉണ്ടോ ??? ബെന്നിയുടെ ചോദ്യം  കെട്ട്  നിമ്മി ബെന്നിയെ  നോക്കി …

ഇല്ല … ഞാൻ  എന്തിന്  ബെന്നിയെ  പേടിക്കണം ??…

ഞാൻ  നിന്നെ  എങ്ങോട്ടാ  കൊണ്ടുപോകുന്നത്  എന്ന്  നിനക്ക്  അറിയുമോ ??? ബെന്നി  നിമ്മിയെ  നോക്കാതെ  ചോദിച്ചു …

ഇല്ല … നമ്മൾ  എങ്ങോട്ടാണ്  പോകുന്നതെന്ന്  ബെന്നി  പറഞ്ഞില്ലാലോ ??ബെന്നി പറഞ്ഞാൽ  അല്ലെ  അറിയാൻ പറ്റൂ ??

നിനക്ക്  എന്താ  എന്നെ  പേടി  ഇല്ലാത്തത് ??? ഞാൻ  ഒരു അന്യപുരുഷൻ  അല്ലെ ???

ആരെയും  വിശ്വസിക്കാൻ  കൊള്ളാത്ത  കാലം  അല്ലെ  ഇത് ???

ആഹാ ; ഇപ്പൊ  ഇതാ  നന്നായിപോയത് …എന്റെ  വീട്ടിൽ  ഞാൻ  ചെടിക്ക്  വെള്ളം  ഒഴിച്ചോണ്ട്  നിന്നടത്തും  നിന്ന്  എന്നെ  വലിച്ചു  കാറിൽ  കയറ്റി   എങ്ങോട്ടോ  കാറും  ഓടിച്ചു  കൊണ്ട്  പോകുന്നതും പോരാ ഓരോ  കൊനിഷ്ടു  ചോദ്യങ്ങളും  ചോദിക്കുന്നു …

നിമ്മി  തിരിച്ചു  പറഞ്ഞു …

വേറെ  ആരേലുമാണ്  ഈ പണി കാണിച്ചതെങ്കിൽ ഞാൻ  കൈ  നൂത്ത്‌  ഒന്ന്  കൊടുത്തേനെ …

അപ്പൊ  എനിക്ക്  ഇട്ട്  ഒന്ന്  പൊട്ടിച്ചാൽ  കൊള്ളാം എന്ന്  ഉണ്ട് അല്ലെടി  നിനക്ക് ???  ബെന്നി  ചോദിച്ചു ….

നിമ്മി അതിനു  മറുപടി  ഒന്നും  പറഞ്ഞില്ല ….

ബെന്നി കാർ  നിറുത്തി ….

എന്തായാലും  നീ  തല്ലുമെന്നു  പറഞ്ഞ  സ്ഥിതിക്ക്  നിന്റെ  കയ്യിൽ  നിന്നും  ഒരടി  വാങ്ങാൻ  ഞാൻ  റെഡി ആണ് ….

നീ കാറിൽ  നിന്നും  ഇറങ്ങിക്കോ ….

ബെന്നി  ആജ്ഞാപിച്ചു …

നിമ്മി  കാറിൽ  നിന്നും  ഇറങ്ങി ….

ഇത്‌  ഇതാ  സ്ഥലം????

ഇതാണ്  എന്റെ  സ്വർഗം  … എന്റെ  ലോകം ….. ബെന്നി  ചിരിച്ചു  കൊണ്ട്  പറഞ്ഞു ..

അപ്പോൾ  ഇതാണ്  തങ്ങളുടെ  തട്ടകം അയ്യോ അല്ല  തോട്ടം …നിമ്മി  ചുറ്റും  കണ്ണോടിച്ചു കൊണ്ട്  പറഞ്ഞു ..

അതെ … ബെന്നി തലയാട്ടി ….

എന്നെ  എന്തിനാ ഒരു മുന്നറിയിപ്പും  ഇല്ലാതെ  ഇങ്ങോട്ട്  കൊണ്ടുവന്നത് ???

നിമ്മി  ബെന്നിയുടെ അടുക്കൽ ചെന്നു  കൈകെട്ടി  നിന്നുകൊണ്ട്  ചോദിച്ചു ….

എനിക്ക് സന്തോഷം  വന്നാലും  സങ്കടം  വന്നാലും   ഞാൻ എവിടെയാണ്  വരിക ….ബെന്നി  നിമ്മിയെ നോക്കി  പറഞ്ഞു…

അപ്പൊ  ബെന്നിക്ക്  ഇപ്പൊ  സന്തോഷമാണോ  അതോ  സങ്കടമാണോ ……….നിമ്മി ചോദിച്ചു

നിമ്മി …. ഞാൻ  പറയാൻ പോകുന്ന  കാര്യം  നീ  ക്ഷമയോടെ  കേൾക്കണം ….

നിമ്മി  ചോദ്യഭാവത്തിൽ  ബെന്നിയെ നോക്കി

നിമ്മി…. ഈ ചുരുങ്ങിയ  സമയം  കൊണ്ട്  നമുക്ക്‌  പരസപരം  നമ്മളെ  അറിയാം  ….

നീ പറയാതെ  തന്നെ  നിന്റെ  മനസ്സിൽ ഉള്ളത്  എന്താണെന്ന്  എനിക്ക്  അറിയാം ….

എനിക്ക് നിന്നെ  നഷ്ടപ്പെടുത്താൻ  താല്പര്യം  ഇല്ല …

എനിക്ക്  നിന്നെ  ഒരുപാടിഷ്ടമാണ് …നിനക്ക്  എന്നെ  ഇഷ്ടമില്ലെങ്കിൽ  നീ  മുൻപേ പറഞ്ഞത്  പോലെ  എന്റെ കരണത്തു ഒന്ന് പൊട്ടിച്ചോ …

എനിക്ക്  വിഷമം  ഇല്ല ….

ഇഷ്ടപെടുന്ന  ആളെ  നഷ്ടപ്പെടുമ്പോൾ  ഉള്ള  വേദന  അനുഭവിച്ചവർ  അല്ലെ  നമ്മൾ …

മറ്റാരേക്കാളും  കൂടുതൽ  നിമ്മിയെ  മനസ്സിലാക്കാൻ  എനിക്ക്  കഴിയും ….

നിമ്മിക്കും  അങ്ങനെ  തന്നെയാവും  എന്ന് കരുതിയാണ്  ഞാൻ  എന്റെ  മനസ്സിൽ  ഉള്ളത്  തുറന്ന്  പറഞ്ഞത് …..

നിമ്മി  പെട്ടെന്നു  ഒരു  തീരുമാനം  പറയേണ്ട ….സാവകാശം  ആലോചിച്ചു  തീരുമാനം  പറഞ്ഞാൽ  മതി …

ബെന്നി  കാറിൽ  കയറാൻ  തുടങ്ങിയതും നിമ്മി ബെന്നിയെ  തടഞ്ഞു ….

ബെന്നി എന്നെ പറ്റി  എന്ത് അറിഞ്ഞിട്ടാണ് ഈ  സംസാരിക്കുന്നത് ??നിമ്മി  ചോദിച്ചു…

എന്റെ  ഭൂതകാലം  ബെന്നിക്ക്  അറിയില്ല …

“”എനിക്ക്  തന്റെ  ഭൂതകാലം  അറിയേണ്ട  നിമ്മി””

ഈ  കുറച്ചു  സമയം കൊണ്ട്  തന്നെ  എനിക്ക്  ഇയാളെ  മനസ്സിലായതാണ് …..

എനിക്ക്  അതുമതി ….

അതല്ലാ  നിമ്മിക്ക്  എന്നെ  ഇഷ്ടമല്ലെങ്കിൽ  അത്‌  തുറന്ന്  പറയാൻ  മടിക്കേണ്ട…

ഏറെ  നേരമായിട്ടും  പ്രതികരണം  ഒന്നും  ഇല്ലാത്തത്  കൊണ്ട്  ബെന്നി  കണ്ണ്  തുറന്ന്  നോക്കി …

മുന്നിൽ  കൈ  കൂപ്പി  നിന്ന്  കരയുന്ന  നിമ്മിയെ  കണ്ടു  ബെന്നി കാര്യം തിരക്കി …

ബെന്നിയെ  പോലെ  ഒരാളുടെ  ജീവിതത്തിലേക്ക്  കടന്ന് വരുവാനുള്ള  യോഗ്യത  എനിക്ക്  ഉണ്ടോ  എന്ന്  അറിയില്ല …..

ബെന്നി  എന്റെ  ജീവിതത്തിൽ  കടന്നുവന്നതിൽ  പിന്നെയാണ്  എന്റെ  വിഷമങ്ങൾ  എല്ലാം  ഞാൻ  മറന്ന്  തുടങ്ങിയത് ….

ബെന്നി ഒന്ന് വിളിക്കാതെ  ഇരുന്നാൽ  ഇയാളുടെ  ഒരു മെസ്സേജ്  കാണാതെ  ഇരുന്നാൽ  വല്ലാത്ത  ഒരു വീർപ്പുമുട്ടൽ  ആണ്  എനിക്ക് ….

എനിക്ക്  ബെന്നിയെ  ഇഷ്ടമാണ് …. ഒരുപാട്‌  ഇഷ്ടമാണ്  …. പക്ഷെ  ഒരുമിച്ച്  ജീവിച്ചു  തുടങ്ങുമ്പോൾ  ഞാൻ  ബെന്നിക്ക്  ഒരു ഭാരമായി തോന്നരുത് …..നിമ്മി  പറഞ്ഞു …

എടൊ  താൻ  വെറുതെ  പൈങ്കിളി  ഡയലോഗ്  പറഞ്ഞു  കുളം  ആക്കരുതേ ….

യോഗ്യതയും  യോഗ്യതക്കുറവും  ഒക്കെ  നമ്മളല്ലേ  നിശ്ചയിക്കുന്നത് …. നിമ്മി  എനിക്ക്  ഏറ്റവും  യോഗ്യ ആയവൾ  തന്നെയാണ് ….

നിമ്മിയുടെ  മുഖത്തെ  പ്രസരിപ്പ്  തന്നെ  അവളുടെ  സമ്മതം  വിളിച്ചു പറയുന്നതായിരുന്നു ….

ബെന്നി  നിമ്മിയെ ചേർത്തുപിടിച്ചു … അപ്പൊ  ഞാൻ  വീട്ടിൽ  വന്ന്  സംസാരിക്കട്ടെ ……….ബെന്നി നിമ്മിയുടെ  കണ്ണിലേക്ക്  നോക്കി  ചോദിച്ചു ….

നിമ്മി  സമ്മതത്തോടെ  തലയാട്ടി …

ബെന്നി  വീട്ടിൽ  നിമ്മിയുടെ  കാര്യം  അവതരിപ്പിച്ചു …. മൈക്കിളിനും  സിസിലിക്കും  സമ്മതമായിരുന്നു ….

സാറാമ്മയോട്  ബെന്നി തന്നെ  കാര്യങ്ങൾ  അവതരിപ്പിച്ചു ….

നിമ്മിയുടെ സന്തോഷത്തിന് അപ്പുറം  സാറമ്മാകും ഒന്നുമില്ലെന്ന് പറഞ്ഞതോടെ  പിന്നെ  എല്ലാ  കാര്യങ്ങളും  വളരെ  വേഗത്തിൽ  തന്ന  നടന്നു …

ഡേവിഡും  ജാൻസിയും  എല്ലാത്തിലും  മുൻകൈ  എടുത്ത്  കൂടെ തന്ന  ഉണ്ടായിരുന്നു ….

വിവാഹം  എല്ലാവരുടെയും ആശീർവാദത്തോടെ  തന്നെ  മംഗളമായിട്ട്  നടന്നു …

വിവാഹ  സൽക്കാരം അത്യധികം ആർഭാടത്തോടെ  നടന്നു ….

ബെന്നിക്കും  നിമ്മിക്കും  ഉള്ള  ആദ്യ  വിരുന്നു  സൽക്കാരം  ഡേവിഡിന്റെ  വക  വീട്ടിൽ  ആയിരുന്നു …:

ബെന്നി  …മധുവിധു  ആഘോഷിക്കാൻ എങ്ങോട്ടാണ് പോകുന്നത് ???….

ഭക്ഷണം  കഴിക്കുന്നതിന്റെ  ഇടയിൽ  ജാൻസി  ചോദിച്ചു …..

നിമ്മിക്ക്  പ്രത്യേകിച്ച്  താല്പര്യം  ഒന്നും  പറഞ്ഞില്ല … പോരാത്തതിന് അപ്പന്  മേലാതെ ഇരിക്കുവല്ലേ ….അതുകൊണ്ട്  നാട്ടിൽ   തന്നെ  കറങ്ങാൻ  ഉള്ള  പ്ലാൻ  ആണ് … ബെന്നി പറഞ്ഞു

അതൊന്നും പറഞ്ഞാൽ  പറ്റില്ല….എവിടെ  പോണമെന്ന് നിങ്ങൾ  തീരുമാനിച്ചോ …. മൊത്തം ചിലവ്‌  ഞങ്ങളുടെ  വക …. ജാൻസി ഏറ്റുപിടിച്ചു ….

അങ്ങനെയാണെങ്കിൽ  നിങ്ങളും  കൂടി  വരണം  എന്നാണ്  എന്റെ  അഭിപ്രായം …. നമുക്ക്‌  നാലുപേർക്കും  കൂടി  കറങ്ങിയിട്ട്  വരാം  …. നിമ്മി  പറഞ്ഞു….

എല്ലാവർക്കും  അത്‌  യോജിപ്പായിരുന്നു ….

അങ്ങനെ  ഡേവിഡും  ജാൻസിയും  …. ബെന്നിയും  നിമ്മിയും  കൂടി  യാത്രയായി … നല്ല  ഒരു യാത്ര  അനുഭവം  ആയിരുന്നു നാല്  പേർക്കും ….

ബിന്നിക്കും  നിമ്മിക്കും ഒരു പുതിയ  ജീവിതത്തിന്റെ  തുടക്കമായിരുന്നു  ആ യാത്രയെങ്കിൽ  ഡേവിഡിനും  ജാൻസിക്കും  ഒരു ആത്മ  സംതൃപ്തിയുടെ  യാത്ര  ആയിരുന്നു ….

നിമ്മിയുടെ  സന്തോഷവും  പ്രസരിപ്പും  അവരുടെ ജീവിതത്തിലും  സമാദാനവും  സന്തോഷവും  തിരികെ  എത്തിച്ചു …..

അവർക്ക്  മംഗളാശംസകൾ  നേർന്നു  കൊണ്ട് ….

SHEROON4S

(നിസ്സാര  പ്രശ്നങ്ങളും  ആരോപണങ്ങളും  പറഞ്ഞു  തമ്മിൽ  കലഹിച്ചു  സംശയിച്ചു  വേർപിരിയുന്ന  ഒരുപാട്‌  ദമ്പതികൾ  ഉണ്ട് നമ്മുടെ  സമൂഹത്തിൽ … അവരിൽ  നിന്ന്  ഡേവിഡിനെ  പോലെയും  ജാൻസിയെ  പോലെയും  വത്യസ്തമായി  ചിന്തിക്കുകയും  പരസ്പരം  മനസിലാക്കുകയും  ചെയുന്ന  ദമ്പതികൾ ഉണ്ടായിരുന്നെങ്കിൽ  എന്ന്  ഒരു  നിമിഷം  ആഗ്രഹിച്ചു  പോകുന്നു …

എന്ത്  പ്രശ്‌നമുമായാലും  എടുത്ത്  ചാടി  ഒരു  തീരുമാനം  എടുക്കാത്ത  വിവേകത്തോടെയും  പക്വതയോടെയും  ഉള്ള  തീരുമാനം  എടുക്കാൻ എല്ലാവര്ക്കും  കഴിയട്ടെ …..)

വീണ്ടും  പുതിയ  കഥയും  കഥാപാത്രങ്ങളുമായി  നിങ്ങളുടെ  മുന്നിൽ  വരുന്നത്  വരെ …..

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!