Skip to content

മർമ്മരം – 4

marmaram

അതെ  ജാൻസി  പറഞ്ഞതാണ്  മോനെ ശരി …..

നീ  അവളുടെ  സ്ഥാനത്  നിന്നു  കൊണ്ട്  ഒന്ന്  ചിന്തിച്ചു  നോക്ക്  ഡേവിഡ് ….

അപ്പോൾ മനസിലാകും  അവൾ  പറഞ്ഞതിന്റെ  പൊരുൾ  എന്താണെന്ന് ….

ഈ ലോകത്ത്‌  ഒരു പെണ്ണ്  എന്തും  സഹിക്കും ….

പക്ഷെ  കഴുത്തിൽ  മിന്നു  കെട്ടിയവൻ  വേറൊരു  പെണ്ണിനോട്  അടുത്ത് ഇടപെഴുകുന്നതോ വേറൊരുത്തി  സ്വന്തം  ഭർത്താവിനോട്  അമിത  സ്വാതന്ദ്ര്യം കാണിക്കുന്നതോ  ഒന്നും  ഒരു  ഭാര്യക്ക് സഹിക്കില്ല …

അത്‌  സംശയം  ഒന്നും  അല്ലടാ ….

അപ്പൻ  ഡേവിഡിനോട്  പറഞ്ഞു ….

നിനക്ക്  അറിയുമോ  നിന്റെ അമ്മ  എന്റെ  നല്ല  പാതി  ആലീസ് …

അവൾ  ഈ  കാര്യത്തിൽ  ജാൻസിയുടെ  വലിയമ്മ ആയിട്ടു വരും …

കാര്യം  ഞാൻ  ഒരു നേവിക്കാരനാണ് പക്ഷെ  നിന്റെ  അമ്മ  എന്നെ ഒരുപാട്  വെള്ളം  കുടിപ്പിച്ചിട്ടുണ്ട് …

ആയകാലത്തു അവൾ  എന്നെ  ഇടം  വലം  തിരിയാൻ  സമ്മതിച്ചിട്ടില്ല …

എന്തിനു  പറയുന്നു  ഈ  നിമ്മിയുടെ  അമ്മ  സാറാമ്മ എന്നോട്  ഒറ്റക്ക്  വെല്ലതും  വന്നു  സംസാരിച്ചാൽ  അപ്പോൾ  തന്നെ  അവൾ  ശീത  സമരം  തുടങ്ങുമായിരുന്നു ….

പിന്നെ  സമരം  മൊത്തം  കിടപ്പു  മുറിയിൽ  ആയിരുന്നു  എന്ന്  മാത്രം  …

വർക്കിച്ചൻ  ഉച്ചത്തിൽ  ചിരിച്ചു …. ഡേവിഡും  അപ്പന്റെ ചിരിയിൽ  പങ്കുചേർന്നു ….

മിക്ക പെണ്ണുങ്ങളും  ഉള്ളുകൊണ്ട്‌ ഒരേ  ചിന്താഗതികാരവും  അതിൽ  ചിലർ വത്യസ്ഥരാകും …

നിന്റെ  ജീവിതം  അത്  നിന്റെ കയ്യിൽ  ആണ് മോനെ …

നിമ്മി നിന്റെ  ആരും അല്ല  …

പണ്ടത്തെ  പരിചയം  വെച്ച്  അവർ  നമ്മളോട്  സഹകരിക്കാൻ വന്നു  നമ്മളും  അവരോട്  നല്ല രീതിയ്യിൽ  തന്നെ  സഹകരിച്ചു ….

നിമ്മി  നിന്റെ  ജീവിതത്തിൽ  അമിത സ്വാതന്ദ്ര്യം  എടുക്കാൻ  നീയായിട്ട്  ഇടവരുത്തരുത് ……..

ഒരു വേള  അവളുടെ  അപ്പൻ  വീട്ടിൽ  വന്ന്  പറഞ്ഞത്  നീ  മറക്കരുത് മോനെ …

അവളുടെ  അറിവില്ലാതെ ജോൺസൻ വീട്ടിൽ  വന്ന്   കല്യാണാലോചന  നടത്തുമോ  ??…

എനിക്ക്  ഇപ്പോഴും  ഉത്തരം  കിട്ടാത്ത ഒരു ചോദ്യം  ആണ്  മോനേ ….

അതുകൊണ്ട്  അവളോട് അധികം  അടുപ്പം  വേണ്ട ….

ഡേവിഡ്  …. സമയം  12 കഴിഞ്ഞില്ലേ …

പള്ളിയിലെ  ധ്യാനം  കഴിഞ്ഞു  കാണും  …. നീ പോയി  അവരെ വിളിച്ചോണ്ട്  വാ …ഞാൻ  ഒന്ന്  കിടക്കട്ടെ ..

ഡേവിഡ്  അമ്മയെയും  ജാൻസിയെയും  വിളിക്കാനായി  പള്ളിയിലേക്ക്  പോയി ….

ഡേവിഡ്  പള്ളിയിൽ  എത്തിയപ്പോൾ  ധ്യാനം  കഴിഞ്ഞു  എല്ലാവരും  ഇറങ്ങി  വരുന്നത്  കണ്ടു …

കൂട്ടത്തിൽ  നിമ്മിയും  അമ്മയും  ഉണ്ടായിരുന്നു …

ആഹാ ഡേവിഡ്  കൃത്യ  സമയത്തു  തന്നെ  വിളിക്കാൻ  വന്നല്ലൊ ….നിമ്മി  പറഞ്ഞു ….

ജാൻസി  അത്  കേട്ട  ഭാവം  നടിച്ചില്ല …..

മോനേ ….നീ  നിമ്മിയെയും  സാറാമ്മയെയും  കൂടി 

വീട്ടിലേക്ക്  കൊണ്ട്  വിട് …

അല്ലെങ്കിൽ  ഈ  വെയിലത്തു  അവർ  നടന്നു  പോകേണ്ടേ …. ആലീസ്  പറഞ്ഞു ….

അമ്മേ എനിക്ക്  സമയം  ഇല്ല  …. അത്യാവശ്യമായി ഒരു സ്ഥലം  വരെ  പോകാൻ ഉണ്ട് ….

നിങ്ങളെ  കൊണ്ടുചെന്നാക്കിയിട്ട്  വേണം  അങ്ങോട്ട്  പോകാൻ … അവർ  വെല്ല  ഓട്ടോയും  വിളിച്ചു  പൊക്കോട്ടെ ….

ഡേവിഡ്  ആലീസിനു  കൂടുതൽ  സംസാരിക്കാൻ ഇടം  കൊടുക്കാതെ  ജാൻസിയോടും  അമ്മയോടും  വണ്ടിയിൽ  കയറാൻ പറഞ്ഞു ….

ഡേവിഡ്  നിമ്മിക്ക്  മുഖം  കൊടുക്കാതെ  വണ്ടിയിൽ  കയറി അവിടെ നിന്നും  പോയി ….

നിമ്മിക്ക്  അത്‌  അത്ര  രസിച്ചില്ല ….കാർ  പോകുന്നത്  കണ്ടു  അമർഷത്തോടെ നിന്നു…

മോനേ  നീ ചെയ്തത്  ശെരിയായില്ല … ആലീസ്  അല്പം  നീരസത്തോടെ  ഡേവിഡിയോട്  പറഞ്ഞു …

എനിക്ക്  ശെരിയായി  തോന്നുന്നത്  എന്ത്  അത്‌  ഞാൻ ചെയ്യും …. തിരുത്താൻ  അമ്മ  ശ്രമിക്കേണ്ട ….

ആരും  അവരവരുടെ  നില  വിട്ട്  പെരുമാറാൻ  ശ്രമിക്കരുത് …, താകീത്  പോലെ ഡേവിഡ്  പറഞ്ഞു…

ഡേവിച്ചൻ എങ്ങോട്ട്  പോകേണമെന്ന്  ആണ് പറഞ്ഞത് …. ജാൻസി  ചോദിച്ചു …

ഞാൻ  എങ്ങോട്ടും പോകുന്നില്ല … അവരെ ഒഴിവാക്കാൻ  പറഞ്ഞതാണ് ….

ഡേവിഡ്  വീട്ടിൽ  എത്തി …. വർക്കിച്ചൻ  ഉമ്മറത്തുണ്ടായിരുന്നു …

ആലീസിന്റെ  മുഖം  വീർത്തിരുന്നത് കണ്ടു  വർക്കിച്ചൻ  കാര്യം  തിരക്കി …

ആലീസ്  നടന്ന  കാര്യങ്ങൾ  വിശദീകരിച്ചു പറഞ്ഞു ….

ആലീസ്  പറഞ്ഞത് കേട്ട  ഉടനെ  വർക്കിച്ചൻ  ഡേവിഡിന്റെ  അടുത്ത്  പോയി  അവന്റെ  തോളിൽ  തട്ടി …. നന്നായി  മോനേ ….

നീ  ചെയ്തതാണ്  അതിന്റെ  ശെരി … നിറുത്തേണ്ടവരെ നിറുത്തേണ്ടടത്തു നിറുത്തണം ….

ഡേവിഡ്  ചിരിച്ചു  കൊണ്ട്  മുറിയിലേക്ക്  പോയി …

ജാൻസി  എന്തോ  ആലോചനയിൽ  ആയിരുന്നു ….

എന്താ  എന്റെ  ജാൻസിറാണി  ഒരു ആലോചന ??? ഡേവിഡ്  ജാൻസിയുടെ  താടി പിടിച്ചുയർത്തികൊണ്ട്  ചോദിച്ചു ….

ഒന്നുമില്ല  ഡേവിച്ചാ, ഇന്ന് പള്ളിയിൽ  വെച്ച് ഒരു സംഭവം  ഉണ്ടായി …..

നിമ്മിയുടെ  അമ്മ  എന്നോട് മുംബൈയിലെ  കാര്യങ്ങൾ  ഒക്കെ  ചുരുക്കി പറഞ്ഞു ….

നിമ്മിയെ  കല്യാണം ആലോചിച്ചതും  …. അപ്പാ  സമ്മതിക്കാതെ  ഇരുന്നതും  എല്ലാം ….

അതെല്ലാം  എന്തിനാണ്  എന്നോട് പറഞ്ഞത്  എന്ന്  എനിക്ക്  ഒരു  എത്തും  പിടിയും  കിട്ടുന്നില്ല …

സത്യത്തിൽ ഇപ്പോഴത്തെ  എന്റെ  സംശയം  മൊത്തം നിമ്മിക്ക്  ഡേവിച്ചനോട് എന്തേലും  താല്പര്യം  ഉണ്ടായിരുന്നോ  എന്നതാണ് ???

ഡേവിഡ്  ജാൻസിയെ  സൂക്ഷിച്ചു  നോക്കി ….

ഡേവിച്ചൻ  ഇങ്ങനെ  നോക്കാനും  വേണ്ടി പറഞ്ഞതല്ല ….

എല്ലാം  പറയുന്ന കൂട്ടത്തിൽ അവർ  അമ്മയോട്  പറഞ്ഞതാണ് ….

എന്താണ്  അവര് പറഞ്ഞത്  .??? ഡേവിഡ്  ചോദിച്ചു …

മറ്റൊന്നുമല്ല   അവർ നാട്ടിൽ  വന്നത് നിമ്മിക്ക്  വിവാഹം  കൂടി നോക്കാനാണ് …

നാട്ടിൽ  വന്നപ്പോഴേക്കും  ഡേവിച്ചന്റെ വാക്കുറപ്പിക്കൽ  കഴിഞ്ഞത്  കൊണ്ടാണ്  ഇല്ലങ്കിൽ  ഒരുപക്ഷെ നിമ്മയുടെ  കാര്യം  വന്ന്  ആലോച്ചിക്കുമായിരുന്നു  എന്ന് ….

ഛെ , താൻ  ഒന്ന്  നിറുത്തുമോ  ജാൻസി …

എനിക്ക്  മനസ്സിൽ  പോലും  ചിന്തിക്കാൻ  പറ്റാത്ത  കാര്യമാണ്  താൻ  ഇപ്പോൾ  പറഞ്ഞത് …

പണ്ട്  എന്റെ  അപ്പൻ  ഇതു  ചോദിച്ചപ്പോഴും  ഞാൻ ഇങ്ങനെ  തന്നെയാണ്  പ്രതികരിച്ചത് …

ഡേവിച്ചാ  …. കാര്യം  അവൾക്ക്  നിങ്ങളെ  അറിയാം … പിന്നെ പോരാത്തതിന്  ഇപ്പോൾ  രണ്ട്  പേരും  ഒരുമിച്ചാണ്  ജോലി ചെയ്യുന്നത് ….

ഏതെങ്കിലും  കന്നംതിരിവ്‌  അവളോ  നിങ്ങളോ കാണിച്ചെന്ന് അറിഞ്ഞാൽ  ശെരിക്കും  ഞാൻ  അങ്ങു  ജാൻസിറാണി  ആകും  പിന്നെ  എന്നെ കുറ്റം  പറയാൻ വന്നേക്കരുത് ….

പിറ്റേ  ദിവസം  സ്കൂളിൽ  പോകാൻ  സ്കൂട്ടറിൽ  ഇറങ്ങിയ  ജാൻസി ബസ്റ്റോപ്പിൽ നിൽക്കുന്ന  നിമ്മിയെ  കണ്ടു ….

ജാൻസി  വാച്ചിൽ സമയം നോക്കി ……..

സമയം ഉണ്ട് ….ജാൻസി  ബസ്‌സ്‌റ്റോപ്  ലക്ഷ്യമാക്കി  സ്കൂട്ടർ ഓടിച്ചു നിമ്മിയുടെ  മുന്നിൽ  കൊണ്ട്  നിറുത്തി …

ഹലോ  നിമ്മി  ….താൻ  എന്നും  ബസിൽ  ആണോ  പോകുന്നത് ???

ഹായ്  ജാൻസി  ….അതേടോ …ഇപ്പോൾ  ബസിൽ  ആണ് ….

പിന്നെ  ഒരു സ്കൂട്ടർ  ബുക്ക്  ചെയ്തിട്ടുണ്ട് ……ഈ ആഴ്ച്ച  തന്നെ കിട്ടും …  

ഞാൻ  ബാങ്കിൽ  കൊണ്ടുവിടാം  എനിക്ക് ഇന്ന്  സമയം  ഉണ്ട് ഞാൻ ഇന്ന്  കുറച്ചു  നേരത്തെ  ഇറങ്ങി ….

വേണ്ട  ജാൻസി ….താൻ  വെറുതെ ബുദ്ധിമുട്ടേണ്ട ……..നിമ്മി പറഞ്ഞു ….

എനിക്ക്  ഒരു ബുദ്ധിമുട്ടും ഇല്ല ……താൻ  ധൈര്യമായി കേറിക്കോ ….

ജാൻസിയുടെ  ക്ഷണം നിരസിക്കാതെ  നിമ്മി സ്കൂട്ടറിന്റെ  പിന്നിൽ  കയറി  ഇരുന്നു ….

ഡേവിഡ്  ഇറങ്ങിയില്ലേ ??? നിമ്മി ചോദിച്ചു …

വീട്ടിൽ  ഉണ്ട് ….ഇന്ന്  ഹെഡ്ഓഫീസിൽ  പോകണം എന്ന്  പറഞ്ഞിരുന്നു ….

സ്കൂട്ടർ  ഓടിക്കുന്നതിനിടയിൽ  ജാൻസി  പറഞ്ഞു ….

നിമ്മി  എന്തോ  ആലോചിക്കുന്നുണ്ടായിരുന്നു ….

ജാൻസി  അവളുടെ  മുഖഭാവങ്ങൾ  എല്ലാം  കണ്ണാടിയിൽ  കൂടി  ശ്രദ്ധിക്കുന്നുണ്ടായിരുന്നു ….

പെട്ടെന്ന് നിമ്മി  ജാൻസിയെ  തോണ്ടി …അയ്യോ ….എടൊ  തനിക്ക്  വഴി  തെറ്റി …ബാങ്കിലേക്ക്  ഉള്ള  വഴി  ഇതല്ല …

ബാങ്കിലേക്ക്  ഉള്ള വഴി  ഇതല്ലന്ന് എനിക്ക് അറിയാം  നിമ്മി ….

താൻ  ഒന്ന്  അടങ്ങി  ഇരിക്ക് ….ഞാൻ  തന്നെ  കൊല്ലാൻ  ഒന്നും  കൊണ്ടുപോകുവല്ല ….

നിമ്മിയുടെ പരിഭ്രമം കണ്ടു  ജാൻസി  പറഞ്ഞു ….

തിരക്ക്  കുറഞ്ഞ  ഒരു ഇടവഴിയിൽ  ജാൻസി  സ്കൂട്ടർ  നിറുത്തി ….

ഇറങ്ങു  നിമ്മി ….എനിക്ക്  കുറച്ചു  സംസാരിക്കണം …ജാൻസി  പറഞ്ഞു ….

എന്താണ്  നിന്റെ  ഉദ്ദേശം ??? നിമ്മി  ചോദിച്ചു …. 

അത്  തന്നെയാ  നിമ്മി  എനിക്കും  അറിയേണ്ടത് ….എന്താ  നിന്റെ ഉദ്ദേശം  എന്ന് ….

ജാൻസി  നിമ്മിയോട്  തിരികെ  ചോദിച്ചു ….

ജാൻസിയുടെ കൈയും  കെട്ടിയുള്ള  നിൽപ്പും  ചോദ്യം  ചെയ്‌ത്തും എല്ലാം  കൂടി  കണ്ടപ്പോൾ നിമ്മിക്ക് ഒരു ലക്ഷണകേട്  തോന്നി ….

നിമ്മി  ….പഴയതൊക്കെ  പഴങ്കഥ  ആയിട്ട്  എടുക്കാനാണ്  എനിക്ക്  ഇഷ്ട്ടം  കാരണം  വിവാഹത്തിന്  മുൻപ്  തന്നെ  ഡേവിച്ചൻ  എന്നോട്  എല്ലാം  പറഞ്ഞിരുന്നു  അതുകൊണ്ട് തന്നെ സാറാമ്മ ആന്റിയുടെ  പള്ളിയിൽ  വെച്ചുള്ള സംസാരം  ഞാൻ  കാര്യം  ആക്കിയില്ല ….

നിമ്മി ഇനി  വെറുതെ  ആളുകളെ  കൊണ്ട്  ഒന്നും  പറയിപ്പിക്കാൻ  ഉള്ള  ഇടവരുത്തരുത് ….

ഇത്  മുംബൈ  അല്ല  നാട്ടുമ്പുറം  ആണ് ….

ഇവിടെ  എന്തേലും  ഒരു  ചെറിയ  വിഷയം  കിട്ടിയാൽ  മതി  അത്‌  സത്യമാണോ  അല്ലയോ  എന്നൊന്നും  നാട്ടുകാർ  തിരക്കില്ല അവർ  അത്‌  ഊതി  പെരുപ്പിച്ചു  പറയും ….

കേൾകുന്നവർക്കും പറയുന്നവർക്കും  വെറുമൊരു  നേരമ്പോക്കാണ് ….

ഞാൻ  ഇത്‌ നിമ്മിയോട്‌  പറഞ്ഞതിന്റെ  അർഥം  പഠിപ്പും  വിവരവും  ഉള്ള  നിമ്മിക്ക്  ഇനി  വിശദീകരിച്ചു  തരേണ്ട  കാര്യം  ഇല്ലല്ലോ ….

ചുരുക്കി  പറഞ്ഞാൽ  ഡേവിച്ചനോട്  കൂടുതൽ  അടുപ്പം  കാണിക്കേണ്ട ….

ഡേവിച്ചാനു  ചിലപ്പോൾ  നിമ്മിയോട്‌  ഇത്‌ പറയാൻ ബുദ്ധിമുട്ടുണ്ടാകും അത്‌  സ്വാഭാവികം  ആണ് …

എനിക്ക്  എന്റെ  ജീവിതം  വലുതാണ്  നിമ്മി  ….

നീയായിട്ട് ഞങ്ങളുടെ   മനഃസമാദാനം  കളയരുത് ….

ജാൻസി പറഞ്ഞവസാനിപ്പിച്ചു ….

നിമ്മിയുടെ ചുണ്ടിൽ  ഒരു പുച്ഛത്തോടെയുള്ള  ചിരി മിന്നി….

മനസമാധാനം  കളഞ്ഞാൽ  നീ എന്ത്  ചെയ്യും ???

നിമ്മി  വാശിയോടെ  ജാൻസിയോട്  ചോദിച്ചു …

നീ കളിച്ചു  നോക്ക്  നിമ്മി  അപ്പോൾ  ഈ  ജാൻസി  ആരാണെന്ന്  നീ  അറിയും ….ജാൻസി  വീറോടെ  പറഞ്ഞു ..

നീ  വലിയ  മിടുക്കി  അല്ലെ  … ഇവിടെ നിന്നും വെല്ല വണ്ടിയും  വിളിച്ചു  പൊക്കോ ….

ജാൻസി സ്കൂട്ടർ ഓടിച്ചു  പോയി ….

നിമ്മി  പകചൂടോടെ ജാൻസി പോകുന്നതും  നോക്കി നിന്നു …

(തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!