Skip to content

മർമ്മരം – 5

marmaram

ഞാൻ  നിമ്മിയെ  എന്ത്  പറഞ്ഞു അപമാനിച്ചെന്നാണ്  ഡേവിച്ചൻ ഈ  പറഞ്ഞു  വരുന്നത് ….

സ്കൂളിൽ  നിന്നു  വന്ന  കയറിയ ജാൻസിയെ  ചോദ്യം  ചെയ്ത  ഡേവിഡിനോട് ജാൻസി  ചോദിച്ചു ….

നീ  നിമ്മിയുടെ  പുറകെ  നടന്ന്  അവളെ അപമാനിക്കുകയാണെന്നു  അവൾ ഇന്ന്  എന്നോട്  പറഞ്ഞു …

നിനക്ക്  എന്നെ  സംശയമാണെന്നും  വെല്ല  ഡോക്ടറിനെയും  കൊണ്ട്  കാണിക്കാനാണ്  അവള്  എന്നോട്  പറഞ്ഞത് ..

ജാൻസി അമ്പരന്നു  നിന്നു :”തലക്ക്  സുഖം  ഇല്ലാത്തത് വിഷം  അടിച്ചു  കാറ്റുപോയ  അവളുടെ  തന്തക്ക് “…. അല്ല  പിന്നെ …

അവള്  പറഞ്ഞത്  കണ്ണും  അടച്ചു  വിശ്വസിച്ചു  എന്നെ  ചോദ്യം  ചെയ്യാൻ  വരാൻ  ഡേവിചാനു  നാണം  ഇല്ലേ ….

ഇന്ന്  ഞാൻ  അവളെ  കണ്ടതും  സംസാരിച്ചതും  ഒക്കെ  സത്യമാണ് ….

പക്ഷെ  അവൾ പറഞ്ഞത് ഒന്നും  സത്യമല്ല ….

ഞാൻ  ഒരു ചൂണ്ട  ഇട്ടു  നോക്കിയതാ …. സൂക്ഷം  പോലെ  അവൾ  വന്ന് അതിൽ  കൊത്തി ….

നീ എന്നതാ  ജാൻസി  ഈ പറഞ്ഞു  വരുന്നത് …

നിമ്മിയുടെ  ഈ വരവിലും  ഈ  അടുപ്പം കാണിക്കലിലും  എന്തോ പന്തികേടുണ്ട്  ഡേവിച്ചാ ….

ഞാൻ  ഇന്ന്  അവളോട്  സംസാരിച്ചതെല്ലാം  എന്റെ  ഫോണിൽ  റെക്കോർഡ്  ചെയ്തിട്ടുണ്ട് ….

ഞാൻ  എന്തിനാ  അങ്ങനെ  അപ്പോൾ ചെയ്തത്  എന്ന്  എനിക്ക്  പോലും  അറിയില്ല ….

ഒരുപക്ഷെ  കർത്താവായിട്ടു  എന്നെ കൊണ്ട്  ചെയ്യിപ്പിച്ചതായിരിക്കും ….

ജാൻസി പറയുന്നത്  കെട്ട്  വിശ്വാസം  വരാതെ  ഡേവിഡ്  നിന്നു ….

ജാൻസി തന്റെ ഫോൺ  എടുത്ത്  റെക്കോർഡ് ചെയ്ത  വോയിസ്  ക്ലിപ്പ് ഡേവിഡിനെ  കേൾപ്പിച്ചു ….

നിമ്മിയുടെ  പ്രതികരണം  കേട്ട  ഡേവിഡ്  ഞെട്ടി തരിച്ചു  നിന്നു ….

സത്യാവസ്ഥ  മനസിലായ  ഡേവിഡ്  ദയനീയതയോടെ  ജാൻസിയെ  നോക്കി …

എന്തൊക്കെയാ  ജാൻസി  ഇത്‌ ….എനിക്ക്  ഒന്നും  മനസിലാവുന്നില്ല …

.ഞാൻ  അറിഞ്ഞിരുന്ന  നിമ്മി  ഇങ്ങനെ  ഉള്ള  ഒരു  പെണ്ണല്ലായിരുന്നു ….

അവൾ എന്താ  എന്നോട്  അല്ല നമ്മളോട്  ഇങ്ങനെ  ഒക്കെ  പെരുമാറുന്നത് ….

അപ്പയും എനിക്ക് ഒരു മുന്നറിയിപ്പ്  തന്നിരുന്നു അവളെ  അധികം  അടുപ്പിക്കേണ്ട  എന്ന് …

സോറി ജാൻസി ….നീ  എന്നോട്  ക്ഷെമിക്ക് … ഡേവിഡ് പറഞ്ഞു ….

അയ്യേ …എന്റെ  ഡേവിച്ചൻ  ഇത്രേ  ഒള്ളോ ……

ഒരു പെണ്ണ്  വന്ന്  എന്തേലും  പുലമ്പിയാൽ  തകരുന്ന  ഒരു ബന്ധം  അല്ല  നമ്മളുടേത് ….

ഇത്‌  കർത്താവായിട്ട്  കൂട്ടി യോജിപ്പിച്ചതാണ് ……ഒരു സാത്താനും  പൊട്ടിച്ചു  കളയാൻ പറ്റില്ല ….

ഡേവിഡ്  ജാൻസിയെ  കെട്ടിപിടിച്ചു  നെറ്റിൽ ചുംബിച്ചു ….എന്നാലും  ഒരു നിമിഷമെങ്കിലും  നിന്നെ ഞാൻ  സംശയിച്ചു  പോയില്ലേ …..

വിട്ടു കള  ഡേവിച്ചാ …..

പക്ഷെ  നിമ്മിയെ  വിട്ടുകളയരുത്  ….

എന്താണ്  അവളുടെ  മനസ്സിൽ  ഉള്ളതെന്ന്  നമ്മൾ  അറിയണം ….

തൽകാലം  ഇത്‌  നമ്മുടെ വീട്ടിൽ  ഒന്നും  അറിയേണ്ട ….

അവളുടെ  മുന്നിൽ  നമുക്ക്‌ ഒരു നാടകം  കളിക്കാം ….

നമുക്ക്‌ അവളുടെ  മുന്നിൽ തകർത്തു അഭിനയിക്കാം അവളുടെ മനസ്സിൽ  ഉള്ളത്  പുറത്തു കൊണ്ടുവരണം ….

യെസ് ……..അതു തന്നെയാണ്  വേണ്ടത്  ജാൻസി ….

എല്ലാം  നീ  പ്ലാൻ  ചെയ്തോളു ….

എന്റെ എല്ലാ സപ്പോർട്ടും  ഉണ്ടെടോ ….

ഡേവിഡിനു അകെ  ഒരു ഉമേഷം  തോന്നി

കാളിങ് ബെൽ  കേട്ടാണ്  സാറാമ്മ  ഉച്ചമയക്കത്തിൽ  നിന്നും  ഉണർന്നത് …

സാറാമ്മ  വാതിൽ  തുറന്നു ….

അഹാ  , ഇതാരാ … ഡേവിഡോ … കയറി  ഇരുന്നാട്ടെ …. സാറാമ്മ  ആദിത്യമാര്യാദ  കാണിച്ചു …

ഇവിടെ  അടുത്ത്  വരെ  ഒന്ന്  വന്നതാ  ആന്റി … അപ്പോൾ  ഇങ്ങോട്ടും  കൂടി  ഒന്ന്  കേറിയെച്ചു  പോകാമെന്ന്  കരുതി …. ഡേവിഡ്  പറഞ്ഞു

അതിനെന്താ  മോനെ … എനിക്ക്  സന്തോഷമേ  ഒള്ളു ….സാറാമ്മ  പ്രസരിപ്പോടെ  പറഞ്ഞു…

നിമ്മി  ഇവിടെയില്ലേ  ആന്റി ??

ഇല്ല മോനെ  … ഇന്ന്  അവധി  ആയതു  കൊണ്ട്  അവൾ  ടൗണിൽ  പോയതാണ് …

ഈ  വീട്  പുതുക്കി  പണിയാൻ  പ്ലാൻ  ഉണ്ടോ ??? കുശലാന്വേഷണം  പോലെ ഡേവിഡ്  ചോദിച്ചു ഹാളിലുടെ  നടന്നു …

ഓ … ആർക്ക്  വേണ്ടിയാണ്  മോനേ …. നിമ്മിക്ക്  അതിലൊന്നും  ഒരു  താല്പര്യവും  ഇല്ല ….

അതാണോ  നിമ്മിയുടെ  മുറി ???

വാതിൽ  ചാരി  കിടന്നിരുന്ന  മുറി  ചൂണ്ടികൊണ്ട്  ഡേവിഡ്  ചോദിച്ചു ….

അതെ മോനേ … അതുതന്നെയാണ് …. ഇപ്പോഴും  പുസ്തകങ്ങളോടുള്ള അവളുടെ  ഭ്രാന്ത്  മാറിയില്ലേ  ആന്റി ???

ഡേവിഡ്  നിമ്മിയുടെ മുറിയിലേക്ക് കയറി കൊണ്ട് സാറാമ്മയോട് ചോദിച്ചു ….

അവൾ  ഒരു  പ്രത്യേക  സ്വഭാവകാരി  ആണ്  മോനേ ….

നിനക്ക്  അവളെ  അറിയില്ലേ ???

സാറാമ്മ  ചോദിച്ചു …

ശെരിയാ  ആന്റി പറഞ്ഞത് … അവൾക്ക്  ഒരു മാറ്റവും  ഇല്ല …

നിമ്മിക്ക്  ഇപ്പൊ നല്ല  ഒരു ജോലി  ആയില്ലേ ??

അവളെ  ഇങ്ങനെ  ഒറ്റക്ക്  ജീവിക്കാൻ  വിടാതെ  ഒരു പറ്റിയ  ചെക്കനെ  നമുക്ക്‌  കണ്ടെത്തി കൊടുക്കേണ്ടേ ???

ഡേവിഡ് ഒളികണ്ണിട്ടു  സാറാമ്മയോട്  ചോദിച്ചു ….

കല്യാണകാര്യം  പറയുന്നത്  മാത്രം  അവൾക്ക്  ഇഷ്ടമല്ല  മോനേ ….

ഒന്നുരണ്ടു  വട്ടം ഞാൻ  അവളോട്  ഇതിനെ  പറ്റി സൂചിപ്പിച്ചപ്പോൾ  അവൾ  പറഞ്ഞത് ….

കല്യാണആലോചനയെ  പറ്റി  ഓർക്കുമ്പോൾ  തന്നെ  അവളുടെ  അപ്പന്റെ  മറിച്ചു കിടക്കുന്ന  രൂപം  കണ്ണിലേക്ക്  വരുമെന്നാണ് ….

മോനോട്  പറയാമെല്ലോ  … നിങ്ങൾ  അവിടെ  നിന്നു  പോയതിൽ  പിന്നെ  അവൾ  കുറെ കാലം  മുറിയിൽ  തന്നെ  ആയിരുന്നു ….

ഒരിക്കൽ  അവളുടെ  ഇരിപ്പു  കണ്ട്  സഹികെട്ടിട്ട്  ഞാൻ  വെല്ല  കടുംകൈയ്യും  കാണിക്കുമെന്ന്  ഭീഷണിപ്പെടുത്തി ….

അപ്പോൾ  ആണ്  അവൾ  എന്നോട്  പറഞ്ഞത് അവളുടെ  മനസ്സിൽ  ഡേവിഡ്  മാത്രം  ആണെന്നും …

ഡേവിഡ്  അടുത്ത് ഉള്ളപ്പോൾ  തന്റെ  മനസ്സിൽ  ഉള്ളത് പറയാൻ  പറ്റാതെ പോയി  എന്നൊക്കെ  പറഞ്ഞു ഒരുപാട്‌  കരഞ്ഞു ….

നിങ്ങൾ വാങ്ങിയത് എന്റെ  പേരിൽ  ഉള്ള  വീടും  സ്ഥലവും  ആയത്  കൊണ്ട് കണ്ടുപിടിക്കാൻ  ബുദ്ധിമുട്ടുണ്ടാവില്ല  എന്ന്  ഞങ്ങൾക്കു  അറിയുമായിരുന്നു …

എന്നാൽ  പ്രതീക്ഷിച്ച  സമയത്തു  ഞങ്ങൾക്കു  നാട്ടിൽ  എത്താൻ കഴിഞ്ഞില്ല …

നാട്ടിൽ  വന്നപ്പോഴേക്കും  ആണ്  മോനേ  നിന്റെ  കല്യാണം  ഉറപ്പിച്ചു  എന്ന്  അറിഞ്ഞത് …..

നിമ്മിക്ക്  അത്  താങ്ങാൻ  കഴിഞ്ഞില്ല ….

നിന്നോട്  എല്ലാം  തുറന്ന്  പറയാൻ  വേണ്ടി ഒരിക്കൽ  നിന്നെ  ഒറ്റക്ക്  കാണണം  എന്ന്  പറഞ്ഞു  അവൾ മോനെ  വിളിച്ചു വരുത്തിയിരുന്നു..

എന്നാൽ  അവൾക്  പറയാൻ  ഉള്ളത് കേൾക്കുന്നതിന്  മുൻപേ  മോൻ  അവിടെ നിന്നും  പോയി ….

എന്റെ മോള്  പാവമാണ്  …. മോൻ  സമയം  കിട്ടുമ്പോൾ അവളോട്  മനസ്സിലുള്ളതെല്ലാം  മറന്ന്  പുതിയ  ഒരു  ജീവിതം തിരഞ്ഞെടുക്കാൻ  പറയണം …. സാറാമ്മ  നെടുവീർപ്പോടെ  പറഞ്ഞു …

സംസാരിച്ചു  നിന്നു  മോനോട്  കുടിക്കാൻ  എന്ത്  വേണമെന്ന്  പോലും  ചോദിച്ചില്ല ….

മോൻ  ഇരുന്നാട്ടെ  ….ഞാൻ  ചായ  എടുക്കാം….

സാറാമ്മ  അടുക്കളയിൽ  പോയി …..

എന്റെ  ദൈവമേ  …. നിമ്മിക്ക്  എന്നോട്  പ്രേമം ആയിരുന്നോ ..

.. വിശ്വസിക്കാൻ  പറ്റുന്നില്ലാലോ ….

അനാവശ്യമായ  ഒരു നോട്ടമോ  പേരുമാറ്റമോ സംസാരമോ ….

എന്തിന്  ഒരു സൂചന  പോലും  അവൾ  എത്രയും  കാലം  കൂടെ  ഉണ്ടായിട്ട്  തന്നിലലോ ….

ജാൻസിയുടെ നിഗമനങ്ങൾ  എല്ലാം  സത്യമാവുകയാണ് ….

ജാൻസി  എന്നെ  മനസിലാക്കും … ആ പാവത്തിനെ  മറന്ന്  എനിക്ക്  ഒരു ജീവിതം  ഇല്ല ….

അവൾ  എന്നെ എത്രമാത്രം  സ്നേഹിക്കുന്നു  എന്ന്  എനിക്ക്  അറിയാം ….

നിമ്മിയോട്‌  എനിക്ക്  സംസാരിക്കണം …. അവൾക്ക്  എന്താണ്  പറയാൻ  ഉള്ളതെന്ന്  എനിക്ക്  അറിയണം ….

പോക്കറ്റിൽ  നിന്ന്  ഫോൺ എടുത്ത്  നിമ്മിയെ  വിളിക്കാൻ തുടങ്ങിയപ്പോൾ  ആണ്  ….

മേശപുറത്ത്  ഇരിക്കുന്ന  നിമ്മിയുടെ  ഡയറി  കണ്ടത് …

ഡേവിഡ്  ഡയറിയുടെ  താളുകൾ  മറിച്ചു  നോക്കിയതും ചെറുപ്പത്തിൽ  നിമ്മിയോടൊപ്പം  നിൽക്കുന്ന  ഒരു  ഫോട്ടോ ഡയറിയുടെ  താളിൽ ഒട്ടിച്ചു  വെച്ചിരിക്കുന്നത്  കണ്ടു …

ഡേവിഡ്  ഡയറി  അടച്ചു  മേശപ്പുറത്തു  വെച്ചു …

ഇത്രെയും  മാനസീക  പിരിമുറുക്കം  മുൻപൊരിക്കലും  അനുഭവിച്ചിട്ടില്ലലോ  എന്ന്  ഡേവിഡ്  ഓർത്തു ….

ഹലോ  സാർ …. എന്താ  ഈ  വഴിയൊക്കെ ??

ഡേവിഡിന്റെ പുറത്തു  തട്ടിക്കൊണ്ട്  നിമ്മി  ചോദിച്ചു ….

ഡേവിഡ്  മുഖത്തൊരു  ചിരി  വരുത്തി …. ഞാൻ  ഇവിടെ  അടുത്ത്  വരെ  വന്നപ്പോൾ  ഇങ്ങോട്ട്  ഒന്നു  കയറിയിട്ട്  പോകാം  എന്ന്  കരുതി …

നിമ്മി  ഡേവിഡിന്റെ  കണ്ണിലേക്ക്  നോക്കി ….

പണ്ടേ  ഇതാണ്  ഡേവിഡിന്റെ  കുഴപ്പം  ….

തനിക്ക്  കള്ളം  പറയാനോ  , കള്ളത്തരം  കാണിക്കാനോ  അറിയില്ല ….

താൻ  ഇങ്ങോട്ട്  തന്നെ  വന്നതാണെന്ന്  എനിക്ക്  അറിയാം  ഡേവിഡ് ….

ഡേവിഡ്  ഒന്നും  മിണ്ടിയില്ല ….

ഡേവിഡിന്  എന്താണ്  അറിയേണ്ടത് ??? എന്നോട്  തന്നെ  ചോദിക്ക് …. ഞാൻ  പറയാം ….നിമ്മി  പറഞ്ഞു …

എനിക്ക്  ഒന്നും  അറിയാനില്ല  നിമ്മി …. എല്ലാം  അറിയാനും  എല്ലാരേയും  മനസിലാക്കാനും  ഞാൻ  കുറച്ചു  വൈകി പോയി ….

നിമ്മി ….ഈ  കഥയിൽ  എനിക്ക്  ഇനി  ഉള്ള  റോൾ  എന്താണ് …

ഞാൻ  നായകനാകാനോ  അതോ  വില്ലൻ  ആകണോ ….

നിങ്ങൾ  രണ്ടു  പെണ്ണുങ്ങളും  കൂടി  തീരുമാനിച്ചു പറ … ഞാൻ  അതുപോലെ  ചെയ്യാം ….

പക്ഷെ  നിമ്മി  എന്ത് തീരുമാനം എടുക്കും മുൻപ്  ഒന്ന്  ഓർക്കണം  ….

പണ്ടും  ഇപ്പോഴും  ഇനി മുൻപോട്ടും നിമ്മിയെ  എനിക്ക്  എന്റെ  കൂടെപ്പിറപ്പായെ  കാണാൻ  കഴിയുവോള്ളു ….

ജോൺസൻ  അങ്കിളും  സാറാമ്മ  ആന്റിയും  ചെറുപ്പത്തിൽ  എന്നോട്  പറഞ്ഞിട്ടുള്ളതും  അത്  തന്നെയാണ് ….

കൂടെപ്പിറപ്പിനെ  വേറൊരു  കണ്ണോടെ  കാണുന്നതും  ആഗ്രഹിക്കുന്നതും വലിയ പാപം  ആണ് …

എന്നെ  വിശ്വസിച്ചു  എന്റെ  മുന്നിൽ കഴുത്തു  നീട്ടി  തന്ന  ഒരു പാവത്തിനെ  മനസ്സ് കൊണ്ട് പോലും  എനിക്ക്  വഞ്ചിക്കാൻ  ആവില്ല  നിമ്മി …

നിന്റെ  മനസ്സിൽ  അങ്ങനെ ഒരു താല്പര്യം  ഉണ്ടായിരുന്നു  എങ്കിൽ  അത്‌  എന്നോട്  പറയാൻ  നിനക്ക്  ഒരുപാട്‌  അവസരം  ഉണ്ടായിരുന്നു…..

പക്ഷെ  ഇപ്പൊ  …വൈകിപ്പോയി  നിമ്മി ….

ഡേവിഡ്  പറഞ്ഞു  നിറുത്തി ….

ദേ , ഡേവിഡ്  മതി  സംസാരിച്ചത് …. എന്നെ തിരുത്താനും  ഉപദേശിക്കാനും  ഒന്നും  ഡേവിഡ്  മെനക്കെടേണ്ട …

എന്റെ  കാര്യം  നോക്കാൻ  എനിക്ക്  അറിയാം ….

വെറുതെ  ഭാര്യയുടെ  തലയണ മന്ത്രം  കെട്ട്  എന്നോട്  ചാടിക്കടിക്കാൻ വന്നിരിക്കുന്നു ….

നീ പോയി  നിന്റെ  സംശയരോഗം  ഉള്ള  ഭാര്യയെ  പോയി  നിലക്ക്  നിറുത്താൻ  നോക്ക് …

നിമ്മി  പറഞ്ഞു  തീരുന്നതിന് മുൻപേ  ഡേവിഡിന്റെ  ബലിഷ്ഠമായ  കരങ്ങൾ  നിമ്മിയുടെ  കവിളിൽ  പതിഞ്ഞിരുന്നു ….

വേദന കൊണ്ട്  നിമ്മിയുടെ  കണ്ണ്  നിറഞ്ഞു  തുളുമ്പി …. തീപാറുന്നപോലെ  ഡേവിഡിനെ നിമ്മി  നോക്കി ….

“ഇനി  ഒരു വാക്ക്   എന്റെ  ജാൻസിയെ  പറ്റി  നീ പറഞ്ഞാൽ  പച്ചക്ക്  കത്തിക്കും  നിന്നെ ഞാൻ” …..

ഡേവിഡിന്റെ  അപ്രതീക്ഷിതമായ  മാറ്റം  കണ്ടു  നിമ്മി  തരിച്ചു  നിന്നു ….

(തുടരും… )

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!