Skip to content

നിഴൽപോലെ – 1

nizhalpole malayalam novel

ആദി എന്തു ഉറക്കവാട ഇത് എണീക്കു…. ഇനി ഞാൻ വെള്ളംകോരി ഒഴിക്കുട്ടോ. വേണ്ടങ്കിൽ എണീറ്റോ… 

   “ന്താ ഓപ്പേ ഇത്.. വല്ലപ്പോഴും അല്ലേ ഇങ്ങനെ പറ്റാറുള്ളു . ഓപ്പ പറയുന്നത് കേട്ടാൽ തോന്നും എന്നും ഞാൻ മൂട്ടില് വെയിലടിച്ചിട്ടാണ് എണീക്കുന്നെന്ന്.. ഞാൻ കുറച്ചൂടെ ഒന്ന് കിടന്നോട്ടെ പ്ലീസ് ഓപ്പേ … 

  കുറച്ചൂടെയോ …. മണി പതിനൊന്നായി ആദി  ഒന്ന് എണീക്കു ചെക്കാ.. അമ്മ നിന്നെ വിളിക്കുന്നുണ്ട്. വൈകിട്ട് അമ്പലത്തിൽ പോകുന്ന കാര്യം പറയാനാകും… 

    ഓഹ്ഹ്… മറന്നു. നാളെ ന്റെ  പിറന്നാൾ അല്ലേ.. വഴിപാട് ചീട്ടാക്കുന്ന കാര്യം പറഞ്ഞിരുന്നു. വൈകിട്ട് പോകാം.. 

    അമ്മു എവിടെ ഓപ്പേ…. 

    അവള് നിന്നെ പോലൊന്നും അല്ല രാവിലെ എണീറ്റു കൂത്തമ്പലത്തിൽ പോയി അവിടെ പിള്ളേര് ഡാൻസ് പഠിക്കണത് കാണാൻ… 

    ങ്ഹാ… അതെ ഓപ്പേ ആരാ ഈ മാളു….. ഇന്നലെ മുഴുവൻ അമ്മുന് മാളൂനെ കുറിച്ചു  പറയാനെ  നേരണ്ടായുള്ളു…. 

  കേട്ടു കേട്ടു എന്റെ ചെവി പോയി. മാളൂട്ടി അത് പറഞ്ഞു മാളൂട്ടി ഇത് പറഞ്ഞു…മാളൂട്ടി അങ്ങനെയാ ഇങ്ങനെയാന്നൊക്കെ പറഞ്ഞിട്ട്..  എനിക്കാകെ കുശുമ്പ് കുത്തിട്ടോ ഓപ്പേ. അല്ലേൽ വരുമ്പോൾ അച്ഛേ അച്ഛേ പറഞ്ഞു നെഞ്ചിന്ന് മാറാത്തവളാ. ഞാൻ കഥ പറഞ്ഞുറക്കാൻ എന്നോട് കുറുമ്പ് കാട്ടുന്നവളാ. അവൾക്കിപ്പോ അതൊന്നും വേണ്ട മാളൂനെ പറ്റി പറഞ്ഞാൽ മതി.. 

    ഈ മാളൂട്ടി കൊള്ളാലോ ഓപ്പേ… എന്റെ അമ്മുനെ ഇത്രയും സ്വാധീനിക്കണം എങ്കിൽ ആളു ചില്ലറക്കാരി അല്ലാലോ… 

  “ഡാ ഡാ അത് ചെറിയ കുട്ടി ഒന്നുല്ലാട്ടോ… പത്തിരുപത്തിമൂന്നു   വയസിനു മേലുള്ള  കുട്ടിയാണ്… അവൾക്കു അമ്മുനെ വല്യ ഇഷ്ടവാ….ഒരു മകളെ കൊഞ്ചിക്കും പോലെയാ അവൾ അമ്മൂനെ  നോക്കണേ അതാവും അമ്മുനും ഇത്ര ഇഷ്ടം… 

   അമ്മയുടെ സ്നേഹം അറിയാത്ത കുട്ടിയല്ലേ…. ആ സ്നേഹം കിട്ടിയപ്പോൾ അങ്ങോട്ടായി ചായവു  അത്രേ ഉള്ളൂ. 

   മാളുനും അമ്മുന്നു വച്ചാൽ ജീവനാണ്.. ആ… സംസാരിച്ചു സമയം പോയതറിഞ്ഞില്ല. നിക്കിപ്പോ ക്ലാസ്സ്‌ ഉണ്ട്. നീ താഴേക്കു വാ…. അമ്മയ്ക്കു പടി കേറാൻ വയ്യാഞ്ഞിട്ടാ ഞാൻ ക്ലാസ്സിനിടയ്ക്ക് വന്നത്… ഇനി കിടക്കാൻ നിൽക്കണ്ട താഴേക്കു വാ കേട്ടോ…. 

     “ഓപ്പ പോയതും പതിയെ എണീറ്റു.. നാട്ടിൽ വന്നാൽ ആകെ ഒരു മടിയാണ്… തറവാടിനോട് ചേർന്നാണ് കൂത്തമ്പലം.. മുത്തശ്ശിടെ കാലത്തു തുടങ്ങിയതാണ്. പിന്നെ അമ്മയ്ക്കായി അതിന്റെ ചുമതല. ഇപ്പൊ ഓപ്പയാണ് അത് നോക്കി നടത്തുന്നത്..  

   ഒരു കണക്കിന് അതുള്ളതുകൊണ്ടാണ് ഓപ്പ ഇപ്പോഴും സന്തോഷത്തോടെ കഴിയുന്നെ… 

     ഹരിയേട്ടനും ആയിട്ടു കേമം ആയിട്ടായിരുന്നു ഓപ്പയുടെ കല്യാണം നടത്തിയത്…സന്തോഷമുള്ള നാളുകൾ.. ഹരിയേട്ടൻ, ഒരുപാട് നല്ല മനുഷ്യൻ ആയിരുന്നു എനിക്കൊരു ഏട്ടനെ പോലെ എന്റെ എല്ലാ കുറുമ്പിനും കൂടെ ഉണ്ടാകും.   അച്ഛനും മകനെപോലായിരുന്നു.അത്രയ്ക്കും നല്ലൊരു മനുഷ്യൻ .. മനയിലെ ബിസിനസ്സ്  ഹരിയേട്ടൻ കൂടി ഏറ്റെടുത്തതോടെ സന്തോഷം ആയിരുന്നു അച്ഛന്.. പക്ഷെഞങ്ങളുടെ സന്തോഷം എല്ലാം പെട്ടന്നു തന്നേ അവസാനിച്ചു.  ഒരു ആക്‌സിഡന്റിൽ അച്ഛനെയും ഹരിയേട്ടനെയും ഒരുമിച്ചു നഷ്ടായപ്പോൾ തകർന്നുപോയി  എല്ലാവരും… 

    ആദ്യം കുറേനാൾ ഓപ്പയ്ക്ക് അതൊരു ഷോക്കായിരുന്നെങ്കിലും..  ഇരുട്ട് മുറിയിൽ ഒതുങ്ങി കൂടാനോ കരഞ്ഞിരിക്കാനോ അവൾ തയ്യാറായില്ല.. കൂത്തമ്പലം അവൾ ഏറ്റെടുത്തു നടത്തി തുടങ്ങി… ഇപ്പൊ നൂറോളം കുട്ടികൾ അവിടെ പഠിക്കാൻ ഉണ്ട്‌. ഓപ്പയ്ക്ക് ഒരു മോനാണ് ഞങളുടെ അപ്പു … അവനിപ്പോ ഏഴു വയസ്സ്… 

     എന്തോ ഓർത്തിരുന്നു സമയം പോയതറിഞ്ഞില്ല. കണ്ണിൽ പൊടിഞ്ഞ നീരിനെ തുടച്ചു മാറ്റികൊണ്ട് എണീറ്റു. കുളി കഴിഞ്ഞു താഴേക്കിറങ്ങി ചെന്നു… 

   “എന്താ ആദി ഇത് എത്ര നേരായി ഞാൻ നോക്കി ഇരിക്കുന്നു….. 

   “വല്ലപോഴും അല്ലേ അമ്മാ.. ഉറങ്ങി പോയി…. ജോലി തിരക്കിനിടയിൽ ഇവിടെ വരുമ്പോഴാ സമാദാനത്തിൽ ഉറങ്ങുന്നത്… 

   നിന്നോട് ആ ജോലി ഒക്കെ കളഞ്ഞിട്ട് ഇവിടെ വരാൻ പറഞ്ഞാൽ നീ അനുസരിക്കില്ലലോ. ഇതിപ്പോ  നിന്നെ നേരംവണ്ണം കാണാൻകൂടി  കിട്ടണില്യല്ലോ…. 

    അമ്മു ഇതുവരെ വന്നില്ലേ കൂത്തമ്പലത്തിൽ നിന്നും… അല്ലേൽ ഞാൻ വന്നാൽ ന്റെ അടുക്കലിന്നു മാറാത്ത പെണ്ണായിരുന്നു… അമ്മ പരാതിപെട്ടി തുറന്നാൽ നിർത്തില്ല. അതുകൊണ്ട് തന്നെ വിഷയം മാറ്റാൻ അമ്മയോട് ചോദിച്ചു… 

   “ഹഹഹ അവളിനി ഇങ്ങടേക്കു വരണം എങ്കിൽ മാളു ക്ലാസ്സ്‌ കഴിഞ്ഞു പോണം… 

    എന്നാൽ അവളുടെ ആ മാളൂനെ ഇന്നൊന്നു കണ്ടിട്ട് തന്നെ കാര്യം.. അതും പറഞ്ഞു എണീറ്റ് കൂത്തമ്പലത്തിലേക്കു നടന്നു… 

    ഇവിടെ വരുമ്പോളൊക്കെ ഉള്ള പതിവാണ്.കൂതമ്പലത്തിലേക്കുള്ള പോക്ക്.  നൃത്തം എന്നും എന്റെ ബലഹീനതയായിരുന്നു… 

   ആ പടികൾ കേറുമ്പോൾ തന്നെ കൃഷ്ണന്റെ 

“എന്ന തവം സെയ്തനെ യെശോദ “

 എന്ന പാട്ടു അവിടെ മുഴങ്ങി കേൾക്കുന്നുണ്ട്… 

   ഞാനറിയാതെ തന്നെ എന്റെ കാലുകൾക്കു വേഗതയേറി.. 

എനിക്കെപ്പോഴും പ്രിയപ്പെട്ട പാട്ടായിരുന്നു അത്.. അമ്മയും ഓപ്പയും മനോഹരമായി തന്നെ ആ പാട്ടിനു ചുവടു വയ്ക്കും. അമ്മ നിർത്തിയെ പിന്നെ ഓപ്പ.. ഞാൻ ഇവിടെ ഉള്ളപ്പോൾ എല്ലാം ഓപ്പയെകൊണ്ട് ആ പാട്ടിൽ നൃത്തം ചെയ്യിപ്പിക്കും.. എന്തക്കയോ ഓർത്തു കൂത്തമ്പലത്തിന്റെ പടികൾ കേറി… 

    മനോഹരമായ ഒരു നൃത്തമായിരുന്നു എന്നെ അവിടെയും  വരവേറ്റത്..

   അവിടെ ഉള്ള എല്ലാ കണ്ണുകളും അവളിലായിരുന്നു. മുട്ടറ്റം മെടഞ്ഞിട്ട മുടിയും.വെണ്ണക്കൽ കടഞ്ഞപ്പോലുള്ള ഉടലുമായി ഒരുവൾ അവിടെ നൃത്തം ചെയ്യുന്നു. അവളുടെ ചലനങ്ങളിൽ ഞാനറിയാതെ തന്നെ ലയിച്ചു നിന്നു പോയി… അവളുടെ മുഖത്തു തെളിയുന്ന നവരസങ്ങളുടെ വർണ്ണന അനിർവചനീയമായിരുന്നു… ഒരു അമ്മയ്ക്ക് കുഞ്ഞിനോടുള്ള എല്ലാ ഭാവങ്ങളും അവളിൽ അലിഞ്ഞിരുന്നു… 

     നൃത്തം കഴിഞ്ഞത് പോലും മറന്നു ഞാനവളിൽ അകൃഷ്ടനായിരുന്നു… 

    ഓപ്പ വന്നു തട്ടിയപ്പോളാണ് സ്വബോധത്തിൽ വന്നത്… 

    എന്താടാ ഞങ്ങളുടെ മാളൂന്റെ പെർഫോമൻസ് കണ്ടു നീ വീണു പോയോ.. 

  അതാണോ മാളു…. അമ്മുനെ എടുത്തു കളിപ്പിക്കുന്ന ആ മുഖം ഞാൻ ഒന്നുകൂടെ നോക്കി… ആ മുഖം അതെന്റെ ഹൃദയത്തിലേക്കായിരുന്നു ആഴ്ന്നിറങ്ങിയത്…  

  എന്താടാ ഇങ്ങനെ നോക്കുന്നെ നീ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ… 

   “അയ്യേ.. അതല്ല ഓപ്പേ അവളെ എനിക്ക് മുന്നേ പരിജയം ഉള്ള പോലെ. ഞാൻ മുന്നേ കണ്ടിട്ടുള്ള മുഖം പോലെ … 

   ങ്ങാ എല്ലാ വായിനോക്കികളും സ്ഥിരം പറയുന്ന ഡയലോഗ് ഇത് തന്നെയാ… 

   “ഓപ്പേ….. 

    “അച്ഛാ… അമ്മു ഓടി വന്നു എന്റെ തോളിൽ കേറിയിരുന്നു… 

    മാളൂട്ടി ഇതാ ന്റെ അച്ഛൻ… അച്ഛാ ഇതാ ന്റെ മാളൂട്ടി… 

    മുതിർന്നവരെ പേരാണോ അമ്മു വിളിക്ക… 

   സാരല്യ സർ.. അവൾക്കിഷ്ട്മുള്ളതു വിളിച്ചോട്ടെ… 

 സോറിടോ എല്ലാരുടെ കൊഞ്ചിച്ചു വഷളാക്കിതിന്റെയാ .. anyway i am ആദിദേവ്…. നൃത്തം നന്നായിട്ടുണ്ടായിരുന്നുട്ടോ.. എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടാണ്… 

    എനിക്കറിയാം സാർ.. 

എങ്ങനെ അറിയാം… ഈ പാട്ടു എന്റെ പ്രിയപെട്ടതാണെന്നു… 

  അത്… അതല്ല… സർനെ എനിക്കറിയാന്ന്… 

ഞാൻ കണ്ടിട്ടുണ്ട് ടീവിയിലൊക്കെ .. the famous journalist… ഈ വർഷത്തെ Pulitzer Prizes ജേതാവ്…സത്യസന്ധനായ റിപ്പോർട്ടർ.. അസാമാന്യ പ്രതിഭശാലി… പ്രസിദ്ധമായ പല കേസുകൾക്കും പല അഡ്വാക്കേറ്റസും താങ്കളുടെ റിപ്പോർട്ടിൽ നിന്നു പോയ്ന്റ്സ് കളക്റ്റ് ചെയ്യാറുണ്ട്.. ഒന്ന് രണ്ടു വർഷങ്ങൾക്കൊണ്ട് തന്നേ മാധ്യമ മേഖലയിൽ സ്വന്തമായി ഒരു സ്ഥാനം നേടി എടുത്ത ആൾ… 

    അവളുടെ വാക്കുകൾക്ക് വല്ലാത്ത മൂർച്ച ഉണ്ടായിരുന്നു… കനൽ കണ്ണിലൊളിപ്പിച്ച പെണ്ണ്… അതായിരുന്നു അവളെ കുറിച്ച്  അപ്പോളെനിക്ക് തോന്നിയത്.. 

    ഇതൊക്കെ കുട്ടിക്ക്…. എങ്ങനെ അറിയാം.. 

    “അയ്യോ സാർനു അവാർഡ് കിട്ടിയ ന്യൂസ്‌ വന്നപ്പോൾ റിപ്പോർട്ടർ പറയുന്നത് കേട്ടതാ ടീവിയില്. അല്ലാണ്ട് നിക്ക് അറിയില്ല…

 അതുംപറഞ്ഞു എനിക്കൊരു പുഞ്ചിരിയും പൊഴിച്ചു,   അമ്മുനോട് യാത്രയും പറഞ്ഞു പോകുന്ന ആ പെൺകുട്ടി  എന്തുകൊണ്ടോ എന്നിൽ അസ്വസ്ഥ തീർത്തു.. അവളെ എവിടയാണ് കണ്ടത് എന്നു എത്ര ശ്രമിച്ചിട്ടും എനിക്ക് ഓർക്കാൻ കഴിഞ്ഞില്ല… പക്ഷെ ആ കണ്ണുകൾ, ആ നോട്ടം എന്റെ ഹൃദയത്തിലായിരുന്നു ആഴ്ന്നിറങ്ങിയത്… 

   “എന്താടാ ഇത് ആ കൊച്ചു പോയി ഇനിയെങ്കിലും നോട്ടം മാറ്റു… 

   ഓപ്പ പറഞ്ഞപ്പോളാണ് ഞാൻ അവള് പോയെ വഴിയേ നോക്കി നിൽക്കുവാണെന്ന ബോധം വന്നത്… 

   അതല്ല ഓപ്പേ ശെരിക്കും ഞാൻ ആ കുട്ടിയെ കണ്ടിട്ടുണ്ട്… 

   ഒന്ന് പോ ചെക്കാ അങ്ങട്, നിനക്ക് തോന്നുന്നതാകും… 

    മനസില്ല മനസോടെ അവളിൽ നിന്നും കണ്ണു മാറ്റുമ്പോളും.. മനസ്സ് അവളിൽ കിടന്നു കറങ്ങുകയായിരുന്നു… 

     വൈകുന്നേരം അമ്മുനെയും കൊണ്ട് അമ്പലത്തിൽ പോകുമ്പോളും മനസു എവിടെയാണ് ഞാൻ മാളൂനെ കണ്ടതെന്ന തിരച്ചിലിലായിരുന്നു… 

     “രാത്രി കിടക്കാൻ പോകുന്നതിനു മുന്നേ തന്നെ പിറ്റേദിവസം രാവിലെ അമ്മുനെ കൂട്ടി അമ്പലത്തിൽ പോകുന്ന കാര്യം അമ്മ ഓർമിപ്പിച്ചു… അന്നും പതിവുപോലെ അമ്മുന്റെ വക മാളു പുരാണം ഉണ്ടായിരുന്നു…. പക്ഷെ അപ്പോൾ എന്തുകൊണ്ടോ അമ്മുന്റെ വാക്കുകൾക്ക് ഞാൻ കാതോർത്തിരുന്നു. മാളൂനെ കുറിച്ച് കൂടുതൽ അറിയാനായി ഞാൻ അമ്മുനോട് അവളെ കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു… പക്ഷെ മാളു എന്ന ഒരു പേരിനപ്പുറം അവൾക്കു ഒന്നും അറിയില്ലായിരുന്നു…മൂന്നു വയസായ കുട്ടിക്ക് കള്ളത്തരം വശമില്ലാഞ്ഞിട്ടാകും ന്റെ ചോദ്യങ്ങൾക്കു ഓപ്പയെ പോലെ മറു ചോദ്യങ്ങൾ ഇല്ലാതെ അവൾ മറുപടി പറഞ്ഞോണ്ടിരുന്നു… 

    എപ്പോളോ നെഞ്ചിൽ ചേർന്നുറങ്ങുന്ന അമ്മുനേം ചേർത്തു ഉറങ്ങുമ്പോൾ ഉത്തരം കിട്ടാത്ത ഒരു ചോദ്യം പോലെ മാളു മനസ്സിൽ നിറഞ്ഞിരുന്നു… അവളുടെ നീണ്ടമിഴികൾ എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിരുന്നു… 

****************************************

      മാളുട്ടി …..നീ കരയുകയായിരുന്നോ.. എന്താ മോളെ എന്താ പറ്റിയെ നിനക്ക്… മുത്തശ്ശി പറഞ്ഞല്ലോ നീ കൂത്തമ്പലത്തിന്നു വന്ന പടി ഉള്ള കിടപ്പാണ്. ആഹാരം കഴിക്കാൻ പോലും എണീറ്റില്ലന്ന്.. 

   എന്താ ഏട്ടന്റെ വാവയ്ക്കു പറ്റിയത്… 

     “ഏട്ടാന്നു വിളിച്ചു കരച്ചിലോടു കൂടി എന്റെ നെഞ്ചിലേക്കമരുമ്പോൾ ഇന്നും അവളെനിക്ക് ആ പത്തു വയസുകാരി മാളു  തന്നെയായിരുന്നു… 

    അവള് കരഞ്ഞു കഴിയുന്നതുവരെ  ആ മുടിയിഴകളിൽ ഞാൻ വിരലോടിച്ചോണ്ടിരുന്നു….. 

    കരച്ചിൽ ഒന്ന് ഒതുങ്ങിയപ്പോൾ ആ മുഖം ഉയർത്തി ന്റെ കൈകൊണ്ടു ആ കണ്ണുകൾ  തുടച്ചു കൊടുത്തു… 

    “ഇനി പറയു ഏട്ടന്റെ കുട്ടിക്ക് എന്താ പറ്റിയത്…. 

    “ഞാൻ… ഞാൻ  കണ്ടിരുന്നു….. അവിടെ വന്നിട്ടുണ്ട്. മനയില്…. എന്നോട് സംസാരിച്ചു… 

   “എന്നിട്ട്… എന്താ പറഞ്ഞെ. മോളെ അവൻ തിരിച്ചറിഞ്ഞോ….. 

    “ഇല്ല.. അമ്മുന്റെ മാളുവായിട്ടാണ്  പരിചയപ്പെട്ടത്.. അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി ഉണ്ടായിരുന്നു…. 

  നിനക്കറിയാല്ലോ മാളു എല്ലാം… എന്നിട്ടും… എന്തിനാ ഇങ്ങനെ നീറുന്നതു .. സത്യങ്ങൾ നീ അംഗീകരിച്ചേ മതിയാവു… നമ്മുടെ മുന്നിൽ വേറെ വഴിയില്ല… ഈശ്വരൻ എന്ന ശക്തിക്കു മാത്രമേ എന്തേലും ചെയ്യാൻ കഴിയു… നിന്നിലേക്കുള്ള അവന്റെ മടക്കം അതാണ് ഞങ്ങളുടെയൊക്കെ പ്രാർത്ഥന… അതിനിടയിൽ നീ കൂടെ തളർന്നുപോയാൽ ഏട്ടന് പറ്റില്ല മോളെ… എന്നെ ഓർത്തില്ലേലും നീ മുത്തശ്ശിയെ ഓർക്കണം. ആ പ്രായം ഓർക്കണം… മോളു മനസിന്‌ ശകതികൊടുക്കണം ഇനിയും നിന്നെ കാത്തിരിക്കുന്ന പരീക്ഷണങ്ങൾ നേരിടാൻ… 

   അവളുടെ ഓർമ്മകൾ ഭൂതകാലത്തേക്ക് ഊളിയിട്ടു.. അവളുടെ ചുണ്ടുകൾ എന്തിനുവേണ്ടിയോ കവിതകളുടെ ഈരടികൾ ചൊല്ലിക്കൊണ്ടിരുന്നു… ഏറ്റവും പ്രിയപ്പെട്ട വരികൾ…. വേദനയുടെ മുള്ളുകൾ നെഞ്ചിൽ ആഴ്ന്നിറങ്ങുമ്പോൾ മനസിൽ ഓടി എത്തുന്ന വരികൾ… 

           “ചൂടാതെ പോയി നീ 

നിനക്കായ് ഞാന്‍ ചോര-

ചാറിചുവപ്പിച്ചോ രെന്‍ പനീര്‍പ്പൂവുകള് ‍…

കാണാതെ പോയ്‌ നീ നിനക്കായി ഞാനെന്‍റെ പ്രാണന്‍റെ പിന്നില്‍ക്കുറി ച്ചിട്ട വാക്കുകള്‍…

ഒന്നുതൊടാതെ പോയീ 

വിരല്‍ത്തുമ്പിനാല്‍

ഇന്നും നിനക്കായ്ത്തുടി ക്കുമെന്‍ തന്ത്രികള്‍.”

          (ബാലചന്ദ്രൻ ചുള്ളികാട് )

            തുടരും…. 

പുതിയ ഒരു തുടർകഥ.. ഇഷ്ടമായാൽ രണ്ടു വരി….

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Other Novels

മിഴിയറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

4.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!